Kerala Syllabus Class 8 അടിസ്ഥാന പാഠാവലി - Unit 01 മനസ്സു തുറക്കാം: പാഠം 04 - ശന്തനുവിന്റെ പക്ഷികൾ - ചോദ്യോത്തരങ്ങൾ
എസ്.സി.ആർ.ടി. കേരള ആറാം ക്ലാസ് അടിസ്ഥാനപാഠാവലിയിലെ 'മനസ്സു തുറക്കാം' എന്ന യൂണിറ്റിലെ 'ശന്തനുവിന്റെ പക്ഷികൾ' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളും പഠനപ്രവർത്തനങ്ങളും താഴെ നൽകുന്നു.
♦ ശന്തനുവിന്റെ പക്ഷികൾ - സക്കറിയപക്ഷികളും ശലഭങ്ങളും ചെടികളും മരങ്ങളുമെല്ലാം നിറഞ്ഞതാണ് നമുക്കു ചുറ്റുമുള്ള ലോകം. നമ്മുടെ കണ്ണിന് കുളിർമ നൽകുന്ന, കാതിന് ഇമ്പം തരുന്ന, മനസ്സിനെ സന്തോഷിപ്പിക്കുന്ന പ്രകൃതിയെന്ന അദ്ഭുതലോകത്തിലെ കാഴ്ചകളെ ശന്തനു എന്ന കുട്ടിയുടെ കഥയിലൂടെ പരിചയപ്പെടുത്തുകയാണ്പ്രശസ്ത സാഹിത്യകാരനായ സക്കറിയ ശന്തനുവിന്റെ പക്ഷികൾ എന്ന കഥയിലൂടെ. പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ എന്നിവ താഴെ നൽകിയിരിക്കുന്നു.
♦ കണ്ടെത്താം പറയാം♦ താഴെ നൽകിയ ആശയങ്ങൾ അടങ്ങിയ വാക്യങ്ങൾ കഥയിൽ നിന്നു കണ്ടെത്തിപ്പറയൂ.• മുറ്റത്തെ ചെമ്പരത്തിപ്പടർപ്പിനുള്ളിൽ പക്ഷികൾ മറഞ്ഞിരിപ്പുണ്ടായിരുന്നു.• കൈയിലൊരു ചെടിക്കൊമ്പും പിടിച്ച് ശന്തനു ചെമ്പരത്തിപ്പൊന്തയിലേക്ക് നോക്കി അനങ്ങാതെ നിന്നു.• ശന്തനു കണ്ട പക്ഷികളുടെ ചുണ്ടും കണ്ണുകളും തൂവലുകളും അതിമനോഹരമായിരുന്നു.• ശന്തനു എല്ലാ പക്ഷികളെയും ശ്രദ്ധയോടെ പിന്തുടർന്നിരുന്നു • ശന്തനു കണ്ട സ്വപ്നത്തിൽ പലതരം പക്ഷികളുണ്ടായിരുന്നു.• മരിച്ചുപോയ അമ്മയെയാണ് ശന്തനു അന്വേഷിച്ചിരുന്നത്.ഉത്തരങ്ങൾ • മുറ്റത്തെ ചെമ്പരത്തിപ്പടർപ്പിനുള്ളിൽ പക്ഷികൾ മറഞ്ഞിരിപ്പുണ്ടായിരുന്നു.മുറ്റത്തിന്റെ വക്കിലെ ചെമ്പരത്തിപ്പടർപ്പിനെ ചില ഉള്ളനക്കങ്ങൾ ആട്ടുകയും കുലുക്കുകയും ചെയ്തു.
• കൈയിലൊരു ചെടിക്കൊമ്പും പിടിച്ച് ശന്തനു ചെമ്പരത്തിപ്പൊന്തയിലേക്ക് നോക്കി അനങ്ങാതെ നിന്നു. അവൻ അനങ്ങാതെ, ശ്വാസമടക്കി, മടക്കിയ കൈയിലൊരു വാൾപോലെ പിടിച്ച കൊങ്ങിണിക്കൊമ്പുമായി ചെമ്പരത്തിപ്പൊന്തയിലേക്കു തുറിച്ചു നോക്കിക്കൊണ്ട് പഴുത്തിലകളുടെ മേൽ ഒരു പാവക്കുട്ടിയെപ്പോലെ നിന്നു.
• ശന്തനു കണ്ട പക്ഷികളുടെ ചുണ്ടും കണ്ണുകളും തൂവലുകളും അതിമനോഹരമായിരുന്നു.കൊങ്ങിണിപ്പൂമണത്തിലിരുന്നു നോവിപ്പിക്കുന്ന കൊച്ചു ചുണ്ടുകളും മായാജാലകങ്ങൾ പോലുള്ള കണ്ണുകളും കാറ്റുകൾ വിടർത്തിയൊതുക്കുന്ന തൂവൽക്കൂമ്പുകളുമായി ആ ആതിഥേയനെ ആഹ്ലാദിപ്പിച്ചില്ല.
• ശന്തനു എല്ലാ പക്ഷികളെയും ശ്രദ്ധയോടെ പിന്തുടർന്നിരുന്നു.അവൻ കുരുവികളെ അവയുടെ കാറ്റിലാടുന്ന കൂടുകളിലേക്കും പൊന്മാന്മാരെ അവയുടെ കയ്യാലപ്പൊത്തുകളിലേക്കും കരികിലപ്പിടകളെ പാണൽക്കാടുകളുടെ അനന്തതയിലേക്കും നിരന്തരമായി പിന്തുടർന്നിരുന്നു.
• ശന്തനു കണ്ട സ്വപ്നത്തിൽ പലതരം പക്ഷികളുണ്ടായിരുന്നു.കുറേ ദിവസം കഴിഞ്ഞ് ശന്തനു ഒരു സ്വപ്നം കണ്ടു. താനൊരു പൂത്തമരം പോലെയുള്ള കൊങ്ങിണിക്കൊമ്പും കൈയിൽ പിടിച്ച് മുറ്റത്തിന്റെ കോണിൽ നില്ക്കുകയാണ്. അതിലെ കായ്കളും പൂക്കളുമെല്ലാം മരംകൊത്തികളും പൊന്മാന്മാരും ഓലേഞ്ഞാലികളും പച്ചിലക്കുടുക്കകളുമാണ്. ഇലകളിൽനിന്ന് അവ തല പുറത്തേക്കു നീട്ടി നോക്കിയിരിക്കുന്നു. പറന്നുയരുകയും താണിരിക്കുകയും ചെയ്യുന്നു. ശന്തനു അവരുടെ ചിറകടികളും പാട്ടുകളും മൂളക്കങ്ങളും കേട്ടു.
• മരിച്ചുപോയ അമ്മയെയാണ് ശന്തനു അന്വേഷിച്ചിരുന്നത്. ശന്തനു ഒരു രോമാഞ്ചത്തോടെ അച്ഛന്റെ ഇരുചെവികളിലും പിടിച്ച് മുഖം തന്നോടടുപ്പിച്ചു കൊണ്ടു ചോദിച്ചു: 'എന്റെ അമ്മയും അങ്ങനെ പറന്നുപോകുന്നത് കണ്ടുവെന്നല്ലേ അച്ഛൻ പറഞ്ഞത്? എന്റെ അമ്മ ഒരു പക്ഷിയായിരുന്നോ?'
♦ പക്ഷികളുടെ ലോകം♦ പക്ഷികളുടെ ചലനങ്ങൾ, പറക്കൽ, ശബ്ദങ്ങൾ... ഇവയെല്ലാം കഥയിൽ പല ഭാഗങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. ആ വാക്യങ്ങൾ കണ്ടെത്തി എഴുതൂ.ഉദാ: മുറ്റത്തിന്റെ വക്കിലെ ചെമ്പരത്തിപ്പടർപ്പിനെ ചില ഉള്ളനക്കങ്ങൾ ആട്ടുകയും കുലുക്കുകയും ചെയ്തു.
• പെട്ടെന്ന്, പൊന്തയിലെ ഇളക്കങ്ങൾ ഇലകളെ തള്ളിത്തുറന്ന് ചിറകടികളായിമാറി ആകാശത്തിലേക്കുയർന്നു. പ്ലാവിൻ തലപ്പിലെ ചില ചാഞ്ചാട്ടങ്ങളായിത്തീർന്നു.
• കൊങ്ങിണിപ്പൂമണത്തിലിരുന്നു നോവിപ്പിക്കുന്ന കൊച്ചു ചുണ്ടുകളും മായാജാലകങ്ങൾ പോലുള്ള കണ്ണുകളും കാറ്റുകൾ വിടർത്തിയൊതുക്കുന്ന തൂവൽക്കൂമ്പുകളുമായി ആ ആതിഥേയനെ ആഹ്ലാദിപ്പിച്ചില്ല.
• കായ്കളും പൂക്കളുമെല്ലാം മരംകൊത്തികളും പൊന്മാന്മാരും ഓലേഞ്ഞാലികളും പച്ചിലക്കുടുക്കകളുമാണ്. ഇലകളിൽനിന്ന് അവ തല പുറത്തേക്കു നീട്ടി നോക്കിയിരിക്കുന്നു. പറന്നുയരുകയും താണിരിക്കുകയും ചെയ്യുന്നു.
• ഏതോ കോളിളക്കത്തിൽ ഒരായിരം ജാലകവാതിലുകൾ ഒന്നിച്ചടയ്ക്കുന്നതുപോലുള്ള ഒരു ചിറകടിയൊച്ചയോടെ അവനുചുറ്റും ഒരു കൊടുങ്കാറ്റിളക്കിക്കൊണ്ട് പക്ഷികൾ ഇടിമിന്നലുകളെപ്പോലെ ആകാശത്തിലേക്ക് പാഞ്ഞു പോയി. കൊങ്ങിണിക്കൊമ്പും നക്ഷത്രങ്ങളും മാഞ്ഞു പോയി.
♦ സ്വപ്നലോകം♦ താൻ ഒരു പൂത്തമരം പോലെ ------------------------------------- പക്ഷികൾ ചിറകുവിശിയലഞ്ഞു.ശന്തനു കണ്ട സ്വപ്നം കഥയിൽ എത്ര മനോഹരമായാണ് ആവിഷ്കരിച്ചിട്ടുള്ളത്. നിങ്ങൾ കണ്ട ഒരു സ്വപ്നത്തെപ്പറ്റി ചങ്ങാതിക്ക് ഒരു കത്തെഴുതൂ.സ്ഥലംതീയതിപ്രിയ അമ്മു,ഞാൻ മനോഹരമായ ഒരു സ്വപ്നം കണ്ടു. എവിടെ നോക്കിയാലും പച്ചപ്പ്. ആനന്ദനൃത്തം ചെയ്യുന്ന മയിലുകൾ, മാന്തളിർ തിന്ന് തിമിർത്തു കൂകുന്ന കുയിലുകൾ, എല്ലാവരും സ്നേഹത്തോടെ കഴിയുന്ന നാട്ടിൻപുറം! മതിയാവോളം തെളിനീര് നിറഞ്ഞ കുളങ്ങളും തോടുകളും.. അവിടെയെങ്ങും കളിച്ചു രസിക്കുന്ന ഞാനും നീയും നമ്മുടെ കൂട്ടുകാരും...ഹായ്! എന്തുരസം!അങ്ങനെയൊരു ദിവസമുണ്ടാകുമോ?ഞാൻ കാത്തിരിക്കട്ടെ, അങ്ങനെയൊരു നാളിനായ്! നിനക്കവിടെ സുഖമെന്ന് കരുതുന്നു. നീയും ഇങ്ങനെ സ്വപ്നം കാണാറുണ്ടോ?എങ്കിലെനിക്ക് എഴുതണേ!സ്നേഹത്തോടെ,ചിന്നു ഗവ: യുപിഎസ്
♦ പറന്നുപോകുന്ന പക്ഷികൾ♦ പക്ഷികൾ മരിക്കുന്നില്ലേയെന്ന ശന്തനുവിന്റെ ചോദ്യത്തിന് അച്ഛൻ നൽകിയ മറുപടിയെന്തായിരുന്നു? അങ്ങനെ പറയാനുള്ള കാരണമെന്താവും? പക്ഷികളുടെ മരണത്തെക്കുറിച്ചുള്ള ശന്തനുവിന്റെ അന്വേഷണത്തിന്റെ കാരണമെന്താണ്? കഥ ഒരിക്കൽക്കൂടി വായിച്ച് ചർച്ചചെയ്തു. നിങ്ങളുടെ അഭിപ്രായങ്ങൾ ചേർത്ത് ഒരു കുറിപ്പെഴുതുക.ശന്തനുവിന്റെ പക്ഷികൾ എന്ന കഥ ഏറെയിഷ്ടമായി. അമ്മ മരിച്ചുപോയ ഒരു കുട്ടിയുടെ കഥയാണിത്. ശന്തനു ചെറിയ കുഞ്ഞായിരിക്കുമ്പോഴാവണം അമ്മ മരിച്ചത്. അച്ഛൻ പറഞ്ഞ അറിവേ അവനുള്ളൂ. അവൻ അനുഭവിക്കുന്ന ഏകാന്തതയുടെ കാരണവുമതാണ്. പക്ഷികൾ മരിക്കുന്നത് അവൻ കണ്ടിട്ടേയില്ല. മറ്റു ജീവജാലങ്ങൾ മരിക്കുന്നത് പലതും അവൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇതിന്റെ അന്വേഷണത്തിലായി രുന്നു അവൻ. പക്ഷികൾ മരിക്കില്ലേയെന്ന് ഒടുവിൽ അച്ഛനോടു ചോദിച്ചു. പക്ഷികൾ മരിക്കാതെ മറുലോകത്തിലേക്ക് പോവുന്നു എന്നായിരുന്നു അച്ഛന്റെ മറുപടി. സ്വാഭാവികമായും മരിച്ചുപോയ അമ്മയെക്കുറിച്ചും ചോദിക്കാനിതു പ്രേരണയായി. തന്റെ അമ്മയും ഒരു പക്ഷിയെപ്പോലെ പാറി പോയിരിക്കാമെന്ന അവന്റെ പ്രതീക്ഷയോടെ കഥ തീരുന്നു. അമ്മയുടെ മരണം എല്പിച്ച വിഷമാണ് പക്ഷിനിരീക്ഷണത്തിലേക്ക് അവനെ തിരിക്കുന്നത്. ഏകാന്തതയിൽ അവൻ പലപല ചിന്തകളിലേക്കും പോകുകയാണ്. അന്വേഷണങ്ങൾ നടത്തുന്ന ഒരു കുട്ടിയായി അവനെ കാണാം. ഇതുപോലെയുള്ള അന്വേഷണങ്ങളാണ് പുതിയ പുതിയ കണ്ടു പിടുത്തങ്ങളിലേക്ക് പലരേയും നയിച്ചത്.
♦ നീണ്ടുപോകുന്ന വാക്യങ്ങൾ♦ 'അവൻ എണീറ്റ് ഒരു ഇല പറിച്ചു പൂച്ചയുടെ നനഞ്ഞ വാലിൽ പിടിച്ചുയർത്തി അതിനെ വഴിവക്കത്തെ പുല്ലുകളിലേക്കു മാറ്റിയിട്ടു'.ഈ വാക്യത്തെ ചെറുവാക്യങ്ങളായി മാറ്റിയെഴുതിയതു നോക്കൂ.അവൻ എണീറ്റു.ഒരു ഇല പറിച്ചുപൂച്ചയുടെ നനഞ്ഞ വാലിൽ പിടിച്ചുയർത്തി.അതിനെ വഴിവക്കത്തെ പുല്ലുകളിലേക്കു മാറ്റിയിട്ടു.കഥയിലെ നീണ്ട വാക്യങ്ങൾ പകർത്തി ഇതേപോലെ ചെറു വാക്യങ്ങളായി മാറ്റിയെഴുതൂ.1. മേഘങ്ങളിലൂടെ മലകളും പുഴകളും കടന്ന്, പിന്നെ ചന്ദ്രനെയും സൂര്യനെയും കടന്ന് ശൂന്യാകാശങ്ങളിലൂടെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പിന്നിട്ട് പുതിയ ലോകങ്ങളിലേക്ക് പറക്കുന്നു.• മേഘങ്ങളിലൂടെ മലകളും പുഴകളും കടക്കുന്നു. • പിന്നെ ചന്ദ്രനെയും സൂര്യനെയും കടക്കുന്നു. • നക്ഷത്രങ്ങളയും ഗ്രഹങ്ങളെയും പിന്നിടുന്നു. • പുതിയ ലോകങ്ങളിലേക്ക് പറക്കുന്നു.
2. മരിച്ചവരുടെ ആത്മാക്കളുമായി ദൈവം മേഘങ്ങൾക്കപ്പുറത്തു പറന്നുകളിക്കുകയും ജീവിക്കുന്നവരുടെ ആഹ്ളാദശബ്ദങ്ങൾക്കായി കാതോർക്കുകയും ചെയ്യുന്നു. • മരിച്ചവരുടെ ആത്മാക്കളുമായി ദൈവം മേഘങ്ങൾക്കപ്പുറത്ത് പറന്നു കളിക്കുന്നു.• ജീവിക്കുന്നവരുടെ ആഹ്ലാദശബ്ദങ്ങൾക്കായി കാതോർക്കുന്നു.
♦ ആസ്വാദനമെഴുതാം ♦ പാഠപുസ്തകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഒരു കുട്ടി ആവിഷ്കരിച്ചിരിക്കുന്നത് വായിക്കൂ.പാഠപുസ്തകം എൻ പാഠപുസ്തകം ഞാനെഴുതിടും കാലം കനവുകാണുന്നു ഞാൻ. ഒന്നാം പാഠത്തിലെൻ നാമ,മെൻ പടം.പാഠം രണ്ടിലമ്മയുമച്ഛനും മൂന്നിൽ മുത്തശ്ശി,മുറ്റത്തെ മുല്ലയുംനാലിൽ മാവേലി, നല്ലൊരോണപ്പാട്ടും. അഞ്ചിലെൻ കിളി കൊഞ്ചും, ആറിലെൻ കളിത്തോഴർ, ഏഴാം പാഠമായ് വരുംമഴയും കളിവഞ്ചിയും.മറക്കാമോ മാടത്തയെ,പാറട്ടെ പാഠമെട്ടിൽ;തുമ്പയും തുമ്പിയുമൊമ്പതിൽ,പത്തിലെൻ പുളിനെല്ലി.പിന്നത്തെ പാഠങ്ങളിൽപാണ്ടനും കുറിഞ്ഞിയും.പുറഞ്ചട്ട പൂങ്കോഴിക്ക്.മറുഭാഗം പൂവാലിക്ക്, മുഖമൊഴിയെൻ പുഞ്ചിരി, മുത്തശ്ശിക്കു സമർപ്പണം!എൻ പാഠപുസ്തകം ഞാനെഴുതിടും കാലംകനവുകാണുന്നു ഞാൻ. - ശ്രീജ കെ.കവിത ഇഷ്ടപ്പെട്ടില്ലേ? ഈ കവിതയുടെ സവിശേഷതകളായി നിങ്ങൾ കണ്ടെത്തിയത് എന്തെല്ലാമാണ് ? പാഠപുസ്തകങ്ങളെക്കുറിച്ച് നിങ്ങളുടെ സ്വപ്നങ്ങളും അഭിപ്രായങ്ങളും കൂടി വ്യക്തമാക്കുന്ന തരത്തിൽ ഈ കവിതയ്ക്ക് ആസ്വാദനമെഴുതൂ.പാഠപുസ്തകം എങ്ങനെയായിരിക്കണമെന്ന് കിനാവ് കാണുന്ന ഒരു കുട്ടിയെയാണ് ഈ കവിതയിലൂടെ കൊച്ചു കവയിത്രിയായ ശ്രീജ വരച്ചിടുന്നത്. അത് ഏതൊരു കുട്ടിയുടെയും സ്വപ്നവുമായി ഇണങ്ങിക്കിടക്കുന്നു. അവൾ കണ്ട കൊച്ചുലോകത്തെ, അറിഞ്ഞ സന്തോഷങ്ങളെ തന്റെ പാഠപുസ്തകത്തിന്റെ പകർപ്പുകളാക്കുകയാണ്. തന്റെ പാഠപുസ്തകത്തെ നോക്കി അവൾ നിറഞ്ഞു പുഞ്ചിരിക്കുന്നു. ഒരു കുട്ടി അറിയുന്ന മനോഹരമായ കൊച്ചുലോകത്തെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് കവയിത്രി.ഒന്നാം പാഠത്തിൽ കവയിത്രിയുടെ പേരും ചിത്രവും രണ്ടിൽ അച്ഛനുമമ്മയും മൂന്നാം പാഠത്തിൽ മുത്തശ്ശിയും മുറ്റത്തെ മുല്ലയുമാകണമെന്ന് അവൾ ആഗ്രഹിക്കുന്നു.നാലിൽ മാവേലിയും ഓണപ്പാട്ടും അഞ്ചിൽ കിളിക്കൊഞ്ചൽ, ആറിൽ കൂട്ടുകാർ. മഴയും കളിവഞ്ചിയും ഏഴാം പാഠത്തിലുണ്ടാവണമെന്ന് അവൾ ആഗ്രഹിക്കുന്നു. എട്ടാം പാഠത്തിൽ പാറുന്ന മാടത്തയും ഒമ്പതിൽ തുമ്പയും തുമ്പിയും, പത്തിൽ പുളിനെല്ലിയും. പാണ്ടനും കുറിഞ്ഞിയും അടുത്ത പാഠത്തിൽ വേണം. പൂങ്കോഴിയുടെ പുറഞ്ചട്ട വേണം. മറുഭാഗത്ത് പൂവാലിപ്പശുവും. മുഖമൊഴിയായി കവയിത്രിയുടെ പുഞ്ചിരിക്കുന്ന മുഖം ആവട്ടെ. ഈ പുസ്തകം മുത്തശ്ശിക്കാണ് സമർപ്പിക്കുക. ഇത്തരമൊരു പാഠപുസ്തകം തയ്യാറാക്കുമെന്ന് കനവുകാണുന്ന കവയിത്രിയെയാണ് ഇവിടെ കാണാനാവുക. ‘മുഖമൊഴിയെൻ പുഞ്ചിരി, മുത്തശ്ശിക്കു സമർപ്പണം' - ഈ വരികൾ വല്ലാതെ ഇഷ്ടംതോന്നുന്ന വരികളാണ്. മുഖമൊഴിയിൽ ഒന്നും പറയുന്നില്ല. ഇവിടെ, ചിരിച്ചുനിൽക്കുന്ന ഒരു ഫോട്ടോ. അതുതന്നെ ധാരാളം. അത്രയ്ക്ക് വിശദമാക്കുന്നുണ്ടെല്ലാം. നമുക്ക് ഏറ്റവുമിഷ്ടപ്പെട്ടവർക്കാണല്ലോ പുസ്തകം സമർപ്പിക്കുക. കുട്ടിക്ക് ഏറ്റവുമിഷ്ടം മുത്തശ്ശി തന്നെയാവും.തന്റെ കുടുംബത്തോടും പച്ചയുടുപ്പണിഞ്ഞ പ്രകൃതിയോടുമുള്ള കുട്ടിയുടെ അതിർത്തികൾ കടന്ന സ്നേഹത്തെക്കുറിച്ചും കവിതയിൽ വർണിക്കുന്നു. എല്ലാവരേയും ഉറക്കത്തിൽ നിന്നും ഉണർത്തി കൂവുന്നപോലെ തന്റെ സ്വപ്നത്തിലെ പാഠപുസ്തകത്തിന്റെ ലോകത്തേക്ക് എല്ലാവരേയും തട്ടിയുണർത്തുന്ന അലാറമായി പൂവൻകോഴി പുറംചട്ടയിൽമിന്നിത്തിളങ്ങട്ടെ എന്ന് കുട്ടി ആഗ്രഹിക്കുന്നു. 'മുഖമൊഴിയെൻ പുഞ്ചിരി' മനോഹാരിത നിറഞ്ഞ പ്രകൃതിയുടെ പച്ചച്ചിത്രങ്ങൾ ഒഴുകിപ്പരന്ന സ്വപ്നത്തിലെ പാഠപുസ്തകത്തെ ഒന്നൊതുക്കി പറയാൻ ഒരു കുട്ടിയുടെ കുഞ്ഞുപുഞ്ചിരിക്ക് സാധിക്കും.പാഠപുസ്തകം എങ്ങനെയാകണമെന്നാഗ്രഹിക്കുന്ന ഏതു കുട്ടിക്കും ആസ്വദിച്ച് വായിക്കാവുന്ന മനോഹരമായ കവിതയാണ് 'പാഠപുസ്തകം'.
♦ വായന നൽകുന്ന അനുഭവങ്ങൾ♦ പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ വായനാനുഭവം നോക്കാം.ബാല്യത്തിൽ ഞാൻ ആദ്യമായി വായിച്ച നോവലിന്റെ പേര് ചിന്താമണിയെന്നായിരുന്നു. നല്ലവളായ ഒരു രാജകുമാരിയെ അവളുടെ ശത്രു ഒരു കോട്ടയ്ക്കു മുകളിൽ സ്ഥിതിചെയ്യുന്ന തടവറയിൽ ബന്ധനസ്ഥയാക്കിയതും അവളെ ഒരു തത്ത തന്റെ പരിശ്രമത്തിൽ സ്വതന്ത്രയാക്കിയതും ആ പഴയകഥയിൽ സുന്ദരമായി പ്രതിപാദിച്ചിരിക്കുന്നു. ആ കഥ വായിച്ചതിനുശേഷമാണ് ഞാൻ വാസ്തവത്തിൽ പക്ഷികളെയും മൃഗങ്ങളെയും എന്റെ മിത്രങ്ങളായി കണ്ടുതുടങ്ങിയത്.വായന നിങ്ങൾക്കും പല അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടാവും. ഓർമ്മയിലുള്ള ഒരു വായനാനുഭവം ക്ലാസിൽ പങ്കുവയ്ക്കു.
♦ കൂടുതൽചോദ്യോത്തരങ്ങൾ
♦ ശന്തനു ഒരിക്കൽക്കൂടി പരാജിതനായി. അവൻ പരാജിതനായതിന് കാരണം എന്തായിരുന്നു?പക്ഷികൾ തന്റെ കൈയിലുള്ള കൊങ്ങിണിക്കൊമ്പിൽ വന്നിരിക്കണമെന്ന് ആഗ്രഹിച്ച് അതിനായി പരിശ്രമിക്കുകയാണു് ശന്തനു അനങ്ങാതെ, മിണ്ടാതെ, ആശാപൂർവം കാത്തുനിന്നിട്ടും അവ അവന്റെ കൊങ്ങിണിക്കൊമ്പിൽ വന്നിരുന്നില്ല. ചെമ്പരത്തിപ്പൊന്തയിലെ കിളികളെ നോക്കി അനങ്ങാതെ, ശ്വാസമടക്കി കൊങ്ങിണിക്കൊമ്പുമായി അവൻ നിന്നിട്ടും പൊന്തകളിലെ പക്ഷികൾ പറന്നുപോയി പ്ലാവിലത്തലപ്പിലിരുന്നു. അങ്ങനെയാണ് ശന്തനു വീണ്ടും പരാജിതനായത്.
♦ തന്റെ അഞ്ചുവയസ്സിനുള്ളിൽ ശന്തനു പലവിധ നിരീക്ഷ ണങ്ങളിലൂടെ മനസ്സിലാക്കിയത് എന്തായിരുന്നു? (A) പക്ഷികൾ ഉറങ്ങുന്നില്ല .(B) പക്ഷികൾക്ക് മരണമില്ല(C) പക്ഷികൾ ആകാശത്തിനപ്പുറം പറക്കും (D) പക്ഷികൾക്ക് ജാലവിദ്യ അറിയാംഉത്തരം: (B) പക്ഷികൾക്ക് മരണമില്ല
♦ കുറേദിവസം കഴിഞ്ഞ് ശന്തനു ഒരു സ്വപ്നം കണ്ടു. ശന്തനു കണ്ട സ്വപ്നം എന്തായിരുന്നു?താനൊരു പൂത്തമരം പോലെയുള്ള കൊങ്ങിണിക്കൊമ്പും കൈയിൽ പിടിച്ച് മുറ്റത്തിന്റെ കോണിൽ നില്ക്കുകയാണ്. അതിലെ കായ്കളും പൂക്കളുമെല്ലാം മരംകൊത്തികളും പൊന്മാൻമാരും ഓലേഞ്ഞാലികളും പച്ചിലക്കുടുക്കകളുമാണ്. ഇലകളിൽനിന്ന് അവ തല പുറത്തേക്കു നീട്ടി നോക്കിയിരിക്കുന്നു. പറന്നുയരുകയും താണിരിക്കുകയും ചെയ്യുന്നു. ശന്തനു അവരുടെ ചിറകടികളും പാട്ടുകളും മൂളക്കങ്ങളും കേട്ടു. മേഘങ്ങൾ താണിറങ്ങിവന്ന് മൂടൽമഞ്ഞു പോലെ കൊങ്ങിണിച്ചില്ലകളെ ഉരുമ്മിപ്പോയി. ചില്ലകളിൽ നക്ഷത്രങ്ങൾ തങ്ങിനിന്നു. ഒരു കവരത്തിൽ ചന്ദ്രക്കല കുടുങ്ങിക്കിടന്നു. അവയ്ക്കിടയിലൂടെയെല്ലാം പക്ഷികൾ ചിറകു വീശിയലഞ്ഞു. ശന്തനു മെല്ലെമെല്ലെ ഒരു യന്ത്രപ്പാവയെപ്പോലെ തലതിരിച്ച് പൂങ്കൊമ്പിലേക്കു നോക്കി തന്റെ നാവിന്റെ തുമ്പത്ത് തരിച്ചു തരിച്ചുനിന്ന ആ ചോദ്യം ചോദിച്ചു: “നിങ്ങൾക്ക് മരണമില്ലേ? നിങ്ങൾ മരിച്ച് എവിടെപ്പോകുന്നു?'' ഏതോ കോളിളക്കത്തിൽ ഒരായിരം ജാലകവാതിലുകൾ ഒന്നിച്ചടയ്ക്കുന്നതുപോലുള്ള ഒരു ചിറകടിയൊച്ചയോടെ അവനുചുറ്റും ഒരു കൊടുങ്കാറ്റിളക്കിക്കൊണ്ട് പക്ഷികൾ ഇടിമിന്നലുകളെപ്പോലെ ആകാശത്തിലേക്ക് പാഞ്ഞുപോയി. കൊങ്ങിണിക്കൊമ്പും നക്ഷത്രങ്ങളും മാഞ്ഞുപോയി.
പദപരിചയം• സായാഹ്നം - വൈകുന്നേരം• സുഷിരം - ദ്വാരം• വക്കിലെ - അരികിലെ• ഉള്ളനക്കം - ഉള്ളിലെ അനക്കം• പൊന്ത - പുല്ലുപിടിച്ച സ്ഥലം• പരാജിതൻ - തോറ്റവൻ • ആശാപൂർവം - ആഗ്രഹത്തോടെ• ആതിഥേയൻ - വിരുന്നുകാരനെ സ്വീകരിക്കുന്ന വീട്ടുകാരൻ• അട്ടഹസിച്ചു - അലറി • നിഗൂഢം - രഹസ്യമായി• ഗൂഢോദ്ദേശ്യം - രഹസ്യമായ ഉദ്ദേശ്യം• സ്വസ്ഥമായി - സുഖമായി• കയ്യാല - വേലി • ജാലവിദ്യ - കൺകെട്ടു വിദ്യ • പാത - വഴി• മൃതർ - മരിച്ചവർ• അലോസരപ്പെടുത്തുക - ശല്യപ്പെടുത്തുക• ഊളിയിടുക - വെള്ളത്തിനിടയിൽക്കൂടി നീന്തുക• കവരം - മരത്തിന്റെ കൊമ്പുകൾ തമ്മിൽ ചേരുന്ന ഭാഗം• നിർദയം - ദയയില്ലാതെ
പിരിച്ചെഴുതാം • മുറ്റത്തിന്റെ - മുറ്റം + ഇന്റെ• പുതപ്പിച്ചുറക്കി - പുതപ്പിച്ച് ഉറക്കി • ആകാശത്തിൽ - ആകാശം + ഇൽ • കൈയിലൊരു - കൈയിൽ + ഒരു • ഒരിക്കൽക്കൂടി - ഒരിക്കൽ + കൂടി • മനുഷ്യനെപ്പോലെ - മനുഷ്യനെ + പോലെ • നോക്കിയിരിക്കെ - നോക്കി + ഇരിക്കെ • ഇക്കാലം - ഈ + കാലം
പകരംപദങ്ങൾ• ആകാശം - ഗഗനം, നഭസ്സ്, വാനം • മേഘം - ഘനം, ജലധരം, ജലദം • പക്ഷി - ഖഗം, വിഹംഗം, വിഹഗം• മനുഷ്യർ - മർത്ത്യൻ, മാനവൻ, മനുജൻ• നായ - ശ്വാവ്, ശുനകൻ• പൂച്ച - മാർജാരം, മണ്ഡലി, ആഖുഭുക്ക് • മഴ - മാരി, വർഷം, വ്യഷ്ടി• മുറ്റം - ചത്വരം, അങ്കണം, അജിരം • വീട് - ഭവനം, ഗേഹം, ആലയം • കാട് - അടവി, ആരണ്യം, വിപിനം
വിഗ്രഹിച്ചെഴുതാം• വഴിവക്ക് - വഴിയുടെ വക്ക്• നിഗൂഢരഹസ്യം - നിഗൂഢമായ രഹസ്യം • ഗൂഢോദ്ദേശ്യം - ഗൂഢമായ ഉദ്ദേശ്യം • സ്വാർഥചിന്ത - സ്വാർഥമായ ചിന്ത • കയ്യാലപ്പൊത്ത് - കയ്യാലയിലെ പൊത്ത് • തോട്ടുവക്ക് - തോടിന്റെ വക്ക് • കഠിനദുഃഖം - കഠിനമായ ദുഃഖം • കൊങ്ങിണിച്ചില്ല - കൊങ്ങിണിയുടെ ചില്ല • നക്ഷത്രവെളിച്ചം - നക്ഷത്രത്തിന്റെ വെളിച്ചം • ചിറകടി മുഴക്കം - ചിറകടിയുടെ മുഴക്കം
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
♦ ശന്തനുവിന്റെ പക്ഷികൾ - സക്കറിയ
പ്രശസ്ത സാഹിത്യകാരനായ സക്കറിയ ശന്തനുവിന്റെ പക്ഷികൾ എന്ന കഥയിലൂടെ. പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ, പഠനപ്രവർത്തനങ്ങൾ എന്നിവ താഴെ നൽകിയിരിക്കുന്നു.
♦ കണ്ടെത്താം പറയാം
♦ താഴെ നൽകിയ ആശയങ്ങൾ അടങ്ങിയ വാക്യങ്ങൾ കഥയിൽ നിന്നു കണ്ടെത്തിപ്പറയൂ.
• മുറ്റത്തെ ചെമ്പരത്തിപ്പടർപ്പിനുള്ളിൽ പക്ഷികൾ മറഞ്ഞിരിപ്പുണ്ടായിരുന്നു.
• കൈയിലൊരു ചെടിക്കൊമ്പും പിടിച്ച് ശന്തനു ചെമ്പരത്തിപ്പൊന്തയിലേക്ക് നോക്കി അനങ്ങാതെ നിന്നു.
• ശന്തനു കണ്ട പക്ഷികളുടെ ചുണ്ടും കണ്ണുകളും തൂവലുകളും അതിമനോഹരമായിരുന്നു.
• ശന്തനു എല്ലാ പക്ഷികളെയും ശ്രദ്ധയോടെ പിന്തുടർന്നിരുന്നു
• ശന്തനു കണ്ട സ്വപ്നത്തിൽ പലതരം പക്ഷികളുണ്ടായിരുന്നു.
• മരിച്ചുപോയ അമ്മയെയാണ് ശന്തനു അന്വേഷിച്ചിരുന്നത്.
ഉത്തരങ്ങൾ
• മുറ്റത്തെ ചെമ്പരത്തിപ്പടർപ്പിനുള്ളിൽ പക്ഷികൾ മറഞ്ഞിരിപ്പുണ്ടായിരുന്നു.
മുറ്റത്തിന്റെ വക്കിലെ ചെമ്പരത്തിപ്പടർപ്പിനെ ചില ഉള്ളനക്കങ്ങൾ ആട്ടുകയും കുലുക്കുകയും ചെയ്തു.
• കൈയിലൊരു ചെടിക്കൊമ്പും പിടിച്ച് ശന്തനു ചെമ്പരത്തിപ്പൊന്തയിലേക്ക് നോക്കി അനങ്ങാതെ നിന്നു.
അവൻ അനങ്ങാതെ, ശ്വാസമടക്കി, മടക്കിയ കൈയിലൊരു വാൾപോലെ പിടിച്ച കൊങ്ങിണിക്കൊമ്പുമായി ചെമ്പരത്തിപ്പൊന്തയിലേക്കു തുറിച്ചു നോക്കിക്കൊണ്ട് പഴുത്തിലകളുടെ മേൽ ഒരു പാവക്കുട്ടിയെപ്പോലെ നിന്നു.
• ശന്തനു കണ്ട പക്ഷികളുടെ ചുണ്ടും കണ്ണുകളും തൂവലുകളും അതിമനോഹരമായിരുന്നു.
കൊങ്ങിണിപ്പൂമണത്തിലിരുന്നു നോവിപ്പിക്കുന്ന കൊച്ചു ചുണ്ടുകളും മായാജാലകങ്ങൾ പോലുള്ള കണ്ണുകളും കാറ്റുകൾ വിടർത്തിയൊതുക്കുന്ന തൂവൽക്കൂമ്പുകളുമായി ആ ആതിഥേയനെ ആഹ്ലാദിപ്പിച്ചില്ല.
• ശന്തനു എല്ലാ പക്ഷികളെയും ശ്രദ്ധയോടെ പിന്തുടർന്നിരുന്നു.
അവൻ കുരുവികളെ അവയുടെ കാറ്റിലാടുന്ന കൂടുകളിലേക്കും പൊന്മാന്മാരെ അവയുടെ കയ്യാലപ്പൊത്തുകളിലേക്കും കരികിലപ്പിടകളെ പാണൽക്കാടുകളുടെ അനന്തതയിലേക്കും നിരന്തരമായി പിന്തുടർന്നിരുന്നു.
• ശന്തനു കണ്ട സ്വപ്നത്തിൽ പലതരം പക്ഷികളുണ്ടായിരുന്നു.
കുറേ ദിവസം കഴിഞ്ഞ് ശന്തനു ഒരു സ്വപ്നം കണ്ടു. താനൊരു പൂത്തമരം പോലെയുള്ള കൊങ്ങിണിക്കൊമ്പും കൈയിൽ പിടിച്ച് മുറ്റത്തിന്റെ കോണിൽ നില്ക്കുകയാണ്. അതിലെ കായ്കളും പൂക്കളുമെല്ലാം മരംകൊത്തികളും പൊന്മാന്മാരും ഓലേഞ്ഞാലികളും പച്ചിലക്കുടുക്കകളുമാണ്. ഇലകളിൽനിന്ന് അവ തല പുറത്തേക്കു നീട്ടി നോക്കിയിരിക്കുന്നു. പറന്നുയരുകയും താണിരിക്കുകയും ചെയ്യുന്നു. ശന്തനു അവരുടെ ചിറകടികളും പാട്ടുകളും മൂളക്കങ്ങളും കേട്ടു.
• മരിച്ചുപോയ അമ്മയെയാണ് ശന്തനു അന്വേഷിച്ചിരുന്നത്.
ശന്തനു ഒരു രോമാഞ്ചത്തോടെ അച്ഛന്റെ ഇരുചെവികളിലും പിടിച്ച് മുഖം തന്നോടടുപ്പിച്ചു കൊണ്ടു ചോദിച്ചു: 'എന്റെ അമ്മയും അങ്ങനെ പറന്നുപോകുന്നത് കണ്ടുവെന്നല്ലേ അച്ഛൻ പറഞ്ഞത്? എന്റെ അമ്മ ഒരു പക്ഷിയായിരുന്നോ?'
♦ പക്ഷികളുടെ ലോകം
♦ പക്ഷികളുടെ ചലനങ്ങൾ, പറക്കൽ, ശബ്ദങ്ങൾ... ഇവയെല്ലാം കഥയിൽ പല ഭാഗങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. ആ വാക്യങ്ങൾ കണ്ടെത്തി എഴുതൂ.
ഉദാ: മുറ്റത്തിന്റെ വക്കിലെ ചെമ്പരത്തിപ്പടർപ്പിനെ ചില ഉള്ളനക്കങ്ങൾ ആട്ടുകയും കുലുക്കുകയും ചെയ്തു.
• പെട്ടെന്ന്, പൊന്തയിലെ ഇളക്കങ്ങൾ ഇലകളെ തള്ളിത്തുറന്ന് ചിറകടികളായിമാറി ആകാശത്തിലേക്കുയർന്നു. പ്ലാവിൻ തലപ്പിലെ ചില ചാഞ്ചാട്ടങ്ങളായിത്തീർന്നു.
• കൊങ്ങിണിപ്പൂമണത്തിലിരുന്നു നോവിപ്പിക്കുന്ന കൊച്ചു ചുണ്ടുകളും മായാജാലകങ്ങൾ പോലുള്ള കണ്ണുകളും കാറ്റുകൾ വിടർത്തിയൊതുക്കുന്ന തൂവൽക്കൂമ്പുകളുമായി ആ ആതിഥേയനെ ആഹ്ലാദിപ്പിച്ചില്ല.
• കായ്കളും പൂക്കളുമെല്ലാം മരംകൊത്തികളും പൊന്മാന്മാരും ഓലേഞ്ഞാലികളും പച്ചിലക്കുടുക്കകളുമാണ്. ഇലകളിൽനിന്ന് അവ തല പുറത്തേക്കു നീട്ടി നോക്കിയിരിക്കുന്നു. പറന്നുയരുകയും താണിരിക്കുകയും ചെയ്യുന്നു.
• ഏതോ കോളിളക്കത്തിൽ ഒരായിരം ജാലകവാതിലുകൾ ഒന്നിച്ചടയ്ക്കുന്നതുപോലുള്ള ഒരു ചിറകടിയൊച്ചയോടെ അവനുചുറ്റും ഒരു കൊടുങ്കാറ്റിളക്കിക്കൊണ്ട് പക്ഷികൾ ഇടിമിന്നലുകളെപ്പോലെ ആകാശത്തിലേക്ക് പാഞ്ഞു പോയി. കൊങ്ങിണിക്കൊമ്പും നക്ഷത്രങ്ങളും മാഞ്ഞു പോയി.
♦ സ്വപ്നലോകം
♦ താൻ ഒരു പൂത്തമരം പോലെ -------------------------
------------ പക്ഷികൾ ചിറകുവിശിയലഞ്ഞു.
ശന്തനു കണ്ട സ്വപ്നം കഥയിൽ എത്ര മനോഹരമായാണ് ആവിഷ്കരിച്ചിട്ടുള്ളത്. നിങ്ങൾ കണ്ട ഒരു സ്വപ്നത്തെപ്പറ്റി ചങ്ങാതിക്ക് ഒരു കത്തെഴുതൂ.
സ്ഥലം
തീയതി
പ്രിയ അമ്മു,
ഞാൻ മനോഹരമായ ഒരു സ്വപ്നം കണ്ടു. എവിടെ നോക്കിയാലും പച്ചപ്പ്. ആനന്ദനൃത്തം ചെയ്യുന്ന മയിലുകൾ, മാന്തളിർ തിന്ന് തിമിർത്തു കൂകുന്ന കുയിലുകൾ, എല്ലാവരും സ്നേഹത്തോടെ കഴിയുന്ന നാട്ടിൻപുറം! മതിയാവോളം തെളിനീര് നിറഞ്ഞ കുളങ്ങളും തോടുകളും.. അവിടെയെങ്ങും കളിച്ചു രസിക്കുന്ന ഞാനും നീയും നമ്മുടെ കൂട്ടുകാരും...
ഹായ്! എന്തുരസം!
അങ്ങനെയൊരു ദിവസമുണ്ടാകുമോ?
ഞാൻ കാത്തിരിക്കട്ടെ, അങ്ങനെയൊരു നാളിനായ്!
നിനക്കവിടെ സുഖമെന്ന് കരുതുന്നു. നീയും ഇങ്ങനെ സ്വപ്നം കാണാറുണ്ടോ?
എങ്കിലെനിക്ക് എഴുതണേ!
സ്നേഹത്തോടെ,
ചിന്നു
ഗവ: യുപിഎസ്
♦ പറന്നുപോകുന്ന പക്ഷികൾ
♦ പക്ഷികൾ മരിക്കുന്നില്ലേയെന്ന ശന്തനുവിന്റെ ചോദ്യത്തിന് അച്ഛൻ നൽകിയ മറുപടിയെന്തായിരുന്നു? അങ്ങനെ പറയാനുള്ള കാരണമെന്താവും? പക്ഷികളുടെ മരണത്തെക്കുറിച്ചുള്ള ശന്തനുവിന്റെ അന്വേഷണത്തിന്റെ കാരണമെന്താണ്? കഥ ഒരിക്കൽക്കൂടി വായിച്ച് ചർച്ചചെയ്തു. നിങ്ങളുടെ അഭിപ്രായങ്ങൾ ചേർത്ത് ഒരു കുറിപ്പെഴുതുക.
ശന്തനുവിന്റെ പക്ഷികൾ എന്ന കഥ ഏറെയിഷ്ടമായി. അമ്മ മരിച്ചുപോയ ഒരു കുട്ടിയുടെ കഥയാണിത്. ശന്തനു ചെറിയ കുഞ്ഞായിരിക്കുമ്പോഴാവണം അമ്മ മരിച്ചത്. അച്ഛൻ പറഞ്ഞ അറിവേ അവനുള്ളൂ. അവൻ അനുഭവിക്കുന്ന ഏകാന്തതയുടെ കാരണവുമതാണ്. പക്ഷികൾ മരിക്കുന്നത് അവൻ കണ്ടിട്ടേയില്ല. മറ്റു ജീവജാലങ്ങൾ മരിക്കുന്നത് പലതും അവൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇതിന്റെ അന്വേഷണത്തിലായി രുന്നു അവൻ. പക്ഷികൾ മരിക്കില്ലേയെന്ന് ഒടുവിൽ അച്ഛനോടു ചോദിച്ചു. പക്ഷികൾ മരിക്കാതെ മറുലോകത്തിലേക്ക് പോവുന്നു എന്നായിരുന്നു അച്ഛന്റെ മറുപടി. സ്വാഭാവികമായും മരിച്ചുപോയ അമ്മയെക്കുറിച്ചും ചോദിക്കാനിതു പ്രേരണയായി. തന്റെ അമ്മയും ഒരു പക്ഷിയെപ്പോലെ പാറി പോയിരിക്കാമെന്ന അവന്റെ പ്രതീക്ഷയോടെ കഥ തീരുന്നു. അമ്മയുടെ മരണം എല്പിച്ച വിഷമാണ് പക്ഷിനിരീക്ഷണത്തിലേക്ക് അവനെ തിരിക്കുന്നത്. ഏകാന്തതയിൽ അവൻ പലപല ചിന്തകളിലേക്കും പോകുകയാണ്. അന്വേഷണങ്ങൾ നടത്തുന്ന ഒരു കുട്ടിയായി അവനെ കാണാം. ഇതുപോലെയുള്ള അന്വേഷണങ്ങളാണ് പുതിയ പുതിയ കണ്ടു പിടുത്തങ്ങളിലേക്ക് പലരേയും നയിച്ചത്.
♦ നീണ്ടുപോകുന്ന വാക്യങ്ങൾ
♦ 'അവൻ എണീറ്റ് ഒരു ഇല പറിച്ചു പൂച്ചയുടെ നനഞ്ഞ വാലിൽ പിടിച്ചുയർത്തി അതിനെ വഴിവക്കത്തെ പുല്ലുകളിലേക്കു മാറ്റിയിട്ടു'.
ഈ വാക്യത്തെ ചെറുവാക്യങ്ങളായി മാറ്റിയെഴുതിയതു നോക്കൂ.
അവൻ എണീറ്റു.
ഒരു ഇല പറിച്ചു
പൂച്ചയുടെ നനഞ്ഞ വാലിൽ പിടിച്ചുയർത്തി.
അതിനെ വഴിവക്കത്തെ പുല്ലുകളിലേക്കു മാറ്റിയിട്ടു.
കഥയിലെ നീണ്ട വാക്യങ്ങൾ പകർത്തി ഇതേപോലെ ചെറു വാക്യങ്ങളായി മാറ്റിയെഴുതൂ.
1. മേഘങ്ങളിലൂടെ മലകളും പുഴകളും കടന്ന്, പിന്നെ ചന്ദ്രനെയും സൂര്യനെയും കടന്ന് ശൂന്യാകാശങ്ങളിലൂടെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പിന്നിട്ട് പുതിയ ലോകങ്ങളിലേക്ക് പറക്കുന്നു.
• മേഘങ്ങളിലൂടെ മലകളും പുഴകളും കടക്കുന്നു.
• പിന്നെ ചന്ദ്രനെയും സൂര്യനെയും കടക്കുന്നു.
• നക്ഷത്രങ്ങളയും ഗ്രഹങ്ങളെയും പിന്നിടുന്നു.
• പുതിയ ലോകങ്ങളിലേക്ക് പറക്കുന്നു.
2. മരിച്ചവരുടെ ആത്മാക്കളുമായി ദൈവം മേഘങ്ങൾക്കപ്പുറത്തു പറന്നുകളിക്കുകയും ജീവിക്കുന്നവരുടെ ആഹ്ളാദശബ്ദങ്ങൾക്കായി കാതോർക്കുകയും ചെയ്യുന്നു.
• മരിച്ചവരുടെ ആത്മാക്കളുമായി ദൈവം മേഘങ്ങൾക്കപ്പുറത്ത് പറന്നു കളിക്കുന്നു.
• ജീവിക്കുന്നവരുടെ ആഹ്ലാദശബ്ദങ്ങൾക്കായി കാതോർക്കുന്നു.
♦ ആസ്വാദനമെഴുതാം
♦ പാഠപുസ്തകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഒരു കുട്ടി ആവിഷ്കരിച്ചിരിക്കുന്നത് വായിക്കൂ.
പാഠപുസ്തകം
എൻ പാഠപുസ്തകം
ഞാനെഴുതിടും കാലം
കനവുകാണുന്നു ഞാൻ.
ഒന്നാം പാഠത്തിലെൻ
നാമ,മെൻ പടം.
പാഠം രണ്ടിലമ്മയുമച്ഛനും
മൂന്നിൽ മുത്തശ്ശി,
മുറ്റത്തെ മുല്ലയും
നാലിൽ മാവേലി,
നല്ലൊരോണപ്പാട്ടും.
അഞ്ചിലെൻ കിളി കൊഞ്ചും,
ആറിലെൻ കളിത്തോഴർ,
ഏഴാം പാഠമായ് വരും
മഴയും കളിവഞ്ചിയും.
മറക്കാമോ മാടത്തയെ,
പാറട്ടെ പാഠമെട്ടിൽ;
തുമ്പയും തുമ്പിയുമൊമ്പതിൽ,
പത്തിലെൻ പുളിനെല്ലി.
പിന്നത്തെ പാഠങ്ങളിൽ
പാണ്ടനും കുറിഞ്ഞിയും.
പുറഞ്ചട്ട പൂങ്കോഴിക്ക്.
മറുഭാഗം പൂവാലിക്ക്,
മുഖമൊഴിയെൻ പുഞ്ചിരി,
മുത്തശ്ശിക്കു സമർപ്പണം!
എൻ പാഠപുസ്തകം
ഞാനെഴുതിടും കാലം
കനവുകാണുന്നു ഞാൻ.
- ശ്രീജ കെ.
കവിത ഇഷ്ടപ്പെട്ടില്ലേ? ഈ കവിതയുടെ സവിശേഷതകളായി നിങ്ങൾ കണ്ടെത്തിയത് എന്തെല്ലാമാണ് ? പാഠപുസ്തകങ്ങളെക്കുറിച്ച് നിങ്ങളുടെ സ്വപ്നങ്ങളും അഭിപ്രായങ്ങളും കൂടി വ്യക്തമാക്കുന്ന തരത്തിൽ ഈ കവിതയ്ക്ക് ആസ്വാദനമെഴുതൂ.
പാഠപുസ്തകം എങ്ങനെയായിരിക്കണമെന്ന് കിനാവ് കാണുന്ന ഒരു കുട്ടിയെയാണ് ഈ കവിതയിലൂടെ കൊച്ചു കവയിത്രിയായ ശ്രീജ വരച്ചിടുന്നത്. അത് ഏതൊരു കുട്ടിയുടെയും സ്വപ്നവുമായി ഇണങ്ങിക്കിടക്കുന്നു. അവൾ കണ്ട കൊച്ചുലോകത്തെ, അറിഞ്ഞ സന്തോഷങ്ങളെ തന്റെ പാഠപുസ്തകത്തിന്റെ പകർപ്പുകളാക്കുകയാണ്. തന്റെ പാഠപുസ്തകത്തെ നോക്കി അവൾ നിറഞ്ഞു പുഞ്ചിരിക്കുന്നു. ഒരു കുട്ടി അറിയുന്ന മനോഹരമായ കൊച്ചുലോകത്തെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് കവയിത്രി.
ഒന്നാം പാഠത്തിൽ കവയിത്രിയുടെ പേരും ചിത്രവും രണ്ടിൽ അച്ഛനുമമ്മയും മൂന്നാം പാഠത്തിൽ മുത്തശ്ശിയും മുറ്റത്തെ മുല്ലയുമാകണമെന്ന് അവൾ ആഗ്രഹിക്കുന്നു.
നാലിൽ മാവേലിയും ഓണപ്പാട്ടും അഞ്ചിൽ കിളിക്കൊഞ്ചൽ, ആറിൽ കൂട്ടുകാർ. മഴയും കളിവഞ്ചിയും ഏഴാം പാഠത്തിലുണ്ടാവണമെന്ന് അവൾ ആഗ്രഹിക്കുന്നു. എട്ടാം പാഠത്തിൽ പാറുന്ന മാടത്തയും ഒമ്പതിൽ തുമ്പയും തുമ്പിയും, പത്തിൽ പുളിനെല്ലിയും. പാണ്ടനും കുറിഞ്ഞിയും അടുത്ത പാഠത്തിൽ വേണം. പൂങ്കോഴിയുടെ പുറഞ്ചട്ട വേണം. മറുഭാഗത്ത് പൂവാലിപ്പശുവും. മുഖമൊഴിയായി കവയിത്രിയുടെ പുഞ്ചിരിക്കുന്ന മുഖം ആവട്ടെ. ഈ പുസ്തകം മുത്തശ്ശിക്കാണ് സമർപ്പിക്കുക. ഇത്തരമൊരു പാഠപുസ്തകം തയ്യാറാക്കുമെന്ന് കനവുകാണുന്ന കവയിത്രിയെയാണ് ഇവിടെ കാണാനാവുക. ‘മുഖമൊഴിയെൻ പുഞ്ചിരി, മുത്തശ്ശിക്കു സമർപ്പണം' - ഈ വരികൾ വല്ലാതെ ഇഷ്ടംതോന്നുന്ന വരികളാണ്. മുഖമൊഴിയിൽ ഒന്നും പറയുന്നില്ല. ഇവിടെ, ചിരിച്ചുനിൽക്കുന്ന ഒരു ഫോട്ടോ. അതുതന്നെ ധാരാളം. അത്രയ്ക്ക് വിശദമാക്കുന്നുണ്ടെല്ലാം. നമുക്ക് ഏറ്റവുമിഷ്ടപ്പെട്ടവർക്കാണല്ലോ പുസ്തകം സമർപ്പിക്കുക. കുട്ടിക്ക് ഏറ്റവുമിഷ്ടം മുത്തശ്ശി തന്നെയാവും.
തന്റെ കുടുംബത്തോടും പച്ചയുടുപ്പണിഞ്ഞ പ്രകൃതിയോടുമുള്ള കുട്ടിയുടെ അതിർത്തികൾ കടന്ന സ്നേഹത്തെക്കുറിച്ചും കവിതയിൽ വർണിക്കുന്നു. എല്ലാവരേയും ഉറക്കത്തിൽ നിന്നും ഉണർത്തി കൂവുന്നപോലെ തന്റെ സ്വപ്നത്തിലെ പാഠപുസ്തകത്തിന്റെ ലോകത്തേക്ക് എല്ലാവരേയും തട്ടിയുണർത്തുന്ന അലാറമായി പൂവൻകോഴി പുറംചട്ടയിൽ
മിന്നിത്തിളങ്ങട്ടെ എന്ന് കുട്ടി ആഗ്രഹിക്കുന്നു. 'മുഖമൊഴിയെൻ പുഞ്ചിരി' മനോഹാരിത നിറഞ്ഞ പ്രകൃതിയുടെ പച്ചച്ചിത്രങ്ങൾ ഒഴുകിപ്പരന്ന സ്വപ്നത്തിലെ പാഠപുസ്തകത്തെ ഒന്നൊതുക്കി പറയാൻ ഒരു കുട്ടിയുടെ കുഞ്ഞുപുഞ്ചിരിക്ക് സാധിക്കും.
പാഠപുസ്തകം എങ്ങനെയാകണമെന്നാഗ്രഹിക്കുന്ന ഏതു കുട്ടിക്കും ആസ്വദിച്ച് വായിക്കാവുന്ന മനോഹരമായ കവിതയാണ് 'പാഠപുസ്തകം'.
♦ വായന നൽകുന്ന അനുഭവങ്ങൾ
♦ പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ വായനാനുഭവം നോക്കാം.
ബാല്യത്തിൽ ഞാൻ ആദ്യമായി വായിച്ച നോവലിന്റെ പേര് ചിന്താമണിയെന്നായിരുന്നു. നല്ലവളായ ഒരു രാജകുമാരിയെ അവളുടെ ശത്രു ഒരു കോട്ടയ്ക്കു മുകളിൽ സ്ഥിതിചെയ്യുന്ന തടവറയിൽ ബന്ധനസ്ഥയാക്കിയതും അവളെ ഒരു തത്ത തന്റെ പരിശ്രമത്തിൽ സ്വതന്ത്രയാക്കിയതും ആ പഴയകഥയിൽ സുന്ദരമായി പ്രതിപാദിച്ചിരിക്കുന്നു. ആ കഥ വായിച്ചതിനുശേഷമാണ് ഞാൻ വാസ്തവത്തിൽ പക്ഷികളെയും മൃഗങ്ങളെയും എന്റെ മിത്രങ്ങളായി കണ്ടുതുടങ്ങിയത്.
വായന നിങ്ങൾക്കും പല അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടാവും. ഓർമ്മയിലുള്ള ഒരു വായനാനുഭവം ക്ലാസിൽ പങ്കുവയ്ക്കു.
♦ കൂടുതൽചോദ്യോത്തരങ്ങൾ
♦ ശന്തനു ഒരിക്കൽക്കൂടി പരാജിതനായി. അവൻ പരാജിതനായതിന് കാരണം എന്തായിരുന്നു?
പക്ഷികൾ തന്റെ കൈയിലുള്ള കൊങ്ങിണിക്കൊമ്പിൽ വന്നിരിക്കണമെന്ന് ആഗ്രഹിച്ച് അതിനായി പരിശ്രമിക്കുകയാണു് ശന്തനു അനങ്ങാതെ, മിണ്ടാതെ, ആശാപൂർവം കാത്തുനിന്നിട്ടും അവ അവന്റെ കൊങ്ങിണിക്കൊമ്പിൽ വന്നിരുന്നില്ല. ചെമ്പരത്തിപ്പൊന്തയിലെ കിളികളെ നോക്കി അനങ്ങാതെ, ശ്വാസമടക്കി കൊങ്ങിണിക്കൊമ്പുമായി അവൻ നിന്നിട്ടും പൊന്തകളിലെ പക്ഷികൾ പറന്നുപോയി പ്ലാവിലത്തലപ്പിലിരുന്നു. അങ്ങനെയാണ് ശന്തനു വീണ്ടും പരാജിതനായത്.
♦ തന്റെ അഞ്ചുവയസ്സിനുള്ളിൽ ശന്തനു പലവിധ നിരീക്ഷ ണങ്ങളിലൂടെ മനസ്സിലാക്കിയത് എന്തായിരുന്നു?
(A) പക്ഷികൾ ഉറങ്ങുന്നില്ല .
(B) പക്ഷികൾക്ക് മരണമില്ല
(C) പക്ഷികൾ ആകാശത്തിനപ്പുറം പറക്കും
(D) പക്ഷികൾക്ക് ജാലവിദ്യ അറിയാം
ഉത്തരം: (B) പക്ഷികൾക്ക് മരണമില്ല
♦ കുറേദിവസം കഴിഞ്ഞ് ശന്തനു ഒരു സ്വപ്നം കണ്ടു. ശന്തനു കണ്ട സ്വപ്നം എന്തായിരുന്നു?
താനൊരു പൂത്തമരം പോലെയുള്ള കൊങ്ങിണിക്കൊമ്പും കൈയിൽ പിടിച്ച് മുറ്റത്തിന്റെ കോണിൽ നില്ക്കുകയാണ്. അതിലെ കായ്കളും പൂക്കളുമെല്ലാം മരംകൊത്തികളും പൊന്മാൻമാരും ഓലേഞ്ഞാലികളും പച്ചിലക്കുടുക്കകളുമാണ്. ഇലകളിൽനിന്ന് അവ തല പുറത്തേക്കു നീട്ടി നോക്കിയിരിക്കുന്നു. പറന്നുയരുകയും താണിരിക്കുകയും ചെയ്യുന്നു. ശന്തനു അവരുടെ ചിറകടികളും പാട്ടുകളും മൂളക്കങ്ങളും കേട്ടു. മേഘങ്ങൾ താണിറങ്ങിവന്ന് മൂടൽമഞ്ഞു പോലെ കൊങ്ങിണിച്ചില്ലകളെ ഉരുമ്മിപ്പോയി. ചില്ലകളിൽ നക്ഷത്രങ്ങൾ തങ്ങിനിന്നു. ഒരു കവരത്തിൽ ചന്ദ്രക്കല കുടുങ്ങിക്കിടന്നു. അവയ്ക്കിടയിലൂടെയെല്ലാം പക്ഷികൾ ചിറകു വീശിയലഞ്ഞു. ശന്തനു മെല്ലെമെല്ലെ ഒരു യന്ത്രപ്പാവയെപ്പോലെ തലതിരിച്ച് പൂങ്കൊമ്പിലേക്കു നോക്കി തന്റെ നാവിന്റെ തുമ്പത്ത് തരിച്ചു തരിച്ചുനിന്ന ആ ചോദ്യം ചോദിച്ചു: “നിങ്ങൾക്ക് മരണമില്ലേ? നിങ്ങൾ മരിച്ച് എവിടെപ്പോകുന്നു?'' ഏതോ കോളിളക്കത്തിൽ ഒരായിരം ജാലകവാതിലുകൾ ഒന്നിച്ചടയ്ക്കുന്നതുപോലുള്ള ഒരു ചിറകടിയൊച്ചയോടെ അവനുചുറ്റും ഒരു കൊടുങ്കാറ്റിളക്കിക്കൊണ്ട് പക്ഷികൾ ഇടിമിന്നലുകളെപ്പോലെ ആകാശത്തിലേക്ക് പാഞ്ഞുപോയി. കൊങ്ങിണിക്കൊമ്പും നക്ഷത്രങ്ങളും മാഞ്ഞുപോയി.
പദപരിചയം
• സായാഹ്നം - വൈകുന്നേരം
• സുഷിരം - ദ്വാരം
• വക്കിലെ - അരികിലെ
• ഉള്ളനക്കം - ഉള്ളിലെ അനക്കം
• പൊന്ത - പുല്ലുപിടിച്ച സ്ഥലം
• പരാജിതൻ - തോറ്റവൻ
• ആശാപൂർവം - ആഗ്രഹത്തോടെ
• ആതിഥേയൻ - വിരുന്നുകാരനെ സ്വീകരിക്കുന്ന വീട്ടുകാരൻ
• അട്ടഹസിച്ചു - അലറി
• നിഗൂഢം - രഹസ്യമായി
• ഗൂഢോദ്ദേശ്യം - രഹസ്യമായ ഉദ്ദേശ്യം
• സ്വസ്ഥമായി - സുഖമായി
• കയ്യാല - വേലി
• ജാലവിദ്യ - കൺകെട്ടു വിദ്യ
• പാത - വഴി
• മൃതർ - മരിച്ചവർ
• അലോസരപ്പെടുത്തുക - ശല്യപ്പെടുത്തുക
• ഊളിയിടുക - വെള്ളത്തിനിടയിൽക്കൂടി നീന്തുക
• കവരം - മരത്തിന്റെ കൊമ്പുകൾ തമ്മിൽ ചേരുന്ന ഭാഗം
• നിർദയം - ദയയില്ലാതെ
പിരിച്ചെഴുതാം
• മുറ്റത്തിന്റെ - മുറ്റം + ഇന്റെ
• പുതപ്പിച്ചുറക്കി - പുതപ്പിച്ച് ഉറക്കി
• ആകാശത്തിൽ - ആകാശം + ഇൽ
• കൈയിലൊരു - കൈയിൽ + ഒരു
• ഒരിക്കൽക്കൂടി - ഒരിക്കൽ + കൂടി
• മനുഷ്യനെപ്പോലെ - മനുഷ്യനെ + പോലെ
• നോക്കിയിരിക്കെ - നോക്കി + ഇരിക്കെ
• ഇക്കാലം - ഈ + കാലം
പകരംപദങ്ങൾ
• ആകാശം - ഗഗനം, നഭസ്സ്, വാനം
• മേഘം - ഘനം, ജലധരം, ജലദം
• പക്ഷി - ഖഗം, വിഹംഗം, വിഹഗം
• മനുഷ്യർ - മർത്ത്യൻ, മാനവൻ, മനുജൻ
• നായ - ശ്വാവ്, ശുനകൻ
• പൂച്ച - മാർജാരം, മണ്ഡലി, ആഖുഭുക്ക്
• മഴ - മാരി, വർഷം, വ്യഷ്ടി
• മുറ്റം - ചത്വരം, അങ്കണം, അജിരം
• വീട് - ഭവനം, ഗേഹം, ആലയം
• കാട് - അടവി, ആരണ്യം, വിപിനം
വിഗ്രഹിച്ചെഴുതാം
• വഴിവക്ക് - വഴിയുടെ വക്ക്
• നിഗൂഢരഹസ്യം - നിഗൂഢമായ രഹസ്യം
• ഗൂഢോദ്ദേശ്യം - ഗൂഢമായ ഉദ്ദേശ്യം
• സ്വാർഥചിന്ത - സ്വാർഥമായ ചിന്ത
• കയ്യാലപ്പൊത്ത് - കയ്യാലയിലെ പൊത്ത്
• തോട്ടുവക്ക് - തോടിന്റെ വക്ക്
• കഠിനദുഃഖം - കഠിനമായ ദുഃഖം
• കൊങ്ങിണിച്ചില്ല - കൊങ്ങിണിയുടെ ചില്ല
• നക്ഷത്രവെളിച്ചം - നക്ഷത്രത്തിന്റെ വെളിച്ചം
• ചിറകടി മുഴക്കം - ചിറകടിയുടെ മുഴക്കം
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|

0 Comments