Kerala Syllabus Class 4 കേരള പാഠാവലി Unit 01 ചിറകുവിരിച്ച് Chapter 02 - അരികെ അകലെ - ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ
നാലാം ക്ലാസ്സ് കേരള പാഠാവലിയിലെ ചിറക് വിരിച്ച് എന്ന യൂണിറ്റിലെ ''അരികെ അകലെ'' എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും, പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
അരികെ അകലെ♦ കാത്തിരിപ്പ് - (കൃഷ്ണഗാഥ) ചെറുശ്ശേരി ചെറുശ്ശേരി നമ്പൂതിരി രചിച്ച മനോഹരമായ കാവ്യമാണ് കൃഷ്ണഗാഥ. ഗാഥ എന്നാൽ പാട്ട് എന്നാണർത്ഥം. ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതത്തിലെ പ്രധാന സംഭവങ്ങൾ മനോഹരവും ഭക്തിനിർഭരവുമായ ശൈലിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഒരു കാവ്യമാണ് കൃഷ്ണഗാഥ. സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ, പാട്ടിന്റെ രൂപത്തിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. കൃഷ്ണന്റെ ജീവിതകഥ പറയുന്നതിലൂടെ മനുഷ്യർ അനുവർത്തിക്കേണ്ട ഗുണങ്ങളായ ധർമ്മം, നീതി, സ്നേഹം തുടങ്ങിയ വലിയ ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി അറിയപ്പെടുന്നത് കൃഷ്ണഗാഥയാണ്.
♦ വരികളിലെ ആശയം കൃഷ്ണൻ തിരികെയെത്താൻ താമസിക്കുന്നതിൽ മനസ്സ് വിഷമിക്കുന്ന യശോദ തന്റെ തോഴിയോട് ആശങ്കകളും ഉത്കണ്ഠയും പങ്കുവയ്ക്കുന്നു.• എന്റെ മകൻ എന്തുകൊണ്ടാണ് തോഴീ വരാൻ വൈകുന്നത്? ഇന്നലെ ഈ സമയത്ത് അവൻ എത്തിയിരുന്നല്ലോ. • പശുക്കളെ കാണാതെ കാട്ടിൽ അലഞ്ഞുനടക്കുമ്പോൾ അവന്റെ കാലിൽ മുള്ള് തറച്ചുകാണുമോ?• പഴങ്ങൾ പറിക്കാൻ ഏതെങ്കിലും പാഴ്മരത്തിൽ കയറിയിട്ട് കാട്ടിൽ വീണുപോയതാണോ?• വഴിമാറിപ്പോയ കാലികളെ നേർവഴിക്ക് തെളിക്കുമ്പോൾ അവനെ കാലികൾ കുത്തി മുറിവേൽപ്പിച്ചുകാണുമോ? • കാട്ടിൽ നേർവഴി കാണാതെ വിഷമിച്ച്, അവശനായി എവിടെയെങ്കിലും അലഞ്ഞു തിരിയുകയാണോ?• കാട്ടിലൂടെ നടക്കുമ്പോൾ വലിയ പുലിയുടെ മുന്നിൽ പെട്ടുപോയതാണോ? • അവൻ തന്റെ കൂട്ടുകാരായ മറ്റ് കുട്ടികളുമായി (ഗോപബാലന്മാരുമായി) മല്ലടിച്ച് കളിക്കുന്നതിനിടെ, എന്തെങ്കിലും അപകടം പറ്റി വിഷമിച്ച് വീണുകിടക്കുകയാണോ?• തയ്യാറാക്കിയ ചോറ് ആറിത്തുടങ്ങിയിരിക്കുന്നു. ഓരോ നിമിഷം കഴിയുന്തോറും എന്റെ മനസ്സിൽ വേവലാതിയും ദുഃഖവും കൂടിക്കൂടി വരുന്നു.
♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും♦ കാത്തിരിപ്പ് എന്ന കവിത താളമിട്ടു ചൊല്ലൂ. താരാട്ടുപാട്ടിന്റെ ഈണത്തിലാണ് ഈ കവിത ചൊല്ലേണ്ടത്. ഇതേ ഈണത്തിലും താളത്തിലും വരുന്ന മറ്റൊരു താരാട്ടു പാട്ടുകൂടി നമുക്ക് പാടിനോക്കാം.ചാരെ നിലാവത്ത് ചാമരം വീശുന്നചന്ദനക്കാറ്റിതായെത്തിടുന്നു.ചാലേയണയുന്ന ചേലുള്ള ചെമ്പകപൂവിൻ നറുമണമെത്തിടുന്നു.അമ്പിളിത്തോണി തുഴഞ്ഞു വരുന്നൊരീ യാകാശപാൽക്കടൽ കീഴിലായി.രാവേറെയായല്ലോ രാപ്പാടി കേഴുന്നുരാരീരം കേട്ടു നീ ചായുറങ്ങ്.
♦ കാട്ടിലേക്കു പോയ മകന് എന്തെല്ലാം അപകടങ്ങൾ പറ്റിയിട്ടുണ്ടാകുമെന്നാണ് അമ്മ വേവലാതിപ്പെടുന്നത്?കാട്ടിൽ നടക്കുമ്പോൾ അവന്റെ കാലിൽ മുള്ളുതറച്ച് നടക്കാൻ ബുദ്ധിമുട്ടായോ, പഴങ്ങൾ പഠിക്കാൻ പാഴ്മരത്തിൽ കയറിയപ്പോൾ അവന് താഴെ വീണ് അപകടം പറ്റിയോ, കന്നുകാലികളെ തെളിച്ചു വരുമ്പോൾ അവ കുത്തിപ്പരിക്കേൽപ്പിച്ചോ, കാട്ടിൽ വഴിയറിയാതെ വിഷമിച്ച് എവിടെയെങ്കിലും ഒറ്റ പെട്ടുപോയോ, യാത്ര ചെയ്യുന്നതിനിടയിൽ ഒരു വലിയ പുലിയുടെ ആക്രമണത്തിന് അവൻ ഇരയായിട്ടുണ്ടാവുമോ, മറ്റു കുട്ടികളുമായി കളിക്കുമ്പോൾ താഴെ വീണിട്ടുണ്ടാകുമോ. ഇങ്ങനെ കാട്ടിലേക്ക് പോയ മകന് സംഭവിച്ചേക്കാവുന്ന എല്ലാത്തരം അപകടങ്ങളെക്കുറിച്ചും ഓർത്ത് ആ അമ്മയുടെ മനസ്സ് വേവലാതിപ്പെടുന്നു.
♦ 'നീറുന്നിതുള്ളവും പിന്നെപ്പിന്നെ'. എന്താണ് ഈ വരികളുടെ ആശയം?മകൻ കാട്ടിൽ പോയിട്ട് ഇതുവരെയും തിരികെ വരാത്തതുകൊണ്ട്, അവന് എന്തു സംഭവിച്ചു എന്നറിയാതെ അമ്മയുടെ മനസ്സ് കടുത്ത ഉത്കണ്ഠയിലും ദുഃഖത്തിലുമാണ്. സമയം കഴിയുന്തോറും മകനെക്കുറിച്ചുള്ള ആധിയും അവന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയവും കാരണം അമ്മയുടെ മനസ്സ് നീറിപ്പുകയുകയാണ്. മകനെ കാണാത്തതുകൊണ്ട് ആ അമ്മയുടെ സങ്കടം ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന് ഈ വരികൾ വ്യക്തമാക്കുന്നു.
♦ പിള്ളരുമായി പിടിച്ചു കളിക്കുമ്പോൾ അല്ലല്ലായ് വീണു കിടന്നാനോ താൻ- ഈ വരികളിൽ അല്ലൽ എന്ന പദത്തിന്റെ അർത്ഥം?ദുഃഖം
♦ 'വാരാഞ്ഞു', 'വന്നാനല്ലോ' എന്നിങ്ങനെ, ഇന്ന് ഉപയോഗത്തിലില്ലാത്ത ഏതെല്ലാം പദങ്ങൾ ഈ കവിതയിലുണ്ട്? ഇന്ന് അവയ്ക്കുപകരം ഉപയോഗിക്കുന്ന പദങ്ങൾ എന്തൊക്കെയാണ്?
കവിതയിലെ പദങ്ങൾ
ഇന്നത്തെ രൂപം
വാരാഞ്ഞു വന്നില്ല
വന്നാനല്ലോ വന്നുവല്ലോ
കാണാഞ്ഞു കാണാതിരുന്നിട്ട്, കാണാതെ
കാൽതന്നിൽ കാലിൽ
തറച്ചില്ലല്ലീ തറച്ചിട്ടുണ്ടാവില്ല അല്ലേ
കായ്കളെക്കൊള്ളുവാൻ കായ്കൾ എടുക്കാൻ, ശേഖരിക്കാൻ
എറീട്ടു കയറിയിട്ട്
കാനനംതന്നിലേ കാട്ടിലേക്ക്
വീണാനോതാൻ വീണതാണോ
കുത്തിക്കുതർന്നില്ലല്ല കുത്തി മുറിവേല്പിച്ചില്ലല്ലോ
നൽവഴി നല്ല വഴി
ദീനനായ് ദുഃഖിതനായി
ഉഴന്നാനോ അലഞ്ഞതാണോ
വൻപുലി തന്നാലേ വലിയ പുലിയാൽ
വഞ്ചിതനായാനോ ചതിക്കപ്പെട്ടതാണോ
തോഴീ കൂട്ടുകാരീ
പിള്ളരുമായി കുട്ടികളുമായി
അല്ലലായ് വിഷമിച്ച്
കിടന്നാനോ താൻ കിടന്നതാണോ അവൻ
ആറിച്ചമഞ്ഞുതുടങ്ങുന്നു ചൂടാറിത്തുടങ്ങുന്നു
നീറുന്നിതുള്ളവും മനസ്സ് വേദനിക്കുന്നു
♦ ചേർത്തെഴുതാം• നീറുന്നു + ഇത് + ഉള്ളവും - നീറുന്നിതുള്ളവും • ചാലെ + തടുത്തു - ചാലെത്തടുത്തു• എൻ + മകൻ + എന്തുപോൽ - എന്മകനെന്തുപോൽ • കുത്തിക്കുതർന്നില്ല + അല്ലീ - കുത്തിക്കുതർന്നില്ലല്ലീ • പാഴ്‌മരം + ഏറീട്ടു - പാഴ്മരമേറീട്ടു• വന്നാൻ + അല്ലോ - വന്നാനല്ലോ• കായ്കളെ + കൊള്ളുവാൻ - കായ്കളെക്കൊള്ളുവാൻ.
♦ സമാനാർത്ഥമുള്ള പദങ്ങൾ• മകൻ - പുത്രൻ, തനയൻ, സുതൻ • കാനനം - വനം, കാട്, ആരണ്യം • മരം - വൃക്ഷം, തരു, ദ്രുമം, ശാഖി
♦ നീലഗിരിയുടെ റാണി - യാത്രാവിവരണം മനോഹരമായ ഒരു യാത്രാവിവരണമാണ് നീലഗിരിയുടെറാണി. പാഠഭാഗം നന്നായി വായിക്കൂ കൂട്ടുകാരെ. കേരളത്തിന്റെ കിഴക്കെ അതിരിലൂടെ നീണ്ടു കിടക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം. തമിഴ്നാട്, കർണ്ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ കിഴക്കെ അതിരുമാണ് ഈ മലനിരകൾ. പശ്ചിമഘട്ട മലനിരകളുടെ ഒരു ഭാഗമാണ് നീലഗിരി മലനിരകൾ. നീലഗിരി തമിഴ്നാട് സംസ്ഥാനത്തിലാണ്.
♦ പാഠഭാഗം വായിച്ചുവോ? എങ്കിൽ ഈ കുറിപ്പ് വായിക്കൂ.• യാത്രാലക്ഷ്യം : നീലഗിരി• വാഹനം: പൈതൃക വണ്ടിയായ തീവണ്ടി• യാത്രാ റെയിലിന്റെ പേര്: നീലഗിരി മൗണ്ടൻ റെയിൽവേ • യാത്രാ റെയിൽ പണിതത്: 1908 • യാത്രാവേഗം: മണിക്കൂറിൽ പതിനഞ്ച് കിലോമീറ്റർ • യാത്ര പുറപ്പെടുന്ന സ്ഥലം : മേട്ടുപ്പാളയം • യാത്ര പുറപ്പെടുന്ന സമയം : രാവിലെ 7.10
♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും♦ “കാറ്റത്തിട്ട അമ്മി പോലൊരു വണ്ടി'' - മോനു ഇങ്ങനെ പറയാൻ കാരണമെന്ത്?ഒരു അമ്മി കാറ്റത്തിട്ടാൽ വളരെ പതുക്കെയും മെല്ലെയും അങ്ങോട്ടുമിങ്ങോട്ടും ആടുന്നതു പോലെ, തീവണ്ടിയും പതിഞ്ഞതാളത്തിൽ സാവധാനത്തിലാണ് മുന്നോട്ടുനീങ്ങുന്നത്. ഇത് വേഗത ഇഷ്ടപ്പെടുന്ന മോനുവിന് ഇഷ്ടപ്പെട്ടില്ല. മണിക്കൂറിൽ വെറും പതിനഞ്ചു കിലോമീറ്റർ വേഗതയുള്ള ഒരു തീവണ്ടിയിൽ യാത്ര ചെയ്യുന്നത് വേഗതയേറിയ ആധുനിക തീവണ്ടികളെക്കുറിച്ച് കേട്ടിട്ടുള്ള അവനെപ്പോലുള്ള ഒരു കുട്ടിക്ക് വളരെ വിരസമായി തോന്നിയിരിക്കണം.
♦ ''അല്പം ചമ്മലോടെ ഞങ്ങൾ അമ്മയുടെ നേരെ മുഖമുയർത്തി''. എന്തുകൊണ്ടാണ് കുട്ടികൾ ചമ്മലോടെ അമ്മയെ നോക്കിയത്? യാത്ര തുടങ്ങുന്നതിനു മുൻപ്, തീവണ്ടി വളരെ പതുക്കെയാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ല. അവർ ആ വണ്ടിയെ കളിയാക്കി സംസാരിച്ചു. 'ഇതിന് വേഗതയൊന്നുമില്ല,' 'ഇത് തേരട്ടയെപ്പോലെയാണ്', എന്നൊക്കെ അവർ അമ്മയോട് പറഞ്ഞു. പക്ഷേ, യാത്ര തുടങ്ങിയപ്പോൾ, പതുക്കെ പോകുന്ന ആ വണ്ടിയിൽ ഇരുന്ന് അവർ പുറത്തെ മനോഹരമായ കാഴ്ചകൾ കണ്ടു. പൂക്കളും പൂമ്പാറ്റകളും കുരങ്ങുകളും അരുവികളുമെല്ലാം അവരെ ഒരുപാട് സന്തോഷിപ്പിച്ചു. അവർക്ക് ആ യാത്ര ഒരു സ്വപ്നംപോലെ തോന്നി. ഊട്ടിയിലെ തണുപ്പിൽ, അമ്മ സ്നേഹത്തോടെ കമ്പിളിപ്പുതപ്പ് എടുത്ത് അവരെ പുതപ്പിച്ചു.അപ്പോൾ തങ്ങൾ ആദ്യം വേഗതയില്ലെന്ന് പറഞ്ഞ് കളിയാക്കിയ യാത്രയെ ഇപ്പോൾ ഇത്രയധികം ഇഷ്ടപ്പെട്ടല്ലോ എന്ന് അവർക്ക് തോന്നി. ആദ്യത്തെ ആ 'ഇഷ്ടമില്ലായ്മ' ഓർത്തപ്പോൾ അവർക്ക് ചെറിയൊരു ചമ്മൽ തോന്നി. അതുകൊണ്ടാണ് അവർ അമ്മയെ നോക്കി ചിരിച്ചത്.
♦ നമ്മളും പലതരം യാത്രകൾ നടത്താറുണ്ടല്ലോ. നടത്തിയ ഒരു യാത്രയെക്കുറിച്ച് വിവരണം തയ്യാറാക്കൂ
♦ ഈ യാത്രാവിവരണത്തിന് എന്തൊക്കെ പ്രത്യേകതകളാണ് നിങ്ങൾക്കു കണ്ടെത്താൻ കഴിയുന്നത്?ഈ യാത്രാവിവരണം ഒരു കുട്ടിയുടെ കണ്ണിലൂടെയുള്ള അനുഭവമാണ് അവതരിപ്പിക്കുന്നത്. അതിനാൽ ഭാഷയും ആഖ്യാനവും വളരെ ലളിതമാണ്. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. വേഗത കുറഞ്ഞ തീവണ്ടിയോട് തുടക്കത്തിൽ കാണിക്കുന്ന വിമുഖതയിൽ നിന്ന്, പ്രകൃതിയുടെ മനോഹരമായ കാഴ്ചകളിൽ ലയിച്ച് യാത്രയെ പിന്നീട് സ്നേഹിക്കുന്നതിലേക്കുള്ള കുട്ടിയുടെ മനോഭാവത്തിലെ മാറ്റം ഈ വിവരണത്തിന്റെ പ്രധാന ആകർഷണമാണ്. നീലഗിരിയുടെ മനോഹരമായ പ്രകൃതിയെ വർണ്ണിക്കുന്നതോടൊപ്പം, തീവണ്ടിയുടെ ചരിത്രപരവും സാങ്കേതികവുമായ പ്രത്യേകതകൾ (നാരോഗേജ്, റാക്ക് റെയിൽ സിസ്റ്റം, യുനെസ്കോ പൈതൃകപ്പട്ടിക) ലളിതമായി പറഞ്ഞുതരുന്നുണ്ട്. അച്ഛനും അമ്മയും മോനുവും ഉൾപ്പെടുന്ന കുടുംബബന്ധത്തിന്റെ ഊഷ്മളതയും യാത്രയിലുടനീളം കുട്ടികൾക്കുണ്ടാകുന്ന അത്ഭുതവും സന്തോഷവും നിഷ്കളങ്കമായ നിരീക്ഷണങ്ങളും ഈ വിവരണത്തെ കൂടുതൽ ഹൃദ്യമാക്കുന്നു
♦ അർത്ഥം• ഇരുപുറവും - രണ്ടുവശവും • വർണം - നിറം• കിനാവ് - സ്വപ്നം • പൈതൃകം - കാലങ്ങളായി നിലനില്ക്കുന്ന• പാത - വഴി• ചന്തം - ഭംഗി• സാവധാനം - പതുക്കെ• ആനന്ദം - സന്തോഷം• കൂറ്റൻ - വലിയ• പരിഭ്രമം - വെപ്രാളം
♦ പിരിച്ചെഴുതാം• സ്വപ്നത്തിന്റെ - സ്വപ്നം + ഇന്റെ• എന്നറിഞ്ഞപ്പോൾ - എന്ന് + അറിഞ്ഞപ്പോൾ • ലോകത്തിന്റെ - ലോകം + ഇന്റെ • ചേർന്നിരുന്നു - ചേർന്ന് + ഇരുന്നു• അമ്മയുടെ - അമ്മ + ഉടെ
♦ സമാനാർത്ഥമുള്ള പദങ്ങൾ • അമ്മ - മാതാവ്, തായ, ജനനി • അച്ഛൻ - താതൻ, പിതാവ്, ജനകൻ • മുഖം - ആനനം, വദനം, ആസ്യം • യാത്ര - അയനം, യാനം, ഗമനം • പാത - വഴി, വീഥി, പന്ഥാവ് • മല - അദ്രി, ഗിരി, അചലം
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
നാലാം ക്ലാസ്സ് കേരള പാഠാവലിയിലെ ചിറക് വിരിച്ച് എന്ന യൂണിറ്റിലെ ''അരികെ അകലെ'' എന്ന പാഠം ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും, പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
അരികെ അകലെ
♦ കാത്തിരിപ്പ് - (കൃഷ്ണഗാഥ) ചെറുശ്ശേരി
ചെറുശ്ശേരി നമ്പൂതിരി രചിച്ച മനോഹരമായ കാവ്യമാണ് കൃഷ്ണഗാഥ. ഗാഥ എന്നാൽ പാട്ട് എന്നാണർത്ഥം. ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതത്തിലെ പ്രധാന സംഭവങ്ങൾ മനോഹരവും ഭക്തിനിർഭരവുമായ ശൈലിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഒരു കാവ്യമാണ് കൃഷ്ണഗാഥ. സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ, പാട്ടിന്റെ രൂപത്തിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. കൃഷ്ണന്റെ ജീവിതകഥ പറയുന്നതിലൂടെ മനുഷ്യർ അനുവർത്തിക്കേണ്ട ഗുണങ്ങളായ ധർമ്മം, നീതി, സ്നേഹം തുടങ്ങിയ വലിയ ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി അറിയപ്പെടുന്നത് കൃഷ്ണഗാഥയാണ്.
♦ വരികളിലെ ആശയം
കൃഷ്ണൻ തിരികെയെത്താൻ താമസിക്കുന്നതിൽ മനസ്സ് വിഷമിക്കുന്ന യശോദ തന്റെ തോഴിയോട് ആശങ്കകളും ഉത്കണ്ഠയും പങ്കുവയ്ക്കുന്നു.
• എന്റെ മകൻ എന്തുകൊണ്ടാണ് തോഴീ വരാൻ വൈകുന്നത്? ഇന്നലെ ഈ സമയത്ത് അവൻ എത്തിയിരുന്നല്ലോ.
• പശുക്കളെ കാണാതെ കാട്ടിൽ അലഞ്ഞുനടക്കുമ്പോൾ അവന്റെ കാലിൽ മുള്ള് തറച്ചുകാണുമോ?
• പഴങ്ങൾ പറിക്കാൻ ഏതെങ്കിലും പാഴ്മരത്തിൽ കയറിയിട്ട് കാട്ടിൽ വീണുപോയതാണോ?
• വഴിമാറിപ്പോയ കാലികളെ നേർവഴിക്ക് തെളിക്കുമ്പോൾ അവനെ കാലികൾ കുത്തി മുറിവേൽപ്പിച്ചുകാണുമോ?
• കാട്ടിൽ നേർവഴി കാണാതെ വിഷമിച്ച്, അവശനായി എവിടെയെങ്കിലും അലഞ്ഞു തിരിയുകയാണോ?
• കാട്ടിലൂടെ നടക്കുമ്പോൾ വലിയ പുലിയുടെ മുന്നിൽ പെട്ടുപോയതാണോ?
• അവൻ തന്റെ കൂട്ടുകാരായ മറ്റ് കുട്ടികളുമായി (ഗോപബാലന്മാരുമായി) മല്ലടിച്ച് കളിക്കുന്നതിനിടെ, എന്തെങ്കിലും അപകടം പറ്റി വിഷമിച്ച് വീണുകിടക്കുകയാണോ?
• തയ്യാറാക്കിയ ചോറ് ആറിത്തുടങ്ങിയിരിക്കുന്നു. ഓരോ നിമിഷം കഴിയുന്തോറും എന്റെ മനസ്സിൽ വേവലാതിയും ദുഃഖവും കൂടിക്കൂടി വരുന്നു.
♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ കാത്തിരിപ്പ് എന്ന കവിത താളമിട്ടു ചൊല്ലൂ.
താരാട്ടുപാട്ടിന്റെ ഈണത്തിലാണ് ഈ കവിത ചൊല്ലേണ്ടത്. ഇതേ ഈണത്തിലും താളത്തിലും വരുന്ന മറ്റൊരു താരാട്ടു പാട്ടുകൂടി നമുക്ക് പാടിനോക്കാം.
ചാരെ നിലാവത്ത് ചാമരം വീശുന്ന
ചന്ദനക്കാറ്റിതായെത്തിടുന്നു.
ചാലേയണയുന്ന ചേലുള്ള ചെമ്പക
പൂവിൻ നറുമണമെത്തിടുന്നു.
അമ്പിളിത്തോണി തുഴഞ്ഞു വരുന്നൊരീ
യാകാശപാൽക്കടൽ കീഴിലായി.
രാവേറെയായല്ലോ രാപ്പാടി കേഴുന്നു
രാരീരം കേട്ടു നീ ചായുറങ്ങ്.
♦ കാട്ടിലേക്കു പോയ മകന് എന്തെല്ലാം അപകടങ്ങൾ പറ്റിയിട്ടുണ്ടാകുമെന്നാണ് അമ്മ വേവലാതിപ്പെടുന്നത്?
കാട്ടിൽ നടക്കുമ്പോൾ അവന്റെ കാലിൽ മുള്ളുതറച്ച് നടക്കാൻ ബുദ്ധിമുട്ടായോ, പഴങ്ങൾ പഠിക്കാൻ പാഴ്മരത്തിൽ കയറിയപ്പോൾ അവന് താഴെ വീണ് അപകടം പറ്റിയോ, കന്നുകാലികളെ തെളിച്ചു വരുമ്പോൾ അവ കുത്തിപ്പരിക്കേൽപ്പിച്ചോ, കാട്ടിൽ വഴിയറിയാതെ വിഷമിച്ച് എവിടെയെങ്കിലും ഒറ്റ പെട്ടുപോയോ, യാത്ര ചെയ്യുന്നതിനിടയിൽ ഒരു വലിയ പുലിയുടെ ആക്രമണത്തിന് അവൻ ഇരയായിട്ടുണ്ടാവുമോ, മറ്റു കുട്ടികളുമായി കളിക്കുമ്പോൾ താഴെ വീണിട്ടുണ്ടാകുമോ. ഇങ്ങനെ കാട്ടിലേക്ക് പോയ മകന് സംഭവിച്ചേക്കാവുന്ന എല്ലാത്തരം അപകടങ്ങളെക്കുറിച്ചും ഓർത്ത് ആ അമ്മയുടെ മനസ്സ് വേവലാതിപ്പെടുന്നു.
♦ 'നീറുന്നിതുള്ളവും പിന്നെപ്പിന്നെ'. എന്താണ് ഈ വരികളുടെ ആശയം?
മകൻ കാട്ടിൽ പോയിട്ട് ഇതുവരെയും തിരികെ വരാത്തതുകൊണ്ട്, അവന് എന്തു സംഭവിച്ചു എന്നറിയാതെ അമ്മയുടെ മനസ്സ് കടുത്ത ഉത്കണ്ഠയിലും ദുഃഖത്തിലുമാണ്. സമയം കഴിയുന്തോറും മകനെക്കുറിച്ചുള്ള ആധിയും അവന്റെ സുരക്ഷയെക്കുറിച്ചുള്ള ഭയവും കാരണം അമ്മയുടെ മനസ്സ് നീറിപ്പുകയുകയാണ്. മകനെ കാണാത്തതുകൊണ്ട് ആ അമ്മയുടെ സങ്കടം ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന് ഈ വരികൾ വ്യക്തമാക്കുന്നു.
♦ പിള്ളരുമായി പിടിച്ചു കളിക്കുമ്പോൾ
അല്ലല്ലായ് വീണു കിടന്നാനോ താൻ
- ഈ വരികളിൽ അല്ലൽ എന്ന പദത്തിന്റെ അർത്ഥം?
ദുഃഖം
♦ 'വാരാഞ്ഞു', 'വന്നാനല്ലോ' എന്നിങ്ങനെ, ഇന്ന് ഉപയോഗത്തിലില്ലാത്ത ഏതെല്ലാം പദങ്ങൾ ഈ കവിതയിലുണ്ട്? ഇന്ന് അവയ്ക്കുപകരം ഉപയോഗിക്കുന്ന പദങ്ങൾ എന്തൊക്കെയാണ്?
| കവിതയിലെ പദങ്ങൾ | ഇന്നത്തെ രൂപം |
|---|---|
| വാരാഞ്ഞു | വന്നില്ല |
| വന്നാനല്ലോ | വന്നുവല്ലോ |
| കാണാഞ്ഞു | കാണാതിരുന്നിട്ട്, കാണാതെ |
| കാൽതന്നിൽ | കാലിൽ |
| തറച്ചില്ലല്ലീ | തറച്ചിട്ടുണ്ടാവില്ല അല്ലേ |
| കായ്കളെക്കൊള്ളുവാൻ | കായ്കൾ എടുക്കാൻ, ശേഖരിക്കാൻ |
| എറീട്ടു | കയറിയിട്ട് |
| കാനനംതന്നിലേ | കാട്ടിലേക്ക് |
| വീണാനോതാൻ | വീണതാണോ |
| കുത്തിക്കുതർന്നില്ലല്ല | കുത്തി മുറിവേല്പിച്ചില്ലല്ലോ |
| നൽവഴി | നല്ല വഴി |
| ദീനനായ് | ദുഃഖിതനായി |
| ഉഴന്നാനോ | അലഞ്ഞതാണോ |
| വൻപുലി തന്നാലേ | വലിയ പുലിയാൽ |
| വഞ്ചിതനായാനോ | ചതിക്കപ്പെട്ടതാണോ |
| തോഴീ | കൂട്ടുകാരീ |
| പിള്ളരുമായി | കുട്ടികളുമായി |
| അല്ലലായ് | വിഷമിച്ച് |
| കിടന്നാനോ താൻ | കിടന്നതാണോ അവൻ |
| ആറിച്ചമഞ്ഞുതുടങ്ങുന്നു | ചൂടാറിത്തുടങ്ങുന്നു |
| നീറുന്നിതുള്ളവും | മനസ്സ് വേദനിക്കുന്നു |
♦ ചേർത്തെഴുതാം
• നീറുന്നു + ഇത് + ഉള്ളവും - നീറുന്നിതുള്ളവും
• ചാലെ + തടുത്തു - ചാലെത്തടുത്തു
• എൻ + മകൻ + എന്തുപോൽ - എന്മകനെന്തുപോൽ
• കുത്തിക്കുതർന്നില്ല + അല്ലീ - കുത്തിക്കുതർന്നില്ലല്ലീ
• പാഴ്‌മരം + ഏറീട്ടു - പാഴ്മരമേറീട്ടു
• വന്നാൻ + അല്ലോ - വന്നാനല്ലോ
• കായ്കളെ + കൊള്ളുവാൻ - കായ്കളെക്കൊള്ളുവാൻ.
♦ സമാനാർത്ഥമുള്ള പദങ്ങൾ
• മകൻ - പുത്രൻ, തനയൻ, സുതൻ
• കാനനം - വനം, കാട്, ആരണ്യം
• മരം - വൃക്ഷം, തരു, ദ്രുമം, ശാഖി
♦ നീലഗിരിയുടെ റാണി - യാത്രാവിവരണം
മനോഹരമായ ഒരു യാത്രാവിവരണമാണ് നീലഗിരിയുടെറാണി. പാഠഭാഗം നന്നായി വായിക്കൂ കൂട്ടുകാരെ. കേരളത്തിന്റെ കിഴക്കെ അതിരിലൂടെ നീണ്ടു കിടക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം. തമിഴ്നാട്, കർണ്ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ കിഴക്കെ അതിരുമാണ് ഈ മലനിരകൾ. പശ്ചിമഘട്ട മലനിരകളുടെ ഒരു ഭാഗമാണ് നീലഗിരി മലനിരകൾ. നീലഗിരി തമിഴ്നാട് സംസ്ഥാനത്തിലാണ്.
♦ പാഠഭാഗം വായിച്ചുവോ? എങ്കിൽ ഈ കുറിപ്പ് വായിക്കൂ.
• യാത്രാലക്ഷ്യം : നീലഗിരി
• വാഹനം: പൈതൃക വണ്ടിയായ തീവണ്ടി
• യാത്രാ റെയിലിന്റെ പേര്: നീലഗിരി മൗണ്ടൻ റെയിൽവേ
• യാത്രാ റെയിൽ പണിതത്: 1908
• യാത്രാവേഗം: മണിക്കൂറിൽ പതിനഞ്ച് കിലോമീറ്റർ
• യാത്ര പുറപ്പെടുന്ന സ്ഥലം : മേട്ടുപ്പാളയം
• യാത്ര പുറപ്പെടുന്ന സമയം : രാവിലെ 7.10
♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ “കാറ്റത്തിട്ട അമ്മി പോലൊരു വണ്ടി'' - മോനു ഇങ്ങനെ പറയാൻ കാരണമെന്ത്?
ഒരു അമ്മി കാറ്റത്തിട്ടാൽ വളരെ പതുക്കെയും മെല്ലെയും അങ്ങോട്ടുമിങ്ങോട്ടും ആടുന്നതു പോലെ, തീവണ്ടിയും പതിഞ്ഞതാളത്തിൽ സാവധാനത്തിലാണ് മുന്നോട്ടുനീങ്ങുന്നത്. ഇത് വേഗത ഇഷ്ടപ്പെടുന്ന മോനുവിന് ഇഷ്ടപ്പെട്ടില്ല. മണിക്കൂറിൽ വെറും പതിനഞ്ചു കിലോമീറ്റർ വേഗതയുള്ള ഒരു തീവണ്ടിയിൽ യാത്ര ചെയ്യുന്നത് വേഗതയേറിയ ആധുനിക തീവണ്ടികളെക്കുറിച്ച് കേട്ടിട്ടുള്ള അവനെപ്പോലുള്ള ഒരു കുട്ടിക്ക് വളരെ വിരസമായി തോന്നിയിരിക്കണം.
♦ ''അല്പം ചമ്മലോടെ ഞങ്ങൾ അമ്മയുടെ നേരെ മുഖമുയർത്തി''. എന്തുകൊണ്ടാണ് കുട്ടികൾ ചമ്മലോടെ അമ്മയെ നോക്കിയത്?
യാത്ര തുടങ്ങുന്നതിനു മുൻപ്, തീവണ്ടി വളരെ പതുക്കെയാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ കുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ല. അവർ ആ വണ്ടിയെ കളിയാക്കി സംസാരിച്ചു. 'ഇതിന് വേഗതയൊന്നുമില്ല,' 'ഇത് തേരട്ടയെപ്പോലെയാണ്', എന്നൊക്കെ അവർ അമ്മയോട് പറഞ്ഞു. പക്ഷേ, യാത്ര തുടങ്ങിയപ്പോൾ, പതുക്കെ പോകുന്ന ആ വണ്ടിയിൽ ഇരുന്ന് അവർ പുറത്തെ മനോഹരമായ കാഴ്ചകൾ കണ്ടു. പൂക്കളും പൂമ്പാറ്റകളും കുരങ്ങുകളും അരുവികളുമെല്ലാം അവരെ ഒരുപാട് സന്തോഷിപ്പിച്ചു. അവർക്ക് ആ യാത്ര ഒരു സ്വപ്നംപോലെ തോന്നി. ഊട്ടിയിലെ തണുപ്പിൽ, അമ്മ സ്നേഹത്തോടെ കമ്പിളിപ്പുതപ്പ് എടുത്ത് അവരെ പുതപ്പിച്ചു.
അപ്പോൾ തങ്ങൾ ആദ്യം വേഗതയില്ലെന്ന് പറഞ്ഞ് കളിയാക്കിയ യാത്രയെ ഇപ്പോൾ ഇത്രയധികം ഇഷ്ടപ്പെട്ടല്ലോ എന്ന് അവർക്ക് തോന്നി. ആദ്യത്തെ ആ 'ഇഷ്ടമില്ലായ്മ' ഓർത്തപ്പോൾ അവർക്ക് ചെറിയൊരു ചമ്മൽ തോന്നി. അതുകൊണ്ടാണ് അവർ അമ്മയെ നോക്കി ചിരിച്ചത്.
♦ നമ്മളും പലതരം യാത്രകൾ നടത്താറുണ്ടല്ലോ. നടത്തിയ ഒരു യാത്രയെക്കുറിച്ച് വിവരണം തയ്യാറാക്കൂ
♦ ഈ യാത്രാവിവരണത്തിന് എന്തൊക്കെ പ്രത്യേകതകളാണ് നിങ്ങൾക്കു കണ്ടെത്താൻ കഴിയുന്നത്?
ഈ യാത്രാവിവരണം ഒരു കുട്ടിയുടെ കണ്ണിലൂടെയുള്ള അനുഭവമാണ് അവതരിപ്പിക്കുന്നത്. അതിനാൽ ഭാഷയും ആഖ്യാനവും വളരെ ലളിതമാണ്. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. വേഗത കുറഞ്ഞ തീവണ്ടിയോട് തുടക്കത്തിൽ കാണിക്കുന്ന വിമുഖതയിൽ നിന്ന്, പ്രകൃതിയുടെ മനോഹരമായ കാഴ്ചകളിൽ ലയിച്ച് യാത്രയെ പിന്നീട് സ്നേഹിക്കുന്നതിലേക്കുള്ള കുട്ടിയുടെ മനോഭാവത്തിലെ മാറ്റം ഈ വിവരണത്തിന്റെ പ്രധാന ആകർഷണമാണ്. നീലഗിരിയുടെ മനോഹരമായ പ്രകൃതിയെ വർണ്ണിക്കുന്നതോടൊപ്പം, തീവണ്ടിയുടെ ചരിത്രപരവും സാങ്കേതികവുമായ പ്രത്യേകതകൾ (നാരോഗേജ്, റാക്ക് റെയിൽ സിസ്റ്റം, യുനെസ്കോ പൈതൃകപ്പട്ടിക) ലളിതമായി പറഞ്ഞുതരുന്നുണ്ട്. അച്ഛനും അമ്മയും മോനുവും ഉൾപ്പെടുന്ന കുടുംബബന്ധത്തിന്റെ ഊഷ്മളതയും യാത്രയിലുടനീളം കുട്ടികൾക്കുണ്ടാകുന്ന അത്ഭുതവും സന്തോഷവും നിഷ്കളങ്കമായ നിരീക്ഷണങ്ങളും ഈ വിവരണത്തെ കൂടുതൽ ഹൃദ്യമാക്കുന്നു
♦ അർത്ഥം
• ഇരുപുറവും - രണ്ടുവശവും
• വർണം - നിറം
• കിനാവ് - സ്വപ്നം
• പൈതൃകം - കാലങ്ങളായി നിലനില്ക്കുന്ന
• പാത - വഴി
• ചന്തം - ഭംഗി
• സാവധാനം - പതുക്കെ
• ആനന്ദം - സന്തോഷം
• കൂറ്റൻ - വലിയ
• പരിഭ്രമം - വെപ്രാളം
♦ പിരിച്ചെഴുതാം
• സ്വപ്നത്തിന്റെ - സ്വപ്നം + ഇന്റെ
• എന്നറിഞ്ഞപ്പോൾ - എന്ന് + അറിഞ്ഞപ്പോൾ
• ലോകത്തിന്റെ - ലോകം + ഇന്റെ
• ചേർന്നിരുന്നു - ചേർന്ന് + ഇരുന്നു
• അമ്മയുടെ - അമ്മ + ഉടെ
♦ സമാനാർത്ഥമുള്ള പദങ്ങൾ
• അമ്മ - മാതാവ്, തായ, ജനനി
• അച്ഛൻ - താതൻ, പിതാവ്, ജനകൻ
• മുഖം - ആനനം, വദനം, ആസ്യം
• യാത്ര - അയനം, യാനം, ഗമനം
• പാത - വഴി, വീഥി, പന്ഥാവ്
• മല - അദ്രി, ഗിരി, അചലം
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

0 Comments