Ticker

6/recent/ticker-posts

SCERT KERALA STD VIII Social Science (Malayalam Medium) Chapter 02 ദേശീയപ്രസ്ഥാനത്തിന്റെ ആവിർഭാവത്തിലേക്ക് - Questions and Answers | Teachers Handbook

Kerala Syllabus Class 8 സാമൂഹ്യശാസ്ത്രം: Chapter 2 ദേശീയപ്രസ്ഥാനത്തിന്റെ ആവിർഭാവത്തിലേക്ക് - ചോദ്യോത്തരങ്ങൾ

Class 8 സോഷ്യൽ സയൻസ് - ദേശീയപ്രസ്ഥാനത്തിന്റെ ആവിർഭാവത്തിലേക്ക് - ചോദ്യോത്തരങ്ങൾ | Text Books Solution Social Science (Malayalam Medium) Chapter 2 Towards the Emergence of the National Movement - Teachers Handbook

ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.

Std 8: സോഷ്യൽ സയൻസ് - അധ്യായം 2: ദേശീയപ്രസ്ഥാനത്തിന്റെ ആവിർഭാവത്തിലേക്ക് - ചോദ്യോത്തരങ്ങൾ 
♦ നീൽ ദർപ്പൺ എന്ന നാടകം എഴുതിയത് ആരാണ്?
ദിനബന്ധു മിത്ര

♦ ദിനബന്ധു മിത്രയുടെ നീൽ ദർപ്പൺ എന്ന നാടകത്തിന്റെ പ്രമേയം എന്താണ്?
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ നീലം തോട്ട ഉടമകളുടെ ചൂഷണത്തിനെതിരെ എഴുതിയ ഒരു നാടകമാണ് നീൽ ദർപ്പൺ. ചൂഷകർക്കെതിരെ ഇന്ത്യക്കാർ ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യക്കാർക്കിടയിൽ ഐക്യത്തിന്റെ ആവശ്യകതയും ഈ നാടകം എടുത്തുകാണിക്കുന്നു.

♦ നീൽ ദർപ്പൺ എന്ന നാടകത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്ന പ്രധാന ആശയങ്ങൾ എന്തൊക്കെയാണ്?
• വിദേശാധിപത്യത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത
• സാമ്പത്തിക ചൂഷണത്തിൽ നിന്നുള്ള മോചനം
• ഇന്ത്യക്കാർക്കിടയിൽ ഐക്യം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം.

♦ എന്താണ് ദേശീയത ?
ജാതി, മതം, വേഷം, ഭാഷ, സംസ്കാരം തുടങ്ങിയ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി ഇന്ത്യക്കാർക്കിടയിൽ ഒരു ഐക്യബോധം രൂപപ്പെട്ടു. ഈ ഐക്യബോധത്തെയാണ് ദേശീയത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

♦ ഇന്ത്യൻ ദേശീയത ശക്തിപ്പെടാൻ സഹായകമായ ഘടകങ്ങൾ എന്തെല്ലാമായിരുന്നു?
• സാമ്പത്തിക നയം
• പാശ്ചാത്യ വിദ്യാഭ്യാസം
• സാഹിത്യവും പത്രങ്ങളും
• സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ
• ഗതാഗതവും ആശയവിനിമയവും

♦ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കൾ ആരായിരുന്നു?
ദാദാഭായ് നവറോജി, ആർ. സി. ദത്ത്, മഹാദേവ് ഗോവിന്ദ് റാനഡെ

♦ 'ഇന്ത്യയുടെ വന്ദ്യവയോധികൻ' എന്നറിയപ്പെടുന്നത് ആരാണ്?
ദാദാഭായ് നവറോജി

♦ ഇന്ത്യയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളും അവയുടെ അനന്തരഫലങ്ങളും ചർച്ച ചെയ്യുക.
സാമ്പത്തിക ചൂഷണം ലക്ഷ്യമിട്ട്, അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കോളനിയായും അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള ഒരു കമ്പോളമായും ബ്രിട്ടീഷുകാർ ഇന്ത്യയെ മാറ്റി. ഇതിനായി അവർ സ്വീകരിച്ച നയങ്ങൾ തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും കാരണമായി. തൽഫലമായി കർഷകർ, കൈവേലക്കാർ, ചെറുകിട കച്ചവടക്കാർ, ഗോത്ര വിഭാഗക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങൾ ബ്രിട്ടീഷ് കാർക്കെതിരെ പോരാട്ടം ആരംഭിച്ചു.

♦ പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യൻ ദേശീയതയെ ശക്തിപ്പെടുത്തിയ മനോഭാവം എന്തായിരുന്നു?
ശക്തമായ ബ്രിട്ടീഷ് വിരുദ്ധ മനോഭാവമായിരുന്നു ഇന്ത്യൻ ജനതയുടെ ഐക്യബോധത്തിന്റെ അടിത്തറ. ഇത് ജാതി, മതം, വേഷം, ഭാഷ, സംസ്കാരം തുടങ്ങിയ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി ഇന്ത്യക്കാർക്കിടയിൽ ഒരു ഐക്യബോധംവളർത്താൻ സഹായിച്ചു. ഈ ഐക്യബോധത്തെയാണ് ദേശീയത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

♦ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിച്ചതിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു.?
ബ്രിട്ടീഷുകാരുടെ മേന്മയെ ഉയർത്തിക്കാണിക്കാനും ഇന്ത്യക്കാരെ സാംസ്കാരികമായി തങ്ങൾക്കു വിധേയരാക്കാനും തങ്ങളോട് അനുഭാവമുള്ള ഒരു വിഭാഗം ഇന്ത്യക്കാരെ വാർത്തെടുക്കാനുമാണ് ബ്രിട്ടീഷുകാർ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിച്ചത്. 

♦ പാശ്ചാത്യ വിദ്യാഭ്യാസം ഇന്ത്യക്കാരിൽ ദേശീയത വളർത്തുന്നതിൽ എത്രമാത്രം സഹായകമായി?
• ജനാധിപത്യം, സ്വാതന്ത്ര്യം, സ്ഥിതിസമത്വം, തുല്യനീതി, ശാസ്ത്രബോധം, പൗരാവകാശം എന്നിവയെക്കുറിച്ച് അവബോധമുള്ളവരായി മാറി.
• ആശയകൈമാറ്റത്തിനുള്ള പൊതുഭാഷയായി ഇംഗ്ലീഷ് മാറി. 
• രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ദൗർബല്യങ്ങൾ തിരിച്ചറിയുന്നതിന് ഇന്ത്യക്കാരെ സഹായിച്ചു. 
• ദേശീയതയുടെ ആവിർഭാവത്തിന് വഴിതെളിച്ചു.

♦ ഇന്ത്യയിൽ ദേശീയത പ്രചരിപ്പിക്കുന്നതിൽ സാഹിത്യകൃതികളും പത്രങ്ങളും പ്രധാന പങ്ക് വഹിച്ചു. സാധൂകരിക്കുക?
• ബ്രിട്ടീഷുകാർക്കെതിരെയുള്ള പ്രതിഷേധം സാഹിത്യത്തിൽ അലയടിച്ചു. 
• ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും അവഗണനയും ചൂഷണവുമൊക്കെ സാഹിത്യകൃതികളിൽ പ്രതിപാദ്യവിഷയങ്ങളായി മാറി. 
• ദീനബന്ധുമിത്ര, ബങ്കിംചന്ദ്ര ചാറ്റർജി, രബീന്ദ്രനാഥ ടാഗോർ, വള്ളത്തോൾ നാരായണ മേനോൻ, സുബ്രഹ്മണ്യ ഭാരതി മുതലായവരുടെ കൃതികൾ ജനങ്ങളിൽ ദേശീയബോധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.

♦ പ്രധാന ദേശീയ സാഹിത്യകാരന്മാരെക്കുറിച്ചുള്ള പട്ടിക പൂർത്തിയാക്കുക.
പ്രധാന ദേശീയ സാഹിത്യകാരന്മാർ  ഭാഷ  
• ബങ്കിംചന്ദ്ര ചാറ്റർജി 
• 
രബീന്ദ്രനാഥ ടാഗോർ 
ബംഗാളി  
• ലക്ഷ്മിനാഥ് ബസ് ബെറുവആസാമീസ്  
• വിഷ്ണുശാസ്ത്രി ചിപ്ലങ്കർമറാത്തി 
• സുബ്രഹ്മണ്യഭാരതി തമിഴ് 
• പ്രധാഭാരതേന്ദു ഹരിശ്ചന്ദ്ര 
• 
പ്രേംചന്ദ് 
ഹിന്ദി 
• അൾത്താഫ് ഹുസൈൻ ഹാലി  ഉറുദു 
• വള്ളത്തോൾ നാരായണമേനോൻ മലയാളം 
♦ രാജാറാം മോഹൻ റോയ് തന്റെ പത്രങ്ങളിലൂടെ ആധുനിക ആശയങ്ങളും ദേശീയതയും വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതെങ്ങനെ?
• ഇന്ത്യൻ പത്രപ്രവർത്തനത്തിന് തുടക്കമിട്ടു.
• ബംഗാളിഭാഷയിൽ സംബാദ് കൗമുദിയും പേർഷ്യനിൽ മിറാത് - ഉൾ-അക്ബറും ആയിരുന്നു അദ്ദേഹം ആരംഭിച്ച പത്രങ്ങൾ.
• ബ്രിട്ടീഷ് നയങ്ങളെ വിമർശിക്കാനും അവയ്‌ക്കെതിരെ പ്രതികരിക്കാനും ചൂഷണങ്ങൾക്കെതിരായ മനോഭാവം വളർത്താനും ഈ പത്രങ്ങൾക്ക് സാധിച്ചു. 

♦ ദേശീയത പ്രചരിപ്പിക്കുന്നതിൽ പത്രങ്ങൾ വഹിച്ച പങ്ക് എന്താണ് ?
ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമുള്ള പത്രങ്ങൾ ബ്രിട്ടീഷ് നയങ്ങളെ വിമർശിക്കുകയും, ചൂഷണങ്ങൾക്കെതിരായ മനോഭാവം വളർത്തിയെടുക്കുകയും, ആധുനിക ആശയങ്ങളും ദേശീയതയും പ്രചരിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.

♦ ആധുനിക ആശയങ്ങളും ദേശീയതയും വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രധാന പത്രങ്ങളെക്കുറിച്ചുള്ള പട്ടിക.
പത്രം  ഭാഷ 
• അമൃത് ബസാർ പത്രിക ബംഗാളി 
• ദി ഹിന്ദു 
• 
ടൈംസ് ഓഫ് ഇന്ത്യ 
ഇംഗ്ലീഷ് 
• മാതൃഭൂമി 
• 
അൽ അമീൻ 
മലയാളം 
♦ ഇന്ത്യയിലെ പത്രങ്ങളെ നിയന്ത്രിക്കാൻ ലിട്ടൺ പ്രഭു നടപ്പിലാക്കിയ നിയമം?
നാട്ടുഭാഷാ പത്ര നിയമം.

♦ ‘ദേശീയത വളർത്തുന്നതിൽ പത്രമാധ്യമങ്ങളുടെ സ്വാധീനം’ എന്ന വിഷയത്തിൽ ഒരു ലഘു വിവരണം തയ്യാറാക്കുക.
19-ാം നൂറ്റാണ്ടിൽ, ഇന്ത്യൻ ദേശീയതയുടെ വളർച്ചയിൽ പത്രങ്ങൾ നിർണായക പങ്ക് വഹിച്ചു. ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണവും അനീതികളും തുറന്നുകാട്ടുന്നതിലൂടെ പത്രങ്ങൾ ദേശീയബോധം ഉണർത്തുന്നതിൽ ഗണ്യമായ സംഭാവന നൽകി. രാജാ റാം മോഹൻ റോയ് ആരംഭിച്ച സംബാദ് കൗമുദി (ബംഗാളി), മിറാത്ത് ഉൽ-അക്ബർ (പേർഷ്യൻ) തുടങ്ങിയ പത്രങ്ങൾ ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ തുടക്കം കുറിച്ചു. അമൃത ബസാർ പത്രിക (ബംഗാളി), ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ (ഇംഗ്ലീഷ്), മാതൃഭൂമി, അൽ-അമീൻ (മലയാളം) തുടങ്ങിയ പത്രങ്ങൾ ബ്രിട്ടീഷ് നയങ്ങളെ വിമർശിക്കുകയും സാമ്പത്തികവും സാമൂഹികവുമായ ചൂഷണത്തിനെതിരെ ജനങ്ങളിൽ പ്രതിഷേധ മനോഭാവം വളർത്തിയെടുക്കുകയും ചെയ്തു.
ഇംഗ്ലീഷിലും, പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിച്ച ഈ പത്രങ്ങൾ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള വേദികളായി മാറി. ജനാധിപത്യം, സ്വാതന്ത്ര്യം, സ്ഥിതി സമത്വം തുടങ്ങിയ ആധുനിക ആശയങ്ങൾ പ്രചരിപ്പിക്കാനും അതുവഴി ദേശീയബോധം ശക്തിപ്പെടുത്താനും അവ സഹായിച്ചു. നാട്ടുഭാഷാ പത്ര നിയമം പോലുള്ള നിയമങ്ങളിലൂടെ ബ്രിട്ടീഷുകാർ അത്തരം പ്രസിദ്ധീകരണങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും, ഇന്ത്യൻ ജനത അത്തരം നിയമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ഇങ്ങനെ ബ്രിട്ടീഷ് നയങ്ങളെ വിമർശിക്കുകയും, ചൂഷണങ്ങൾക്കെതിരായ മനോഭാവം വളർത്തിയെടുക്കുകയും, ആധുനിക ആശയങ്ങളും ദേശീയതയും പ്രചരിപ്പിക്കാൻ സഹായിക്കുകയും ചെയ്തതിലൂടെ പത്രങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.

♦ ഇന്ത്യയിൽ സാമൂഹിക പരിഷ്കരണത്തിന് തുടക്കം കുറിച്ചത് ആരാണ്?
ഇന്ത്യയിലുണ്ടായ സാമൂഹിക പരിഷ്കരണത്തിന് തുടക്കം കുറിച്ചത് രാജാറാം മോഹൻ റോയിയാണ്.

♦ രാജാറാം മോഹൻ റോയിയുടെ പ്രധാന സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തുക.
• സതി നിർത്തലാക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു.
• ആധുനിക വിദ്യാഭ്യാസത്തിനായി നിരവധി സ്കൂളുകൾ ആരംഭിച്ചു.
• ബ്രഹ്മസമാജം ആരംഭിച്ചു.
• ശൈശവ വിവാഹത്തിനും ബഹുഭാര്യത്വത്തിനും എതിരെ പോരാടി.
• സ്ത്രീകൾക്ക് പൈതൃക സ്വത്തിൽ അവകാശമുണ്ടെന്ന് വാദിച്ചു.
• വിഗ്രഹാരാധന ബഹുദൈവവിശ്വാസം എന്നിവയ്ക്കെതിരെ നിലകൊണ്ടു.

♦ ആരായിരുന്നു ജ്യോതിറാവു ഫൂലെ? അദ്ദേഹം ഏത് സംഘടനയാണ് സ്ഥാപിച്ചത്?
മഹാരാഷ്ട്രയിൽ താഴ്ന്നതെന്ന് കണക്കാക്കപ്പെട്ട ജാതികളിൽപ്പെട്ടവരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി പോരാടിയ സാമൂഹിക പരിഷ്കർത്താവായിരുന്നു ജ്യോതിറാവു ഫൂലെ. സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങൾക്കായി “സത്യശോധക് സമാജം' എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. 

♦ ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങൾ എഴുതുക.
• മഹാരാഷ്ട്രയിൽ താഴ്ന്ന ജാതികളിൽപ്പെട്ടവരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി പോരാടി
• സാമൂഹിക പരിഷ്കരണത്തിനായി സത്യശോധക് സമാജ് രൂപീകരിച്ചു. 
• വിധവ വിവാഹത്തിന് ശ്രമങ്ങൾ നടത്തി 
• വിധവകളുടെ മക്കൾക്ക് സംരക്ഷണം നൽകുന്നതിന് ശ്രമങ്ങൾ നടത്തി
• സ്ത്രീകൾക്കും ദലിതർക്കും വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു.
• മഹാരാഷ്ട്രയിലെ ജനത ആദരസൂചകമായി അദ്ദേഹത്തെ 'മഹാത്മ' എന്നു വിളിച്ചു. 

♦ സാമൂഹിക പരിഷ്കരണത്തിൽ സാവിത്രി ഫൂലെ എങ്ങനെ പങ്കെടുത്തു?
ജ്യോതിറാവു ഫൂലെയുടെ ജീവിത പങ്കാളിയായ സാവിത്രി ഫൂലെ, നിരവധി പെൺപള്ളിക്കൂടങ്ങളും നിശാപാഠശാലകളും സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു.

♦ ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് പണ്ഡിത രമാബായി വഹിച്ച പങ്കിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
പണ്ഡിത രമാബായി ശൈശവവിവാഹത്തിനെതിരെ നിലകൊള്ളുകയും വിധവകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി നിരവധി സ്കൂളുകൾ ആരംഭിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾക്കായി 'ആര്യ മഹിളാ സമാജം' എന്ന സംഘടന സ്ഥാപിച്ചു. വിധവകളുടെ പുനരധിവാസത്തിനായി ശാരദാ സദനം' എന്ന അഭയകേന്ദ്രവും സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി "മുക്തി മിഷൻ' എന്ന പദ്ധതിയും ആരംഭിച്ചു. 1889-ൽ ബോംബെയിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ
കോൺഗ്രസിന്റെ സമ്മേളനത്തിൽ അവർ പങ്കെടുത്തു.

♦ ഇന്ത്യയിലെ പ്രധാന സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളെയും അവയുടെ സ്ഥാപകരെയും കുറിച്ച് ഒരു പട്ടിക തയ്യാറാക്കുക.
സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ  സ്ഥാപകർ
പ്രാർത്ഥനാസമാജം 
ആത്മാറാം പാണ്ഡുരംഗ് 
ആര്യസമാജം സ്വാമി ദയാനന്ദസരസ്വതി 
• അലിഗഡ് പ്രസ്ഥാനം സർ സയ്യിദ് അഹ്‌മ്മദ്‌ ഖാൻ 
• തിയോസഫിക്കൽ സൊസൈറ്റി മാഡം ബ്ലാവിട്സ്കി, കേണൽ ഓൽകോട്ട്
• രാമകൃഷ്ണമിഷൻ സ്വാമി വിവേകാനന്ദൻ 
• ഹിതകാരിണി സമാജം വീരേശലിംഗം പന്തലു 
• സ്വാഭിമാന പ്രസ്ഥാനം ഇ.വി. രാമസ്വാമി നായ്ക്കർ  
• ശ്രീനാരായണധർമ്മ പരിപാലനയോഗം ശ്രീ നാരായണഗുരു 
• സാധുജന പരിപാലനസംഘം അയ്യങ്കാളി  
♦ ഇന്ത്യൻ ദേശീയതയുടെ വളർച്ചയ്ക്ക് ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ സഹായകമായത് എങ്ങനെ?
• വ്യാപാരം, വ്യവസായം, സൈനികാവശ്യങ്ങൾ എന്നിവയ്ക്കുവേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങൾ വിപുലീകരിച്ചു. 
• റെയിൽവേയും പോസ്റ്റൽ സംവിധാനവും കമ്പിത്തപാലും അവർ ആരംഭിച്ചു. 
• ചരക്കുനീക്കം എളുപ്പത്തിലാക്കുവാൻ റോഡുഗതാഗതം മെച്ചപ്പെടുത്തി. 
• ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും സഞ്ചരിക്കാനും ആശയവിനിമയം നടത്താനും പരസ്പരം മനസ്സിലാക്കാനും ഈ സൗകര്യങ്ങൾ ഇന്ത്യക്കാരെ സഹായിച്ചു. 
• അതുവഴി ദേശീയമനോഭാവം രൂപപ്പെടുകയും ദേശീയ പ്രസ്ഥാനം ശക്തിപ്പെടുകയും ചെയ്തു. 

♦ പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ രൂപപ്പെട്ട രാഷ്ട്രീയ സംഘടനകളെക്കുറിച്ച് ഒരു പട്ടിക തയ്യാറാക്കുക.
ആദ്യകാല രാഷ്ട്രീയപ്രസ്ഥാനങ്ങൾ പ്രവർത്തന കേന്ദ്രംനേതൃത്വം നൽകിയ ദേശീയ നേതാക്കൾ
ഇന്ത്യൻ അസോസിയേഷൻകൽക്കട്ട സുരേന്ദ്രനാഥ് ബാനർജി, ആനന്ദ മോഹൻ ബോസ്
മദ്രാസ് മഹാജൻ സഭമദ്രാസ് എം. വീരരാഘവാചാര്യർ, ജി. സുബ്രഹ്മണ്യ അയ്യർ, ആനന്ദ ചാർലു
ബോംബെ പ്രസിഡൻസി അസോസിയേഷൻബോംബെ ഫിറോസ്ഷാ മേത്ത, കെ.ടി. തെലാംഗ്, ബദറുദ്ദീൻ ത്യാബ്ജി
♦ ആദ്യകാല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിമിതികൾ ചർച്ച ചെയ്ത് പട്ടികപ്പെടുത്തുക.
• ഈ സംഘടനകൾക്കൊന്നും അഖിലേന്ത്യാ സ്വഭാവമുണ്ടായിരുന്നില്ല. 
• ഇവയുടെ പ്രവർത്തനം ചില പ്രവിശ്യകളിലും പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. 
• ധനികരുടെയും മധ്യവർഗത്തിന്റെയും നേതൃത്വത്തിലുള്ള ഇത്തരം സംഘടനകൾക്ക് ബഹുജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കാൻ സാധിച്ചില്ല. 

♦ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങളാണ് താഴെ നൽകിയിരിക്കുന്ന കുറിപ്പിൽ നിന്നും കണ്ടെത്താൻ കഴിയുന്നത്?
1885 ഡിസംബർ 28 പകൽ 12 മണി. ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജിലെ വിശാലമായ മുറിയിൽ ഒരു യോഗം നടക്കുന്നു. 72 പേർ അവിടെ ഒത്തുകൂടിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ചില പ്രധാന സംഘടനകളുടെ പ്രതിനിധികളായി പ്രവർത്തിച്ചവരാണ് അവർ. ഭാഷകൊണ്ടും മതവിശ്വാസം കൊണ്ടും സമൂഹത്തിൽ ആർജിച്ചിരുന്ന അംഗീകാരം കൊണ്ടും വൈവിധ്യമാർന്ന വ്യക്തിത്വമുള്ളവർ... സംഘാടകരിൽ ഒരാൾ ഇംഗ്ലീഷുകാരനായ അലൻ ഒക്ടേവിയൻ ഹ്യൂം ആയിരുന്നു. ഡബ്ലിയു.സി.ബാനർജി എന്ന അഭിഭാഷകനായിരുന്നു അന്നത്തെ യോഗത്തിൽ അധ്യക്ഷത വഹിച്ചത്.
ടപ്പാട്: കെ.എസ്.ഐ.സി.എൽ., ദേശീയ സ്വാതന്ത്ര്യ സമര ചരിത്രം കുട്ടികൾക്ക് 
• 1885-ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയത്.
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം 1885 ഡിസംബർ 28 മുതൽ 31 വരെ ബോംബെയിൽ നടന്നു
• ഇതിൽ 72 പേർ പങ്കെടുത്തു
• കോൺഗ്രസിന്റെ സ്ഥാപകൻ ഇംഗ്ലീഷുകാരനായ അലൻ ഒക്ടാവിയൻ ഹ്യൂം (എ.ഒ ഹ്യൂം) ആയിരുന്നു.
• ആദ്യ സമ്മേളനം ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്നു.
• ഡബ്ലിയു.സി.ബാനർജി എന്ന അഭിഭാഷകനായിരുന്നു യോഗത്തിൽ അധ്യക്ഷത വഹിച്ചത്.

♦ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
• ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയപ്രവർത്തകർക്കിടയിൽ സൗഹൃദബന്ധം വളർത്തുക.
• ജാതിയുടെയോ മതത്തിന്റെയോ പ്രവിശ്യയുടെയോ വ്യത്യാസമില്ലാതെ ദേശീയ ഐക്യബോധം വളർത്തുകയും ഉറപ്പിക്കുകയും ചെയ്യുക.
• പൊതു ആവശ്യങ്ങൾക്ക് രൂപം നൽകുകയും അവ ബ്രിട്ടീഷ് ഗവൺമെന്റിന് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്യുക.
• രാജ്യത്ത് പൊതു അഭിപ്രായം രൂപീകരിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുക.
• അഖിലേന്ത്യാ മത്സരപരീക്ഷകൾക്ക് ഇന്ത്യയിലും കേന്ദ്രങ്ങൾ അനുവദിക്കുക.

♦ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനം എല്ലാ വർഷവും ഏത് മാസത്തിലായിരുന്നു നടന്നത്?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനം എല്ലാ വർഷവും ഡിസംബറിലായിരുന്നു നടന്നത്

♦ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രധാന നേതാക്കളുടെ പേരുകൾ എഴുതുക.
ദാദാഭായ് നവറോജി, സുരേന്ദ്രനാഥ് ബാനർജി, ഫിറോസ്ഷാ മേത്ത, ബദ്റുദ്ദീൻ ത്യാബ്ജി, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലക്, പി. ആനന്ദ ചാർലു, ആർ. സി. ദത്ത്, ആനന്ദ മോഹൻ ബോസ്.

♦ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി.
സർ. സി ശങ്കരൻ നായർ

♦ ബംഗാൾ വിഭജനത്തിന് കാരണമെന്തായിരുന്നു?
കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളെ ദുർബലപ്പെടുത്താൻ ബ്രിട്ടീഷ് അധികാരികൾ പലതരം തന്ത്രങ്ങൾ ആവിഷ്കരിച്ചു. അവയിൽ പ്രധാനമായിരുന്നു 1905 ൽ ദേശീയ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ ബംഗാളിനെ രണ്ടായി വിഭജിച്ചത്. നിലവിലുള്ള ബംഗാൾ പ്രവിശ്യ വിസ്തൃതമാണെന്നും കാര്യക്ഷമമായ ഭരണനിർവഹണത്തിന് വിഭജനം അനിവാര്യമാണെന്നുമാണ് ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു വാദിച്ചത്.

♦ ബംഗാൾ വിഭജനത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു?
• കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളെ ദുർബലപ്പെടുത്തുക.
• ദേശീയ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ ബംഗാളിനെ കിഴക്കൻ ബംഗാൾ, പടിഞ്ഞാറൻ ബംഗാൾ എന്നിങ്ങനെ രണ്ടായി വിഭജിക്കുക. കിഴക്കൻ ബംഗാൾ മുസ്ലിം ഭൂരിപക്ഷ പ്രദേശവും, പടിഞ്ഞാറൻ ബംഗാൾ ഹിന്ദു ഭൂരിപക്ഷ പ്രദേശവുമായിരുന്നു.

♦ ബംഗാൾ എങ്ങനെയാണ് വിഭജിക്കപ്പെട്ടത്?
• ബംഗാളിനെ കിഴക്കൻ ബംഗാൾ, പടിഞ്ഞാറൻ ബംഗാൾ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. 
• കിഴക്കൻ ബംഗാൾ മുസ്ലിം ഭൂരിപക്ഷ പ്രദേശവും, പടിഞ്ഞാറൻ ബംഗാൾ ഹിന്ദു ഭൂരിപക്ഷ പ്രദേശവുമായിരുന്നു.

♦ ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയിയുടെ പേര്? ബംഗാൾ വിഭജനത്തിന് അദ്ദേഹം എന്ത് കാരണമാണ് പറഞ്ഞത്?
• ലോർഡ് കഴ്സൺ
• നിലവിലുള്ള ബംഗാൾ പ്രവിശ്യ വിസ്തൃതമാണെന്നും കാര്യക്ഷമമായ ഭരണനിർവഹണത്തിന് വിഭജനം അനിവാര്യമാണെന്നുമാണ് ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു വാദിച്ചത്.

♦ ബംഗാൾ വിഭജനം നടന്നത് എന്ന് ?
1905 ഒക്ടോബർ 16

♦ ബംഗാൾ വിഭജിച്ചത് ആരായിരുന്നു?
ബ്രിട്ടീഷ് വൈസ്രോയി ലോർഡ് കഴ്‌സൺ.

♦ 'അമർ സോണാർ ബംഗ്ല' എന്ന ദേശഭക്തി ഗാനം രചിച്ചത് ആരാണ്?
രവീന്ദ്രനാഥ ടാഗോർ

♦ 1905 ഒക്ടോബർ 16 ന് ബംഗാളിൽ എന്താണ് സംഭവിച്ചത്?
വിഭജനം നിലവിൽ വന്ന 1905 ഒക്ടോബർ 16-ന് ബംഗാളിലുടനീളം ദുഃഖാചരണം നടന്നു. കൽക്കത്തയിൽ ഹർത്താൽ ആചരിച്ചു. രബീന്ദ്രനാഥ ടാഗോർ രചിച്ച "അമർ സോണാർ ബംഗ്ല' എന്ന ദേശഭക്തിഗാനവും ആലപിച്ചുകൊണ്ട് ജനങ്ങൾ തെരുവുകളിൽ സംഘടിച്ചു. ഈ പ്രതിഷേധങ്ങൾ ഒരു വലിയ സമരമായി മാറി. ഇത് "സ്വദേശിപ്രസ്ഥാന'മെന്ന് അറിയപ്പെടുന്നു. 

♦ സ്വദേശി പ്രസ്ഥാനത്തിന്റെ പ്രധാന ആശയം എന്തായിരുന്നു?
"സ്വാശ്രയം' എന്നതായിരുന്നു സ്വദേശിപ്രസ്ഥാനത്തിന്റെ പ്രധാന ആശയം. സ്വദേശി വ്യവസായങ്ങളും മറ്റ് സംരംഭങ്ങളും വിജയിപ്പിക്കുക എന്നതാണിതിന്റെ അർഥം. 

♦ സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യം എന്തായിരുന്നു?
സ്വദേശി വ്യവസായങ്ങളും മറ്റ് സംരംഭങ്ങളും വിജയിപ്പിക്കുക എന്നതായിരുന്നു സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അതോടൊപ്പം ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുകയും അങ്ങനെ ബ്രിട്ടീഷ് സർക്കാരിന് കച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനം ഇല്ലാതാക്കുകയുമായിരുന്നു സ്വദേശി സമരത്തിന്റെ ലക്ഷ്യം. 

♦ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച സ്ഥാപനങ്ങൾ ഏതൊക്കെയാണ്?
നിരവധി തുണിമില്ലുകൾ, സോപ്പുനിർമ്മാണശാലകൾ, തീപ്പെട്ടി ഫാക്ടറികൾ, കൈത്തറി സ്ഥാപനങ്ങൾ, ദേശീയബാങ്കുകൾ, ഇൻഷ്വറ ൻസ് കമ്പനികൾ എന്നിവ ആരംഭിച്ചു.

♦ സ്വദേശി പ്രസ്ഥാനത്തിന്റെ ഫലമായി ഇന്ത്യയിൽ ഉയർന്നുവന്ന ചില വ്യവസായങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കുക.
• ബംഗാൾ കെമിക്കൽ സ്റ്റോർ - ആചാര്യ പി. സി. റോയ്
• സ്വദേശി സ്റ്റോർ - രവീന്ദ്രനാഥ ടാഗോർ
• സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി - വി. ചിദംബരം പിള്ള
• സ്റ്റീൽ ഫാക്ടറി- ജംഷഡ്ജി ടാറ്റ

♦ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സ്വദേശി പ്രസ്ഥാനത്തിന്റെ സ്വാധീനം എഴുതുക.
• ഇന്ത്യയിലെ സാധാരണക്കാരും സ്ത്രീകളും വിദ്യാർഥികളും ആദ്യമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പങ്കാളികളായി. 
• ഈ പ്രസ്ഥാനത്തിന്റെ സ്വാധീനം സാംസ്കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളിൽ അനുഭവപ്പെട്ടു.
• ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനും സ്വദേശിയെന്ന പുതിയ സമരമാർഗം സ്വാതന്ത്ര്യസമരത്തിന് സംഭാവന ചെയ്യാനും സ്വദേശി പ്രസ്ഥാനത്തിന് സാധിച്ചു. 
• സ്വദേശിപ്രസ്ഥാനം ദേശീയസമരത്തെ സാധാരണക്കാരിലേക്ക് എത്തിച്ചു.

♦ താഴെ നൽകിയിരിക്കുന്ന വിവരണത്തിൽ നിന്ന് സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കണ്ടെത്താൻ കഴിയുന്ന വസ്തുതകൾ പട്ടികപ്പെടുത്തുക.
“കരുത്തിന്റെ നാളുകളിൽ സ്വദേശി പ്രസ്ഥാനം നമ്മുടെ സാമൂഹിക ഗാർഹിക ജീവിതത്തിന്റെ മുഴുവൻ പ്രതലത്തിനും നിറം ചാർത്തി. ഇന്ത്യയിൽ നിർമ്മിച്ചെടുക്കാവുന്നതുപോലെയുള്ള വിദേശ വസ്തുക്കൾ ഉൾപ്പെട്ട വിവാഹ സമ്മാനങ്ങൾ മടക്കി നൽകപ്പെട്ടു. ദേവന്മാർക്ക് നിവേദ്യമായി വസ്തുക്കൾ സമർപ്പിക്കപ്പെട്ട ചടങ്ങുകളിൽ കാർമ്മികത്വം വഹിക്കുവാൻ പുരോഹിതർ പലപ്പോഴും എതിർപ്പ് പ്രകടിപ്പിച്ചു. വിദേശ ഉപ്പോ, പഞ്ചസാരയോ ഉപയോഗിച്ച ആഘോഷവേളകളിൽ പങ്കെടുക്കാൻ അതിഥികൾ വിസമ്മതിച്ചു.” 
അവലംബ: ബിപൻ ചന്ദ്ര, ആധുനിക ഇന്ത്യ
• വിദേശവസ്തുക്കൾ ഉൾപ്പെട്ട വിവാഹ സമ്മാനങ്ങൾ മടക്കി നൽകപ്പെട്ടു.
• ദേവന്മാർക്ക് നിവേദ്യമായി വസ്തുക്കൾ സമർപ്പിക്കപ്പെട്ട ചടങ്ങുകളിൽ കാർമ്മികത്വം വഹിക്കുവാൻ പുരോഹിതർ പലപ്പോഴും എതിർപ്പ് പ്രകടിപ്പിച്ചു. 
• വിദേശ ഉപ്പോ, പഞ്ചസാരയോ ഉപയോഗിച്ച ആഘോഷവേളകളിൽ പങ്കെടുക്കാൻ അതിഥികൾ വിസമ്മതിച്ചു.

♦ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ മിതവാദികളുടേയും തീവ്ര ദേശീയവാദികളുടേയും പ്രവർത്തന രീതികൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
i. മിതവാദികൾ
• ബ്രിട്ടീഷുകാർക്കെതിരെ പ്രത്യക്ഷസമരത്തിന് തയ്യാറായിരുന്നില്ല. 
• സമാധാനപരവും രക്തരഹിതവുമായ സമരങ്ങളിലൂടെയും യോഗങ്ങൾ, പ്രസംഗങ്ങൾ, പ്രമേയങ്ങൾ എന്നിവയിലൂടെയും അവർ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിച്ചു. 
ഫിറോസ്ഷാ മേത്ത, ഗോപാലകൃഷ്ണ ഗോഖലെ, ദാദാഭായ് നവറോജി എന്നിവരായിരുന്നു അവരിൽ പ്രധാനികൾ. 

ii. തീവ്രദേശീയവാദികൾ
• ശക്തമായ പ്രത്യക്ഷസമരത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം നേടാൻ കഴിയൂ എന്ന് വാദിച്ചു.
• സ്വദേശി, ബഹിഷ്കരണം തുടങ്ങിയ വിപ്ലവകരമായ പ്രവർത്തനരീതികൾ സ്വീകരിച്ചു 
• ബാല ഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ, ലാലാ ലജ്പത് റായി എന്നിവരായിരുന്നു ഇതിൽ പ്രധാനികൾ.

♦ 1907-ലെ സൂറത്ത് കോൺഗ്രസ് സമ്മേളനത്തിൽ എന്താണ് സംഭവിച്ചത്?
മിതവാദികളുടെയും തീവ്രദേശീയവാദികളുടേയും അഭിപ്രായഭി ന്നതകൾ 1907-ലെ സൂററ്റിലെ കോൺഗ്രസ് സമ്മേളനത്തിൽ വച്ച് രൂക്ഷമായി. സമ്മേളനം തുടർന്നുകൊണ്ടുപോവുകപോലും അസാധ്യമായി. ഈ സംഭവവികാസങ്ങൾ കോൺഗ്രസിനെ പിളർപ്പിലേക്ക് നയിച്ചു.

♦ ബ്രിട്ടീഷുകാർ "ഭിന്നിപ്പിച്ച് ഭരിക്കുക" എന്ന നയം എങ്ങനെയാണ് നടപ്പിലാക്കിയത്?
മിതവാദികളും തീവ്രദേശീയവാദികളും തമ്മിൽ കോൺഗ്രസിലുണ്ടായ പിളർപ്പ് ബ്രിട്ടീഷുകാർ വളരെ സമർഥമായി മുതലെടുത്തു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം കൂടുതൽ ആഴത്തിൽ പ്രാവർത്തികമാക്കുന്നതിന് ഇതിലൂടെ ബ്രിട്ടീഷുകാർക്ക് സാധിച്ചു. 

♦ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർ തീവ്രദേശീയവാദികൾക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചത്?
ബ്രിട്ടീഷുകാർ തീവ്രതീവ്രദേശീയവാദി നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ബാലഗംഗാധര തിലക് ഉൾപ്പെടെ പലരെയും നാടുകടത്തി. പല നേതാക്കളും രാഷ്ട്രീയം ഉപേക്ഷിച്ചു.

♦ ജനരോഷം തണുപ്പിക്കുന്നതിനും കോൺഗ്രസിലെ മിതവാദികളെ സ്വാധീനിക്കുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങൾക്ക് ഒരു ഉദാഹരണം എഴുതുക. 
1909 ലെ മിന്റോ മോർലി പരിഷ്കാരങ്ങൾ 

♦ മിന്റോ മോർലി പരിഷ്കാരങ്ങളിലെ പ്രധാന വ്യവസ്ഥകൾ എന്തായിരുന്നു? 
• മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം ഏർപ്പെടുത്തുക 
• നിയമനിർമ്മാണസഭകളുടെ പ്രവർത്തനങ്ങളും അധികാരങ്ങളും വിപുലപ്പെടുത്തുക. 

♦ ലാൽ-ബാൽ-പാൽ എന്നറിയപ്പെടുന്നത് ആരാണ്? 
• ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലക്, ബിപിൻ ചന്ദ്ര പാൽ

♦ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷ് നയത്തിന് ഉദാഹരണങ്ങൾ എഴുതുക.
• ബംഗാൾ വിഭജനം
• മിന്റോ-മോർലി പരിഷ്കാരം 

♦ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ച വർഷം?
1914

♦ ഹോം റൂൾ ലീഗിന്റെ ലക്ഷ്യം എന്തായിരുന്നു?
• ഹോംറൂൾ അഥവാ സ്വയംഭരണമായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.
• ആനി ബസന്റും ബാലഗംഗാധര തിലകും ഇതിന് നേതൃത്വം നൽകി.

♦ ഹോം റൂൾ ലീഗിന്റെ പ്രവർത്തനങ്ങളോട് ബ്രിട്ടീഷ് സർക്കാർ എങ്ങനെയാണ് പ്രതികരിച്ചത്?
ഹോംറൂൾ ലീഗിന്റെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് ആധിപത്യത്തിന് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ ഗവൺമെന്റ് ആനിബസന്റിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പിന്നീട് ജയിൽ മോചിതയായ അവർ 1917ലെ കൽക്കട്ട സമ്മേളനത്തിൽ കോൺഗ്രസിന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.
 
♦ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ ആദ്യവനിത? ആനിബസന്റ്.

♦ 1916-ൽ ലഖ്‌നൗവിൽ നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ എന്തൊക്കെയായിരുന്നു?
• മിതവാദികളും തീവ്രദേശീയവാദികളും ഒന്നിക്കണം
• ഇന്ത്യൻ നാഷണൽ കോൺഗ്രസും സർവേന്ത്യാ മുസ്ലീം ലീഗും ഒരുമിച്ച് പ്രവർത്തിക്കണം.

♦ രഹസ്യ വിപ്ലവ സംഘടനകളെക്കുറിച്ച് ഒരു പട്ടിക തയ്യാറാക്കുക.
വിപ്ലവ സംഘടനകൾ സ്ഥലം നേതൃത്വം
അനുശീലൻ സമിതിബംഗാൾ  സചീന്ദ്ര നാഥ് സന്യാൽ, അരബിന്ദോ ഘോഷ്
ഭാരത് മാതാ അസോസിയേഷൻമദ്രാസ് നീലകണ്ഠ ബ്രഹ്മചാരി, വാഞ്ചി അയ്യർ, അജിത് സിംഗ്
യുഗാന്തർ പാർട്ടിബംഗാൾ റാഷ് ബിഹാരി ബോസ്, ഖുദിറാം ബോസ്
ഗദർ പാർട്ടിഅമേരിക്ക ലാലാ ഹർദയാൽ
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.

Post a Comment

0 Comments