Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 03 ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ: പാഠം 01 - അമ്മമ്മ | മലയാളിയുടെ ഹെലൻകെല്ലർ - ചോദ്യോത്തരങ്ങൾ | Teaching Manual
എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'അമ്മമ്മ' അതോടൊപ്പം 'മലയാളിയുടെ ഹെലൻകെല്ലർ' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
♦ ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ - പ്രവേശക പ്രവർത്തനംമാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രചോദനാത്മകമായ വാക്കുകളും അതിന്റെ മലയാളവിവർത്തനവുമാണ് യൂണിറ്റ് പ്രവേശകമായി കൊടുത്തിരിക്കുന്നത്.എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'അമ്മമ്മ' അതോടൊപ്പം 'മലയാളിയുടെ ഹെലൻകെല്ലർ' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക് നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
♦ ശുഭാപ്തിവിശ്വാസവും ജീവിതവിജയവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ചർച്ച ചെയ്യുക.ശുഭാപ്തിവിശ്വാസവും ജീവിതവിജയവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മവിശ്വാസത്തോടെ, ശുഭാപ്തിവിശ്വാസത്തോടെ മുന്നേറിയവരാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്. 'എനിക്കു സാധിക്കും' എന്ന വിശ്വാസമാണ് മുന്നോട്ടുപോകാനുള്ള പ്രചോദനം. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ പരാജയങ്ങൾ സ്വാഭാവികമാണ്. പക്ഷേ നമ്മുടെ മനോഭാവം ശുഭാത്മകമായിരിക്കണം. എന്തു പ്രശ്നം നേരിട്ടാലും പതറാതെയിരിക്കുക. നല്ലതു സംഭവിക്കും എന്ന് പ്രതീക്ഷിക്കുക.വിജയത്തിലെത്തിയവരൊക്കെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും പരാജയങ്ങൾ നേരിട്ടവരായിരിക്കും. പറക്കാൻ കഴിയുന്നവർ പറക്കണം. പറക്കാൻ സാധിക്കാത്തവർ ഓടണം. ഓടാൻ സാധിക്കാത്തവർ നടക്കുക. നടക്കാനും സാധിക്കില്ലെങ്കിൽ ഇഴയുകയെങ്കിലും ചെയ്യുക എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ ശുഭാപ്തിവിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. എന്തു സംഭവിച്ചാലും മുന്നോട്ടുതന്നെ പോവുക എന്നതാണ് പ്രധാനം. 'ചലിക്കുന്നത്. നിലനിൽക്കും, ചലിക്കാത്തത് നശിക്കും' എന്ന വാക്കുകളും ഇതോടൊപ്പം ചേർത്ത് പറയാവുന്നതാണ്.എല്ലാം അനുകൂലമാകുന്നതുവരെ വെറുതെ കാത്തിരിക്കുക എന്ന് ഇതിനർഥമില്ല. പ്രതികൂലാവസ്ഥകളെ നിരന്തരശ്രമത്തിലൂടെ അനുകൂലമാക്കി മാറ്റാൻ സാധിക്കണം. 'നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും' എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ ജീവിത വിജയത്തിനുവേണ്ടി ശുഭാപ്തിവിശ്വാസത്തോടെ പ്രയത്നിച്ചാൽ നമ്മൾ ലക്ഷ്യത്തിലെത്തിച്ചേരും എന്ന് ഉറപ്പിച്ചു പറയുന്നതാണ്.
♦ അമ്മമ്മ - എം. മുകുന്ദൻ ♦ കാലവും കാഴ്ചപ്പാടും• “മോനേ, ആ മിനി ഉരലിങ്ങെടുത്താട്ടെ''• ''കൃപാകരാ, നിന്നെപ്പോലെ ഞാൻ ബോംബെയും കൽക്കത്തയും ഒന്നും കണ്ടിട്ടില്ല എന്നാലും ഈ അമ്മമ്മയ്ക്ക് കുറേശെ ഇംഗ്ലീഷെല്ലാം അറ്യാം'' • "മദിരാശി കണ്ടിട്ട് എന്താകാര്യം! കാണണെങ്കില് ദുബായി കാണണം'' • "ഇംഗ്ലീഷ് വെക്ക്, അബ്ബയുണ്ടെങ്കിൽ അതുവെക്ക്''.മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കാൻ തയ്യാറാകുന്ന വാർധക്യത്തിന്റെ പുതുകാഴ്ചപ്പാടാണ് അമ്മമ്മ അവതരിപ്പിക്കുന്നത്. മുകളിൽ കൊടുത്ത വാക്യങ്ങളും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുക.മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കുന്നവരും സഞ്ചരിക്കാത്തവരുമുണ്ട്. കഥയിലെ അമ്മമ്മ കാലത്തിനൊത്ത് സഞ്ചരിക്കുന്ന വാർധക്യത്തിന്റെമാതൃകയാണ്. പുതുകാഴ്ചകളും അനുഭവങ്ങളും പുതുതലമുറയുടെ അഭിരുചികളും ഉൾക്കൊണ്ട് പുതിയ തലമുറയോടൊപ്പം സഞ്ചരിക്കാൻ കരുത്തു നേടി, കൃപാകരനും വാസന്തിക്കും മക്കൾക്കും അമ്മമ്മ ഒരു അദ്ഭുതമായി മാറി. മുറുക്കാൻ ഇടിക്കുന്ന ചെറിയ ഉരലിനെ ‘മിനി ഉരൽ' എന്നാണ് അമ്മമ്മ വിളിക്കുന്നത്. ബോംബെയും കൽക്കത്തയുമൊന്നും കണ്ടിട്ടില്ലെങ്കിലും കുറച്ചൊക്കെ ഇംഗ്ലീഷ് തനിക്കും അറിയാം എന്നാണ് അമ്മമ്മ പറയുന്നത്. പഴമകളുടെ ലോകത്ത് ജീവിക്കുന്നുവെന്ന് ചുറ്റുമുള്ളവർക്ക് തോന്നുമ്പോഴും പുതിയ മാധ്യമങ്ങളുടെ സഹായത്തോടെ ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് അമ്മമ്മ അറിയുന്നുണ്ടായിരുന്നു.മദിരാശി കണ്ടിട്ടു കാര്യമൊന്നുമില്ലെന്നും കാണുകയാണെങ്കിൽ ദുബായി കാണണമെന്നും അമ്മമ്മ പറയുന്നുണ്ട്. ലോകത്തെക്കുറിച്ച് ശരിയായ ധാരണ അമ്മമ്മയ്ക്കുണ്ട്. സ്വീഡനിലെ പോപ്പ് സംഗീതജ്ഞരായ ‘അബ്ബ'യുടെ സംഗീതം വയ്ക്കാൻ അമ്മമ്മ പറയുമ്പോൾ എല്ലാവരും അദ്ഭുതപ്പെടുന്നുണ്ട്. അമ്മമ്മ പോപ്പ് സംഗീതം കേൾക്കണമെന്നു പറയുമെന്ന് ആരും കരുതിയില്ല. പുതിയ കാലത്തെ അവർ ഉൾക്കൊണ്ടിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്. കുറച്ച് 'ക്രിസാന്തിമം' കൂടി പൂന്തോട്ടത്തിൽ വേണം എന്നു പറയുമ്പോഴും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ നൂഡിൽസും ചിക്കൻ ചില്ലിയും എടുക്കുമ്പോഴും അമ്മമ്മയുടെ അഭിരുചിയിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയാം. പ്രായമായ അമ്മമ്മയെക്കുറിച്ചുള്ള മറ്റുള്ളവരുടെ ധാരണ തിരുത്തപ്പെടുകയാണിവിടെ.പുതുതലമുറയ്ക്കൊപ്പം സഞ്ചരിക്കാൻ അമ്മമ്മയ്ക്കു സാധിക്കുന്നു. പ്രായമാകുന്നതുകൊണ്ട് ആരും പഴഞ്ചന്മാരാകുന്നില്ല എന്ന സത്യമാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നത്. വാർധക്യത്തിലെത്തിയവർക്ക് പിന്തുടരാവുന്ന ഒരു മാതൃകയുമാണ് അമ്മമ്മ.
♦ ചോദ്യോത്തരവേള♦ അമ്മമ്മ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ നിർമ്മിക്കുക. സംഘം തിരിഞ്ഞ് ചോദ്യോത്തരമത്സരം നടത്തുക.1. അമ്മമ്മയുടെ കുട്ടിക്കാലത്തെ ജീവിതവും ഇന്നത്തെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യാമോ?2. അമ്മമ്മ പുതിയകാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? 3. പുതിയ അറിവുകൾ അമ്മമ്മ എപ്രകാരമാണ് നേടിയെടുക്കുന്നത്?4. ഭക്ഷണത്തിലും ജീവിതത്തിലും സംഗീതാഭിരുചിയിലും പുതിയ സാധ്യതകൾ കണ്ടെത്താൻ കഴിയുന്നതെന്തുകൊണ്ടാണ്?5. നാടും നഗരവും തമ്മിൽ എങ്ങനെ വിലയിരുത്തുന്നു? 6. പഴയകാലത്തെയും പുതിയ കാലത്തെയും താരതമ്യംചെയ്ത് ഗുണദോഷങ്ങൾ വിലയിരുത്താൻ സാധിക്കുമോ?7. കാലത്തോടൊപ്പം മുന്നോട്ടുപോകാൻ അമ്മമ്മയ്ക്ക് എങ്ങനെയാണ് സാധിക്കുന്നത് ?8. അമ്മമ്മയുടെ ജീവിതനിരീക്ഷണം ചുരുക്കി അവതരിപ്പിക്കാമോ? 9. അമ്മമ്മ വാർധക്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
♦ കണ്ടെത്താം പ്രയോഗിക്കാം♦ 'അമ്മമ്മ ചെല്ലം മുന്നിൽ വച്ച് മുറുക്കാനുള്ള വട്ടം കൂട്ടുകയായിരുന്നു'. വട്ടം കൂട്ടുക എന്ന നാടൻ പ്രയോഗത്തിലൂടെ അമ്മയുടെ വെറ്റിലമുറുക്കാനുള്ള തയ്യാറെടുപ്പിനെ സൗന്ദര്യാത്മകമായി അവതരിപ്പിച്ചത് കണ്ടല്ലോ. ഇതുപോലുള്ള കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തുക. അവയുടെ അർഥം വിശദീകരിക്കുകയും പുതിയ സന്ദർഭത്തിൽ പ്രയോഗിക്കുകയും ചെയ്യുക• ചോര നീരാക്കുകഅർഥം: കഷ്ടപ്പെടുക എന്നാണ് പ്രയോഗത്തിന്റെ അർഥം. പുതിയ സന്ദർഭം: പഴയ തലമുറ ചോരനീരാക്കി അധ്വാനിച്ചതിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളുടെയും പിന്നിലുള്ളത്.• പരക്കം പാഞ്ഞു.അർഥം: കടുത്ത പരിഭ്രമത്തെക്കുറിക്കാനാണ് പരക്കം പാഞ്ഞു എന്ന് പ്രയോഗിച്ചിരിക്കുന്നത്.പുതിയ സന്ദർഭം: ഉത്സവപ്പറമ്പിൽ ആന വിരണ്ടപ്പോൾ ആളുകൾ പരക്കം പാഞ്ഞു.• പുല്ലുതിന്നാൽ പോലും വകയില്ല.അർഥം: ഒരു നിവൃത്തിയുമില്ല എന്നർഥത്തിലാണ് പുല്ലുതിന്നാൻപോലും വകയില്ല എന്നു പറയുന്നത്.പുതിയ സന്ദർഭം: രാവും പകലും അധ്വാനിച്ചിട്ടും പുല്ലുതിന്നാൻപോലും വകയില്ല.• ഊണിലും ഉറക്കത്തിലുംഅർഥം: സദാനേരവുംപുതിയ സന്ദർഭം: ഊണിലും ഉറക്കത്തിലും പഠനത്തെക്കുറിച്ച് മാത്രമായിരുന്നു ചിന്ത.
♦ ഉപന്യാസം♦ 'വാർധക്യം അവസ്ഥയാണ്, ശാപമല്ല - അവരെ ഒറ്റപ്പെടുത്തു കയല്ല, ചേർത്തുനിർത്തുകയാണ് വേണ്ടത്'.'വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത' എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.വ്യക്തിഗതമായി തയ്യാറാക്കിയത് ഗ്രൂപ്പിൽ വായിച്ച് താഴെക്കൊടുത്തിരിക്കുന്ന സൂചനകളുടെ സഹായത്തോടെ വിലയിരുത്തി മെച്ചപ്പെടുത്തുമല്ലോ.സൂചനകൾ• വാർധക്യത്തിലെ ഒറ്റപ്പെടൽ • സമൂഹത്തിന്റെ മനോഭാവം • കുടുംബബന്ധങ്ങളിലെ വിള്ളൽ • പുതുതലമുറയുടെ കാഴ്ചപ്പാട് • ചേർത്തുപിടിക്കലിന്റെ ആവശ്യകതഉപന്യാസം - മാതൃകവൃദ്ധജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ ഇരുപത് ശതമാനവും വയോജനങ്ങളായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.വയോജനങ്ങൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളുടെ എണ്ണത്തിൽ കേരളം മുന്നിലാണെന്ന് അടുത്തയിടെ നടന്ന ചില പഠനങ്ങൾ സൂചിപിക്കുന്നു. ഈ ഒറ്റപ്പെടൽ ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. അവഗണന, ശാരീരിക പീഡനം, ഏകാന്തത, ദാരിദ്ര്യം, രോഗങ്ങൾ തുടങ്ങി വൃദ്ധജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതിൽത്തന്നെ പ്രധാനമാണ് വാർധക്യത്തിലെ ഒറ്റപ്പെടൽ, ജോലിക്കായും മറ്റും പുതുതലമുറ അന്യനാടുകളിലേക്ക് ചേക്കേറുന്നതോടെ പ്രായമായ മാതാപിതാക്കൾ നാട്ടിലെ വീടുകളിൽ ഒറ്റപ്പെടുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുടുംബബന്ധങ്ങളിലെ ഇഴയടുപ്പം കുറഞ്ഞുപോകുന്നതും വൃദ്ധജനങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്നേഹവും പരിഗണനയും പരിചരണവും കൂടുതൽ ആവശ്യമായ വാർധക്യത്തിൽ പലർക്കും അത് ലഭിക്കാതെ പോകുകയാണ്. പുതുതലമുറ പലപ്പോഴും വൃദ്ധജനങ്ങളെ അവഗണിക്കുന്നതായും കാണാം. അവർ കൊണ്ട വെയിലാണ് നാം ഇന്ന് അനുഭവിക്കുന്ന തണൽ എന്ന് തിരിച്ചറിയാത്തതുകൊണ്ടാണിത്. അവരുടെ അനുഭവപരിചയവും അറിവും തങ്ങൾക്ക് മുന്നേറാനുള്ള ഊർജമാണ് എന്ന വസ്തുതയും സൗകര്യപൂർവം വിസ്മരിക്കുന്നു.പ്രായമായവരെ ഉപയോഗമില്ലാത്തവരായിക്കണ്ട് ഉപേക്ഷിക്കുകയോ വൃദ്ധസദനത്തിലാക്കുകയോ ചെയ്യുന്ന പ്രവണത നിലവിലുണ്ട്. എന്നാൽ നമ്മുടെ ജീവിതം നല്ല നിലയിലാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച് ഇന്ന് വാർധക്യത്തിന്റെ അവശതകളിൽ എത്തിപ്പെട്ടവരാണവർ. വയോജനങ്ങളെ ദുർബലവിഭാഗമായി കാണാതെ അവരുടെ ഒരുപാടുകാലത്തെ അറിവും അനുഭവങ്ങളും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടതുണ്ട്.വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പ്രായമായി എന്നതു കൊണ്ടുമാത്രം ഒരാളും അവഗണിക്കപ്പെടാൻ പാടില്ല. രണ്ടു തലമുറകൾ - പഴയതും പുതിയതും - ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ലോകം മനോഹരമാകും. പഴയ അറിവും പുതിയ അറിവും സംഗമിക്കുമ്പോഴാണ് അറിവ് പൂർണമാകുന്നത്. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ആരോഗ്യമുള്ള ഒരു സമൂഹത്തിന് അനിവാര്യമാണ് എന്ന തിരിച്ചറിവോടെ നമുക്ക് മുന്നോട്ടു പോകാം.
♦ മൊഴിമാറ്റം♦ മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രചോദിപ്പിക്കുന്ന വാക്കുകൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വായിച്ചല്ലോ. അതുപോലെ, താഴെ കൊടുത്തിരിക്കുന്ന വാക്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക."Strength does not come from winning. When you go through hardships and decide not to surrender, that is strength" - Mahatma Gandhiവിജയത്തിൽ നിന്നല്ല ബലം കൈവരുന്നത്. നിങ്ങൾ കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ, അവയ്ക്ക് കീഴടങ്ങാതിരിക്കലാണ് യഥാർഥ ബലം.
♦ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
♦ 'ഞാൻ ഏറ്റവും കൂടുതൽ ആനന്ദിക്കുന്ന ഒരു മുഹൂർത്തമാണ് അത്. ഏതു മുഹൂർത്തത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്? (A) അമ്മമ്മയുമായി സംസാരിക്കുന്നത്(B) സൂര്യോദയം ദർശിക്കുന്നത്(C) കുടുംബവുമൊത്ത് സംസാരിച്ചിരിക്കുന്നത് (D) യാത്ര ചെയ്യുന്നത് ഉത്തരം: (B) സൂര്യോദയം ദർശിക്കുന്നത്
♦ കാണാനുള്ളതെല്ലാം ഇനി അങ്ങുചെന്നിട്ട്. അടിവരയിട്ട പദം സൂചിപ്പിക്കുന്നത്? (A) ദുബായിലെത്തിയിട്ട്(B) കൃപാകരന്റെ വീട്ടിൽ എത്തിയിട്ട് (C) മരണശേഷം(D) തറവാട്ടിലെത്തിയിട്ട്ഉത്തരം: (C) മരണശേഷം
♦ വീടുപണിയുവാൻ വേണ്ടി വീണ്ടും എനിക്കു ചോര നീരാക്കേണ്ടി വന്നു.അടിവരയിട്ട പദത്തിന്റെ അർഥം?(A) പട്ടിണികിടക്കുക(C) ക്ഷമിക്കുക(B) കഠിനാധ്വാനം ചെയ്യുക(D) തർക്കിക്കുകഉത്തരം: (B) കഠിനാധ്വാനം ചെയ്യുക
♦ താഴെ പറയുന്നതിൽ അമ്മമ്മ എന്ന കഥാപാത്രത്തിനു യോജിക്കുന്ന ശൈലി ഏത്?(A) ഒറ്റക്കാലിൽ നിൽക്കുക.(B) ഉണ്ടെങ്കിൽ ഓണംപോലെ, ഇല്ലെങ്കിൽ ഏകാദശി.(C) നാടോടുമ്പോൾ നടുവെ ഓടണം.(D) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.ഉത്തരം: (C) നാടോടുമ്പോൾ നടുവെ ഓടണം.
♦ കാലത്തിനനുസരിച്ച് മാറാൻ അമ്മമ്മയ്ക്കു കഴിഞ്ഞു എന്നതിന്റെ ഉദാഹരണങ്ങൾ അമ്മമ്മ എന്ന കഥയിൽ നിന്ന് കണ്ടെത്തി എഴുതുക.മിനി ഉരൽ, ക്രിസാന്തിമം എന്നീ വാക്കുകൾ, തണുത്ത സ്ക്വാഷ് കുടിക്കുന്നത്, നൂഡിൽസിനു മുകളിൽ സോയാസോസ് ഒഴിച്ചു കഴിക്കുന്നത്, അബ്ബയുടെ പാട്ടുകൾ ആസ്വദിക്കുന്നത്, തീൻമേശയിലിരുന്ന് അമ്മമ്മ കഴിക്കുമോ എന്ന ക്യപാകരന്റെ സംശയം അസ്ഥാനത്താകും വിധം അമ്മമ്മ തീൻമേശയിലിരിക്കുന്നത്, ദുബായി കാണണം എന്നു പറയുന്നത് ഇതെല്ലാം കാലത്തിനനുസരിച്ച് മാറാൻ അമ്മമ്മയ്ക്കു കഴിഞ്ഞതിന്റെ ഉദാഹരണങ്ങളാണ്.
♦ അർഥവ്യത്യാസം വരാതെ മൂന്ന് വാക്യങ്ങളാക്കുക.അമ്മമ്മ മടിയിലിരുത്തി പറഞ്ഞുതന്നിട്ടുള്ള എണ്ണമറ്റ കഥകളാണ് എന്റെ എളിയ ലോകവിജ്ഞാനത്തിന്റെ ഉറവിടം.അമ്മമ്മ എന്നെ മടിയിലിരുത്തി. എണ്ണമറ്റ കഥകൾ പറഞ്ഞു തന്നു. ആ കഥകളാണ് എന്റെ എളിയ ലോകവിജ്ഞാനത്തിന്റെ ഉറവിടം.
♦ 'എന്റെ സംശയം അസ്ഥാനത്തായിരുന്നു' 'കൃപാകരൻ ഇങ്ങനെ ചിന്തിക്കുവാൻ കാരണമെന്തായിരുന്നു? വ്യക്തമാക്കുക.എൺപതുവയസ്സായ അമ്മമ്മ പഴയകാലത്തെ ശീലങ്ങൾ വച്ചുപുലർത്തുന്ന ഒരാളാണ് എന്ന ചിന്താഗതിയായിരുന്നു ക്യപാകരന്. തന്റെ വീട്ടിലെത്തിയ അവരെ ആ രീതിയിലാണ് കുടുംബാംഗങ്ങൾ പരിഗണിച്ചത്. വിദേശിയും സ്വദേശിയുമായ ഭക്ഷണവിഭവങ്ങൾ നിരത്തിയ തീൻമേശയിൽ അവർ കഴിക്കാനിരിക്കുമോ എന്നു ശങ്കിച്ചിരുന്ന കൃപാകരനെ അമ്പരപ്പിച്ചുകൊണ്ട് അവർ മേശയിലിരുന്ന് നൂഡിൽസ് കഴിച്ചു. അതെല്ലാം തനിക്ക് പരിചിതമെന്ന രീതിയിലാണ് അമ്മമ്മ പെരുമാറിയത്.
♦ കഥാപാത്രനിരൂപണം• "ചോരനീരാക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ഞാൻ ഈ ഇരുപതു സെന്റ് ഭൂമി വാങ്ങിയത്.• നിനക്ക് ഒരു മാറ്റോം ഇല്ല. ആ പഴയ കൃപാകരൻ തന്നെ. • തിരികെ തനിയെ കാറോടിച്ചുവരുമ്പോൾ ലോകമാകെ മാറിയതായി എനിക്കു തോന്നി.മുകളിൽ കൊടുത്ത സൂചനകളും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വിശകലനം ചെയ്ത് കൃപാകരൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക. അമ്മമ്മ എന്ന കഥയിലെ ശ്രദ്ധേയ കഥാപാത്രമാണ് ക്യപാകരൻ. ഏറെക്കാലം പ്രവാസജീവിതം നയിച്ച് ചോരനീരാക്കിയുണ്ടാക്കിയ പണംകൊണ്ട് കൃപാകരൻ പട്ടണത്തിൽ സ്ഥലം വാങ്ങി വീടു വച്ചു. അതോടെ തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയായ സന്തോഷത്തോടെ സംതൃപ്തമായ ജീവിതം നയിക്കുകയാണയാൾ. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം തനിക്ക് നടന്നെത്താൻ സാധിച്ചില്ല എന്ന് അയാൾ തിരിച്ചറിയുന്നത് അമ്മമ്മയുമായി ചെലവിട്ട സമയങ്ങളിലാണ്.അമ്മമ്മയെ പുതിയതായി വച്ച വീടുകൊണ്ടുപോയി കാണിക്കാൻ സുഹൃത്തിന്റെ കാറുമായി കൃപാകരൻ എത്തി. കാലത്തിനനുസരിച്ച് അയാൾക്ക് മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് അമ്മമ്മയുടെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഭൂമി വാങ്ങിയതും വീടുവച്ചതും വലിയ നേട്ടമാണെന്ന് വിചാരിച്ച കൃപാകരന്റെ ചിന്തകളെ അമ്മമ്മ തിരുത്തുന്നുണ്ട്. അതയാളെ വേദനിപ്പിക്കുന്നുവെങ്കിലും മാറ്റങ്ങളെ ഉൾക്കൊള്ളാൻ അയാൾ സന്നദ്ധനാണ്. ഭക്ഷണകാര്യത്തിലും സംഗീതത്തിലും പഴമ ഇഷ്ടപ്പെടുന്ന ആളാണ് ക്യപാകരൻ. നൂഡിൽസും ചിക്കൻ ചില്ലിയും കഴിച്ച് അബ്ബയുടെ സംഗീതം ആസ്വദിച്ച്കാലത്തിനൊപ്പം അമ്മമ്മ നടക്കുമ്പോൾ ക്യപാകരനിഷ്ടം ചോറും കറിയും അടങ്ങിയ നാടൻ ഭക്ഷണവും സുബ്ബലക്ഷ്മിയുടെ കീർത്തനങ്ങളുമാണ്. അമ്മമ്മയുടെ അടുത്തെത്തുമ്പോഴാണ് താൻ ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാതെയാണ് ജീവിക്കുന്നത് എന്നയാൾ തിരിച്ചറിയുന്നത്. ജീവിത പ്രാരാബ്ധങ്ങളിൽപ്പെട്ട് കാലത്തിനനുസരിച്ച് മാറാൻ കഴിയാതെപോയ കഥാപാത്രമാണ് കൃപാകരൻ. അമ്മമ്മയെ തറവാട്ടിലെത്തിച്ച് തിരികെ പോരുമ്പോൾ മാറ്റങ്ങളെ നെഞ്ചേറ്റാൻ അയാളുടെ മനസ്സും പാകപ്പെടുന്നു.
♦ പദപരിചയം• ദർശിക്കും - കാണും• ചെല്ലം - പിച്ചളകൊണ്ടുള്ള ചെറിയപെട്ടി, മുറുക്കാൻ പെട്ടി• വട്ടംകൂട്ടുക - തയാറെടുക്കുക• പാർത്തിട്ട് - താമസിച്ചിട്ട്• റെഡ് കാർപറ്റ് സ്വീകരണം - ഉജ്ജ്വലസ്വീകരണം. വിശിഷ്ടാതിഥികൾക്ക് ചുവന്ന പരവതാനി വിരിച്ച് നൽകുന്ന സ്വീകരണം.• പരിവർത്തനം - മാറ്റം • ക്രിസാന്തിമം - ജമന്തി• വിഹഗം - പക്ഷി• വീക്ഷിച്ചു - നോക്കി
♦ പകരം പദങ്ങൾ• വീട് - ഗൃഹം, ഗേഹം, ആലയം• ചോര - രക്തം, രുധിരം, നിണം• പ്രഭാതം - ഉഷസ്, പ്രാതഃകാലം, വിഭാതം • സൂര്യൻ - അർക്കൻ, ആദിത്യൻ, ദിവാകരൻ• സന്ധ്യ - അന്തി, ദിനാന്തം, സായംകാലം • മഞ്ഞ് - തുഷാരം, തുഹിനം, ഹിമം• ഭാര്യ - കളത്രം, ജായ, പത്നി • പല്ല് - ദന്തം, രദനം, ദശനം• ഉരൽ - ഉലൂഖലം, കോഷ്ഠം• ലോകം - ജഗത്ത്, ഭുവനം, വിഷ്ടപം• ചോറ് - അന്നം, ഓദനം• ഉറക്കം - നിദ്ര, ശയനം, സുഷുപ്തി
♦ ലോപസന്ധി• അതെടുത്ത് - അത്, എടുത്ത്• യാത്രയ്ക്കൊന്നും - യാത്രയ്ക്ക്, ഒന്നും • എനിക്കല്ലാതെ - എനിക്ക്, അല്ലാതെ• ഇതൊക്കെ - ഇത്, ഒക്കെ• വീടാകെ - വീട്, ആകെ
♦ ദ്വിത്വസന്ധി• പൊട്ടിച്ചിരിച്ചു - പൊട്ടി, ചിരിച്ചു • ഇക്കാലത്ത് - ഇ, കാലത്ത്• അവിടെത്തന്നെ - അവിടെ, തന്നെ • ചട്ടിപ്പൂക്കൾ - ചട്ടി, പൂക്കൾ
♦ ആദേശസന്ധി• പട്ടണത്തിന്റെ - പട്ടണം, ഇന്റെ • പ്രഭാതത്തിൽ - പ്രഭാതം, ഇൽ • അവസരത്തിൽ - അവസരം, ഇൽ• പ്രയോഗത്തെ - പ്രയോഗം, എ
♦ ആഗമസന്ധി• താഴെയിറങ്ങി - താഴെ, ഇറങ്ങി • അവിടെയിരുന്നു - അവിടെ, ഇരുന്നു • തലയാട്ടി - തല, ആട്ടി • വൃത്തിയായി - വൃത്തി, ആയി
♦ വിഗ്രഹിച്ചെഴുതാം• സൂര്യോദയം - സൂര്യന്റെ ഉദയം• പുലർകാലസ്വപ്നങ്ങൾ - പുലർകാലത്തെ സ്വപ്നങ്ങൾ• ദൂരയാത്ര - ദരേക്കുള്ള യാത്ര • പാചകവിരുത് - പാചകത്തിലുള്ള വിരുത്
♦ മലയാളിയുടെ ഹെലൻ കെല്ലർ - സിജു ചെറുതാഴംപ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നേറിയ അന്ധയും ബധിരയും മൂകയുമായ സിഷ്ന എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് മലയാളിയുടെ ഹെലൻ കെല്ലർ. തലശ്ശേരി കുണ്ടുചിറയിൽ വി. ആനന്ദകൃഷ്ണന്റെയും കെ. പി. പ്രീതയുടെയും മകളായിട്ടാണ് സിഷ്നയുടെ ജനനം. ആറു വയസ്സിനിടെ ആറുതവണ അവൾ ഓപ്പറേഷന് വിധേയയായി. ഈ പെൺകുട്ടി എങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചവർക്കു മുന്നിൽ, പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കു മുന്നിൽ സിഷ്നയുടെ ജീവിതം അദ്ഭുതം എന്ന കേവല വാക്കിനും അപ്പുറമാണ്.സിഷ്ന നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസുകൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂൾ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും. വിരൽത്തുമ്പു തൊട്ടുകൊണ്ടുള്ള ആംഗ്യഭാഷ (ടാക്ടൈൽ സൈൻ ലാംഗ്വേജ്) യിലൂടെ ആശയവിനിമയം നടത്തുന്ന സിഷ്നയിൽ നിന്നും അച്ഛനും അമ്മയും ആ ഭാഷ പഠിച്ചെടുത്തു. സിഷ്നയ്ക്ക് പറയാനുള്ളത് അവർ കൃത്യമായി മറ്റുള്ളവരോട് പറഞ്ഞു. നൃത്തം പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനൊപ്പവും അവർ നിന്നു. കണ്ണൂർ ആസ്റ്റർമിംസ് ആശുപത്രിയിൽ ഫാർമസിയിൽ നാലുവർഷത്തിലേറെയായി സിഷ്ന ജോലി ചെയ്യുന്നു. അതിജീവനത്തിന്റെ നേർക്കാഴ്ചയായി സിഷ്നയുടെ ജീവിതം നമുക്ക് മുന്നിലുണ്ട്.
♦ ചർച്ചാക്കുറിപ്പ്♦ സിഷ്നയുടെ ജീവിതാനുഭവം വായിച്ചല്ലോ? മലയാളിയുടെ ഹെലൻ കെല്ലർ എന്ന് അവളെ വിശേഷിപ്പിച്ചത് എന്തുകൊണ്ടാവാം? ഈ പാഠഭാഗം നമുക്ക് നൽകുന്ന തിരിച്ചറിവ് എന്താണെന്ന് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.പത്തൊമ്പതു മാസം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട, എന്നാൽ പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ ജീവിതം അതിജീവനത്തിന്റെ മാതൃകയാക്കി മാറ്റിയ, ഏവർക്കും പ്രചോദനമായ വ്യക്തിയാണ് ഹെലൻ കെല്ലർ. 'ലോകത്തെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണാ കൈയോ വേണ്ട, ഹൃദയം മതിയെന്ന്' ഈ വനിത ലോകത്തെ ബോധ്യപ്പെടുത്തി. അന്ധതയും ബധിരതയും മൂകതയുമൊന്നും നമ്മുടെ സ്വപ്നങ്ങൾക്ക് പരിമിതികൾ തീർക്കുന്ന കാരണങ്ങളല്ല എന്ന് ഹെലൻ കെല്ലറെപ്പോലെ ലോകത്തിനു കാണിച്ചു കൊടുത്ത മലയാളി പെൺകുട്ടിയാണ് സിഷ്ന. ചെറിയ വേദനകൾ വരുമ്പോൾ, വിഷമങ്ങൾ അലട്ടുമ്പോൾ തളർന്നു പോകുന്ന നമുക്ക് സിഷ്ന വലിയൊരു മാതൃകയാണ്.സിഷ്ന വിരൽത്തുമ്പിലൂടെയാണ് ലോകത്തെ അറിഞ്ഞത്. മറ്റുള്ളവരുടെ ആശയവിനിമയത്തെ ഉൾക്കൊള്ളാനോ സ്വന്തം ആശയങ്ങളെ പ്രകടിപ്പിക്കാനോ കഴിയാത്ത ഒരു കുട്ടി എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിഷ്ന അവൾ നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസുകൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂളുകളിൽ ചെന്ന് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും. ഇച്ഛാശക്തിക്ക് അതിജീവിക്കാൻ കഴിയാത്ത വൈകല്യങ്ങളില്ല എന്ന് സിഷ്നയുടെ ജീവിതം തെളിയിക്കുന്നു. പ്രതിസന്ധികളിൽ തളരാതെ പൊരുതി ഹെലൻ കെല്ലറെപ്പോലെ മുന്നേറിയ മലയാളി പെൺകുട്ടിയായതിനാൽ മലയാളിയുടെ ഹെലൻ കെല്ലർ എന്ന വിശേഷണം ഉചിതമാണ്.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'അമ്മമ്മ' അതോടൊപ്പം 'മലയാളിയുടെ ഹെലൻകെല്ലർ' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
♦ ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ - പ്രവേശക പ്രവർത്തനം
മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രചോദനാത്മകമായ വാക്കുകളും അതിന്റെ മലയാളവിവർത്തനവുമാണ് യൂണിറ്റ് പ്രവേശകമായി കൊടുത്തിരിക്കുന്നത്.
എട്ടാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'അമ്മമ്മ' അതോടൊപ്പം 'മലയാളിയുടെ ഹെലൻകെല്ലർ' എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ. Teaching Manual ലിങ്ക് നോട്സിന് ശേഷം അവസാനഭാഗത്ത് നൽകിയിട്ടുണ്ട്.
♦ ശുഭാപ്തിവിശ്വാസവും ജീവിതവിജയവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ചർച്ച ചെയ്യുക.
ശുഭാപ്തിവിശ്വാസവും ജീവിതവിജയവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മവിശ്വാസത്തോടെ, ശുഭാപ്തിവിശ്വാസത്തോടെ മുന്നേറിയവരാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്. 'എനിക്കു സാധിക്കും' എന്ന വിശ്വാസമാണ് മുന്നോട്ടുപോകാനുള്ള പ്രചോദനം. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ പരാജയങ്ങൾ സ്വാഭാവികമാണ്. പക്ഷേ നമ്മുടെ മനോഭാവം ശുഭാത്മകമായിരിക്കണം. എന്തു പ്രശ്നം നേരിട്ടാലും പതറാതെയിരിക്കുക. നല്ലതു സംഭവിക്കും എന്ന് പ്രതീക്ഷിക്കുക.
വിജയത്തിലെത്തിയവരൊക്കെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും പരാജയങ്ങൾ നേരിട്ടവരായിരിക്കും. പറക്കാൻ കഴിയുന്നവർ പറക്കണം. പറക്കാൻ സാധിക്കാത്തവർ ഓടണം. ഓടാൻ സാധിക്കാത്തവർ നടക്കുക. നടക്കാനും സാധിക്കില്ലെങ്കിൽ ഇഴയുകയെങ്കിലും ചെയ്യുക എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ ശുഭാപ്തിവിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. എന്തു സംഭവിച്ചാലും മുന്നോട്ടുതന്നെ പോവുക എന്നതാണ് പ്രധാനം. 'ചലിക്കുന്നത്. നിലനിൽക്കും, ചലിക്കാത്തത് നശിക്കും' എന്ന വാക്കുകളും ഇതോടൊപ്പം ചേർത്ത് പറയാവുന്നതാണ്.
എല്ലാം അനുകൂലമാകുന്നതുവരെ വെറുതെ കാത്തിരിക്കുക എന്ന് ഇതിനർഥമില്ല. പ്രതികൂലാവസ്ഥകളെ നിരന്തരശ്രമത്തിലൂടെ അനുകൂലമാക്കി മാറ്റാൻ സാധിക്കണം. 'നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും' എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ ജീവിത വിജയത്തിനുവേണ്ടി ശുഭാപ്തിവിശ്വാസത്തോടെ പ്രയത്നിച്ചാൽ നമ്മൾ ലക്ഷ്യത്തിലെത്തിച്ചേരും എന്ന് ഉറപ്പിച്ചു പറയുന്നതാണ്.
♦ അമ്മമ്മ - എം. മുകുന്ദൻ
♦ കാലവും കാഴ്ചപ്പാടും
• “മോനേ, ആ മിനി ഉരലിങ്ങെടുത്താട്ടെ''
• ''കൃപാകരാ, നിന്നെപ്പോലെ ഞാൻ ബോംബെയും കൽക്കത്തയും ഒന്നും കണ്ടിട്ടില്ല എന്നാലും ഈ അമ്മമ്മയ്ക്ക് കുറേശെ ഇംഗ്ലീഷെല്ലാം അറ്യാം''
• "മദിരാശി കണ്ടിട്ട് എന്താകാര്യം! കാണണെങ്കില് ദുബായി കാണണം''
• "ഇംഗ്ലീഷ് വെക്ക്, അബ്ബയുണ്ടെങ്കിൽ അതുവെക്ക്''.
മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കാൻ തയ്യാറാകുന്ന വാർധക്യത്തിന്റെ പുതുകാഴ്ചപ്പാടാണ് അമ്മമ്മ അവതരിപ്പിക്കുന്നത്. മുകളിൽ കൊടുത്ത വാക്യങ്ങളും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കുക.
മാറുന്ന കാലത്തിനൊത്ത് സഞ്ചരിക്കുന്നവരും സഞ്ചരിക്കാത്തവരുമുണ്ട്. കഥയിലെ അമ്മമ്മ കാലത്തിനൊത്ത് സഞ്ചരിക്കുന്ന വാർധക്യത്തിന്റെ
മാതൃകയാണ്. പുതുകാഴ്ചകളും അനുഭവങ്ങളും പുതുതലമുറയുടെ അഭിരുചികളും ഉൾക്കൊണ്ട് പുതിയ തലമുറയോടൊപ്പം സഞ്ചരിക്കാൻ കരുത്തു നേടി, കൃപാകരനും വാസന്തിക്കും മക്കൾക്കും അമ്മമ്മ ഒരു അദ്ഭുതമായി മാറി. മുറുക്കാൻ ഇടിക്കുന്ന ചെറിയ ഉരലിനെ ‘മിനി ഉരൽ' എന്നാണ് അമ്മമ്മ വിളിക്കുന്നത്. ബോംബെയും കൽക്കത്തയുമൊന്നും കണ്ടിട്ടില്ലെങ്കിലും കുറച്ചൊക്കെ ഇംഗ്ലീഷ് തനിക്കും അറിയാം എന്നാണ് അമ്മമ്മ പറയുന്നത്. പഴമകളുടെ ലോകത്ത് ജീവിക്കുന്നുവെന്ന് ചുറ്റുമുള്ളവർക്ക് തോന്നുമ്പോഴും പുതിയ മാധ്യമങ്ങളുടെ സഹായത്തോടെ ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് അമ്മമ്മ അറിയുന്നുണ്ടായിരുന്നു.
മദിരാശി കണ്ടിട്ടു കാര്യമൊന്നുമില്ലെന്നും കാണുകയാണെങ്കിൽ ദുബായി കാണണമെന്നും അമ്മമ്മ പറയുന്നുണ്ട്. ലോകത്തെക്കുറിച്ച് ശരിയായ ധാരണ അമ്മമ്മയ്ക്കുണ്ട്. സ്വീഡനിലെ പോപ്പ് സംഗീതജ്ഞരായ ‘അബ്ബ'യുടെ സംഗീതം വയ്ക്കാൻ അമ്മമ്മ പറയുമ്പോൾ എല്ലാവരും അദ്ഭുതപ്പെടുന്നുണ്ട്. അമ്മമ്മ പോപ്പ് സംഗീതം കേൾക്കണമെന്നു പറയുമെന്ന് ആരും കരുതിയില്ല. പുതിയ കാലത്തെ അവർ ഉൾക്കൊണ്ടിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്. കുറച്ച് 'ക്രിസാന്തിമം' കൂടി പൂന്തോട്ടത്തിൽ വേണം എന്നു പറയുമ്പോഴും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ നൂഡിൽസും ചിക്കൻ ചില്ലിയും എടുക്കുമ്പോഴും അമ്മമ്മയുടെ അഭിരുചിയിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയാം. പ്രായമായ അമ്മമ്മയെക്കുറിച്ചുള്ള മറ്റുള്ളവരുടെ ധാരണ തിരുത്തപ്പെടുകയാണിവിടെ.
പുതുതലമുറയ്ക്കൊപ്പം സഞ്ചരിക്കാൻ അമ്മമ്മയ്ക്കു സാധിക്കുന്നു. പ്രായമാകുന്നതുകൊണ്ട് ആരും പഴഞ്ചന്മാരാകുന്നില്ല എന്ന സത്യമാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നത്. വാർധക്യത്തിലെത്തിയവർക്ക് പിന്തുടരാവുന്ന ഒരു മാതൃകയുമാണ് അമ്മമ്മ.
♦ ചോദ്യോത്തരവേള
♦ അമ്മമ്മ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ നിർമ്മിക്കുക. സംഘം തിരിഞ്ഞ് ചോദ്യോത്തരമത്സരം നടത്തുക.
1. അമ്മമ്മയുടെ കുട്ടിക്കാലത്തെ ജീവിതവും ഇന്നത്തെ ജീവിതവും തമ്മിൽ താരതമ്യം ചെയ്യാമോ?
2. അമ്മമ്മ പുതിയകാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
3. പുതിയ അറിവുകൾ അമ്മമ്മ എപ്രകാരമാണ് നേടിയെടുക്കുന്നത്?
4. ഭക്ഷണത്തിലും ജീവിതത്തിലും സംഗീതാഭിരുചിയിലും പുതിയ സാധ്യതകൾ കണ്ടെത്താൻ കഴിയുന്നതെന്തുകൊണ്ടാണ്?
5. നാടും നഗരവും തമ്മിൽ എങ്ങനെ വിലയിരുത്തുന്നു?
6. പഴയകാലത്തെയും പുതിയ കാലത്തെയും താരതമ്യംചെയ്ത് ഗുണദോഷങ്ങൾ വിലയിരുത്താൻ സാധിക്കുമോ?
7. കാലത്തോടൊപ്പം മുന്നോട്ടുപോകാൻ അമ്മമ്മയ്ക്ക് എങ്ങനെയാണ് സാധിക്കുന്നത് ?
8. അമ്മമ്മയുടെ ജീവിതനിരീക്ഷണം ചുരുക്കി അവതരിപ്പിക്കാമോ?
9. അമ്മമ്മ വാർധക്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
♦ കണ്ടെത്താം പ്രയോഗിക്കാം
♦ 'അമ്മമ്മ ചെല്ലം മുന്നിൽ വച്ച് മുറുക്കാനുള്ള വട്ടം കൂട്ടുകയായിരുന്നു'.
വട്ടം കൂട്ടുക എന്ന നാടൻ പ്രയോഗത്തിലൂടെ അമ്മയുടെ വെറ്റിലമുറുക്കാനുള്ള തയ്യാറെടുപ്പിനെ സൗന്ദര്യാത്മകമായി അവതരിപ്പിച്ചത് കണ്ടല്ലോ. ഇതുപോലുള്ള കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തുക. അവയുടെ അർഥം വിശദീകരിക്കുകയും പുതിയ സന്ദർഭത്തിൽ പ്രയോഗിക്കുകയും ചെയ്യുക
• ചോര നീരാക്കുക
അർഥം: കഷ്ടപ്പെടുക എന്നാണ് പ്രയോഗത്തിന്റെ അർഥം.
പുതിയ സന്ദർഭം: പഴയ തലമുറ ചോരനീരാക്കി അധ്വാനിച്ചതിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളുടെയും പിന്നിലുള്ളത്.
• പരക്കം പാഞ്ഞു.
അർഥം: കടുത്ത പരിഭ്രമത്തെക്കുറിക്കാനാണ് പരക്കം പാഞ്ഞു എന്ന് പ്രയോഗിച്ചിരിക്കുന്നത്.
പുതിയ സന്ദർഭം: ഉത്സവപ്പറമ്പിൽ ആന വിരണ്ടപ്പോൾ ആളുകൾ പരക്കം പാഞ്ഞു.
• പുല്ലുതിന്നാൽ പോലും വകയില്ല.
അർഥം: ഒരു നിവൃത്തിയുമില്ല എന്നർഥത്തിലാണ് പുല്ലുതിന്നാൻപോലും വകയില്ല എന്നു പറയുന്നത്.
പുതിയ സന്ദർഭം: രാവും പകലും അധ്വാനിച്ചിട്ടും പുല്ലുതിന്നാൻപോലും വകയില്ല.
• ഊണിലും ഉറക്കത്തിലും
അർഥം: സദാനേരവും
പുതിയ സന്ദർഭം: ഊണിലും ഉറക്കത്തിലും പഠനത്തെക്കുറിച്ച് മാത്രമായിരുന്നു ചിന്ത.
♦ ഉപന്യാസം
♦ 'വാർധക്യം അവസ്ഥയാണ്, ശാപമല്ല - അവരെ ഒറ്റപ്പെടുത്തു കയല്ല, ചേർത്തുനിർത്തുകയാണ് വേണ്ടത്'.
'വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത' എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.
വ്യക്തിഗതമായി തയ്യാറാക്കിയത് ഗ്രൂപ്പിൽ വായിച്ച് താഴെക്കൊടുത്തിരിക്കുന്ന സൂചനകളുടെ സഹായത്തോടെ വിലയിരുത്തി മെച്ചപ്പെടുത്തുമല്ലോ.
സൂചനകൾ
• വാർധക്യത്തിലെ ഒറ്റപ്പെടൽ
• സമൂഹത്തിന്റെ മനോഭാവം
• കുടുംബബന്ധങ്ങളിലെ വിള്ളൽ
• പുതുതലമുറയുടെ കാഴ്ചപ്പാട്
• ചേർത്തുപിടിക്കലിന്റെ ആവശ്യകത
ഉപന്യാസം - മാതൃക
വൃദ്ധജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത
ലോകജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ ഇരുപത് ശതമാനവും വയോജനങ്ങളായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.
വയോജനങ്ങൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളുടെ എണ്ണത്തിൽ കേരളം മുന്നിലാണെന്ന് അടുത്തയിടെ നടന്ന ചില പഠനങ്ങൾ സൂചിപിക്കുന്നു. ഈ ഒറ്റപ്പെടൽ ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. അവഗണന, ശാരീരിക പീഡനം, ഏകാന്തത, ദാരിദ്ര്യം, രോഗങ്ങൾ തുടങ്ങി വൃദ്ധജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതിൽത്തന്നെ പ്രധാനമാണ് വാർധക്യത്തിലെ ഒറ്റപ്പെടൽ, ജോലിക്കായും മറ്റും പുതുതലമുറ അന്യനാടുകളിലേക്ക് ചേക്കേറുന്നതോടെ പ്രായമായ മാതാപിതാക്കൾ നാട്ടിലെ വീടുകളിൽ ഒറ്റപ്പെടുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുടുംബബന്ധങ്ങളിലെ ഇഴയടുപ്പം കുറഞ്ഞുപോകുന്നതും വൃദ്ധജനങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്നേഹവും പരിഗണനയും പരിചരണവും കൂടുതൽ ആവശ്യമായ വാർധക്യത്തിൽ പലർക്കും അത് ലഭിക്കാതെ പോകുകയാണ്. പുതുതലമുറ പലപ്പോഴും വൃദ്ധജനങ്ങളെ അവഗണിക്കുന്നതായും കാണാം. അവർ കൊണ്ട വെയിലാണ് നാം ഇന്ന് അനുഭവിക്കുന്ന തണൽ എന്ന് തിരിച്ചറിയാത്തതുകൊണ്ടാണിത്. അവരുടെ അനുഭവപരിചയവും അറിവും തങ്ങൾക്ക് മുന്നേറാനുള്ള ഊർജമാണ് എന്ന വസ്തുതയും സൗകര്യപൂർവം വിസ്മരിക്കുന്നു.
പ്രായമായവരെ ഉപയോഗമില്ലാത്തവരായിക്കണ്ട് ഉപേക്ഷിക്കുകയോ വൃദ്ധസദനത്തിലാക്കുകയോ ചെയ്യുന്ന പ്രവണത നിലവിലുണ്ട്. എന്നാൽ നമ്മുടെ ജീവിതം നല്ല നിലയിലാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച് ഇന്ന് വാർധക്യത്തിന്റെ അവശതകളിൽ എത്തിപ്പെട്ടവരാണവർ. വയോജനങ്ങളെ ദുർബലവിഭാഗമായി കാണാതെ അവരുടെ ഒരുപാടുകാലത്തെ അറിവും അനുഭവങ്ങളും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടതുണ്ട്.
വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പ്രായമായി എന്നതു കൊണ്ടുമാത്രം ഒരാളും അവഗണിക്കപ്പെടാൻ പാടില്ല. രണ്ടു തലമുറകൾ - പഴയതും പുതിയതും - ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ലോകം മനോഹരമാകും. പഴയ അറിവും പുതിയ അറിവും സംഗമിക്കുമ്പോഴാണ് അറിവ് പൂർണമാകുന്നത്. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ആരോഗ്യമുള്ള ഒരു സമൂഹത്തിന് അനിവാര്യമാണ് എന്ന തിരിച്ചറിവോടെ നമുക്ക് മുന്നോട്ടു പോകാം.
♦ മൊഴിമാറ്റം
♦ മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രചോദിപ്പിക്കുന്ന വാക്കുകൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വായിച്ചല്ലോ. അതുപോലെ, താഴെ കൊടുത്തിരിക്കുന്ന വാക്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക.
"Strength does not come from winning. When you go through hardships and decide not to surrender, that is strength" - Mahatma Gandhi
വിജയത്തിൽ നിന്നല്ല ബലം കൈവരുന്നത്. നിങ്ങൾ കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ, അവയ്ക്ക് കീഴടങ്ങാതിരിക്കലാണ് യഥാർഥ ബലം.
♦ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും
♦ 'ഞാൻ ഏറ്റവും കൂടുതൽ ആനന്ദിക്കുന്ന ഒരു മുഹൂർത്തമാണ് അത്. ഏതു മുഹൂർത്തത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്?
(A) അമ്മമ്മയുമായി സംസാരിക്കുന്നത്
(B) സൂര്യോദയം ദർശിക്കുന്നത്
(C) കുടുംബവുമൊത്ത് സംസാരിച്ചിരിക്കുന്നത്
(D) യാത്ര ചെയ്യുന്നത്
ഉത്തരം: (B) സൂര്യോദയം ദർശിക്കുന്നത്
♦ കാണാനുള്ളതെല്ലാം ഇനി അങ്ങുചെന്നിട്ട്. അടിവരയിട്ട പദം സൂചിപ്പിക്കുന്നത്?
(A) ദുബായിലെത്തിയിട്ട്
(B) കൃപാകരന്റെ വീട്ടിൽ എത്തിയിട്ട്
(C) മരണശേഷം
(D) തറവാട്ടിലെത്തിയിട്ട്
ഉത്തരം: (C) മരണശേഷം
♦ വീടുപണിയുവാൻ വേണ്ടി വീണ്ടും എനിക്കു ചോര നീരാക്കേണ്ടി വന്നു.
അടിവരയിട്ട പദത്തിന്റെ അർഥം?
(A) പട്ടിണികിടക്കുക
(C) ക്ഷമിക്കുക
(B) കഠിനാധ്വാനം ചെയ്യുക
(D) തർക്കിക്കുക
ഉത്തരം: (B) കഠിനാധ്വാനം ചെയ്യുക
♦ താഴെ പറയുന്നതിൽ അമ്മമ്മ എന്ന കഥാപാത്രത്തിനു യോജിക്കുന്ന ശൈലി ഏത്?
(A) ഒറ്റക്കാലിൽ നിൽക്കുക.
(B) ഉണ്ടെങ്കിൽ ഓണംപോലെ, ഇല്ലെങ്കിൽ ഏകാദശി.
(C) നാടോടുമ്പോൾ നടുവെ ഓടണം.
(D) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
ഉത്തരം: (C) നാടോടുമ്പോൾ നടുവെ ഓടണം.
♦ കാലത്തിനനുസരിച്ച് മാറാൻ അമ്മമ്മയ്ക്കു കഴിഞ്ഞു എന്നതിന്റെ ഉദാഹരണങ്ങൾ അമ്മമ്മ എന്ന കഥയിൽ നിന്ന് കണ്ടെത്തി എഴുതുക.
മിനി ഉരൽ, ക്രിസാന്തിമം എന്നീ വാക്കുകൾ, തണുത്ത സ്ക്വാഷ് കുടിക്കുന്നത്, നൂഡിൽസിനു മുകളിൽ സോയാസോസ് ഒഴിച്ചു കഴിക്കുന്നത്, അബ്ബയുടെ പാട്ടുകൾ ആസ്വദിക്കുന്നത്, തീൻമേശയിലിരുന്ന് അമ്മമ്മ കഴിക്കുമോ എന്ന ക്യപാകരന്റെ സംശയം അസ്ഥാനത്താകും വിധം അമ്മമ്മ തീൻമേശയിലിരിക്കുന്നത്, ദുബായി കാണണം എന്നു പറയുന്നത് ഇതെല്ലാം കാലത്തിനനുസരിച്ച് മാറാൻ അമ്മമ്മയ്ക്കു കഴിഞ്ഞതിന്റെ ഉദാഹരണങ്ങളാണ്.
♦ അർഥവ്യത്യാസം വരാതെ മൂന്ന് വാക്യങ്ങളാക്കുക.
അമ്മമ്മ മടിയിലിരുത്തി പറഞ്ഞുതന്നിട്ടുള്ള എണ്ണമറ്റ കഥകളാണ് എന്റെ എളിയ ലോകവിജ്ഞാനത്തിന്റെ ഉറവിടം.
അമ്മമ്മ എന്നെ മടിയിലിരുത്തി. എണ്ണമറ്റ കഥകൾ പറഞ്ഞു തന്നു. ആ കഥകളാണ് എന്റെ എളിയ ലോകവിജ്ഞാനത്തിന്റെ ഉറവിടം.
♦ 'എന്റെ സംശയം അസ്ഥാനത്തായിരുന്നു' 'കൃപാകരൻ ഇങ്ങനെ ചിന്തിക്കുവാൻ കാരണമെന്തായിരുന്നു? വ്യക്തമാക്കുക.
എൺപതുവയസ്സായ അമ്മമ്മ പഴയകാലത്തെ ശീലങ്ങൾ വച്ചുപുലർത്തുന്ന ഒരാളാണ് എന്ന ചിന്താഗതിയായിരുന്നു ക്യപാകരന്. തന്റെ വീട്ടിലെത്തിയ അവരെ ആ രീതിയിലാണ് കുടുംബാംഗങ്ങൾ പരിഗണിച്ചത്. വിദേശിയും സ്വദേശിയുമായ ഭക്ഷണവിഭവങ്ങൾ നിരത്തിയ തീൻമേശയിൽ അവർ കഴിക്കാനിരിക്കുമോ എന്നു ശങ്കിച്ചിരുന്ന കൃപാകരനെ അമ്പരപ്പിച്ചുകൊണ്ട് അവർ മേശയിലിരുന്ന് നൂഡിൽസ് കഴിച്ചു. അതെല്ലാം തനിക്ക് പരിചിതമെന്ന രീതിയിലാണ് അമ്മമ്മ പെരുമാറിയത്.
♦ കഥാപാത്രനിരൂപണം
• "ചോരനീരാക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ഞാൻ ഈ ഇരുപതു സെന്റ് ഭൂമി വാങ്ങിയത്.
• നിനക്ക് ഒരു മാറ്റോം ഇല്ല. ആ പഴയ കൃപാകരൻ തന്നെ.
• തിരികെ തനിയെ കാറോടിച്ചുവരുമ്പോൾ ലോകമാകെ മാറിയതായി എനിക്കു തോന്നി.
മുകളിൽ കൊടുത്ത സൂചനകളും പാഠഭാഗത്തെ മറ്റു സന്ദർഭങ്ങളും വിശകലനം ചെയ്ത് കൃപാകരൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
അമ്മമ്മ എന്ന കഥയിലെ ശ്രദ്ധേയ കഥാപാത്രമാണ് ക്യപാകരൻ. ഏറെക്കാലം പ്രവാസജീവിതം നയിച്ച് ചോരനീരാക്കിയുണ്ടാക്കിയ പണംകൊണ്ട് കൃപാകരൻ പട്ടണത്തിൽ സ്ഥലം വാങ്ങി വീടു വച്ചു. അതോടെ തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയായ സന്തോഷത്തോടെ സംതൃപ്തമായ ജീവിതം നയിക്കുകയാണയാൾ. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം തനിക്ക് നടന്നെത്താൻ സാധിച്ചില്ല എന്ന് അയാൾ തിരിച്ചറിയുന്നത് അമ്മമ്മയുമായി ചെലവിട്ട സമയങ്ങളിലാണ്.
അമ്മമ്മയെ പുതിയതായി വച്ച വീടുകൊണ്ടുപോയി കാണിക്കാൻ സുഹൃത്തിന്റെ കാറുമായി കൃപാകരൻ എത്തി. കാലത്തിനനുസരിച്ച് അയാൾക്ക് മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് അമ്മമ്മയുടെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഭൂമി വാങ്ങിയതും വീടുവച്ചതും വലിയ നേട്ടമാണെന്ന് വിചാരിച്ച കൃപാകരന്റെ ചിന്തകളെ അമ്മമ്മ തിരുത്തുന്നുണ്ട്. അതയാളെ വേദനിപ്പിക്കുന്നുവെങ്കിലും മാറ്റങ്ങളെ ഉൾക്കൊള്ളാൻ അയാൾ സന്നദ്ധനാണ്. ഭക്ഷണകാര്യത്തിലും സംഗീതത്തിലും പഴമ ഇഷ്ടപ്പെടുന്ന ആളാണ് ക്യപാകരൻ. നൂഡിൽസും ചിക്കൻ ചില്ലിയും കഴിച്ച് അബ്ബയുടെ സംഗീതം ആസ്വദിച്ച്കാലത്തിനൊപ്പം അമ്മമ്മ നടക്കുമ്പോൾ ക്യപാകരനിഷ്ടം ചോറും കറിയും അടങ്ങിയ നാടൻ ഭക്ഷണവും സുബ്ബലക്ഷ്മിയുടെ കീർത്തനങ്ങളുമാണ്. അമ്മമ്മയുടെ അടുത്തെത്തുമ്പോഴാണ് താൻ ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാതെയാണ് ജീവിക്കുന്നത് എന്നയാൾ തിരിച്ചറിയുന്നത്. ജീവിത പ്രാരാബ്ധങ്ങളിൽപ്പെട്ട് കാലത്തിനനുസരിച്ച് മാറാൻ കഴിയാതെപോയ കഥാപാത്രമാണ് കൃപാകരൻ. അമ്മമ്മയെ തറവാട്ടിലെത്തിച്ച് തിരികെ പോരുമ്പോൾ മാറ്റങ്ങളെ നെഞ്ചേറ്റാൻ അയാളുടെ മനസ്സും പാകപ്പെടുന്നു.
♦ പദപരിചയം
• ദർശിക്കും - കാണും
• ചെല്ലം - പിച്ചളകൊണ്ടുള്ള ചെറിയപെട്ടി, മുറുക്കാൻ പെട്ടി
• വട്ടംകൂട്ടുക - തയാറെടുക്കുക
• പാർത്തിട്ട് - താമസിച്ചിട്ട്
• റെഡ് കാർപറ്റ് സ്വീകരണം - ഉജ്ജ്വലസ്വീകരണം. വിശിഷ്ടാതിഥികൾക്ക് ചുവന്ന പരവതാനി വിരിച്ച് നൽകുന്ന സ്വീകരണം.
• പരിവർത്തനം - മാറ്റം
• ക്രിസാന്തിമം - ജമന്തി
• വിഹഗം - പക്ഷി
• വീക്ഷിച്ചു - നോക്കി
♦ പകരം പദങ്ങൾ
• വീട് - ഗൃഹം, ഗേഹം, ആലയം
• ചോര - രക്തം, രുധിരം, നിണം
• പ്രഭാതം - ഉഷസ്, പ്രാതഃകാലം, വിഭാതം
• സൂര്യൻ - അർക്കൻ, ആദിത്യൻ, ദിവാകരൻ
• സന്ധ്യ - അന്തി, ദിനാന്തം, സായംകാലം
• മഞ്ഞ് - തുഷാരം, തുഹിനം, ഹിമം
• ഭാര്യ - കളത്രം, ജായ, പത്നി
• പല്ല് - ദന്തം, രദനം, ദശനം
• ഉരൽ - ഉലൂഖലം, കോഷ്ഠം
• ലോകം - ജഗത്ത്, ഭുവനം, വിഷ്ടപം
• ചോറ് - അന്നം, ഓദനം
• ഉറക്കം - നിദ്ര, ശയനം, സുഷുപ്തി
♦ ലോപസന്ധി
• അതെടുത്ത് - അത്, എടുത്ത്
• യാത്രയ്ക്കൊന്നും - യാത്രയ്ക്ക്, ഒന്നും
• എനിക്കല്ലാതെ - എനിക്ക്, അല്ലാതെ
• ഇതൊക്കെ - ഇത്, ഒക്കെ
• വീടാകെ - വീട്, ആകെ
♦ ദ്വിത്വസന്ധി
• പൊട്ടിച്ചിരിച്ചു - പൊട്ടി, ചിരിച്ചു
• ഇക്കാലത്ത് - ഇ, കാലത്ത്
• അവിടെത്തന്നെ - അവിടെ, തന്നെ
• ചട്ടിപ്പൂക്കൾ - ചട്ടി, പൂക്കൾ
♦ ആദേശസന്ധി
• പട്ടണത്തിന്റെ - പട്ടണം, ഇന്റെ
• പ്രഭാതത്തിൽ - പ്രഭാതം, ഇൽ
• അവസരത്തിൽ - അവസരം, ഇൽ
• പ്രയോഗത്തെ - പ്രയോഗം, എ
♦ ആഗമസന്ധി
• താഴെയിറങ്ങി - താഴെ, ഇറങ്ങി
• അവിടെയിരുന്നു - അവിടെ, ഇരുന്നു
• തലയാട്ടി - തല, ആട്ടി
• വൃത്തിയായി - വൃത്തി, ആയി
♦ വിഗ്രഹിച്ചെഴുതാം
• സൂര്യോദയം - സൂര്യന്റെ ഉദയം
• പുലർകാലസ്വപ്നങ്ങൾ - പുലർകാലത്തെ സ്വപ്നങ്ങൾ
• ദൂരയാത്ര - ദരേക്കുള്ള യാത്ര
• പാചകവിരുത് - പാചകത്തിലുള്ള വിരുത്
♦ മലയാളിയുടെ ഹെലൻ കെല്ലർ - സിജു ചെറുതാഴം
പ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നേറിയ അന്ധയും ബധിരയും മൂകയുമായ സിഷ്ന എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് മലയാളിയുടെ ഹെലൻ കെല്ലർ. തലശ്ശേരി കുണ്ടുചിറയിൽ വി. ആനന്ദകൃഷ്ണന്റെയും കെ. പി. പ്രീതയുടെയും മകളായിട്ടാണ് സിഷ്നയുടെ ജനനം. ആറു വയസ്സിനിടെ ആറുതവണ അവൾ ഓപ്പറേഷന് വിധേയയായി. ഈ പെൺകുട്ടി എങ്ങനെ ജീവിക്കും എന്ന് ചിന്തിച്ചവർക്കു മുന്നിൽ, പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കു മുന്നിൽ സിഷ്നയുടെ ജീവിതം അദ്ഭുതം എന്ന കേവല വാക്കിനും അപ്പുറമാണ്.
സിഷ്ന നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസുകൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂൾ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും. വിരൽത്തുമ്പു തൊട്ടുകൊണ്ടുള്ള ആംഗ്യഭാഷ (ടാക്ടൈൽ സൈൻ ലാംഗ്വേജ്) യിലൂടെ ആശയവിനിമയം നടത്തുന്ന സിഷ്നയിൽ നിന്നും അച്ഛനും അമ്മയും ആ ഭാഷ പഠിച്ചെടുത്തു. സിഷ്നയ്ക്ക് പറയാനുള്ളത് അവർ കൃത്യമായി മറ്റുള്ളവരോട് പറഞ്ഞു. നൃത്തം പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനൊപ്പവും അവർ നിന്നു. കണ്ണൂർ ആസ്റ്റർമിംസ് ആശുപത്രിയിൽ ഫാർമസിയിൽ നാലുവർഷത്തിലേറെയായി സിഷ്ന ജോലി ചെയ്യുന്നു. അതിജീവനത്തിന്റെ നേർക്കാഴ്ചയായി സിഷ്നയുടെ ജീവിതം നമുക്ക് മുന്നിലുണ്ട്.
♦ ചർച്ചാക്കുറിപ്പ്
♦ സിഷ്നയുടെ ജീവിതാനുഭവം വായിച്ചല്ലോ? മലയാളിയുടെ ഹെലൻ കെല്ലർ എന്ന് അവളെ വിശേഷിപ്പിച്ചത് എന്തുകൊണ്ടാവാം? ഈ പാഠഭാഗം നമുക്ക് നൽകുന്ന തിരിച്ചറിവ് എന്താണെന്ന് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
പത്തൊമ്പതു മാസം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട, എന്നാൽ പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ ജീവിതം അതിജീവനത്തിന്റെ മാതൃകയാക്കി മാറ്റിയ, ഏവർക്കും പ്രചോദനമായ വ്യക്തിയാണ് ഹെലൻ കെല്ലർ. 'ലോകത്തെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണാ കൈയോ വേണ്ട, ഹൃദയം മതിയെന്ന്' ഈ വനിത ലോകത്തെ ബോധ്യപ്പെടുത്തി. അന്ധതയും ബധിരതയും മൂകതയുമൊന്നും നമ്മുടെ സ്വപ്നങ്ങൾക്ക് പരിമിതികൾ തീർക്കുന്ന കാരണങ്ങളല്ല എന്ന് ഹെലൻ കെല്ലറെപ്പോലെ ലോകത്തിനു കാണിച്ചു കൊടുത്ത മലയാളി പെൺകുട്ടിയാണ് സിഷ്ന. ചെറിയ വേദനകൾ വരുമ്പോൾ, വിഷമങ്ങൾ അലട്ടുമ്പോൾ തളർന്നു പോകുന്ന നമുക്ക് സിഷ്ന വലിയൊരു മാതൃകയാണ്.
സിഷ്ന വിരൽത്തുമ്പിലൂടെയാണ് ലോകത്തെ അറിഞ്ഞത്. മറ്റുള്ളവരുടെ ആശയവിനിമയത്തെ ഉൾക്കൊള്ളാനോ സ്വന്തം ആശയങ്ങളെ പ്രകടിപ്പിക്കാനോ കഴിയാത്ത ഒരു കുട്ടി എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിഷ്ന അവൾ നൃത്തം ചെയ്യും. കുടകളും ചന്ദനത്തിരികളും മാറ്റുകളും കടലാസുകൊണ്ട് പൂക്കളും പേനയും ഉണ്ടാക്കും. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കും. സ്കൂളുകളിൽ ചെന്ന് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കും. സെമിനാറുകളിൽ പ്രസംഗിക്കും. ഇച്ഛാശക്തിക്ക് അതിജീവിക്കാൻ കഴിയാത്ത വൈകല്യങ്ങളില്ല എന്ന് സിഷ്നയുടെ ജീവിതം തെളിയിക്കുന്നു. പ്രതിസന്ധികളിൽ തളരാതെ പൊരുതി ഹെലൻ കെല്ലറെപ്പോലെ മുന്നേറിയ മലയാളി പെൺകുട്ടിയായതിനാൽ മലയാളിയുടെ ഹെലൻ കെല്ലർ എന്ന വിശേഷണം ഉചിതമാണ്.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.

0 Comments