Kerala Syllabus Class 9 Physics - Chapter 8 ശബ്ദം - ചോദ്യോത്തരങ്ങൾ
Questions and Answers for Class 9 ഭൗതികശാസ്ത്രം - ശബ്ദം | Text Books Solution Physics (Malayalam Medium) Physics: Chapter 08 Sound - Questions and Answers | SAMAGRA Question Bank
ഒമ്പതാം ക്ലാസ്സ് ഭൗതികശാസ്ത്രം - ശബ്ദം എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ (Malayalam Medium).
Class 9 Physics ശബ്ദം - ചോദ്യോത്തരങ്ങൾ
∎Physics (Malayalam Medium Notes)
1. ശ്രവണ ബോധം ഉളവാക്കുന്ന ഊർജ്ജരൂപമാണ്.............
(ശബ്ദം, പ്രകാശം, താപം )
ഉത്തരം: ശബ്ദം
2.വസ്തുക്കളുടെ.............. മൂലമാണ് ശബ്ദം ഉണ്ടാകുന്നത്
(ചലനം, ചാലനം, ദോലനം, കമ്പനം)
ഉത്തരം: കമ്പനം
3. ശബ്ദം ഉണ്ടാക്കുന്ന വസ്തുക്കളാണ്..............
(ശബ്ദസ്രോതസ്സുകൾ, ഊർജസ്രോതസുകൾ, സ്രോതസുകൾ, ജലസ്രോതസുകൾ)
ഉത്തരം: ശബ്ദസ്രോതസ്സുകൾ
4. നാം സംസാരിക്കുമ്പമ്പോൾ സ്വനപേടകത്തിലെ.................... കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്.
(കർണപുടം, സ്വനതന്തുക്കൾ, ചെവിക്കുട, വായു )
ഉത്തരം: സ്വനതന്തുക്കൾ
5. തേനീച്ച ശബ്ദം ഉണ്ടാകുമ്പോൾ കമ്പനം ചെയ്യുന്ന ഭാഗം...............ആണ്
(ചിറക്, സ്വനതന്തുക്കൾ, പേശികൾ, കാലുകൾ)
ഉത്തരം: ചിറക്
6. ശബ്ദത്തിന് ................. ലൂടെ സഞ്ചരിക്കുവാൻ സാധ്യമല്ല
(ശൂന്യത, ഖരമാധ്യമം, മാധ്യമം, ദ്രവമാധ്യമം)
ഉത്തരം: ശൂന്യത
7. വലിച്ചു നീട്ടിയ റബ്ബർ ബാന്റിനെ ഉത്തേജിപ്പിച്ചാൽ അതിന്റെ ചലനം.................ആണ്
(നേർരേഖ ചലനം, ദോലനം, വർത്തുള്ള ചലനം, കമ്പന ചലനം)
ഉത്തരം: കമ്പന ചലനം
8. .......................വാതകങ്ങളിലൂടെ മാത്രമല്ല ദ്രാവകങ്ങളിലൂടെയും ഖരവസ്തുക്കളിലൂടെയും സഞ്ചരിക്കുവാൻ സാധിക്കും.
(ശബ്ദത്തിന്, പ്രകാശത്തിന്, താപത്തിന്, ഇവയൊന്നുമല്ല)
ഉത്തരം: ശബ്ദത്തിന്
9. പാമ്പ് ഇരപിടിക്കാൻ...............യുള്ള ശബ്ദപ്രേഷണം പ്രയോജനപ്പെടുത്തുന്നു.
(തറയിലൂടെ, വായുവിലൂടെ, ശൂന്യതയിലൂടെ, ജലത്തിലൂടെ)
ഉത്തരം: തറയിലൂടെ
10. വ്യത്യസ്ത മാധ്യമങ്ങളിൽ ശബ്ദവേഗം................ആണ്.
(വ്യത്യസ്തമാണ്, ഒരുപോലെയാണ്, ഒരേ അളവിൽ കൂടുകയും കുറയുകയും ചെയ്യുന്നു, ഇവയൊന്നുമല്ല)
ഉത്തരം: വ്യത്യസ്തമാണ്
11. പദാർത്ഥം................ അവസ്ഥയിൽ ആയിരിക്കുമ്പോഴാണ് അതിലൂടെയുള്ള ശബ്ദവേഗം കൂടുതൽ.
(ഖരാവസ്ഥയിൽ, ദ്രാവകാവസ്ഥയിൽ, വാതകാവസ്ഥയിൽ, ഇവയൊന്നുമല്ല)
ഉത്തരം: ഖരാവസ്ഥയിൽ
12. ചെവിയിൽ കമ്പനം ചെയ്യാൻ സാധിക്കുന്ന..................എന്ന ഭാഗം ഉണ്ട്
(കർണനാളം, മധ്യകർണ്ണം, ആന്തര കർണ്ണം, കർണ്ണപുടം)
ഉത്തരം: കർണ്ണപുടം
13. ......... ആന്തര കർണത്തിലേക്ക് കമ്പനങ്ങൾ അയക്കുന്നു
(സ്വനതന്തുക്കൾ, ചെവിക്കുട, വായു, കർണ്ണപുടം)
ഉത്തരം: കർണ്ണപുടം
14. ............ ലോക ശ്രവണദിനമായി ആചരിക്കുന്നു.
(മാർച്ച് 31, മാർച്ച് 3, മാർച്ച് 8, മാർച്ച് 9)
ഉത്തരം: മാർച്ച് 3
15. ക്രമമായ കമ്പനത്തോട ഉണ്ടാവുന്നതും കേൾക്കാൻ ഇമ്പം ഉള്ളതുമായ ശബ്ദത്തെ.......... എന്ന് പറയുന്നു
(ഒച്ച, ശ്രുതി ഉച്ചത, സംഗീതം)
ഉത്തരം: സംഗീതം
16. ജീവിതത്തിൽ ശബ്ദം പ്രയോജനപ്പെടുന്ന 2 സന്ദർഭങ്ങൾ ലിസ്റ്റ് ചെയ്യുക.
ഉത്തരം:
1.ആശയവിനിമയം
2.അപകടങ്ങളിൽ നിന്നും രക്ഷനേടാൻ
17. ശബ്ദം എങ്ങനെ ഉണ്ടാകുന്നു?
ഉത്തരം: വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
18. ശബ്ദത്തിന് ഒരു നിർവചനം എഴുതുക.
ഉത്തരം: ശ്രവണബോധം ഉളവാക്കുന്ന ഊർജ്ജരൂപമാണ് ശബ്ദം.
19. താഴെ കൊടുത്തിരിക്കുന്ന സംഗീത ഉപകരങ്ങൾ പ്രവർത്തിക്കുമ്പോൾ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം ഏത്?
a) ഓടക്കുഴൽ b) മൃദംഗം
ഉത്തരം:
a) വായു
b) തുകൽ
20. വീണ വയലിൻ മുതലായ സംഗീത ഉപകരണങ്ങൾ. പ്രവർത്തിക്കുമ്പോൾ കമ്പനം ചെയ്യുന്ന പ്രധാനഭാഗം കമ്പികളാണ്. കമ്പികളോടൊപ്പം അനുബന്ധമായി കമ്പനം ചെയ്യുന്ന ഭാഗങ്ങൾ ലിസ്റ്റ് ചെയ്യുക.
ഉത്തരം: മരം കൊണ്ടുള്ള ചട്ടക്കൂട്, വായു
21. താഴെക്കൊടുത്തിരിക്കുന്ന ജീവികൾ ശബ്ദമുണ്ടാക്കുമ്പോൾ അവയുടെ ഏത് ശരീരഭാഗമാണ് പ്രധാനമായും കമ്പനം ചെയ്യുന്നതെന്ന് കണ്ടെത്തി എഴുതുക
a) ചീവീട് b) കുയിൽ
ഉത്തരം:
a) ചിറക്
b) സ്വനതന്തുക്കൾ
22. ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?
ഉത്തരം:
ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ് ബഹിരാകാശത്ത് വായു ഇല്ലാത്തതുകൊണ്ട്, റേഡിയോ സംവിധാനം ഉപയോഗിക്കുന്നു.
23. താഴെക്കൊടുത്തിരിക്കുന്ന ജീവികൾ ഏതു മാധ്യമത്തിലൂടെയുള്ള ശബ്ദ പ്രേഷണമാണ് വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നത്?
a) പാമ്പ് b) ഡോൾഫിൻ
ഉത്തരം:
a) തറയിലൂടെയുള്ള ശബ്ദപ്രേഷണം
b) കടൽജലത്തിലൂടെ യുള്ള ശബ്ദപ്രേഷണം
24. ഇടിയും മിന്നലും ഒരേസമയത്താണ് ഉണ്ടാകുന്നതെങ്കിലും മിന്നൽ കണ്ടതിനുശേഷമാണ് ഇടിനാദം കേൾക്കുന്നത്. കാരണമെന്ത്?
ഉത്തരം: വായുവിലെ പ്രകാശവേഗം വളരെ കൂടുതലാണ് (3 × 10⁸ m/s). എന്നാൽ വായുവിലെ ശബ്ദവേഗം 350 m/s മാത്രമാണ്. അതിനാൽ ഇടിയും മിന്നലും ഒരേസമയത്താണ് ഉണ്ടാകുന്നതെങ്കിലും മിന്നൽ കണ്ടതിനുശേഷമാണ് ഇടിനാദം കേൾക്കുന്നത്.
25. കേൾവി ശക്തി കുറഞ്ഞവർക്ക് നേരിടേണ്ടി വരുന്ന രണ്ട് പ്രശ്നങ്ങൾ ലിസ്റ്റ് ചെയ്യുക.
ഉത്തരം:
• ആശയവിനിമയത്തിന് തടസ്സം
• അപകടസാധ്യത
26. കേൾവി ശക്തി കുറഞ്ഞവരോട് സ്വീകരിക്കേണ്ട സമീപനം എപ്രകാരമായിരിക്കണം (ഏതെങ്കിലും രണ്ടെണ്ണം)
ഉത്തരം:
• സഹഭാവത്തോടെ പെരുമാറണം
• എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിത്തവും പരിഗണയും നൽകണം.
27. ശ്രവണ തകരാറിനെ അതിജീവിച്ച് ജീവിതവിജയം നേടിയ 2 വ്യക്തികളുടെ പേര് എഴുതുക.
ഉത്തരം:
• ബീഥോവൻ
• ഹെലൻ കെല്ലർ
28. a) ശ്രവണ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണം ഏത്?
b) കേൾവിയുടെ അനുഭവം ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ പേര് എഴുതുക
ഉത്തരം:
• ഓഡിയോമീറ്റർ
• ശ്രവണസഹായി
29. ചെവിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന രണ്ട് ഉപാധികളുടെ പേര് എഴുതുക.
ഉത്തരം:
• ഇയർ മഫ്സ്
• ഇയർപ്ലഗ്
30. സംഗീത സ്വരവും ഒച്ചയും തമ്മിലുള്ള വ്യത്യാസം എന്ത്?
ഉത്തരം: ക്രമമായ കമ്പനത്തോടെ ഉണ്ടാകുന്നതും കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ സംഗീതം എന്നും ക്രമരഹിതമായ കമ്പനം കൊണ്ടുണ്ടാകുന്നതും അരോചകമായതുമായ ശബ്ദത്തെ ഒച്ച എന്നും പറയുന്നു.
31. ശബ്ദ മലിനീകരണത്തിനുള്ള കാരണങ്ങൾ എന്തെല്ലാം?
ഉത്തരം:
• വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം
• പ്രചരണ സംവിധാനങ്ങൾ
• നിർമ്മാണ പ്രവർത്തനങ്ങൾ
32. ശബ്ദമലിനീകരണം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം:
മനുഷ്യരേയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിൽ അസഹ്യവും അസ്വസ്ഥത ഉളവാക്കുന്നതും അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ശബ്ദമലിനീകരണം.
33. ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ എന്തെല്ലാം?
ഉത്തരം:
• ഖനികളിലും നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവർ ചെവിയുടെ സംരക്ഷണത്തിനായി ഇയർ മഫ്സ് ഉപയോഗിക്കുക.
• പവർ കൂടിയ യന്ത്രങ്ങൾ, ഉപകരണങ്ങൾ ഇവ പ്രവർത്തിപ്പിക്കുന്ന സ്ഥലങ്ങളിൽ കർണ്ണസംരക്ഷണത്തിനായി ഇയർ പ്ലഗ്ഗ് പോലുള്ള ഉപാധികൾ ഉപയോഗിക്കുക.
• വാഹനങ്ങളിൽ എയർഹോണുകൾ ഉപയോഗിക്കരുത്.
• വാഹനങ്ങളുടെ സൈലൻസറുകൾ ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
• ഹോൺ ടൈപ്പ് ലൗഡ് സ്പീക്കറുകൾക്ക് പകരം ബോക്സ് ടൈപ്പ് ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുക.
• ശബ്ദമലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ ധാരാളം മരങ്ങൾ വച്ചു പിടിപ്പിക്കുക.
• രാവിലെ 6 മണിക്ക് മുമ്പും രാത്രി 10 മണിക്ക് ശേഷവും പൊതുസ്ഥലങ്ങളിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കരുത്.
• ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ തുടങ്ങിയവയുടെ പരിസരത്ത് ഉച്ചത്തിലുള്ള ശബ്ദം ഒഴിവാക്കുക.

0 Comments