Kerala Syllabus Class 6 കേരള പാഠാവലി - Unit 01 അമൃതം നുകരാം: പാഠം 04 - കായെല്ലമു നെവേഞ്ചിമു തന്തിന്ത ചവി - ചോദ്യോത്തരങ്ങൾ | Teaching Manual
എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് കേരളപാഠാവലിയിലെ 'അമൃതം നുകരാം' എന്ന യൂണിറ്റിലെ 'കായെല്ലമു നെവേഞ്ചിമു തന്തിന്ത ചവി' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ കായെല്ലമു നെവേഞ്ചിമു തന്തിന്ത ചവി - സുകുമാരൻ ചാലിഗദ്ധ (മുളങ്കൂമ്പും നെവേഞ്ചിയും തന്നിരുന്ന രുചി)♦ സുകുമാരൻ ചാലിഗദ്ധ എഴുതിയ ബേത്തി മാരൻ എന്ന ആത്മകഥാപരമായ രചനയിൽ നിന്നും എടുത്തിട്ടുള്ളതാണ് ആറാം ക്ലാസിലെ 'കായെല്ലമു നെവേഞ്ചിമു തന്തിന്ത ചവി' എന്ന പാഠഭാഗം. ഗോത്രസമൂഹം ഭക്ഷണം തേടുന്നതിലും പാകംചെയ്യുന്നതിലും വ്യത്യസ്ത രീതി പുലർത്തുന്നവരാണ്. അത്തരമൊരനുഭവമാണ് ഇവിടെ നൽകിയിട്ടുള്ളത്. ഈ പാഠവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങളാണ് താഴെ നൽകുന്നത്.
♦ നെവേഞ്ചിപാടത്തും പുഴയിലുമെല്ലാം കാണപ്പെടുന്ന ചെറുജീവി. ഇതിനെ ഞവണിക്ക എന്നും നമച്ചി, നത്തക്ക എന്നുമെല്ലാം പറയാറുണ്ട്.
പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും♦ വായിക്കാം പറയാം♦ ഈ പാഠത്തിൽ പറഞ്ഞിരിക്കുന്ന ഭക്ഷണവിഭവങ്ങളെന്തെല്ലാം? ഇലക്കറികൾ, പുഴയിൽ നിന്നും പിടിക്കുന്ന മീനുകൾ, ഞണ്ട്, കാട്ടുചേമ്പ്, പുഴയുടെ ഉള്ളിലെ താള്, കാട്ടുപഴങ്ങൾ, മുളങ്കൂമ്പ് എന്നിവയാണ് പ്രധാന ഭക്ഷണവിഭവങ്ങൾ.
♦ മുളങ്കൂമ്പിലെ കട്ട് പോകാൻ എന്താണ് ചെയ്യുന്നത്?മുളങ്കൂമ്പിലെ കട്ട് പോകാൻ കൂമ്പ് ചെറുതായി അരിഞ്ഞെടുത്ത് ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങി വെള്ളം ഊറ്റിക്കളയണം. എന്നാലേ കട്ട് പോവുകയുള്ളൂ.
♦ 'ഞങ്ങടെ ഊരിലൊന്നും അപ്പോ ആരും ഉണ്ടാവില്ല' എന്താണ് കാരണം?വേനൽക്കാലത്ത് എല്ലാവരും നെവേഞ്ചി പെറുക്കാനായി കാട്ടിലേക്ക് പോകും. അപ്പോൾ ഊരിലൊന്നും ആരുമുണ്ടാവില്ല.
♦ നെവഞ്ചി പെറുക്കുന്നതിലെ പ്രത്യേകത എന്ത്?ഊരിലെ എല്ലാവരും നെവേഞ്ചി പെറുക്കാൻ കാട്ടില് പോകും. സ്ത്രീകളും പുരുഷന്മാരും ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളുമടക്കം നെവേഞ്ചി മുങ്ങിയെടുക്കും.
♦ നെവേഞ്ചിയുടെ തോടിലെ കറപോകാൻ എന്താണ് ചെയ്യുന്നത്?നെവേഞ്ചി കൊണ്ടുവന്ന് ഉപ്പും മഞ്ഞളുമിട്ട് പുഴുങ്ങും. എന്നിട്ട് വെള്ളം ഊറ്റിക്കളയും. തോടിലുള്ള കറ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്.
♦ നെവേഞ്ചിയുടെ രുചി♦ നെവേഞ്ചി ശേഖരിക്കുന്നതും പാകം ചെയ്യുന്നതും സുകുമാരൻ ചാലിഗദ്ധ വിവരിച്ചിട്ടുണ്ട്. ലേഖനം വായിച്ച് അതിനെക്കുറിച്ച് നിങ്ങളുടെ ഭാഷയിൽ ഒരു വിവരണം തയ്യാറാക്കൂ നമ്മുടെ നാടൻ ജലാശയങ്ങളിലും പുഴകളിലും വേനൽക്കാലമായാൽ ഇഷ്ടംപോലെ ലഭിക്കുന്ന ജീവിയാണ് നെവേഞ്ചി. ശരീരഭാഗം മുഴുവൻ തോടുകളാൽ പൊതിഞ്ഞ ഒരു ജീവി. വെള്ളത്തിലൂടെ വളരെ പതുക്കയേ അവ സഞ്ചരിക്കുകയുള്ളൂ. ഇവ സ്വാദിഷ്ഠമായ ഒരു ഭക്ഷണവിഭവമാണ്. വേനൽക്കാലമായാൽ കുഞ്ഞുകുട്ടികളടക്കം പുരുഷനും സ്ത്രീയും എല്ലാവരും ചേർന്നാണ് ഇവ ശേഖരിക്കാൻ പുഴയിലിറങ്ങുക.പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുവന്ന് ഇവയെ വൃത്തിയായി കഴുകി ഉപ്പും മഞ്ഞളും ചേർത്തു് പുഴുങ്ങിയെടുക്കും. വെന്തുകഴിഞ്ഞാൽ വെള്ളം വാർത്ത് അതിന്റെ തോടിലുള്ള കറകൾ ഒഴിവാക്കും. അതിനുശേഷം ചിലർ അതിന്റെ കൂടെ ഞണ്ടുകൾ കൂടി ചേർക്കും. പപ്പായ, മധുരക്കിഴങ്ങ് എന്നിവയും ചേർക്കുന്നവരുണ്ട്. പിന്നീട് നെവേഞ്ചിയുടെ പുറകുവശത്ത് നീണ്ടുനിൽക്കുന്ന തോട് പൊട്ടിച്ചു കളയും. മുളകുപൊടി, മല്ലിപ്പൊടി എന്നിവ കൂടി ചേർത്ത് നല്ല എരിവോടെ ഇത് തയ്യാറാക്കും. പപ്പായ, മധുരക്കിഴങ്ങ് എന്നിവ നെവേഞ്ചിയുടെ ഇറച്ചിയോട് ചേരുമ്പോൾ നല്ല സ്വാദായിരിക്കും. ഊണിനൊപ്പവും അല്ലാതെയും ഈ വിഭവം കഴിക്കാനാവും.
♦ ഹായ്, എന്തു രുചി♦ ഓരോ നാടിന്റെയും നിറവും മണവും രുചിയുമെല്ലാം അവരുടെ തനതായ വിഭവങ്ങളിൽ അലിഞ്ഞുചേർന്നിരിക്കുന്നു. നിങ്ങളുടെ നാടിനും സ്വന്തമായ ഭക്ഷണവിഭവങ്ങളുണ്ടായിരിക്കുമല്ലോ. അവയെപ്പറ്റി മുത്തശ്ശിമാരോടോ മുത്തച്ഛന്മാരോടോ മറ്റു മുതിർന്നവരോടോ അഭിമുഖസംഭാഷണം നടത്തു. ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കണേ.മുത്തശ്ശിയുമായി നടത്തിയ അഭിമുഖസംഭാഷണംഅനു: മുത്തശ്ശി, നമുക്ക് വീടുകളിൽ ഉണ്ടാക്കാവുന്ന പ്രധാന പലഹാരങ്ങൾ ഏതൊക്കെയാണ്? മുത്തശ്ശി: നമ്മൾ കഴിക്കുന്നവ നിനക്കറിയാമല്ലോ. അല്ലാതെ വട്ടയപ്പം, തിരളി, കപ്പപ്പുട്ട്, ഏത്തയ്ക്ക കുറുക്ക്, വൽസൻ എന്നിങ്ങനെ ഒട്ടെറെയുണ്ട്. അനു: ഇന്ന് ഇവയൊന്നും ഉണ്ടാക്കാറില്ലേ?മുത്തശ്ശി : ഇതിൽ പലതുമുണ്ടാക്കാനറിയാത്തവരാണ് കൂടുതൽ.അനു: എന്തൊക്കെയാണ് വത്സൻ എന്ന പലഹാരത്തിൽ ചേരുന്ന സാധനങ്ങൾ?മുത്തശ്ശി: അരിപ്പൊടി, ശർക്കര, തേങ്ങ എന്നിവയാണ് പ്രധാനമായും വേണ്ടത്.അനു: അവയുടെ അളവു കൂടി പറയാമോ?മുത്തശ്ശി:അരിപ്പൊടി - അരക്കിലോശർക്കര - കാൽക്കിലോതേങ്ങ - ഒരു മുറിഉപ്പ്, വെള്ളം എന്നിവ പാകത്തിന്ജീരകം, ഏലയ്ക്ക പൊടിച്ചത് - ഒരു സ്പൂൺ അനു: തയ്യാറാക്കുന്ന വിധം പറയാമോ?മുത്തശ്ശി : ശർക്കര അല്പം വെള്ളം ചേർത്ത് പാനിയാക്കി വറ്റിച്ചെടുക്കുക. തേങ്ങ ചെറുതായി അരിഞ്ഞെടുക്കുക. അരിപ്പൊടിയിൽ ശർക്കരപ്പാനി ചെറുചൂടോടെ കുറേശ്ശെ ഒഴിച്ച് കുഴച്ചെടുക്കുക. ജീരകവും ഏലയ്ക്ക പൊടിച്ചതും ഉപ്പും തേങ്ങാക്കൊത്തും ചേർത്ത് നന്നായി മയത്തിൽ ഒന്നുകൂടെ കുഴയ്ക്കുക.വട്ടയിലയോ, വാഴയില മുറിച്ചെടുത്തതോ എടുത്ത് അതിൽ കുഴച്ചെടുത്ത മാവ് ഉരുളകളാക്കി വച്ചശേഷം നന്നായി പരത്തുക. ഇനി ഇലയുടെ മുകൾ ഭാഗവും താഴ്ഭാഗവും അകത്തേക്ക് ചുരുട്ടി തുറന്നിരിക്കുന്ന വശം മടക്കി എടുക്കുക. ശേഷം അപ്പച്ചെമ്പിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ഠമായ വൽസൻ റെഡി.അനു: നന്ദി മുത്തശ്ശി. അടുത്ത ദിവസം മുത്തശ്ശി എനിക്ക് ഇത് ഉണ്ടാക്കിത്തരണം.
♦ വിശകലനക്കുറിപ്പ്♦ ഒന്നിച്ചു ഭക്ഷണം തേടി, ഒന്നിച്ചു പാകപ്പെടുത്തി, ഒന്നിച്ചു കഴിക്കുന്ന രീതി എത്ര രസമായിരിക്കും! അത്തരമൊരു അനുഭവമാണ് സുകുമാരൻ ചാലിഗദ്ധ കായല്ലമു നെവേഞ്ചിമു തന്തിന്ത ചവി എന്ന പാഠഭാഗത്ത് വിവരിക്കുന്നത്. പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ നെവേഞ്ചിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പാഠഭാഗത്തുണ്ട്. ഏപ്രിൽ മാസം തുടങ്ങുമ്പോൾ പുഴകളിലെ വെള്ളം വറ്റും. നെവേഞ്ചി കിട്ടുന്ന സമയമാണത്. ആ സമയത്ത് ഊരിലൊന്നും ആരും ഉണ്ടാകില്ല എന്ന് എഴുത്തുകാരൻ പറയുന്നു. സ്ത്രീയും പുരുഷനും കൊച്ചുകുട്ടികളുമെല്ലാം നെവേഞ്ചി മുങ്ങിയെടുക്കും. ഇങ്ങനെ പെറുക്കിയെടുക്കുന്ന നെവഞ്ചി പാചകം ചെയ്ത് കഴിക്കുന്നതിനെക്കുറിച്ചു പാഠഭാഗത്ത് പറയുന്നു. ഒരുകൂട്ടം ആളുകളുടെ ഒരുമയുടെ മനോഹരദൃശ്യം ഈ ഭാഗം വായിക്കുമ്പോൾ നമുക്ക് കാണാൻ കഴിയും.
♦ 'കേരളത്തിലെ ആദിവാസികൾ നല്ല വൃത്തിയുള്ള ഭക്ഷണം കഴിക്കുന്നവരാണ്.'സുകുമാരൻ ചാലിഗദ്ധ എഴുതിയ പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.കായെല്ലമു നെവേഞ്ചിമു തന്തിന്ത ചവി എന്ന പാഠഭാഗം സുകുമാരൻ ചാലിഗദ്ധയുടെ ബേത്തിമാരൻ എന്ന കൃതിയിലേതാണ്. ഭക്ഷണം തേടുന്ന രീതി ഇവിടെ വ്യത്യസ്തമാണ്. എല്ലാവരും ചേർന്നാണ് ഭക്ഷണ വിഭവങ്ങൾ ശേഖരിക്കുന്നത്. കുട്ടികളും സ്ത്രീകളും പുരുഷന്മാരും എല്ലാവരും പങ്കെടുക്കുന്നു. വിശേഷപ്പെട്ട രീതിയിലാണ് അവ പാചകം ചെയ്യുന്നത്. പച്ചക്കറി ആയാലും മറ്റു വിഭ ങ്ങളായാലും അതിലെ വിഷാംശങ്ങൾ കളയാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു. കാട്ടിലാണ് താമസമെങ്കിലും വൃത്തിയുള്ള ഭക്ഷണമാണ് കഴിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഒന്നിച്ചു ഭക്ഷണം തേടി, ഒന്നിച്ചു പാകപ്പെടുത്തി ഒന്നിച്ചു കഴിക്കുന്ന രീതി മറ്റൊരു സമൂഹത്തിനും അവകാശപ്പെടാനാവാത്തതാണ്.
♦ ഞങ്ങടെ ഊരിലൊന്നും അപ്പോ ആരും ഉണ്ടാകില്ല. ഊര് എന്ന പദത്തിന്റെ അർഥത്തിൽ പെടാത്തതേത്?• ഗ്രാമം • വഴി• പ്രാണൻ ഉത്തരം: വഴി
♦ 'തന്തിന്ത ചവി' എന്ന പദം ഏതു ഭാഷയിലേതാണ്? ഉത്തരം: ഗോത്രഭാഷ
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
♦ കായെല്ലമു നെവേഞ്ചിമു തന്തിന്ത ചവി - സുകുമാരൻ ചാലിഗദ്ധ
(മുളങ്കൂമ്പും നെവേഞ്ചിയും തന്നിരുന്ന രുചി)
♦ സുകുമാരൻ ചാലിഗദ്ധ എഴുതിയ ബേത്തി മാരൻ എന്ന ആത്മകഥാപരമായ രചനയിൽ നിന്നും എടുത്തിട്ടുള്ളതാണ് ആറാം ക്ലാസിലെ 'കായെല്ലമു നെവേഞ്ചിമു തന്തിന്ത ചവി' എന്ന പാഠഭാഗം. ഗോത്രസമൂഹം ഭക്ഷണം തേടുന്നതിലും പാകംചെയ്യുന്നതിലും വ്യത്യസ്ത രീതി പുലർത്തുന്നവരാണ്. അത്തരമൊരനുഭവമാണ് ഇവിടെ നൽകിയിട്ടുള്ളത്. ഈ പാഠവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങളാണ് താഴെ നൽകുന്നത്.
♦ നെവേഞ്ചി
പാടത്തും പുഴയിലുമെല്ലാം കാണപ്പെടുന്ന ചെറുജീവി. ഇതിനെ ഞവണിക്ക എന്നും നമച്ചി, നത്തക്ക എന്നുമെല്ലാം പറയാറുണ്ട്.
പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ വായിക്കാം പറയാം
♦ ഈ പാഠത്തിൽ പറഞ്ഞിരിക്കുന്ന ഭക്ഷണവിഭവങ്ങളെന്തെല്ലാം? ഇലക്കറികൾ, പുഴയിൽ നിന്നും പിടിക്കുന്ന മീനുകൾ, ഞണ്ട്, കാട്ടുചേമ്പ്, പുഴയുടെ ഉള്ളിലെ താള്, കാട്ടുപഴങ്ങൾ, മുളങ്കൂമ്പ് എന്നിവയാണ് പ്രധാന ഭക്ഷണവിഭവങ്ങൾ.
♦ മുളങ്കൂമ്പിലെ കട്ട് പോകാൻ എന്താണ് ചെയ്യുന്നത്?
മുളങ്കൂമ്പിലെ കട്ട് പോകാൻ കൂമ്പ് ചെറുതായി അരിഞ്ഞെടുത്ത് ഉപ്പും മഞ്ഞളും ഇട്ട് പുഴുങ്ങി വെള്ളം ഊറ്റിക്കളയണം. എന്നാലേ കട്ട് പോവുകയുള്ളൂ.
♦ 'ഞങ്ങടെ ഊരിലൊന്നും അപ്പോ ആരും ഉണ്ടാവില്ല' എന്താണ് കാരണം?
വേനൽക്കാലത്ത് എല്ലാവരും നെവേഞ്ചി പെറുക്കാനായി കാട്ടിലേക്ക് പോകും. അപ്പോൾ ഊരിലൊന്നും ആരുമുണ്ടാവില്ല.
♦ നെവഞ്ചി പെറുക്കുന്നതിലെ പ്രത്യേകത എന്ത്?
ഊരിലെ എല്ലാവരും നെവേഞ്ചി പെറുക്കാൻ കാട്ടില് പോകും. സ്ത്രീകളും പുരുഷന്മാരും ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളുമടക്കം നെവേഞ്ചി മുങ്ങിയെടുക്കും.
♦ നെവേഞ്ചിയുടെ തോടിലെ കറപോകാൻ എന്താണ് ചെയ്യുന്നത്?
നെവേഞ്ചി കൊണ്ടുവന്ന് ഉപ്പും മഞ്ഞളുമിട്ട് പുഴുങ്ങും. എന്നിട്ട് വെള്ളം ഊറ്റിക്കളയും. തോടിലുള്ള കറ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്.
♦ നെവേഞ്ചിയുടെ രുചി
♦ നെവേഞ്ചി ശേഖരിക്കുന്നതും പാകം ചെയ്യുന്നതും സുകുമാരൻ ചാലിഗദ്ധ വിവരിച്ചിട്ടുണ്ട്. ലേഖനം വായിച്ച് അതിനെക്കുറിച്ച് നിങ്ങളുടെ ഭാഷയിൽ ഒരു വിവരണം തയ്യാറാക്കൂ
നമ്മുടെ നാടൻ ജലാശയങ്ങളിലും പുഴകളിലും വേനൽക്കാലമായാൽ ഇഷ്ടംപോലെ ലഭിക്കുന്ന ജീവിയാണ് നെവേഞ്ചി. ശരീരഭാഗം മുഴുവൻ തോടുകളാൽ പൊതിഞ്ഞ ഒരു ജീവി. വെള്ളത്തിലൂടെ വളരെ പതുക്കയേ അവ സഞ്ചരിക്കുകയുള്ളൂ. ഇവ സ്വാദിഷ്ഠമായ ഒരു ഭക്ഷണവിഭവമാണ്. വേനൽക്കാലമായാൽ കുഞ്ഞുകുട്ടികളടക്കം പുരുഷനും സ്ത്രീയും എല്ലാവരും ചേർന്നാണ് ഇവ ശേഖരിക്കാൻ പുഴയിലിറങ്ങുക.
പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുവന്ന് ഇവയെ വൃത്തിയായി കഴുകി ഉപ്പും മഞ്ഞളും ചേർത്തു് പുഴുങ്ങിയെടുക്കും. വെന്തുകഴിഞ്ഞാൽ വെള്ളം വാർത്ത് അതിന്റെ തോടിലുള്ള കറകൾ ഒഴിവാക്കും. അതിനുശേഷം ചിലർ അതിന്റെ കൂടെ ഞണ്ടുകൾ കൂടി ചേർക്കും. പപ്പായ, മധുരക്കിഴങ്ങ് എന്നിവയും ചേർക്കുന്നവരുണ്ട്. പിന്നീട് നെവേഞ്ചിയുടെ പുറകുവശത്ത് നീണ്ടുനിൽക്കുന്ന തോട് പൊട്ടിച്ചു കളയും. മുളകുപൊടി, മല്ലിപ്പൊടി എന്നിവ കൂടി ചേർത്ത് നല്ല എരിവോടെ ഇത് തയ്യാറാക്കും. പപ്പായ, മധുരക്കിഴങ്ങ് എന്നിവ നെവേഞ്ചിയുടെ ഇറച്ചിയോട് ചേരുമ്പോൾ നല്ല സ്വാദായിരിക്കും. ഊണിനൊപ്പവും അല്ലാതെയും ഈ വിഭവം കഴിക്കാനാവും.
♦ ഹായ്, എന്തു രുചി
♦ ഓരോ നാടിന്റെയും നിറവും മണവും രുചിയുമെല്ലാം അവരുടെ തനതായ വിഭവങ്ങളിൽ അലിഞ്ഞുചേർന്നിരിക്കുന്നു. നിങ്ങളുടെ നാടിനും സ്വന്തമായ ഭക്ഷണവിഭവങ്ങളുണ്ടായിരിക്കുമല്ലോ.
അവയെപ്പറ്റി മുത്തശ്ശിമാരോടോ മുത്തച്ഛന്മാരോടോ മറ്റു മുതിർന്നവരോടോ അഭിമുഖസംഭാഷണം നടത്തു. ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കണേ.
മുത്തശ്ശിയുമായി നടത്തിയ അഭിമുഖസംഭാഷണം
അനു: മുത്തശ്ശി, നമുക്ക് വീടുകളിൽ ഉണ്ടാക്കാവുന്ന പ്രധാന പലഹാരങ്ങൾ ഏതൊക്കെയാണ്?
മുത്തശ്ശി: നമ്മൾ കഴിക്കുന്നവ നിനക്കറിയാമല്ലോ. അല്ലാതെ വട്ടയപ്പം, തിരളി, കപ്പപ്പുട്ട്, ഏത്തയ്ക്ക കുറുക്ക്, വൽസൻ എന്നിങ്ങനെ ഒട്ടെറെയുണ്ട്.
അനു: ഇന്ന് ഇവയൊന്നും ഉണ്ടാക്കാറില്ലേ?
മുത്തശ്ശി : ഇതിൽ പലതുമുണ്ടാക്കാനറിയാത്തവരാണ് കൂടുതൽ.
അനു: എന്തൊക്കെയാണ് വത്സൻ എന്ന പലഹാരത്തിൽ ചേരുന്ന സാധനങ്ങൾ?
മുത്തശ്ശി: അരിപ്പൊടി, ശർക്കര, തേങ്ങ എന്നിവയാണ് പ്രധാനമായും വേണ്ടത്.
അനു: അവയുടെ അളവു കൂടി പറയാമോ?
മുത്തശ്ശി:
അരിപ്പൊടി - അരക്കിലോ
ശർക്കര - കാൽക്കിലോ
തേങ്ങ - ഒരു മുറി
ഉപ്പ്, വെള്ളം എന്നിവ പാകത്തിന്
ജീരകം, ഏലയ്ക്ക പൊടിച്ചത് - ഒരു സ്പൂൺ
അനു: തയ്യാറാക്കുന്ന വിധം പറയാമോ?
മുത്തശ്ശി : ശർക്കര അല്പം വെള്ളം ചേർത്ത് പാനിയാക്കി വറ്റിച്ചെടുക്കുക. തേങ്ങ ചെറുതായി അരിഞ്ഞെടുക്കുക. അരിപ്പൊടിയിൽ ശർക്കരപ്പാനി ചെറുചൂടോടെ കുറേശ്ശെ ഒഴിച്ച് കുഴച്ചെടുക്കുക. ജീരകവും ഏലയ്ക്ക പൊടിച്ചതും ഉപ്പും തേങ്ങാക്കൊത്തും ചേർത്ത് നന്നായി മയത്തിൽ ഒന്നുകൂടെ കുഴയ്ക്കുക.
വട്ടയിലയോ, വാഴയില മുറിച്ചെടുത്തതോ എടുത്ത് അതിൽ കുഴച്ചെടുത്ത മാവ് ഉരുളകളാക്കി വച്ചശേഷം നന്നായി പരത്തുക. ഇനി ഇലയുടെ മുകൾ ഭാഗവും താഴ്ഭാഗവും അകത്തേക്ക് ചുരുട്ടി തുറന്നിരിക്കുന്ന വശം മടക്കി എടുക്കുക. ശേഷം അപ്പച്ചെമ്പിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ഠമായ വൽസൻ റെഡി.
അനു: നന്ദി മുത്തശ്ശി. അടുത്ത ദിവസം മുത്തശ്ശി എനിക്ക് ഇത് ഉണ്ടാക്കിത്തരണം.
♦ വിശകലനക്കുറിപ്പ്
♦ ഒന്നിച്ചു ഭക്ഷണം തേടി, ഒന്നിച്ചു പാകപ്പെടുത്തി, ഒന്നിച്ചു കഴിക്കുന്ന രീതി എത്ര രസമായിരിക്കും! അത്തരമൊരു അനുഭവമാണ് സുകുമാരൻ ചാലിഗദ്ധ കായല്ലമു നെവേഞ്ചിമു തന്തിന്ത ചവി എന്ന പാഠഭാഗത്ത് വിവരിക്കുന്നത്. പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ നെവേഞ്ചിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പാഠഭാഗത്തുണ്ട്. ഏപ്രിൽ മാസം തുടങ്ങുമ്പോൾ പുഴകളിലെ വെള്ളം വറ്റും. നെവേഞ്ചി കിട്ടുന്ന സമയമാണത്. ആ സമയത്ത് ഊരിലൊന്നും ആരും ഉണ്ടാകില്ല എന്ന് എഴുത്തുകാരൻ പറയുന്നു. സ്ത്രീയും പുരുഷനും കൊച്ചുകുട്ടികളുമെല്ലാം നെവേഞ്ചി മുങ്ങിയെടുക്കും. ഇങ്ങനെ പെറുക്കിയെടുക്കുന്ന നെവഞ്ചി പാചകം ചെയ്ത് കഴിക്കുന്നതിനെക്കുറിച്ചു പാഠഭാഗത്ത് പറയുന്നു. ഒരുകൂട്ടം ആളുകളുടെ ഒരുമയുടെ മനോഹരദൃശ്യം ഈ ഭാഗം വായിക്കുമ്പോൾ നമുക്ക് കാണാൻ കഴിയും.
♦ 'കേരളത്തിലെ ആദിവാസികൾ നല്ല വൃത്തിയുള്ള ഭക്ഷണം കഴിക്കുന്നവരാണ്.'
സുകുമാരൻ ചാലിഗദ്ധ എഴുതിയ പാഠഭാഗം വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക.
കായെല്ലമു നെവേഞ്ചിമു തന്തിന്ത ചവി എന്ന പാഠഭാഗം സുകുമാരൻ ചാലിഗദ്ധയുടെ ബേത്തിമാരൻ എന്ന കൃതിയിലേതാണ്. ഭക്ഷണം തേടുന്ന രീതി ഇവിടെ വ്യത്യസ്തമാണ്. എല്ലാവരും ചേർന്നാണ് ഭക്ഷണ വിഭവങ്ങൾ ശേഖരിക്കുന്നത്. കുട്ടികളും സ്ത്രീകളും പുരുഷന്മാരും എല്ലാവരും പങ്കെടുക്കുന്നു. വിശേഷപ്പെട്ട രീതിയിലാണ് അവ പാചകം ചെയ്യുന്നത്. പച്ചക്കറി ആയാലും മറ്റു വിഭ ങ്ങളായാലും അതിലെ വിഷാംശങ്ങൾ കളയാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു. കാട്ടിലാണ് താമസമെങ്കിലും വൃത്തിയുള്ള ഭക്ഷണമാണ് കഴിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഒന്നിച്ചു ഭക്ഷണം തേടി, ഒന്നിച്ചു പാകപ്പെടുത്തി ഒന്നിച്ചു കഴിക്കുന്ന രീതി മറ്റൊരു സമൂഹത്തിനും അവകാശപ്പെടാനാവാത്തതാണ്.
♦ ഞങ്ങടെ ഊരിലൊന്നും അപ്പോ ആരും ഉണ്ടാകില്ല. ഊര് എന്ന പദത്തിന്റെ അർഥത്തിൽ പെടാത്തതേത്?
• ഗ്രാമം
• വഴി
• പ്രാണൻ
ഉത്തരം: വഴി
♦ 'തന്തിന്ത ചവി' എന്ന പദം ഏതു ഭാഷയിലേതാണ്?
ഉത്തരം: ഗോത്രഭാഷ
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
.webp)
0 Comments