Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 03 ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ: പാഠം 03 - ഭഗീരഥപ്രയത്നം - ചോദ്യോത്തരങ്ങൾ | Teaching Manual
എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'ഒത്തുതുഴയാം' എന്ന യൂണിറ്റിലെ 'സൗഹൃദം ജയിക്കുന്നു' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ സൗഹൃദം ജയിക്കുന്നു - ടി. കെ. സി. വടുതലആയുധവിദ്യാഭ്യാസത്തിന്റെ പരിസമാപ്തിയിൽ അർജുനനെ വെല്ലുവിളിച്ച് ആയുധപ്രയോഗപാടവം പ്രകടിപ്പിച്ച കർണ്ണനെ കൃപാചാര്യർ കുലമഹിമ പറഞ്ഞ് അപമാനിക്കുന്നു. തന്റെ അറിവും കഴിവും പ്രകടിപ്പിക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള കർണ്ണന്റെ അവകാശവും സ്വാതന്ത്ര്യവും ആണു് ആ വേദിയിൽ തടയപ്പെടുന്നത്. ആ സമയത്ത് വേദിയിൽ ദുര്യോധനൻ എത്തുകയും അദ്ദേഹത്തെ അംഗരാജ്യത്തിന്റെ അധിപനായി വാഴിക്കുകയും ചെയ്യുന്നു. സൗഹാർദ്ദത്തോടെ ദുര്യോധനൻ കർണ്ണനെ ചേർത്തുനിർത്തുന്നതാണ് ഇവിടെ നാം കാണുന്നത്. സമത്വവും സാഹോദര്യവും ഉൽകൃഷ്ടമാണ് എന്ന് തെളിയിക്കുന്നു ഈ പാഠഭാഗം.
♦ വായിക്കാം പറയാം ♦ ആയുധവിദ്യാഭ്യസനത്തിന്റെ അവസാനദിനത്തിൽ സംഭവിച്ചതെന്താണ്? ആയുധവിദ്യാഭ്യാസത്തിന്റെ അവസാനദിവസത്തിൽ അർജുനനെ വെല്ലുവിളിച്ച് കർണ്ണൻ രംഗപ്രവേശം ചെയ്യുന്നു. ആ സമയത്ത് കുലമഹിമ പറഞ്ഞ് കൃപാചാര്യർ കർണ്ണനെ അപമാനിക്കുന്നു. അതേസമയം വേദിയിൽ എത്തിയ ദുര്യോധനൻ കർണനെ അംഗരാജ്യത്തെ രാജാവായി വാഴിക്കുന്നു. സൗഹാർദത്തിന്റെ ചേർത്തുനിർത്തലായി ഇതിനെ കാണാം.
♦ കൃപാചാര്യർ കർണ്ണനെ അധിക്ഷേപിച്ചത് എന്തിനായിരുന്നു? അർജുനനെ വാഴിക്കൽ ആയിരുന്നു കൃപാചാര്യരുടെ ഉദ്ദേശ്യം. ഇതിനിടയിലാണ് അർജുനനെ വെല്ലുവിളിച്ചു കൊണ്ട് കർണൻ ചാടിവീണത്. കർണ്ണന്റെ രംഗപ്രവേശം ഒട്ടൊന്നുമല്ല കൃപാചാര്യരെ ചൊടിപ്പിച്ചത്. കർണ്ണനോട് അച്ഛനാരാണ്, കുലം ഏതാണ് എന്ന് കൃപാചാര്യർ ചോദിക്കുന്നു. കണ്ണനെ മാറ്റിനിർത്താൻ അദ്ദേഹം കണ്ട വഴി കുലമഹിമ എന്ന വിവേചനം ഉപയോഗിച്ച് കർണ്ണനെ തടയുകയായിരുന്നു.
♦ ദുര്യോധനൻ എങ്ങനെയാണ് കൃപരുടെ ഈ അധിക്ഷേപത്തോട് പ്രതികരിച്ചത്? ആയോധന അഭ്യസനത്തിന്റെ അവസാന നാളിൽ കൃപാചാര്യർ വേദിയിൽ വച്ച് കുലമഹിമ പറഞ്ഞ് കർണ്ണനെ തടയാൻ ശ്രമിച്ചപ്പോൾ ദുര്യോധനൻ ഒരു നിമിഷംപോലും ആലോചിക്കാതെ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിച്ചു. കർണ്ണന് നേരിടേണ്ടിവന്ന അപമാനം മറികടക്കാൻ, സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും കരുത്ത് വിളിച്ചോതുന്ന ഈ സന്ദർഭം കാരണമായി.
♦ ഉള്ളൂരിന്റെ വരികൾ വ്യക്തമാക്കുന്ന കാര്യമെന്ത്? “ആഹാ! ജയിപ്പൂ, വിജയിപ്പൂ ഞങ്ങൾ തൻ- സൗഹാർദം, സൗഭ്രാത്രം, സർവോൽകൃഷ്ടം!' - ഈ വരികൾ ആണ് ഉള്ളൂരിന്റെ 'കർണഭൂഷണത്തിൽ' നിന്നും നൽകിയിട്ടുള്ളത്. തന്റെയും തന്റെ സുഹൃത്തായ ദുര്യോധനന്റെയും ഇടയിലുള്ള ആത്മബന്ധം ജയിക്കട്ടെ എന്ന് കർണ്ണൻ പ്രഖ്യാപിക്കുന്നു. ഇത് ധാർമ്മികമായ ഒരു ഉറച്ചുനിൽക്കലാണ്. ദുര്യോധനനുമായുള്ള വിട്ടുപിരിയാത്ത കൂട്ടുകെട്ട് അല്ലെങ്കിൽ സൗഭ്രാത്രം എന്നും നിലനിൽക്കട്ടെ എന്നും അവർ ആഗ്രഹിക്കുന്നു. കർണ്ണന് ദുര്യോധനനോടും ദുര്യോധനന് കർണ്ണനോടുമുള്ള സൗഹൃദവും സഹോദര തുല്യമായ സ്നേഹവും എത്രമാത്രം ദൃഢമാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഈ സാഹോദര്യവും സൗഹാർദവും എല്ലാത്തിലും ഉൽകൃഷ്ടമാണെന്നും അവർ പ്രഖ്യാപിക്കുകയാണ്.
♦ പ്രതികരണക്കുറിപ്പെഴുതാം ♦ ദുര്യോധനൻ കർണ്ണനെ അംഗരാജാവാക്കി അപമാനത്തിൽ നിന്ന് രക്ഷിച്ചു. കർണ്ണൻ ആദ്യമായി സ്നേഹം അനുഭവിച്ചത് അപ്പോഴായിരിക്കാം. കർണ്ണൻ തന്റെ സുഹൃത്തിനോടു നന്ദി പറഞ്ഞു. അപ്പോൾ ദുര്യോധനൻ കർണ്ണനോട് ഇങ്ങനെ പറഞ്ഞു: “മഹാനായ മിത്രമേ, ദൃഢമായ സഖ്യം മാത്രം ഞാൻ നിന്നിൽ നിന്ന് ഇച്ഛിക്കുന്നു. ആരാധ്യനായ സുഹൃത്തായി എന്നോടൊത്ത് എന്നും വർത്തിച്ചാൽമതി. അതാണ് നിന്നിൽനിന്നും ഞാനിച്ഛിക്കുന്ന പ്രത്യുപകാരം " - (ഇനി ഞാനുറങ്ങട്ടെ - പി. കെ. ബാലകൃഷ്ണൻ) ദുര്യോധനന്റെ എന്തു സ്വഭാവസവിശേഷതയാണ് ഈ മറുപടിയിൽനിന്നു മനസ്സിലാകുന്നത്? ഇങ്ങനെ പെരുമാറുന്നവരാണോ നമുക്കു ചുറ്റുമുള്ളത്? നിങ്ങളുടെ പ്രതികരണങ്ങൾ എഴുതിനോക്കൂ. പി. കെ. ബാലകൃഷ്ണന്റെ 'ഇനി ഞാനുറങ്ങട്ടെ' എന്ന കൃതിയിലെ ഈ ഭാഗം ദുര്യോധനൻ എന്ന കഥാപാത്രത്തിന്റെ തികച്ചും വ്യത്യസ്തവും ഹൃദ്യവുമായ ഒരു വശമാണ് വെളിപ്പെടുത്തുന്നത്. ഒരു രാജാവ് എന്ന അഹന്തയില്ലാതെ, കർണ്ണനെ തന്റെ തുല്യനായി കാണാൻ ദുര്യോധനന് സാധിച്ചു. 'മഹാനായ മിത്രമേ' എന്ന സംബോധനതന്നെ കർണ്ണനോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം വ്യക്തമാക്കുന്നു. ഒരു ഉപകാരം ചെയ്താൽ അതിന് പകരമായി മറ്റെന്തെങ്കിലും ഭൗതികമായ നേട്ടങ്ങൾ ആഗ്രഹിക്കുന്നവരാണ് അധികവും, എന്നാൽ, 'ദൃഢമായ സഖ്യം' മാത്രം മതിയെന്ന് പറയുന്നതിലൂടെ ദുര്യോധനൻ തന്റെ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. കുലത്തിന്റെ പേരിൽ ലോകം കർണ്ണനെ ആക്ഷേപിച്ചപ്പോൾ, ആ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ് അർഹമായ സ്ഥാനം (അംഗ രാജ്യത്തിന്റെ അധിപൻ) നൽകാൻ ദുര്യോധനൻ മടിച്ചില്ല. ഇത് അദ്ദേഹത്തിന്റെ വിവേകത്തെയും ആർജ്ജവത്തെയുമാണ് കാണിക്കുന്നത്. ചുറ്റുമുള്ള മനുഷ്യരുമായി ഈ പെരുമാറ്റത്തെ താരതമ്യം ചെയ്യുമ്പോൾ ചില യാഥാർത്ഥ്യങ്ങൾ നമുക്ക് കാണാം. ഇന്നത്തെ കാലത്ത് മിക്ക സൗഹൃദങ്ങളും ‘കൊടുക്കൽ വാങ്ങലുകളിൽ' അധിഷ്ഠിതമാണ്. തനിക്ക് എന്ത് ലാഭമുണ്ടാകും എന്ന് ചിന്തിച്ചാണ് പലരും കൂട്ടുകൂടുന്നത്. ദുര്യോധനൻ കാണിച്ച നിസ്വാർത്ഥത ഇന്ന് അപൂർവ്വമാണ്. പദവിയിലോ സാമ്പത്തികസ്ഥിതിയിലോ പിന്നോക്കം നിൽക്കുന്ന ഒരാളെ ഹൃദയപൂർവ്വം ചേർത്തുനിർത്താൻ മടിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള അധികം പേരും. എന്നാൽ കർണ്ണന്റെ കഴിവുകളെ മാനിച്ച് കൂടെക്കൂട്ടിയ ദുര്യോധനന്റെ പെരുമാറ്റം മാതൃകാപരമാണ്. നമ്മുടെ ചുറ്റുമുള്ള എല്ലാവരും അങ്ങനെയാണ് എന്ന് ഇതിനർഥമില്ല. ആപത്ഘട്ടങ്ങളിൽ ജാതിയോ മതമോ നോക്കാതെ സഹായിക്കുന്നവരും പ്രത്യുപകാരം പ്രതീക്ഷിക്കാതെ കൂടെ നിൽക്കുന്നവരും ഇന്നും നമുക്കിടയിലുണ്ട്. പ്രളയകാലത്തോ മഹാമാരിയുടെ സമയത്തോ മനുഷ്യർ കാണിച്ച ഒത്തൊരുമ ഇത്തരം നിസ്വാർത്ഥസൗഹൃദങ്ങളുടെ ആധുനികമുഖമാണ്. ദുര്യോധനൻ എന്ന കഥാപാത്രം മഹാഭാരതത്തിൽ പലപ്പോഴും വില്ലനായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും, കർണ്ണനോടുള്ള അദ്ദേഹത്തിന്റെ സമീപനം ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കുന്നതാണ്. 'സ്നേഹത്തിന് പകരം സ്നേഹം മാത്രം' എന്ന ആ വലിയ തത്വം ഉയർത്തിപ്പിടിക്കുന്നവർ ഇനിയും നമ്മുടെ സമൂഹത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
♦ കൃപാചാര്യർ കർണനെ അധിക്ഷേപിച്ചതു കേട്ട് കുപിതനായ ദുര്യോധനൻ മറ്റൊന്നും ചിന്തിക്കാതെ, കർണ്ണനെ അംഗരാജാവായി അഭിഷേകം ചെയ്തു. തുടർന്ന് അവർ തമ്മിൽ നടക്കാനിടയുള്ള സംഭാഷണം സങ്കല്പിച്ചെഴുതുക. കർണ്ണൻ: പൊതുജനങ്ങളുടെ മുമ്പിൽ തലകുനിച്ചു നിൽക്കേണ്ടി വന്ന നിമിഷം എനിക്ക് അഭിമാനം തിരികെ നൽകിയത് താങ്കളാണ്. ദുര്യോധനൻ: നീ എനിക്ക് സഹോദരതുല്യനാണ്. നിന്റെ അഭിമാനം സംരക്ഷിക്കേണ്ടത് എന്റെ കടമയല്ലേ? കർണ്ണൻ: ഒരു പ്രതിസന്ധി ഘട്ടത്തിൽ ചെയ്ത ഈ സഹായം ഒരിക്കലും ഞാൻ മറക്കുകയില്ല. എന്റെ ഇനിയുള്ള ജീവിതം താങ്കളുടെ ദാനമാണ്. ഞാൻ എന്നും താങ്കളോട് നന്ദിയുള്ളവനായിരിക്കും. ദുര്യോധനൻ: സുഹൃത്തേ, നിന്റെ സൗഹൃദം എനിക്ക് എന്നും വേണം. അതുമാത്രമാണ് ഞാൻ നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്.
♦ ആ ഉപകർത്താവിനെക്കുറിച്ചുള്ള കർണ്ണന്റെ വാക്കുകൾ ശ്രദ്ധിക്കുക. ഉപകർത്താവ് എന്ന പദത്തിന്റെ അർഥം?(A) ഉപദ്രവം ചെയ്തയാൾ (B) ഉപകാരം ചെയ്തയാൾ (C) ആക്ഷേപിച്ചയാൾ (D) കടപ്പാടുള്ളയാൾ ഉത്തരം:(B) ഉപകാരം ചെയ്തയാൾ.
♦ സൗഹൃദം ജയിക്കുന്നു എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക. കർണ്ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് പാഠഭാഗത്ത് അവതരിപ്പിക്കുന്നത്. പ്രശസ്തിയോ പദവിയോ കുലമഹിമയോ ഒന്നും നോക്കാതെ കർണനെ ദുര്യോധനൻ അംഗരാജ്യത്തെ രാജാവായി അഭിഷേകം ചെയ്യുകയാണ്. അപമാനത്താൽ തലകുനിച്ച കർണന്റെ രക്ഷകനായി ദുര്യോധനൻ മാറുകയാണിവിടെ. സൗഹൃദത്തിന്റെ മഹത്വമാണ് ഇവിടെ വ്യക്തമാകുന്നത്. സൗഹൃദം ജയിക്കുന്ന ഹൃദയഹാരിയായ രംഗം അവതരിപ്പിക്കുന്നതിനാൽ ഈ ശീർഷകം ഉചിതമാണ്.
♦ കർണഭൂഷണം എന്ന പ്രശസ്തമായ കാവ്യം രചിച്ചത് ? (A) പാലാ നാരായണൻ നായർ (B) വള്ളത്തോൾ നാരായണമേനോൻ (C) ഉള്ളൂർ (D) കുമാരനാശാൻ ഉത്തരം:(B) ഉള്ളൂർ
♦ ജീവിതത്തിൽ സൗഹൃദത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ലഘുപ്രസംഗം തയാറാക്കുക. 'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട' എന്നാണല്ലോ പഴമൊഴി. ആത്മാർത്ഥമായ സൗഹൃദത്തിന്റെയും ഉത്തമരായ ചങ്ങാതിമാരുടെയും പ്രാധാന്യവും പ്രസക്തിയും എത്രത്തോളമെന്ന് ഈ ചൊല്ല് വ്യക്തമാക്കുന്നു. വർഷങ്ങൾക്കു ശേഷവും തീക്ഷ്ണമായി നിലനിൽക്കുന്ന സൗഹൃദങ്ങൾ ജീവിതത്തിലെ അമൂല്യസമ്പത്താണ്. സൗഹൃദത്തിന്റെ ഇഴയടുപ്പം എത്ര ദൃഢമാണോ അത്രയും ദൃഢമായിരിക്കും ഒരാളുടെ മാനസികമായ കരുത്ത്. എല്ലാവരും അവരവരിലേക്കു ചുരുങ്ങുകയും ഹൃദ്യമായ ബന്ധങ്ങൾ നഷ്ടമാവുകയും ചെയ്യുന്ന വർത്തമാന കാലത്ത് നമ്മുടെ വിദ്യാലയങ്ങൾ ആരോഗ്യകരമായ സൗഹൃദബന്ധങ്ങൾ രൂപപ്പെടുന്ന ഇടങ്ങളായി മാറണം. താല്ക്കാലികമായ ബന്ധങ്ങൾക്കപ്പുറം തീവ്രവും തീക്ഷ്ണവുമാകണം സൗഹൃദങ്ങൾ. സഹപാഠികൾക്കിടയിൽ കളങ്കവും സ്വാർത്ഥതയുമില്ലാത്ത ഉദാത്തമായ സൗഹൃദത്തിന്റെ വർണ്ണപുഷ്പങ്ങൾ വിരിയുന്ന വസന്തമാകട്ടെ വിദ്യാഭ്യാസകാലം.
♦ പദപരിചയം • പരിസമാപ്തി - അവസാനം • കുരുപാണ്ഡവർ - കൗരവരും പാണ്ഡവരും • സൂതപുത്രൻ - സൂതന്റെ (തേരാളിയുടെ) മകൻ • അധിക്ഷേപിക്കുക - നിന്ദിക്കുക, അപമാനിക്കുക • ആനന്ദാശ്രു - സന്തോഷക്കണ്ണീർ • സഹൃദയർ - ഹൃദയത്തെ ആകർഷിക്കുന്ന, മനോഹരമായ • ഹൃദയഹാരി - സമാനമായ മനസ്സുള്ളവർ, ആസ്വാദകർ • ലേഖനം ചെയ്യുക - എഴുതുക • അനശ്വരം - നാശമില്ലാത്തത്, എന്നെന്നും നില നിൽക്കുന്നത് • ഉപകർത്താവ് - ഉപകാരം ചെയ്തയാൾ • സൗഭ്രാത്രം - സാഹോദര്യം • സർവ്വോൽകൃഷ്ടം - എല്ലാത്തിലും വച്ച് ഏറ്റവും നല്ലത്
♦ വിഗ്രഹിച്ചെഴുതാം • ആയുധവിദ്യാഭ്യസനം - ആയുധവിദ്യയുടെ അഭ്യസനം • സൂതപുത്രൻ - സൂതന്റെ പുത്രൻ • അംഗരാജാവ് - അംഗരാജ്യത്തിലെ രാജാവ്
♦ പിരിച്ചെഴുതാം • അഭ്യസനത്തിന്റെ - അഭ്യസനം + ഇന്റെ • കുപിതനായ - കുപിതൻ + ആയ • ചെയ്തിട്ടുള്ള - ചെയ്തിട്ട് + ഉള്ള • അരങ്ങത്തിറങ്ങി - അരങ്ങത്ത് + ഇറങ്ങി
♦ പകരം പദങ്ങൾ • പുത്രൻ - തനയൻ, സുതൻ, മകൻ • വാക്ക് - മൊഴി, വാണി, ഗീര് • ദിനം - ദിവസം, വാസരം, അഹസ്സ് • ആനന്ദം - സന്തോഷം, ആമോദം
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'ഒത്തുതുഴയാം' എന്ന യൂണിറ്റിലെ 'സൗഹൃദം ജയിക്കുന്നു' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
♦ സൗഹൃദം ജയിക്കുന്നു - ടി. കെ. സി. വടുതല
ആയുധവിദ്യാഭ്യാസത്തിന്റെ പരിസമാപ്തിയിൽ അർജുനനെ വെല്ലുവിളിച്ച് ആയുധപ്രയോഗപാടവം പ്രകടിപ്പിച്ച കർണ്ണനെ കൃപാചാര്യർ കുലമഹിമ പറഞ്ഞ് അപമാനിക്കുന്നു. തന്റെ അറിവും കഴിവും പ്രകടിപ്പിക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള കർണ്ണന്റെ അവകാശവും സ്വാതന്ത്ര്യവും ആണു് ആ വേദിയിൽ തടയപ്പെടുന്നത്. ആ സമയത്ത് വേദിയിൽ ദുര്യോധനൻ എത്തുകയും അദ്ദേഹത്തെ അംഗരാജ്യത്തിന്റെ അധിപനായി വാഴിക്കുകയും ചെയ്യുന്നു. സൗഹാർദ്ദത്തോടെ ദുര്യോധനൻ കർണ്ണനെ ചേർത്തുനിർത്തുന്നതാണ് ഇവിടെ നാം കാണുന്നത്. സമത്വവും സാഹോദര്യവും ഉൽകൃഷ്ടമാണ് എന്ന് തെളിയിക്കുന്നു ഈ പാഠഭാഗം.
♦ വായിക്കാം പറയാം
♦ ആയുധവിദ്യാഭ്യസനത്തിന്റെ അവസാനദിനത്തിൽ സംഭവിച്ചതെന്താണ്? ആയുധവിദ്യാഭ്യാസത്തിന്റെ അവസാനദിവസത്തിൽ അർജുനനെ വെല്ലുവിളിച്ച് കർണ്ണൻ രംഗപ്രവേശം ചെയ്യുന്നു. ആ സമയത്ത് കുലമഹിമ പറഞ്ഞ് കൃപാചാര്യർ കർണ്ണനെ അപമാനിക്കുന്നു. അതേസമയം വേദിയിൽ എത്തിയ ദുര്യോധനൻ കർണനെ അംഗരാജ്യത്തെ രാജാവായി വാഴിക്കുന്നു. സൗഹാർദത്തിന്റെ ചേർത്തുനിർത്തലായി ഇതിനെ കാണാം.
♦ കൃപാചാര്യർ കർണ്ണനെ അധിക്ഷേപിച്ചത് എന്തിനായിരുന്നു?
അർജുനനെ വാഴിക്കൽ ആയിരുന്നു കൃപാചാര്യരുടെ ഉദ്ദേശ്യം. ഇതിനിടയിലാണ് അർജുനനെ വെല്ലുവിളിച്ചു കൊണ്ട് കർണൻ ചാടിവീണത്. കർണ്ണന്റെ രംഗപ്രവേശം ഒട്ടൊന്നുമല്ല കൃപാചാര്യരെ ചൊടിപ്പിച്ചത്. കർണ്ണനോട് അച്ഛനാരാണ്, കുലം ഏതാണ് എന്ന് കൃപാചാര്യർ ചോദിക്കുന്നു. കണ്ണനെ മാറ്റിനിർത്താൻ അദ്ദേഹം കണ്ട വഴി കുലമഹിമ എന്ന വിവേചനം ഉപയോഗിച്ച് കർണ്ണനെ തടയുകയായിരുന്നു.
♦ ദുര്യോധനൻ എങ്ങനെയാണ് കൃപരുടെ ഈ അധിക്ഷേപത്തോട് പ്രതികരിച്ചത്?
ആയോധന അഭ്യസനത്തിന്റെ അവസാന നാളിൽ കൃപാചാര്യർ വേദിയിൽ വച്ച് കുലമഹിമ പറഞ്ഞ് കർണ്ണനെ തടയാൻ ശ്രമിച്ചപ്പോൾ ദുര്യോധനൻ ഒരു നിമിഷംപോലും ആലോചിക്കാതെ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിച്ചു. കർണ്ണന് നേരിടേണ്ടിവന്ന അപമാനം മറികടക്കാൻ, സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും കരുത്ത് വിളിച്ചോതുന്ന ഈ സന്ദർഭം കാരണമായി.
♦ ഉള്ളൂരിന്റെ വരികൾ വ്യക്തമാക്കുന്ന കാര്യമെന്ത്?
“ആഹാ! ജയിപ്പൂ, വിജയിപ്പൂ ഞങ്ങൾ തൻ-
സൗഹാർദം, സൗഭ്രാത്രം, സർവോൽകൃഷ്ടം!' - ഈ വരികൾ ആണ് ഉള്ളൂരിന്റെ 'കർണഭൂഷണത്തിൽ' നിന്നും നൽകിയിട്ടുള്ളത്. തന്റെയും തന്റെ സുഹൃത്തായ ദുര്യോധനന്റെയും ഇടയിലുള്ള ആത്മബന്ധം ജയിക്കട്ടെ എന്ന് കർണ്ണൻ പ്രഖ്യാപിക്കുന്നു. ഇത് ധാർമ്മികമായ ഒരു ഉറച്ചുനിൽക്കലാണ്. ദുര്യോധനനുമായുള്ള വിട്ടുപിരിയാത്ത കൂട്ടുകെട്ട് അല്ലെങ്കിൽ സൗഭ്രാത്രം എന്നും നിലനിൽക്കട്ടെ എന്നും അവർ ആഗ്രഹിക്കുന്നു. കർണ്ണന് ദുര്യോധനനോടും ദുര്യോധനന് കർണ്ണനോടുമുള്ള സൗഹൃദവും സഹോദര തുല്യമായ സ്നേഹവും എത്രമാത്രം ദൃഢമാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഈ സാഹോദര്യവും സൗഹാർദവും എല്ലാത്തിലും ഉൽകൃഷ്ടമാണെന്നും അവർ പ്രഖ്യാപിക്കുകയാണ്.
♦ പ്രതികരണക്കുറിപ്പെഴുതാം
♦ ദുര്യോധനൻ കർണ്ണനെ അംഗരാജാവാക്കി അപമാനത്തിൽ നിന്ന് രക്ഷിച്ചു. കർണ്ണൻ ആദ്യമായി സ്നേഹം അനുഭവിച്ചത് അപ്പോഴായിരിക്കാം. കർണ്ണൻ തന്റെ സുഹൃത്തിനോടു നന്ദി പറഞ്ഞു. അപ്പോൾ ദുര്യോധനൻ കർണ്ണനോട് ഇങ്ങനെ പറഞ്ഞു: “മഹാനായ മിത്രമേ, ദൃഢമായ സഖ്യം മാത്രം ഞാൻ നിന്നിൽ നിന്ന് ഇച്ഛിക്കുന്നു. ആരാധ്യനായ സുഹൃത്തായി എന്നോടൊത്ത് എന്നും വർത്തിച്ചാൽമതി. അതാണ് നിന്നിൽനിന്നും ഞാനിച്ഛിക്കുന്ന പ്രത്യുപകാരം "
- (ഇനി ഞാനുറങ്ങട്ടെ - പി. കെ. ബാലകൃഷ്ണൻ)
ദുര്യോധനന്റെ എന്തു സ്വഭാവസവിശേഷതയാണ് ഈ മറുപടിയിൽനിന്നു മനസ്സിലാകുന്നത്? ഇങ്ങനെ പെരുമാറുന്നവരാണോ നമുക്കു ചുറ്റുമുള്ളത്? നിങ്ങളുടെ പ്രതികരണങ്ങൾ എഴുതിനോക്കൂ.
പി. കെ. ബാലകൃഷ്ണന്റെ 'ഇനി ഞാനുറങ്ങട്ടെ' എന്ന കൃതിയിലെ ഈ ഭാഗം ദുര്യോധനൻ എന്ന കഥാപാത്രത്തിന്റെ തികച്ചും വ്യത്യസ്തവും ഹൃദ്യവുമായ ഒരു വശമാണ് വെളിപ്പെടുത്തുന്നത്. ഒരു രാജാവ് എന്ന അഹന്തയില്ലാതെ, കർണ്ണനെ തന്റെ തുല്യനായി കാണാൻ ദുര്യോധനന് സാധിച്ചു. 'മഹാനായ മിത്രമേ' എന്ന സംബോധനതന്നെ കർണ്ണനോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം വ്യക്തമാക്കുന്നു. ഒരു ഉപകാരം ചെയ്താൽ അതിന് പകരമായി മറ്റെന്തെങ്കിലും ഭൗതികമായ നേട്ടങ്ങൾ ആഗ്രഹിക്കുന്നവരാണ് അധികവും, എന്നാൽ, 'ദൃഢമായ സഖ്യം' മാത്രം മതിയെന്ന് പറയുന്നതിലൂടെ ദുര്യോധനൻ തന്റെ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. കുലത്തിന്റെ പേരിൽ ലോകം കർണ്ണനെ ആക്ഷേപിച്ചപ്പോൾ, ആ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ് അർഹമായ സ്ഥാനം (അംഗ രാജ്യത്തിന്റെ അധിപൻ) നൽകാൻ ദുര്യോധനൻ മടിച്ചില്ല. ഇത് അദ്ദേഹത്തിന്റെ വിവേകത്തെയും ആർജ്ജവത്തെയുമാണ് കാണിക്കുന്നത്. ചുറ്റുമുള്ള മനുഷ്യരുമായി ഈ പെരുമാറ്റത്തെ താരതമ്യം ചെയ്യുമ്പോൾ ചില യാഥാർത്ഥ്യങ്ങൾ നമുക്ക് കാണാം. ഇന്നത്തെ കാലത്ത് മിക്ക സൗഹൃദങ്ങളും ‘കൊടുക്കൽ വാങ്ങലുകളിൽ' അധിഷ്ഠിതമാണ്. തനിക്ക് എന്ത് ലാഭമുണ്ടാകും എന്ന് ചിന്തിച്ചാണ് പലരും കൂട്ടുകൂടുന്നത്. ദുര്യോധനൻ കാണിച്ച നിസ്വാർത്ഥത ഇന്ന് അപൂർവ്വമാണ്. പദവിയിലോ സാമ്പത്തികസ്ഥിതിയിലോ പിന്നോക്കം നിൽക്കുന്ന ഒരാളെ ഹൃദയപൂർവ്വം ചേർത്തുനിർത്താൻ മടിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള അധികം പേരും. എന്നാൽ കർണ്ണന്റെ കഴിവുകളെ മാനിച്ച് കൂടെക്കൂട്ടിയ ദുര്യോധനന്റെ പെരുമാറ്റം മാതൃകാപരമാണ്.
നമ്മുടെ ചുറ്റുമുള്ള എല്ലാവരും അങ്ങനെയാണ് എന്ന് ഇതിനർഥമില്ല. ആപത്ഘട്ടങ്ങളിൽ ജാതിയോ മതമോ നോക്കാതെ സഹായിക്കുന്നവരും പ്രത്യുപകാരം പ്രതീക്ഷിക്കാതെ കൂടെ നിൽക്കുന്നവരും ഇന്നും നമുക്കിടയിലുണ്ട്. പ്രളയകാലത്തോ മഹാമാരിയുടെ സമയത്തോ മനുഷ്യർ കാണിച്ച ഒത്തൊരുമ ഇത്തരം നിസ്വാർത്ഥസൗഹൃദങ്ങളുടെ ആധുനികമുഖമാണ്. ദുര്യോധനൻ എന്ന കഥാപാത്രം മഹാഭാരതത്തിൽ പലപ്പോഴും വില്ലനായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും, കർണ്ണനോടുള്ള അദ്ദേഹത്തിന്റെ സമീപനം ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കുന്നതാണ്. 'സ്നേഹത്തിന് പകരം സ്നേഹം മാത്രം' എന്ന ആ വലിയ തത്വം ഉയർത്തിപ്പിടിക്കുന്നവർ ഇനിയും നമ്മുടെ സമൂഹത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
♦ കൃപാചാര്യർ കർണനെ അധിക്ഷേപിച്ചതു കേട്ട് കുപിതനായ ദുര്യോധനൻ മറ്റൊന്നും ചിന്തിക്കാതെ, കർണ്ണനെ അംഗരാജാവായി അഭിഷേകം ചെയ്തു. തുടർന്ന് അവർ തമ്മിൽ നടക്കാനിടയുള്ള സംഭാഷണം സങ്കല്പിച്ചെഴുതുക.
കർണ്ണൻ: പൊതുജനങ്ങളുടെ മുമ്പിൽ തലകുനിച്ചു നിൽക്കേണ്ടി വന്ന നിമിഷം എനിക്ക് അഭിമാനം തിരികെ നൽകിയത് താങ്കളാണ്.
ദുര്യോധനൻ: നീ എനിക്ക് സഹോദരതുല്യനാണ്. നിന്റെ അഭിമാനം സംരക്ഷിക്കേണ്ടത് എന്റെ കടമയല്ലേ?
കർണ്ണൻ: ഒരു പ്രതിസന്ധി ഘട്ടത്തിൽ ചെയ്ത ഈ സഹായം ഒരിക്കലും ഞാൻ മറക്കുകയില്ല. എന്റെ ഇനിയുള്ള ജീവിതം താങ്കളുടെ ദാനമാണ്. ഞാൻ എന്നും താങ്കളോട് നന്ദിയുള്ളവനായിരിക്കും.
ദുര്യോധനൻ: സുഹൃത്തേ, നിന്റെ സൗഹൃദം എനിക്ക് എന്നും വേണം. അതുമാത്രമാണ് ഞാൻ നിന്നിൽനിന്ന് പ്രതീക്ഷിക്കുന്നത്.
♦ ആ ഉപകർത്താവിനെക്കുറിച്ചുള്ള കർണ്ണന്റെ വാക്കുകൾ ശ്രദ്ധിക്കുക. ഉപകർത്താവ് എന്ന പദത്തിന്റെ അർഥം?
(A) ഉപദ്രവം ചെയ്തയാൾ
(B) ഉപകാരം ചെയ്തയാൾ
(C) ആക്ഷേപിച്ചയാൾ
(D) കടപ്പാടുള്ളയാൾ
ഉത്തരം:
(B) ഉപകാരം ചെയ്തയാൾ.
♦ സൗഹൃദം ജയിക്കുന്നു എന്ന ശീർഷകത്തിന്റെ ഔചിത്യം വിശദമാക്കുക.
കർണ്ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് പാഠഭാഗത്ത് അവതരിപ്പിക്കുന്നത്. പ്രശസ്തിയോ പദവിയോ കുലമഹിമയോ ഒന്നും നോക്കാതെ കർണനെ ദുര്യോധനൻ അംഗരാജ്യത്തെ രാജാവായി അഭിഷേകം ചെയ്യുകയാണ്. അപമാനത്താൽ തലകുനിച്ച കർണന്റെ രക്ഷകനായി ദുര്യോധനൻ മാറുകയാണിവിടെ. സൗഹൃദത്തിന്റെ മഹത്വമാണ് ഇവിടെ വ്യക്തമാകുന്നത്. സൗഹൃദം ജയിക്കുന്ന ഹൃദയഹാരിയായ രംഗം അവതരിപ്പിക്കുന്നതിനാൽ ഈ ശീർഷകം ഉചിതമാണ്.
♦ കർണഭൂഷണം എന്ന പ്രശസ്തമായ കാവ്യം രചിച്ചത് ?
(A) പാലാ നാരായണൻ നായർ
(B) വള്ളത്തോൾ നാരായണമേനോൻ
(C) ഉള്ളൂർ
(D) കുമാരനാശാൻ
ഉത്തരം:
(B) ഉള്ളൂർ
♦ ജീവിതത്തിൽ സൗഹൃദത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ലഘുപ്രസംഗം തയാറാക്കുക.
'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട' എന്നാണല്ലോ പഴമൊഴി. ആത്മാർത്ഥമായ സൗഹൃദത്തിന്റെയും ഉത്തമരായ ചങ്ങാതിമാരുടെയും പ്രാധാന്യവും പ്രസക്തിയും എത്രത്തോളമെന്ന് ഈ ചൊല്ല് വ്യക്തമാക്കുന്നു. വർഷങ്ങൾക്കു ശേഷവും തീക്ഷ്ണമായി നിലനിൽക്കുന്ന സൗഹൃദങ്ങൾ ജീവിതത്തിലെ അമൂല്യസമ്പത്താണ്. സൗഹൃദത്തിന്റെ ഇഴയടുപ്പം എത്ര ദൃഢമാണോ അത്രയും ദൃഢമായിരിക്കും ഒരാളുടെ മാനസികമായ കരുത്ത്. എല്ലാവരും അവരവരിലേക്കു ചുരുങ്ങുകയും ഹൃദ്യമായ ബന്ധങ്ങൾ നഷ്ടമാവുകയും ചെയ്യുന്ന വർത്തമാന കാലത്ത് നമ്മുടെ വിദ്യാലയങ്ങൾ ആരോഗ്യകരമായ സൗഹൃദബന്ധങ്ങൾ രൂപപ്പെടുന്ന ഇടങ്ങളായി മാറണം. താല്ക്കാലികമായ ബന്ധങ്ങൾക്കപ്പുറം തീവ്രവും തീക്ഷ്ണവുമാകണം സൗഹൃദങ്ങൾ. സഹപാഠികൾക്കിടയിൽ കളങ്കവും സ്വാർത്ഥതയുമില്ലാത്ത ഉദാത്തമായ സൗഹൃദത്തിന്റെ വർണ്ണപുഷ്പങ്ങൾ വിരിയുന്ന വസന്തമാകട്ടെ വിദ്യാഭ്യാസകാലം.
♦ പദപരിചയം
• പരിസമാപ്തി - അവസാനം
• കുരുപാണ്ഡവർ - കൗരവരും പാണ്ഡവരും
• സൂതപുത്രൻ - സൂതന്റെ (തേരാളിയുടെ) മകൻ
• അധിക്ഷേപിക്കുക - നിന്ദിക്കുക, അപമാനിക്കുക
• ആനന്ദാശ്രു - സന്തോഷക്കണ്ണീർ
• സഹൃദയർ - ഹൃദയത്തെ ആകർഷിക്കുന്ന, മനോഹരമായ
• ഹൃദയഹാരി - സമാനമായ മനസ്സുള്ളവർ, ആസ്വാദകർ
• ലേഖനം ചെയ്യുക - എഴുതുക
• അനശ്വരം - നാശമില്ലാത്തത്, എന്നെന്നും നില നിൽക്കുന്നത്
• ഉപകർത്താവ് - ഉപകാരം ചെയ്തയാൾ
• സൗഭ്രാത്രം - സാഹോദര്യം
• സർവ്വോൽകൃഷ്ടം - എല്ലാത്തിലും വച്ച് ഏറ്റവും നല്ലത്
♦ വിഗ്രഹിച്ചെഴുതാം
• ആയുധവിദ്യാഭ്യസനം - ആയുധവിദ്യയുടെ അഭ്യസനം
• സൂതപുത്രൻ - സൂതന്റെ പുത്രൻ
• അംഗരാജാവ് - അംഗരാജ്യത്തിലെ രാജാവ്
♦ പിരിച്ചെഴുതാം
• അഭ്യസനത്തിന്റെ - അഭ്യസനം + ഇന്റെ
• കുപിതനായ - കുപിതൻ + ആയ
• ചെയ്തിട്ടുള്ള - ചെയ്തിട്ട് + ഉള്ള
• അരങ്ങത്തിറങ്ങി - അരങ്ങത്ത് + ഇറങ്ങി
♦ പകരം പദങ്ങൾ
• പുത്രൻ - തനയൻ, സുതൻ, മകൻ
• വാക്ക് - മൊഴി, വാണി, ഗീര്
• ദിനം - ദിവസം, വാസരം, അഹസ്സ്
• ആനന്ദം - സന്തോഷം, ആമോദം
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

0 Comments