Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 02 ആയൂരാരോഗ്യസൗഖ്യം: പാഠം 03 - സ്നേഹപൂർവം, അമ്മ - ചോദ്യോത്തരങ്ങൾ | Teaching Manual
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ സ്നേഹപൂർവം, അമ്മ - സുഗതകുമാരി സുഗതകുമാരിടീച്ചറിന്റെ സ്നേഹപൂർവം, അമ്മ എന്ന കത്ത്. മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരന്റെ അനുഭവം വിവരിച്ചുകൊണ്ട് മയക്കുമരുന്നെന്ന മഹാവിപത്തിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ഒരമ്മയുടെ വാൽസല്യം തുളുമ്പുന്ന വാക്കുകളിലൂടെ ടീച്ചർ പറയുകയാണ്. അമ്മ മകനെഴുതിയ ഈ കത്ത് എല്ലാ കുട്ടികൾക്കും വേണ്ടിയാണ്. കുട്ടികൾ പിച്ചവച്ചു നടക്കുന്ന വഴികളിലെ ചതിക്കുഴികളെക്കുറിച്ചും അതിൽനിന്ന് മാറി നടന്ന് സ്വയം രക്ഷിക്കേണ്ടതിനുള്ള കരുത്ത് ആർജിക്കേണ്ടതിനെക്കുറിച്ചും ഈ കത്ത് ഓർമിപ്പിക്കുന്നു.
♦ ശബ്ദസന്ദേശം♦ 'സ്നേഹപൂർവം, അമ്മ' എന്ന പാഠഭാഗത്തിന്റെ വായനാനുഭവവുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശം തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയയ്ക്കുക.സുഗതകുമാരിയുടെ സ്നേഹപൂർവം, അമ്മ എന്ന കത്ത് വായിക്കാനിടയായി. മനോരോഗാശുപത്രിയുടെ ഇരുമ്പഴികളിൽ തലയിട്ടടിച്ച് അമ്മേ... അമ്മേ... പോവല്ലേ.. എന്നെ ഇവിടെ ഇട്ടിട്ടുപോകല്ലേ എന്ന് തേങ്ങിത്തേങ്ങി കരയുന്ന ഒരു പതിനെട്ടുകാരനെ കണ്ടപ്പോൾ സുഗതകുമാരി ടീച്ചറിന്റെ മനസ്സിനെ തെല്ലൊന്നുമല്ല അത് ഉലച്ചത്. മദ്യവും മയക്കുമരുന്നുമാണ് തന്നെ തകർത്തതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവന് ജീവിതം കൈവിട്ടുപോയിരുന്നു. അച്ഛനമ്മമാർ ഏറെ സ്വപ്നങ്ങൾ കണ്ട് ലാളിച്ചു വളർത്തിയ കുട്ടിയാണവൻ. എഞ്ചിനീയറിംഗ് വിദ്യാർത്ഥി. നാളെ ഈ നാടിനെ സേവിക്കേണ്ടവൻ. കുടുംബം പോറ്റേണ്ടവൻ. അവനാണു് മുടിയാകെ ജടപിടിച്ച്, ചോരകെട്ടി, എല്ലും തോലുമായി കീറിപ്പറിഞ്ഞ മുണ്ടുമുടുത്ത് ഭ്രാന്താശുപത്രിയുടെ അഴികൾ പിടിച്ചുകുലുക്കി അലറിക്കൊണ്ട് നിൽക്കുന്നത്. ഇവനെപ്പോലെ എത്രയെത്ര കുട്ടികൾ ഏതൊക്കെ വീടുകളിൽ, ഭ്രാന്താശുപത്രികളിൽ കഴിയുന്നുണ്ടാകാം. അപകടങ്ങളിൽ ജീവൻ പൊലിയുന്നുണ്ടാകാം. എത്രയെത്ര മാതാപിതാക്കളുടെ കണ്ണുനീർ തോരാതെ ഒഴുകുന്നുണ്ടാകാം. തുടക്കം പുകവലിയിൽ. പിന്നെ മദ്യപാനം. പിന്നെ കഞ്ചാവ്, മയക്കുമരുന്ന്. നല്ല ചൈതന്യമുള്ള കുട്ടികൾ അങ്ങനെ ബുദ്ധിക്ക് മാന്ദ്യവും തളർച്ചയും കരൾവീക്കവും വിറയലും വിഭ്രാന്തിയും ബാധിച്ച് സാമൂഹികവിരുദ്ധരായി, കുറ്റവാളികളായി ഇഞ്ചിഞ്ചായി മരിക്കുന്നു. ഈ വിപത്തിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ അച്ഛനമ്മമാർക്കോ ഭരണകൂടത്തിനോ കഴിയില്ല. നമ്മളെ രക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. നിവർന്ന നട്ടെല്ലോടെ, ഉയർന്ന ശിരസ്സോടെ, തെളിഞ്ഞ ബുദ്ധിയോടെ, ശുദ്ധനായി, അഭിമാനിയായി വളർന്നുവരാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് സാധിക്കട്ടെ.
♦ നിരീക്ഷണക്കുറിപ്പ്♦ “ഈ കൊച്ചൻ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. വല്യ പാട്ടുകാരനാ! ഒക്കെ തുലച്ചു. ഇവനൊക്കെ ആദ്യമാദ്യം ഒരു രസത്തിന് തുടങ്ങും. പിന്നെ ഗതിയില്ല.”- ആശുപത്രി ജോലിക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചുവല്ലോ? പിന്നീട് അവന് സംഭവിച്ചതെന്തെല്ലാം? നിങ്ങളുടെ മനസ്സിനെ സ്പർശിച്ച സന്ദർഭങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തി അവതരിപ്പിക്കൂ.മനസ്സിനെ സ്പർശിച്ച സന്ദർഭം“അവൻ ഇതാ, ചുരുണ്ട മുടിയാകെ ജടപിടിച്ച്, ചോരകെട്ടി, എല്ലും തോലുമായി, കീറിപ്പറിഞ്ഞ മുണ്ടുമുടുത്ത് ഭ്രാന്താശുപത്രിയുടെ അഴികൾ പിടിച്ചുകുലുക്കി അലറിക്കൊണ്ടു നിൽക്കുന്നു!'“അമ്മേ, പോവല്ലേ? എനിക്കു സഹിക്കാൻ വയ്യേ! തീ പിടിക്കുന്നു! തീയ്, തീയ്!' അയ്യോ! ഒരു ഷോട്ട്! ഒന്നുമാത്രം മതി. ഒന്നുമതിയമ്മേ.• സമൂഹത്തെ ലഹരിവിപത്തിൽ നിന്നും രക്ഷിക്കാൻ നമുക്കെ ന്തൊക്കെ ചെയ്യാനാവും? സ്വന്തം നിരീക്ഷണങ്ങൾ കൂട്ടുകാരു മായി പങ്കുവച്ച് കുറിപ്പ് തയ്യാറാക്കൂ.സമൂഹത്തെ മാരകമായി കാർന്നുതിന്നുന്ന മയക്കുമരുന്നെന്ന മാരകവിപത്തിനെ ഇല്ലാതാക്കാൻ നിയമനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകൾകൂടി ആവശ്യമാണ്. കുട്ടികളെയും യുവാക്കളെയുമാണ് മയക്കുമരുന്ന് മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് രക്ഷപ്പെട്ടവരുടെ അനുഭവങ്ങളിലൂടെ കടന്നുപോകാനുള്ള അവസരം സ്കൂളുകളിലും കോളേജുകളിലും ഒരുക്കിക്കൊടുത്ത് കുട്ടികളെ ബോധവൽക്കരിക്കാം. സമൂഹമാധ്യമങ്ങളിലൂടെ മയക്കുമരുന്നിനെതിരെ പ്രചാരണം നടത്താം. മയക്കുമരുന്നിന്റെ ദോഷങ്ങൾ ആവിഷ്കരിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ നിർമ്മാണം സ്കൂൾ, കോളേജ് തലങ്ങളിൽ നടത്തുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യാം. മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികൾ മുറിക്കാൻ പോലീസിന്റെയും എക്സൈസിന്റെയും സഹായം തേടാം. മാതാപിതാക്കളും കുട്ടികളും അധ്യാപകരും പോലീസും ചേർന്ന് പ്രവർത്തിച്ചാൽ ഒരു പരിധിവരെ മയക്കുമരുന്നിന്റെ വില്പനയും വ്യാപനവും പ്രതിരോധിക്കാൻ സാധിക്കും. സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ എല്ലാവരുടെയും ജാഗ്രതയാണ് പ്രധാനം. 'ഞാൻ ഒരിക്കലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ല' എന്ന് സ്വയം തീരുമാനമെടുക്കേണ്ടതും പ്രധാനമാണ്. കുട്ടികളുടെ ഭാവിയും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകളും തകർക്കുന്ന മയക്കുമരുന്നെന്ന പൈശാചികശക്തിയെ ചെറുത്തു തോൽപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. ഈ ബോധ്യം ഉണ്ടാവുകയും കൂട്ടായി പരിശ്രമിക്കുകയും നിയമസഹായം ഉറപ്പാക്കുകയും ചെയ്താൽ ലഹരിയെ നമുക്ക് അനായാസം ഉന്മൂലനം ചെയ്യാൻ സാധിക്കും.
♦ വിശകലനം ചെയ്യാം♦ 'നിങ്ങൾ കുട്ടികൾ, പിച്ചനടക്കുന്ന വഴികളിൽ മുഴുവൻ ചതിക്കുഴികളാണ്'.പാഠഭാഗത്തുള്ള ഈ വാക്യത്തെ സമകാല സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക.കുട്ടിക്കാലത്ത് തമാശയായി നടവഴികളിൽ ചെറിയ കുഴികൾ നിർമിച്ച് കമ്പും ഇലകളും കൊണ്ട് മൂടാറുണ്ട്. അലസമായി നടക്കുന്നവർ അതിൽ വീഴും. മൃഗങ്ങളെയും പക്ഷികളെയും പിടിക്കാനും ചതിക്കുഴികൾ നിർമിക്കാറുണ്ട്. ഇതുപോലെ കുട്ടികളെ വീഴ്ത്താൻ ധാരാളം ചതിക്കുഴികൾ മയക്കുമരുന്നു മാഫിയ ഒരുക്കിയിട്ടുണ്ട്. അറിഞ്ഞും അറിയാതെയും കുട്ടികൾ ഇവരുടെ കെണിയിൽ അകപ്പെട്ടുപോകുകയാണ്. മയക്കുമരുന്നു മാഫിയയുടെ പിടിയിൽ കുടുങ്ങിപ്പോയ കുട്ടികളുടെ എണ്ണത്തിൽ ഇരട്ടിവർധനയാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്. കാരണം മയക്കുമരുന്ന് ലോബി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെയാണ്. 'ചെറുപ്പത്തിലേ പിടികൂടി അടിമകളാക്കുക' എന്ന തന്ത്രമാണ് അവർ പ്രയോഗിക്കുന്നത്.മയക്കുമരുന്നുമായി ബന്ധപ്പെട്ട് നമ്മുടെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മയക്കുമരുന്ന് മാഫിയ നമ്മുടെ നാടിനെ എത്രമാത്രം ആഴത്തിൽ പിടിമുറുക്കിയിരിക്കുന്നു എന്നതിന് തെളിവാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഈ മാഫിയ പ്രവർത്തിക്കുന്നതെന്ന് പല വാർത്തകളും സൂചിപ്പിക്കുന്നു. സൗജന്യമായി മയക്കുമരുന്നു നൽകി അടിമകളാക്കുന്നതോടെ പിന്നീട് പണം വാങ്ങി ലഹരി വാങ്ങാൻ കുട്ടികൾ നിർബന്ധിതരാകും. പണം ലഭിക്കാനുള്ള മാർഗം എന്ന നിലയിൽ ലഹരിവിൽപ്പനയുടെ കണ്ണികളായി കുട്ടികളെ മാറ്റുകയും ചെയ്യും. മയക്കുമരുന്ന് വരുത്തിവയ്ക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചറിയാത്തതുകൊണ്ടാണ് പലപ്പോഴും കുട്ടികൾ ഇത്തരം ചതിക്കുഴികളിലകപ്പെടുന്നത്. മാനസികമായും ശാരീരികമായും സാമ്പത്തികമായും മനുഷ്യനെ തകർക്കുന്ന മയക്കുമരുന്നു മാഫിയയുടെ ചതിക്കുഴികൾ ചുറ്റുമുണ്ട് എന്ന ജാഗ്രത സ്കൂൾതലം മുതലേ ഉണ്ടാവേണ്ടതാണ്.
♦ പ്രചാരണവഴികൾ♦ സ്കൂളിലെ ലഹരിവിരുദ്ധക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിലേക്ക് ആവശ്യമായ മുദ്രാഗീതങ്ങൾ, പ്ലക്കാർഡുകൾ, ബാനറുകൾ എന്നിവ തയ്യാറാക്കുക.
♦ കത്ത് തയ്യാറാക്കാം♦ ഒരു അമ്മയുടെ എഴുത്താണല്ലോ 'സ്നേഹപൂർവം, അമ്മ', താഴെപ്പറയുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ നിങ്ങളുടെ സുഹൃത്തിന് ഒരു കത്ത് തയ്യാറാക്കുക.• ഡിജിറ്റൽ ദുരുപയോഗം• ലിംഗവിവേചനം• ജങ്ക് ഫുഡിന്റെ അമിതോപയോഗംകത്ത് - മാതൃകസ്ഥലംതീയതിപ്രിയപ്പെട്ട അനിതയ്ക്ക്,'സ്നേഹപൂർവം, അമ്മ' എന്ന കത്ത് എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. മയക്കുമരുന്നെന്ന വിപത്തിനെക്കുറിച്ചാണ് ശ്രീമതി സുഗതകുമാരി എഴുതിയിരിക്കുന്നത്. ആ കത്ത് എല്ലാ കുട്ടികൾക്കും യുവാക്കൾക്കും ഉള്ളതാണ്. മദ്യവും മയക്കുമരുന്നും പോലെ കുട്ടികളെയും യുവാക്കളെയും ബാധിച്ചിരിക്കുന്ന അഡിക്ഷനാണ് "ഡിജിറ്റൽ അടിമത്തം'. സ്ക്രീൻ അഡിക്ഷൻ കുട്ടികളുടെ തലച്ചോറിനെയും മനസ്സിനെയും ഗൗരവതരമായി ബാധിച്ചിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം കാരണം മനഃശാസ്ത്രജ്ഞരുടെ സഹായം തേടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉറക്കക്കുറവ്, പെരുമാറ്റ വൈകല്യങ്ങൾ, പഠനവൈകല്യം അക്രമസ്വഭാവം എന്നിവ മൊബൈൽ ഫോണിന് അടിമകളായ കുട്ടികൾ പ്രകടിപ്പിക്കുന്നു. സാങ്കേതികവിദ്യകൾക്ക് നിരവധി ഗുണങ്ങളുണ്ട്. അത് നന്നായി ഉപയോഗിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. ഡിജിറ്റൽ ദുരുപയോഗവും അതിനോടുള്ള വിധേയത്വവും പുതിയ തലമുറയെ സൗഹൃദങ്ങൾക്കും കുടുംബബന്ധങ്ങൾക്കും താൽപര്യമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. ഇത് യുവതലമുറയെ സമൂഹത്തിൽ നിന്ന് അകറ്റുന്നുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളെ കുറച്ചു സമയത്തേക്കെങ്കിലും മാറ്റി നിർത്താൻ നമുക്ക് സാധിക്കണം. പുസ്തകങ്ങൾ വായിക്കാനും പ്രകൃതിയുമായി ബന്ധം സ്ഥാപിക്കാനും മനുഷ്യബന്ധങ്ങൾ ഊഷ്മളമാക്കാനും സമയം കണ്ടെത്തുന്നതിലൂടെ നമുക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നേടാം.സ്നേഹപൂർവം അഞ്ജലി ഒപ്പ്
♦ അമ്മയ്ക്ക് പരിഭ്രമത്തിന് ഇന്നലെ പ്രത്യേകിച്ച് ഒരു കാര്യം കൂടിയുണ്ടായി.എന്തിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്? (A) മകന്റെ കത്ത് വൈകിയത്(B) പറഞ്ഞ സമയത്ത് മകൻ വരാത്തത്(C) മനോരോഗാശുപത്രിയിലെ ബഹളവും പുലമ്പലും ചിരിയും കേട്ടത്.(D) മനോരോഗാശുപത്രിയുടെ അഴികൾക്കുള്ളിൽ കിടക്കുന്ന ചെറുപ്പക്കാരനെ കണ്ടത്ഉത്തരം: (D) മനോരോഗാശുപത്രിയുടെ അഴികൾക്കുള്ളിൽ കിടക്കുന്ന ചെറുപ്പക്കാരനെ കണ്ടത്
♦ ഒരു പിശാചിന്റെ ക്രൗര്യത്തോടെ അവ നിങ്ങളെ അടിമയാക്കും. അടിമയാക്കുന്നത് എന്താണ്?(A) മൊബൈൽ ഫോൺ(B) ലഹരി വസ്തുക്കൾ(D) വൻകിടകമ്പനികൾ(C) ദൃശ്യമാധ്യമങ്ങൾഉത്തരം: (B) ലഹരി വസ്തുക്കൾ
♦ ഈ കുട്ടിയെപ്പോലെ പതിനായിരക്കണക്കിനു ചെറുപ്പക്കാർ നശിച്ചു കൊണ്ടിരിക്കുകയാണ്. എഴുത്തുകാരി കണ്ട കുട്ടിയുടെ അവസ്ഥ എന്തായിരുന്നു?പതിനെട്ടു വയസ്സിന്റെ എല്ലാ ധീരതയും കുസൃതിയും നിറഞ്ഞ മിടുക്കനായ ഒരു കുട്ടിയാണ് ഇപ്പോൾ മനോരോഗാശുപത്രിയുടെ അഴികൾക്കുള്ളിൽ കിടന്ന് നിലവിളിക്കുന്നത്. മിടുക്കിന്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിങ് കോളജിൽ അഡ്മിഷൻ കിട്ടിയവനാണ് അവൻ. അവനിതാ ചുരുണ്ട മുടിയാകെ ജടപിടിച്ച്, ചോരകെട്ടി, എല്ലും തോലുമായി, കീറിപ്പറിഞ്ഞ മുണ്ടുമുടുത്ത് ഭ്രാന്താശുപത്രിയുടെ അഴികൾ പിടിച്ചു കുലുക്കി അലറിക്കൊണ്ട് നിൽക്കുന്നു. ഇത് ഈ കുട്ടിയുടെ മാത്രം അവസ്ഥയല്ല എന്നാണ് ലേഖിക പറയുന്നത്. ഇവനെപ്പോലെ പതിനായിരക്കണക്കിന് കുട്ടികൾ നശിച്ചു കൊണ്ടിരിക്കുന്നു.
♦ പദപരിചയം • സ്നേഹപൂർവം - സ്നേഹത്തോടുകൂടി• മഹാനഗരം - വലിയ നഗരം• പരിഭ്രമം - പേടി• പുലമ്പുക - അർഥമില്ലാതെ വല്ലതും പറയുക• ജട - കെട്ടുപിണഞ്ഞ തലമുടി• തിടുക്കത്തിൽ - വേഗത്തിൽ• പൈശാചികം - പിശാചിനെപ്പോലെ• ക്രൗര്യം - ക്രൂരത• മാന്ദ്യം - മന്ദത• വിഭ്രാന്തി - അന്ധാളിപ്പ്, വിഭ്രമം • തലയൂരുക - രക്ഷപ്പെടുക
♦ പകരം പദങ്ങൾ• അമ്മ - മാതാവ്, തായ, ജനനി• ശബ്ദം - നാദം, രവം, സ്വരം• മുടി - കേശം, വേണി, കുന്തളം • അച്ഛൻ - പിതാവ്, താതൻ, ജനകൻ • വഴി - വീഥി, പന്ഥാവ്, സരണി
♦ ദ്വിത്വസന്ധി• അവിടെപ്പോയി - അവിടെ, പോയി• ഞെട്ടിത്തെറിച്ചു - ഞെട്ടി, തെറിച്ചു • ഓടിച്ചെന്നു - ഓടി, ചെന്നു• തേങ്ങിത്തേങ്ങി - തേങ്ങി, തേങ്ങി • നിന്നെപ്പോലെ - നിന്നെ, പോലെ • കീറിപ്പറിഞ്ഞ - കീറി, പറിഞ്ഞ
♦ ആദേശസന്ധി• അടിസ്ഥാനത്തിൽ - അടിസ്ഥാനം, ഇൽ• ബഹളവും - ബഹളം, ഉം• ഭാവവും - ഭാവം, ഉം• മദ്യവും - മദ്യം, ഉം • കണ്ണീർ - കൺ, നീർ• നാശത്തിന്റെ - നാശം, ഇന്റെ
♦ ലോപസന്ധി• തനിച്ചാണല്ലോ - തനിച്ച്, ആണല്ലോ • ഇരുമ്പഴി - ഇരുമ്പ്, അഴി• തലയിട്ടടിക്കാൻ - തലയിട്ട്, അടിക്കാൻ
♦ ആഗമസന്ധി• ഗതിയില്ല - ഗതി, ഇല്ല • മുടിയാകെ - മുടി, ആകെ
വിഗ്രഹിച്ചെഴുതാം• മുഖഭാവം - മുഖത്തിന്റെ ഭാവം • ഇരുമ്പഴി -ഇരുമ്പുകൊണ്ടുള്ള അഴി • അച്ഛനമ്മമാർ - അച്ഛനും അമ്മയുംപഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
♦ സ്നേഹപൂർവം, അമ്മ - സുഗതകുമാരി
സുഗതകുമാരിടീച്ചറിന്റെ സ്നേഹപൂർവം, അമ്മ എന്ന കത്ത്. മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരന്റെ അനുഭവം വിവരിച്ചുകൊണ്ട് മയക്കുമരുന്നെന്ന മഹാവിപത്തിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ഒരമ്മയുടെ വാൽസല്യം തുളുമ്പുന്ന വാക്കുകളിലൂടെ ടീച്ചർ പറയുകയാണ്. അമ്മ മകനെഴുതിയ ഈ കത്ത് എല്ലാ കുട്ടികൾക്കും വേണ്ടിയാണ്. കുട്ടികൾ പിച്ചവച്ചു നടക്കുന്ന വഴികളിലെ ചതിക്കുഴികളെക്കുറിച്ചും അതിൽനിന്ന് മാറി നടന്ന് സ്വയം രക്ഷിക്കേണ്ടതിനുള്ള കരുത്ത് ആർജിക്കേണ്ടതിനെക്കുറിച്ചും ഈ കത്ത് ഓർമിപ്പിക്കുന്നു.
♦ ശബ്ദസന്ദേശം
♦ 'സ്നേഹപൂർവം, അമ്മ' എന്ന പാഠഭാഗത്തിന്റെ വായനാനുഭവവുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശം തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയയ്ക്കുക.
സുഗതകുമാരിയുടെ സ്നേഹപൂർവം, അമ്മ എന്ന കത്ത് വായിക്കാനിടയായി. മനോരോഗാശുപത്രിയുടെ ഇരുമ്പഴികളിൽ തലയിട്ടടിച്ച് അമ്മേ... അമ്മേ... പോവല്ലേ.. എന്നെ ഇവിടെ ഇട്ടിട്ടുപോകല്ലേ എന്ന് തേങ്ങിത്തേങ്ങി കരയുന്ന ഒരു പതിനെട്ടുകാരനെ കണ്ടപ്പോൾ സുഗതകുമാരി ടീച്ചറിന്റെ മനസ്സിനെ തെല്ലൊന്നുമല്ല അത് ഉലച്ചത്. മദ്യവും മയക്കുമരുന്നുമാണ് തന്നെ തകർത്തതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവന് ജീവിതം കൈവിട്ടുപോയിരുന്നു. അച്ഛനമ്മമാർ ഏറെ സ്വപ്നങ്ങൾ കണ്ട് ലാളിച്ചു വളർത്തിയ കുട്ടിയാണവൻ. എഞ്ചിനീയറിംഗ് വിദ്യാർത്ഥി. നാളെ ഈ നാടിനെ സേവിക്കേണ്ടവൻ. കുടുംബം പോറ്റേണ്ടവൻ. അവനാണു് മുടിയാകെ ജടപിടിച്ച്, ചോരകെട്ടി, എല്ലും തോലുമായി കീറിപ്പറിഞ്ഞ മുണ്ടുമുടുത്ത് ഭ്രാന്താശുപത്രിയുടെ അഴികൾ പിടിച്ചുകുലുക്കി അലറിക്കൊണ്ട് നിൽക്കുന്നത്. ഇവനെപ്പോലെ എത്രയെത്ര കുട്ടികൾ ഏതൊക്കെ വീടുകളിൽ, ഭ്രാന്താശുപത്രികളിൽ കഴിയുന്നുണ്ടാകാം. അപകടങ്ങളിൽ ജീവൻ പൊലിയുന്നുണ്ടാകാം. എത്രയെത്ര മാതാപിതാക്കളുടെ കണ്ണുനീർ തോരാതെ ഒഴുകുന്നുണ്ടാകാം. തുടക്കം പുകവലിയിൽ. പിന്നെ മദ്യപാനം. പിന്നെ കഞ്ചാവ്, മയക്കുമരുന്ന്. നല്ല ചൈതന്യമുള്ള കുട്ടികൾ അങ്ങനെ ബുദ്ധിക്ക് മാന്ദ്യവും തളർച്ചയും കരൾവീക്കവും വിറയലും വിഭ്രാന്തിയും ബാധിച്ച് സാമൂഹികവിരുദ്ധരായി, കുറ്റവാളികളായി ഇഞ്ചിഞ്ചായി മരിക്കുന്നു. ഈ വിപത്തിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ അച്ഛനമ്മമാർക്കോ ഭരണകൂടത്തിനോ കഴിയില്ല. നമ്മളെ രക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. നിവർന്ന നട്ടെല്ലോടെ, ഉയർന്ന ശിരസ്സോടെ, തെളിഞ്ഞ ബുദ്ധിയോടെ, ശുദ്ധനായി, അഭിമാനിയായി വളർന്നുവരാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് സാധിക്കട്ടെ.
♦ നിരീക്ഷണക്കുറിപ്പ്
♦ “ഈ കൊച്ചൻ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. വല്യ പാട്ടുകാരനാ! ഒക്കെ തുലച്ചു. ഇവനൊക്കെ ആദ്യമാദ്യം ഒരു രസത്തിന് തുടങ്ങും. പിന്നെ ഗതിയില്ല.”- ആശുപത്രി ജോലിക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചുവല്ലോ? പിന്നീട് അവന് സംഭവിച്ചതെന്തെല്ലാം? നിങ്ങളുടെ മനസ്സിനെ സ്പർശിച്ച സന്ദർഭങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തി അവതരിപ്പിക്കൂ.
മനസ്സിനെ സ്പർശിച്ച സന്ദർഭം
“അവൻ ഇതാ, ചുരുണ്ട മുടിയാകെ ജടപിടിച്ച്, ചോരകെട്ടി, എല്ലും തോലുമായി, കീറിപ്പറിഞ്ഞ മുണ്ടുമുടുത്ത് ഭ്രാന്താശുപത്രിയുടെ അഴികൾ പിടിച്ചുകുലുക്കി അലറിക്കൊണ്ടു നിൽക്കുന്നു!'
“അമ്മേ, പോവല്ലേ? എനിക്കു സഹിക്കാൻ വയ്യേ! തീ പിടിക്കുന്നു! തീയ്, തീയ്!' അയ്യോ! ഒരു ഷോട്ട്! ഒന്നുമാത്രം മതി. ഒന്നുമതിയമ്മേ.
• സമൂഹത്തെ ലഹരിവിപത്തിൽ നിന്നും രക്ഷിക്കാൻ നമുക്കെ ന്തൊക്കെ ചെയ്യാനാവും? സ്വന്തം നിരീക്ഷണങ്ങൾ കൂട്ടുകാരു മായി പങ്കുവച്ച് കുറിപ്പ് തയ്യാറാക്കൂ.
സമൂഹത്തെ മാരകമായി കാർന്നുതിന്നുന്ന മയക്കുമരുന്നെന്ന മാരകവിപത്തിനെ ഇല്ലാതാക്കാൻ നിയമനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകൾകൂടി ആവശ്യമാണ്. കുട്ടികളെയും യുവാക്കളെയുമാണ് മയക്കുമരുന്ന് മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് രക്ഷപ്പെട്ടവരുടെ അനുഭവങ്ങളിലൂടെ കടന്നുപോകാനുള്ള അവസരം സ്കൂളുകളിലും കോളേജുകളിലും ഒരുക്കിക്കൊടുത്ത് കുട്ടികളെ ബോധവൽക്കരിക്കാം. സമൂഹമാധ്യമങ്ങളിലൂടെ മയക്കുമരുന്നിനെതിരെ പ്രചാരണം നടത്താം. മയക്കുമരുന്നിന്റെ ദോഷങ്ങൾ ആവിഷ്കരിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ നിർമ്മാണം സ്കൂൾ, കോളേജ് തലങ്ങളിൽ നടത്തുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യാം. മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികൾ മുറിക്കാൻ പോലീസിന്റെയും എക്സൈസിന്റെയും സഹായം തേടാം. മാതാപിതാക്കളും കുട്ടികളും അധ്യാപകരും പോലീസും ചേർന്ന് പ്രവർത്തിച്ചാൽ ഒരു പരിധിവരെ മയക്കുമരുന്നിന്റെ വില്പനയും വ്യാപനവും പ്രതിരോധിക്കാൻ സാധിക്കും. സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ എല്ലാവരുടെയും ജാഗ്രതയാണ് പ്രധാനം. 'ഞാൻ ഒരിക്കലും മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ല' എന്ന് സ്വയം തീരുമാനമെടുക്കേണ്ടതും പ്രധാനമാണ്. കുട്ടികളുടെ ഭാവിയും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകളും തകർക്കുന്ന മയക്കുമരുന്നെന്ന പൈശാചികശക്തിയെ ചെറുത്തു തോൽപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. ഈ ബോധ്യം ഉണ്ടാവുകയും കൂട്ടായി പരിശ്രമിക്കുകയും നിയമസഹായം ഉറപ്പാക്കുകയും ചെയ്താൽ ലഹരിയെ നമുക്ക് അനായാസം ഉന്മൂലനം ചെയ്യാൻ സാധിക്കും.
♦ വിശകലനം ചെയ്യാം
♦ 'നിങ്ങൾ കുട്ടികൾ, പിച്ചനടക്കുന്ന വഴികളിൽ മുഴുവൻ ചതിക്കുഴികളാണ്'.
പാഠഭാഗത്തുള്ള ഈ വാക്യത്തെ സമകാല സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുക.
കുട്ടിക്കാലത്ത് തമാശയായി നടവഴികളിൽ ചെറിയ കുഴികൾ നിർമിച്ച് കമ്പും ഇലകളും കൊണ്ട് മൂടാറുണ്ട്. അലസമായി നടക്കുന്നവർ അതിൽ വീഴും. മൃഗങ്ങളെയും പക്ഷികളെയും പിടിക്കാനും ചതിക്കുഴികൾ നിർമിക്കാറുണ്ട്. ഇതുപോലെ കുട്ടികളെ വീഴ്ത്താൻ ധാരാളം ചതിക്കുഴികൾ മയക്കുമരുന്നു മാഫിയ ഒരുക്കിയിട്ടുണ്ട്. അറിഞ്ഞും അറിയാതെയും കുട്ടികൾ ഇവരുടെ കെണിയിൽ അകപ്പെട്ടുപോകുകയാണ്. മയക്കുമരുന്നു മാഫിയയുടെ പിടിയിൽ കുടുങ്ങിപ്പോയ കുട്ടികളുടെ എണ്ണത്തിൽ ഇരട്ടിവർധനയാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്. കാരണം മയക്കുമരുന്ന് ലോബി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെയാണ്. 'ചെറുപ്പത്തിലേ പിടികൂടി അടിമകളാക്കുക' എന്ന തന്ത്രമാണ് അവർ പ്രയോഗിക്കുന്നത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് നമ്മുടെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മയക്കുമരുന്ന് മാഫിയ നമ്മുടെ നാടിനെ എത്രമാത്രം ആഴത്തിൽ പിടിമുറുക്കിയിരിക്കുന്നു എന്നതിന് തെളിവാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഈ മാഫിയ പ്രവർത്തിക്കുന്നതെന്ന് പല വാർത്തകളും സൂചിപ്പിക്കുന്നു. സൗജന്യമായി മയക്കുമരുന്നു നൽകി അടിമകളാക്കുന്നതോടെ പിന്നീട് പണം വാങ്ങി ലഹരി വാങ്ങാൻ കുട്ടികൾ നിർബന്ധിതരാകും. പണം ലഭിക്കാനുള്ള മാർഗം എന്ന നിലയിൽ ലഹരിവിൽപ്പനയുടെ കണ്ണികളായി കുട്ടികളെ മാറ്റുകയും ചെയ്യും. മയക്കുമരുന്ന് വരുത്തിവയ്ക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചറിയാത്തതുകൊണ്ടാണ് പലപ്പോഴും കുട്ടികൾ ഇത്തരം ചതിക്കുഴികളിലകപ്പെടുന്നത്. മാനസികമായും ശാരീരികമായും സാമ്പത്തികമായും മനുഷ്യനെ തകർക്കുന്ന മയക്കുമരുന്നു മാഫിയയുടെ ചതിക്കുഴികൾ ചുറ്റുമുണ്ട് എന്ന ജാഗ്രത സ്കൂൾതലം മുതലേ ഉണ്ടാവേണ്ടതാണ്.
♦ പ്രചാരണവഴികൾ
♦ സ്കൂളിലെ ലഹരിവിരുദ്ധക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിലേക്ക് ആവശ്യമായ മുദ്രാഗീതങ്ങൾ, പ്ലക്കാർഡുകൾ, ബാനറുകൾ എന്നിവ തയ്യാറാക്കുക.
♦ കത്ത് തയ്യാറാക്കാം
♦ ഒരു അമ്മയുടെ എഴുത്താണല്ലോ 'സ്നേഹപൂർവം, അമ്മ', താഴെപ്പറയുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ നിങ്ങളുടെ സുഹൃത്തിന് ഒരു കത്ത് തയ്യാറാക്കുക.
• ഡിജിറ്റൽ ദുരുപയോഗം
• ലിംഗവിവേചനം
• ജങ്ക് ഫുഡിന്റെ അമിതോപയോഗം
കത്ത് - മാതൃക
സ്ഥലം
തീയതി
പ്രിയപ്പെട്ട അനിതയ്ക്ക്,
'സ്നേഹപൂർവം, അമ്മ' എന്ന കത്ത് എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. മയക്കുമരുന്നെന്ന വിപത്തിനെക്കുറിച്ചാണ് ശ്രീമതി സുഗതകുമാരി എഴുതിയിരിക്കുന്നത്. ആ കത്ത് എല്ലാ കുട്ടികൾക്കും യുവാക്കൾക്കും ഉള്ളതാണ്. മദ്യവും മയക്കുമരുന്നും പോലെ കുട്ടികളെയും യുവാക്കളെയും ബാധിച്ചിരിക്കുന്ന അഡിക്ഷനാണ് "ഡിജിറ്റൽ അടിമത്തം'. സ്ക്രീൻ അഡിക്ഷൻ കുട്ടികളുടെ തലച്ചോറിനെയും മനസ്സിനെയും ഗൗരവതരമായി ബാധിച്ചിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം കാരണം മനഃശാസ്ത്രജ്ഞരുടെ സഹായം തേടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉറക്കക്കുറവ്, പെരുമാറ്റ വൈകല്യങ്ങൾ, പഠനവൈകല്യം അക്രമസ്വഭാവം എന്നിവ മൊബൈൽ ഫോണിന് അടിമകളായ കുട്ടികൾ പ്രകടിപ്പിക്കുന്നു. സാങ്കേതികവിദ്യകൾക്ക് നിരവധി ഗുണങ്ങളുണ്ട്. അത് നന്നായി ഉപയോഗിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. ഡിജിറ്റൽ ദുരുപയോഗവും അതിനോടുള്ള വിധേയത്വവും പുതിയ തലമുറയെ സൗഹൃദങ്ങൾക്കും കുടുംബബന്ധങ്ങൾക്കും താൽപര്യമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. ഇത് യുവതലമുറയെ സമൂഹത്തിൽ നിന്ന് അകറ്റുന്നുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളെ കുറച്ചു സമയത്തേക്കെങ്കിലും മാറ്റി നിർത്താൻ നമുക്ക് സാധിക്കണം. പുസ്തകങ്ങൾ വായിക്കാനും പ്രകൃതിയുമായി ബന്ധം സ്ഥാപിക്കാനും മനുഷ്യബന്ധങ്ങൾ ഊഷ്മളമാക്കാനും സമയം കണ്ടെത്തുന്നതിലൂടെ നമുക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നേടാം.
സ്നേഹപൂർവം
അഞ്ജലി
ഒപ്പ്
♦ അമ്മയ്ക്ക് പരിഭ്രമത്തിന് ഇന്നലെ പ്രത്യേകിച്ച് ഒരു കാര്യം കൂടിയുണ്ടായി.
എന്തിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്?
(A) മകന്റെ കത്ത് വൈകിയത്
(B) പറഞ്ഞ സമയത്ത് മകൻ വരാത്തത്
(C) മനോരോഗാശുപത്രിയിലെ ബഹളവും പുലമ്പലും ചിരിയും കേട്ടത്.
(D) മനോരോഗാശുപത്രിയുടെ അഴികൾക്കുള്ളിൽ കിടക്കുന്ന ചെറുപ്പക്കാരനെ കണ്ടത്
ഉത്തരം: (D) മനോരോഗാശുപത്രിയുടെ അഴികൾക്കുള്ളിൽ കിടക്കുന്ന ചെറുപ്പക്കാരനെ കണ്ടത്
♦ ഒരു പിശാചിന്റെ ക്രൗര്യത്തോടെ അവ നിങ്ങളെ അടിമയാക്കും. അടിമയാക്കുന്നത് എന്താണ്?
(A) മൊബൈൽ ഫോൺ
(B) ലഹരി വസ്തുക്കൾ
(D) വൻകിടകമ്പനികൾ
(C) ദൃശ്യമാധ്യമങ്ങൾ
ഉത്തരം: (B) ലഹരി വസ്തുക്കൾ
♦ ഈ കുട്ടിയെപ്പോലെ പതിനായിരക്കണക്കിനു ചെറുപ്പക്കാർ നശിച്ചു കൊണ്ടിരിക്കുകയാണ്. എഴുത്തുകാരി കണ്ട കുട്ടിയുടെ അവസ്ഥ എന്തായിരുന്നു?
പതിനെട്ടു വയസ്സിന്റെ എല്ലാ ധീരതയും കുസൃതിയും നിറഞ്ഞ മിടുക്കനായ ഒരു കുട്ടിയാണ് ഇപ്പോൾ മനോരോഗാശുപത്രിയുടെ അഴികൾക്കുള്ളിൽ കിടന്ന് നിലവിളിക്കുന്നത്. മിടുക്കിന്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിങ് കോളജിൽ അഡ്മിഷൻ കിട്ടിയവനാണ് അവൻ. അവനിതാ ചുരുണ്ട മുടിയാകെ ജടപിടിച്ച്, ചോരകെട്ടി, എല്ലും തോലുമായി, കീറിപ്പറിഞ്ഞ മുണ്ടുമുടുത്ത് ഭ്രാന്താശുപത്രിയുടെ അഴികൾ പിടിച്ചു കുലുക്കി അലറിക്കൊണ്ട് നിൽക്കുന്നു. ഇത് ഈ കുട്ടിയുടെ മാത്രം അവസ്ഥയല്ല എന്നാണ് ലേഖിക പറയുന്നത്. ഇവനെപ്പോലെ പതിനായിരക്കണക്കിന് കുട്ടികൾ നശിച്ചു കൊണ്ടിരിക്കുന്നു.
♦ പദപരിചയം
• സ്നേഹപൂർവം - സ്നേഹത്തോടുകൂടി
• മഹാനഗരം - വലിയ നഗരം
• പരിഭ്രമം - പേടി
• പുലമ്പുക - അർഥമില്ലാതെ വല്ലതും പറയുക
• ജട - കെട്ടുപിണഞ്ഞ തലമുടി
• തിടുക്കത്തിൽ - വേഗത്തിൽ
• പൈശാചികം - പിശാചിനെപ്പോലെ
• ക്രൗര്യം - ക്രൂരത
• മാന്ദ്യം - മന്ദത
• വിഭ്രാന്തി - അന്ധാളിപ്പ്, വിഭ്രമം
• തലയൂരുക - രക്ഷപ്പെടുക
♦ പകരം പദങ്ങൾ
• അമ്മ - മാതാവ്, തായ, ജനനി
• ശബ്ദം - നാദം, രവം, സ്വരം
• മുടി - കേശം, വേണി, കുന്തളം
• അച്ഛൻ - പിതാവ്, താതൻ, ജനകൻ
• വഴി - വീഥി, പന്ഥാവ്, സരണി
♦ ദ്വിത്വസന്ധി
• അവിടെപ്പോയി - അവിടെ, പോയി
• ഞെട്ടിത്തെറിച്ചു - ഞെട്ടി, തെറിച്ചു
• ഓടിച്ചെന്നു - ഓടി, ചെന്നു
• തേങ്ങിത്തേങ്ങി - തേങ്ങി, തേങ്ങി
• നിന്നെപ്പോലെ - നിന്നെ, പോലെ
• കീറിപ്പറിഞ്ഞ - കീറി, പറിഞ്ഞ
♦ ആദേശസന്ധി
• അടിസ്ഥാനത്തിൽ - അടിസ്ഥാനം, ഇൽ
• ബഹളവും - ബഹളം, ഉം
• ഭാവവും - ഭാവം, ഉം
• മദ്യവും - മദ്യം, ഉം
• കണ്ണീർ - കൺ, നീർ
• നാശത്തിന്റെ - നാശം, ഇന്റെ
♦ ലോപസന്ധി
• തനിച്ചാണല്ലോ - തനിച്ച്, ആണല്ലോ
• ഇരുമ്പഴി - ഇരുമ്പ്, അഴി
• തലയിട്ടടിക്കാൻ - തലയിട്ട്, അടിക്കാൻ
♦ ആഗമസന്ധി
• ഗതിയില്ല - ഗതി, ഇല്ല
• മുടിയാകെ - മുടി, ആകെ
വിഗ്രഹിച്ചെഴുതാം
• മുഖഭാവം - മുഖത്തിന്റെ ഭാവം
• ഇരുമ്പഴി -ഇരുമ്പുകൊണ്ടുള്ള അഴി
• അച്ഛനമ്മമാർ - അച്ഛനും അമ്മയും
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.

0 Comments