Kerala Syllabus Class 6 അടിസ്ഥാന ശാസ്ത്രം: Chapter 09 മാറ്റാം ജീവിതശൈലി നല്ല നാളേയ്ക്കായ് - ചോദ്യോത്തരങ്ങൾ
Questions and Answers for Class 6 Basic Science (Malayalam Medium) Better Lifestyle for a Brighter Tomorrow | Text Books Solution Basic Science (English Medium) Chapter 09 മാറ്റാം ജീവിതശൈലി നല്ല നാളേയ്ക്കായ് | Teachers Handbook. ഈ യൂണിറ്റിന്റെ Teachers Handbook ലിങ്ക് ഈ പേജിന്റെ അവസാന ഭാഗത്തു നൽകിയിട്ടുണ്ട്. പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250. പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ Telegram Channel ൽ ജോയിൻ ചെയ്യുക.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Class 6 അടിസ്ഥാന ശാസ്ത്രം: Chapter 09 മാറ്റാം ജീവിതശൈലി നല്ല നാളേയ്ക്കായ് - ചോദ്യോത്തരങ്ങൾ
♦ ശാസ്ത്ര സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ചാണ്. എല്ലാ മേഖലകളിലും മാറ്റങ്ങൾ സംഭവിക്കുന്നത്. അവയിൽ ചിലത് ചുവടെ നൽകിയിരിക്കുന്നു. പട്ടിക വിപുലീകരിക്കുക.
• ടെലിഫോൺ → സ്മാർട്ട് ഫോൺ
• അരകല്ല് → മിക്സർ ഗ്രൈൻഡർ
• ഡെസ്ക്ടോപ്പ് → ലാപ്ടോപ്പ് → ടാബ്‌ലെറ്റ്
• കാളവണ്ടി → മോട്ടോർ കാർ → ഇലക്ട്രിക് വാഹനം
• സ്ലേറ്റ് → നോട്ട്ബുക്ക്
• റേഡിയോ → ടെലിവിഷൻ
• വിളക്ക് → ഇലക്ട്രിക് ബൾബ് → എൽ.ഇഡി
• മൺകുടിൽ → കോൺക്രീറ്റ് വീടുകൾ
♦ സംഭാഷണം ശ്രദ്ധിച്ചില്ലേ? കുട്ടി പറഞ്ഞതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നമ്മുടെ നാട്ടിൽ ലഭിക്കുന്ന മുട്ടയും, പാലും, പഴങ്ങളും, പച്ചക്കറികളും, ഇലക്കറികളുമൊക്കെ അച്ഛനും അമ്മയും മറ്റും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിത്തരുന്നത് എന്തിനാണ്?
കുട്ടി പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ബ്രെഡും ജാമും എല്ലാ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. നമ്മുടെ ആരോഗ്യകരമായ വളർച്ചയ്ക്കായി മാതാപിതാക്കൾ നമുക്ക് ചോറ്, കറി, മുട്ട, പാൽ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ നൽകുന്നു. ഇവയിൽ നിന്ന് നമുക്കാവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഊർജ്ജം എന്നിവ ലഭിക്കുന്നു. നാട്ടിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ ശുദ്ധവും പ്രകൃതിദത്തവും ദീർഘകാല ആരോഗ്യത്തിന് നല്ലതുമാണ്. സമീകൃതാഹാരം കഴിക്കുന്നത് വഴി നമുക്ക് ആരോഗ്യം നിലനിർത്താനും രോഗങ്ങൾ വരുന്നത് തടയാനും കഴിയും.
♦ എന്തിനാണ് ആഹാരം കഴിക്കുന്നത്?
• രോഗ പ്രതിരോധശേഷി നേടാൻ
• വളർച്ചക്കും ശരീര നിർമ്മിതിക്കും
• വിവിധതരം പ്രവർത്തി ചെയ്യുന്നതിനുള്ള ഊർജ്ജം ലഭിക്കാൻ
• ഓരോ ശരീര ഭാഗങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന്
♦ പണ്ട് നമ്മുടെ ആഹാരവിഭവങ്ങളും ആഹാരശീലങ്ങളും എങ്ങനെയായിരുന്നു?
രാവിലെ കപ്പപ്പുഴുക്കോ ചക്കപ്പുഴുക്കോ ആയിരുന്നു പ്രധാനഭക്ഷണം. അവയില്ലാതിരിക്കുന്ന കാലത്ത് കാന്താരിമുളകും ചേമ്പുകറിയും കൂട്ടി പഴങ്കഞ്ഞി.
ഉച്ചയൂണിന് കുത്തരിച്ചോറിനൊപ്പം തൊടിയിൽ നിന്നു പറിച്ചെടുത്ത പയറ്, ചീര, വാഴപ്പിണ്ടി, കൂമ്പ്, കായ്, ഇടിച്ചക്ക ഇതൊക്കെയായിരുന്നു കൂട്ടാൻ. പോരാത്തതിന് മാങ്ങയിട്ടുവച്ച് നല്ല മീൻകറിയും. വൈകുന്നേരം, ആവിയിൽ പുഴുങ്ങിയ അടയോ കൊഴുക്കട്ടയോ. ഒഴിവുകാലം വരുമ്പോൾ മാമ്പഴം, ചക്കപ്പഴം, വാഴപ്പഴം, പപ്പായ, പേരയ്ക്ക, പറങ്കിമാങ്ങ ഇവയൊക്കെയായിരുന്നു ഇടനേരങ്ങളിലെ ഭക്ഷണം.
♦ ആഹാര രീതിയിൽ ഇന്ന് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഗുണകരമാണോ? എന്തുകൊണ്ട്?
ജീവിതസാഹചര്യം മെച്ചപ്പെട്ടപ്പോൾ ആഹാരശീലങ്ങളിൽ മാറ്റമുണ്ടായി. ഇത്തരം മാറ്റങ്ങൾ ആരോഗ്യകരമായ ജീവിതത്തിന് പര്യാപ്തമല്ല. വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തി എല്ലാ പോഷകഘടകങ്ങളും ലഭിക്കത്തക്കവിധം ഭക്ഷണം ക്രമീകരിക്കേണ്ടതുണ്ട്.
♦ ആരോഗ്യത്തിനു ദോഷം വരുത്തുന്ന ആഹാരശീലങ്ങൾ എന്തെല്ലാമാണ്?
• പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, പരിപ്പുവർഗ ങ്ങൾ, എന്നിവയുടെ കുറഞ്ഞ ഉപയോഗം
• വറുത്തെടുത്ത ആഹാര വസ്തുക്കളുടെ കൂടുതൽ ഉപയോഗം
• പഞ്ചസാര, ഉപ്പ്, എണ്ണ, നെയ്യ്, കൊഴുപ്പ് എന്നിവയുടെ അമിതമായ ഉപയോഗം
• ബേക്കറിസാധനങ്ങളുടെ അമിതമായ ഉപയോഗം
• ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കൽ
• സമയത്തിന് ആഹാരം കഴിക്കാതിരിക്കൽ
♦ നമ്മുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഭക്ഷണപദാർഥങ്ങൾ നമുക്കുചുറ്റും ഇല്ലേ. ഇത്തരം ഭക്ഷണക്രമങ്ങൾ ശീലമാക്കിയാൽ അവ ആരോഗ്യത്തെ എങ്ങനെയായിരിക്കും ബാധിക്കുക?
അനാരോഗ്യകരമായ ഭക്ഷണക്രമം പോഷകാഹാരക്കുറവ്, അമിതഭാരം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു.
♦ ടിവി പരിപാടികൾ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിച്ചാൽ എന്താണ് പ്രശ്നം?
• അശ്രദ്ധയോടെ കഴിക്കുന്നു.
• പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നു.
• ഉയർന്ന കലോറി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നു.
• പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ ഇട വരുന്നു.
• ജങ്ക് ഫുഡുകൾ കൂടുതൽ കഴിക്കുന്നു.
• ദഹന പ്രശ്നങ്ങൾ
• ശരീരഭാരം കൂടാനുള്ള സാധ്യത
♦ നിങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ചില ഭക്ഷണപദാർഥങ്ങളാണ് ചിത്രത്തിൽ കാണുന്നത്. ഈ ഭക്ഷണപദാർഥങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകഘടകങ്ങൾ ഏതെല്ലാമാണെന്ന് ചർച്ചചെയ്യൂ.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ - ബർഗറുകൾ, ഫ്രൈകൾ, ചിപ്‌സ്, ഫ്രൈഡ് ചിക്കൻ, ഡോനട്ട്‌സ്, കുക്കികൾ, ചോക്ലേറ്റുകൾ, മിഠായികൾ എന്നിവ - കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് തുടങ്ങിയ വ്യത്യസ്ത പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, പക്ഷേ അവ ശരിയായ സന്തുലിതാവസ്ഥയിലല്ല.ഇവമാത്രം സ്ഥിരമായി കഴിക്കുന്നത് ശീലമാക്കുന്നതു കൊണ്ടുള്ള പ്രശ്നങ്ങൾ എന്തെല്ലാമാണ്?
• ചില പോഷകങ്ങൾ ആവശ്യത്തിൽ കൂടുതൽ ലഭിക്കുന്നു.
• ദഹനക്കുറവ്
• പ്രതിരോധശേഷി കുറയുന്നു
• പോഷകാഹാരക്കുറവ്
• ജീവിതശൈലി രോഗങ്ങൾ
• പൊണ്ണത്തടി
♦ ഉയരവും തൂക്കവും
• വളർച്ച പരിശോധിക്കാനുള്ള ഒരു മാർഗമാണ് ഉയര - തൂക്ക പരിശോധന (Body Mass Index - BMI).
• ഒരാൾക്ക് ഉയരത്തിനനുസരിച്ച് തൂക്കമുണ്ടോ എന്ന് ഈ പരിശോധനയിലൂടെ കണ്ടെത്താം.
• ഇതിനായി ഉയരവും ഭാരവും ആദ്യം കണ്ടെത്തണം. ഭാരത്തെ (ഉയരം X ഉയരം) കൊണ്ട് ഹരിച്ചുകിട്ടുന്നതാണ് ബോഡി മാസ് ഇൻഡക്സ്.
ഒന്നാമത്തെ കുട്ടിക്ക് 25 കിലോഗ്രാം ഭാരവും 120 സെ.മീ. ഉയരവും ഉണ്ട്. ആ കുട്ടിയുടെ BMI എത്രയായിരിക്കും?രണ്ടാമത്തെ കുട്ടിക്ക് 45 കിലോഗ്രാം തൂക്കവും 125 സെ.മീ. ഉയരവും ഉണ്ട്. രണ്ടാമത്തെ കുട്ടിയുടെ BMI എത്രയായിരിക്കും? BMI കണക്കാക്കാനുള്ള സൂത്രവാക്യം ഉപയോഗിച്ച് കണ്ടെത്തൂ.
രണ്ടുപേരുടെയും BMI കണ്ടെത്തിയല്ലോ. അവ തന്നിരിക്കുന്ന പട്ടികയുമായി ഒത്തുനോക്കി രണ്ടുപേരുടെയും ശരീരാവസ്ഥ കണ്ടെത്തൂ.
• രണ്ടാമത്തെ കുട്ടിയുടെ ശരീരാവസ്ഥ: അമിതഭാരം
• ഈ രണ്ട് കുട്ടികളുടെയും ഇത്തരത്തിലുള്ള ശരീരാവസ്ഥയ്ക്ക് കാരണമെന്താണ്?
ആദ്യത്തെ കുട്ടിക്ക് ഭാരക്കുറവ്, ഒരുപക്ഷേ പോഷകാഹാരക്കുറവ് അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ മൂലമാകാം. രണ്ടാമത്തെ കുട്ടിക്ക് അമിതഭാരമുണ്ട്, ഒരുപക്ഷേ അധിക കലോറി ഉപഭോഗം അല്ലെങ്കിൽ കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ മൂലമാകാം.
♦ അമിതവണ്ണവും ഭാരക്കുറവും
ശരീരഭാരം സാധാരണയിൽ കൂടുന്ന അവസ്ഥയാണ് അമിതവണ്ണം. ഇത് രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം. ഭാരക്കുറവും രോഗാവസ്ഥയാണ് കാണിക്കുന്നത്.
♦ ഭാരക്കുറവുണ്ടെങ്കിൽ എന്ത് പരിഹാരമാണ് ചെയ്യേണ്ടത്?
• കൂടുതൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക
• പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
• ശരിയായ വിശ്രമവും ഉറക്കവും
• പതിവായി വ്യായാമം ചെയ്യുക
• സമീകൃതാഹാരം കഴിക്കുക
♦ ഭാരക്കൂടുതലുണ്ടെങ്കിൽ എന്ത് പരിഹാരമാണ് ചെയ്യേണ്ടത്?
• ജങ്ക് ഫുഡ്, വറുത്ത ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
• പഴങ്ങൾ, പച്ചക്കറികൾ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം എന്നിവ തിരഞ്ഞെടുക്കുക.
• സോഫ്റ്റ് ഡ്രിങ്കുകൾക്ക് പകരം ധാരാളം വെള്ളം കുടിക്കുക.
• എല്ലാ ദിവസവും വ്യായാമം ചെയ്യുക.
♦ ശരിയായ ഭാരമാണെങ്കിൽ അത് നിലനിർത്താൻ എന്താണ് ചെയ്യേണ്ടത്?
• സമീകൃതാഹാരം ശീലിക്കുക.
• പതിവായി വ്യായാമം ചെയ്യുക
• ജങ്ക് ഫുഡ് ഒഴിവാക്കുക.
♦ പ്രായത്തിന് അനുയോജ്യവും ആരോഗ്യകരവുമായ ആഹാരശീലങ്ങൾ പാലിക്കേണ്ടതുണ്ടല്ലോ. താഴെത്തന്നിരിക്കുന്നവയിൽ നല്ല ആഹാരശീലത്തിനുനേരെ ടിക് (✔) ചേർക്കൂ.
• കൃത്യസമയത്ത് ആഹാരം കഴിക്കുന്നു. ✔
• അമിതമായി ഭക്ഷണം കഴിക്കുന്നു.
• ഒരേ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ആഹാരം എന്നും കഴിക്കുന്നു.
• ഇടയ്ക്കിടെ ആഹാരം കഴിക്കുന്നു. ✔
• പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നു. ✔
• ആവശ്യമായ അളവിൽ ആഹാരം കഴിക്കുന്നു.✔
• ടി വി, മൊബൈൽ ഫോൺ എന്നിവ ശ്രദ്ധിച്ചുകൊണ്ട് ആഹാരം കഴിക്കുന്നു.
• വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു.✔
• വളരെക്കുറച്ചുമാത്രം ആഹാരം കഴിക്കുന്നു.
• വറുത്തതും പൊരിച്ചതുമായ ആഹാരം കൂടുതലായി കഴിക്കുന്നു.
• ഇഷ്ടമുള്ള ആഹാരം മാത്രം കഴിക്കുന്നു.
• വെള്ളം ആവശ്യമായ അളവിൽ കുടിക്കുന്നില്ല.
• ഇടനേരങ്ങളിൽ ഫാസ്റ്റ്ഫുഡ് കഴിക്കുന്നു.
• ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നു.✔
♦ കൃത്യമായ വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. എന്തുകൊണ്ട്?
ശരിയായ ആരോഗ്യത്തിന് ആഹാരംപോലെ പ്രധാനമാണ് വ്യായാമവും. മുൻകാലങ്ങളിൽ ആളുകൾ ചെയ്തിരുന്ന തൊഴിലുകളിൽ അധികവും ശാരീരികാധ്വാനം ആവശ്യമുള്ളതായിരുന്നു. അതിനാൽ തൊഴിലെടുക്കുമ്പോൾത്തന്നെ വ്യായാമവും ലഭിക്കും. ഇന്ന് ചെയ്യുന്ന മിക്ക തൊഴിലും ശാരീരികാധ്വാനം കുറഞ്ഞവയാണ്. അതിനാൽ കൃത്യമായ വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്.
♦ നിങ്ങൾ വ്യായാമത്തിനായി എന്തെല്ലാം ചെയ്യുന്നുണ്ട് ?
• സ്കൂളിലെ കായിക പിരീഡ് പ്രയോജനപ്പെടുത്തുന്നു
• ഓടിക്കളിക്കുന്നു
• സൈക്കിൾ ചവിട്ടുന്നു അല്ലെങ്കിൽ നടത്തം
• സ്കിപ്പിംഗ് റോപ്പ്
• ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ പോലുള്ള കളികളിലേർപ്പെടുന്നു
• നൃത്തം ചെയ്യുന്നു അല്ലെങ്കിൽ യോഗ ചെയ്യുന്നു
♦ ചിത്രങ്ങൾ നിരീക്ഷിക്കുക. രണ്ട് സന്ദർഭങ്ങളിലും കുട്ടികൾ കളിക്കുകയാണല്ലോ. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?
ചിത്രം 2: വീഡിയോ ഗെയിം - ഇൻഡോർ ഗെയിം
ഔട്ട്ഡോർ ഗെയിമുകൾ ശാരീരിക വ്യായാമവും ശുദ്ധവായുവും നൽകുന്നു, അതേസമയം ഇൻഡോർ ഗെയിമുകൾ വിനോദം നൽകുമെങ്കിലും, വ്യായാമം ലഭിക്കുന്നില്ല.
♦ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
• ഉറക്കക്കുറവ്
• കാഴ്ച പ്രശ്നങ്ങൾ
• സ്‌ക്രീൻ അഡിക്ഷൻ
• ഉത്കണ്ഠ
• ശരീരഭാരം വർധിക്കൽ
• വിശപ്പില്ലായ്മ, ക്ഷീണം
♦ രാത്രിയിൽ നന്നായി ഉറങ്ങുന്നതുകൊണ്ടുള്ള നേട്ടം എന്താണ്?
• രാത്രി ഉറങ്ങുമ്പോൾ ശരീരത്തിന് നല്ല വിശ്രമം ലഭിക്കുന്നു.
• ഈ സമയത്താണ് ശരീരകോശങ്ങൾ അവയുടെ കേടുപാടുകൾ തീർക്കുന്നത്.
• ഉറങ്ങുമ്പോൾ പേശികൾ നിശ്ചലാവസ്ഥയിലാണ്.
• ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും ദഹനപ്രവർത്തനങ്ങളും മന്ദഗതിയിലാവും.
• ശരീരത്തിലെ സങ്കീർണ്ണമായ പല രാസപ്രവർത്തനങ്ങളും നടക്കുന്നത് രാത്രി നാം ഉറങ്ങുമ്പോഴാണ്.
♦ രാത്രിയിലെ ഉറക്കനഷ്ടത്തിനു പകരമാകില്ല പകലുറക്കം. എന്തുകൊണ്ട്?
ശരീരത്തിലെ സങ്കീർണ്ണമായ പല രാസപ്രവർത്തനങ്ങളും നടക്കുന്നത് രാത്രി നാം ഉറങ്ങുമ്പോഴാണ്. അതിനാൽ രാത്രിയിലെ ഉറക്കനഷ്ടത്തിന് പകരമാവില്ല പകലത്തെ ഉറക്കം.
♦ എന്താണ് പ്രമേഹം അഥവാ ഡയബറ്റിസ്?
• 100 മില്ലിലിറ്റർ രക്തത്തിലെ പഞ്ചസാരയുടെ സാധാരണ അളവ് 70 - 100 മില്ലി ഗ്രാമാണ്.
• രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ക്രമാതീതമായി ഉയരുന്ന രോഗമാണ് പ്രമേഹം.
• രക്തം, മൂത്രം എന്നി വയുടെ പരിശോധനയിലൂടെ പ്രമേഹം കണ്ടെത്താം.
♦ എന്തൊക്കെയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ?
• അമിതവിശപ്പ്
• അമിതമായി മൂത്രം ഒഴിക്കൽ
• മുറിവുണങ്ങാൻ താമസം
• അതിയായ ദാഹം
• തളർച്ച
♦ പ്രമേഹം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം?
പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അത് മസ്തിഷ്കാഘാതം, വൃക്കരോഗങ്ങൾ, കാഴ്ചക്കുറവ് എന്നിങ്ങനെ പല ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും.
♦ പ്രമേഹം എങ്ങനെ നിയന്ത്രിക്കാം ?
• നിത്യേന വ്യായാമം ചെയ്യുക.
• ഭക്ഷണം നിയന്ത്രിക്കുക.
• പുകവലി, മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുക.
♦ രക്തസമ്മർദം
• രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തികളിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദം.
• സ്ഫിഗ്മാമാനോമീറ്റർ (Sphygmomanometer) എന്ന ഉപകരണം ഉപയോഗിച്ചാണ് രക്തസമ്മർദം അളക്കുന്നത്.
• ഈ ഉപകരണത്തിൽ 120/80 mmHg റീഡിങ് കാണിക്കുന്നതാണ് സാധാരണ രക്തസമ്മർദനിരക്ക്.
• പുകവലി, പൊണ്ണത്തടി, പൊട്ടാസ്യത്തിന്റെ കുറവ്, ഉപ്പിന്റെ അമിതോപയോഗം, പ്രായാധിക്യം എന്നിവ സാധാരണ രക്തസമ്മർദ നിരക്കിൽ വ്യതിയാനം വരുത്തുന്നതിന് ഇടയാക്കുന്നു.
♦ രക്തസമ്മർദം നിയന്ത്രിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
• ഉപ്പിന്റെ അളവ് കുറയ്ക്കുക
• പതിവായി വ്യായാമം ചെയ്യുക
• ആരോഗ്യകരമായ ഭാരം നിലനിർത്തുക
• സമീകൃതാഹാരം കഴിക്കുക
• മദ്യം ഒഴിവാക്കുക
• പുകവലി ഉപേക്ഷിക്കുക
• ശരിയായ ഉറക്കം
• മാനസികസമ്മർദം ഒഴിവാക്കുക
• ജങ്ക് ഫുഡുകൾ ഒഴിവാക്കുക
♦ കൊളസ്ട്രോൾ
• മൊത്തം കൊളസ്ട്രോൾ 200 mg/dL ൽ താഴെയുള്ളതാണ് ശരിയായ അവസ്ഥ. • കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ (HDL), ചീത്ത കൊളസ്ട്രോൾ (LDL) എന്നിങ്ങനെ രണ്ടു തരമുണ്ട്.
• അധികമുള്ള ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുന്നത് ഹൃദയാഘാതത്തിന് കാരണമാവുന്നു. ഇത് കരളിനെയും ദോഷകരമായി ബാധിക്കുന്നു.
• നല്ല കൊളസ്ട്രോൾ കൂടുന്നതനുസരിച്ച് ഹൃദയാഘാതസാധ്യത കുറയുന്നു.
• വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർധിക്കുന്നു.
• മത്തി, അയല, ഇലക്കറികൾ, പയറുവർഗങ്ങൾ, നിലക്കടല, വാൽനട്ട് തുടങ്ങിയ ആഹാരപദാർത്ഥങ്ങളും നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു.
♦ കൊഴുപ്പ് അടങ്ങിയ ആഹാരവസ്തുക്കൾ അധികമായി ഉപയോഗിച്ചാൽ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ്?
• പൊണ്ണത്തടി
• ഹൃദ്രോഗം
• പ്രമേഹം
• കരൾ രോഗം
• രക്തസമ്മർദ്ദം
• ദഹന പ്രശ്നങ്ങൾ
♦ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്?
• ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക
• മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ ഉൾപ്പെടുത്തുക
• ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, നിലക്കടല, വാൽനട്ട് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക
• പഴങ്ങളും പച്ചക്കറികളും കഴിക്കുക
• ജങ്ക് ഫുഡുകൾ ഒഴിവാക്കുക
• പതിവായി വ്യായാമം ചെയ്യുക
• ആരോഗ്യകരമായ ഭാരം നിലനിർത്തുക
• മദ്യം ഒഴിവാക്കുക
• പുകവലി ഉപേക്ഷിക്കുക
♦ ജീവിതശൈലീരോഗങ്ങൾ (Lifestyle Diseases)
തെറ്റായ ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ജീവിതശൈലീരോഗങ്ങൾ. ഇത് പ്രധാനമായും അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ്, അല്പനിദ്ര, പുകവലി, മദ്യപാനം, മാനസിക സമ്മർദം തുടങ്ങിയവ മൂലമാണുണ്ടാ കുന്നത്.
♦ ജീവിതശൈലീമാറ്റങ്ങളും, അതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും, അവയ്ക്കുള്ള പരിഹാരപ്രവർത്തനങ്ങളും ഉൾപ്പെടുത്തി പട്ടിക പൂർത്തിയാക്കുക.
| ജീവിതശൈലിയിൽ വന്ന മാറ്റം | ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ | പരിഹാരപ്രവർത്തനം |
|---|---|---|
| വീടിനുള്ളിലിരുന്ന് ഇലക്ട്രോണിക്ക് ഗെയിം കളിക്കുന്നു | • കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ, • കഴുത്തിലെയും മുതുകിലെയും പേശികൾക്ക് വേദന | • ഇടവേളകൾ എടുക്കുക • നേത്ര വ്യായാമങ്ങൾ • ശരിയായ ശരീരനില • ഔട്ട്ഡോർ ഗെയിം |
| അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നത് | • പൊണ്ണത്തടി, • ഉയർന്ന കൊളസ്ട്രോൾ, • പ്രമേഹം | • സമീകൃതാഹാരം, • പഴങ്ങളും പച്ചക്കറികളും, • വറുത്തതും പഞ്ചസാര ചേർത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക |
| വ്യായാമത്തിൻ്റെ അഭാവം | • ദുർബലമായ പേശികൾ, • ക്ഷീണം, • ഹൃദ്രോഗ സാധ്യത | • ദിവസേനയുള്ള വ്യായാമം, • യോഗ/നടത്തം, |
| ക്രമരഹിതമായ ഉറക്കം | • ക്ഷീണം, • ശ്രദ്ധക്കുറവ്, • പ്രതിരോധശേഷി കുറയൽ | • കൃത്യസമയത്ത് ഉറങ്ങുക, • രാത്രി വൈകിയുള്ള മൊബൈൽഫോൺ ഉപയോഗം ഒഴിവാക്കുക • 7–8 മണിക്കൂർ ഉറക്കം |
| പുകവലി | • ശ്വാസകോശ രോഗങ്ങൾ • ഹൃദ്രോഗം • ശ്വസന പ്രശ്നങ്ങൾ | • പുകവലി ഉപേക്ഷിക്കുക • നിക്കോട്ടിൻ ചികിത്സ |
| അമിതമായി മദ്യപാനം | • കരൾ തകരാറ് • ഉയർന്ന രക്തസമ്മർദ്ദം • ആസക്തി | • മദ്യപാനം ഉപേക്ഷിക്കുക • ആരോഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കുക • വൈദ്യസഹായം തേടുക |
| ശുചിത്വ ശീലങ്ങൾ അവഗണിക്കൽ | • അണുബാധകൾ, • ദന്ത പ്രശ്നങ്ങൾ • ചർമ്മ പ്രശ്നങ്ങൾ | • പതിവായി കുളിക്കുക • കൈകഴുകുക • ദന്ത സംരക്ഷണം |
♦ പദസൂര്യൻ പൂർത്തിയാക്കുക
• ശീലിക്കാം: സമീകൃതാഹാരം
• കുറയ്ക്കാം: രാത്രി വൈകിയുള്ള മൊബൈൽഫോൺ ഉപയോഗം
♦ തെറ്റായ ജീവിതശൈലിമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കാൾ ഭീകരമാണ് പുകവലി, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ. ഇവ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ശാരീരിക, മാനസിക, സാമൂഹികപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
| ശാരീരിക പ്രശ്നങ്ങൾ | മാനസിക പ്രശ്നങ്ങൾ | സാമൂഹിക പ്രശ്നങ്ങൾ |
|---|---|---|
| ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നു | ഉത്കണ്ഠ, വിഷാദം മുതലായവ ഉണ്ടാകുന്നു. | കുടുംബത്തോടും സുഹൃത്തുക്കളോടും അകലം പാലിക്കുന്നു. |
| ഓർമ്മശക്തിയും വിവേചന ശക്തിയും കുറയുന്നു. | നിയമവിരുദ്ധ പ്രവർത്തന ങ്ങൾ ചെയ്യാനുള്ള പ്രേരണ ഉണ്ടാകുന്നു | തെറ്റായ സുഹൃദ്ബന്ധം സൃഷ്ടിക്കുന്നു. |
| ഹൃദയ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്ക് കാരണമാകുന്നു. | പെട്ടെന്ന് അക്രമാസക്തരാകുന്നു | പഠനത്തിൽ താല്പര്യം കുറയുന്നു. |
| പ്രധാന അവയവങ്ങളെ നശിപ്പിക്കുന്നു | ആത്മഹത്യാ ചിന്തകളോ പ്രവണതകളോ വർദ്ധിപ്പിക്കുന്നു | ഗാർഹിക പീഡനത്തിലേക്കും കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്കും നയിക്കുന്നു |
വിലയിരുത്താം
1. തന്നിരിക്കുന്നവയിൽ ശരീരത്തിന് വ്യായാമം ലഭിക്കുന്ന പ്രവർത്തനങ്ങൾ കണ്ടത്തി എഴുതൂ.
| ചെസ്സ് കളിക്കുന്നു. | ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നു. |
| ഡാൻസ് കളിക്കുന്നു. | ഫുട്ബോൾ കളിക്കുന്നു. |
| വീഡിയോ ഗെയിം കളിക്കുന്നു. | വയലിൻ വായിക്കുന്നു. |
| കൃഷിപ്പണികളിലേർപ്പെടുന്നു.പാട്ട് കേൾക്കുന്നു. |
• ഡാൻസ് കളിക്കുന്നു.
• കൃഷിപ്പണികളിലേർപ്പെടുന്നു.
• ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നു.
• ഫുട്ബോൾ കളിക്കുന്നു.
2. താഴെപ്പറയുന്നവയിൽ ഏതൊക്കെ പ്രവർത്തനങ്ങളാണ് ശരീരഭാരം കൂടുതലുള്ള ആൾക്ക് അത് കുറയ്ക്കുന്നതിന് സഹായകമായത്?
A. ആഹാരത്തിന്റെ അളവ് കുറയ്ക്കുക.
B. ഷട്ടിൽ ബാഡ്മിന്റൺ കളിക്കുക.
C. ആവശ്യത്തിന് വിശ്രമിക്കുക.
D. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
ഉത്തരം:
A. ആഹാരത്തിന്റെ അളവ് കുറയ്ക്കുക.
B. ഷട്ടിൽ ബാഡ്മിന്റൺ കളിക്കുക.
3. വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങളെന്ത്?
ഉത്തരം:
• ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
• പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നു
• ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു
• ദൈനംദിന പ്രവർത്തികൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു
• ഉറക്കം മെച്ചപ്പെടുത്തുന്നു
• സമ്മർദ്ദം കുറയ്ക്കുകയും സന്തോഷം നൽകുകയും ചെയ്യുന്നു
• പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു
4. രാത്രി വൈകി ഉറങ്ങുന്നവർക്ക് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്?
ഉത്തരം:
• പകൽ സമയത്ത് ക്ഷീണവും തളർച്ചയും
• ശ്രദ്ധക്കുറവും ഓർമ്മക്കുറവും
• മാനസികസമ്മർദ്ദം, ഉത്കണ്ഠ
• പൊണ്ണത്തടിക്കുള്ള സാധ്യത കൂടുതലാണ്
• പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത കൂടുതലാണ്
• രോഗപ്രതിരോധ ശേഷി കുറയുന്നു
• ചർമ്മ പ്രശ്നങ്ങൾ
5. തെറ്റായ ജീവിതശൈലികൾ രോഗങ്ങൾക്ക് കാരണമാവും. ശരിയാണോ? വിശദീകരിക്കുക.
ഉത്തരം:
ശരിയാണ്. അനാരോഗ്യകരമായ ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നു.
• അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നത് നമ്മെ രോഗികളാക്കും.
• വ്യായാമം ചെയ്യാതിരിക്കുന്നത് നമ്മുടെ ശരീരത്തെ ദുർബലമാക്കും.
• വൈകിയോ അല്ലെങ്കിൽ വളരെ കുറച്ച് ഉറങ്ങുകയോ ചെയ്യുന്നത് നമ്മെ ക്ഷീണിപ്പിക്കും.
• പുകവലി, മദ്യപാനം എന്നിവ ശ്വാസകോശത്തെയും കരളിനെയും ദോഷകരമായി ബാധിക്കുന്നു.
• മാനസികസമ്മർദ്ദം നമ്മുടെ ഹൃദയത്തെ ദുർബലമാക്കും.
നമ്മൾ അനാരോഗ്യകരമായ രീതിയിൽ ജീവിക്കുകയാണെങ്കിൽ, നമ്മുടെ ശരീരം പതുക്കെ രോഗബാധിതമാകും. എന്നാൽ നമ്മൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും കളിക്കുകയും നന്നായി ഉറങ്ങുകയും സന്തോഷവാനായിരിക്കുകയും ചെയ്താൽ നമുക്ക് രോഗങ്ങളെ അകറ്റി നിർത്താം.
Textbooks All Solutions is your Study mate. Our dedicated A team of experts has thoughtfully selected a variety of content, including Study notes,
Worksheets and Teaching Materials.
Great collection of educational resources! Access to textbooks, teaching manuals, and question papers can enhance teaching and learning experiences. It's a helpful hub for students and educators alike.
.webp)







0 Comments