Ticker

6/recent/ticker-posts

SCERT KERALA TEXTBOOKS SOLUTIONS & STUDY NOTES: STD VII HINDI Unit 05: नज़ारे- Chapter 02 हाथियों की रहगुज़र - NOTES | Teaching Manual | Teacher Text

Kerala Syllabus Class 7 हिंदी - इकाई पाँच: नज़ारे - पाठ दो: हाथियों की रहगुज़र - Questions and Answers | Teaching Manual

Questions and Answers for Class 7 Hindi - Unit 5 नज़ारे - Chapter 02 हाथियों की रहगुज़र | Text Books Solution Hindi: इकाई पाँच - हाथियों की रहगुज़र - Questions and Answers. ഈ യൂണിറ്റിന്റെ Teachers Manual & Teachers Handbook എന്നിവയുടെ ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്.

ഏഴാം ക്ലാസ്സ്‌  हिंदी - इकाई पाँच: नज़ारे - पाट दो: हाथियों की रहगुज़र  എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍.

कक्षा 7 हिंदी - इकाई पाँच: नज़ारे - पाठ दो: हाथियों की रहगुज़र - नोट्स
Hindi हाथियों की रहगुज़र Notes 

♦ हाथियों की रहगुज़र (കാഴ്ചകൾ)
♦ पाठ्यांश का अवतरण 
കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള കാടിന്റെ കാര്യമാണ്. ഒരു പിടിയാന തന്റെ രണ്ടു കുട്ടികളോടൊപ്പം റോഡ് കുറുകെ കടക്കുകയായിരുന്നു. സൈക്കിളിൽ പട്ടണത്തിലേക്ക് പോകുകയായിരുന്ന ഒരു യുവാവ് ഇതിന്റെ വീഡിയോ എടുത്തിരുന്നു. കുറച്ചു മാസങ്ങൾക്കുമുമ്പ് ഈ വീഡിയോ എല്ലായിടത്തും പരന്നിരുന്നു. ആനയും അതിന്റെ കുട്ടികളും ആദ്യമായി ഏതെങ്കിലും റോഡ് കുറുകെ കടന്നു എന്നല്ല. ഒരു കുട്ടി വളരെ ചെറുതാണ് എന്നതായിരുന്നു ഇവിടുത്തെ പ്രത്യേകത. റോഡിനും കാടിനുമിടയിൽ ഒരു ഡിവൈഡർ ഉണ്ടാക്കിയിരുന്നു. ഈ കുട്ടിയാനയ്ക്ക് ഡിവൈഡറിന്റെയത്ര മാത്രമേ പൊക്കമുണ്ടായിരുന്നുള്ളൂ. 

പിടിയാനയും അതിന്റെ വലിയ കുട്ടിയും എളുപ്പത്തിൽ ഡിവൈഡർ കുറുകെ കടന്നു. ചെറിയ കുട്ടി അവിടെത്തന്നെ നിന്നു. അമ്മയ്ക്ക് സംശയമായിരുന്നു. അതുകൊണ്ട് അത് കാട്ടിലേക്ക് പോകാതെ റോഡിലേക്ക് തിരിഞ്ഞുനിന്ന് കുട്ടിയാനയെ നോക്കാൻ തുടങ്ങി. കുട്ടിയാനയ്ക്ക് ഡിവൈഡർ കടന്നുപോകാൻ കഴിയുമായിരുന്നില്ല. പിടിയാന തിരിച്ചുവന്നിട്ട് ഡിവൈഡറിനടുത്തു ചെന്ന് കുട്ടിക്ക് തുമ്പിക്കൈ കൊണ്ടൊരു സഹായം നൽകി. കുട്ടിയെ പുറകിൽ നിന്ന് തള്ളി ഭിത്തിയിൽ കയറ്റി. അങ്ങനെയതിന് ഡിവൈഡർ കടക്കാൻ കഴിഞ്ഞു. പിന്നീടവ മൂന്നും കാട്ടിലേക്ക് പോയി. 

ഈ പ്രവൃത്തിക്ക് പതിനഞ്ച്, ഇരുപത് മിനിട്ട് എടുത്തു. അതുവരെ ആ വഴിയുടെ ഇരുവശവും വണ്ടികൾ നിർത്തി ആളുകൾ നില്ക്കുന്നുണ്ടായിരുന്നു. ഈ സ്നേഹപൂർണ്ണമായ പരിശ്രമത്തെ ധൈര്യപൂർവം നോക്കിക്കൊണ്ടിരുന്നു. ആനകളുമായി ബന്ധപ്പെട്ട ഒരു സംഭവം കൂടി ഓർമ്മവരുന്നുണ്ട്. ഏകദേശം പത്തുവർഷം മുമ്പ് ഞങ്ങൾ രാജാജി ഫോറസ്റ്റ് റിസർവിലെ ചീലാ റേഞ്ചു വഴി ഋഷി കേശിൽ നിന്ന് ഹരിദ്വാറിലേക്ക് മടങ്ങിവരുകയായിരുന്നു. വൈകുന്നേരത്തെ സമയമായിരുന്നു. ഒരു സ്ഥലത്ത് കുന്നിൽ നിന്നൊഴുകുന്ന ഒരു നദി റോഡിനു കുറുകെയായി ഉണ്ടായിരുന്നു. അവിടെ നദിയുടെ ഇരുവശത്തുമായി എഴുതിയിട്ടുണ്ട്. 
"ഇവിടെ ആനകൾ റോഡ് കുറുകെ കടക്കുന്ന സ്ഥലമാണ്. നിങ്ങൾ ആനയെ കാണുകയാണെങ്കിൽ നില്ക്കുക. ആനകളെ റോഡ് കടക്കാൻ അനുവദിക്കുക.” ഈ എഴുതിയതു കാണുമ്പോൾ തന്നെ എനിക്ക് രോമാഞ്ചമുണ്ടാകുമായിരുന്നു. പക്ഷേ ഇതുവരെ ആനകൾ അതുവഴി കടന്നുപോകുന്നത് കണ്ടിട്ടില്ലായിരുന്നു. 

ഇപ്രാവശ്യം അവിടെ എത്തിയപ്പോൾ തന്നെ നദിയുടെ ഇരു വശത്തുമായി വണ്ടികൾ നിറുത്തിയിട്ടിരിക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളും നിന്നു. ഇരുട്ടായിരുന്നതുകൊണ്ട് കുറച്ചുപേർ അവരുടെ വണ്ടികളുടെ ഹെഡ്‌ലൈറ്റ് തെളിച്ചിട്ടുണ്ടായിരുന്നു. അടുത്തുള്ള ഒരു വലിയ ആനയിൽ എന്റെ നോട്ടം പതിഞ്ഞു. അത്രയും വലിയ ആനയെ ഇതിനു മുമ്പ് ഒരിക്കലും ഞാൻ കണ്ടിരുന്നില്ല. അതിന്റെ അറുപത്, എഴുപത് മീറ്റർ പുറകിലായി ഏകദേശം ഇരുപതോളം ചെറുതും വലുതുമായ ആനകളുടെ ഒരു കൂട്ടം വട്ടത്തിൽ നില്ക്കുന്നുണ്ടായിരുന്നു. ആനകൾ ഈ കൂട്ടം തന്റെ കുഞ്ഞുങ്ങളെ ഇടയ്ക്ക് നിറുത്താനായി ഉണ്ടാക്കിയതായിരുന്നു. കുട്ടികൾ നടുവിലായി നില്ക്കുകയും വലിയ ആനകൾ അവയ്ക്കു ചുറ്റുമായി വളഞ്ഞു നില്ക്കുകയും ചെയ്തിരുന്നു. പക്ഷേ കുട്ടികൾ, കുട്ടികൾ തന്നെയാണ്. ഓരോ മിനിട്ടുകഴിയുമ്പോഴും ഏതെങ്കിലും ഒരു കുട്ടി വലയം തകർത്ത് പുറത്തിറങ്ങിപ്പോകുമായിരുന്നു. വലിയ ആന അതിനെപ്പിടിച്ച് വലയത്തിനുള്ളിലേക്ക് കൊണ്ടു വരുമായിരുന്നു. എല്ലാം വളരെ രസകരമായിരുന്നു. പക്ഷേ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം വലിയ ആന കുടുംബത്തിന്റെ നേതൃത്വം വഹിക്കുന്ന രീതി ആയിരുന്നു. 

ആനക്കൂട്ടം നില്ക്കുന്നിടത്തൊക്കെ കൂട്ടത്തിന്റെ തലവൻ ശ്രദ്ധയോടെ മൂന്നു വശത്തേക്കും നോക്കിക്കൊണ്ട് പതിയെ പതിയെ നടന്ന് റോഡിലേക്കു വന്നു. റോഡിലെത്തിയിട്ട് അത് നാലാമത്തെ ദിക്കിലേക്ക് അതായത്, പിന്നിലേക്കും തിരിഞ്ഞ് നോക്കി. തങ്ങളുടെ കുടുംബത്തിന് യാതൊരു അപകടവും ഇല്ല എന്ന് ഒരു പക്ഷേ പൂർണ്ണമായി ആശ്വസിക്കാൻ അത് ആഗ്രഹിക്കുന്നുണ്ടായിരുന്നു. ആനക്കൂട്ടത്തിന്റെ തലവൻ റോഡിനു നടുക്ക് രണ്ടു മൂന്നു മിനിട്ട് നിന്നു. പിന്നെ ചുറ്റും വട്ടം കറങ്ങി. പിന്നീട് റോഡ് കടന്ന് ഗംഗാനദിയുടെ അടുത്തുള്ള കാട്ടിലേക്ക് നടന്നു. ഏകദേശം 50 മീറ്റർ മുന്നോട്ട് പോയിട്ട് അത് നിന്നു. അത് പിന്നെയും തിരിഞ്ഞുനോക്കി. നാലുവശവും നോക്കി പൂർണ്ണമായി ആശ്വസിച്ചു. പിന്നീട് തിരിച്ച് തന്റെ കുടുംബത്തിനു നേരെ നടന്നു റോഡിനു നടുക്കു നിന്ന് വീണ്ടും അത് നാലുവശവും നോക്കിയിട്ട് തന്റെ കുടുംബത്തിനടുത്ത് വന്നു. കുടുംബം ധൈര്യപൂർവ്വം തങ്ങളുടെ തലവനെ പ്രതീക്ഷിച്ച് നില്ക്കുകയായിരുന്നു. 

ആനക്കൂട്ടത്തിന്റെ തലവൻ അവയോട് എന്താണ് പറഞ്ഞതെന്ന് നമുക്കറിയില്ല. പക്ഷേ ആനക്കൂട്ടത്തിന്റെ തലവൻ മുന്നിലും കുടുംബം പിന്നാലെയുമായി ഗംഗയിലേക്ക് പോകുന്നത് ഞങ്ങൾ കണ്ടു. റോഡിൽ തലവൻ ഒരു പ്രാവശ്യം വീണ്ടും നിന്നു. ചുറ്റും നോക്കി എന്നിട്ട് ഗംഗയിലേക്ക് ചുവടുകൾ വച്ചു. പിന്നാലെ അവന്റെ കുടുംബം മുഴുവൻ വെള്ളം കുടിക്കാനായി കാട്ടിലേക്ക് നടന്നു പോയി. ഞാനിതിനുമുമ്പ് ഇത്രയും ഗൗരവത്തോടെയും ധൈര്യത്തോടെയും തന്റെ കടമ നിർവ്വഹിക്കുന്ന ആരെയും കണ്ടിട്ടില്ലായിരുന്നു. ഒരു മനുഷ്യനെപ്പോലും.

♦ पाठ्यपुस्तक के प्रश्न और उत्तर
♦ सड़क और जंगल के बीच डिवाइडर बनाने का उद्देश्य क्या है? (റോഡിനും കാടിനുമിടയിൽ ഡിവൈഡർ ഉണ്ടാക്കുന്നതിന്റെ ഉദ്ദേശ്യമെന്ത്?)
गाड़ियों और यात्रियों की सुरक्षा के लिए और दुर्घटनाएँ कम करने के लिए। (വണ്ടികളുടെയും യാത്രക്കാരുടെയും സുരക്ഷിതത്വത്തിനും അപകടങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയാണ്).

♦ " बच्चे तो बच्चे ठहरे।" इससे आपने क्या समझा ? (“കുട്ടികൾ കുട്ടികൾ തന്നെയല്ലേ.” ഇതിൽനിന്ന് എന്താണ് മനസ്സിലാക്കുന്നത്)
बच्चे सदा नटखट रहते । वह इनसान का बच्चा हो या जानवर का । वे बड़ों की बातों पर ध्यान न देता । (കുട്ടികൾ എപ്പോഴും കുസൃതിയാണ്. അത് മനുഷ്യന്റെ ആയാലും മൃഗത്തിന്റെയായാലും അവർ മുതിർന്നവരുടെ വാക്കുകൾ ശ്രദ്ധിക്കാറില്ല).

♦ सरदार हाथी ने चारों तरफ एक गोल चक्कर क्यों लगाया? (ആനയുടെ തലവൻ ചുറ്റും ഒരു വട്ടം കറങ്ങിയതെന്തിന്?)
यह जानने के लिए कि किसी दिशा से खतरे की संभावना हो । (ഏതെങ്കിലും ദിക്കിൽ നിന്ന് അപകടസാധ്യതയുണ്ടോ എന്നറിയാനായിട്ടാണ്).

♦ " इतनी संजीदगी और धीरज के साथ अपना फर्ज़ निभाते किसी को नहीं देखा था। किसी इनसान को भी नहीं ।" क्या आप इससे सहमत हैं ? ("ഇത്രയും ഗൗരവത്തോടെയും ധൈര്യത്തോടെയും തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന ആരെയും കണ്ടിട്ടില്ലായിരുന്നു. ഒരു മനുഷ്യനെപ്പോലും" നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?)
हाँ, मैं इससे सहमत हूँ। हाथी अपने परिवार की सुरक्षा के लिए ध्यान से आगे बढ़ते हैं। सभी मौके पर वे आपस में मदद करके रहते हैं। लेकिन सभी मानव अपना फर्ज पूर्ण रूप से नहीं निभाते है।
(ഞാൻ ഇതിനോട് യോജിക്കുന്നു. ആന തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിൽ ശ്രദ്ധിച്ച് മുന്നോട്ടു പോകുന്നു. എല്ലാ അവസരത്തിലും അവർ പരസ്പരം സഹായിച്ച് ജീവിക്കുന്നു. പക്ഷേ എല്ലാ മനുഷ്യരും തങ്ങളുടെ ഉത്തരവാദിത്വം പൂർണ്ണമായി നിർവഹിക്കുന്നില്ല).

♦ सही वाक्य चुनकर लिखें। (ശരിയായ വാക്യം തെരഞ്ഞെടുത്ത എഴുതാം). 
• युवक ने हाथियों का वीडियो बनाया । (യുവാവ് ആനകളുടെ വീഡിയോ ചിത്രീകരിച്ചു).
• हथिनी और छोटे बच्चे ने आसानी से डिवाइडर पार किया। (ആനയും കൊച്ചുകുട്ടിയും അനായാസം ഡിവൈഡർ കടന്നു).
• बच्चों की सुरक्षा के लिए हाथियों ने झुंड बनाया। (കുട്ടികളെ സംരക്ഷിക്കാൻ ആനകൾ കൂട്ടം കൂടി).
• सरदार हाथी ने अपने कुनबे को सुरक्षित रखा। (ആനകളുടെ തലവൻ തന്റെ കുടുംബത്തെ സുരക്ഷിതമാക്കി). 
• कुनबा पानी पीने के लिए चला गया। (കുടുംബം വെള്ളം കുടിക്കാൻപോയി).
• सरदार हाथी झुंड से अलग चला गया। (തലവൻ കൂട്ടത്തിൽ നിന്ന് മാറി നടന്നുപോയി). उत्तरः 
• युवक ने हाथियों का वीडियो बनाया ।
• बच्चों की सुरक्षा के लिए हाथियों ने झुंड बनाया। 
• सरदार हाथी ने अपने कुनबे को सुरक्षित रखा। 
• कुनवा पानी पीने के लिए चला गया।

♦ रेखांकित अंश पर ध्यान दें ।
• केरल और तमिलनाडु की सीमा पर बसे जंगल की बात है। (കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള കാടിന്റെ കാര്യമാണ്).
• हथिनी और उसका बड़ा बच्चा आसानी से डिवाइडर पार कर गए  (പിടിയാനയും അതിന്റെ വലിയ കുട്ടിയും എളുപ്പത്തിൽ ഡിവൈഡർ കടന്നുപോയി)

♦ चित्र देखें, नमूने के अनुसार सूचनापट तैयार करें | (ചിത്രം കാണാം മാതൃകയനുസരിച്ച് സൂചനാബോർഡ് തയാറാക്കാം).
♦ विवरण तैयार करें। (വിവരണം തയ്യാറാക്കാം)
आपने भी यात्रा के दौरान ऐसे कई दृश्य देखे होंगे। ऐसे किसी दृश्य का विवरण तैयार करें।
(നിങ്ങളുടെയും യാത്രയ്ക്കിടയിൽ ഇതുപോലെയുള്ള കാഴ്ചകൾ കണ്ടിട്ടുണ്ടാകാം. അത്തരം ഒരു കാഴ്ചയുടെ വിവരണം തയാറാക്കാം).
मैं एक बार स्कूल से वयनाड गया। हम वहाँ के जंगल से जीप में यात्रा की। कई जानवरों को देखकर मज़े से यात्रा करते हम एक नदी के पास पहुँचे। अंधेरा आ चुका था। कुछ दूर से हाथियों का झुंड आ रहा था । हम डर गए। जीपवालों ने धीरज से और तेज़ी से जीप घुमाया। हम पीछे मुड़कर देखें तो हाथी नदी की ओर जाते देखा।
(ഞാനൊരിക്കൽ സ്കൂളിൽ നിന്ന് വയനാടിന് പോയി. ഞങ്ങളവിടെ കാട്ടിലൂടെ ജീപ്പിൽ യാത്ര ചെയ്തു. പല മൃഗങ്ങളേയും കണ്ട് രസകരമായി യാത്ര ചെയ്ത് ഞങ്ങൾ ഒരു നദിയുടെയടുത്തെത്തി. ഇരുട്ടായിക്കഴിഞ്ഞിരുന്നു. കുറച്ചു ദൂരെ നിന്ന് ആനക്കൂട്ടം വരുന്നുണ്ടായിരുന്നു. ഞങ്ങൾ പേടിച്ചു. ജീപ്പിന്റെ ഡ്രൈവർ ധൈര്യത്തോടെ സ്പീഡിൽ ജീപ്പു തിരിച്ചു. ഞങ്ങൾ പിന്നോട്ടു തിരിഞ്ഞുനോക്കിയപ്പോൾ ആനക്കൂട്ടം നദിയിലേക്ക് പോകുന്നത് കണ്ടു).

♦ पहचानें, लिखें। (മനസ്സിലാക്കാം, എഴുതാം)
♦ परीक्षाकेंद्रित प्रश्न और उत्तर
♦ ' हाथियों की रहगुज़र ' नामक घटना वर्णन में लेखक किस सीमा पर बसे जंगल की बात कह रहा है ?
(केरल और दिल्ली, केरल और तमिलनाडु, केरल और मुंबई , केरल और कोलकत्ता)
 केरल और तमिलनाडु

♦ अपने दो बच्चों के साथ कौन सड़क पार कर रही थी ?
(शेरनी, बाघिन, हथिनी, बंदरिया)
हथिनी

♦ सड़क और जंगल के बीच क्या बना था ?
(पुल , डिवाइडर, सीढ़ी, बाड़)
डिवाइडर

♦ हथिनी क्या कर रही थी ?
हथिनी अपने दो बच्चों के साथ सड़क पार कर रही थी ।

♦ छोटा बच्चा डिवाइडर क्यों पार न कर सका ?
डिवाइडर बहुत ऊँचाई में थी इसलिए छोटा बच्चा डिवाइडर न पार कर सका ।

♦ हथिनी ने छोटे बच्चे को डिवाइडर कैसे पार करवाया ?
हथिनी ने डिवाइडर के पास जाकर बच्चे को सूँड़ से सहारा दिया और उसे पीछे से धकेलते हुए दीवार पर चढ़ाया । 

♦ नदी की दोनों तरफ़ क्या लिखा हुआ है ?
" यह हाथियों के सड़क पार करने की जगह है ।यदि आपको हाथी दिखाई दें तो रुक जाएँ ।हाथियों को सड़क पार करने दें । "

♦ हाथियों का झुंड गोल बाँधकर क्यों खड़ा था ?
अपने बच्चों को बीच में रखने और उनकी सुरक्षा के लिए हाथियों का झुंड़  गोल बाँधकर खड़ा था।

♦ सरदार हाथी किस पर पूरी तसल्ली कर लेना चाहता था ?
सरदार हाथी तसल्ली कर लेना चाहते थे कि कुनबे पर कोई खतरा नहीं है ।

♦ सरदार हाथी के प्रति लेखक का मत क्या है ?
मैं इससे पहले इतनी संजीदगी और धीरज के साथ अपना फर्ज़ निभाते किसीको नहीं देखा था ।किसी इंसान को भी नहीं ।



Textbooks All Solutions is your Study mate. Our dedicated A team of experts has thoughtfully selected a variety of content, including Study notes,

Post a Comment

0 Comments