Kerala Syllabus Class 8 കേരള പാഠാവലി - Unit 04 മൊഴിമുത്തുകൾ: പാഠം 02 - മൊഴിയാഴം - ചോദ്യോത്തരങ്ങൾ | Teaching Manual
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ മൊഴിയാഴം മൊഴിമുത്തുകൾ എന്ന യൂണിറ്റിലെ രണ്ടാമത്തെ പാഠമാണ് മൊഴിയാഴം. ഇതിൽ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ പി. കുഞ്ഞിരാമൻ നായർ, ഒ. വി. വിജയൻ, സി. എൻ. ശ്രീകണ്ഠൻനായർ, ആഷാമേനോൻ എന്നിവരുടെ രചനാഭാഗങ്ങളാണുള്ളത്.
♦ നിളാതീരത്ത് - പി. കുഞ്ഞിരാമൻ നായർപി. കുഞ്ഞിരാമൻ നായരുടെ ആത്മകഥാപരമായ രചനയാണ് 'കവിയുടെ കാല്പാടുകൾ'. നിളാതീരത്തു കൂടിയുള്ള യാത്രയിലെ കാഴ്ചകളുടെ മനോഹാരിത കവി വാക്കുകൾ കൊണ്ട് വരച്ചിടുന്നതാണ് പാഠഭാഗം.നീലനിറമുള്ള മേൽക്കൂര പോലെ പരന്നുകിടക്കുന്ന ആകാശം. മേഘങ്ങൾക്കിടയിലൂടെ കാണുന്ന ആകാശനീലിമയുടെ ഭംഗി. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ആകാശമെന്ന സൗന്ദര്യസരസ്സിന് കരിങ്കല്ലുകൊണ്ടുള്ള പടവുകൾ തീർക്കുകയാണ് മലനിരകൾ. നാലുദിക്കുകളിലും പർവതങ്ങൾ ഉയർന്നുനിൽക്കുന്നതു കണ്ടാൽ നീലത്താമരകൾ ഇതൾ വിരിഞ്ഞതുപോലെ തോന്നും നേർത്ത മൂടൽമഞ്ഞിന്റെ മൂടുപടം ഈ കാഴ്ചകളെ മറയ്ക്കുന്നു എന്നിങ്ങനെ നിളാതീരത്തെ കവി വർണിക്കുകയാണ്. മനുഷ്യന്റെ അന്തമില്ലാത്ത മനോരാജ്യം പോലെ അറ്റമില്ലാത്ത കരിമ്പാറക്കുന്നുകൾ, നെൽക്കതിരുകൾ നിറഞ്ഞ പാടങ്ങൾ, പാതി പച്ചനിറത്തിലുള്ള തോട്ടങ്ങൾക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്നതുപോലെ അങ്ങിങ്ങായി കാണുന്ന ഗ്രാമീണഭവനങ്ങൾ, നാടോടിപ്പാട്ടുപാടി, പാദസരമിട്ട് വയലേലകൾക്കിടയിലൂടെ നടന്നുപോകുന്ന പെൺകുട്ടിയെ പാലെ കടലിലേക്ക്-ഭർത്തൃഗൃഹത്തിലേക്ക്- ഒഴുകുന്ന ഭാരതപ്പുഴ എന്നിങ്ങനെയുള്ള കാഴ്ചകളിലേക്കും കവി വായനക്കാരെ കൊണ്ടുപോകുന്നു.
♦ പദപരിചയം• മേലാപ്പ് - മേൽക്കട്ടി, വിതാനം• ചക്രവാളം - ആകാശവും ഭൂമിയുമായി കൂട്ടിമുട്ടുന്നതുപോലെ തോന്നുന്നയിടം • സരസ്സ് - തടാകം• അഗാധം - ആഴമുള്ള• ഗിരിനിര - മലനിര• മൂടുപടം - മൂടുന്ന വസ്ത്രം• അറ്റംപെടാത്ത - അറ്റം കാണാത്ത• മനോരാജ്യം - വിചാരം • ചടച്ച - മെലിഞ്ഞ
♦ വിഗ്രഹിച്ചെഴുതുക• നീലമേലാപ്പ് - നീലനിറമുള്ള മേലാപ്പ്• നീലത്താമരത്തടാകം - നീലത്താമരകൾ നിറഞ്ഞ തടാകം• ഗ്രാമീണഭവനങ്ങൾ - ഗ്രാമീണരുടെ ഭവനങ്ങൾ• ഭർത്തൃഗൃഹം - ഭർത്താവിന്റെ ഗൃഹം
♦ ദ്വിത്വസന്ധി• എത്തിപ്പിടിക്കാൻ - എത്തി, പിടിക്കാൻ • നീലത്താമര - നീല, താമര • കരിമ്പാറക്കുന്ന് - കരിമ്പാറ, കുന്ന്
♦ ആഗമസന്ധി• മൊഴിയാഴം - മൊഴി, ആഴം• കുപ്പിവളയിട്ട - കുപ്പിവള, ഇട്ട
♦ പകരം പദങ്ങൾ• മേഘം - ഘനം, ജലദം, അംബുദം• മല - ഗിരി, അദ്രി, അചലം• താമര - ജലജം, പത്മം, നളിനം • മഞ്ഞ് - തുഷാരം, തുഹിനം, നീഹാരം • വയൽ - കേദാരം, ക്ഷേത്രം, വപ്രം • വീട് - ഭവനം, ഗൃഹം, ആലയം
♦ കൂമൻകാവ് - ഒ. വി. വിജയൻകൂമൻകാവിൽ ബസ്സിറങ്ങിയ രവി കാണുന്ന കാഴ്ചകളും രവിയുടെ അനുഭവങ്ങളുമാണ് ഈ ഭാഗത്തുള്ളത്. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലെ ഭാഗമാണിത്. ബസ്സിന്റെ തട്ടിൽ നിന്ന് പെട്ടിയും കിടക്കയും എടുത്ത് രവി കൂമൻകാവിൽ ഇറങ്ങി. അരയാലിലകളിൽ കാറ്റുവീശുന്നുണ്ടായിരുന്നു. ആ കാറ്റേറ്റപ്പോൾ തലതിരിച്ചിലിന് അല്പം ആശ്വാസം തോന്നി. തേക്കിൻകുറ്റികളിൽ കേറ്റി നിർത്തിയ നാലഞ്ച് ഏറുമാടങ്ങളാണ് കൂമൻകാവ് അങ്ങാടി. അതിലൊന്ന് സർവത്ത് കടയാണ്. അവിടെ നിന്ന് രവി സർവത്ത് കുടിക്കുന്നു. സർവത്തിൽ ചേർത്തിട്ടുള്ള വെള്ളത്തെക്കുറിച്ച് 'പുതുമഴയുടെ രുചിയുള്ള വെള്ളം' എന്നാണ് രവി പറയുന്നത്. അവിടെയൊരു ബഞ്ചിലിരുന്ന് കൂമൻകാവിന്റെ ചിത്രം മനസ്സിലേക്ക് പകർത്താൻ ശ്രമിക്കുകയാണ് രവി. തേക്കിൻകുറ്റികളിൽ ഉറപ്പിച്ച നാലഞ്ച് ഏറുമാടങ്ങളും മുന്നിൽ നീണ്ട പാതയും പാത അവസാനിക്കുന്നിടത്തു് ചെറിയൊരു മൈതാനവും. അവയുടെ പുറകിൽ തുവരക്കാടുകളും വാഴക്കൂട്ടങ്ങളും അതിനിടയിൽ മറഞ്ഞുകിടക്കുന്ന കുടിലുകൾ, ബലിഷ്ഠകായന്മാരായ മുത്തച്ഛന്മാരെപോലെ പടർന്നുനിൽക്കുന്ന മാവുകളും വഴിനീളെ നീലഞരമ്പോടിയതുപോലുള്ള അതിന്റെ തണലുകളും എല്ലാമാണ് രവി കാണുന്ന കാഴ്ചകൾ. ഈ കാഴ്ചകൾ നേരിൽ കാണുന്ന പ്രതീതിയോടെ ഒ. വി. വിജയൻ വാക്കുകൾകൊണ്ട് വരച്ചിടുന്നു. പരിഷ്കാരം കടന്നുചെന്നിട്ടില്ലാത്ത ഒരു നാട്ടിൻപുറത്തിന്റെ സവിശേഷതകൾ, അവിടുത്തെ ഗ്രാമ്യഭാഷയുടെ ഭംഗി ഇതെല്ലാം ഈ വിവരണത്തിലുണ്ട്.
♦ പദപരിചയം • തലതിരിച്ചിൽ - തലചുറ്റൽ• ആക്കം - ആശ്വാസം• ആലസ്യം - മടി, ഉത്സാഹമില്ലായ്മ• ഞ്ഞെങ്ങ്ണ്ടാണ് - ഇനി എങ്ങോട്ടാണ്• ഞമ്മക്ക് - എനിക്ക്• ബടന്നങ്ങട് - ഇവിടുന്നങ്ങോട്ട്• ഇശ്ശി - കുറച്ച്• ഷോഡ - സോഡ • ഐശ് ലം - ഐസിനേക്കാൾ• ചുവ - രുചി • ബലിഷ്ഠകായൻ - ബലമുള്ള ശരീരമുള്ളവൻ• നരകപടം - നരകത്തിലെ ശിക്ഷാവിധികളുടെ ചിത്രങ്ങളുള്ള പണ്ടുകാലത്തെ കലണ്ടർ. ഇതു വീടുകളുടെയും കടകളുടെയും മുമ്പിൽ ഫ്രെയിം ചെയ്തുവച്ചിരുന്നു.• വേവട - ചിത്രം ഫ്രെയിം ചെയ്യുമ്പോൾ അലങ്കാരമായി പിടിപ്പിക്കുന്ന അലുമിനിയം ഫോയിൽ പേപ്പർ.
♦ പകരംപദങ്ങൾ• കാറ്റ് - പവനൻ, മാരുതൻ, വാതം • വെള്ളം - ജലം, തോയം, സലിലം • മാവ് - ആമ്രം, മാകന്ദം, ചൂതം
♦ ലോപസന്ധി• പതിഞ്ഞിരുന്ന - പതിഞ്ഞ്, ഇരുന്ന • നാലഞ്ച് - നാല്, അഞ്ച് • നിലത്തറഞ്ഞ - നിലത്ത്, അറഞ്ഞ
♦ ദ്വിത്വസന്ധി• ഇറക്കിക്കഴിഞ്ഞിരുന്നു - ഇറക്കി, കഴിഞ്ഞിരുന്നു • കഴുകിക്കളയുക - കഴുകി, കളയുക• വാഴക്കൂട്ടം - വാഴ, കൂട്ടം
♦ ആദേശസന്ധി• കലത്തിൽ - കലം, ഇൽ• ആലസ്യത്തിന്റെ - ആലസ്യം, ഇന്റെ
♦ ആഗമസന്ധി• പാതയവസാനിക്കുക - പാത, അവസാനിക്കുക• അവയ്ക്കെല്ലാം - അവയ്ക്ക്, എല്ലാം• ചുവയുള്ള - ചുവ, ഉള്ള
♦ ഓർമയിലെ തീനാളങ്ങൾ - സി. എൻ. ശ്രീകണ്ഠൻനായർ“സാകേതം'' എന്ന നാടകത്തിലെ ഒരു ഭാഗമാണ് ഓർമ്മയിലെ തീനാളങ്ങൾ. ദശരഥനും കൗസല്യയുമാണ് ഈ നാടകഭാഗത്തെ പ്രധാന കഥാപാത്രങ്ങൾ. രാമലക്ഷ്മണന്മാർ സീതയോടൊപ്പം വനവാസത്തിനു പോയതോടെ മനോവിഷമം കൊണ്ട് തളർന്ന ദശരഥൻ തനിക്ക് പണ്ട് ലഭിച്ച ഒരു മുനിശാപത്തെക്കുറിച്ച് കൗസല്യയോട് പറഞ്ഞ് കരയുന്നതാണ് സന്ദർഭം.അസ്ത്രവിദ്യയിൽ അസാമാന്യമായ കഴിവ് നേടിയ ദശരഥന് ശബ്ദം കേട്ട ദിക്കിലേക്ക് ഉന്നംവച്ച് അസ്ത്രമയയ്ക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. ഒരിക്കൽ നായാട്ട് നടത്തുമ്പോൾ സരയൂ തടാകത്തിൽ ആന തുമ്പിക്കൈയിൽ വെള്ളമെടുക്കുന്ന ശബ്ദം കേട്ടു. ശബ്ദം കേട്ടിടത്തേക്ക് ദശരഥൻ അസ്ത്രം തൊടുത്തു. പക്ഷേ, ആനയുടെ രോദനത്തിനു പകരം ദശരഥൻ ഒരു മനുഷ്യന്റെ ദീനരോദനമാണ് കേട്ടത്. ശബ്ദംകേട്ട സ്ഥലത്തേക്ക് ഓടിയെത്തിയ ദശരഥൻ കണ്ടത് തന്റെ അസ്ത്രമേറ്റ് പ്രാണവേദനയാൽ പിടയുന്ന ശ്രാവണൻ എന്ന മുനികുമാരനെയാണ്. തന്റെ അന്ധരായ മാതാപിതാക്കൾക്ക് ആരുമില്ലല്ലോ എന്നു വിലപിച്ച് ആ മുനികുമാരൻ അന്ത്യശ്വാസംവലിച്ചു. ദശരഥൻ മുനികുമാരന്റെ അന്ധരായ വൃദ്ധദമ്പതികളെ ചെന്നു കണ്ടു. ശ്രാവണൻ വെള്ളം കൊണ്ടുവരാൻ വൈകിയതെന്തേയെന്നവർ ചോദിച്ചപ്പോൾ ദശരഥൻ സംഭവങ്ങളെല്ലാം വിവരിച്ചു. പുത്രവിയോഗത്തിനു പുറമേ ഇനി തങ്ങളെ സംരക്ഷിക്കാൻ ആരുമില്ല എന്ന ദുഃഖത്താലും മകന്റെ ചിതയിൽ അവരും ജീവിതം അവസാനിപ്പിച്ചു. കുറ്റം ചെയ്തത് രാജാവാണെങ്കിൽത്തന്നെയും പുത്രശോകത്താൽ നീ മരിക്കുമാറാകട്ടെ എന്ന് അവർ ദശരഥനെ ശപിക്കുകയും ചെയ്തു. ഇന്നെനിക്ക് ഈ അവസ്ഥ വന്നിരിക്കുന്നത് ശാപത്തിന്റെ ഫലമായാണ് എന്ന് ദശരഥൻ കൗസല്യയോട് പറയുന്നു.
♦ പദപരിചയം • നീഹാരം - മഞ്ഞ്• നാലാംയാമം - വെളുപ്പിന് 3 മുതൽ 6 വരെയുള്ള സമയം (സരസ്വതീയാമം)• ലാക്ക് - ലക്ഷ്യം• നിയോഗം - ചുമതല, ഏർപ്പെടുത്തൽ• പുത്രൻ - മകൻ• അരുളി - പറഞ്ഞു• സ്ഫുടമായ - സ്പഷ്ടമായ
♦ പകരംപദങ്ങൾ• തല - ശീർഷം, ശിരസ്, ഉത്തമാംഗം • കിളി - പക്ഷി, പറവ, ഖഗം • ശബ്ദം - നാദം, രവം, നിനദം• ചോര - രക്തം, രുധിരം, നിണം• വൃദ്ധൻ - വയോധികൻ, ജീർണൻ, ജഠരൻ
♦ വിഗ്രഹിച്ചെഴുതുക• അച്ഛനമ്മമാർ - അച്ഛനും അമ്മയും • ദാഹജലം - ദാഹം തീർക്കുന്നതിനുള്ള ജലം • വൃദ്ധദമ്പതികൾ - വൃദ്ധരായ ദമ്പതികൾ • കാലടിശബ്ദം - കാലടിയുടെ ശബ്ദം • രക്ഷാമാർഗം - രക്ഷയ്ക്കായുള്ള മാർഗം • തീനാളം - തീയുടെ നാളം
♦ ദ്വിത്വസന്ധി • പുൽത്തറ - പുൽ, തറ • കെട്ടിപ്പിടിച്ചു - കെട്ടി, പിടിച്ചു • പൊട്ടിത്തെറിച്ചു - പൊട്ടി, തെറിച്ചു
♦ ആദേശസന്ധി• ശബ്ദത്തിന്റെ - ശബ്ദം, ഇന്റെ • ശരീരത്തിൽ - ശരീരം, ഇൽ • യാമത്തിൽ - യാമം, ഇൽ
♦ ലോപസന്ധി• പെട്ടെന്നുണർന്നു - പെട്ടെന്ന്, ഉണർന്നു • മാപ്പിരന്നു - മാപ്പ്, ഇരന്നു• പാഞ്ഞെത്തി - പാഞ്ഞ്, എത്തി .
♦ ആഗമസന്ധി• ഉറങ്ങുകയായിരുന്നു - ഉറങ്ങുക, ആയിരുന്നു • നീയല്ലാതെ - നീ, അല്ലാതെ
♦ ഒരു തൂവലിന്റെ കഥ - ആഷാമേനോൻആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതപ്രദേശങ്ങളിൽ പ്രചരിക്കുന്ന ഒരു നാടോടിക്കഥയാണ് ഈ യാത്രാവിവരണഭാഗത്തുള്ളത്. മരുഭൂമിയുടെ നടുവിലെ ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയ ഒരു ബാലൻ തന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളത്തിൽ ഒരു പദ്മരാഗപ്പക്ഷിയുടെ (ശരപ്പക്ഷി) പ്രതിബിംബം കണ്ടു. തന്നെ ഏറെ ആകർഷിച്ച ആ പക്ഷിയെ അന്വേഷിച്ച് അവൻ യാത്രയാകുന്നു. പിന്നീടുള്ള അവന്റെ ജീവിതം ആ പക്ഷിയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ യാത്രയുടെ നിർണായകമായ ഏതോ നിമിഷത്തിൽ ഒരു വൃദ്ധൻ പദ്മരാഗപ്പക്ഷി കൂടു കൂട്ടുന്നവടക്കൻ പർവതനിരകളെക്കുറിച്ച് അവന് പറഞ്ഞുകൊടുത്തു. പക്ഷിയെത്തേടി ദുഷ്കരമായ ആ പർവതനിരകളിലേക്ക് അവൻ യാത്രയായി. ക്ഷീണം ശരീരത്തെ തളർത്തുമ്പോഴെല്ലാം ആ കുഞ്ഞുപക്ഷിയുടെ ചെമന്ന ചിറകുകൾ അവന് ഊർജം നൽകിക്കൊണ്ടിരുന്നു. പർവത മുകളിലെത്തിയപ്പോൾ അവൻ കുഴഞ്ഞുവീണു. പക്ഷിയുടെ പ്രതിബിംബം പ്രതിഫലിച്ച അവന്റെ കൈത്തലങ്ങൾ അപ്പോഴും നിവർത്തിപ്പിടിച്ചിരുന്നു. മരിക്കുന്ന നിമിഷത്തിനു മുമ്പായി അവന്റെ കൈവെള്ളയിൽ ആ പക്ഷിയുടെ തൂവൽ പറന്നുവീഴുന്നു. ജീവിതാവസാനംവരെ നീണ്ട കൗതുകം നിറഞ്ഞ ഒരു അന്വേഷണത്തിന്റെ, കണ്ടെത്തലിന്റെ കഥയാണിത്.
♦ പദപരിചയം• ദാഹാർത്തൻ - ദാഹത്താൽ വിഷമിച്ചവൻ• ആരായൽ - അന്വേഷിക്കൽ• പരിക്ഷീണം - നന്നേക്ഷീണിച്ച• അന്വേഷി - അന്വേഷിക്കുന്നവൻ• മൃതി - മരണം• തിമിരം - ഇരുട്ട്• ത്വരിപ്പിക്കുക - വേഗം കൂട്ടുക
♦ പകരംപദങ്ങൾ• മിന്നൽ - ക്ഷണപ്രഭ, വിദ്യുത്, ചഞ്ചല • നിലാവ് - ചന്ദ്രിക, കൗമുദി, ജ്യോത്സ്ന • ചിറക് - പക്ഷം, പത്രം, ഛദം • യാത്ര - അയനം, ഗമനം, യാനം • പർവതം - അദ്രി, അചലം, കുന്ന്
♦ വിഗ്രഹിച്ചെഴുതുക • തെളിനീർ - തെളിഞ്ഞ നീർ• ദാഹാർത്തൻ - ദാഹത്താൽ ആർത്തൻ• രാപകലുകൾ - രാവും പകലും • പർവതനിര - പർവതങ്ങളുടെ നിര • ഊർജസന്നിധി - ഊർജത്തിന്റെ സന്നിധി
♦ ദ്വിത്വസന്ധി• നാടോടിക്കഥ - നാടോടി, കഥ• കൈക്കുമ്പിൾ - കൈ, കുമ്പിൾ• പതുക്കെപതുക്കെ - പതുക്കെ, പതുക്കെ • കൈത്തലം - കൈ, തലം
♦ ആദേശസന്ധി• ആകാശത്തിൽ - ആകാശം, ഇൽ • ജീവിതത്തിന്റെ - ജീവിതം, ഇന്റെ
♦ ലോപസന്ധി• കണ്ണഞ്ചി - കണ്ണ്, അഞ്ചി • രണ്ടിറക്ക് - രണ്ട്, ഇറക്ക് • പറന്നകലുന്നത് - പറന്ന്, അകലുന്നത്
♦ ആഗമസന്ധി• എവിടെയാണ് - എവിടെ, ആണ്
♦ ഭാവാത്മകവായന♦ പാഠഭാഗങ്ങൾ ഓരോരുത്തരായി ഭാവാത്മകമായി ഗ്രൂപ്പിൽ വായിച്ചവതരിപ്പിക്കുക. ഏറ്റവും മികച്ച വായന പൊതുവായി ക്ലാസിൽ അവതരിപ്പിക്കുമല്ലോ.ആത്മകഥ, നോവൽ, നാടകം, യാത്രാവിവരണം എന്നിവയിൽ നിന്നുള്ള ഭാഗങ്ങളാണ് പാഠഭാഗങ്ങൾ. അതുകൊണ്ടുതന്നെ ഓരോ പാഠത്തിനും ഓരോ ഭാവമുണ്ട്, താളമുണ്ട്, ഒഴുക്കുണ്ട്. അത് ഉൾക്കൊണ്ട് വേണം വായിക്കാൻ. ഊന്നൽ നൽകേണ്ട സന്ദർഭങ്ങൾ തിരിച്ചറിഞ്ഞ് വായിച്ച് അവതരിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ.
♦ പ്രതികരണക്കുറിപ്പ് ♦ 'അവിടെ ഒരു ബെഞ്ചിലിരുന്നുകൊണ്ട് രവി കൂമൻകാവിന്റെ ചിത്രമുൾക്കൊള്ളാൻ ശ്രമിച്ചു. രവി കണ്ട കൂമൻകാവിന് എന്തെങ്കിലും പ്രത്യേകതയുള്ളതായി നിങ്ങൾക്ക് തോന്നിയോ? ഉണ്ടെങ്കിൽ അവയെന്തെല്ലാമെന്ന് കുറിക്കുക.രവിയുടെ കാഴ്ചകളിൽ നിറയുന്ന കൂമൻകാവിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. തേക്കിൻകുറ്റികളിൽ കയറ്റിനിർത്തിയിട്ടുള്ള നാലഞ്ച് ഏറുമാടങ്ങളായിരുന്നു കൂമൻകാവിലെ അങ്ങാടിയിൽ ഉണ്ടായിരുന്നത്. കൂമൻകാവിലേക്കുള്ള വഴി അവസാനിക്കുന്ന മൈതാനത്തിനു ചുറ്റുമായിരുന്നു ഏറുമാടങ്ങൾ. അവയുടെ പുറകിൽ തുവരക്കാടുകളിലും വാഴക്കൂട്ടങ്ങളിലും മറഞ്ഞു നിൽക്കുന്ന കുടിലുകൾ. അവയ്ക്കുമുകളിൽ കരുത്തുള്ള മുത്തച്ഛന്മാരെപോലെ പടർന്നുനിൽക്കുന്ന മാവുകളും നീലഞരമ്പ് ഓടിയ പരന്ന തണലുമുണ്ട്. ഇത് കൂമൻകാവിന് ഒരു പ്രത്യേക ഭംഗി നൽകിയിരുന്നു. പ്രകൃതിയുടെയും ചുറ്റുപാടുകളുടെയും ഈ സൂക്ഷ്മ ദൃശ്യങ്ങളാണ് രവി മനസ്സിൽ ഉൾക്കൊണ്ടത്. പരിഷ്കാരം കടന്നു ചെല്ലാത്ത, അധികം ആൾപ്പാർപ്പില്ലാത്ത, ശാന്തമായ ഒരു ഗ്രാമവും അവിടുത്തെ പ്രകൃതിരമണീയതയുമാണ് രവി എത്തിച്ചേർന്ന കൂമൻകാവിന്റെ സവിശേഷതകൾ. ഈ സവിശേഷതകൾ വിവരണത്തിൽ നിന്ന് മനസ്സിലാക്കാം.
♦ വാക്യഭംഗി♦ നിളാതീരത്ത് എന്ന പാഠഭാഗത്ത്• അനന്തചക്രവാളം• ഗിരിനിരകൾ.• കരിമ്പാറക്കുന്നുകൾ.എന്നിവ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത്? ഭാഷാപരമായ എന്തെല്ലാം സവിശേഷതകൾ അവയിൽ കാണാനാവും? അവയുടെ പ്രത്യേകതകൾ ചർച്ചചെയ്യൂ. മറ്റു പാഠഭാഗങ്ങളിൽ നിന്നും ഇതുപോലുള്ള പ്രയോഗങ്ങൾ കണ്ടെത്തു.• അനന്തചക്രവാളം - നാലുപാടും നീലമേലാപ്പുകെട്ടിയ അനന്തചക്രവാളം• ഗിരിനിരകൾ - കണ്ണെത്താത്ത സൗന്ദര്യസരസ്സിന് കൽപടവുകൾതീർത്ത മലനിരകൾ.• കരിമ്പാറക്കുന്നുകൾ - അറ്റംപെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകൾ.നാലുവശത്തും നീല നിറമുള്ള മേൽക്കൂര കെട്ടിയതുപോലെയാണ് ആകാശം കാണപ്പെടുന്നത്. വിശാലമായ നീലാകാശത്തിന്റെ ഭംഗി വാക്കുകൾകൊണ്ട് കവി വരച്ചിടുന്നു. കണ്ണെത്താത്ത സൗന്ദര്യസരസ്സിന് കരിങ്കൽപ്പടവുകൾ തീർത്ത മലനിരകൾ എന്ന വർണ്ണനയിൽ ആകാശത്തോളം ഉയർന്ന് നിലകൊളളുന്ന മലകളുടെ ദൃശ്യം നിറയുന്നു. നാലുവശവും നിൽക്കുന്ന ഗിരിനിരകളെ നീലത്താമരകൾ ഇതൾവിരിഞ്ഞു നിൽക്കുന്നതായി കവി സങ്കല്പിക്കുന്നു. ആകാശത്തിന്റെ നീലനിറം മലനിരകളിലേക്ക് വ്യാപിക്കുന്നതിന്റെ സൗന്ദവും ഈ വരികളിലുണ്ട്.അറ്റം കാണാതെ പരന്നുകിടക്കുന്ന കരിമ്പാറക്കുന്നുകൾ എന്ന പ്രയോഗം കവിയുടെ അതിരില്ലാത്ത ഭാവനാലോകത്തെക്കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്.ഗദ്യം കവിതപോലെ മനോഹരമാകുന്നത് ഈ വർണനകളിൽ കാണാം. സൗന്ദര്യത്തിന്റെ പുതിയൊരു ഭാവതലമാണ് കവി സ്യഷ്ടിക്കുന്നത്.
മറ്റു പാഠഭാഗങ്ങളിൽ നിന്നുള്ള പ്രയോഗങ്ങൾ • കൂമൻകാവ്• തുവരക്കാറ്റുകളിലും വാഴക്കൂട്ടങ്ങളിലും നഷ്ടപ്പെട്ട കുടിലുകൾ എന്ന പ്രയോഗത്തിൽ മരങ്ങൾക്കും ചെടികൾക്കുമിടയിൽ, മറഞ്ഞുകിടക്കുന്ന കുടിലുകളുടെ ദൃശ്യം വായനക്കാരുടെ മനസ്സിൽ കൊണ്ടുവരുന്നു.• ബലിഷ്ഠകായന്മാരായ മുത്തച്ഛന്മാരെപോലെ പടർന്നുനിന്ന മാവുകൾ എന്ന വർണനയിൽ മാവുകളെ മുത്തച്ഛനോട് ഉപമിക്കുകയാണ്.• നീലഞരമ്പോടിയ പരന്നതണലുകൾ: പടർന്നുപന്തലിച്ചു നിൽക്കുന്ന മാവിന്റെ നിഴലിനെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം.
• ഓർമയിലെ തീനാളങ്ങൾ• നീഹാരക്കോടിയിട്ട സരയൂതടം: മഞ്ഞിൻ പുതപ്പണിഞ്ഞ പുലർകാലത്തെ സരയൂനദീതടത്തിന്റെ കാഴ്ചയാണ് ഈ വർണന.• പൊട്ടിത്തെറിക്കുന്ന തീനാളങ്ങൾ: ശരീരത്തിൽ തീ കത്തിപ്പിടിക്കുമ്പോൾ ഉണ്ടാകുന്ന പൊട്ടിത്തെറിശബ്ദവും ഭീകര ദൃശ്യവും ഈ പ്രയോഗത്തിലുണ്ട്.
• ഒരു തൂവലിന്റെ കഥ പദ്മരാഗപ്പക്ഷിയുടെ പൂഞ്ചിറകുകൾ അവന്റെ കൈത്തലത്തിലെ ജലാകാശത്തിൽ പ്രതിഫലിക്കുന്നു.കൈത്തലത്തിൽ കോരിയെടുത്ത ജലത്തിൽ പദ്മരാഗപ്പക്ഷിയുടെ രൂപം പ്രതിഫലിക്കുന്ന മനോഹരകാഴ്ച ഈ പ്രയോഗത്തിലൂടെ അവതരിപ്പിക്കുന്നു.
♦ ഏകപാത്രാഭിനയം♦ ഓർമ്മയിലെ തീനാളങ്ങൾ എന്ന പാഠഭാഗം ഗ്രൂപ്പിൽ വായിച്ചു മനസ്സിലാക്കി ഏകപാത്രാഭിനയമായി അവതരിപ്പിക്കൂ, മികച്ച പൊതുവായി ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുമല്ലോ.
♦ താരതമക്കുറിപ്പ്♦ നിളാതീരത്ത്, കൂമൻകാവ്, ഒരു തൂവലിന്റെ കഥ എന്നീ പാഠഭാഗങ്ങൾ പരിചയപ്പെട്ടുവല്ലോ. യാത്രയുടെ വ്യത്യസ്ത വിവരണരീതികളാണ് ഇവയെ കൂടുതൽ ആകർഷകമാക്കുന്നത്. പാഠഭാഗങ്ങൾ വിശകലനം ചെയ്ത് അവയിലെ ഭാഷാപരമായ സവിശേഷതകൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക. 'നിളാതീരത്ത് ' പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥാഭാഗവും 'കുമൻകാവ്' ഒ.വി.വിജയന്റെ നോവൽഭാഗവും 'ഒരു തൂവലിന്റെ കഥ' ആഷാമേനോന്റെ സഞ്ചാരസാഹിത്യഭാഗവുമാണ്. എന്നാൽ മൂന്നു പാഠഭാഗങ്ങളിലും യാത്രയുടെ അനുഭവങ്ങളാണ് കടന്നുവരുന്നത്. മനോഹരമായ വർണ്ണനയാണ് പി.കുഞ്ഞിരാമൻ നായരുടെ ആത്മകഥാഭാഗത്തെ ശ്രദ്ധേയമാക്കുന്നത്. നീലമേലാപ്പുകെട്ടിയ അനന്തചക്രവാളം, മേഘമാലകൾ, കണ്ണെത്താത്ത സൗന്ദര്യസരസ്സ്, കരിങ്കൽപ്പടവുകൾ തീർത്ത മലനിരകൾ, ഗിരിനിരകളുടെ നീല താമരത്തടാകങ്ങൾ, മൂടൽമഞ്ഞിന്റെ മൂടുപടം, കുപ്പിവളയിട്ട ചടച്ച പാടങ്ങൾ തുടങ്ങിയ വർണനകൾ മനോഹരമായ ഒരു ഗ്രാമത്തിലെ ദൃശ്യങ്ങൾ വായനക്കാരുടെ ഉള്ളിലേക്ക് കൊണ്ടുവരാൻ പര്യാപ്തമാണ്. കവിതപോലെ മനോഹരമാണ് ഈ യാത്രാനുഭവം. ഉറക്കക്ഷീണം പിടിപെട്ട കുപ്പിവളയിട്ട പാടങ്ങൾ, പാളി നോക്കുന്ന ഗ്രാമീണഭവനങ്ങൾ, പാദസരമിട്ട് ഭർത്തൃഗൃഹത്തിലേക്ക് പോകുന്ന ഭാരതപ്പുഴ എന്നീ വർണ്ണനകളിലൂടെ പ്രകൃതിദൃശ്യങ്ങൾക്ക് മാനുഷികഭാവം പകർന്നുനൽകുകയാണ് കവി.കൂമൻകാവിന്റെ കൃത്യമായ ചിത്രീകരണമാണ് 'കൂമൻകാവിൽ' ഉള്ളത്. നിലത്തറഞ്ഞ തേക്കിൻകുറ്റികളിൽ കേറ്റി നിർത്തിട്ടുള്ള ഏറുമാടങ്ങൾ, തുവരക്കാടുകളിലും, വാഴക്കൂട്ടങ്ങളിലും നഷ്ടപ്പെട്ട കുടിലുകൾ, ബലിഷ്ഠകായന്മാരായ മുത്തച്ഛന്മാരെപ്പോലെ പടർന്നു നിന്ന മാവുകൾ, നീലഞരമ്പോടിയ പരന്ന തണലുകൾ എന്നിങ്ങനെയാണ് ഒ. വി. വിജയൻ കൂമൻകാവിന്റെ ദൃശ്യം അവതരിപ്പിക്കുന്നത്. അങ്ങാടിയും കുടിലുകളും മാവുകളും തണലുമെല്ലാം നിറഞ്ഞ ഒരു ഗ്രാമത്തിന്റെ യഥാർഥ ചിത്രം ഒ. വി. വിജയൻ അവതരിപ്പിക്കുന്നു. ഈ രണ്ട് യാത്രാനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു യാത്രയാണ് 'ഒരു തൂവലിന്റെ കഥ'യിലുള്ളത്. കൈക്കുമ്പിളിൽ കോരിയ വെള്ളത്തിൽ പ്രതിഫലിച്ച പദ്മരാഗപ്പക്ഷിയെ അന്വേഷിച്ചപോകുന്ന ബാലനും യാത്രയിലുടനീളം അവനുണ്ടായ അനുഭവങ്ങളും ജീവിതാവസാനം വരെ നീളുന്ന ആ യാത്രയും അന്വേഷണവും ഒടുവിൽ മരണത്തിനു തൊട്ടുമുമ്പ് അവന്റെ കൈത്തലത്തിൽ വീണ പദ്മരാഗപ്പക്ഷിയുടെ തൂവലും ഒരു സാങ്കല്പിക യാത്രയുടെ അനുഭവമാണ് വായനക്കാരന് പകർന്നു നൽകുന്നത്.മൂന്ന് പാഠഭാഗങ്ങളും വ്യത്യസ്തമായ യാത്രയുടെ അനുഭവങ്ങളാണ് വായനക്കാർക്ക് പകരുന്നത്. മൂന്നു എഴുത്തുകാരും ഉപയോഗിച്ചിരിക്കുന്ന ഭാഷയും പ്രയോഗങ്ങളും ആവിഷ്കാരരീതിയും എല്ലാം വ്യത്യസ്തമാണ്.
♦ യാത്രാവിവരണംനിങ്ങൾ നടത്തിയ ഒരു യാത്രയെക്കുറിച്ചുള്ള വിവരണം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക. യാത്രയിൽ കണ്ട കാഴ്ചയുടെ വർണ്ണനകൂടി വിവരണത്തിൽ ഉൾപ്പെടുത്തുമല്ലോ.
♦ ഭാഷാപ്രോജക്ട്മൊഴിമുത്തുകൾ എന്ന യൂണിറ്റിലെ പാഠഭാഗങ്ങൾ ഏതൊക്കെ സാഹിത്യപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ്?ബാലലീല എന്ന പാഠഭാഗം ഗാഥാപ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. കവിയുടെ കാൽപ്പാടുകളാവട്ടെ ആത്മകഥാപ്രസ്ഥാനത്തിൽ ഉള്ളതാണ്. നിങ്ങൾ ഇതുവരെ പഠിച്ചിട്ടുള്ള പാഠഭാഗങ്ങൾ, ക്യതി, കർത്താവ്, സാഹിത്യപ്രസ്ഥാനം എന്നീ ക്രമത്തിൽ സംഘം തിരിഞ്ഞ് അന്വേഷിച്ച് കണ്ടെത്തുക. ക്ലാസിൽ ഡിജിറ്റൽ ചാർട്ട് രൂപത്തിൽ പ്രദർശിപ്പിക്കുക. ക്ലാസിന്റെയും സ്കൂളിന്റെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്യുമല്ലോ.
♦ ചർച്ചചെയ്യാംനേർത്ത മൂടൽമഞ്ഞിന്റെ മൂടുപടംഅറ്റം പെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകൾ. ഉറക്കക്ഷീണം പിടിപെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങൾ.അടിവരയിട്ട പദങ്ങൾ ശ്രദ്ധിക്കുക. ഇവ തൊട്ടടുത്തുള്ള പദങ്ങളുടെ ആശയതലത്തിൽ ഉണ്ടാക്കുന്ന മാറ്റം എന്ത്? ചർച്ച ചെയ്യുക.നേർത്ത മൂടൽമഞ്ഞിന്റെ മൂടുപടം എന്നത് മനോഹരമായ വർണ്ണനയാണ്. ‘നേർത്ത' എന്ന പ്രയോഗം മൂടൽമഞ്ഞ് എന്ന പദത്തിന്റെ വിശേഷണമായി ചേർത്തിരിക്കുന്നതാണ്. മൂടുപടത്തിലൂടെ കാണുന്നപോലെ അവ്യക്തമാണ് നേർത്ത മൂടൽമഞ്ഞിലൂടെയുള്ള കാഴ്ച. അറ്റംപെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകൾ എന്നതിലെ 'പരന്ന' എന്ന പ്രയോഗം കരിമ്പാറക്കുന്നുകൾ എന്നതിന്റെ വിശേഷണമാണ്.'കരിമ്പാറക്കുന്നുകൾ' എന്നു മാത്രം പറഞ്ഞാൽ ലഭിക്കാത്ത അർഥവ്യാപ്തി ‘പരന്ന' (വ്യാപിച്ചുകിടക്കുന്ന) എന്ന പ്രയോഗത്തിലൂടെ ലഭിക്കുന്നു.കുപ്പിവളയിട്ട ചടച്ച പാടങ്ങൾ എന്നത് മനോഹരവർണ്ണനയാണ്. പാടങ്ങൾ എന്ന പദത്തിന്റെ വിശേഷണമാണ് കുപ്പിവളയിട്ട എന്നത്. പാടങ്ങൾ എന്നു പ്രയോഗിക്കുന്നതിനെക്കാൾ ഭംഗി 'കുപ്പിവളയിട്ട പാടങ്ങൾ' എന്നു പ്രയോഗിക്കുമ്പോൾ ലഭിക്കുന്നു. നെൽക്കതിരുകളിൽ കാറ്റടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം കുപ്പിവളകളുടെ കിലുക്കംപോലെയാണ് എന്ന സൂചനയും ഈ പ്രയോഗത്തിലുണ്ട്. മൂടൽമഞ്ഞ്, കരിമ്പാറക്കുന്നുകൾ, ചടച്ചപാടങ്ങൾ ഇവ നാമപദങ്ങളാണ്. നാമങ്ങളെ വിശേഷിപ്പിക്കുന്നതു കൊണ്ട് നേർത്ത, പരന്ന, കുപ്പിവളയിട്ട എന്നീ പദങ്ങൾ നാമവിശേഷണങ്ങളാണ്.
♦ അർഥത്തിൽ വന്ന മാറ്റം• മകന്റെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. • മകൻ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.വാക്യത്തിൽ 'ന്റെ' പ്രത്യയം ചേർത്തപ്പോൾ അർഥത്തിൽ വന്ന മാറ്റം എന്ത്? കണ്ടെത്തി എഴുതൂ.'മകന്റെ' മൃതശരീരത്തിൽ എന്നെഴുതുമ്പോൾ അച്ഛനോ, അമ്മയോ മകന്റെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നർഥം വരുന്നു. മൃതദേഹം മകന്റേതാണ് എന്നു വ്യക്തം. കരയുന്നത് മറ്റാരോ ആണ്. ‘മകൻ’ മൃതശരീരത്തിൽ കെട്ടിപിടിച്ചു കരഞ്ഞു എന്നുപറയുമ്പോൾ കരയുന്നത് 'മകൻ' ആണ്. മൃതശരീരം അച്ഛന്റെയോ അമ്മയുടെയോ ആണെന്ന് മനസ്സിലാകുന്നു.മകൻ എന്ന പദത്തോട് സംബന്ധികാവിഭക്തിയുടെ പ്രത്യയമായ 'ന്റെ' ചേരുമ്പോൾ ഉണ്ടാകുന്ന അർഥവ്യത്യാസമാണിത്.
♦ നാലുപാടും നീലമേലാപ്പ് കെട്ടിയ അനന്തചക്രവാളം. നീലമേലാപ്പ് എന്ന് വിശേഷിപ്പിക്കുന്നത്?(A) മേഘങ്ങളെ(B) ആകാശത്തെ(C) മലകളെ(D) മൂടൽമഞ്ഞിനെഉത്തരം: (B) ആകാശത്തെ
♦ അനന്തചക്രവാളം എന്ന പദം വിഗ്രഹിച്ചെഴുതിയാൽ ശരിയായത് ഏത്?(A) അനന്തതയിലുള്ള ചക്രവാളം(B) അനന്തവും ചക്രവാളവും(C) അനന്തമായ ചക്രവാളം(D) അന്തം കാണാത്ത ചക്രവാളംഉത്തരം: (C) അനന്തമായ ചക്രവാളം
♦ സുഖാലസ്യത്തിന്റെ ചുഴിയിൽ പതുക്കെ കറങ്ങിത്തിരിയുന്ന മനസ്സിനെ നിലയ്ക്കു നിർത്താനെന്നോണം രവി ആ അഴുക്കുപാടുകളിൽ ശ്രദ്ധ ചെലുത്താൻ ശ്രമിച്ചു.അടിവരയിട്ട ഭാഗത്തു പ്രകടമാകുന്ന രവിയുടെ മാനസികാവസ്ഥ?(A) ദുഃഖം(B) ഭയം(C) നിഷ്ക്രിയത്വം(D) അലസതഉത്തരം: (D) അലസത
♦ രാപകലുകൾ കടന്ന്; നിലാവും പൗർണമിയും കടന്ന്. ഇവിടെ സൂചിതമാകുന്നത്?(A) കാലം കഴിഞ്ഞുപോയി(B) രാത്രിപോയി പകൽ വന്നു(C) നിലാവുള്ള രാത്രികൾ(D) പൂർണചന്ദ്രശോഭയുള്ള ദിനങ്ങൾഉത്തരം: (A) കാലം കഴിഞ്ഞുപോയി
♦ കയറിച്ചെല്ലാൻ എളുപ്പമല്ലാത്ത ആ പർവതനിരകളിലേക്ക്, ബാലൻ പുറപ്പെടുകയാണ്. ഈ വാക്യത്തിന്റെ ആശയം?(A) ബാലൻ മലകയറൽ അവസാനിപ്പിച്ചു(B) ബാലൻ തന്റെ ഉദ്യമത്തിൽ നിന്ന് പിൻതിരിഞ്ഞില്ല (C) മലയിലേക്കുള്ള യാത്ര ശ്രമകരമായിരുന്നു (D) പർവതം വളരെ ഉയരമുള്ളതായിരുന്നുഉത്തരം: (B) ബാലൻ തന്റെ ഉദ്യമത്തിൽ നിന്ന് പിൻതിരിഞ്ഞില്ല
♦ ഉറക്കക്ഷീണം പിടിപെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങൾ. അടിവരയിട്ട പ്രയോഗം നൽകുന്ന അർഥസൂചന എന്ത്? വിളഞ്ഞ് പാകമായ നെൽച്ചെടികൾ കാറ്റത്ത് ആടിയുലയുന്നു. അവയുടെ ശബ്ദത്തെയാണ് കുപ്പിവളകൾ കിലുങ്ങുന്നതുപോലെ എന്നു കവി വർണിക്കുന്നത്. വിളഞ്ഞ നെൽച്ചെടികളായതുകൊണ്ട് അവയുടെ പച്ചപ്പ് പാതി നഷ്ടപ്പെട്ട് മഞ്ഞനിറമായിട്ടുണ്ട് എന്ന സൂചന 'ചടച്ച പാടങ്ങൾ' എന്ന പ്രയോഗത്തിലുണ്ട്.
♦ കൂമൻകാവിനെക്കുറിച്ചുള്ള രവിയുടെ വർണ്ണനയിൽ പരിഷ്കാരം കടന്നു ചെല്ലാത്ത പ്രദേശമാണത് എന്നതിന്റെ എന്തെല്ലാം സൂചനകളാണുള്ളത്?ഏറുമാടങ്ങളായിരുന്നു കൂമൻകാവിലെ വഴിയരികിലധികവും ഉണ്ടായിരുന്നത്. രവിയും ചുമട്ടുകാരനും നടന്നാണ് പോകുന്നത്. അതുവഴി വാഹനങ്ങളില്ല എന്നതിന്റെ സൂചനയാണിത്. കൂമൻകാവ് അങ്ങാടി എന്നു പറയുന്നിടം നാലഞ്ച് ഏറുമാടങ്ങൾ മാത്രമായിരുന്നു. ഒരു മൈതാനവും അതിനു ചുറ്റും കുറച്ച് ഏറുമാടങ്ങളും ചേരുന്ന സ്ഥലം. അവയുടെ പിന്നിൽ തുവരക്കാടുകളും വാഴക്കൂട്ടങ്ങളും അവയ്ക്കിടയിലായി കുടിലുകളും. റോഡരികിൽ നിരനിരയായി നിൽക്കുന്ന വലിയ മാവുകൾ. ഇങ്ങനെ പരിഷ്കാരം കടന്നുചെല്ലാത്ത ഒരു ഗ്രാമപ്രദേശത്തിന്റെ എല്ലാ സൂചനയും ഈ വിവരണത്തിലുണ്ട്.
♦ 'ഓർമ്മയിലെ തീനാളങ്ങൾ' എന്ന ശീർഷകം പാഠഭാഗത്തിന് എത്രമാത്രം ഉചിതമാണ്? വിശദമാക്കുക.തീനാളങ്ങൾ പൊള്ളിക്കുന്നതാണ്. ഭയപ്പെടുത്തുന്നതുമാണ്. ഓർമ്മയിലെ തീനാളങ്ങൾ എന്ന പ്രയോഗത്തിൽ കഴിഞ്ഞ കാലത്തിലെ പൊള്ളുന്ന അനുഭവങ്ങളെക്കുറിച്ചാണ് സൂചന. മരണാസന്നനായി കിടക്കുന്ന ദശരഥൻ തന്റെ ജീവിതത്തിൽ ഉണ്ടായ മുനിശാപത്തെക്കുറിച്ച് കൗസല്യയോട് പറയുന്നതാണ് പാഠഭാഗം. സരയൂനദീതടത്തിൽ നിന്ന് ആന വെള്ളം കുടിക്കുന്ന ശബ്ദംകേട്ട് ദശരഥൻ അമ്പ് അയച്ചപ്പോൾ അത് ചെന്നുതറച്ചത് പുഴയിൽ വെള്ളം എടുക്കാനിറങ്ങിയ മുനികുമാരനിലാണ്. മകൻ കൊല്ലപ്പെട്ടതറിഞ്ഞ് തങ്ങൾക്ക് ഇനി ആശ്രയമാരുമില്ലെന്ന തിരിച്ചറിവിൽ ആ വൃദ്ധമാതാപിതാക്കൾ മകന്റെ ചിതയിൽ ചാടി ദേഹത്യാഗം ചെയ്യുന്നു. ആ ചിതയുടെ തീനാളങ്ങൾ ശരീരത്തിൽ കത്തിപ്പടരുമ്പോഴാണ് മുനി ദശരഥനെ ശപിക്കുന്നത്. പൊട്ടിത്തെറിക്കുന്ന ആ തീനാളങ്ങൾ ദശരഥൻ ഇപ്പോഴും മനസ്സിൽ വ്യക്തമായി കാണുന്നുണ്ട്. ദശരഥന്റെ ഓർമയിൽ ആ തീനാളങ്ങൾ ഒരിക്കലും കെട്ടുപോകുന്നില്ല. പാഠഭാഗത്തിന് അനുയോജ്യമായ ശീർഷകമാണ് നൽകിയിരിക്കുന്നത്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
♦ മൊഴിയാഴം
മൊഴിമുത്തുകൾ എന്ന യൂണിറ്റിലെ രണ്ടാമത്തെ പാഠമാണ് മൊഴിയാഴം. ഇതിൽ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ പി. കുഞ്ഞിരാമൻ നായർ, ഒ. വി. വിജയൻ, സി. എൻ. ശ്രീകണ്ഠൻനായർ, ആഷാമേനോൻ എന്നിവരുടെ രചനാഭാഗങ്ങളാണുള്ളത്.
♦ നിളാതീരത്ത് - പി. കുഞ്ഞിരാമൻ നായർ
പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥാപരമായ രചനയാണ് 'കവിയുടെ കാല്പാടുകൾ'. നിളാതീരത്തു കൂടിയുള്ള യാത്രയിലെ കാഴ്ചകളുടെ മനോഹാരിത കവി വാക്കുകൾ കൊണ്ട് വരച്ചിടുന്നതാണ് പാഠഭാഗം.
നീലനിറമുള്ള മേൽക്കൂര പോലെ പരന്നുകിടക്കുന്ന ആകാശം. മേഘങ്ങൾക്കിടയിലൂടെ കാണുന്ന ആകാശനീലിമയുടെ ഭംഗി. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ആകാശമെന്ന സൗന്ദര്യസരസ്സിന് കരിങ്കല്ലുകൊണ്ടുള്ള പടവുകൾ തീർക്കുകയാണ് മലനിരകൾ. നാലുദിക്കുകളിലും പർവതങ്ങൾ ഉയർന്നുനിൽക്കുന്നതു കണ്ടാൽ നീലത്താമരകൾ ഇതൾ വിരിഞ്ഞതുപോലെ തോന്നും നേർത്ത മൂടൽമഞ്ഞിന്റെ മൂടുപടം ഈ കാഴ്ചകളെ മറയ്ക്കുന്നു എന്നിങ്ങനെ നിളാതീരത്തെ കവി വർണിക്കുകയാണ്. മനുഷ്യന്റെ അന്തമില്ലാത്ത മനോരാജ്യം പോലെ അറ്റമില്ലാത്ത കരിമ്പാറക്കുന്നുകൾ, നെൽക്കതിരുകൾ നിറഞ്ഞ പാടങ്ങൾ, പാതി പച്ചനിറത്തിലുള്ള തോട്ടങ്ങൾക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്നതുപോലെ അങ്ങിങ്ങായി കാണുന്ന ഗ്രാമീണഭവനങ്ങൾ, നാടോടിപ്പാട്ടുപാടി, പാദസരമിട്ട് വയലേലകൾക്കിടയിലൂടെ നടന്നുപോകുന്ന പെൺകുട്ടിയെ പാലെ കടലിലേക്ക്-ഭർത്തൃഗൃഹത്തിലേക്ക്- ഒഴുകുന്ന ഭാരതപ്പുഴ എന്നിങ്ങനെയുള്ള കാഴ്ചകളിലേക്കും കവി വായനക്കാരെ കൊണ്ടുപോകുന്നു.
♦ പദപരിചയം
• മേലാപ്പ് - മേൽക്കട്ടി, വിതാനം
• ചക്രവാളം - ആകാശവും ഭൂമിയുമായി കൂട്ടിമുട്ടുന്നതുപോലെ തോന്നുന്നയിടം
• സരസ്സ് - തടാകം
• അഗാധം - ആഴമുള്ള
• ഗിരിനിര - മലനിര
• മൂടുപടം - മൂടുന്ന വസ്ത്രം
• അറ്റംപെടാത്ത - അറ്റം കാണാത്ത
• മനോരാജ്യം - വിചാരം
• ചടച്ച - മെലിഞ്ഞ
♦ വിഗ്രഹിച്ചെഴുതുക
• നീലമേലാപ്പ് - നീലനിറമുള്ള മേലാപ്പ്
• നീലത്താമരത്തടാകം - നീലത്താമരകൾ നിറഞ്ഞ തടാകം
• ഗ്രാമീണഭവനങ്ങൾ - ഗ്രാമീണരുടെ ഭവനങ്ങൾ
• ഭർത്തൃഗൃഹം - ഭർത്താവിന്റെ ഗൃഹം
♦ ദ്വിത്വസന്ധി
• എത്തിപ്പിടിക്കാൻ - എത്തി, പിടിക്കാൻ
• നീലത്താമര - നീല, താമര
• കരിമ്പാറക്കുന്ന് - കരിമ്പാറ, കുന്ന്
♦ ആഗമസന്ധി
• മൊഴിയാഴം - മൊഴി, ആഴം
• കുപ്പിവളയിട്ട - കുപ്പിവള, ഇട്ട
♦ പകരം പദങ്ങൾ
• മേഘം - ഘനം, ജലദം, അംബുദം
• മല - ഗിരി, അദ്രി, അചലം
• താമര - ജലജം, പത്മം, നളിനം
• മഞ്ഞ് - തുഷാരം, തുഹിനം, നീഹാരം
• വയൽ - കേദാരം, ക്ഷേത്രം, വപ്രം
• വീട് - ഭവനം, ഗൃഹം, ആലയം
♦ കൂമൻകാവ് - ഒ. വി. വിജയൻ
കൂമൻകാവിൽ ബസ്സിറങ്ങിയ രവി കാണുന്ന കാഴ്ചകളും രവിയുടെ അനുഭവങ്ങളുമാണ് ഈ ഭാഗത്തുള്ളത്. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലെ ഭാഗമാണിത്. ബസ്സിന്റെ തട്ടിൽ നിന്ന് പെട്ടിയും കിടക്കയും എടുത്ത് രവി കൂമൻകാവിൽ ഇറങ്ങി. അരയാലിലകളിൽ കാറ്റുവീശുന്നുണ്ടായിരുന്നു. ആ കാറ്റേറ്റപ്പോൾ തലതിരിച്ചിലിന് അല്പം ആശ്വാസം തോന്നി. തേക്കിൻകുറ്റികളിൽ കേറ്റി നിർത്തിയ നാലഞ്ച് ഏറുമാടങ്ങളാണ് കൂമൻകാവ് അങ്ങാടി. അതിലൊന്ന് സർവത്ത് കടയാണ്. അവിടെ നിന്ന് രവി സർവത്ത് കുടിക്കുന്നു. സർവത്തിൽ ചേർത്തിട്ടുള്ള വെള്ളത്തെക്കുറിച്ച് 'പുതുമഴയുടെ രുചിയുള്ള വെള്ളം' എന്നാണ് രവി പറയുന്നത്. അവിടെയൊരു ബഞ്ചിലിരുന്ന് കൂമൻകാവിന്റെ ചിത്രം മനസ്സിലേക്ക് പകർത്താൻ ശ്രമിക്കുകയാണ് രവി. തേക്കിൻകുറ്റികളിൽ ഉറപ്പിച്ച നാലഞ്ച് ഏറുമാടങ്ങളും മുന്നിൽ നീണ്ട പാതയും പാത അവസാനിക്കുന്നിടത്തു് ചെറിയൊരു മൈതാനവും. അവയുടെ പുറകിൽ തുവരക്കാടുകളും വാഴക്കൂട്ടങ്ങളും അതിനിടയിൽ മറഞ്ഞുകിടക്കുന്ന കുടിലുകൾ, ബലിഷ്ഠകായന്മാരായ മുത്തച്ഛന്മാരെപോലെ പടർന്നുനിൽക്കുന്ന മാവുകളും വഴിനീളെ നീലഞരമ്പോടിയതുപോലുള്ള അതിന്റെ തണലുകളും എല്ലാമാണ് രവി കാണുന്ന കാഴ്ചകൾ. ഈ കാഴ്ചകൾ നേരിൽ കാണുന്ന പ്രതീതിയോടെ ഒ. വി. വിജയൻ വാക്കുകൾകൊണ്ട് വരച്ചിടുന്നു. പരിഷ്കാരം കടന്നുചെന്നിട്ടില്ലാത്ത ഒരു നാട്ടിൻപുറത്തിന്റെ സവിശേഷതകൾ, അവിടുത്തെ ഗ്രാമ്യഭാഷയുടെ ഭംഗി ഇതെല്ലാം ഈ വിവരണത്തിലുണ്ട്.
♦ പദപരിചയം
• തലതിരിച്ചിൽ - തലചുറ്റൽ
• ആക്കം - ആശ്വാസം
• ആലസ്യം - മടി, ഉത്സാഹമില്ലായ്മ
• ഞ്ഞെങ്ങ്ണ്ടാണ് - ഇനി എങ്ങോട്ടാണ്
• ഞമ്മക്ക് - എനിക്ക്
• ബടന്നങ്ങട് - ഇവിടുന്നങ്ങോട്ട്
• ഇശ്ശി - കുറച്ച്
• ഷോഡ - സോഡ
• ഐശ് ലം - ഐസിനേക്കാൾ
• ചുവ - രുചി
• ബലിഷ്ഠകായൻ - ബലമുള്ള ശരീരമുള്ളവൻ
• നരകപടം - നരകത്തിലെ ശിക്ഷാവിധികളുടെ ചിത്രങ്ങളുള്ള പണ്ടുകാലത്തെ കലണ്ടർ. ഇതു വീടുകളുടെയും കടകളുടെയും മുമ്പിൽ ഫ്രെയിം ചെയ്തുവച്ചിരുന്നു.
• വേവട - ചിത്രം ഫ്രെയിം ചെയ്യുമ്പോൾ അലങ്കാരമായി പിടിപ്പിക്കുന്ന അലുമിനിയം ഫോയിൽ പേപ്പർ.
♦ പകരംപദങ്ങൾ
• കാറ്റ് - പവനൻ, മാരുതൻ, വാതം
• വെള്ളം - ജലം, തോയം, സലിലം
• മാവ് - ആമ്രം, മാകന്ദം, ചൂതം
♦ ലോപസന്ധി
• പതിഞ്ഞിരുന്ന - പതിഞ്ഞ്, ഇരുന്ന
• നാലഞ്ച് - നാല്, അഞ്ച്
• നിലത്തറഞ്ഞ - നിലത്ത്, അറഞ്ഞ
♦ ദ്വിത്വസന്ധി
• ഇറക്കിക്കഴിഞ്ഞിരുന്നു - ഇറക്കി, കഴിഞ്ഞിരുന്നു
• കഴുകിക്കളയുക - കഴുകി, കളയുക
• വാഴക്കൂട്ടം - വാഴ, കൂട്ടം
♦ ആദേശസന്ധി
• കലത്തിൽ - കലം, ഇൽ
• ആലസ്യത്തിന്റെ - ആലസ്യം, ഇന്റെ
♦ ആഗമസന്ധി
• പാതയവസാനിക്കുക - പാത, അവസാനിക്കുക
• അവയ്ക്കെല്ലാം - അവയ്ക്ക്, എല്ലാം
• ചുവയുള്ള - ചുവ, ഉള്ള
♦ ഓർമയിലെ തീനാളങ്ങൾ - സി. എൻ. ശ്രീകണ്ഠൻനായർ
“സാകേതം'' എന്ന നാടകത്തിലെ ഒരു ഭാഗമാണ് ഓർമ്മയിലെ തീനാളങ്ങൾ. ദശരഥനും കൗസല്യയുമാണ് ഈ നാടകഭാഗത്തെ പ്രധാന കഥാപാത്രങ്ങൾ. രാമലക്ഷ്മണന്മാർ സീതയോടൊപ്പം വനവാസത്തിനു പോയതോടെ മനോവിഷമം കൊണ്ട് തളർന്ന ദശരഥൻ തനിക്ക് പണ്ട് ലഭിച്ച ഒരു മുനിശാപത്തെക്കുറിച്ച് കൗസല്യയോട് പറഞ്ഞ് കരയുന്നതാണ് സന്ദർഭം.
അസ്ത്രവിദ്യയിൽ അസാമാന്യമായ കഴിവ് നേടിയ ദശരഥന് ശബ്ദം കേട്ട ദിക്കിലേക്ക് ഉന്നംവച്ച് അസ്ത്രമയയ്ക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. ഒരിക്കൽ നായാട്ട് നടത്തുമ്പോൾ സരയൂ തടാകത്തിൽ ആന തുമ്പിക്കൈയിൽ വെള്ളമെടുക്കുന്ന ശബ്ദം കേട്ടു. ശബ്ദം കേട്ടിടത്തേക്ക് ദശരഥൻ അസ്ത്രം തൊടുത്തു. പക്ഷേ, ആനയുടെ രോദനത്തിനു പകരം ദശരഥൻ ഒരു മനുഷ്യന്റെ ദീനരോദനമാണ് കേട്ടത്. ശബ്ദംകേട്ട സ്ഥലത്തേക്ക് ഓടിയെത്തിയ ദശരഥൻ കണ്ടത് തന്റെ അസ്ത്രമേറ്റ് പ്രാണവേദനയാൽ പിടയുന്ന ശ്രാവണൻ എന്ന മുനികുമാരനെയാണ്. തന്റെ അന്ധരായ മാതാപിതാക്കൾക്ക് ആരുമില്ലല്ലോ എന്നു വിലപിച്ച് ആ മുനികുമാരൻ അന്ത്യശ്വാസംവലിച്ചു. ദശരഥൻ മുനികുമാരന്റെ അന്ധരായ വൃദ്ധദമ്പതികളെ ചെന്നു കണ്ടു. ശ്രാവണൻ വെള്ളം കൊണ്ടുവരാൻ വൈകിയതെന്തേയെന്നവർ ചോദിച്ചപ്പോൾ ദശരഥൻ സംഭവങ്ങളെല്ലാം വിവരിച്ചു. പുത്രവിയോഗത്തിനു പുറമേ ഇനി തങ്ങളെ സംരക്ഷിക്കാൻ ആരുമില്ല എന്ന ദുഃഖത്താലും മകന്റെ ചിതയിൽ അവരും ജീവിതം അവസാനിപ്പിച്ചു. കുറ്റം ചെയ്തത് രാജാവാണെങ്കിൽത്തന്നെയും പുത്രശോകത്താൽ നീ മരിക്കുമാറാകട്ടെ എന്ന് അവർ ദശരഥനെ ശപിക്കുകയും ചെയ്തു. ഇന്നെനിക്ക് ഈ അവസ്ഥ വന്നിരിക്കുന്നത് ശാപത്തിന്റെ ഫലമായാണ് എന്ന് ദശരഥൻ കൗസല്യയോട് പറയുന്നു.
♦ പദപരിചയം
• നീഹാരം - മഞ്ഞ്
• നാലാംയാമം - വെളുപ്പിന് 3 മുതൽ 6 വരെയുള്ള സമയം (സരസ്വതീയാമം)
• ലാക്ക് - ലക്ഷ്യം
• നിയോഗം - ചുമതല, ഏർപ്പെടുത്തൽ
• പുത്രൻ - മകൻ
• അരുളി - പറഞ്ഞു
• സ്ഫുടമായ - സ്പഷ്ടമായ
♦ പകരംപദങ്ങൾ
• തല - ശീർഷം, ശിരസ്, ഉത്തമാംഗം
• കിളി - പക്ഷി, പറവ, ഖഗം
• ശബ്ദം - നാദം, രവം, നിനദം
• ചോര - രക്തം, രുധിരം, നിണം
• വൃദ്ധൻ - വയോധികൻ, ജീർണൻ, ജഠരൻ
♦ വിഗ്രഹിച്ചെഴുതുക
• അച്ഛനമ്മമാർ - അച്ഛനും അമ്മയും
• ദാഹജലം - ദാഹം തീർക്കുന്നതിനുള്ള ജലം
• വൃദ്ധദമ്പതികൾ - വൃദ്ധരായ ദമ്പതികൾ
• കാലടിശബ്ദം - കാലടിയുടെ ശബ്ദം
• രക്ഷാമാർഗം - രക്ഷയ്ക്കായുള്ള മാർഗം
• തീനാളം - തീയുടെ നാളം
♦ ദ്വിത്വസന്ധി
• പുൽത്തറ - പുൽ, തറ
• കെട്ടിപ്പിടിച്ചു - കെട്ടി, പിടിച്ചു
• പൊട്ടിത്തെറിച്ചു - പൊട്ടി, തെറിച്ചു
♦ ആദേശസന്ധി
• ശബ്ദത്തിന്റെ - ശബ്ദം, ഇന്റെ
• ശരീരത്തിൽ - ശരീരം, ഇൽ
• യാമത്തിൽ - യാമം, ഇൽ
♦ ലോപസന്ധി
• പെട്ടെന്നുണർന്നു - പെട്ടെന്ന്, ഉണർന്നു
• മാപ്പിരന്നു - മാപ്പ്, ഇരന്നു
• പാഞ്ഞെത്തി - പാഞ്ഞ്, എത്തി .
♦ ആഗമസന്ധി
• ഉറങ്ങുകയായിരുന്നു - ഉറങ്ങുക, ആയിരുന്നു
• നീയല്ലാതെ - നീ, അല്ലാതെ
♦ ഒരു തൂവലിന്റെ കഥ - ആഷാമേനോൻ
ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതപ്രദേശങ്ങളിൽ പ്രചരിക്കുന്ന ഒരു നാടോടിക്കഥയാണ് ഈ യാത്രാവിവരണഭാഗത്തുള്ളത്. മരുഭൂമിയുടെ നടുവിലെ ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയ ഒരു ബാലൻ തന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളത്തിൽ ഒരു പദ്മരാഗപ്പക്ഷിയുടെ (ശരപ്പക്ഷി) പ്രതിബിംബം കണ്ടു. തന്നെ ഏറെ ആകർഷിച്ച ആ പക്ഷിയെ അന്വേഷിച്ച് അവൻ യാത്രയാകുന്നു. പിന്നീടുള്ള അവന്റെ ജീവിതം ആ പക്ഷിയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ യാത്രയുടെ നിർണായകമായ ഏതോ നിമിഷത്തിൽ ഒരു വൃദ്ധൻ പദ്മരാഗപ്പക്ഷി കൂടു കൂട്ടുന്ന
വടക്കൻ പർവതനിരകളെക്കുറിച്ച് അവന് പറഞ്ഞുകൊടുത്തു. പക്ഷിയെത്തേടി ദുഷ്കരമായ ആ പർവതനിരകളിലേക്ക് അവൻ യാത്രയായി.
ക്ഷീണം ശരീരത്തെ തളർത്തുമ്പോഴെല്ലാം ആ കുഞ്ഞുപക്ഷിയുടെ ചെമന്ന ചിറകുകൾ അവന് ഊർജം നൽകിക്കൊണ്ടിരുന്നു. പർവത മുകളിലെത്തിയപ്പോൾ അവൻ കുഴഞ്ഞുവീണു. പക്ഷിയുടെ പ്രതിബിംബം പ്രതിഫലിച്ച അവന്റെ കൈത്തലങ്ങൾ അപ്പോഴും നിവർത്തിപ്പിടിച്ചിരുന്നു. മരിക്കുന്ന നിമിഷത്തിനു മുമ്പായി അവന്റെ കൈവെള്ളയിൽ ആ പക്ഷിയുടെ തൂവൽ പറന്നുവീഴുന്നു. ജീവിതാവസാനംവരെ നീണ്ട കൗതുകം നിറഞ്ഞ ഒരു അന്വേഷണത്തിന്റെ, കണ്ടെത്തലിന്റെ കഥയാണിത്.
♦ പദപരിചയം
• ദാഹാർത്തൻ - ദാഹത്താൽ വിഷമിച്ചവൻ
• ആരായൽ - അന്വേഷിക്കൽ
• പരിക്ഷീണം - നന്നേക്ഷീണിച്ച
• അന്വേഷി - അന്വേഷിക്കുന്നവൻ
• മൃതി - മരണം
• തിമിരം - ഇരുട്ട്
• ത്വരിപ്പിക്കുക - വേഗം കൂട്ടുക
♦ പകരംപദങ്ങൾ
• മിന്നൽ - ക്ഷണപ്രഭ, വിദ്യുത്, ചഞ്ചല
• നിലാവ് - ചന്ദ്രിക, കൗമുദി, ജ്യോത്സ്ന
• ചിറക് - പക്ഷം, പത്രം, ഛദം
• യാത്ര - അയനം, ഗമനം, യാനം
• പർവതം - അദ്രി, അചലം, കുന്ന്
♦ വിഗ്രഹിച്ചെഴുതുക
• തെളിനീർ - തെളിഞ്ഞ നീർ
• ദാഹാർത്തൻ - ദാഹത്താൽ ആർത്തൻ
• രാപകലുകൾ - രാവും പകലും
• പർവതനിര - പർവതങ്ങളുടെ നിര
• ഊർജസന്നിധി - ഊർജത്തിന്റെ സന്നിധി
♦ ദ്വിത്വസന്ധി
• നാടോടിക്കഥ - നാടോടി, കഥ
• കൈക്കുമ്പിൾ - കൈ, കുമ്പിൾ
• പതുക്കെപതുക്കെ - പതുക്കെ, പതുക്കെ
• കൈത്തലം - കൈ, തലം
♦ ആദേശസന്ധി
• ആകാശത്തിൽ - ആകാശം, ഇൽ
• ജീവിതത്തിന്റെ - ജീവിതം, ഇന്റെ
♦ ലോപസന്ധി
• കണ്ണഞ്ചി - കണ്ണ്, അഞ്ചി
• രണ്ടിറക്ക് - രണ്ട്, ഇറക്ക്
• പറന്നകലുന്നത് - പറന്ന്, അകലുന്നത്
♦ ആഗമസന്ധി
• എവിടെയാണ് - എവിടെ, ആണ്
♦ ഭാവാത്മകവായന
♦ പാഠഭാഗങ്ങൾ ഓരോരുത്തരായി ഭാവാത്മകമായി ഗ്രൂപ്പിൽ വായിച്ചവതരിപ്പിക്കുക. ഏറ്റവും മികച്ച വായന പൊതുവായി ക്ലാസിൽ അവതരിപ്പിക്കുമല്ലോ.
ആത്മകഥ, നോവൽ, നാടകം, യാത്രാവിവരണം എന്നിവയിൽ നിന്നുള്ള ഭാഗങ്ങളാണ് പാഠഭാഗങ്ങൾ. അതുകൊണ്ടുതന്നെ ഓരോ പാഠത്തിനും ഓരോ ഭാവമുണ്ട്, താളമുണ്ട്, ഒഴുക്കുണ്ട്. അത് ഉൾക്കൊണ്ട് വേണം വായിക്കാൻ. ഊന്നൽ നൽകേണ്ട സന്ദർഭങ്ങൾ തിരിച്ചറിഞ്ഞ് വായിച്ച് അവതരിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ.
♦ പ്രതികരണക്കുറിപ്പ്
♦ 'അവിടെ ഒരു ബെഞ്ചിലിരുന്നുകൊണ്ട് രവി കൂമൻകാവിന്റെ ചിത്രമുൾക്കൊള്ളാൻ ശ്രമിച്ചു. രവി കണ്ട കൂമൻകാവിന് എന്തെങ്കിലും പ്രത്യേകതയുള്ളതായി നിങ്ങൾക്ക് തോന്നിയോ? ഉണ്ടെങ്കിൽ അവയെന്തെല്ലാമെന്ന് കുറിക്കുക.
രവിയുടെ കാഴ്ചകളിൽ നിറയുന്ന കൂമൻകാവിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. തേക്കിൻകുറ്റികളിൽ കയറ്റിനിർത്തിയിട്ടുള്ള നാലഞ്ച് ഏറുമാടങ്ങളായിരുന്നു കൂമൻകാവിലെ അങ്ങാടിയിൽ ഉണ്ടായിരുന്നത്. കൂമൻകാവിലേക്കുള്ള വഴി അവസാനിക്കുന്ന മൈതാനത്തിനു ചുറ്റുമായിരുന്നു ഏറുമാടങ്ങൾ. അവയുടെ പുറകിൽ തുവരക്കാടുകളിലും വാഴക്കൂട്ടങ്ങളിലും മറഞ്ഞു നിൽക്കുന്ന കുടിലുകൾ. അവയ്ക്കുമുകളിൽ കരുത്തുള്ള മുത്തച്ഛന്മാരെപോലെ പടർന്നുനിൽക്കുന്ന മാവുകളും നീലഞരമ്പ് ഓടിയ പരന്ന തണലുമുണ്ട്. ഇത് കൂമൻകാവിന് ഒരു പ്രത്യേക ഭംഗി നൽകിയിരുന്നു. പ്രകൃതിയുടെയും ചുറ്റുപാടുകളുടെയും ഈ സൂക്ഷ്മ ദൃശ്യങ്ങളാണ് രവി മനസ്സിൽ ഉൾക്കൊണ്ടത്. പരിഷ്കാരം കടന്നു ചെല്ലാത്ത, അധികം ആൾപ്പാർപ്പില്ലാത്ത, ശാന്തമായ ഒരു ഗ്രാമവും അവിടുത്തെ പ്രകൃതിരമണീയതയുമാണ് രവി എത്തിച്ചേർന്ന കൂമൻകാവിന്റെ സവിശേഷതകൾ. ഈ സവിശേഷതകൾ വിവരണത്തിൽ നിന്ന് മനസ്സിലാക്കാം.
♦ വാക്യഭംഗി
♦ നിളാതീരത്ത് എന്ന പാഠഭാഗത്ത്
• അനന്തചക്രവാളം
• ഗിരിനിരകൾ.
• കരിമ്പാറക്കുന്നുകൾ.
എന്നിവ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത്? ഭാഷാപരമായ എന്തെല്ലാം സവിശേഷതകൾ അവയിൽ കാണാനാവും? അവയുടെ പ്രത്യേകതകൾ ചർച്ചചെയ്യൂ. മറ്റു പാഠഭാഗങ്ങളിൽ നിന്നും ഇതുപോലുള്ള പ്രയോഗങ്ങൾ കണ്ടെത്തു.
• അനന്തചക്രവാളം - നാലുപാടും നീലമേലാപ്പുകെട്ടിയ അനന്തചക്രവാളം
• ഗിരിനിരകൾ - കണ്ണെത്താത്ത സൗന്ദര്യസരസ്സിന് കൽപടവുകൾ
തീർത്ത മലനിരകൾ.
• കരിമ്പാറക്കുന്നുകൾ - അറ്റംപെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകൾ.
നാലുവശത്തും നീല നിറമുള്ള മേൽക്കൂര കെട്ടിയതുപോലെയാണ് ആകാശം കാണപ്പെടുന്നത്. വിശാലമായ നീലാകാശത്തിന്റെ ഭംഗി വാക്കുകൾകൊണ്ട് കവി വരച്ചിടുന്നു. കണ്ണെത്താത്ത സൗന്ദര്യസരസ്സിന് കരിങ്കൽപ്പടവുകൾ തീർത്ത മലനിരകൾ എന്ന വർണ്ണനയിൽ ആകാശത്തോളം ഉയർന്ന് നിലകൊളളുന്ന മലകളുടെ ദൃശ്യം നിറയുന്നു. നാലുവശവും നിൽക്കുന്ന ഗിരിനിരകളെ നീലത്താമരകൾ ഇതൾവിരിഞ്ഞു നിൽക്കുന്നതായി കവി സങ്കല്പിക്കുന്നു. ആകാശത്തിന്റെ നീലനിറം മലനിരകളിലേക്ക് വ്യാപിക്കുന്നതിന്റെ സൗന്ദവും ഈ വരികളിലുണ്ട്.
അറ്റം കാണാതെ പരന്നുകിടക്കുന്ന കരിമ്പാറക്കുന്നുകൾ എന്ന പ്രയോഗം കവിയുടെ അതിരില്ലാത്ത ഭാവനാലോകത്തെക്കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്.
ഗദ്യം കവിതപോലെ മനോഹരമാകുന്നത് ഈ വർണനകളിൽ കാണാം. സൗന്ദര്യത്തിന്റെ പുതിയൊരു ഭാവതലമാണ് കവി സ്യഷ്ടിക്കുന്നത്.
മറ്റു പാഠഭാഗങ്ങളിൽ നിന്നുള്ള പ്രയോഗങ്ങൾ
• കൂമൻകാവ്
• തുവരക്കാറ്റുകളിലും വാഴക്കൂട്ടങ്ങളിലും നഷ്ടപ്പെട്ട കുടിലുകൾ എന്ന പ്രയോഗത്തിൽ മരങ്ങൾക്കും ചെടികൾക്കുമിടയിൽ, മറഞ്ഞുകിടക്കുന്ന കുടിലുകളുടെ ദൃശ്യം വായനക്കാരുടെ മനസ്സിൽ കൊണ്ടുവരുന്നു.
• ബലിഷ്ഠകായന്മാരായ മുത്തച്ഛന്മാരെപോലെ പടർന്നുനിന്ന മാവുകൾ എന്ന വർണനയിൽ മാവുകളെ മുത്തച്ഛനോട് ഉപമിക്കുകയാണ്.
• നീലഞരമ്പോടിയ പരന്നതണലുകൾ: പടർന്നുപന്തലിച്ചു നിൽക്കുന്ന മാവിന്റെ നിഴലിനെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം.
• ഓർമയിലെ തീനാളങ്ങൾ
• നീഹാരക്കോടിയിട്ട സരയൂതടം: മഞ്ഞിൻ പുതപ്പണിഞ്ഞ പുലർകാലത്തെ സരയൂനദീതടത്തിന്റെ കാഴ്ചയാണ് ഈ വർണന.
• പൊട്ടിത്തെറിക്കുന്ന തീനാളങ്ങൾ: ശരീരത്തിൽ തീ കത്തിപ്പിടിക്കുമ്പോൾ ഉണ്ടാകുന്ന പൊട്ടിത്തെറിശബ്ദവും ഭീകര ദൃശ്യവും ഈ പ്രയോഗത്തിലുണ്ട്.
• ഒരു തൂവലിന്റെ കഥ
പദ്മരാഗപ്പക്ഷിയുടെ പൂഞ്ചിറകുകൾ അവന്റെ കൈത്തലത്തിലെ ജലാകാശത്തിൽ പ്രതിഫലിക്കുന്നു.
കൈത്തലത്തിൽ കോരിയെടുത്ത ജലത്തിൽ പദ്മരാഗപ്പക്ഷിയുടെ രൂപം പ്രതിഫലിക്കുന്ന മനോഹരകാഴ്ച ഈ പ്രയോഗത്തിലൂടെ അവതരിപ്പിക്കുന്നു.
♦ ഏകപാത്രാഭിനയം
♦ ഓർമ്മയിലെ തീനാളങ്ങൾ എന്ന പാഠഭാഗം ഗ്രൂപ്പിൽ വായിച്ചു മനസ്സിലാക്കി ഏകപാത്രാഭിനയമായി അവതരിപ്പിക്കൂ, മികച്ച പൊതുവായി ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുമല്ലോ.
♦ താരതമക്കുറിപ്പ്
♦ നിളാതീരത്ത്, കൂമൻകാവ്, ഒരു തൂവലിന്റെ കഥ എന്നീ പാഠഭാഗങ്ങൾ പരിചയപ്പെട്ടുവല്ലോ. യാത്രയുടെ വ്യത്യസ്ത വിവരണരീതികളാണ് ഇവയെ കൂടുതൽ ആകർഷകമാക്കുന്നത്. പാഠഭാഗങ്ങൾ വിശകലനം ചെയ്ത് അവയിലെ ഭാഷാപരമായ സവിശേഷതകൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
'നിളാതീരത്ത് ' പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥാഭാഗവും 'കുമൻകാവ്' ഒ.വി.വിജയന്റെ നോവൽഭാഗവും 'ഒരു തൂവലിന്റെ കഥ' ആഷാമേനോന്റെ സഞ്ചാരസാഹിത്യഭാഗവുമാണ്. എന്നാൽ മൂന്നു പാഠഭാഗങ്ങളിലും യാത്രയുടെ അനുഭവങ്ങളാണ് കടന്നുവരുന്നത്. മനോഹരമായ വർണ്ണനയാണ് പി.കുഞ്ഞിരാമൻ നായരുടെ ആത്മകഥാഭാഗത്തെ ശ്രദ്ധേയമാക്കുന്നത്. നീലമേലാപ്പുകെട്ടിയ അനന്തചക്രവാളം, മേഘമാലകൾ, കണ്ണെത്താത്ത സൗന്ദര്യസരസ്സ്, കരിങ്കൽപ്പടവുകൾ തീർത്ത മലനിരകൾ, ഗിരിനിരകളുടെ നീല താമരത്തടാകങ്ങൾ, മൂടൽമഞ്ഞിന്റെ മൂടുപടം, കുപ്പിവളയിട്ട ചടച്ച പാടങ്ങൾ തുടങ്ങിയ വർണനകൾ മനോഹരമായ ഒരു ഗ്രാമത്തിലെ ദൃശ്യങ്ങൾ വായനക്കാരുടെ ഉള്ളിലേക്ക് കൊണ്ടുവരാൻ പര്യാപ്തമാണ്. കവിതപോലെ മനോഹരമാണ് ഈ യാത്രാനുഭവം. ഉറക്കക്ഷീണം പിടിപെട്ട കുപ്പിവളയിട്ട പാടങ്ങൾ, പാളി നോക്കുന്ന ഗ്രാമീണഭവനങ്ങൾ, പാദസരമിട്ട് ഭർത്തൃഗൃഹത്തിലേക്ക് പോകുന്ന ഭാരതപ്പുഴ എന്നീ വർണ്ണനകളിലൂടെ പ്രകൃതിദൃശ്യങ്ങൾക്ക് മാനുഷികഭാവം പകർന്നുനൽകുകയാണ് കവി.
കൂമൻകാവിന്റെ കൃത്യമായ ചിത്രീകരണമാണ് 'കൂമൻകാവിൽ' ഉള്ളത്. നിലത്തറഞ്ഞ തേക്കിൻകുറ്റികളിൽ കേറ്റി നിർത്തിട്ടുള്ള ഏറുമാടങ്ങൾ, തുവരക്കാടുകളിലും, വാഴക്കൂട്ടങ്ങളിലും നഷ്ടപ്പെട്ട കുടിലുകൾ, ബലിഷ്ഠകായന്മാരായ മുത്തച്ഛന്മാരെപ്പോലെ പടർന്നു നിന്ന മാവുകൾ, നീലഞരമ്പോടിയ പരന്ന തണലുകൾ എന്നിങ്ങനെയാണ് ഒ. വി. വിജയൻ കൂമൻകാവിന്റെ ദൃശ്യം അവതരിപ്പിക്കുന്നത്. അങ്ങാടിയും കുടിലുകളും മാവുകളും തണലുമെല്ലാം നിറഞ്ഞ ഒരു ഗ്രാമത്തിന്റെ യഥാർഥ ചിത്രം ഒ. വി. വിജയൻ അവതരിപ്പിക്കുന്നു. ഈ രണ്ട് യാത്രാനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു യാത്രയാണ് 'ഒരു തൂവലിന്റെ കഥ'യിലുള്ളത്. കൈക്കുമ്പിളിൽ കോരിയ വെള്ളത്തിൽ പ്രതിഫലിച്ച പദ്മരാഗപ്പക്ഷിയെ അന്വേഷിച്ചപോകുന്ന ബാലനും യാത്രയിലുടനീളം അവനുണ്ടായ അനുഭവങ്ങളും ജീവിതാവസാനം വരെ നീളുന്ന ആ യാത്രയും അന്വേഷണവും ഒടുവിൽ മരണത്തിനു തൊട്ടുമുമ്പ് അവന്റെ കൈത്തലത്തിൽ വീണ പദ്മരാഗപ്പക്ഷിയുടെ തൂവലും ഒരു സാങ്കല്പിക യാത്രയുടെ അനുഭവമാണ് വായനക്കാരന് പകർന്നു നൽകുന്നത്.
മൂന്ന് പാഠഭാഗങ്ങളും വ്യത്യസ്തമായ യാത്രയുടെ അനുഭവങ്ങളാണ് വായനക്കാർക്ക് പകരുന്നത്. മൂന്നു എഴുത്തുകാരും ഉപയോഗിച്ചിരിക്കുന്ന ഭാഷയും പ്രയോഗങ്ങളും ആവിഷ്കാരരീതിയും എല്ലാം വ്യത്യസ്തമാണ്.
♦ യാത്രാവിവരണം
നിങ്ങൾ നടത്തിയ ഒരു യാത്രയെക്കുറിച്ചുള്ള വിവരണം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുക. യാത്രയിൽ കണ്ട കാഴ്ചയുടെ വർണ്ണനകൂടി വിവരണത്തിൽ ഉൾപ്പെടുത്തുമല്ലോ.
♦ ഭാഷാപ്രോജക്ട്
മൊഴിമുത്തുകൾ എന്ന യൂണിറ്റിലെ പാഠഭാഗങ്ങൾ ഏതൊക്കെ സാഹിത്യപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ്?
ബാലലീല എന്ന പാഠഭാഗം ഗാഥാപ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. കവിയുടെ കാൽപ്പാടുകളാവട്ടെ ആത്മകഥാപ്രസ്ഥാനത്തിൽ ഉള്ളതാണ്. നിങ്ങൾ ഇതുവരെ പഠിച്ചിട്ടുള്ള പാഠഭാഗങ്ങൾ, ക്യതി, കർത്താവ്, സാഹിത്യപ്രസ്ഥാനം എന്നീ ക്രമത്തിൽ സംഘം തിരിഞ്ഞ് അന്വേഷിച്ച് കണ്ടെത്തുക. ക്ലാസിൽ ഡിജിറ്റൽ ചാർട്ട് രൂപത്തിൽ പ്രദർശിപ്പിക്കുക. ക്ലാസിന്റെയും സ്കൂളിന്റെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്യുമല്ലോ.
♦ ചർച്ചചെയ്യാം
നേർത്ത മൂടൽമഞ്ഞിന്റെ മൂടുപടം
അറ്റം പെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകൾ.
ഉറക്കക്ഷീണം പിടിപെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങൾ.
അടിവരയിട്ട പദങ്ങൾ ശ്രദ്ധിക്കുക. ഇവ തൊട്ടടുത്തുള്ള പദങ്ങളുടെ ആശയതലത്തിൽ ഉണ്ടാക്കുന്ന മാറ്റം എന്ത്? ചർച്ച ചെയ്യുക.
നേർത്ത മൂടൽമഞ്ഞിന്റെ മൂടുപടം എന്നത് മനോഹരമായ വർണ്ണനയാണ്. ‘നേർത്ത' എന്ന പ്രയോഗം മൂടൽമഞ്ഞ് എന്ന പദത്തിന്റെ വിശേഷണമായി ചേർത്തിരിക്കുന്നതാണ്. മൂടുപടത്തിലൂടെ കാണുന്നപോലെ അവ്യക്തമാണ് നേർത്ത മൂടൽമഞ്ഞിലൂടെയുള്ള കാഴ്ച. അറ്റംപെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകൾ എന്നതിലെ 'പരന്ന' എന്ന പ്രയോഗം കരിമ്പാറക്കുന്നുകൾ എന്നതിന്റെ വിശേഷണമാണ്.
'കരിമ്പാറക്കുന്നുകൾ' എന്നു മാത്രം പറഞ്ഞാൽ ലഭിക്കാത്ത അർഥവ്യാപ്തി ‘പരന്ന' (വ്യാപിച്ചുകിടക്കുന്ന) എന്ന പ്രയോഗത്തിലൂടെ ലഭിക്കുന്നു.
കുപ്പിവളയിട്ട ചടച്ച പാടങ്ങൾ എന്നത് മനോഹരവർണ്ണനയാണ്. പാടങ്ങൾ എന്ന പദത്തിന്റെ വിശേഷണമാണ് കുപ്പിവളയിട്ട എന്നത്. പാടങ്ങൾ എന്നു പ്രയോഗിക്കുന്നതിനെക്കാൾ ഭംഗി 'കുപ്പിവളയിട്ട പാടങ്ങൾ' എന്നു പ്രയോഗിക്കുമ്പോൾ ലഭിക്കുന്നു. നെൽക്കതിരുകളിൽ കാറ്റടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം കുപ്പിവളകളുടെ കിലുക്കംപോലെയാണ് എന്ന സൂചനയും ഈ പ്രയോഗത്തിലുണ്ട്. മൂടൽമഞ്ഞ്, കരിമ്പാറക്കുന്നുകൾ, ചടച്ചപാടങ്ങൾ ഇവ നാമപദങ്ങളാണ്. നാമങ്ങളെ വിശേഷിപ്പിക്കുന്നതു കൊണ്ട് നേർത്ത, പരന്ന, കുപ്പിവളയിട്ട എന്നീ പദങ്ങൾ നാമവിശേഷണങ്ങളാണ്.
♦ അർഥത്തിൽ വന്ന മാറ്റം
• മകന്റെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.
• മകൻ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.
വാക്യത്തിൽ 'ന്റെ' പ്രത്യയം ചേർത്തപ്പോൾ അർഥത്തിൽ വന്ന മാറ്റം എന്ത്? കണ്ടെത്തി എഴുതൂ.
'മകന്റെ' മൃതശരീരത്തിൽ എന്നെഴുതുമ്പോൾ അച്ഛനോ, അമ്മയോ മകന്റെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നർഥം വരുന്നു. മൃതദേഹം മകന്റേതാണ് എന്നു വ്യക്തം. കരയുന്നത് മറ്റാരോ ആണ്. ‘മകൻ’ മൃതശരീരത്തിൽ കെട്ടിപിടിച്ചു കരഞ്ഞു എന്നുപറയുമ്പോൾ കരയുന്നത് 'മകൻ' ആണ്. മൃതശരീരം അച്ഛന്റെയോ അമ്മയുടെയോ ആണെന്ന് മനസ്സിലാകുന്നു.
മകൻ എന്ന പദത്തോട് സംബന്ധികാവിഭക്തിയുടെ പ്രത്യയമായ 'ന്റെ' ചേരുമ്പോൾ ഉണ്ടാകുന്ന അർഥവ്യത്യാസമാണിത്.
♦ നാലുപാടും നീലമേലാപ്പ് കെട്ടിയ അനന്തചക്രവാളം. നീലമേലാപ്പ് എന്ന് വിശേഷിപ്പിക്കുന്നത്?
(A) മേഘങ്ങളെ
(B) ആകാശത്തെ
(C) മലകളെ
(D) മൂടൽമഞ്ഞിനെ
ഉത്തരം: (B) ആകാശത്തെ
♦ അനന്തചക്രവാളം എന്ന പദം വിഗ്രഹിച്ചെഴുതിയാൽ ശരിയായത് ഏത്?
(A) അനന്തതയിലുള്ള ചക്രവാളം
(B) അനന്തവും ചക്രവാളവും
(C) അനന്തമായ ചക്രവാളം
(D) അന്തം കാണാത്ത ചക്രവാളം
ഉത്തരം: (C) അനന്തമായ ചക്രവാളം
♦ സുഖാലസ്യത്തിന്റെ ചുഴിയിൽ പതുക്കെ കറങ്ങിത്തിരിയുന്ന മനസ്സിനെ നിലയ്ക്കു നിർത്താനെന്നോണം രവി ആ അഴുക്കുപാടുകളിൽ ശ്രദ്ധ ചെലുത്താൻ ശ്രമിച്ചു.
അടിവരയിട്ട ഭാഗത്തു പ്രകടമാകുന്ന രവിയുടെ മാനസികാവസ്ഥ?
(A) ദുഃഖം
(B) ഭയം
(C) നിഷ്ക്രിയത്വം
(D) അലസത
ഉത്തരം: (D) അലസത
♦ രാപകലുകൾ കടന്ന്; നിലാവും പൗർണമിയും കടന്ന്. ഇവിടെ സൂചിതമാകുന്നത്?
(A) കാലം കഴിഞ്ഞുപോയി
(B) രാത്രിപോയി പകൽ വന്നു
(C) നിലാവുള്ള രാത്രികൾ
(D) പൂർണചന്ദ്രശോഭയുള്ള ദിനങ്ങൾ
ഉത്തരം: (A) കാലം കഴിഞ്ഞുപോയി
♦ കയറിച്ചെല്ലാൻ എളുപ്പമല്ലാത്ത ആ പർവതനിരകളിലേക്ക്, ബാലൻ പുറപ്പെടുകയാണ്. ഈ വാക്യത്തിന്റെ ആശയം?
(A) ബാലൻ മലകയറൽ അവസാനിപ്പിച്ചു
(B) ബാലൻ തന്റെ ഉദ്യമത്തിൽ നിന്ന് പിൻതിരിഞ്ഞില്ല
(C) മലയിലേക്കുള്ള യാത്ര ശ്രമകരമായിരുന്നു
(D) പർവതം വളരെ ഉയരമുള്ളതായിരുന്നു
ഉത്തരം: (B) ബാലൻ തന്റെ ഉദ്യമത്തിൽ നിന്ന് പിൻതിരിഞ്ഞില്ല
♦ ഉറക്കക്ഷീണം പിടിപെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങൾ. അടിവരയിട്ട പ്രയോഗം നൽകുന്ന അർഥസൂചന എന്ത്?
വിളഞ്ഞ് പാകമായ നെൽച്ചെടികൾ കാറ്റത്ത് ആടിയുലയുന്നു. അവയുടെ ശബ്ദത്തെയാണ് കുപ്പിവളകൾ കിലുങ്ങുന്നതുപോലെ എന്നു കവി വർണിക്കുന്നത്. വിളഞ്ഞ നെൽച്ചെടികളായതുകൊണ്ട് അവയുടെ പച്ചപ്പ് പാതി നഷ്ടപ്പെട്ട് മഞ്ഞനിറമായിട്ടുണ്ട് എന്ന സൂചന 'ചടച്ച പാടങ്ങൾ' എന്ന പ്രയോഗത്തിലുണ്ട്.
♦ കൂമൻകാവിനെക്കുറിച്ചുള്ള രവിയുടെ വർണ്ണനയിൽ പരിഷ്കാരം കടന്നു ചെല്ലാത്ത പ്രദേശമാണത് എന്നതിന്റെ എന്തെല്ലാം സൂചനകളാണുള്ളത്?
ഏറുമാടങ്ങളായിരുന്നു കൂമൻകാവിലെ വഴിയരികിലധികവും ഉണ്ടായിരുന്നത്. രവിയും ചുമട്ടുകാരനും നടന്നാണ് പോകുന്നത്. അതുവഴി വാഹനങ്ങളില്ല എന്നതിന്റെ സൂചനയാണിത്. കൂമൻകാവ് അങ്ങാടി എന്നു പറയുന്നിടം നാലഞ്ച് ഏറുമാടങ്ങൾ മാത്രമായിരുന്നു. ഒരു മൈതാനവും അതിനു ചുറ്റും കുറച്ച് ഏറുമാടങ്ങളും ചേരുന്ന സ്ഥലം. അവയുടെ പിന്നിൽ തുവരക്കാടുകളും വാഴക്കൂട്ടങ്ങളും അവയ്ക്കിടയിലായി കുടിലുകളും. റോഡരികിൽ നിരനിരയായി നിൽക്കുന്ന വലിയ മാവുകൾ. ഇങ്ങനെ പരിഷ്കാരം കടന്നുചെല്ലാത്ത ഒരു ഗ്രാമപ്രദേശത്തിന്റെ എല്ലാ സൂചനയും ഈ വിവരണത്തിലുണ്ട്.
♦ 'ഓർമ്മയിലെ തീനാളങ്ങൾ' എന്ന ശീർഷകം പാഠഭാഗത്തിന് എത്രമാത്രം ഉചിതമാണ്? വിശദമാക്കുക.
തീനാളങ്ങൾ പൊള്ളിക്കുന്നതാണ്. ഭയപ്പെടുത്തുന്നതുമാണ്. ഓർമ്മയിലെ തീനാളങ്ങൾ എന്ന പ്രയോഗത്തിൽ കഴിഞ്ഞ കാലത്തിലെ പൊള്ളുന്ന അനുഭവങ്ങളെക്കുറിച്ചാണ് സൂചന. മരണാസന്നനായി കിടക്കുന്ന ദശരഥൻ തന്റെ ജീവിതത്തിൽ ഉണ്ടായ മുനിശാപത്തെക്കുറിച്ച് കൗസല്യയോട് പറയുന്നതാണ് പാഠഭാഗം. സരയൂനദീതടത്തിൽ നിന്ന് ആന വെള്ളം കുടിക്കുന്ന ശബ്ദംകേട്ട് ദശരഥൻ അമ്പ് അയച്ചപ്പോൾ അത് ചെന്നുതറച്ചത് പുഴയിൽ വെള്ളം എടുക്കാനിറങ്ങിയ മുനികുമാരനിലാണ്. മകൻ കൊല്ലപ്പെട്ടതറിഞ്ഞ് തങ്ങൾക്ക് ഇനി ആശ്രയമാരുമില്ലെന്ന തിരിച്ചറിവിൽ ആ വൃദ്ധമാതാപിതാക്കൾ മകന്റെ ചിതയിൽ ചാടി ദേഹത്യാഗം ചെയ്യുന്നു. ആ ചിതയുടെ തീനാളങ്ങൾ ശരീരത്തിൽ കത്തിപ്പടരുമ്പോഴാണ് മുനി ദശരഥനെ ശപിക്കുന്നത്. പൊട്ടിത്തെറിക്കുന്ന ആ തീനാളങ്ങൾ ദശരഥൻ ഇപ്പോഴും മനസ്സിൽ വ്യക്തമായി കാണുന്നുണ്ട്. ദശരഥന്റെ ഓർമയിൽ ആ തീനാളങ്ങൾ ഒരിക്കലും കെട്ടുപോകുന്നില്ല. പാഠഭാഗത്തിന് അനുയോജ്യമായ ശീർഷകമാണ് നൽകിയിരിക്കുന്നത്.
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.

0 Comments