Kerala Syllabus Class 6 കേരള പാഠാവലി - Unit 02 നടുകിൽ തിന്നാം: പാഠം 01 - കോയയുടെ ചെറിയ വസ്തുക്കൾ - ചോദ്യോത്തരങ്ങൾ | Teaching Manual
എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് കേരളപാഠാവലിയിലെ 'നടുകിൽ തിന്നാം' എന്ന യൂണിറ്റിലെ 'കോയയുടെ ചെറിയ വസ്തുക്കൾ' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ നടുകിൽ തിന്നാം - പ്രവേശകപ്രവർത്തനം ♦ ഇടിഞ്ഞുപൊളിഞ്ഞ ലോകം - അക്കിത്തം ♦ മഹാകവി അക്കിത്തത്തിന്റെ 'ഇടിഞ്ഞുപൊളിഞ്ഞ ലോകം' എന്ന കവിതയിൽ പഴയകാലത്ത് ആളുകൾ ഏർപ്പെട്ടിരുന്ന വിവിധ തൊഴിലുകളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗമാണ് പാഠപുസ്തകത്തിൽ പ്രവേശക പ്രവർത്തനമായി നൽകിയിട്ടുള്ളത്. നമ്മുടെ പൂർവ്വികർ ചെയ്തു പോന്നതും എന്നാൽ ഇന്ന് അന്യം നിന്നുപോയതുമായ പല തൊഴിലുകളെക്കുറിച്ചും ഇവിടെ സൂചിപ്പിക്കുന്നുണ്ട്. പ്രകൃതിയോടിണങ്ങിയും പ്രകൃതി വിഭവങ്ങളെ ശരിയായി പ്രയോജനപ്പെടുത്തിയും പഴയകാലത്ത് ഭൂമിയെ അവർ എങ്ങനെ ഐശ്വര്യപൂർണമാക്കി എന്ന് കവി പറയുന്നു. അത്തരം ആളുകളെ കവി നേതാക്കളായി കാണുന്നു. തങ്ങളുടെ നിരന്തരമായ ശ്രമഫലമായി ഭൂമിയെ ബലവത്താക്കിയവരാണവർ. പുതിയകാലത്തെ നേതാക്കളും അങ്ങനെയായിരിക്കട്ടെ എന്ന് കവി ആഗ്രഹിക്കുന്നു.
♦ പാഠപുസ്തകത്തിലെ കവിതയിൽ പരിചയപ്പെടുത്തിയ തൊഴിലുകൾ ഏതെല്ലാമാണ്? പറയാമോ?• കന്നുപൂട്ടൽ • കിളയ്ക്കൽ • കയറുപിരിക്കൽ • തുണിനെയ്ത്ത് • സ്വർണ്ണപ്പണി • മരപ്പണി • ഇരുമ്പുപണി • തോലുകൊണ്ടുള്ള പണി • മുറ്റമടി • കൊയ്ത്ത് • കറ്റചുമക്കൽ • കറ്റമെതിക്കൽ • അരികുത്തൽ • വട്ടി, കുട്ട, പനമ്പ്, മുറം, പായ് നെയ്ത്ത് • തൊപ്പിക്കുട നിർമ്മാണം • വിറക് വെട്ടൽ • തോണി തുഴയൽ • ചായക്കച്ചവടം • മൽസ്യകച്ചവടം • കല്ലുടയ്‌ക്കൽ ഈ കവിതയിൽ പറയുന്ന എല്ലാ തൊഴിലുകളും ഇന്ന് ചെയ്യുന്നുണ്ടാവില്ല. പല തൊഴിലുകളും അന്യം നിന്നുപോയി. ചിലതൊഴിലുകൾക്ക് യന്ത്രസഹായത്താൽ പരിഷ്കാരവും ഉണ്ടായിട്ടുണ്ട്.
♦ ചൊല്ലാം അഭിനയിക്കാം ♦ കവിതാഭാഗം സംഘമായി ചൊല്ലൂ. തുടർന്ന് അതിൽ സൂചിപ്പിച്ചിരിക്കുന്ന തൊഴിലുകൾ ക്ലാസിൽ ഒറ്റയ്ക്കും സംഘമായും മൂകാഭിനയമായി (മൈം) അവതരിപ്പിക്കൂ. ക്ലാസിലെ കുട്ടികൾ രണ്ടു ഗ്രൂപ്പുകളായി തിരിയണം. ഒരു ഗ്രൂപ്പിലുള്ള ഓരോരുത്തരും കവിതയിൽ പറഞ്ഞിരിക്കുന്ന തൊഴിലുകൾ ചെയ്യുന്നവിധം ശാരീരികചലനങ്ങളിലൂടെ അവതരിപ്പിക്കട്ടെ.രണ്ടാമത്തെ ഗ്രൂപ്പ് ഏതൊക്കെ തൊഴിലുകളാണ് എന്ന് മൂകാഭിനയം നോക്കി കണ്ടെത്തി പറയണം. തുടർന്ന് രണ്ടാംഗ്രൂപ്പ് ഇത് അവതരിപ്പിക്കണം.
♦ കോയയുടെ ചെറിയ വസ്തുക്കൾ - അബ്ദുൽ ഹാമിദ് അഹ്‌മദ് യു എ ഇ (വിവർത്തനം: വി. മുസഫർ അഹമ്മദ്)വി. മുസഫർ അഹമ്മദിന്റെ കുടിയേറ്റക്കാരന്റെ വീട് എന്ന കൃതിയിൽ നിന്നെടുത്തതാണ് 'കോയയുടെ ചെറിയവസ്തുക്കൾ' എന്ന പാഠഭാഗം. ധാരാളം മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ട്. അത്തരം മനുഷ്യരിൽ എല്ലാവരും സമ്പന്നരല്ല. അവരിലൊരാളാണ് ഈ കഥയിലെ പ്രധാന കഥാപാത്രമായ കോയ. തനിക്ക് ഒരു മകൻ ജനിച്ചു എന്നറിയുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം അയാൾ അനുഭവിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഓരോ വസ്ത്രം വാങ്ങിക്കാൻ മുതലാളിയോട് നൂറു ദിർഹം അയാൾ കടം വാങ്ങുകയാണ്. എന്നാൽ വസ്ത്രങ്ങൾ നാട്ടിലയക്കാനുള്ള തപാൽ ചാർജ്ജിനായി അയാളുടെ കൈയിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ ഭാര്യയ്ക്ക് വാങ്ങിയ വസ്ത്രം തപാൽ ചാർജിനായി മറിച്ചു വിൽക്കാൻ ശ്രമിച്ചപ്പോൾ നിരാശയായിരുന്നു ഫലം. തന്റെ പ്രിയപ്പെട്ടവർക്കൊരു സമ്മാനം പോലും അയക്കാനാവാതെ ഒരാൾ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളെ ചൂണ്ടിക്കാട്ടിത്തരുന്ന മനോഹരമായ ഒരു രചനയാണിത്.
♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും♦ കഥയിൽ കണ്ടത്♦ 'ആ ദിവസം ഭാര്യയിൽനിന്നു ലഭിച്ച മനസ്സുനിറച്ച വാർത്തയിൽ അയാൾ സന്തുഷ്ടനായിരുന്നു'. വാർത്ത എന്തായിരുന്നു?അയാളുടെ ഭാര്യ ഒരു ആൺകുഞ്ഞിനു ജന്മം നൽകിയ സന്തോഷവാർത്തയായിരുന്നു അത്.
♦ അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞിരുന്നു. കാരണമെന്ത്?അയാൾ മുതലാളിയെപ്പോയിക്കണ്ട് എനിക്കൊരു മകൻ പിറന്നു എന്ന സന്തോഷകരമായ വാർത്ത അറിയിച്ചു. മുതലാളി അയാളെ അഭിനന്ദിച്ചു. ആ സമയത്താണ് അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞത്.
♦ കോയയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയതെപ്പോൾ? ഭാര്യയ്ക്ക് കത്തെഴുതുന്ന സമയത്ത് കുഞ്ഞിനെയും നിന്നെയും കാണാൻ പെട്ടെന്നു തന്നെ വരാൻ ശ്രമിക്കാമെന്നും സാധനങ്ങൾ തപാലിലയക്കുന്നുണ്ടെന്നും, കുഞ്ഞിനെ നന്നായി നോക്കണമെന്നും എഴുതിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
♦ പതുക്കെ അയാളുടെ ആഹ്ലാദം കെട്ടടങ്ങി. എന്തു കൊണ്ട്? സമ്മാനങ്ങൾ വാങ്ങാൻ മുതലാളിയോട് കോയ നൂറു ദിർഹം കടം വാങ്ങിയിരുന്നു. എന്നാൽ തപാലിൽ സമ്മാനങ്ങൾ അയക്കാൻ അമ്പത് ദിർഹം കൂടി വേണമെന്നറിഞ്ഞപ്പോൾ അയാളുടെ ആഹ്ലാദം കെട്ടടങ്ങി.
♦ ഭാര്യക്കുവേണ്ടി വാങ്ങിയ വസ്തുക്കൾ വിൽക്കുന്നതിലേക്ക് കോയയെ നയിച്ച സാഹചര്യം എന്തായിരുന്നു? കടം വാങ്ങിയ നൂറു ദിർഹം കൊണ്ട് തുണിയെല്ലാം വാങ്ങി കഴിഞ്ഞപ്പോൾ പിന്നെ ചെറിയ തുകയേ അയാളുടെ കൈയിൽ ഉണ്ടായിരുന്നുള്ളൂ. തപാലിലയയ്ക്കാൻ ഇനിയും അമ്പത് ദിർഹം കൂടി വേണമായിരുന്നു. അതിനായി പലരോടും കൈനീട്ടി. ആർക്കുമയാളെ സഹായിക്കാനായില്ല. തപാലിലയക്കാനുള്ള തുകയ്ക്കു വേണ്ടി ഭാര്യയ്ക്ക് വാങ്ങിയ വസ്ത്രം വിൽക്കുന്നതിന് അയാൾ തീരുമാനിച്ചു.
♦ വാക്കുകൾക്കുമപ്പുറം♦ കോയയുടെ മുറിയിലെ അനക്കമില്ലാത്ത അവസ്ഥ കഥാക്യത്ത് ആവിഷ്കരിക്കുന്നത് നോക്കൂ.'കോയയുടെ മുറിയിൽ നിശ്ചലത തളംകെട്ടിനിന്നു. ഇങ്ങനെ പറയുന്നതിലെ സവിശേഷതയെന്ത്? ചർച്ചചെയ്യൂ. ഇതുപോലുള്ള പ്രയോഗങ്ങൾ കഥയിൽ ഇനിയുമുണ്ട്. അവ കണ്ടെത്തി എഴുതുക. അവയുടെ പ്രത്യേകതകൾ ചർച്ച ചെയ്യുമല്ലോ.• 'കോയയുടെ മുറിയിൽ നിശ്ചലത തളംകെട്ടി നിന്നു'. അന്ന് അയാളെ തേടിവന്നത് ഒരു നല്ല വാർത്തയായിരുന്നു. അയാൾക്ക് ഒരു മകൻ പിറന്നിരിക്കുന്നു. അയാൾ സന്തോഷത്താൽ വീർപ്പുമുട്ടി. വീട്ടിലേക്ക് കത്തെഴുതാൻ തീരുമാനിച്ചു. കത്തെഴുതിക്കഴിഞ്ഞ്, സമ്മാനങ്ങൾ പൊതിയാൻ തുടങ്ങി. ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ പോലും മറന്നു. സന്തോഷം നിറഞ്ഞ വേളയിലും അയാളുടെ മുറിയിൽ വേറാരുമില്ലായിരുന്നു.
♦ കൂടുതൽ പ്രയോഗങ്ങൾ• 'അന്ധാളിച്ച കണ്ണുകൾ ഒടുവിൽ ഒരു പച്ചപ്പെട്ടിയിൽ തങ്ങിനിന്നു'.പ്രിയപ്പെട്ടവർക്കായി കോയ മനസ്സിൽ സങ്കൽപിച്ച അതേ വസ്തുക്കൾ കിട്ടിയ മുഹൂർത്തത്തെ കഥാകൃത്ത് സവിശേഷമായി ആവിഷ്കരിക്കുന്നു. തുണിക്കടയിലെത്തുന്ന കഥാനായകൻ അവിടുത്തെ വൈവിധ്യങ്ങൾ കണ്ട്അന്ധാളിക്കുന്നു. അയാളുടെ ശ്രദ്ധ ഒടുവിൽ പച്ചപ്പെട്ടിയിൽ ഉറച്ചു. കണ്ണുകൾ ഒടുവിൽ ഒരു പച്ചപ്പെട്ടിയിൽ തങ്ങിനിന്നു എന്ന സവിശേഷമായ പ്രയോഗത്തിലൂടെ ഈ സന്ദർഭം കഥാകൃത്ത് ആവിഷ്കരിക്കുന്നു. മറ്റെങ്ങും പോകാനാവാത്ത വിധം തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു എന്നർത്ഥം.
• 'സന്തോഷത്തിന്റെ അവസാനബിന്ദു കാറ്റ് പൊടി പറത്തിക്കളയുന്നതുപോലെ ഇല്ലാതായി'നാട്ടിലുള്ള ഭാര്യയ്ക്കും ഇപ്പോൾ പിറന്ന കുട്ടിക്കും വാങ്ങിയ സമ്മാനം അയക്കാൻ കഴിയില്ല എന്ന് യാഥാർഥ്യം സാഹിത്യഭംഗിയോടെ കഥയിൽ അവതരിപ്പിക്കുകയാണ്. കാറ്റ് പൊടി പറത്തിക്കളയുന്നതുപോലെ സന്തോഷത്തിന്റെ അവസാന ബിന്ദു ഇല്ലാതായി എന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കാറ്റടിക്കുന്നത് പെട്ടെന്നാണ്. കാറ്റടിച്ചാൽ ആ ഭാഗത്തെ പൊടി പൂർണ്ണമായും പറന്നുപോകും. സന്തോഷം നഷ്ടമാകുന്ന മാനസിക അവസ്ഥയെ പ്രകൃതിയിലെ ഒരു സംഭവവുമായി ഇണക്കി പറഞ്ഞത് ഔചിത്യപൂർണമാണ്.
• 'പെട്ടെന്ന് പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും തരി അയാളുടെ ഉള്ളിൽ വീണു'സമ്മാനങ്ങൾ അയക്കാൻ ഒരു വഴി തെളിയാതെ നിരാശനായ കോയയുടെ മനസ്സിൽ ഒരു പുതിയ ആശയം തെളിയുന്നതാണ് സന്ദർഭം. ഒരു തരി വീഴുക എന്നത് മനസ്സിൽ ഒരു ആശയം വരുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് പ്രയോഗഭംഗിയുളവാക്കുന്നു. ഭാര്യക്ക് വാങ്ങിയ വസ്ത്രം കച്ചവടക്കാരന് തിരികെ നൽകി കിട്ടുന്ന തുക പാർസൽ ചാർജായി ഉപയോഗിക്കുക എന്നതായിരുന്നു മനസ്സിലുദിച്ച ആശയം.
♦ കഥയരങ്ങ്♦ കഥയിലെ അവസാനവാക്യം നോക്കൂ:കോയ വൻനഗരത്തിന്റെ തെരുവുകളിലൂടെ കൈയിലുള്ള സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചുകൊണ്ട് നടത്തം തുടരുകയാണ്.കഥ ഇവിടെ അവസാനിക്കുന്നുണ്ടോ?വൻനഗരം, തെരുവ്, കൈയിലുള്ള സാധനങ്ങൾ വിൽക്കൽ തുടങ്ങിയ സൂചനകൾ ശ്രദ്ധിക്കൂ. ഇത് കോയയുടെ മാത്രം കഥയാണോ?നിങ്ങളുടെ ചിന്തകളെല്ലാം ചേർത്ത് ഒരു കഥയെഴുതി നോക്കൂ..കഥകൾ ക്ലാസിലെ കഥയരങ്ങിൽ അവതരിപ്പിക്കുമല്ലോ.
♦ വാക്കുകൾ കൂടിച്ചേരുമ്പോൾ... • അല്ലൽ ഇല്ലാത്ത മനസ്സും ആയി അയാൾ ഇരുന്നു.• അല്ലലില്ലാത്ത മനസ്സുമായി അയാളിരുന്നു.ഈ രണ്ടു വാക്യങ്ങൾ തമ്മിലുള്ള വ്യത്യാസമെന്താണ്?ഇങ്ങനെ ഒന്നിലേറെ വാക്കുകൾ കൂട്ടി ചേർത്തു പറയുകയും എഴുതുകയും പതിവാണ്.ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?ഇതുപോലെ ധാരാളം വാക്യങ്ങൾ പാഠത്തിലുണ്ട്. അവ കണ്ടെത്തി, ഏതെല്ലാം വാക്കുകൾ ചേർന്നാണ് അവ രൂപപ്പെട്ടതെന്ന് എഴുതു• അതുവാങ്ങാനാരുമുണ്ടായിരുന്നില്ല അത് വാങ്ങാൻആരും ഉണ്ടായിരുന്നില്ല.
• അതിൽനിന്ന് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഗന്ധമുയരുന്നതായി അയാൾക്കനുഭവപ്പെട്ടു. അതിൽ നിന്ന്പറഞ്ഞറിയിക്കാൻആവാത്ത ഒരു സുഗന്ധം ഉയരുന്നത്ആയി അയാൾക്ക്അനുഭവപ്പെട്ടു.
• അവന് ഒരു പേരു കണ്ടുവെച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.അവന്ഒരു പേര് കണ്ടുവെച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല
♦ നഗരത്തിന്റെ എന്ന പദം പിരിച്ചെഴുതിയാൽ • നഗരം + ഇന്റെ• നഗര + ത്തിന്റെ• നഗരം + ത്തിന്റെഉത്തരം: നഗരം + ഇന്റെ
♦ കോയ ആണിയടിച്ചു തറച്ചതുപോലെ അവിടെ നിന്നു. അടിവരയിട്ട പ്രയോഗം സൂചിപ്പിക്കുന്നത്?എന്തുചെയ്യണമെന്നറിയാതെ സ്തബ്ധനായി നിന്നു.
♦ ശീർഷകത്തിന്റെ ഔചിത്യം ♦ കോയയുടെ ചെറിയ വസ്തുക്കൾ എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം ഉചിതമാണ്? കുറിപ്പ് തയാറാക്കുക. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കോയയുടെ ജീവിതമാണ് ഈ കഥയിലുള്ളത്. വളരെക്കാലം കൂടി പിറന്ന കുഞ്ഞിനെ കാണണമെന്നും കുഞ്ഞിനും അമ്മയ്ക്കുമൊപ്പം ആയിരിക്കണമെന്നും എല്ലാം കോയയ്ക്ക് ആഗ്രഹമുണ്ട്. പക്ഷേ ആഗ്രഹങ്ങൾക്കെല്ലാമപ്പുറം ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ തുടരാനേ അയാളെ അനുവദിക്കുന്നുള്ളൂ. വലിയ വലിയ മോഹങ്ങളൊന്നും അയാൾക്കില്ല. കടംവാങ്ങിയ നൂറു ദിർഹംകൊണ്ട് അയാൾ ഭാര്യയ്ക്കും കുഞ്ഞിനും സമ്മാനം നൽകാൻ വസ്ത്രം വാങ്ങിക്കുന്നു. പക്ഷേ അതു നാട്ടിലേക്ക് അയക്കാനുള്ള പണം പോലും അയാളുടെ കൈയിൽ ഉണ്ടായിരുന്നില്ല. വളരെ ചെറിയ മോഹങ്ങൾ പോലും സാധിക്കാൻ കഴിയാതെ നിരാശനായി സമനില തകർന്ന അവസ്ഥയിൽ എത്തുകയാണ് കോയ. അതു കൊണ്ടുതന്നെ കഥയുടെ പൊരുളിനും കോയയുടെ ജീവിതത്തിനും ഇണങ്ങുന്ന ശീർഷകമായി ഇത് മാറുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
♦ നടുകിൽ തിന്നാം - പ്രവേശകപ്രവർത്തനം
♦ ഇടിഞ്ഞുപൊളിഞ്ഞ ലോകം - അക്കിത്തം
♦ മഹാകവി അക്കിത്തത്തിന്റെ 'ഇടിഞ്ഞുപൊളിഞ്ഞ ലോകം' എന്ന കവിതയിൽ പഴയകാലത്ത് ആളുകൾ ഏർപ്പെട്ടിരുന്ന വിവിധ തൊഴിലുകളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗമാണ് പാഠപുസ്തകത്തിൽ പ്രവേശക പ്രവർത്തനമായി നൽകിയിട്ടുള്ളത്. നമ്മുടെ പൂർവ്വികർ ചെയ്തു പോന്നതും എന്നാൽ ഇന്ന് അന്യം നിന്നുപോയതുമായ പല തൊഴിലുകളെക്കുറിച്ചും ഇവിടെ സൂചിപ്പിക്കുന്നുണ്ട്. പ്രകൃതിയോടിണങ്ങിയും പ്രകൃതി വിഭവങ്ങളെ ശരിയായി പ്രയോജനപ്പെടുത്തിയും പഴയകാലത്ത് ഭൂമിയെ അവർ എങ്ങനെ ഐശ്വര്യപൂർണമാക്കി എന്ന് കവി പറയുന്നു. അത്തരം ആളുകളെ കവി നേതാക്കളായി കാണുന്നു. തങ്ങളുടെ നിരന്തരമായ ശ്രമഫലമായി ഭൂമിയെ ബലവത്താക്കിയവരാണവർ. പുതിയകാലത്തെ നേതാക്കളും അങ്ങനെയായിരിക്കട്ടെ എന്ന് കവി ആഗ്രഹിക്കുന്നു.
♦ പാഠപുസ്തകത്തിലെ കവിതയിൽ പരിചയപ്പെടുത്തിയ തൊഴിലുകൾ ഏതെല്ലാമാണ്? പറയാമോ?
• കന്നുപൂട്ടൽ
• കിളയ്ക്കൽ
• കയറുപിരിക്കൽ
• തുണിനെയ്ത്ത്
• സ്വർണ്ണപ്പണി
• മരപ്പണി
• ഇരുമ്പുപണി
• തോലുകൊണ്ടുള്ള പണി
• മുറ്റമടി
• കൊയ്ത്ത്
• കറ്റചുമക്കൽ
• കറ്റമെതിക്കൽ
• അരികുത്തൽ
• വട്ടി, കുട്ട, പനമ്പ്, മുറം, പായ് നെയ്ത്ത്
• തൊപ്പിക്കുട നിർമ്മാണം
• വിറക് വെട്ടൽ
• തോണി തുഴയൽ
• ചായക്കച്ചവടം
• മൽസ്യകച്ചവടം
• കല്ലുടയ്‌ക്കൽ
ഈ കവിതയിൽ പറയുന്ന എല്ലാ തൊഴിലുകളും ഇന്ന് ചെയ്യുന്നുണ്ടാവില്ല. പല തൊഴിലുകളും അന്യം നിന്നുപോയി. ചിലതൊഴിലുകൾക്ക് യന്ത്രസഹായത്താൽ പരിഷ്കാരവും ഉണ്ടായിട്ടുണ്ട്.
♦ ചൊല്ലാം അഭിനയിക്കാം
♦ കവിതാഭാഗം സംഘമായി ചൊല്ലൂ. തുടർന്ന് അതിൽ സൂചിപ്പിച്ചിരിക്കുന്ന തൊഴിലുകൾ ക്ലാസിൽ ഒറ്റയ്ക്കും സംഘമായും മൂകാഭിനയമായി (മൈം) അവതരിപ്പിക്കൂ.
ക്ലാസിലെ കുട്ടികൾ രണ്ടു ഗ്രൂപ്പുകളായി തിരിയണം. ഒരു ഗ്രൂപ്പിലുള്ള ഓരോരുത്തരും കവിതയിൽ പറഞ്ഞിരിക്കുന്ന തൊഴിലുകൾ ചെയ്യുന്നവിധം ശാരീരികചലനങ്ങളിലൂടെ അവതരിപ്പിക്കട്ടെ.
രണ്ടാമത്തെ ഗ്രൂപ്പ് ഏതൊക്കെ തൊഴിലുകളാണ് എന്ന് മൂകാഭിനയം നോക്കി കണ്ടെത്തി പറയണം. തുടർന്ന് രണ്ടാംഗ്രൂപ്പ് ഇത് അവതരിപ്പിക്കണം.
♦ കോയയുടെ ചെറിയ വസ്തുക്കൾ - അബ്ദുൽ ഹാമിദ് അഹ്‌മദ് യു എ ഇ (വിവർത്തനം: വി. മുസഫർ അഹമ്മദ്)
വി. മുസഫർ അഹമ്മദിന്റെ കുടിയേറ്റക്കാരന്റെ വീട് എന്ന കൃതിയിൽ നിന്നെടുത്തതാണ് 'കോയയുടെ ചെറിയവസ്തുക്കൾ' എന്ന പാഠഭാഗം.
ധാരാളം മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ട്. അത്തരം മനുഷ്യരിൽ എല്ലാവരും സമ്പന്നരല്ല. അവരിലൊരാളാണ് ഈ കഥയിലെ പ്രധാന കഥാപാത്രമായ കോയ. തനിക്ക് ഒരു മകൻ ജനിച്ചു എന്നറിയുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം അയാൾ അനുഭവിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഓരോ വസ്ത്രം വാങ്ങിക്കാൻ മുതലാളിയോട് നൂറു ദിർഹം അയാൾ കടം വാങ്ങുകയാണ്. എന്നാൽ വസ്ത്രങ്ങൾ നാട്ടിലയക്കാനുള്ള തപാൽ ചാർജ്ജിനായി അയാളുടെ കൈയിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ ഭാര്യയ്ക്ക് വാങ്ങിയ വസ്ത്രം തപാൽ ചാർജിനായി മറിച്ചു വിൽക്കാൻ ശ്രമിച്ചപ്പോൾ നിരാശയായിരുന്നു ഫലം. തന്റെ പ്രിയപ്പെട്ടവർക്കൊരു സമ്മാനം പോലും അയക്കാനാവാതെ ഒരാൾ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളെ ചൂണ്ടിക്കാട്ടിത്തരുന്ന മനോഹരമായ ഒരു രചനയാണിത്.
♦ പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
♦ കഥയിൽ കണ്ടത്
♦ 'ആ ദിവസം ഭാര്യയിൽനിന്നു ലഭിച്ച മനസ്സുനിറച്ച വാർത്തയിൽ അയാൾ സന്തുഷ്ടനായിരുന്നു'. വാർത്ത എന്തായിരുന്നു?
അയാളുടെ ഭാര്യ ഒരു ആൺകുഞ്ഞിനു ജന്മം നൽകിയ സന്തോഷവാർത്തയായിരുന്നു അത്.
♦ അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞിരുന്നു. കാരണമെന്ത്?
അയാൾ മുതലാളിയെപ്പോയിക്കണ്ട് എനിക്കൊരു മകൻ പിറന്നു എന്ന സന്തോഷകരമായ വാർത്ത അറിയിച്ചു. മുതലാളി അയാളെ അഭിനന്ദിച്ചു. ആ സമയത്താണ് അയാളുടെ ഹൃദയം സന്തോഷത്താലും പ്രതീക്ഷകളാലും നിറഞ്ഞത്.
♦ കോയയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയതെപ്പോൾ?
ഭാര്യയ്ക്ക് കത്തെഴുതുന്ന സമയത്ത് കുഞ്ഞിനെയും നിന്നെയും കാണാൻ പെട്ടെന്നു തന്നെ വരാൻ ശ്രമിക്കാമെന്നും സാധനങ്ങൾ തപാലിലയക്കുന്നുണ്ടെന്നും, കുഞ്ഞിനെ നന്നായി നോക്കണമെന്നും എഴുതിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
♦ പതുക്കെ അയാളുടെ ആഹ്ലാദം കെട്ടടങ്ങി. എന്തു കൊണ്ട്?
സമ്മാനങ്ങൾ വാങ്ങാൻ മുതലാളിയോട് കോയ നൂറു ദിർഹം കടം വാങ്ങിയിരുന്നു. എന്നാൽ തപാലിൽ സമ്മാനങ്ങൾ അയക്കാൻ അമ്പത് ദിർഹം കൂടി വേണമെന്നറിഞ്ഞപ്പോൾ അയാളുടെ ആഹ്ലാദം കെട്ടടങ്ങി.
♦ ഭാര്യക്കുവേണ്ടി വാങ്ങിയ വസ്തുക്കൾ വിൽക്കുന്നതിലേക്ക് കോയയെ നയിച്ച സാഹചര്യം എന്തായിരുന്നു?
കടം വാങ്ങിയ നൂറു ദിർഹം കൊണ്ട് തുണിയെല്ലാം വാങ്ങി കഴിഞ്ഞപ്പോൾ പിന്നെ ചെറിയ തുകയേ അയാളുടെ കൈയിൽ ഉണ്ടായിരുന്നുള്ളൂ. തപാലിലയയ്ക്കാൻ ഇനിയും അമ്പത് ദിർഹം കൂടി വേണമായിരുന്നു. അതിനായി പലരോടും കൈനീട്ടി. ആർക്കുമയാളെ സഹായിക്കാനായില്ല. തപാലിലയക്കാനുള്ള തുകയ്ക്കു വേണ്ടി ഭാര്യയ്ക്ക് വാങ്ങിയ വസ്ത്രം വിൽക്കുന്നതിന് അയാൾ തീരുമാനിച്ചു.
♦ വാക്കുകൾക്കുമപ്പുറം
♦ കോയയുടെ മുറിയിലെ അനക്കമില്ലാത്ത അവസ്ഥ കഥാക്യത്ത് ആവിഷ്കരിക്കുന്നത് നോക്കൂ.
'കോയയുടെ മുറിയിൽ നിശ്ചലത തളംകെട്ടിനിന്നു. ഇങ്ങനെ പറയുന്നതിലെ സവിശേഷതയെന്ത്? ചർച്ചചെയ്യൂ.
ഇതുപോലുള്ള പ്രയോഗങ്ങൾ കഥയിൽ ഇനിയുമുണ്ട്. അവ കണ്ടെത്തി എഴുതുക. അവയുടെ പ്രത്യേകതകൾ ചർച്ച ചെയ്യുമല്ലോ.
• 'കോയയുടെ മുറിയിൽ നിശ്ചലത തളംകെട്ടി നിന്നു'.
അന്ന് അയാളെ തേടിവന്നത് ഒരു നല്ല വാർത്തയായിരുന്നു. അയാൾക്ക് ഒരു മകൻ പിറന്നിരിക്കുന്നു. അയാൾ സന്തോഷത്താൽ വീർപ്പുമുട്ടി. വീട്ടിലേക്ക് കത്തെഴുതാൻ തീരുമാനിച്ചു. കത്തെഴുതിക്കഴിഞ്ഞ്, സമ്മാനങ്ങൾ പൊതിയാൻ തുടങ്ങി. ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ പോലും മറന്നു. സന്തോഷം നിറഞ്ഞ വേളയിലും അയാളുടെ മുറിയിൽ വേറാരുമില്ലായിരുന്നു.
♦ കൂടുതൽ പ്രയോഗങ്ങൾ
• 'അന്ധാളിച്ച കണ്ണുകൾ ഒടുവിൽ ഒരു പച്ചപ്പെട്ടിയിൽ തങ്ങിനിന്നു'.
പ്രിയപ്പെട്ടവർക്കായി കോയ മനസ്സിൽ സങ്കൽപിച്ച അതേ വസ്തുക്കൾ കിട്ടിയ മുഹൂർത്തത്തെ കഥാകൃത്ത് സവിശേഷമായി ആവിഷ്കരിക്കുന്നു. തുണിക്കടയിലെത്തുന്ന കഥാനായകൻ അവിടുത്തെ വൈവിധ്യങ്ങൾ കണ്ട്
അന്ധാളിക്കുന്നു. അയാളുടെ ശ്രദ്ധ ഒടുവിൽ പച്ചപ്പെട്ടിയിൽ ഉറച്ചു. കണ്ണുകൾ ഒടുവിൽ ഒരു പച്ചപ്പെട്ടിയിൽ തങ്ങിനിന്നു എന്ന സവിശേഷമായ പ്രയോഗത്തിലൂടെ ഈ സന്ദർഭം കഥാകൃത്ത് ആവിഷ്കരിക്കുന്നു. മറ്റെങ്ങും പോകാനാവാത്ത വിധം തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു എന്നർത്ഥം.
• 'സന്തോഷത്തിന്റെ അവസാനബിന്ദു കാറ്റ് പൊടി പറത്തിക്കളയുന്നതുപോലെ ഇല്ലാതായി'
നാട്ടിലുള്ള ഭാര്യയ്ക്കും ഇപ്പോൾ പിറന്ന കുട്ടിക്കും വാങ്ങിയ സമ്മാനം അയക്കാൻ കഴിയില്ല എന്ന് യാഥാർഥ്യം സാഹിത്യഭംഗിയോടെ കഥയിൽ അവതരിപ്പിക്കുകയാണ്. കാറ്റ് പൊടി പറത്തിക്കളയുന്നതുപോലെ സന്തോഷത്തിന്റെ അവസാന ബിന്ദു ഇല്ലാതായി എന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കാറ്റടിക്കുന്നത് പെട്ടെന്നാണ്. കാറ്റടിച്ചാൽ ആ ഭാഗത്തെ പൊടി പൂർണ്ണമായും പറന്നുപോകും. സന്തോഷം നഷ്ടമാകുന്ന മാനസിക അവസ്ഥയെ പ്രകൃതിയിലെ ഒരു സംഭവവുമായി ഇണക്കി പറഞ്ഞത് ഔചിത്യപൂർണമാണ്.
• 'പെട്ടെന്ന് പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും തരി അയാളുടെ ഉള്ളിൽ വീണു'
സമ്മാനങ്ങൾ അയക്കാൻ ഒരു വഴി തെളിയാതെ നിരാശനായ കോയയുടെ മനസ്സിൽ ഒരു പുതിയ ആശയം തെളിയുന്നതാണ് സന്ദർഭം. ഒരു തരി വീഴുക എന്നത് മനസ്സിൽ ഒരു ആശയം വരുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് പ്രയോഗഭംഗിയുളവാക്കുന്നു. ഭാര്യക്ക് വാങ്ങിയ വസ്ത്രം കച്ചവടക്കാരന് തിരികെ നൽകി കിട്ടുന്ന തുക പാർസൽ ചാർജായി ഉപയോഗിക്കുക എന്നതായിരുന്നു മനസ്സിലുദിച്ച ആശയം.
♦ കഥയരങ്ങ്
♦ കഥയിലെ അവസാനവാക്യം നോക്കൂ:
കോയ വൻനഗരത്തിന്റെ തെരുവുകളിലൂടെ കൈയിലുള്ള സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചുകൊണ്ട് നടത്തം തുടരുകയാണ്.
കഥ ഇവിടെ അവസാനിക്കുന്നുണ്ടോ?
വൻനഗരം, തെരുവ്, കൈയിലുള്ള സാധനങ്ങൾ വിൽക്കൽ തുടങ്ങിയ സൂചനകൾ ശ്രദ്ധിക്കൂ. ഇത് കോയയുടെ മാത്രം കഥയാണോ?
നിങ്ങളുടെ ചിന്തകളെല്ലാം ചേർത്ത് ഒരു കഥയെഴുതി നോക്കൂ..
കഥകൾ ക്ലാസിലെ കഥയരങ്ങിൽ അവതരിപ്പിക്കുമല്ലോ.
♦ വാക്കുകൾ കൂടിച്ചേരുമ്പോൾ...
• അല്ലൽ ഇല്ലാത്ത മനസ്സും ആയി അയാൾ ഇരുന്നു.
• അല്ലലില്ലാത്ത മനസ്സുമായി അയാളിരുന്നു.
ഈ രണ്ടു വാക്യങ്ങൾ തമ്മിലുള്ള വ്യത്യാസമെന്താണ്?
ഇങ്ങനെ ഒന്നിലേറെ വാക്കുകൾ കൂട്ടി ചേർത്തു പറയുകയും എഴുതുകയും പതിവാണ്.
ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?
ഇതുപോലെ ധാരാളം വാക്യങ്ങൾ പാഠത്തിലുണ്ട്. അവ കണ്ടെത്തി, ഏതെല്ലാം വാക്കുകൾ ചേർന്നാണ് അവ രൂപപ്പെട്ടതെന്ന് എഴുതു
• അതുവാങ്ങാനാരുമുണ്ടായിരുന്നില്ല
അത്
വാങ്ങാൻ
ആരും
ഉണ്ടായിരുന്നില്ല.
• അതിൽനിന്ന് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഗന്ധമുയരുന്നതായി അയാൾക്കനുഭവപ്പെട്ടു.
അതിൽ
നിന്ന്
പറഞ്ഞറിയിക്കാൻ
ആവാത്ത
ഒരു
സുഗന്ധം
ഉയരുന്നത്
ആയി
അയാൾക്ക്
അനുഭവപ്പെട്ടു.
• അവന് ഒരു പേരു കണ്ടുവെച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.
അവന്
ഒരു
പേര്
കണ്ടുവെച്ചിട്ടുണ്ടോ
എന്ന്
എനിക്ക്
അറിയില്ല
♦ നഗരത്തിന്റെ എന്ന പദം പിരിച്ചെഴുതിയാൽ
• നഗരം + ഇന്റെ
• നഗര + ത്തിന്റെ
• നഗരം + ത്തിന്റെ
ഉത്തരം: നഗരം + ഇന്റെ
♦ കോയ ആണിയടിച്ചു തറച്ചതുപോലെ അവിടെ നിന്നു. അടിവരയിട്ട പ്രയോഗം സൂചിപ്പിക്കുന്നത്?
എന്തുചെയ്യണമെന്നറിയാതെ സ്തബ്ധനായി നിന്നു.
♦ ശീർഷകത്തിന്റെ ഔചിത്യം
♦ കോയയുടെ ചെറിയ വസ്തുക്കൾ എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം ഉചിതമാണ്? കുറിപ്പ് തയാറാക്കുക.
ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കോയയുടെ ജീവിതമാണ് ഈ കഥയിലുള്ളത്. വളരെക്കാലം കൂടി പിറന്ന കുഞ്ഞിനെ കാണണമെന്നും കുഞ്ഞിനും അമ്മയ്ക്കുമൊപ്പം ആയിരിക്കണമെന്നും എല്ലാം കോയയ്ക്ക് ആഗ്രഹമുണ്ട്. പക്ഷേ ആഗ്രഹങ്ങൾക്കെല്ലാമപ്പുറം ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ തുടരാനേ അയാളെ അനുവദിക്കുന്നുള്ളൂ. വലിയ വലിയ മോഹങ്ങളൊന്നും അയാൾക്കില്ല. കടംവാങ്ങിയ നൂറു ദിർഹംകൊണ്ട് അയാൾ ഭാര്യയ്ക്കും കുഞ്ഞിനും സമ്മാനം നൽകാൻ വസ്ത്രം വാങ്ങിക്കുന്നു. പക്ഷേ അതു നാട്ടിലേക്ക് അയക്കാനുള്ള പണം പോലും അയാളുടെ കൈയിൽ ഉണ്ടായിരുന്നില്ല. വളരെ ചെറിയ മോഹങ്ങൾ പോലും സാധിക്കാൻ കഴിയാതെ നിരാശനായി സമനില തകർന്ന അവസ്ഥയിൽ എത്തുകയാണ് കോയ. അതു കൊണ്ടുതന്നെ കഥയുടെ പൊരുളിനും കോയയുടെ ജീവിതത്തിനും ഇണങ്ങുന്ന ശീർഷകമായി ഇത് മാറുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

0 Comments