Kerala Syllabus Class 4 പരിസരപഠനം Unit 2: ഇന്ത്യ എന്റെ രാജ്യം - ചോദ്യോത്തരങ്ങൾ
എസ്.സി.ആർ.ടി. കേരള നാലാം ക്ലാസ് പരിസരപഠനത്തിലെ 'ഇന്ത്യ എന്റെ രാജ്യം' (Class 4 Unit 2 EVS India is My Country) എന്ന യൂണിറ്റിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, മറ്റ് പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ ഇന്ത്യ എന്റെ രാജ്യം - ചോദ്യോത്തരങ്ങളും പഠന പ്രവർത്തനങ്ങളും സമൂഹത്തിൽ
∎ “ചിത്രകഥവായിച്ചല്ലോ. ഇനി എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ,” മാഷ് തുടർന്നു. (പാഠപുസ്തകം പേജ്: 28, 29) മാഷിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താം:
♦ വിദേശികൾ ഇന്ത്യയിലെത്തിയത് എന്തിനുവേണ്ടിയായിരുന്നു?ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും പട്ട്, പരുത്തി തുടങ്ങിയ തുണിത്തരങ്ങളും വാങ്ങുന്നതിനായാണ് വിദേശികൾ കപ്പലുകളിൽ ആദ്യമായി ഇന്ത്യയിലെത്തിയത്.
♦ വിദേശികൾക്ക് ഇന്ത്യയിൽ അധികാരം സ്ഥാപിക്കാൻ എളുപ്പത്തിൽ കഴിഞ്ഞതെങ്ങനെയാണ്?അവർ രാജാക്കന്മാരിൽനിന്ന് പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുത്ത് ഇവിടെ വ്യവസായശാലകൾ സ്ഥാപിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ രാജാക്കന്മാർ പരസ്പരം ശത്രുക്കളായി പോരടിച്ചു നിന്നിരുന്നതിനാൽ വിദേശികൾക്ക് എളുപ്പത്തിൽ അവരുടെ ശക്തി വർധിപ്പിക്കാൻ കഴിഞ്ഞു.
♦ ബ്രിട്ടീഷുകാരുമായുള്ള പോരാട്ടങ്ങളിൽ ഇന്ത്യക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതെന്തുകൊണ്ടായിരുന്നു?പീരങ്കി, തോക്ക് തുടങ്ങിയ മെച്ചപ്പെട്ട ആയുധങ്ങളും യുദ്ധതന്ത്രങ്ങളും ഉപയോഗിച്ച് നാട്ടുകാരെ അവർ വരുതിയിലാക്കി. ക്രമേണ കൃഷിയും കച്ചവടവും രാജാക്കന്മാരും അവരുടെ നിയന്ത്രണത്തിലായി. നാട്ടുരാജ്യങ്ങൾ അവർ പിടിച്ചെടുത്തു. കാലങ്ങൾകൊണ്ട് ഇന്ത്യയുടെ മുഴുവൻ പ്രദേശങ്ങളിലും ബ്രിട്ടീഷുകാർ ആധിപത്യം നേടി. പിന്നീടുള്ള ഇരുന്നൂറോളം വർഷം ഇന്ത്യ അവരുടെ അധീനതയിലായിരുന്നു.
♦ "ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾ വളരെയധികം പ്രയാസമനുഭവിച്ചു'' ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്?• പൊറുതിമുട്ടിയ ജനം വിവിധ സ്ഥലങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരായി സമരങ്ങൾക്കു തുടക്കമിട്ടു. • നിയമങ്ങൾ ലംഘിച്ചും നിസ്സഹകരണം പ്രഖ്യാപിച്ചും ജാഥകൾ സംഘടിപ്പിച്ചും അവർ പ്രതിഷേധിച്ചു. • ഇത്തരം പ്രതിഷേധങ്ങളാണ്, സ്വാതന്ത്ര്യസമരം എന്ന പേരിലറിയപ്പെടുന്നത്
♦ ഉപ്പുസത്യഗ്രഹത്തെക്കുറിച്ച് ഒരു ലഘു കുറിപ്പ് എഴുതുക.• ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യക്കാർ ഉപ്പെടുക്കുന്നതിന് നികുതി (പ്രത്യേക തുക) അടയ്ക്കണമെന്ന് പ്രഖ്യാപിച്ചു. • നികുതികൊടുക്കാതെ ഉപ്പ് കുറുക്കുന്നവരെ തടങ്കലിലാക്കി. ഇതിനെതിരെ ഗാന്ധിജി ജനങ്ങളെ സംഘടിപ്പിച്ചു.• 1930 മാർച്ച് 12-ന് ഗാന്ധിജി തന്റെ സബർമതി ആശ്രമത്തിൽനിന്ന് വളരെയകലെയുള്ള ദണ്ഡി കടപ്പുറത്തേക്ക് ജാഥയായി നീങ്ങി.• ഏപ്രിൽ 5-ന് ഈ യാത്ര ദണ്ഡിയിൽ എത്തിച്ചേർന്നു. കടലിൽ നിന്ന് ഒരു പിടി ഉപ്പ് വാരിയെടുത്ത് ഗാന്ധിജി പറഞ്ഞു: "ഉപ്പ് പിടിച്ച ഈ കൈകൾ തകർക്കപ്പെട്ടാലും, ഉപ്പ് വിട്ടുകൊടുക്കില്ല."
♦ ഗാന്ധിജി ദണ്ഡി മാർച്ച് ആരംഭിച്ച തീയതി:1930 മാർച്ച് 12
♦ ഗാന്ധിജി ദണ്ഡി കടൽത്തീരത്ത് വെച്ച് ഉപ്പുനിയമം ലംഘിച്ച തീയതി:1930 ഏപ്രിൽ 6
♦ ക്വിറ്റ് ഇന്ത്യാ സമരം • 1942 ഓഗസ്റ്റ് 8 ന് ബോംബെയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ വച്ച് 'ക്വിറ്റ് ഇന്ത്യാ' എന്ന ആവശ്യം അവതരിപ്പിക്കപ്പെട്ടു. • എല്ലാ ഭരണാധികാരങ്ങളും ഇന്ത്യക്കാർക്ക് കൈമാറാനും ഇന്ത്യവിടാനും ബ്രിട്ടീഷുകാരോട് സമ്മേളനം ആവശ്യപ്പെട്ടു.• മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, മൗലാന അബ്ദുൾ കലാം ആസാദ്, സർദാർ വല്ലഭായ് പട്ടേൽ, ഡോ. രാജേന്ദ്ര പ്രസാദ് എന്നിവരായിരുന്നു പ്രധാന നേതാക്കൾ.• 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന് ഗാന്ധിജി എല്ലാവരോടും ആഹ്വാനം ചെയ്തു.• ആയിരക്കണക്കിന് ആളുകൾ ഈ സമരത്തിൽ പങ്കെടുത്തു, ഈ സമരത്തിന്റെ മുദ്രാവാക്യം ഇന്ത്യയിലുടനീളം മുഴങ്ങിക്കേട്ടു. ഇത് ജനങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു.
♦ “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (Do or Die) – ആരാണ് ഇത് പറഞ്ഞത്?ഗാന്ധിജി
♦ കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരം എപ്പോഴാണ് ആരംഭിച്ചത്?1942 ഓഗസ്റ്റ് 9-ന്
♦ ഏത് ദിവസമാണ് ‘ക്വിറ്റ് ഇന്ത്യാ ദിനം’ ആയി ആചരിക്കുന്നത്?ഓഗസ്റ്റ് 9
♦ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?കെ. കേളപ്പൻ
♦ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ഏതൊക്കെയായിരുന്നു?കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രങ്ങൾ കോഴിക്കോടും കണ്ണൂരിലെ പയ്യന്നൂരും ആയിരുന്നു.
♦ പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്?കെ. കേളപ്പൻ
♦ കേരളഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?കെ. കേളപ്പൻ
♦ കെ. കേളപ്പനെ കേരളഗാന്ധി എന്ന് വിളിക്കാൻ കാരണമെന്താണ്?ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കണ്ണൂരിലെ പയ്യന്നൂർ കടപ്പുറത്തും ഉപ്പുനിയമം ലംഘിക്കപ്പെട്ടു. സമരത്തിന്റെ നേതാവായി പ്രവർത്തിച്ചത് കെ. കേളപ്പനായിരുന്നു. പിന്നീട് എല്ലാവരും അദ്ദേഹത്തെ കേരളഗാന്ധി എന്ന് വിളിച്ചു.
♦ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത പ്രമുഖ നേതാക്കൾ ആരൊക്കെയായിരുന്നു?കേരളത്തിലെ ഉപ്പുസത്യാഗ്രഹ സമരത്തിലെ പ്രമുഖ നേതാക്കൾ കെ. കേളപ്പൻ, കെ. മാധവൻ നായർ, ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ, മുഹമ്മദ് അബ്ദുറഹ്മാൻ, എ.കെ. ഗോപാലൻ, അക്കാമ്മ ചെറിയാൻ, കുട്ടിമാളു അമ്മ എന്നിവരായിരുന്നു.
♦ സ്വാതന്ത്ര്യത്തിന് വേണ്ടി കേരളത്തിൽ നടന്ന പ്രധാന സമരങ്ങൾ ഏതൊക്കെയാണ്?.• മലബാർ കലാപം• ഉപ്പുസത്യാഗ്രഹം• ക്വിറ്റ് ഇന്ത്യാ സമരം• ആറ്റിങ്ങൽ കലാപം• പഴശ്ശി കലാപം
♦ ഇന്ത്യയിലെമ്പാടുമുള്ള സ്വാതന്ത്ര്യസമരക്കാർക്ക് പ്രചോദനമായ നേതാവ് ആരായിരുന്നു?മഹാത്മാഗാന്ധി
♦ മഹാത്മാഗാന്ധിയുടെ യഥാർത്ഥ പേര് എന്താണ്?മോഹൻദാസ് കരംചന്ദ് ഗാന്ധി
♦ മഹാത്മാഗാന്ധി നേതൃത്വം നൽകിയ പ്രധാന സമരങ്ങൾ ഏതെല്ലാം?• ചമ്പാരൻ സമരം (1917)• ഖേഡ സത്യാഗ്രഹം (1918)• നിസ്സഹകരണ സമരം (1920)• ഉപ്പ് സത്യാഗ്രഹം (1930)• ക്വിറ്റ് ഇന്ത്യാ സമരം (1942)
♦ ഗാന്ധിജിയെക്കുറിച്ച് ലഘുവിവരണം തയ്യാറാക്കുക• 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിലാണ് ഗാന്ധിജി ജനിച്ചത്. മോഹൻദാസ് കരംചന്ദ് ഗാന്ധി യെന്നായിരുന്നു യഥാർഥ പേര്. • കരംചന്ദ് ഗാന്ധിയും പുത്‌ലിബായിയും ആയിരുന്നു ഗാന്ധിജിയുടെ മാതാപിതാക്കൾ.• ദക്ഷിണാ ഫ്രിക്കയിലെ വക്കീലുദ്യോഗം ഉപേക്ഷിച്ച് തിരികെ ഇന്ത്യയിലെത്തി അദ്ദേഹം സ്വാത ന്ത്ര്യസമരത്തിൽ പങ്കുചേർന്നു. • ലളിതമായ ജീവിതവും ഉയർന്ന ചിന്തയും ഹൃദ്യമായ ഇടപെടലുംകൊണ്ട് വളരെപ്പെട്ടെന്ന് അദ്ദേഹം ഇന്ത്യയുടെ നേതാവായി ഉയർന്നു. • സത്യവും അഹിംസയും അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും തെളിഞ്ഞുനിന്നു. • കുട്ടികൾ അദ്ദേഹത്തെ ബാപ്പുജി' എന്ന് സ്നേഹത്തോടെ വിളിച്ചു.• 'സത്യാഗ്രഹം' എന്നറിയപ്പെടുന്ന അഹിംസാത്മകമായ സമരരീതി അദ്ദേഹം സ്വീകരിച്ചു.• ചമ്പാരൻ സമരം (1917), നിസ്സഹകരണ സമരം (1920), ഉപ്പുസത്യ ഗ്രഹം (1930), ക്വിറ്റ് ഇന്ത്യാ സമരം (1942) തുടങ്ങിയവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി.• 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ' എന്നത് ഗാന്ധിജിയുടെ ആത്മകഥയാണ്.
♦ ആരാണ് 'ബാപ്പുജി' എന്നറിയപ്പെട്ടിരുന്നത്?മഹാത്മാഗാന്ധി
♦ ആരാണ് 'ചാച്ചാജി' എന്നറിയപ്പെടുന്നത്?ജവഹർലാൽ നെഹ്‌റു
♦ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് ലഘുവിവരണം തയ്യാറാക്കുക• 1889 നവംബർ 14-ന് അലഹബാദിലാണ് ജവഹർലാൽ നെഹ്‌റു ജനിച്ചത്. • മോത്തിലാൽ നെഹ്‌റുവും സ്വരൂപ് റാണിയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.• സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിൽ ഗാന്ധിജിക്കൊപ്പം പ്രവർത്തിച്ചു.• 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ നേതൃത്വം ഏറ്റെടുത്ത അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി.• ഇന്ത്യ സ്വാതന്ത്ര്യം നേടിയ വിവരം പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു.• കുട്ടികൾ അദ്ദേഹത്തെ സ്‌നേഹത്തോടെ 'ചാച്ചാജി' എന്നാണ് വിളിച്ചിരുന്നത്.• അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നു.• ആത്മകഥ (An Autobiography) എന്നത് നെഹ്‌റുവിന്റെ ആത്മകഥയാണ്.
♦ നെഹ്‌റുവിന്റെ ജന്മദിനം എന്നാണ്? ഈ ദിനം ഏത് പേരിലാണ് നാം ആഘോഷിക്കുന്നത്?• നവംബർ 14• ശിശുദിനം
♦ നെഹ്‌റുവിന്റെ ആത്മകഥയുടെ പേര് എന്താണ്?ആത്മകഥ (An Autobiography)
♦ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ നൽകിയിരിക്കുന്നത് കണ്ടല്ലോ കൂട്ടുകാരെ. ഓരോരുത്തരേയും കുറിച്ച് ലഘുകുറിപ്പുകൾ തയ്യാറാക്കുക. • ആയുധമെടുത്തുള്ള പോരാട്ടത്തിലൂടെയേ സ്വാതന്ത്ര്യം നേടാൻ കഴിയൂവെന്ന് വിശ്വസിച്ച വീരനായകനായിരുന്നു സുഭാഷ് ചന്ദ്രബോസ്• ഇന്ത്യൻ നാഷണൽ ആർമി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടീഷുകാർക്കെതിരേ ശക്തമായി പോരാടി. • “എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു • 'നേതാജി എന്ന വിശേഷണത്തിൽ അദ്ദേഹം അറിയപ്പെട്ടു.
♦ സർദാർ വല്ലഭായ് പട്ടേൽ• നാട്ടുരാജ്യങ്ങളെ ചേർത്ത് ഇന്ത്യയെന്ന രാജ്യം രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവായിരുന്നു സർദാർ പട്ടേൽ.• 'സർദാർ' എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് നൽകിയത് ഗാന്ധിജിയാണ്. • നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് നേതൃത്വം നൽകി. • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രിയായി. • 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്ന് അറിയപ്പെടുന്നു.
♦ ഗോപാലകൃഷ്ണ ഗോഖലെ• ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മിതവാദി നേതാക്കളിൽ പ്രമുഖനായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ. • ഗാന്ധിജിയ രാഷ്ട്രീയത്തിലേക്ക് നയിച്ചതിൽ പ്രധാനപങ്ക് ഗോഖലെയുടേതായിരുന്നു. • സർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനും ഇദ്ദേഹമാണ്.
♦ സരോജിനി നായിഡു• പ്രശസ്ത കവയിത്രിയും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു സരോജിനി നായിഡു• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യാക്കാരിയായ ആദ്യത്തെ വനിതാ അധ്യക്ഷയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണറുമായിരുന്നു അവർ • ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത് അറസ്റ്റ് വരിച്ചു. • ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടു.
♦ ബാലഗംഗാധര തിലക്• 'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അതു ഞാൻ നേടുകതന്നെ ചെയ്യും' എന്ന പ്രഖ്യാപനത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾക്ക് ആവേശം പകർന്ന നേതാവായിരുന്നു ബാലഗംഗാധര തിലക്.• കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിലെ നേതാവായിരുന്നു.• ലോകമാന്യ എന്നറിയപ്പെടുന്നു. • ഹോം റൂൾ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു.
♦ ഭഗത് സിങ്• ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടി • നൗജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി ബ്രിട്ടീഷുകാർക്കെതിരെ പലയിടത്ത് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. • ഇരുപത്തിമൂന്നാം വയസ്സിൽ തൂക്കിലേറ്റപ്പെട്ടു. • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവയുവത്വത്തിന്റെ പ്രതീകമായി ഭഗത് സിങ് മാറി.
♦ അരുണ ആസഫ് അലി• ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തു.• 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകി.• ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ രാജ്ഞി എന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വന്ദ്യവയോധിക എന്നും വിളിക്കപ്പെട്ടു. • ഭാരതരത്ന പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചു.
♦ ഖാൻ അബ്ദുൾ ഗാഫർ ഖാൻ• അതിർത്തി ഗാന്ധി എന്നറിയപ്പെട്ട ഖാൻ അബ്ദുൾ ഗാഫർ ഖാൻ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായത്. • ഖുദായ് ഖിദ്മത്ഗാർ എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി.• ഇന്ത്യാ വിഭജനത്തിന് അദ്ദേഹം എതിരായിരുന്നുവെങ്കിലും വിഭജനത്തിനുശേഷം പാക് പൗരനായി ജീവിച്ചു. • 1987- ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം നൽകി രാജ്യം ആദരിച്ചു. • ഭാരതരത്ന ലഭിക്കുന്ന ആദ്യത്തെ വിദേശികൂടിയാണ് അദ്ദേഹം.
♦ ചുവടെ പട്ടികയിൽ നൽകിയിട്ടുള്ള വസ്തുതകളുമായി ബന്ധപ്പെട്ട നേതാക്കളെ കണ്ടെത്തി അവരുടെ പേരുകൾ എഴുതുക. (ഉത്തരങ്ങൾ പട്ടികയിൽ ചേർത്തിട്ടുണ്ട്)
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യവനിത. 'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെട്ടു. സരോജിനി നായിഡു
ബ്രിട്ടീഷുകാർക്കെതിരെ ധീരതയോടെ ആയുധമെടുത്ത് പോരാടി. ഇരുപത്തിമൂന്നാം വയസ്സിൽ തൂക്കിലേറ്റപ്പെട്ടു. ഭഗത് സിങ്
'ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ രാജ്ഞി', 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വന്ദ്യവയോധിക' എന്നിങ്ങനെ വിളിക്കപ്പെടുന്നു. അരുണ ആസഫ് അലി
നാട്ടുരാജ്യങ്ങളെ ചേർത്ത് ഇന്ത്യയെന്ന രാജ്യം രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെട്ടു. സർദാർ വല്ലഭായ് പട്ടേൽ
'ഇന്ത്യൻ നാഷണൽ ആർമി' രൂപീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടി. 'നേതാജി' എന്നു വിളിക്കപ്പെടുന്നു. സുഭാഷ് ചന്ദ്രബോസ്
"സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാൻ അതു നേടുക തന്നെ ചെയ്യും" എന്ന് പ്രഖ്യാപിച്ചു. 'ലോക്മാന്യ എന്നറിയപ്പെടുന്നു. ബാലഗംഗാധര തിലക്
ഗാന്ധിജിയെ രാഷ്ട്രീയത്തിലേക്ക് നയിച്ച ഗുരു. 'സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി' എന്ന സംഘടന സ്ഥാപിച്ചു. ഗോപാലകൃഷ്ണ ഗോഖലെ
ഗാന്ധിജിയുടെ ആദർശങ്ങൾ പിന്തുടർന്നു. 'അതിർത്തി ഗാന്ധി' എന്ന പേരിലറിയപ്പെട്ടു. ഖാൻ അബ്ദുൾ ഗാഫർ ഖാൻ
ഇനി ഒരു ചോദ്യോത്തരപ്പയറ്റ് ആയാലോ, കൂട്ടുകാരെ. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള ചോദ്യോത്തരങ്ങൾ കാണൂ.♦ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വനിത ആരായിരുന്നു?സരോജിനി നായിഡു
♦ 'ഇന്ത്യയുടെ വാനമ്പാടി' എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്?സരോജിനി നായിഡു
♦ ബ്രിട്ടീഷുകാർക്കെതിരെ ധീരതയോടെ ആയുധമെടുത്ത് പോരാടുകയും ഇരുപത്തിമൂന്നാം വയസ്സിൽ തൂക്കിലേറ്റപ്പെടുകയും ചെയ്തത് ആരാണ്?ഭഗത് സിംഗ്
♦ 'ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ രാജ്ഞി' എന്നറിയപ്പെടുന്നത് ആരാണ്?അരുണ ആസഫ് അലി
♦ 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വന്ദ്യവയോധിക' എന്ന് ആരെയാണ് വിളിക്കുന്നത്?അരുണ ആസഫ് അലി
♦ ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്നത് ആരാണ്?സർദാർ വല്ലഭഭായ് പട്ടേൽ
♦ എന്തുകൊണ്ടാണ് സർദാർ വല്ലഭായ് പട്ടേലിനെ 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' എന്ന് വിളിക്കുന്നത്?നാട്ടുരാജ്യങ്ങളെ ചേർത്ത് ഇന്ത്യയെന്ന രാജ്യം രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. അതുകൊണ്ട് അദ്ദേഹം 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' എന്ന് അറിയപ്പെടുന്നു.
♦ ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?'നേതാജി'
♦ 1943-ൽ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചത് ആര്?സുഭാഷ് ചന്ദ്രബോസ്
♦ 'സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും' എന്ന് പറഞ്ഞത് ആര്?ബാല ഗംഗാധര തിലകൻ
♦ 'ലോകമാന്യ' എന്നത് ആരുടെ വിളിപ്പേരായിരുന്നു?ബാല ഗംഗാധര തിലകൻ
♦ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?ഗോപാലകൃഷ്ണ ഗോഖലെ
♦ ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സംഘടന ഏതാണ്?സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി
♦ 'അതിർത്തി ഗാന്ധി' എന്ന് അറിയപ്പെട്ടിരുന്നത് ആര്?ഖാൻ അബ്ദുൾ ഗഫാർ ഖാൻ
♦ താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾക്ക് നേരെ ഉചിതമായ അടയാളം (✔/ x) നൽകുക.✔അനേകമാളുകൾ ജീവൻ നഷ്ടപ്പെടുത്തി നേടിയതാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. ✔നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന സമരനേതാക്കളെ നാം ആദരവോടെ ഓർക്കേണ്ടതുണ്ട്.✔നമുക്ക് ലഭിച്ച സ്വാതന്ത്ര്യം നാം സംരക്ഷിക്കുകയും പങ്കുവയ്ക്കുകയും വേണം.✔ഇന്ത്യക്കാരെന്ന നിലയിൽ നാം അഭിമാനിക്കുകയും രാജ്യസ്നേഹം പുലർത്തുകയും വേണം.✔എല്ലാ വർഷവും സ്വാതന്ത്ര്യദിനം നാം സമുചിതമായി ആഘോഷിക്കണം.
♦ ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ച് ഒരു കുറിപ്പെഴുതുക.ഇന്ത്യയുടെ ആദ്യനിയമമന്ത്രി ആയിരുന്ന ഡോ. ഭീംറാവു റാംജി അംബേദ്കറുടെ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യക്കായി പുതിയൊരു നിയമസംഹിത തയ്യാറാക്കപ്പെട്ടു. "ഇന്ത്യയുടെ ഭരണഘടന' എന്നാണ് ഈ രേഖ അറിയപ്പെടുന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽവന്നത്. പൗരരുടെ അവകാശങ്ങൾ, ചുമതലകൾ, സർക്കാരുകൾ, തിരഞ്ഞെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
♦ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിനം ഏതുപേരിലാണ് നാം ആഘോഷിക്കുന്നത്?റിപ്പബ്ലിക് ദിനം
♦ ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?ഡോ. ഭീംറാവു റാംജി അംബേദ്കർ
♦ ഏറ്റവും വലിയ ലിഖിത (എഴുതപ്പെട്ട) ഭരണഘടനയുള്ള രാജ്യം ഏതാണ്?ഇന്ത്യ
♦ സംസ്ഥാനങ്ങൾ രൂപം കൊണ്ടത് എങ്ങിനെയാണ്?• അനേകം നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ചാണ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്.• ഇങ്ങനെ ഒരുമിച്ചുചേർത്ത പ്രദേശങ്ങളെ ഭരണസൗകര്യത്തിനായി ഭാഷയുടെ അടിസ്ഥാനത്തിൽ പിന്നീട് വേർതിരിച്ചു. • ഇപ്രകാരം രൂപംകൊണ്ട പ്രദേശങ്ങൾ "സംസ്ഥാനങ്ങൾ' എന്ന് അറിയപ്പെട്ടു.• ഇന്ത്യയിൽ ഇപ്പോൾ 28 സംസ്ഥാനങ്ങളാണുള്ളത്. • ഓരോ സംസ്ഥാനത്തിന്റെയും ഭരണസിരാകേന്ദ്രത്തെ "തലസ്ഥാനം' എന്ന് വിളിക്കുന്നു.
♦ ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും ഉൾപ്പെടുത്തിയ പട്ടിക തയ്യാറാക്കൂ.
സംസ്ഥാനങ്ങൾ
തലസ്ഥാനം
ആന്ധ്രാപ്രദേശ് അമരാവതി
അരുണാചൽ പ്രദേശ് ഇറ്റാനഗർ
അസം ദിസ്പൂർ
ബീഹാർ പട്ന
ഛത്തീസ്ഗഡ് റായ്പൂർ
ഗോവ പനാജി
ഗുജറാത്ത് ഗാന്ധിനഗർ
ഹരിയാന ഛണ്ഡീഗഡ്
ഹിമാചൽ പ്രദേശ് ഷിംല
ജാർഖണ്ഡ് റാഞ്ചി
കർണാടക ബാംഗ്ലൂർ
കേരളം തിരുവനന്തപുരം
മധ്യപ്രദേശ് ഭോപ്പാൽ
മഹാരാഷ്ട്ര മുംബൈ
മണിപ്പൂർ ഇംഫാൽ
മേഘാലയ ഷില്ലോങ്
മിസോറാം ഐസ്വാൾ
നാഗാലാൻഡ് കൊഹിമ
ഒഡീഷ ഭുവനേശ്വർ
പഞ്ചാബ് ചണ്ഡീഗഡ്
രാജസ്ഥാൻ ജയ്പൂർ
സിക്കിം ഗാങ്ടോക്ക്
തമിഴ്നാട് ചെന്നൈ
തെലങ്കാന ഹൈദരാബാദ്
ത്രിപുര അഗർത്തല
ഉത്തർപ്രദേശ് ലഖ്നൗ
ഉത്തരാഖണ്ഡ് ഡെറാഡൂൺ
പശ്ചിമ ബംഗാൾ കൊൽക്കത്ത
♦ എന്താണ് കേന്ദ്രഭരണപ്രദേശങ്ങൾ?ഇന്ത്യയിൽ സംസ്ഥാനപദവിയില്ലാത്ത ചില പ്രദേശങ്ങളുണ്ട്. ഇവ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. കേന്ദ്രഭരണപ്രദേശങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇപ്പോൾ 8 കേന്ദ്രഭരണപ്രദേശങ്ങളാണ് ഇന്ത്യയിലുള്ളത്
♦ കേന്ദ്രഭരണപ്രദേശങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകൾ പട്ടികപ്പെടുത്തുക.• ആൻഡമാൻ നിക്കോബാർ ദ്വീപുകൾ - പോർട്ട് ബ്ലെയർ• ഛണ്ഡീഗഡ് - ഛണ്ഡീഗഡ്• ദാദ്ര-നഗർ ഹവേലി, ദാമൻ-ദിയു - ദാമൻ• ഡൽഹി - ന്യൂഡൽഹി• ജമ്മു-കശ്മീർ - ശ്രീനഗർ (വേനൽക്കാലം), ജമ്മു (ശീതകാലം)• ലഡാക്ക് - ലേ (വേനൽക്കാലം), കാർഗിൽ (ശീതകാലം)• ലക്ഷദ്വീപ് - കവരത്തി• പുതുച്ചേരി - പുതുച്ചേരി
♦ ഇന്ത്യയുടെ ഭൂപടം നിരീക്ഷിച്ച് താഴെ നൽകിയിരിക്കുന്നവയ്ക്ക് ഉത്തരം കണ്ടെത്തൂ.ഇന്ത്യയുടെ അയൽരാജ്യങ്ങൾപാകിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ്
♦ അറബിക്കടലിന്റെ തീരത്തുള്ള സംസ്ഥാനങ്ങൾഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം
♦ ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള സംസ്ഥാനങ്ങൾപശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്
♦ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനംഗോവ
♦ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനംഉത്തർപ്രദേശ്
♦ താഴെ നൽകിയിരിക്കുന്ന പദപ്രശ്നം പൂർത്തിയാക്കൂ.വലത്തോട്ട്1. കേരളത്തിന്റെ അയൽസംസ്ഥാനം. ബംഗലൂരുവാണ് തലസ്ഥാനം. ഉത്തരം: കർണാടക2. അറബിക്കടലിന്റെ തീരത്താണ് സ്ഥാനം. ഗുജറാത്തുമായി അതിർത്തി പങ്കിടുന്നു.ഉത്തരം: മഹാരാഷ്ട്ര3. അയൽരാജ്യമായ മ്യാൻമാറുമായി അതിർത്തിയുണ്ട്. ത്രിപുരയോട് ചേർന്നാണ് സ്ഥാനം.ഉത്തരം: മണിപ്പൂർ4. കൊഹിമ ഈ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്.ഉത്തരം: നാഗാലാൻഡ്5. ബംഗ്ലാദേശുമായി അതിർത്തിയുണ്ട്. ആസാമിന്റെ അയൽസംസ്ഥാനം.ഉത്തരം: മേഘാലയ6. രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയുമായി അതിർത്തി പങ്കിടുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയോട് ചേർന്നാണ്.ഉത്തരം: ഹരിയാനതാഴോട്ട്2. വലുപ്പത്തിൽ രണ്ടാമതുള്ള ഈ സംസ്ഥാനം ഇന്ത്യയുടെ മധ്യഭാഗത്താണ്.ഉത്തരം: മധ്യപ്രദേശ്7. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം.ഉത്തരം: രാജസ്ഥാൻ8. കേരളത്തിന്റെ അയൽസംസ്ഥാനമാണ്. ചെന്നൈയാണ് തലസ്ഥാനം. ഉത്തരം: തമിഴ്നാട്9. ഈ സംസ്ഥാനത്താണ് ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത്. ഉത്തരം: തെലങ്കാനമുകളിലേക്ക്10. നേപ്പാളുമായി അതിർത്തി പങ്കിടുന്നു. പാട്നയാണ് തലസ്ഥാനം. ഉത്തരം: ബിഹാർ
എഴുതിയ ഉത്തരങ്ങൾ താഴെ നൽകിയിരിക്കുന്ന ചാർട്ടുമായി ഒത്തുനോക്കൂ. നിങ്ങൾ ശരിയായി പദപ്രശ്‍നം പൂരിപ്പിച്ചു, അല്ലേ കൂട്ടുകാരെ.♦ ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിലാണ് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഏതൊക്കെയാണവ? അന്വേഷിച്ച് കണ്ടെത്തി 'എൻ്റെ പരിസരപഠനപുസ്തകത്തിൽ' എഴുതുക.ഇന്ത്യൻ കറൻസിയിലെ ഭാഷാ പാനലിൽ പതിനഞ്ച് ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയാണ് ഇന്ത്യൻ കറൻസിയിലെ ഭാഷാ പാനലിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഷകൾ. കൂടാതെ, കറൻസിയുടെ മുൻവശത്തും പിൻവശത്തുമായി ഹിന്ദിയിലും ഇംഗ്ലീഷിലും മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ആകെ പതിനേഴ് ഭാഷകൾ കറൻസിയിൽ ഉപയോഗിക്കുന്നു.
♦ ചിത്രം നിരീക്ഷിക്കുക.♦ ഇതിൽ ഏതെല്ലാം നൃത്തരൂപങ്ങൾ നിങ്ങൾക്ക് പരിചയമുണ്ട്? മറ്റുള്ളവ ഏതെല്ലാം സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ളവയാണ് കണ്ടെത്തി പട്ടിക പൂർത്തികരിക്കൂ.ചിത്രങ്ങളിലുള്ളവയിൽ, കേരളത്തിന്റെ നൃത്തരൂപമാണ് മോഹിനിയാട്ടം. ഭരതനാട്യം, കഥകളി തുടങ്ങിയ മനോഹരമായ ശാസ്ത്രീയ നൃത്തരൂപങ്ങളും ഭാംഗ്ര, ഗർബ തുടങ്ങിയ ഊർജ്ജസ്വലമായ നാടോടി നൃത്തങ്ങളും ഇന്ത്യയിലുണ്ട്. കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഗസൽ എന്നിങ്ങനെ വൈവിധ്യമാർന്ന സംഗീതശാഖകളും നമുക്കുണ്ട്.
കലാരൂപം
സംസ്ഥാനം
മോഹിനിയാട്ടം അമരാവതി
ഭരതനാട്യം ഇറ്റാനഗർ
കുച്ചിപ്പുടി, ബൊമ്മലാട്ടം ആന്ധ്രാപ്രദേശ്, തെലങ്കാന
കഥക് ഉത്തർപ്രദേശ്
മണിപ്പൂരി മണിപ്പൂർ
ഒഡീസി ഒഡീഷ
യക്ഷഗാനം കർണ്ണാടകം
ഗർബ ഗുജറാത്ത്
ഭാംഗ്ര പഞ്ചാബ്
തമാഷ മഹാരാഷ്ട്ര
♦ നമ്മുടെ രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങൾ ഏതെല്ലാം?• ദേശീയ പതാക - ത്രിവർണ്ണപതാക • ദേശീയ മുദ്ര - അശോകസ്തംഭം • ദേശീയ ഗാനം - ജനഗണമന...• ദേശീയ ഗീതം - വന്ദേമാതരം...• ദേശീയ പക്ഷി - മയിൽ• ദേശീയ പുഷ്പം - താമര• ദേശീയ വൃക്ഷം - ആൽമരം• ദേശീയ നദി - ഗംഗ• ദേശീയ ജലജീവി - ഗംഗാ ഡോൾഫിൻ• ദേശീയ ഫലം - മാങ്ങ • ദേശീയ മൃഗം - ബംഗാൾ കടുവ • ദേശീയ വിനോദം - ഹോക്കി • ദേശീയ പൈതൃക മൃഗം - ആന • ദേശീയ കലണ്ടർ - ശകവർഷം • ദേശീയ നാണയം - ഇന്ത്യൻ രൂപ
♦ എന്താണ് ദേശീയഗാനം (ജനഗണമന...)?'ജനഗണമന' നമ്മുടെ ദേശീയഗാനമാണ്. സ്കൂൾ പ്രവർത്തിക്കുന്ന ദിവസങ്ങളിലെല്ലാം ഈ മനോഹരമായ ഗാനം ആലപിക്കാറുള്ളതുകൊണ്ട് നമുക്ക് ഇത് സുപരിചിതമാണ്. രവീന്ദ്രനാഥ ടാഗോറാണ് ഇത് രചിച്ചത്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷപ്പെട്ട ദേശീയ ദിനങ്ങളിലും നാം 'ജനഗണമന' ആലപിക്കാറുണ്ട്. ദേശീയഗാനം ആലപിക്കുമ്പോൾ നാം ആദരവോടെ എഴുന്നേറ്റ് നിൽക്കുന്നു. ഇത് നമ്മുടെ ഹൃദയങ്ങളിൽ ഇന്ത്യയോടുള്ള സ്നേഹം നിറയ്ക്കുന്നു. നാമെല്ലാം ഒന്നാണെന്ന ബോധ്യം ഇത് നമ്മളിൽ ഉണർത്തുന്നു.
♦ ക്ലാസ് ലൈബ്രറിയുടെ സഹായത്തോടെ താഴെ പറയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുക. (ഉത്തരങ്ങൾ നൽകിയിട്ടുണ്ട്)• നമ്മുടെ ദേശീയഗാനമായ 'ജനഗണമന' രചിച്ചത് ആരാണ്?രവീന്ദ്രനാഥ ടാഗോർ.
• ഏത് ഭാഷയിലാണ് ദേശീയഗാനം രചിച്ചിരിക്കുന്നത്?ബംഗാളി.
• ദേശീയഗാനം ആലപിക്കുമ്പോൾ എങ്ങനെയാണ് നിൽക്കേണ്ടത്?ആദരവോടെ എഴുന്നേറ്റ് നിൽക്കണം.
• ദേശീയഗാനം ആലപിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സമയം എത്രയാണ്?52 സെക്കൻഡ്.
♦ എന്താണ് ദേശീയമുദ്ര?• അശോകചക്രവർത്തി ഉത്തർപ്രദേശിലെ സാരാനാഥിൽ സ്ഥാപിച്ച സ്തൂപത്തിൽനിന്ന് സ്വീകരിച്ചിട്ടുള്ളതാണ് ഇന്ത്യയുടെ ദേശീയമുദ്ര. • നാലുദിക്കിലേക്കുമായി നോക്കിനിൽക്കുന്ന സിംഹങ്ങളാണ് ഈ മുദ്രയിൽ പ്രധാനമായുള്ളത്. • ചുവടെ മധ്യത്തിലായി കാണുന്ന ധർമ്മചക്രമാണ് അശോകചക്രം. അശോക ചക്രത്തിൽ 24 ആരക്കാലുകളുണ്ട്.
♦ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ. • ദേശീയ മുദ്രയുടെ ചുവട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള വാക്യമേത്? അതിന്റെ അർഥമെന്ത്?സത്യം മാത്രമേ ജയിക്കൂ എന്നർത്ഥം വരുന്ന 'സത്യമേവ ജയതേ' എന്ന മുണ്ടകോപനിഷത്തിലെ വാക്യമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
• ദേശീയ മുദ്രയിൽ കാണുന്ന മറ്റുമൃഗങ്ങൾ ഏതെല്ലാം?ആന, കാള, കുതിര
♦ എന്താണ് ദേശീയഗീതം?ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ 'വന്ദേമാതരം... ആണ് നമ്മുടെ ദേശീയഗീതം. ബംഗാളിഭാഷയിൽ സംസ്കൃതപദങ്ങളും ചേർത്താണ് ഇത് എഴുതിയിരിക്കുന്നത്.
♦ എന്താണ് നാനാത്വത്തിൽ ഏകത്വം?പല നാടുകളിലായി ഭാഷയിലും വേഷത്തിലും ജീവിതരീതികളിലുമെല്ലാം വ്യത്യസ്തരാണ് ഇന്ത്യാക്കാർ. എന്നാൽ ഈ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യക്കാർ എന്ന നിലയിൽ നാം ഒന്നായിരിക്കുന്നു. ഈ ഐക്യബോധമാണ് നാനാത്വത്തിൽ ഏകത്വം.
♦ വിലയിരുത്താം1. ചേരുംപടി ചേർക്കുക.• ഇന്ത്യയുടെ സ്വാതന്ത്ര്യദിനം - 1948 ജനുവരി 30• ഇന്ത്യൻ ഭരണഘടന നിലവിൽവന്ന ദിനം - 1942 ആഗസ്റ്റ് 8• ക്വിറ്റ് ഇന്ത്യ ദിനം - 1950 ജനുവരി 26• ഗാന്ധിജിയുടെ ചരമദിനം - 1949 നവംബർ 26• ഇന്ത്യയുടെ ഭരണഘടനാദിനം - 1947 ആഗസ്റ്റ് 15ഉത്തരം: • ഇന്ത്യയുടെ സ്വാതന്ത്ര്യദിനം - 1947 ആഗസ്റ്റ് 15• ഇന്ത്യൻ ഭരണഘടന നിലവിൽവന്ന ദിനം - 1950 ജനുവരി 26• ക്വിറ്റ് ഇന്ത്യ ദിനം - 1942 ആഗസ്റ്റ് 8• ഗാന്ധിജിയുടെ ചരമദിനം - 1948 ജനുവരി 30• ഇന്ത്യയുടെ ഭരണഘടനാദിനം - 1949 നവംബർ 26
♦ ശരിയോ തെറ്റോയെന്ന് അടയാളപ്പെടുത്തുക (✔/ x) ഗോവ കേരളവുമായി അതിർത്തി പങ്കിടുന്നു. xഅറബിക്കടലിനും ബംഗാൾ ഉൾക്കടലിനും ഇന്ത്യയിൽ തീരമുണ്ട്.✔ഇന്ത്യയിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്.✔ഇന്ത്യക്ക് അഞ്ച് അയൽരാജ്യങ്ങളാണുള്ളത്. x
ഈ പഠനക്കുറിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റായി രേഖപ്പെടുത്തൂ.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
Copyright of this blog and its contents is reserved. Copying the contents of this blog is not permitted without the prior written permission of its owner.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
♦ ഇന്ത്യ എന്റെ രാജ്യം - ചോദ്യോത്തരങ്ങളും പഠന പ്രവർത്തനങ്ങളും
സമൂഹത്തിൽ
∎ “ചിത്രകഥവായിച്ചല്ലോ. ഇനി എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ,” മാഷ് തുടർന്നു. (പാഠപുസ്തകം പേജ്: 28, 29) മാഷിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താം:
♦ വിദേശികൾ ഇന്ത്യയിലെത്തിയത് എന്തിനുവേണ്ടിയായിരുന്നു?
ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും പട്ട്, പരുത്തി തുടങ്ങിയ തുണിത്തരങ്ങളും വാങ്ങുന്നതിനായാണ് വിദേശികൾ കപ്പലുകളിൽ ആദ്യമായി ഇന്ത്യയിലെത്തിയത്.
♦ വിദേശികൾക്ക് ഇന്ത്യയിൽ അധികാരം സ്ഥാപിക്കാൻ എളുപ്പത്തിൽ കഴിഞ്ഞതെങ്ങനെയാണ്?
അവർ രാജാക്കന്മാരിൽനിന്ന് പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുത്ത് ഇവിടെ വ്യവസായശാലകൾ സ്ഥാപിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ രാജാക്കന്മാർ പരസ്പരം ശത്രുക്കളായി പോരടിച്ചു നിന്നിരുന്നതിനാൽ വിദേശികൾക്ക് എളുപ്പത്തിൽ അവരുടെ ശക്തി വർധിപ്പിക്കാൻ കഴിഞ്ഞു.
♦ ബ്രിട്ടീഷുകാരുമായുള്ള പോരാട്ടങ്ങളിൽ ഇന്ത്യക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതെന്തുകൊണ്ടായിരുന്നു?
പീരങ്കി, തോക്ക് തുടങ്ങിയ മെച്ചപ്പെട്ട ആയുധങ്ങളും യുദ്ധതന്ത്രങ്ങളും ഉപയോഗിച്ച് നാട്ടുകാരെ അവർ വരുതിയിലാക്കി. ക്രമേണ കൃഷിയും കച്ചവടവും രാജാക്കന്മാരും അവരുടെ നിയന്ത്രണത്തിലായി. നാട്ടുരാജ്യങ്ങൾ അവർ പിടിച്ചെടുത്തു. കാലങ്ങൾകൊണ്ട് ഇന്ത്യയുടെ മുഴുവൻ പ്രദേശങ്ങളിലും ബ്രിട്ടീഷുകാർ ആധിപത്യം നേടി. പിന്നീടുള്ള ഇരുന്നൂറോളം വർഷം ഇന്ത്യ അവരുടെ അധീനതയിലായിരുന്നു.
♦ "ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾ വളരെയധികം പ്രയാസമനുഭവിച്ചു'' ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്?
• പൊറുതിമുട്ടിയ ജനം വിവിധ സ്ഥലങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരായി സമരങ്ങൾക്കു തുടക്കമിട്ടു.
• നിയമങ്ങൾ ലംഘിച്ചും നിസ്സഹകരണം പ്രഖ്യാപിച്ചും ജാഥകൾ സംഘടിപ്പിച്ചും അവർ പ്രതിഷേധിച്ചു.
• ഇത്തരം പ്രതിഷേധങ്ങളാണ്, സ്വാതന്ത്ര്യസമരം എന്ന പേരിലറിയപ്പെടുന്നത്
♦ ഉപ്പുസത്യഗ്രഹത്തെക്കുറിച്ച് ഒരു ലഘു കുറിപ്പ് എഴുതുക.
• ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യക്കാർ ഉപ്പെടുക്കുന്നതിന് നികുതി (പ്രത്യേക തുക) അടയ്ക്കണമെന്ന് പ്രഖ്യാപിച്ചു.
• നികുതികൊടുക്കാതെ ഉപ്പ് കുറുക്കുന്നവരെ തടങ്കലിലാക്കി. ഇതിനെതിരെ ഗാന്ധിജി ജനങ്ങളെ സംഘടിപ്പിച്ചു.
• 1930 മാർച്ച് 12-ന് ഗാന്ധിജി തന്റെ സബർമതി ആശ്രമത്തിൽനിന്ന് വളരെയകലെയുള്ള ദണ്ഡി കടപ്പുറത്തേക്ക് ജാഥയായി നീങ്ങി.
• ഏപ്രിൽ 5-ന് ഈ യാത്ര ദണ്ഡിയിൽ എത്തിച്ചേർന്നു. കടലിൽ നിന്ന് ഒരു പിടി ഉപ്പ് വാരിയെടുത്ത് ഗാന്ധിജി പറഞ്ഞു: "ഉപ്പ് പിടിച്ച ഈ കൈകൾ തകർക്കപ്പെട്ടാലും, ഉപ്പ് വിട്ടുകൊടുക്കില്ല."
♦ ഗാന്ധിജി ദണ്ഡി മാർച്ച് ആരംഭിച്ച തീയതി:
1930 മാർച്ച് 12
♦ ഗാന്ധിജി ദണ്ഡി കടൽത്തീരത്ത് വെച്ച് ഉപ്പുനിയമം ലംഘിച്ച തീയതി:
1930 ഏപ്രിൽ 6
♦ ക്വിറ്റ് ഇന്ത്യാ സമരം
• 1942 ഓഗസ്റ്റ് 8 ന് ബോംബെയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ വച്ച് 'ക്വിറ്റ് ഇന്ത്യാ' എന്ന ആവശ്യം അവതരിപ്പിക്കപ്പെട്ടു.
• എല്ലാ ഭരണാധികാരങ്ങളും ഇന്ത്യക്കാർക്ക് കൈമാറാനും ഇന്ത്യവിടാനും ബ്രിട്ടീഷുകാരോട് സമ്മേളനം ആവശ്യപ്പെട്ടു.
• മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, മൗലാന അബ്ദുൾ കലാം ആസാദ്, സർദാർ വല്ലഭായ് പട്ടേൽ, ഡോ. രാജേന്ദ്ര പ്രസാദ് എന്നിവരായിരുന്നു പ്രധാന നേതാക്കൾ.
• 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന് ഗാന്ധിജി എല്ലാവരോടും ആഹ്വാനം ചെയ്തു.
• ആയിരക്കണക്കിന് ആളുകൾ ഈ സമരത്തിൽ പങ്കെടുത്തു, ഈ സമരത്തിന്റെ മുദ്രാവാക്യം ഇന്ത്യയിലുടനീളം മുഴങ്ങിക്കേട്ടു. ഇത് ജനങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു.
♦ “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (Do or Die) – ആരാണ് ഇത് പറഞ്ഞത്?
ഗാന്ധിജി
♦ കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരം എപ്പോഴാണ് ആരംഭിച്ചത്?
1942 ഓഗസ്റ്റ് 9-ന്
♦ ഏത് ദിവസമാണ് ‘ക്വിറ്റ് ഇന്ത്യാ ദിനം’ ആയി ആചരിക്കുന്നത്?
ഓഗസ്റ്റ് 9
♦ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
കെ. കേളപ്പൻ
♦ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ഏതൊക്കെയായിരുന്നു?
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രങ്ങൾ കോഴിക്കോടും കണ്ണൂരിലെ പയ്യന്നൂരും ആയിരുന്നു.
♦ പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരാണ്?
കെ. കേളപ്പൻ
♦ കേരളഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?
കെ. കേളപ്പൻ
♦ കെ. കേളപ്പനെ കേരളഗാന്ധി എന്ന് വിളിക്കാൻ കാരണമെന്താണ്?
ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കണ്ണൂരിലെ പയ്യന്നൂർ കടപ്പുറത്തും ഉപ്പുനിയമം ലംഘിക്കപ്പെട്ടു. സമരത്തിന്റെ നേതാവായി പ്രവർത്തിച്ചത് കെ. കേളപ്പനായിരുന്നു. പിന്നീട് എല്ലാവരും അദ്ദേഹത്തെ കേരളഗാന്ധി എന്ന് വിളിച്ചു.
♦ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത പ്രമുഖ നേതാക്കൾ ആരൊക്കെയായിരുന്നു?
കേരളത്തിലെ ഉപ്പുസത്യാഗ്രഹ സമരത്തിലെ പ്രമുഖ നേതാക്കൾ കെ. കേളപ്പൻ, കെ. മാധവൻ നായർ, ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ, മുഹമ്മദ് അബ്ദുറഹ്മാൻ, എ.കെ. ഗോപാലൻ, അക്കാമ്മ ചെറിയാൻ, കുട്ടിമാളു അമ്മ എന്നിവരായിരുന്നു.
♦ സ്വാതന്ത്ര്യത്തിന് വേണ്ടി കേരളത്തിൽ നടന്ന പ്രധാന സമരങ്ങൾ ഏതൊക്കെയാണ്?.
• മലബാർ കലാപം
• ഉപ്പുസത്യാഗ്രഹം
• ക്വിറ്റ് ഇന്ത്യാ സമരം
• ആറ്റിങ്ങൽ കലാപം
• പഴശ്ശി കലാപം
♦ ഇന്ത്യയിലെമ്പാടുമുള്ള സ്വാതന്ത്ര്യസമരക്കാർക്ക് പ്രചോദനമായ നേതാവ് ആരായിരുന്നു?
മഹാത്മാഗാന്ധി
♦ മഹാത്മാഗാന്ധിയുടെ യഥാർത്ഥ പേര് എന്താണ്?
മോഹൻദാസ് കരംചന്ദ് ഗാന്ധി
♦ മഹാത്മാഗാന്ധി നേതൃത്വം നൽകിയ പ്രധാന സമരങ്ങൾ ഏതെല്ലാം?
• ചമ്പാരൻ സമരം (1917)
• ഖേഡ സത്യാഗ്രഹം (1918)
• നിസ്സഹകരണ സമരം (1920)
• ഉപ്പ് സത്യാഗ്രഹം (1930)
• ക്വിറ്റ് ഇന്ത്യാ സമരം (1942)
♦ ഗാന്ധിജിയെക്കുറിച്ച് ലഘുവിവരണം തയ്യാറാക്കുക
• 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിലാണ് ഗാന്ധിജി ജനിച്ചത്. മോഹൻദാസ് കരംചന്ദ് ഗാന്ധി യെന്നായിരുന്നു യഥാർഥ പേര്.
• കരംചന്ദ് ഗാന്ധിയും പുത്‌ലിബായിയും ആയിരുന്നു ഗാന്ധിജിയുടെ മാതാപിതാക്കൾ.
• ദക്ഷിണാ ഫ്രിക്കയിലെ വക്കീലുദ്യോഗം ഉപേക്ഷിച്ച് തിരികെ ഇന്ത്യയിലെത്തി അദ്ദേഹം സ്വാത ന്ത്ര്യസമരത്തിൽ പങ്കുചേർന്നു.
• ലളിതമായ ജീവിതവും ഉയർന്ന ചിന്തയും ഹൃദ്യമായ ഇടപെടലുംകൊണ്ട് വളരെപ്പെട്ടെന്ന് അദ്ദേഹം ഇന്ത്യയുടെ നേതാവായി ഉയർന്നു.
• സത്യവും അഹിംസയും അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും തെളിഞ്ഞുനിന്നു.
• കുട്ടികൾ അദ്ദേഹത്തെ ബാപ്പുജി' എന്ന് സ്നേഹത്തോടെ വിളിച്ചു.
• 'സത്യാഗ്രഹം' എന്നറിയപ്പെടുന്ന അഹിംസാത്മകമായ സമരരീതി അദ്ദേഹം സ്വീകരിച്ചു.
• ചമ്പാരൻ സമരം (1917), നിസ്സഹകരണ സമരം (1920), ഉപ്പുസത്യ ഗ്രഹം (1930), ക്വിറ്റ് ഇന്ത്യാ സമരം (1942) തുടങ്ങിയവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി.
• 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ' എന്നത് ഗാന്ധിജിയുടെ ആത്മകഥയാണ്.
♦ ആരാണ് 'ബാപ്പുജി' എന്നറിയപ്പെട്ടിരുന്നത്?
മഹാത്മാഗാന്ധി
♦ ആരാണ് 'ചാച്ചാജി' എന്നറിയപ്പെടുന്നത്?
ജവഹർലാൽ നെഹ്‌റു
♦ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് ലഘുവിവരണം തയ്യാറാക്കുക
• 1889 നവംബർ 14-ന് അലഹബാദിലാണ് ജവഹർലാൽ നെഹ്‌റു ജനിച്ചത്.
• മോത്തിലാൽ നെഹ്‌റുവും സ്വരൂപ് റാണിയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.
• സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിൽ ഗാന്ധിജിക്കൊപ്പം പ്രവർത്തിച്ചു.
• 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ നേതൃത്വം ഏറ്റെടുത്ത അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി.
• ഇന്ത്യ സ്വാതന്ത്ര്യം നേടിയ വിവരം പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു.
• കുട്ടികൾ അദ്ദേഹത്തെ സ്‌നേഹത്തോടെ 'ചാച്ചാജി' എന്നാണ് വിളിച്ചിരുന്നത്.
• അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നു.
• ആത്മകഥ (An Autobiography) എന്നത് നെഹ്‌റുവിന്റെ ആത്മകഥയാണ്.
♦ നെഹ്‌റുവിന്റെ ജന്മദിനം എന്നാണ്? ഈ ദിനം ഏത് പേരിലാണ് നാം ആഘോഷിക്കുന്നത്?
• നവംബർ 14
• ശിശുദിനം
♦ നെഹ്‌റുവിന്റെ ആത്മകഥയുടെ പേര് എന്താണ്?
ആത്മകഥ (An Autobiography)
♦ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ നൽകിയിരിക്കുന്നത് കണ്ടല്ലോ കൂട്ടുകാരെ. ഓരോരുത്തരേയും കുറിച്ച് ലഘുകുറിപ്പുകൾ തയ്യാറാക്കുക.
• ആയുധമെടുത്തുള്ള പോരാട്ടത്തിലൂടെയേ സ്വാതന്ത്ര്യം നേടാൻ കഴിയൂവെന്ന് വിശ്വസിച്ച വീരനായകനായിരുന്നു സുഭാഷ് ചന്ദ്രബോസ്
• ഇന്ത്യൻ നാഷണൽ ആർമി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടീഷുകാർക്കെതിരേ ശക്തമായി പോരാടി.
• “എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു
• 'നേതാജി എന്ന വിശേഷണത്തിൽ അദ്ദേഹം അറിയപ്പെട്ടു.
♦ സർദാർ വല്ലഭായ് പട്ടേൽ
• നാട്ടുരാജ്യങ്ങളെ ചേർത്ത് ഇന്ത്യയെന്ന രാജ്യം രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവായിരുന്നു സർദാർ പട്ടേൽ.
• 'സർദാർ' എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് നൽകിയത് ഗാന്ധിജിയാണ്.
• നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് നേതൃത്വം നൽകി.
• സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രിയായി.
• 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്ന് അറിയപ്പെടുന്നു.
♦ ഗോപാലകൃഷ്ണ ഗോഖലെ
• ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മിതവാദി നേതാക്കളിൽ പ്രമുഖനായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ.
• ഗാന്ധിജിയ രാഷ്ട്രീയത്തിലേക്ക് നയിച്ചതിൽ പ്രധാനപങ്ക് ഗോഖലെയുടേതായിരുന്നു.
• സർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനും ഇദ്ദേഹമാണ്.
♦ സരോജിനി നായിഡു
• പ്രശസ്ത കവയിത്രിയും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു സരോജിനി നായിഡു
• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യാക്കാരിയായ ആദ്യത്തെ വനിതാ അധ്യക്ഷയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണറുമായിരുന്നു അവർ
• ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
• ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടു.
♦ ബാലഗംഗാധര തിലക്
• 'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അതു ഞാൻ നേടുകതന്നെ ചെയ്യും' എന്ന പ്രഖ്യാപനത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾക്ക് ആവേശം പകർന്ന നേതാവായിരുന്നു ബാലഗംഗാധര തിലക്.
• കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിലെ നേതാവായിരുന്നു.
• ലോകമാന്യ എന്നറിയപ്പെടുന്നു.
• ഹോം റൂൾ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു.
♦ ഭഗത് സിങ്
• ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടി
• നൗജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി ബ്രിട്ടീഷുകാർക്കെതിരെ പലയിടത്ത് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.
• ഇരുപത്തിമൂന്നാം വയസ്സിൽ തൂക്കിലേറ്റപ്പെട്ടു.
• ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവയുവത്വത്തിന്റെ പ്രതീകമായി ഭഗത് സിങ് മാറി.
♦ അരുണ ആസഫ് അലി
• ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തു.
• 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകി.
• ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ രാജ്ഞി എന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വന്ദ്യവയോധിക എന്നും വിളിക്കപ്പെട്ടു.
• ഭാരതരത്ന പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചു.
♦ ഖാൻ അബ്ദുൾ ഗാഫർ ഖാൻ
• അതിർത്തി ഗാന്ധി എന്നറിയപ്പെട്ട ഖാൻ അബ്ദുൾ ഗാഫർ ഖാൻ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായത്.
• ഖുദായ് ഖിദ്മത്ഗാർ എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി.
• ഇന്ത്യാ വിഭജനത്തിന് അദ്ദേഹം എതിരായിരുന്നുവെങ്കിലും വിഭജനത്തിനുശേഷം പാക് പൗരനായി ജീവിച്ചു.
• 1987- ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം നൽകി രാജ്യം ആദരിച്ചു.
• ഭാരതരത്ന ലഭിക്കുന്ന ആദ്യത്തെ വിദേശികൂടിയാണ് അദ്ദേഹം.
♦ ചുവടെ പട്ടികയിൽ നൽകിയിട്ടുള്ള വസ്തുതകളുമായി ബന്ധപ്പെട്ട നേതാക്കളെ കണ്ടെത്തി അവരുടെ പേരുകൾ എഴുതുക. (ഉത്തരങ്ങൾ പട്ടികയിൽ ചേർത്തിട്ടുണ്ട്)
| ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യവനിത. 'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെട്ടു. | സരോജിനി നായിഡു |
| ബ്രിട്ടീഷുകാർക്കെതിരെ ധീരതയോടെ ആയുധമെടുത്ത് പോരാടി. ഇരുപത്തിമൂന്നാം വയസ്സിൽ തൂക്കിലേറ്റപ്പെട്ടു. | ഭഗത് സിങ് |
| 'ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ രാജ്ഞി', 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വന്ദ്യവയോധിക' എന്നിങ്ങനെ വിളിക്കപ്പെടുന്നു. | അരുണ ആസഫ് അലി |
| നാട്ടുരാജ്യങ്ങളെ ചേർത്ത് ഇന്ത്യയെന്ന രാജ്യം രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെട്ടു. | സർദാർ വല്ലഭായ് പട്ടേൽ |
| 'ഇന്ത്യൻ നാഷണൽ ആർമി' രൂപീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടി. 'നേതാജി' എന്നു വിളിക്കപ്പെടുന്നു. | സുഭാഷ് ചന്ദ്രബോസ് |
| "സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാൻ അതു നേടുക തന്നെ ചെയ്യും" എന്ന് പ്രഖ്യാപിച്ചു. 'ലോക്മാന്യ എന്നറിയപ്പെടുന്നു. | ബാലഗംഗാധര തിലക് |
| ഗാന്ധിജിയെ രാഷ്ട്രീയത്തിലേക്ക് നയിച്ച ഗുരു. 'സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി' എന്ന സംഘടന സ്ഥാപിച്ചു. | ഗോപാലകൃഷ്ണ ഗോഖലെ |
| ഗാന്ധിജിയുടെ ആദർശങ്ങൾ പിന്തുടർന്നു. 'അതിർത്തി ഗാന്ധി' എന്ന പേരിലറിയപ്പെട്ടു. | ഖാൻ അബ്ദുൾ ഗാഫർ ഖാൻ |
ഇനി ഒരു ചോദ്യോത്തരപ്പയറ്റ് ആയാലോ, കൂട്ടുകാരെ. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള ചോദ്യോത്തരങ്ങൾ കാണൂ.
♦ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വനിത ആരായിരുന്നു?
സരോജിനി നായിഡു
♦ 'ഇന്ത്യയുടെ വാനമ്പാടി' എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്?
സരോജിനി നായിഡു
♦ ബ്രിട്ടീഷുകാർക്കെതിരെ ധീരതയോടെ ആയുധമെടുത്ത് പോരാടുകയും ഇരുപത്തിമൂന്നാം വയസ്സിൽ തൂക്കിലേറ്റപ്പെടുകയും ചെയ്തത് ആരാണ്?
ഭഗത് സിംഗ്
♦ 'ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ രാജ്ഞി' എന്നറിയപ്പെടുന്നത് ആരാണ്?
അരുണ ആസഫ് അലി
♦ 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വന്ദ്യവയോധിക' എന്ന് ആരെയാണ് വിളിക്കുന്നത്?
അരുണ ആസഫ് അലി
♦ ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്നത് ആരാണ്?
സർദാർ വല്ലഭഭായ് പട്ടേൽ
♦ എന്തുകൊണ്ടാണ് സർദാർ വല്ലഭായ് പട്ടേലിനെ 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' എന്ന് വിളിക്കുന്നത്?
നാട്ടുരാജ്യങ്ങളെ ചേർത്ത് ഇന്ത്യയെന്ന രാജ്യം രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. അതുകൊണ്ട് അദ്ദേഹം 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' എന്ന് അറിയപ്പെടുന്നു.
♦ ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?
'നേതാജി'
♦ 1943-ൽ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചത് ആര്?
സുഭാഷ് ചന്ദ്രബോസ്
♦ 'സ്വരാജ് എന്റെ ജന്മാവകാശമാണ്, ഞാനത് നേടുക തന്നെ ചെയ്യും' എന്ന് പറഞ്ഞത് ആര്?
ബാല ഗംഗാധര തിലകൻ
♦ 'ലോകമാന്യ' എന്നത് ആരുടെ വിളിപ്പേരായിരുന്നു?
ബാല ഗംഗാധര തിലകൻ
♦ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?
ഗോപാലകൃഷ്ണ ഗോഖലെ
♦ ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സംഘടന ഏതാണ്?
സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി
♦ 'അതിർത്തി ഗാന്ധി' എന്ന് അറിയപ്പെട്ടിരുന്നത് ആര്?
ഖാൻ അബ്ദുൾ ഗഫാർ ഖാൻ
♦ താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾക്ക് നേരെ ഉചിതമായ അടയാളം (✔/ x) നൽകുക.
✔അനേകമാളുകൾ ജീവൻ നഷ്ടപ്പെടുത്തി നേടിയതാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം.
✔നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന സമരനേതാക്കളെ നാം ആദരവോടെ ഓർക്കേണ്ടതുണ്ട്.
✔നമുക്ക് ലഭിച്ച സ്വാതന്ത്ര്യം നാം സംരക്ഷിക്കുകയും പങ്കുവയ്ക്കുകയും വേണം.
✔ഇന്ത്യക്കാരെന്ന നിലയിൽ നാം അഭിമാനിക്കുകയും രാജ്യസ്നേഹം പുലർത്തുകയും വേണം.
✔എല്ലാ വർഷവും സ്വാതന്ത്ര്യദിനം നാം സമുചിതമായി ആഘോഷിക്കണം.
♦ ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
ഇന്ത്യയുടെ ആദ്യനിയമമന്ത്രി ആയിരുന്ന ഡോ. ഭീംറാവു റാംജി അംബേദ്കറുടെ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യക്കായി പുതിയൊരു നിയമസംഹിത തയ്യാറാക്കപ്പെട്ടു. "ഇന്ത്യയുടെ ഭരണഘടന' എന്നാണ് ഈ രേഖ അറിയപ്പെടുന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽവന്നത്. പൗരരുടെ അവകാശങ്ങൾ, ചുമതലകൾ, സർക്കാരുകൾ, തിരഞ്ഞെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
♦ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിനം ഏതുപേരിലാണ് നാം ആഘോഷിക്കുന്നത്?
റിപ്പബ്ലിക് ദിനം
♦ ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
ഡോ. ഭീംറാവു റാംജി അംബേദ്കർ
♦ ഏറ്റവും വലിയ ലിഖിത (എഴുതപ്പെട്ട) ഭരണഘടനയുള്ള രാജ്യം ഏതാണ്?
ഇന്ത്യ
♦ സംസ്ഥാനങ്ങൾ രൂപം കൊണ്ടത് എങ്ങിനെയാണ്?
• അനേകം നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ചാണ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്.
• ഇങ്ങനെ ഒരുമിച്ചുചേർത്ത പ്രദേശങ്ങളെ ഭരണസൗകര്യത്തിനായി ഭാഷയുടെ അടിസ്ഥാനത്തിൽ പിന്നീട് വേർതിരിച്ചു.
• ഇപ്രകാരം രൂപംകൊണ്ട പ്രദേശങ്ങൾ "സംസ്ഥാനങ്ങൾ' എന്ന് അറിയപ്പെട്ടു.
• ഇന്ത്യയിൽ ഇപ്പോൾ 28 സംസ്ഥാനങ്ങളാണുള്ളത്.
• ഓരോ സംസ്ഥാനത്തിന്റെയും ഭരണസിരാകേന്ദ്രത്തെ "തലസ്ഥാനം' എന്ന് വിളിക്കുന്നു.
♦ ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും ഉൾപ്പെടുത്തിയ പട്ടിക തയ്യാറാക്കൂ.
| സംസ്ഥാനങ്ങൾ | തലസ്ഥാനം |
|---|---|
| ആന്ധ്രാപ്രദേശ് | അമരാവതി |
| അരുണാചൽ പ്രദേശ് | ഇറ്റാനഗർ |
| അസം | ദിസ്പൂർ |
| ബീഹാർ | പട്ന |
| ഛത്തീസ്ഗഡ് | റായ്പൂർ |
| ഗോവ | പനാജി |
| ഗുജറാത്ത് | ഗാന്ധിനഗർ |
| ഹരിയാന | ഛണ്ഡീഗഡ് |
| ഹിമാചൽ പ്രദേശ് | ഷിംല |
| ജാർഖണ്ഡ് | റാഞ്ചി |
| കർണാടക | ബാംഗ്ലൂർ |
| കേരളം | തിരുവനന്തപുരം |
| മധ്യപ്രദേശ് | ഭോപ്പാൽ |
| മഹാരാഷ്ട്ര | മുംബൈ |
| മണിപ്പൂർ | ഇംഫാൽ |
| മേഘാലയ | ഷില്ലോങ് |
| മിസോറാം | ഐസ്വാൾ |
| നാഗാലാൻഡ് | കൊഹിമ |
| ഒഡീഷ | ഭുവനേശ്വർ |
| പഞ്ചാബ് | ചണ്ഡീഗഡ് |
| രാജസ്ഥാൻ | ജയ്പൂർ |
| സിക്കിം | ഗാങ്ടോക്ക് |
| തമിഴ്നാട് | ചെന്നൈ |
| തെലങ്കാന | ഹൈദരാബാദ് |
| ത്രിപുര | അഗർത്തല |
| ഉത്തർപ്രദേശ് | ലഖ്നൗ |
| ഉത്തരാഖണ്ഡ് | ഡെറാഡൂൺ |
| പശ്ചിമ ബംഗാൾ | കൊൽക്കത്ത |
♦ എന്താണ് കേന്ദ്രഭരണപ്രദേശങ്ങൾ?
ഇന്ത്യയിൽ സംസ്ഥാനപദവിയില്ലാത്ത ചില പ്രദേശങ്ങളുണ്ട്. ഇവ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. കേന്ദ്രഭരണപ്രദേശങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇപ്പോൾ 8 കേന്ദ്രഭരണപ്രദേശങ്ങളാണ് ഇന്ത്യയിലുള്ളത്
♦ കേന്ദ്രഭരണപ്രദേശങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകൾ പട്ടികപ്പെടുത്തുക.
• ആൻഡമാൻ നിക്കോബാർ ദ്വീപുകൾ - പോർട്ട് ബ്ലെയർ
• ഛണ്ഡീഗഡ് - ഛണ്ഡീഗഡ്
• ദാദ്ര-നഗർ ഹവേലി, ദാമൻ-ദിയു - ദാമൻ
• ഡൽഹി - ന്യൂഡൽഹി
• ജമ്മു-കശ്മീർ - ശ്രീനഗർ (വേനൽക്കാലം), ജമ്മു (ശീതകാലം)
• ലഡാക്ക് - ലേ (വേനൽക്കാലം), കാർഗിൽ (ശീതകാലം)
• ലക്ഷദ്വീപ് - കവരത്തി
• പുതുച്ചേരി - പുതുച്ചേരി
♦ ഇന്ത്യയുടെ ഭൂപടം നിരീക്ഷിച്ച് താഴെ നൽകിയിരിക്കുന്നവയ്ക്ക് ഉത്തരം കണ്ടെത്തൂ.
ഇന്ത്യയുടെ അയൽരാജ്യങ്ങൾ
പാകിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ്
♦ അറബിക്കടലിന്റെ തീരത്തുള്ള സംസ്ഥാനങ്ങൾ
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം
♦ ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള സംസ്ഥാനങ്ങൾ
പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്
♦ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
♦ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
♦ താഴെ നൽകിയിരിക്കുന്ന പദപ്രശ്നം പൂർത്തിയാക്കൂ.
വലത്തോട്ട്
1. കേരളത്തിന്റെ അയൽസംസ്ഥാനം. ബംഗലൂരുവാണ് തലസ്ഥാനം.
ഉത്തരം: കർണാടക
2. അറബിക്കടലിന്റെ തീരത്താണ് സ്ഥാനം. ഗുജറാത്തുമായി അതിർത്തി പങ്കിടുന്നു.
ഉത്തരം: മഹാരാഷ്ട്ര
3. അയൽരാജ്യമായ മ്യാൻമാറുമായി അതിർത്തിയുണ്ട്. ത്രിപുരയോട് ചേർന്നാണ് സ്ഥാനം.
ഉത്തരം: മണിപ്പൂർ
4. കൊഹിമ ഈ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്.
ഉത്തരം: നാഗാലാൻഡ്
5. ബംഗ്ലാദേശുമായി അതിർത്തിയുണ്ട്. ആസാമിന്റെ അയൽസംസ്ഥാനം.
ഉത്തരം: മേഘാലയ
6. രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയുമായി അതിർത്തി പങ്കിടുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയോട് ചേർന്നാണ്.
ഉത്തരം: ഹരിയാന
താഴോട്ട്
2. വലുപ്പത്തിൽ രണ്ടാമതുള്ള ഈ സംസ്ഥാനം ഇന്ത്യയുടെ മധ്യഭാഗത്താണ്.
ഉത്തരം: മധ്യപ്രദേശ്
7. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം.
ഉത്തരം: രാജസ്ഥാൻ
8. കേരളത്തിന്റെ അയൽസംസ്ഥാനമാണ്. ചെന്നൈയാണ് തലസ്ഥാനം.
ഉത്തരം: തമിഴ്നാട്
9. ഈ സംസ്ഥാനത്താണ് ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത്.
ഉത്തരം: തെലങ്കാന
മുകളിലേക്ക്
10. നേപ്പാളുമായി അതിർത്തി പങ്കിടുന്നു. പാട്നയാണ് തലസ്ഥാനം.
ഉത്തരം: ബിഹാർ
എഴുതിയ ഉത്തരങ്ങൾ താഴെ നൽകിയിരിക്കുന്ന ചാർട്ടുമായി ഒത്തുനോക്കൂ. നിങ്ങൾ ശരിയായി പദപ്രശ്‍നം പൂരിപ്പിച്ചു, അല്ലേ കൂട്ടുകാരെ.
♦ ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിലാണ് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഏതൊക്കെയാണവ? അന്വേഷിച്ച് കണ്ടെത്തി 'എൻ്റെ പരിസരപഠനപുസ്തകത്തിൽ' എഴുതുക.
ഇന്ത്യൻ കറൻസിയിലെ ഭാഷാ പാനലിൽ പതിനഞ്ച് ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയാണ് ഇന്ത്യൻ കറൻസിയിലെ ഭാഷാ പാനലിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഷകൾ. കൂടാതെ, കറൻസിയുടെ മുൻവശത്തും പിൻവശത്തുമായി ഹിന്ദിയിലും ഇംഗ്ലീഷിലും മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ആകെ പതിനേഴ് ഭാഷകൾ കറൻസിയിൽ ഉപയോഗിക്കുന്നു.
♦ ചിത്രം നിരീക്ഷിക്കുക.
♦ ഇതിൽ ഏതെല്ലാം നൃത്തരൂപങ്ങൾ നിങ്ങൾക്ക് പരിചയമുണ്ട്? മറ്റുള്ളവ ഏതെല്ലാം സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ളവയാണ് കണ്ടെത്തി പട്ടിക പൂർത്തികരിക്കൂ.
ചിത്രങ്ങളിലുള്ളവയിൽ, കേരളത്തിന്റെ നൃത്തരൂപമാണ് മോഹിനിയാട്ടം. ഭരതനാട്യം, കഥകളി തുടങ്ങിയ മനോഹരമായ ശാസ്ത്രീയ നൃത്തരൂപങ്ങളും ഭാംഗ്ര, ഗർബ തുടങ്ങിയ ഊർജ്ജസ്വലമായ നാടോടി നൃത്തങ്ങളും ഇന്ത്യയിലുണ്ട്. കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഗസൽ എന്നിങ്ങനെ വൈവിധ്യമാർന്ന സംഗീതശാഖകളും നമുക്കുണ്ട്.
| കലാരൂപം | സംസ്ഥാനം |
|---|---|
| മോഹിനിയാട്ടം | അമരാവതി |
| ഭരതനാട്യം | ഇറ്റാനഗർ |
| കുച്ചിപ്പുടി, ബൊമ്മലാട്ടം | ആന്ധ്രാപ്രദേശ്, തെലങ്കാന |
| കഥക് | ഉത്തർപ്രദേശ് |
| മണിപ്പൂരി | മണിപ്പൂർ |
| ഒഡീസി | ഒഡീഷ |
| യക്ഷഗാനം | കർണ്ണാടകം |
| ഗർബ | ഗുജറാത്ത് |
| ഭാംഗ്ര | പഞ്ചാബ് |
| തമാഷ | മഹാരാഷ്ട്ര |
♦ നമ്മുടെ രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങൾ ഏതെല്ലാം?
• ദേശീയ പതാക - ത്രിവർണ്ണപതാക
• ദേശീയ മുദ്ര - അശോകസ്തംഭം
• ദേശീയ ഗാനം - ജനഗണമന...
• ദേശീയ ഗീതം - വന്ദേമാതരം...
• ദേശീയ പക്ഷി - മയിൽ
• ദേശീയ പുഷ്പം - താമര
• ദേശീയ വൃക്ഷം - ആൽമരം
• ദേശീയ നദി - ഗംഗ
• ദേശീയ ജലജീവി - ഗംഗാ ഡോൾഫിൻ
• ദേശീയ ഫലം - മാങ്ങ
• ദേശീയ മൃഗം - ബംഗാൾ കടുവ
• ദേശീയ വിനോദം - ഹോക്കി
• ദേശീയ പൈതൃക മൃഗം - ആന
• ദേശീയ കലണ്ടർ - ശകവർഷം
• ദേശീയ നാണയം - ഇന്ത്യൻ രൂപ
♦ എന്താണ് ദേശീയഗാനം (ജനഗണമന...)?
'ജനഗണമന' നമ്മുടെ ദേശീയഗാനമാണ്. സ്കൂൾ പ്രവർത്തിക്കുന്ന ദിവസങ്ങളിലെല്ലാം ഈ മനോഹരമായ ഗാനം ആലപിക്കാറുള്ളതുകൊണ്ട് നമുക്ക് ഇത് സുപരിചിതമാണ്. രവീന്ദ്രനാഥ ടാഗോറാണ് ഇത് രചിച്ചത്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷപ്പെട്ട ദേശീയ ദിനങ്ങളിലും നാം 'ജനഗണമന' ആലപിക്കാറുണ്ട്. ദേശീയഗാനം ആലപിക്കുമ്പോൾ നാം ആദരവോടെ എഴുന്നേറ്റ് നിൽക്കുന്നു. ഇത് നമ്മുടെ ഹൃദയങ്ങളിൽ ഇന്ത്യയോടുള്ള സ്നേഹം നിറയ്ക്കുന്നു. നാമെല്ലാം ഒന്നാണെന്ന ബോധ്യം ഇത് നമ്മളിൽ ഉണർത്തുന്നു.
♦ ക്ലാസ് ലൈബ്രറിയുടെ സഹായത്തോടെ താഴെ പറയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുക. (ഉത്തരങ്ങൾ നൽകിയിട്ടുണ്ട്)
• നമ്മുടെ ദേശീയഗാനമായ 'ജനഗണമന' രചിച്ചത് ആരാണ്?
രവീന്ദ്രനാഥ ടാഗോർ.
• ഏത് ഭാഷയിലാണ് ദേശീയഗാനം രചിച്ചിരിക്കുന്നത്?
ബംഗാളി.
• ദേശീയഗാനം ആലപിക്കുമ്പോൾ എങ്ങനെയാണ് നിൽക്കേണ്ടത്?
ആദരവോടെ എഴുന്നേറ്റ് നിൽക്കണം.
• ദേശീയഗാനം ആലപിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സമയം എത്രയാണ്?
52 സെക്കൻഡ്.
♦ എന്താണ് ദേശീയമുദ്ര?
• അശോകചക്രവർത്തി ഉത്തർപ്രദേശിലെ സാരാനാഥിൽ സ്ഥാപിച്ച സ്തൂപത്തിൽനിന്ന് സ്വീകരിച്ചിട്ടുള്ളതാണ് ഇന്ത്യയുടെ ദേശീയമുദ്ര.
• നാലുദിക്കിലേക്കുമായി നോക്കിനിൽക്കുന്ന സിംഹങ്ങളാണ് ഈ മുദ്രയിൽ പ്രധാനമായുള്ളത്.
• ചുവടെ മധ്യത്തിലായി കാണുന്ന ധർമ്മചക്രമാണ് അശോകചക്രം. അശോക ചക്രത്തിൽ 24 ആരക്കാലുകളുണ്ട്.
♦ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ.
• ദേശീയ മുദ്രയുടെ ചുവട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള വാക്യമേത്? അതിന്റെ അർഥമെന്ത്?
സത്യം മാത്രമേ ജയിക്കൂ എന്നർത്ഥം വരുന്ന 'സത്യമേവ ജയതേ' എന്ന മുണ്ടകോപനിഷത്തിലെ വാക്യമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
• ദേശീയ മുദ്രയിൽ കാണുന്ന മറ്റുമൃഗങ്ങൾ ഏതെല്ലാം?
ആന, കാള, കുതിര
♦ എന്താണ് ദേശീയഗീതം?
ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ 'വന്ദേമാതരം... ആണ് നമ്മുടെ ദേശീയഗീതം. ബംഗാളിഭാഷയിൽ സംസ്കൃതപദങ്ങളും ചേർത്താണ് ഇത് എഴുതിയിരിക്കുന്നത്.
♦ എന്താണ് നാനാത്വത്തിൽ ഏകത്വം?
പല നാടുകളിലായി ഭാഷയിലും വേഷത്തിലും ജീവിതരീതികളിലുമെല്ലാം വ്യത്യസ്തരാണ് ഇന്ത്യാക്കാർ. എന്നാൽ ഈ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യക്കാർ എന്ന നിലയിൽ നാം ഒന്നായിരിക്കുന്നു. ഈ ഐക്യബോധമാണ് നാനാത്വത്തിൽ ഏകത്വം.
♦ വിലയിരുത്താം
1. ചേരുംപടി ചേർക്കുക.
• ഇന്ത്യയുടെ സ്വാതന്ത്ര്യദിനം - 1948 ജനുവരി 30
• ഇന്ത്യൻ ഭരണഘടന നിലവിൽവന്ന ദിനം - 1942 ആഗസ്റ്റ് 8
• ക്വിറ്റ് ഇന്ത്യ ദിനം - 1950 ജനുവരി 26
• ഗാന്ധിജിയുടെ ചരമദിനം - 1949 നവംബർ 26
• ഇന്ത്യയുടെ ഭരണഘടനാദിനം - 1947 ആഗസ്റ്റ് 15
ഉത്തരം:
• ഇന്ത്യയുടെ സ്വാതന്ത്ര്യദിനം - 1947 ആഗസ്റ്റ് 15
• ഇന്ത്യൻ ഭരണഘടന നിലവിൽവന്ന ദിനം - 1950 ജനുവരി 26
• ക്വിറ്റ് ഇന്ത്യ ദിനം - 1942 ആഗസ്റ്റ് 8
• ഗാന്ധിജിയുടെ ചരമദിനം - 1948 ജനുവരി 30
• ഇന്ത്യയുടെ ഭരണഘടനാദിനം - 1949 നവംബർ 26
♦ ശരിയോ തെറ്റോയെന്ന് അടയാളപ്പെടുത്തുക (✔/ x)
ഗോവ കേരളവുമായി അതിർത്തി പങ്കിടുന്നു. x
അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും ഇന്ത്യയിൽ തീരമുണ്ട്.✔
ഇന്ത്യയിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്.✔
ഇന്ത്യക്ക് അഞ്ച് അയൽരാജ്യങ്ങളാണുള്ളത്. x
ഈ പഠനക്കുറിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റായി രേഖപ്പെടുത്തൂ.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
Copyright of this blog and its contents is reserved. Copying the contents of this blog is not permitted without the prior written permission of its owner.
.webp)




0 Comments