Kerala Syllabus Class 8 കേരള പാഠാവലി - Unit 03 ഒന്നല്ലി നാം: പാഠം 03 - സ്വപ്നച്ചിറകിൽ - ചോദ്യോത്തരങ്ങൾ | Teaching Manual
എട്ടാം ക്ലാസ് കേരളപാഠാവലിയിലെ 'സ്വപ്നച്ചിറകിൽ' എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക് നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
സ്വപ്നച്ചിറകിൽ - വിവ: ഡോ.ശുഭ ♦ അഭിപ്രായം പറയാം♦ മലാലയുടെ പ്രസംഗം വായിച്ചുവല്ലോ. മലാല ലോകത്തോട് പറയാൻ ശ്രമിക്കുന്ന പ്രധാന ആശയങ്ങൾ വ്യക്തിഗതമായി ക്ലാസിൽ അവതരിപ്പിക്കൂ.സമാധാനവും വിദ്യാഭ്യാസവും സമത്വവും എല്ലാവരുടെയും അവകാശമാണ്. വെടിയുണ്ടകൾ ഭയപ്പെടുത്തുന്നതിനു പകരം ആത്മവിശ്വാസവും കരുത്തും ആണ് നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കാകണം ഭരണാധികാരികൾ മുൻഗണന കൊടുക്കേണ്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി നയങ്ങൾ തിരുത്തണമെങ്കിൽ തിരുത്തണം. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തണം. ദരിദ്ര -വികസ്വര രാജ്യങ്ങളിലെ പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകണം. തീവ്രവാദവും അക്രമവും അവസാനിപ്പിക്കണം. ജാതിയുടെയും വംശത്തിന്റെയും വർണത്തിന്റെയും ലിംഗഭേദത്തിന്റേതുമായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കണം. സ്ത്രീകൾക്കും തുല്യഅവസരവും തുല്യനീതിയും ലഭിക്കണം. എല്ലാ കുഞ്ഞുങ്ങൾക്കും തിളക്കമുള്ള ജീവിതത്തിന് അവകാശമുണ്ട്. അതിന് സ്കൂളുകളും വിദ്യാഭ്യാസവും അറിവും സമാധാനവും വേണം. നമ്മുടെ അവകാശത്തിനുവേണ്ടി ഒരുമിച്ച് ശബ്ദമുയർത്തണം. അറിവുകൊണ്ട് സ്വയം കരുത്തുനേടണം. സ്നേഹത്തിലും ഐക്യത്തിലും ഒന്നാകണം.
♦ പ്രഭാഷണം തയ്യാറാക്കാം♦ കുട്ടികൾക്ക്, വിശേഷിച്ച് പെൺകുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കണമെന്ന് മലാല ചെറുപ്രായത്തിൽ തന്നെ ചിന്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ശക്തി നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ? സ്തീകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് വനിതാദിനത്തിൽ നടത്താനായി ഒരു പ്രഭാഷണം തയ്യാറാക്കുക.മാനസദസ്സിന് നമസ്കാരം,ഒരു പുരുഷന് വിദ്യാഭ്യാസം നൽകുമ്പോൾ ഒരു വ്യക്തിക്ക് വിദ്യാഭ്യാസം നൽകുന്നു. എന്നാൽ ഒരു സ്ത്രീക്ക് വിദ്യാഭ്യാസം നൽകുമ്പോൾ ഒരു കുടുംബത്തിന് മുഴുവൻ വിദ്യാഭ്യാസം നൽകുന്നു എന്ന് പറയാറുണ്ട്. ഇവിടെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യമാണ് തുറന്നുകാട്ടുന്നത്.വീടാണ് സ്ത്രീയുടെ ലോകം എന്നായിരുന്നു ഒരു കാലത്തെ ചിന്ത. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ അന്നത്തെ സമൂഹം വിമുഖത കാണിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. കാലം മുന്നോട്ടു പോയപ്പോൾ പെൺകുട്ടികൾ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത ഏവരും തിരിച്ചറിഞ്ഞു. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം നേടാൻ കഴിയാത്ത പെൺകുട്ടികൾ ഇപ്പോഴും ധാരാളമുണ്ട് എന്ന കാര്യം വിസ്മരിക്കാനാവില്ല.ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിതവും സ്വപ്നങ്ങളും ആയിക്കേണ്ടവളാണ് സ്ത്രീ എന്ന വിശ്വാസം നിലനിൽക്കുന്ന ഇടങ്ങളിൽ സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാത പോകുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ഉണ്ടാകില്ല. ഈ അജ്ഞതയാണ് മറ്റുള്ളവർ മുതലെടുക്കുന്നത്. ഈ അജ്ഞത ഇല്ലായ്മ ചെയ്യാൻ, സ്വന്തം ശക്തി തിരിച്ചറിഞ്ഞ് മുന്നേറാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. അസമത്വം ഇല്ലാതാക്കുന്നതിനും ശാക്തീകരണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമെല്ലാം വിദ്യാഭ്യാസം അനിവാര്യമാണ്.നമ്മുടെ നാട് നേടിയെടുത്ത പല കാര്യങ്ങളുടെയും പിന്നിൽ വിദ്യാസമ്പന്നരായ സ്ത്രീകളുടെ പ്രവർത്തനങ്ങൾ ഉണ്ട്. വിലക്കുകളെ മറികടന്ന് പെൺകുട്ടികൾ അറിവു നേടി മുന്നേറുമ്പോൾ മെച്ചപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കപ്പെടും. ലോകം കൂടുതൽ സുന്ദരമാകും. തുല്യ അവസരവും തുല്യനീതിയുമാകണം നമ്മുടെ ലക്ഷ്യം. എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനുവേണ്ടി നമുക്ക് കൈ കോർക്കാം.നന്ദി, നമസ്കാരം
♦ പാനൽ ചർച്ച♦ സ്വപ്നച്ചിറകിൽ, ബ്രേക്കിങ് ന്യൂസ് എന്നീ പാഠങ്ങളെ ആസ്പദമാക്കി 'സ്ത്രീമുന്നേറ്റത്തിലെ പ്രതിബന്ധങ്ങൾ' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.പാനൽ ചർച്ച നടത്തുമ്പോൾ താഴെ നൽകിയിരിക്കുന്ന ആശയങ്ങൾ പ്രയോജനപ്പെടുത്തു.സ്ത്രീകൾ ഇന്ന് എല്ലാ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ മുന്നേറ്റത്തിന് തടസ്സം നിൽക്കുന്ന ചില ഘടകങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. അവയെന്തെല്ലാമെന്ന് വിശകലനം ചെയ്യണം. ബ്രേക്കിങ് ന്യൂസ്, സ്വപ്നച്ചിറകിൽ എന്നീ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കിയാണ് ചർച്ച മുന്നോട്ടു കൊണ്ടുപോകേണ്ടത്. കൂടാതെ ഇന്നത്തെ സമൂഹത്തിൽ സ്ത്രീമുന്നേറ്റത്തിനു പ്രതിബന്ധമാകുന്ന കാര്യങ്ങളും ചൂണ്ടിക്കാണിക്കണം.ബ്രേക്കിങ് ന്യൂസ് എന്ന പാഠഭാഗം കെ. ആർ. മീരയുടെ 'ആരാച്ചാർ' എന്ന നോവലിൽ നിന്നുള്ള ഭാഗമാണ്. ആരാച്ചാർ തസ്തികയിൽ നിയമിതയായ ചേതന എന്ന പെൺകുട്ടിക്ക് നേരിടേണ്ടിവന്ന നിരവധി പ്രശ്നങ്ങൾ നോവലിലൂടെ കടന്നു പോകുമ്പോൾ നാം മനസ്സിലാക്കുന്നു. വനിതാ ആരാച്ചാർ എന്നത് പുതിയ കാര്യമാണ്. പുരുഷന്മാർ മാത്രമാണ് അന്നുവരെ ആരാച്ചാർ ആയിട്ടുള്ളത്. സ്ത്രീകൾ ഈ രംഗത്ത് അന്നുവരെ വന്നിട്ടില്ല. അതുകൊണ്ടാണ് ഇത് 'ബേക്കിങ് ന്യൂസ്' ആകുന്നത്. സഹോദരനില്ലാത്തതു കൊണ്ടാണ് ചേതന ഈ രംഗത്തുവന്നത്. ആരാച്ചാർ ജോലിയിൽ എത്തുന്നതുവരെ നിരവധിയായ പ്രതിസന്ധികൾ ചേതനയ്ക്ക് നേരിടേണ്ടിവന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ചേതന ആരാച്ചാരായത്. പരമ്പരാഗതമായ ചിന്താഗതികൾ വച്ചു പുലർത്തുന്ന സമൂഹം സ്ത്രീകളെ പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. മാത്രമല്ല അവരെ പിന്തിരിപ്പിക്കാനും തടസ്സം നിൽക്കാനും ശ്രമിക്കും. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ആരാച്ചാർ പദവിയിലെത്തിയ ചേതന എല്ലാ സ്ത്രീകൾക്കും പ്രചോദനമാണ്.'സ്വപ്നച്ചിറകിൽ' എന്ന പാഠഭാഗം മലാലയുടെ പ്രഭാഷണമാണ്. തന്റെ നാട്ടിലെ ഒരു വിഭാഗമാളുകൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരായി നിൽക്കുകയും സ്കൂളുകൾ തകർക്കുകയും ചെയ്തു. മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ സ്ത്രീകൾക്ക് വിലക്കുകൾ ഏർപ്പെടുത്തി. എന്നാൽ സ്ത്രീകളുടെ വിദ്യാഭ്യാസം വളരെ പ്രധാനമെന്ന് മലാല വിശ്വസിച്ചു. വെടിയുണ്ടകൾക്ക് തന്നെ തോല്പിക്കാനാവില്ല എന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോയി.യാഥാസ്ഥിതികരായ ചിലയാളുകൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ, മുന്നേറ്റങ്ങളെ ഇന്നും ചെറുക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരമാളുകളുണ്ട്. അവർ ലോകം മാറുന്നത് കാണുന്നില്ല. ഈ ലോകം സ്ത്രീകളുടേതുകൂടിയാണ് എന്ന് തിരിച്ചറിയാത്ത അവർ എന്നും പ്രശ്നങ്ങൾ സ്യഷ്ടിച്ചുകൊണ്ടിരിക്കുന്നു. പുരുഷന്മാരാണ് ലോകം ഭരിക്കേണ്ടതെന്ന് അവർ വിചാരിക്കുന്നു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത അവർ സ്ത്രീകളുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്നു.ഇന്നും സ്ത്രീമുന്നേറ്റങ്ങൾ പ്രതിസന്ധികൾ നേരിടുന്നുണ്ട്. എന്നാൽ പഴയകാലത്തെ അത്ര പ്രതിഷേധം ഇന്നില്ല. ഭരണതലത്തിലും രാഷ്ട്രീയതലത്തിലും തൊഴിൽരംഗത്തും നേത്യസ്ഥാനത്ത് മികച്ച സ്ത്രീ പങ്കാളിത്തമുള്ള രാജ്യങ്ങളിലാണ് സ്ത്രീ പുരുഷ സമത്വം യാഥാർഥ്യമാവുകയെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. ലോകത്തിന് പുരോഗമനം ഉണ്ടാകണമെങ്കിൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണ്.
♦ ശില്പശാല♦ പ്രസംഗകലയിൽ നിങ്ങൾക്ക് പ്രാവീണ്യം നേടുന്നതിനുവേണ്ടി ഭാഷാ ക്ലബ്ബുമായി ചേർന്ന് ഒരു പ്രസംഗപഠന ശില്പശാല സംഘടിപ്പിക്കുക. ഇതിനായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്? ചർച്ചചെയ്തു തീരുമാനിക്കൂ.• സ്ഥലവും തീയതിയും നിശ്ചയിക്കൽ.• പരിശീലകരെ കണ്ടെത്തൽ.• സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കണ്ടെത്തൽ • വിവരശേഖരണം• ശില്പശാലയുടെ ഉള്ളടക്കം നിശ്ചയിക്കൽ, ആസൂത്രണം. • പരസ്യം, നോട്ടീസ്, പോസ്റ്റർ, അനൗൺസ്മെന്റ്• പങ്കാളിത്തം ഉറപ്പാക്കൽ.
♦ കൂടുതൽ ചോദ്യോത്തരങ്ങൾ ♦ നിങ്ങളുടെ ആലോചനകളുടെ മുഖ്യവിഷയം എന്താവണമെന്നാണ് മലാല പറയുന്നത് ?(i) സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ (ii) ആത്മാഭിമാനത്തോടെയുള്ള ജീവിതം (A) (i) ഉം (ii) ഉം ശരിയാണ്(B) (i) മാത്രം ശരിയാണ്(C) (ii) മാത്രം ശരിയാണ് (D) രണ്ടും ശരിയല്ലഉത്തരം: (i) മാത്രം ശരിയാണ്
♦ ലോകത്ത് അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ എല്ലാ സ്ത്രീകളുടെയും എല്ലാ കുട്ടികളുടെയും ദിവസമാണ് ഇന്ന്. ഏതുദിവസത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്?(A) വനിതാദിനം(B) മലാല ദിനം(C) യുവജനദിനം(D) മനുഷ്യാവകാശദിനംഉത്തരം: (B) മലാല ദിനം
♦ ആ അവകാശങ്ങൾക്കുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്.എന്തൊക്കെയാണ് അവകാശങ്ങൾ?സമാധാനവും വിദ്യാഭ്യാസവും സമത്വവും നേടിയെടുക്കാൻ വേണ്ടി പോരാടുന്ന ഒരുപാട് പേരുണ്ട്. സമാധാനത്തോടെയും ആത്മാഭിമാനത്തോടെയുമുള്ള ജീവിതവും വിദ്യാഭ്യാസവും സമനീതിയും അവർക്കും അർഹതപ്പെട്ടതാണ്. ഈ അവകാശങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
♦ കത്തു തയാറാക്കാം♦ സമാധാനവും വിദ്യാഭ്യാസവും സമത്വവും നമ്മുടെയെല്ലാവ രുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പോരാടിയ മലാലയെ അഭിനന്ദിച്ചുകൊണ്ട് കത്ത് തയാറാക്കുക.സ്ഥലംതീയതിപ്രിയ മലാല വെടിയുണ്ടകൾക്ക് നിശ്ശബ്ദമാക്കാൻ കഴിയാത്തതാണ് ഇച്ഛാശക്തി എന്ന് ലോകത്തിനു കാണിച്ചുതന്ന നിനക്ക് അഭിനന്ദനങ്ങൾ! ഭയവും നിരാശയും പലകാര്യങ്ങളിൽ നിന്നും സമൂഹത്തെ പിന്തിരിപ്പിക്കുമ്പോഴും ആത്മവിശ്വാസത്തിന്റെ കരുത്തിൽ ധൈര്യപൂർവം അവകാശങ്ങൾക്കുവേണ്ടി പോരാടുകയാണ് നീ ചെയ്തത്. അവകാശങ്ങൾക്കുവേണ്ടി ഒരുമിച്ച് നിന്ന് ശബ്ദമുയർത്താം എന്ന നിന്റെ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനമാണ്. അനീതികൾക്കെതിരെ, വിവേചനങ്ങൾക്കെതിരെ ഒരുമിച്ചു നിന്നാൽ നമ്മളെ തടയാൻ ആർക്കും കഴിയില്ല എന്ന ബോധ്യം ഇന്ന് ഞങ്ങൾക്കുണ്ട്. നിന്റെ പ്രവർത്തനമേഖലകളിൽ വിജയിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു.സ്നേഹപൂർവംപേര്ഒപ്പ്
♦ മലാല യൂസഫ്സായിയുടെ പ്രസംഗത്തിന് സ്വപ്നച്ചിറകിൽ എന്ന ശീർഷകം എത്രമാത്രം ഉചിതമാണ്? കുറിപ്പായി എഴുതൂ. ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദിച്ച പെൺകുട്ടിയാണ് മലാല. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സമത്വത്തിനും വേണ്ടി ശബ്ദമുയർത്തിയതിന് താലിബാൻ സൈനികർ മലാലയ്ക്കുനേരെ വെടിയുതിർത്തു. പക്ഷേ വെടിയുണ്ടകൾക്ക് അവളുടെ ഇച്ഛാശക്തിയെയോ ആത്മ വിശ്വാസത്തെയോ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞില്ല. പഴയതിലും ഊർജ്ജത്തോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചെത്തി. സ്വപ്നങ്ങളുടെ ചിറകിലേറി ലക്ഷ്യത്തിലെത്താൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതായിരുന്നു മലാലയുടെ ഓരോ വാക്കുകളും. ജാതി മത-വംശ-ലിംഗഭേദങ്ങൾ മറികടന്ന് ഉയർന്നുവരാൻ, പുതിയൊരു ലോകം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മലാലയുടെ പ്രസംഗത്തിന് സ്വപ്നച്ചിറകിൽ എന്ന ശീർഷകം ഏറെ ഉചിതമാണ്.
♦ പദപരിചയം• അഭ്യർഥിക്കുക - അപേക്ഷിക്കുക• വിവേചനം - വ്യത്യാസം കല്പിക്കൽ• സജ്ജം - ഒരുക്കം
♦ ആദേശസന്ധി• സമത്വവും - സമത്വം, ഉം• തീവ്രവാദവും - തീവ്രവാദം, ഉം • ദിനത്തിൽ - ദിനം, ഇൽ • ജീവിതത്തിൽ - ജീവിതം, ഇൽ• ധൈര്യവും - ധൈര്യം, ഉം• ലോകത്തെ - ലോകം, എ• അക്രമവും - അക്രമം, ഉം
♦ ആഗമസന്ധി• വേണ്ടിയാണ് - വേണ്ടി, ആണ്• നിശ്ശബ്ദതയല്ല - നിശ്ശബ്ദത, അല്ല• വെടിയുതിർത്തു - വെടി, ഉതിർത്തു
♦ ലോപസന്ധി• ഒരുമിച്ചുള്ള - ഒരുമിച്ച്, ഉള്ള• അവകാശങ്ങൾക്കായി - അവകാശങ്ങൾക്ക്, ആയി
♦ ദ്വിത്വസന്ധി• എന്നെപോലെ - എന്നെ, പോലെ• സ്വപ്നച്ചിറക് - സ്വപ്ന, ചിറക്• അക്ഷരത്തിളക്കം - അക്ഷര, തിളക്കംപഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
എട്ടാം ക്ലാസ് കേരളപാഠാവലിയിലെ 'സ്വപ്നച്ചിറകിൽ' എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക് നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
സ്വപ്നച്ചിറകിൽ - വിവ: ഡോ.ശുഭ
♦ അഭിപ്രായം പറയാം
♦ മലാലയുടെ പ്രസംഗം വായിച്ചുവല്ലോ. മലാല ലോകത്തോട് പറയാൻ ശ്രമിക്കുന്ന പ്രധാന ആശയങ്ങൾ വ്യക്തിഗതമായി ക്ലാസിൽ അവതരിപ്പിക്കൂ.
സമാധാനവും വിദ്യാഭ്യാസവും സമത്വവും എല്ലാവരുടെയും അവകാശമാണ്. വെടിയുണ്ടകൾ ഭയപ്പെടുത്തുന്നതിനു പകരം ആത്മവിശ്വാസവും കരുത്തും ആണ് നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കാകണം ഭരണാധികാരികൾ മുൻഗണന കൊടുക്കേണ്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി നയങ്ങൾ തിരുത്തണമെങ്കിൽ തിരുത്തണം. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തണം. ദരിദ്ര -വികസ്വര രാജ്യങ്ങളിലെ പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകണം. തീവ്രവാദവും അക്രമവും അവസാനിപ്പിക്കണം. ജാതിയുടെയും വംശത്തിന്റെയും വർണത്തിന്റെയും ലിംഗഭേദത്തിന്റേതുമായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കണം. സ്ത്രീകൾക്കും തുല്യഅവസരവും തുല്യനീതിയും ലഭിക്കണം. എല്ലാ കുഞ്ഞുങ്ങൾക്കും തിളക്കമുള്ള ജീവിതത്തിന് അവകാശമുണ്ട്. അതിന് സ്കൂളുകളും വിദ്യാഭ്യാസവും അറിവും സമാധാനവും വേണം. നമ്മുടെ അവകാശത്തിനുവേണ്ടി ഒരുമിച്ച് ശബ്ദമുയർത്തണം. അറിവുകൊണ്ട് സ്വയം കരുത്തുനേടണം. സ്നേഹത്തിലും ഐക്യത്തിലും ഒന്നാകണം.
♦ പ്രഭാഷണം തയ്യാറാക്കാം
♦ കുട്ടികൾക്ക്, വിശേഷിച്ച് പെൺകുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കണമെന്ന് മലാല ചെറുപ്രായത്തിൽ തന്നെ ചിന്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ശക്തി നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ? സ്തീകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് വനിതാദിനത്തിൽ നടത്താനായി ഒരു പ്രഭാഷണം തയ്യാറാക്കുക.
മാനസദസ്സിന് നമസ്കാരം,
ഒരു പുരുഷന് വിദ്യാഭ്യാസം നൽകുമ്പോൾ ഒരു വ്യക്തിക്ക് വിദ്യാഭ്യാസം നൽകുന്നു. എന്നാൽ ഒരു സ്ത്രീക്ക് വിദ്യാഭ്യാസം നൽകുമ്പോൾ ഒരു കുടുംബത്തിന് മുഴുവൻ വിദ്യാഭ്യാസം നൽകുന്നു എന്ന് പറയാറുണ്ട്. ഇവിടെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യമാണ് തുറന്നുകാട്ടുന്നത്.
വീടാണ് സ്ത്രീയുടെ ലോകം എന്നായിരുന്നു ഒരു കാലത്തെ ചിന്ത. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ അന്നത്തെ സമൂഹം വിമുഖത കാണിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. കാലം മുന്നോട്ടു പോയപ്പോൾ പെൺകുട്ടികൾ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത ഏവരും തിരിച്ചറിഞ്ഞു. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം നേടാൻ കഴിയാത്ത പെൺകുട്ടികൾ ഇപ്പോഴും ധാരാളമുണ്ട് എന്ന കാര്യം വിസ്മരിക്കാനാവില്ല.
ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിതവും സ്വപ്നങ്ങളും ആയിക്കേണ്ടവളാണ് സ്ത്രീ എന്ന വിശ്വാസം നിലനിൽക്കുന്ന ഇടങ്ങളിൽ സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാത പോകുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ഉണ്ടാകില്ല. ഈ അജ്ഞതയാണ് മറ്റുള്ളവർ മുതലെടുക്കുന്നത്. ഈ അജ്ഞത ഇല്ലായ്മ ചെയ്യാൻ, സ്വന്തം ശക്തി തിരിച്ചറിഞ്ഞ് മുന്നേറാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. അസമത്വം ഇല്ലാതാക്കുന്നതിനും ശാക്തീകരണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമെല്ലാം വിദ്യാഭ്യാസം അനിവാര്യമാണ്.
നമ്മുടെ നാട് നേടിയെടുത്ത പല കാര്യങ്ങളുടെയും പിന്നിൽ വിദ്യാസമ്പന്നരായ സ്ത്രീകളുടെ പ്രവർത്തനങ്ങൾ ഉണ്ട്. വിലക്കുകളെ മറികടന്ന് പെൺകുട്ടികൾ അറിവു നേടി മുന്നേറുമ്പോൾ മെച്ചപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കപ്പെടും. ലോകം കൂടുതൽ സുന്ദരമാകും. തുല്യ അവസരവും തുല്യനീതിയുമാകണം നമ്മുടെ ലക്ഷ്യം. എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനുവേണ്ടി നമുക്ക് കൈ കോർക്കാം.
നന്ദി, നമസ്കാരം
♦ പാനൽ ചർച്ച
♦ സ്വപ്നച്ചിറകിൽ, ബ്രേക്കിങ് ന്യൂസ് എന്നീ പാഠങ്ങളെ ആസ്പദമാക്കി 'സ്ത്രീമുന്നേറ്റത്തിലെ പ്രതിബന്ധങ്ങൾ' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.
പാനൽ ചർച്ച നടത്തുമ്പോൾ താഴെ നൽകിയിരിക്കുന്ന ആശയങ്ങൾ പ്രയോജനപ്പെടുത്തു.
സ്ത്രീകൾ ഇന്ന് എല്ലാ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ മുന്നേറ്റത്തിന് തടസ്സം നിൽക്കുന്ന ചില ഘടകങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. അവയെന്തെല്ലാമെന്ന് വിശകലനം ചെയ്യണം. ബ്രേക്കിങ് ന്യൂസ്, സ്വപ്നച്ചിറകിൽ എന്നീ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കിയാണ് ചർച്ച മുന്നോട്ടു കൊണ്ടുപോകേണ്ടത്. കൂടാതെ ഇന്നത്തെ സമൂഹത്തിൽ സ്ത്രീമുന്നേറ്റത്തിനു പ്രതിബന്ധമാകുന്ന കാര്യങ്ങളും ചൂണ്ടിക്കാണിക്കണം.
ബ്രേക്കിങ് ന്യൂസ് എന്ന പാഠഭാഗം കെ. ആർ. മീരയുടെ 'ആരാച്ചാർ' എന്ന നോവലിൽ നിന്നുള്ള ഭാഗമാണ്. ആരാച്ചാർ തസ്തികയിൽ നിയമിതയായ ചേതന എന്ന പെൺകുട്ടിക്ക് നേരിടേണ്ടിവന്ന നിരവധി പ്രശ്നങ്ങൾ നോവലിലൂടെ കടന്നു പോകുമ്പോൾ നാം മനസ്സിലാക്കുന്നു. വനിതാ ആരാച്ചാർ എന്നത് പുതിയ കാര്യമാണ്. പുരുഷന്മാർ മാത്രമാണ് അന്നുവരെ ആരാച്ചാർ ആയിട്ടുള്ളത്. സ്ത്രീകൾ ഈ രംഗത്ത് അന്നുവരെ വന്നിട്ടില്ല. അതുകൊണ്ടാണ് ഇത് 'ബേക്കിങ് ന്യൂസ്' ആകുന്നത്. സഹോദരനില്ലാത്തതു കൊണ്ടാണ് ചേതന ഈ രംഗത്തുവന്നത്. ആരാച്ചാർ ജോലിയിൽ എത്തുന്നതുവരെ നിരവധിയായ പ്രതിസന്ധികൾ ചേതനയ്ക്ക് നേരിടേണ്ടിവന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ചേതന ആരാച്ചാരായത്. പരമ്പരാഗതമായ ചിന്താഗതികൾ വച്ചു പുലർത്തുന്ന സമൂഹം സ്ത്രീകളെ പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. മാത്രമല്ല അവരെ പിന്തിരിപ്പിക്കാനും തടസ്സം നിൽക്കാനും ശ്രമിക്കും. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ആരാച്ചാർ പദവിയിലെത്തിയ ചേതന എല്ലാ സ്ത്രീകൾക്കും പ്രചോദനമാണ്.
'സ്വപ്നച്ചിറകിൽ' എന്ന പാഠഭാഗം മലാലയുടെ പ്രഭാഷണമാണ്. തന്റെ നാട്ടിലെ ഒരു വിഭാഗമാളുകൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരായി നിൽക്കുകയും സ്കൂളുകൾ തകർക്കുകയും ചെയ്തു. മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ സ്ത്രീകൾക്ക് വിലക്കുകൾ ഏർപ്പെടുത്തി. എന്നാൽ സ്ത്രീകളുടെ വിദ്യാഭ്യാസം വളരെ പ്രധാനമെന്ന് മലാല വിശ്വസിച്ചു. വെടിയുണ്ടകൾക്ക് തന്നെ തോല്പിക്കാനാവില്ല എന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോയി.
യാഥാസ്ഥിതികരായ ചിലയാളുകൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ, മുന്നേറ്റങ്ങളെ ഇന്നും ചെറുക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരമാളുകളുണ്ട്. അവർ ലോകം മാറുന്നത് കാണുന്നില്ല. ഈ ലോകം സ്ത്രീകളുടേതുകൂടിയാണ് എന്ന് തിരിച്ചറിയാത്ത അവർ എന്നും പ്രശ്നങ്ങൾ സ്യഷ്ടിച്ചുകൊണ്ടിരിക്കുന്നു. പുരുഷന്മാരാണ് ലോകം ഭരിക്കേണ്ടതെന്ന് അവർ വിചാരിക്കുന്നു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത അവർ സ്ത്രീകളുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്നു.
ഇന്നും സ്ത്രീമുന്നേറ്റങ്ങൾ പ്രതിസന്ധികൾ നേരിടുന്നുണ്ട്. എന്നാൽ പഴയകാലത്തെ അത്ര പ്രതിഷേധം ഇന്നില്ല. ഭരണതലത്തിലും രാഷ്ട്രീയതലത്തിലും തൊഴിൽരംഗത്തും നേത്യസ്ഥാനത്ത് മികച്ച സ്ത്രീ പങ്കാളിത്തമുള്ള രാജ്യങ്ങളിലാണ് സ്ത്രീ പുരുഷ സമത്വം യാഥാർഥ്യമാവുകയെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. ലോകത്തിന് പുരോഗമനം ഉണ്ടാകണമെങ്കിൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണ്.
♦ ശില്പശാല
♦ പ്രസംഗകലയിൽ നിങ്ങൾക്ക് പ്രാവീണ്യം നേടുന്നതിനുവേണ്ടി ഭാഷാ ക്ലബ്ബുമായി ചേർന്ന് ഒരു പ്രസംഗപഠന ശില്പശാല സംഘടിപ്പിക്കുക. ഇതിനായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്? ചർച്ചചെയ്തു തീരുമാനിക്കൂ.
• സ്ഥലവും തീയതിയും നിശ്ചയിക്കൽ.
• പരിശീലകരെ കണ്ടെത്തൽ.
• സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കണ്ടെത്തൽ
• വിവരശേഖരണം
• ശില്പശാലയുടെ ഉള്ളടക്കം നിശ്ചയിക്കൽ, ആസൂത്രണം.
• പരസ്യം, നോട്ടീസ്, പോസ്റ്റർ, അനൗൺസ്മെന്റ്
• പങ്കാളിത്തം ഉറപ്പാക്കൽ.
♦ കൂടുതൽ ചോദ്യോത്തരങ്ങൾ
♦ നിങ്ങളുടെ ആലോചനകളുടെ മുഖ്യവിഷയം എന്താവണമെന്നാണ് മലാല പറയുന്നത് ?
(i) സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ
(ii) ആത്മാഭിമാനത്തോടെയുള്ള ജീവിതം
(A) (i) ഉം (ii) ഉം ശരിയാണ്
(B) (i) മാത്രം ശരിയാണ്
(C) (ii) മാത്രം ശരിയാണ്
(D) രണ്ടും ശരിയല്ല
ഉത്തരം: (i) മാത്രം ശരിയാണ്
♦ ലോകത്ത് അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ എല്ലാ സ്ത്രീകളുടെയും എല്ലാ കുട്ടികളുടെയും ദിവസമാണ് ഇന്ന്. ഏതുദിവസത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്?
(A) വനിതാദിനം
(B) മലാല ദിനം
(C) യുവജനദിനം
(D) മനുഷ്യാവകാശദിനം
ഉത്തരം: (B) മലാല ദിനം
♦ ആ അവകാശങ്ങൾക്കുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്.
എന്തൊക്കെയാണ് അവകാശങ്ങൾ?
സമാധാനവും വിദ്യാഭ്യാസവും സമത്വവും നേടിയെടുക്കാൻ വേണ്ടി പോരാടുന്ന ഒരുപാട് പേരുണ്ട്. സമാധാനത്തോടെയും ആത്മാഭിമാനത്തോടെയുമുള്ള ജീവിതവും വിദ്യാഭ്യാസവും സമനീതിയും അവർക്കും അർഹതപ്പെട്ടതാണ്. ഈ അവകാശങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
♦ കത്തു തയാറാക്കാം
♦ സമാധാനവും വിദ്യാഭ്യാസവും സമത്വവും നമ്മുടെയെല്ലാവ രുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പോരാടിയ മലാലയെ അഭിനന്ദിച്ചുകൊണ്ട് കത്ത് തയാറാക്കുക.
സ്ഥലം
തീയതി
പ്രിയ മലാല
വെടിയുണ്ടകൾക്ക് നിശ്ശബ്ദമാക്കാൻ കഴിയാത്തതാണ് ഇച്ഛാശക്തി എന്ന് ലോകത്തിനു കാണിച്ചുതന്ന നിനക്ക് അഭിനന്ദനങ്ങൾ! ഭയവും നിരാശയും പലകാര്യങ്ങളിൽ നിന്നും സമൂഹത്തെ പിന്തിരിപ്പിക്കുമ്പോഴും ആത്മവിശ്വാസത്തിന്റെ കരുത്തിൽ ധൈര്യപൂർവം അവകാശങ്ങൾക്കുവേണ്ടി പോരാടുകയാണ് നീ ചെയ്തത്. അവകാശങ്ങൾക്കുവേണ്ടി ഒരുമിച്ച് നിന്ന് ശബ്ദമുയർത്താം എന്ന നിന്റെ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനമാണ്. അനീതികൾക്കെതിരെ, വിവേചനങ്ങൾക്കെതിരെ ഒരുമിച്ചു നിന്നാൽ നമ്മളെ തടയാൻ ആർക്കും കഴിയില്ല എന്ന ബോധ്യം ഇന്ന് ഞങ്ങൾക്കുണ്ട്. നിന്റെ പ്രവർത്തനമേഖലകളിൽ വിജയിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹപൂർവം
പേര്
ഒപ്പ്
♦ മലാല യൂസഫ്സായിയുടെ പ്രസംഗത്തിന് സ്വപ്നച്ചിറകിൽ എന്ന ശീർഷകം എത്രമാത്രം ഉചിതമാണ്? കുറിപ്പായി എഴുതൂ.
ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദിച്ച പെൺകുട്ടിയാണ് മലാല. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സമത്വത്തിനും വേണ്ടി ശബ്ദമുയർത്തിയതിന് താലിബാൻ സൈനികർ മലാലയ്ക്കുനേരെ വെടിയുതിർത്തു. പക്ഷേ വെടിയുണ്ടകൾക്ക് അവളുടെ ഇച്ഛാശക്തിയെയോ ആത്മ വിശ്വാസത്തെയോ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞില്ല. പഴയതിലും ഊർജ്ജത്തോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചെത്തി. സ്വപ്നങ്ങളുടെ ചിറകിലേറി ലക്ഷ്യത്തിലെത്താൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതായിരുന്നു മലാലയുടെ ഓരോ വാക്കുകളും. ജാതി മത-വംശ-ലിംഗഭേദങ്ങൾ മറികടന്ന് ഉയർന്നുവരാൻ, പുതിയൊരു ലോകം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മലാലയുടെ പ്രസംഗത്തിന് സ്വപ്നച്ചിറകിൽ എന്ന ശീർഷകം ഏറെ ഉചിതമാണ്.
♦ പദപരിചയം
• അഭ്യർഥിക്കുക - അപേക്ഷിക്കുക
• വിവേചനം - വ്യത്യാസം കല്പിക്കൽ
• സജ്ജം - ഒരുക്കം
♦ ആദേശസന്ധി
• സമത്വവും - സമത്വം, ഉം
• തീവ്രവാദവും - തീവ്രവാദം, ഉം
• ദിനത്തിൽ - ദിനം, ഇൽ
• ജീവിതത്തിൽ - ജീവിതം, ഇൽ
• ധൈര്യവും - ധൈര്യം, ഉം
• ലോകത്തെ - ലോകം, എ
• അക്രമവും - അക്രമം, ഉം
♦ ആഗമസന്ധി
• വേണ്ടിയാണ് - വേണ്ടി, ആണ്
• നിശ്ശബ്ദതയല്ല - നിശ്ശബ്ദത, അല്ല
• വെടിയുതിർത്തു - വെടി, ഉതിർത്തു
♦ ലോപസന്ധി
• ഒരുമിച്ചുള്ള - ഒരുമിച്ച്, ഉള്ള
• അവകാശങ്ങൾക്കായി - അവകാശങ്ങൾക്ക്, ആയി
♦ ദ്വിത്വസന്ധി
• എന്നെപോലെ - എന്നെ, പോലെ
• സ്വപ്നച്ചിറക് - സ്വപ്ന, ചിറക്
• അക്ഷരത്തിളക്കം - അക്ഷര, തിളക്കം
പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.

0 Comments