Kerala Syllabus Class 8 സാമൂഹ്യശാസ്ത്രം: Chapter 5 ഇന്ത്യൻ ഭരണഘടന: അവകാശങ്ങളും കർത്തവ്യങ്ങളും - ചോദ്യോത്തരങ്ങൾ
എസ്.സി.ആർ.ടി. കേരള എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ അഞ്ചാമത്തെ യൂണിറ്റായ 'ഇന്ത്യൻ ഭരണഘടന: അവകാശങ്ങളും കർത്തവ്യങ്ങളും' (Constitution of India: Rights and Duties) അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങൾ താഴെ നൽകുന്നു.
Std 8: സോഷ്യൽ സയൻസ് - അധ്യായം 5: ഇന്ത്യൻ ഭരണഘടന: അവകാശങ്ങളും കർത്തവ്യങ്ങളും - ചോദ്യോത്തരങ്ങൾ
♦ സാഹോദര്യത്തിന്റെ പ്രാധാന്യം എന്താണ്?സാഹോദര്യത്തിന്റെ അഭാവത്തിൽ സമത്വത്തിനും, സ്വാതന്ത്ര്യത്തിനും സ്വാഭാവികത കൈവരിക്കാൻ കഴിയില്ല. പരസ്പര സ്നേഹവും ബഹുമാനവും ഇല്ലെങ്കിൽ ഈ തത്വങ്ങൾ സ്വാഭാവികവും ഫലപ്രദവുമാകില്ലെന്ന് ഡോ. ബി.ആർ. അംബേദ്കർ വ്യക്തമാക്കുന്നു.
♦ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത് എന്തിനാണ്?എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലാ പൗരന്മാർക്കുമായി സംരക്ഷിക്കുമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രഖ്യാപിക്കുന്നുണ്ട്.
♦ എന്താണ് അവകാശങ്ങൾ?അവകാശങ്ങൾ എന്നാൽ ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങളിൽ സമൂഹം സ്വീകരിക്കുകയും രാഷ്ട്രം നിയമംവഴി അംഗീകരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നവയാണ്. വ്യക്തികൾക്ക് അവകാശങ്ങളുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യസംവിധാനങ്ങളുടെ ഉത്തരവാദിത്തമാണ്.
♦ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ എന്ത് സംഭവിക്കും?അവകാശ ലംഘനങ്ങൾക്ക് പരിഹാരം ഉറപ്പാക്കുന്നതിനായി മിക്ക ജനാധിപത്യരാജ്യങ്ങളുടെയും ഭരണഘടനയിൽ ഒരു പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അവകാശങ്ങളുടെ പട്ടിക വ്യക്തികളുടെ അവകാശങ്ങളിൽ ഇടപെടുന്നതിന് ഗവൺമെന്റിന് ചില പരിമിതികൾ ഏർപ്പെടുത്തിയിരിക്കുന്നു. കൂടാതെ അവകാശലംഘനമുണ്ടായാൽ അതിനുള്ള പരിഹാരവും ഉറപ്പാക്കുന്നു.
♦ എന്താണ് മൗലികാവകാശങ്ങൾ?അന്തർദേശീയതലത്തിൽ മനുഷ്യാവകാശങ്ങളായി കണക്കാക്കുന്നതും ജനാധിപത്യസംവിധാനത്തിൽ പൗരരുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും അനിവാര്യവുമായ ചില അടിസ്ഥാന അവകാശങ്ങളുണ്ട്. രാഷ്ട്രങ്ങൾ അംഗീകരിച്ച് സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഇത്തരം അവകാശങ്ങളാണ് മൗലികാവകാശങ്ങൾ.
♦ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ മൗലികാവകാശങ്ങൾ എങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?ലോകത്ത് വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ അതത് രാജ്യങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് ചില സുപ്രധാന അവകാശങ്ങൾ മൗലികാവകാശങ്ങളായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാനവചരിത്രത്തിലെ ചില സുപ്രധാന ഏടുകളാണ് മൗലികാവകാശങ്ങൾ എന്ന ആശയത്തിലേക്ക് വഴിതെളിച്ചത്.
♦ താഴെ നൽകിയിരിക്കുന്ന ഫ്ലോചാർട്ട് (പ്രവാഹചിത്രം) ശ്രദ്ധിക്കുക.മൗലികാവകാശങ്ങളുടെ നാൾവഴി ⇩മാഗ്നാകാർട്ട - 1215 ⇩അമേരിക്കൻ അവകാശപത്രിക - 1789 ⇩ഫ്രഞ്ച് വിപ്ലവത്തെത്തുടർന്നുണ്ടായ മനുഷ്യാവകാശ പ്രഖ്യാപനം - 1789 ⇩ഐക്യരാഷ്ട്രസംഘടനയുടെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം - 1948
♦ പൗരാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും പരാമർശിക്കുന്ന ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക രേഖ.മാഗ്നാകാർട്ട - 1215
♦ ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്ന അവകാശ രേഖ.അമേരിക്കൻ അവകാശപത്രിക - 1789
♦ ലോകരാജ്യങ്ങളെ സ്വാധീനിച്ച മനുഷ്യാവകാശങ്ങളെ നിർവചിക്കുന്ന അവകാശ പ്രമാണം.ഫ്രഞ്ച് വിപ്ലവത്തെത്തുടർന്നുണ്ടായ മനുഷ്യാവകാശ പ്രഖ്യാപനം - 1789
♦ എല്ലാ അംഗരാജ്യങ്ങളിലും നടപ്പിലാക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന പുറപ്പെടുവിച്ച അവകാശരേഖ.ഐക്യരാഷ്ട്രസംഘടനയുടെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം - 1948
♦ ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തുന്നതിനെ സ്വാധീനിച്ച ഘടകങ്ങൾ ഏതെല്ലാമായിരുന്നു? പട്ടിക പൂർത്തിയാക്കുക.• കോളനി ഭരണകാലത്ത് അനുഭവിച്ച അവകാശ നിഷേധങ്ങൾ • ലോകസാഹചര്യങ്ങൾ• സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ• ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആശയങ്ങൾ• മറ്റ് രാജ്യങ്ങളിലെ ഭരണഘടനകളിൽ പരാമർശിച്ചിട്ടുള്ള അവകാശങ്ങൾ• മൗലികാവകാശങ്ങളുടെ നാൾവഴികളായ കളായ അവകാശരേഖകൾ
♦ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്?ഇന്ത്യൻ ഭരണഘടനയുടെ ഭാഗം മൂന്നിലാണ് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
♦ നിയമപരമായ അവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിലെ പ്രധാന വ്യത്യാസം എന്താണ്?നിയമപരമായ അവകാശങ്ങളെ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് സാധാരണ നിയമങ്ങളാണ്. എന്നാൽ മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും ഉറപ്പുവരുത്തുന്നതും ഭരണഘടനയാണ്.
♦ ഇന്ത്യൻ ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശം എന്താണ് ഉറപ്പുനൽകുന്നത്?നമ്മുടെ രാജ്യത്ത് എല്ലാവർക്കും നിയമത്തിനു മുന്നിൽ തുല്യതയും തുല്യനിയമസംരക്ഷണവും ഉറപ്പുവരുത്തുന്ന അവകാശമാണ് സമത്വത്തിനുള്ള അവകാശം.
♦ സമത്വത്തിനുള്ള അവകാശപ്രകാരം എന്തൊക്കെ അടിസ്ഥാനത്തിലാണ് വിവേചനം നിരോധിച്ചിരിക്കുന്നത്?സമത്വത്തിനുള്ള അവകാശപ്രകാരം മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും പാടില്ല.
♦ സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന പൊതുവായ കാര്യങ്ങൾ ഏതെല്ലാം?ഹോട്ടലുകൾ, കടകൾ, കിണറുകൾ, കുളങ്ങൾ, പൊതുസ്‌നാനഘട്ടങ്ങൾ, പൊതുനിരത്തുകൾ എന്നിവിടങ്ങളിൽ തുല്യപ്രവേശനം സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു. പൊതുജോലികളിലെ അവസരസമത്വവും തൊട്ടുകൂടായ്മ നിരോധനവും സ്ഥാനപ്പേരുകൾ നിർത്തലാക്കലും ഈ അവകാശപ്രകാരം ഉറപ്പുവരുത്തുന്നു.
♦ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന സമത്വം എന്ന അവകാശത്തിന്റെ ലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? അവയെന്തെല്ലാമെന്ന് രേഖപ്പെടുത്തുക.• ജാതിയുടെ പേരിലുള്ള വിവേചനം• മതപരമായ വിവേചനം • നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം.• പ്രാദേശികമായ വിവേചനം.• സാമ്പത്തികമായ വിവേചനം
♦ ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളിലൊന്നായ 'സ്വാതന്ത്ര്യത്തിനുള്ള അവകാശം' എന്തിനെയാണ് പ്രതിഫലിപ്പിക്കുന്നത്?ദീർഘകാലം വൈദേശിക ആധിപത്യത്തിനുകീഴിൽ കഴിയേണ്ടിവന്ന ഇന്ത്യൻ ജനതയുടെ അഭിലാഷമാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലികാവകാശത്തിൽ പ്രതിഫലിക്കുന്നത്.
♦ ഭരണഘടനയിലെ ഏതെല്ലാം അനുച്ഛേദങ്ങളിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്?ഭരണഘടനയുടെ 19 മുതൽ 22 വരെയുള്ള അനുഛേദങ്ങൾ ഇതുപ്രകാരം സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളും യുക്തിസഹമായ നിയന്ത്രണങ്ങളും വിശദീകരിക്കുന്നു.
♦ അനുച്ഛേദം 19-ൽ പരാമർശിച്ചിരിക്കുന്ന പ്രധാന സ്വാതന്ത്ര്യങ്ങൾ ഏതെല്ലാം?• അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം• സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം• സംഘടനകൾ രൂപീകരിക്കുവാനുള്ള സ്വാതന്ത്ര്യം• ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം• ഇന്ത്യയിലെവിടെയും സ്ഥിരമായി താമസിക്കുവാനുള്ള സ്വാതന്ത്ര്യം• ഇഷ്ടമുള്ള തൊഴിൽ, വ്യവസായം, കച്ചവടം എന്നിവയിൽ ഏർപ്പെടുന്നതിനുള്ള സ്വാതന്ത്ര്യം
♦ 20 മുതൽ 22 വരെയുള്ള അനുച്ഛേദങ്ങളിൽ അടങ്ങിയിരിക്കുന്ന അവകാശങ്ങൾ ഏതെല്ലാം?• വിദ്യാഭ്യാസത്തിനുള്ള അവകാശം, • ജീവനും, വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം
♦ ഏതൊക്കെ സാഹചര്യങ്ങളിലാണ് ഈ സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമാകുന്നത്?രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷിതത്വം തുടങ്ങിയ സാഹചര്യങ്ങളിൽ ഈ സ്വാതന്ത്ര്യങ്ങൾ യുക്തിസഹമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
♦ താഴെ കൊടുത്തിരിക്കുന്ന ചിത്രം ഏത് അവകാശത്തെയാണ് സൂചിപ്പിക്കുന്നത്?നൽകിയിരിക്കുന്ന ചിത്രം അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ സൂചിപ്പിക്കുന്നു. ഒരു പൊതുവേദിയിൽ ഒരാൾ സംസാരിക്കുന്നതും മറ്റുള്ളവർ അത് കേൾക്കുന്നതും ഈ അവകാശത്തിന്റെ പ്രകടനമാണ്.
♦ ഏത് ഭരണഘടനാ ഭേദഗതിയിലൂടെയും ഏത് അനുച്ഛേദമനുസരിച്ചുമാണ് വിദ്യാഭ്യാസം ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചത്?2002-ലെ 86-ാം ഭരണഘടനാഭേദഗതിയിലൂടെ അനുഛേദം 21എ പ്രകാരമാണ് വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടത്.
♦ വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയത് എപ്പോഴാണ്, അത് പ്രാബല്യത്തിൽ വന്നത് എന്ന് ?2009-ൽ വിദ്യാഭ്യാസ അവകാശനിയമം പാർലമെന്റ് അംഗീകരിച്ചു. 2010 ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വന്നു. ഈ നിയമപ്രകാരം ആറ് വയസിനും പതിനാല് വയസിനും ഇടയിലുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കി.
♦ ചൂഷണത്തിനെതിരായ അവകാശത്തിലൂടെ ഏതെല്ലാം സാമൂഹിക പ്രശ്നങ്ങൾ ഇല്ലാതാക്കാനാണ് ഇന്ത്യൻ ഭരണഘടന ലക്ഷ്യമിടുന്നത്?അടിമത്തം, മനുഷ്യക്കടത്ത്, നിർബന്ധിത ജോലി, ബാലവേല തുടങ്ങിയ ചൂഷണങ്ങളെ ഇല്ലാതാക്കി സുരക്ഷിത ജീവിതം ഉറപ്പുനൽകുകയാണ് ചൂഷണത്തിനെതിരായ അവകാശത്തിലൂടെ ഇന്ത്യൻ ഭരണഘടന ചെയ്യുന്നത്.
♦ ഭരണഘടനയുടെ 23-ാം അനുച്ഛേദമനുസരിച്ച് എന്താണ് നിരോധിക്കുകയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നത്?ഭരണഘടനയുടെ അനുഛേദം 23 എല്ലാവിധ അടിമജോലികളെയും മനുഷ്യക്കച്ചവടത്തെയും നിരോധിക്കുകയും കുറ്റകരമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
♦ അനുച്ഛേദം 24 പ്രകാരം കുട്ടികളെ ഏതൊക്കെ തരത്തിലുള്ള ജോലികൾ ചെയ്യിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്?അനുഛേദം 24 പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടികളെ ഖനികളിലോ വ്യവസായശാലകളിലോ മറ്റ് അപകടമേഖലകളിലോ ജോലി ചെയ്യിക്കുന്നത് നിരോധിക്കുന്നു.
♦ കുട്ടികൾക്കെതിരായ ചൂഷണങ്ങളിലൊന്നാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. മറ്റെന്തെല്ലാം ചൂഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്? രേഖപ്പെടുത്തുക.ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചൂഷണം ബാലവേലയാണ്; കുട്ടികൾക്കെതിരായ ചൂഷണത്തിന്റെ പ്രധാന രൂപങ്ങളിലൊന്നാണിത്. കുട്ടികൾക്കെതിരായ മറ്റ് ചൂഷണങ്ങൾ താഴെ പറയുന്നവയാണ്:• ലൈംഗിക ചൂഷണം: ലൈംഗിക ആവശ്യങ്ങൾക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുക.• ശാരീരിക പീഡനം: കുട്ടികളെ അടിക്കുകയോ മുറിവേൽപ്പിക്കുകയോ മറ്റ് ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കുകയോ ചെയ്യുക.• വൈകാരിക/മാനസിക പീഡനം: കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തുക, അപമാനിക്കുക, അല്ലെങ്കിൽ സ്നേഹം നിഷേധിക്കുക എന്നിവയിലൂടെ അവരെ മാനസികമായി വേദനിപ്പിക്കുക.• അവഗണന: ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സ, സ്നേഹം തുടങ്ങിയവ കുട്ടികൾക്ക് ബോധപൂർവ്വം നിഷേധിക്കുക.• കുട്ടിക്കടത്ത്: കുട്ടികളെ നിയമവിരുദ്ധമായി കടത്തുകയും നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം, അവയവക്കടത്ത് തുടങ്ങിയവയ്ക്കായി ഉപയോഗിക്കുകയും ചെയ്യുക.• നിർബന്ധിത ഭിക്ഷാടനം: കുട്ടികളെക്കൊണ്ട് ഭിക്ഷ എടുപ്പിക്കുക.• ബാലസൈനികർ: സായുധ സംഘർഷങ്ങളിൽ കുട്ടികളെ സൈനികരായി ഉപയോഗിക്കുക.• ശൈശവവിവാഹം: നിയമപരമായ പ്രായമെത്തുന്നതിന് മുൻപ് കുട്ടികളെ വിവാഹം കഴിപ്പിക്കുക.
♦ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് ഇന്ത്യൻ ഭരണഘടന എന്ത് അവകാശമാണ് നൽകുന്നത്?ഇന്ത്യയിൽ ഓരോരുത്തർക്കും സ്വീകാര്യമായ മതം അനുവർത്തിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നു. ഈ അവകാശം അവരവരുടെ മനഃസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഉൾക്കൊള്ളുന്നതാണ്.
♦ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതങ്ങൾക്ക് എന്ത് പരിഗണനയാണ് ഉറപ്പുനൽകുന്നത്?എല്ലാ മതങ്ങൾക്കും തുല്യപരിഗണനയും തുല്യസംരക്ഷണവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്.
♦ ഏതെല്ലാം സാഹചര്യങ്ങളിലാണ് മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നത്?മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൊതുക്രമം, ആരോഗ്യം, ധാർമ്മികത എന്നിവയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.
♦ ഇന്ത്യൻ വൈവിധ്യത്തിന്റെ സവിശേഷതയായ ന്യൂനപക്ഷങ്ങൾ ആരൊക്കെയാണ്?രാജ്യത്തിന്റെ ഏതെങ്കിലുമൊരു പ്രത്യേകഭാഗത്തോ രാജ്യത്തൊട്ടാകയോ മറ്റ് വിഭാഗങ്ങളേക്കാൾ എണ്ണത്തിൽ കുറവുള്ളവരും ഒരു പൊതുഭാഷയോ മതമോ സംസ്കാരമോ പിന്തുടരു ന്നവരുമായ ജനവിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങൾ.
♦ ന്യൂനപക്ഷങ്ങൾക്ക് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്താണ് ഉറപ്പുനൽകുന്നത്?ന്യൂനപ ക്ഷവിഭാഗങ്ങൾക്ക് അവരുടെ സംസ്കാരവും ഭാഷയും ലിപിയും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളാണ് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ.
♦ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾക്ക് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് ലഭ്യമായ ഒരു പ്രധാന അവകാശം എന്താണ്, അതിലൂടെ അവർക്ക് എന്താണ് നേടാൻ കഴിയുക?സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ പ്രകാരം മതപരവും ഭാഷാപരവും സാംസ്കാരികവുമായ എല്ലാ ന്യൂനപക്ഷങ്ങൾക്കും അവരുടേതായ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശമുണ്ട്. അതിലൂടെ അവർക്ക് സ്വന്തം സംസ്കാരത്തെ സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും സാധിക്കും.
♦ നമ്മുടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ ഏതെല്ലാം? അന്വേഷിച്ച് എഴുതുക.• ഭാഷാന്യൂനപക്ഷങ്ങൾ• ക്രിസ്ത്യാനികൾ• മുസ്ലീങ്ങൾ• ബുദ്ധ-ജൈന മതവിശ്വാസികൾ
♦ ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം എന്തുകൊണ്ടാണ് വ്യക്തിയുടെ രക്ഷയ്ക്കും ഭദ്രതയ്ക്കും നൽകാവുന്ന അതിശ്രേഷ്ഠമായ പരിരക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്നത്?വ്യക്തിയുടെ രക്ഷയ്ക്കും ഭദ്രതയ്ക്കും നൽകാവുന്ന അതിശ്രേഷ്ഠമായ പരിരക്ഷകളിലൊന്നാണ് ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം. കാരണം, മറ്റ് ഏതെങ്കിലും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗ്ഗം ഈ അവകാശം പ്രദാനം ചെയ്യുന്നു.
♦ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ പൗരന്മാർക്ക് ഏതെല്ലാം കോടതികളെ സമീപിക്കാം, ഏതെല്ലാം അനുച്ഛേദങ്ങൾ പ്രകാരമാണ് ഇത് സാധ്യമാകുന്നത്?മൗലികാ വകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുഛേദം 32 പ്രകാരം സുപ്രീംകോടതിയെയും അനുഛേദം 226 പ്രകാരം ഹൈക്കോടതികളെയും സമീപിക്കാവുന്നതാണ്. സുപ്രീംകോടതിയും ഹൈക്കോടതികളും റിട്ടുകളിലൂടെയാണ് മൗലികാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത്.
♦ എന്താണ് റിട്ടുകൾ?മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയോ, ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദേശങ്ങളുമാണ് റിട്ടുകൾ. സുപ്രീംകോടതിയും ഹൈക്കോടതികളും റിട്ടുകളിലൂടെയാണ് മൗലികാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത്.
♦ ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ ഡോ. ബി.ആർ. അംബേദ്കർ എങ്ങനെയാണ് വിശേഷിപ്പിച്ചത്?ഡോ. ബി.ആർ. അംബേദ്കർ ഈ അവകാശത്തെ ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.
♦ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക
മൗലികാവകാശങ്ങൾ
അനുഛേദം
സമത്വത്തിനുള്ള അവകാശം അനുഛേദം 14 മുതൽ 18 വരെ
സ്വാതന്ത്ര്യത്തിനുള്ള അവകാശം അനുഛേദം 19 മുതൽ 22 വരെ
ചൂഷണത്തിനെതിരായ അവകാശം അനുഛേദം 23, 24
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അനുഛേദം 25 മുതൽ 28 വരെ
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ അനുഛേദം 29 മുതൽ 30 വരെ
ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം അനുഛേദം 32
♦ മൗലികാവകാശങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയത് ഭരണഘടനാപരമായപരിഹാരങ്ങൾക്കുള്ള അവകാശമാണ് എന്നുപറയുന്നത് എന്തുകൊണ്ടായിരിക്കും?സമത്വം, സ്വാതന്ത്ര്യം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യം, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്നിങ്ങനെ ഭരണഘടന ഉറപ്പുനൽകുന്ന മറ്റ് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ, അവയെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ഏക മാർഗ്ഗം ഈ അവകാശമാണ്. ഈ അവകാശം ഇല്ലായിരുന്നെങ്കിൽ, മറ്റ് അവകാശങ്ങൾ വെറും കടലാസിലെ വാഗ്ദാനങ്ങൾ മാത്രമായിപ്പോകുമായിരുന്നു.
♦ 'മനുഷ്യന്റെ അന്തസ്സുറ്റ ജീവിതത്തിൽ മൗലികാവകാശങ്ങളുടെ പങ്ക് ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ച് റിപ്പോർട്ട് തയ്യാറാക്കുക.വിഷയം: മനുഷ്യന്റെ അന്തസ്സുറ്റ ജീവിതത്തിൽ മൗലികാവകാശങ്ങളുടെ പങ്ക്.മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ മൗലികാവകാശങ്ങൾക്കുള്ള നിർണായക പങ്കിനെക്കുറിച്ചുള്ള ചർച്ചയിൽ, ഭരണഘടന ഉറപ്പുനൽകുന്ന ഈ അവകാശങ്ങൾ വ്യക്തിഗത പുരോഗതിക്കും സാമൂഹിക നീതിക്കും അത്യന്താപേക്ഷിതമാണെന്ന് പങ്കെടുത്തവർ ഏകകണ്ഠമായി സമ്മതിച്ചു. സമത്വത്തിനുള്ള അവകാശം എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും വിവേചനം ഇല്ലാതാക്കുകയും ചെയ്യുന്നു; ഒപ്പം ഓരോ വ്യക്തിയെയും ആത്മാഭിമാനത്തോടെ ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം എന്നിവ നൽകുന്നതിലൂടെ വ്യക്തികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള സാഹചര്യം സ്വാതന്ത്ര്യത്തിനുള്ള അവകാശം ഒരുക്കുന്നു. ചൂഷണത്തിനെതിരായ അവകാശം അടിമത്തം, ബാലവേല തുടങ്ങിയ സാമൂഹിക തിന്മകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യം ഓരോ വ്യക്തിക്കും തങ്ങളുടെ വിശ്വാസങ്ങൾ പിന്തുടരാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നൽകുകയും, അതുവഴി സഹിഷ്ണുതയും പരസ്പര ബഹുമാനവും വളർത്തുകയും ചെയ്യുന്നു. കൂടാതെ, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടെ തനിമ നിലനിർത്താനും വിദ്യാഭ്യാസത്തിലൂടെ മുന്നേറാനുമുള്ള അവസരങ്ങൾ നൽകുന്നു. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം, മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ നീതി തേടാനുള്ള അവസരം ഉറപ്പാക്കുകയും, അതുവഴി അവയെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനുമുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, മൗലികാവകാശങ്ങളില്ലാത്ത ഒരു സമൂഹം മനുഷ്യന്റെ അന്തസ്സിനെയും വ്യക്തിത്വത്തെയും വിലമതിക്കുകയില്ല. അതിനാൽ, ഒരു വ്യക്തിയുടെ അന്തസ്സാർന്നതും അർത്ഥവത്തായതുമായ ജീവിതത്തിന് മൗലികാവകാശങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ചർച്ചയിൽ വിലയിരുത്തി.
♦ ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV-ൽ, 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്ന 'രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങൾ' എന്താണ് ലക്ഷ്യമിടുന്നത്? മൗലികാവകാശങ്ങളിൽ നിന്ന് ഇവ എങ്ങനെ വ്യത്യസ്തമാണ്? സർക്കാർ നയരൂപീകരണത്തിൽ ഇവയ്ക്കുള്ള പ്രാധാന്യം എന്ത്?അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമൊപ്പം സാമൂഹിക- സാമ്പത്തിക നീതിക്കും തുല്യപ്രാധാന്യമുണ്ട്. ഇത് കൈവരിക്കുന്നതിനുള്ള ആശയങ്ങളാണ് രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തിക്കൊണ്ട് ക്ഷേമരാഷ്ട്രം സ്ഥാപിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൗലികാവകാശങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവ കോടതിയുടെ പിൻബലത്തോടെ നടപ്പാക്കാൻ കഴിയുന്നവയല്ല. അതേസമയം സർക്കാരുകൾ നയങ്ങളും പരിപാടികളും ആവിഷ്കരിക്കുമ്പോൾ ഈ നിർദേശകതത്വങ്ങൾക്ക് മതിയായ പരിഗണന നൽകേണ്ടതുണ്ട്. ഭരണത്തിലും നിയമനിർമ്മാണത്തിലും സർക്കാരുകൾ പാലിക്കേണ്ട ശുപാർശകളാണിവ. രാഷ്ട്രത്തിന്റെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ-അന്താരാഷ്ട്ര വിഷയങ്ങളെയെല്ലാം സ്പർശിക്കുന്ന വിപുലമായ ആശയങ്ങളാണ് നിർദേശകതത്വങ്ങളിൽ ഉൾക്കൊള്ളുന്നത്. രാഷ്ട്രനയത്തിന്റെ നിർദേശക തത്വങ്ങളെ ഉദാര ആശയങ്ങൾ, സോഷ്യലിസ്റ്റ് ആശയങ്ങൾ, ഗാന്ധിയൻ ആശയങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
♦ ഭരണഘടനയുടെ 'നിർദ്ദേശക തത്വങ്ങളിൽ' അടങ്ങിയിരിക്കുന്ന ഉദാര ആശയങ്ങൾ ഏതെല്ലാം?• അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും അഭിവൃദ്ധിപ്പെടുത്തുക• പൗരർക്ക് ഏകരൂപമായ നിയമസംഹിത• തുല്യനീതിയും സൗജന്യ നിയമസഹായവും • ആറുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പരിചരണവും വിദ്യാഭ്യാസവും വ്യവസ്ഥ ചെയ്യൽ• പരിസ്ഥിതി, കന്നുകാലി, വന്യജീവി സംരക്ഷണം
♦ ഭരണഘടനയിലെ 'നിർദ്ദേശക തത്വങ്ങളുടെ' ഭാഗമായ സോഷ്യലിസ്റ്റ് ആശയങ്ങൾ പട്ടികപ്പെടുത്തുക.• തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ വേതനം• സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം• വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം• തൊഴിൽ ചെയ്യുന്നതിനുള്ള അവകാശം• നീതിപൂർവകവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങളും പ്രസവാനുകൂല്യങ്ങളും ഉറപ്പുവരുത്തുക
♦ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗാന്ധിയൻ ആശയങ്ങൾ ഏവ?• ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുക• കുടിൽ വ്യവസായങ്ങൾ പരിപോഷിപ്പിക്കുക • കൃഷിയും മൃഗസംരക്ഷണവും• ലഹരി പാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഉപഭോഗത്തിനുള്ള നിരോധനം• പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെയും മറ്റ് ദുർബല വിഭാഗങ്ങളുടേയും ഉന്നമനം
♦ രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ സമൂഹജീവിതത്തിന്റെ ഏതെല്ലാം തലങ്ങളെ സ്പർശിക്കുന്നു. - പട്ടികപ്പെടുത്തുക.• സാമൂഹിക-സാമ്പത്തിക നീതി• ജനക്ഷേമം• ക്ഷേമരാഷ്ട്രം സ്ഥാപിക്കുക• കോടതിയുടെ പിൻബലത്തോടെ നടപ്പാക്കാൻ കഴിയുന്നവയല്ല• ഭരണത്തിലും നിയമനിർമ്മാണത്തിലും സർക്കാരുകൾ പാലിക്കേണ്ട ശുപാർശകളാണിവ.
♦ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൗലികാവകാശങ്ങളും രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നും, ഇന്ത്യൻ ജനാധിപത്യത്തിൽ അവ എങ്ങനെ പരസ്പരപൂരകങ്ങളായി വർത്തിക്കുന്നുവെന്നും വിശദീകരിക്കുക.ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൗലികാവകാശങ്ങളും രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങളും പരസ്പര പൂരകങ്ങളാണ്. മൗലികാവകാശങ്ങൾ പ്രധാനമായും വ്യക്തിഗത അവകാശങ്ങളെ സംരക്ഷിക്കുകയും ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധികൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇവ ലംഘിക്കപ്പെട്ടാൽ സുപ്രീം കോടതിയെയോ ഹൈക്കോടതികളെപ്പോലെയുള്ള ഉന്നത കോടതികളെയോ സമീപിക്കാവുന്നതാണ്. കൂടാതെ, മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്തുന്നതിന് സങ്കീർണ്ണമായ നടപടിക്രമങ്ങൾ ആവശ്യമാണ്. ജനാധിപത്യ പ്രക്രിയയിൽ, മൗലികാവകാശങ്ങൾ രാഷ്ട്രീയ ജനാധിപത്യത്തെ പ്രാവർത്തികമാക്കുന്നു.എന്നാൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത് രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങളാണ്. ഇവ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല. നിർദ്ദേശക തത്വങ്ങളിലെ ഭേദഗതി നടപടികങ്ങൾ താരതമ്യേന ലളിതവും നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കാവുന്നതുമാണ്. നിർദ്ദേശക തത്വങ്ങൾ സാമൂഹിക-സാമ്പത്തിക ജനാധിപത്യത്തെയാണ് സാക്ഷാത്കരിക്കുന്നത്.ചുരുക്കത്തിൽ, പൗരന്മാരുടെ അവകാശങ്ങൾ മൗലികാവകാശങ്ങൾ ഉറപ്പുനൽകുമ്പോൾ, ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് നിർദ്ദേശക തത്വങ്ങൾ അവയെ പരിപൂരകമാക്കുന്നു.
♦ മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തി എഴുതുക.
മൗലികാവകാശങ്ങൾ
നിർദ്ദേശക തത്വങ്ങൾ
കോടതി വഴി പുനഃസ്ഥാപിക്കാൻ കഴിയും. ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല
പ്രധാനമായും വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കുന്നു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നു
ഭേദഗതിക്ക് സങ്കീർണ്ണമായ നടപടിക്രമങ്ങൾ ആവശ്യമാണ്. ഭേദഗതി നടപടികങ്ങൾ താരതമ്യേന ലളിതവും നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കാവുന്നതുമാണ്
രാഷ്ട്രീയ ജനാധിപത്യത്തെ പ്രാവർത്തികമാക്കുന്നു സാമൂഹിക-സാമ്പത്തിക ജനാധിപത്യത്തെ സാക്ഷാത്കരിക്കുന്നു
♦ ഇന്ത്യൻ പൗരന്മാർക്ക് അവകാശങ്ങൾക്കൊപ്പം നിയതമായ ചുമതലകളും ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിച്ച പ്രമുഖ വ്യക്തി ആരായിരുന്നു?സർദാർ വല്ലഭായ് പട്ടേൽ
♦ പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി 1976-ൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി?സർദാർ സ്വരൺ സിംഗ് കമ്മിറ്റി
♦ ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ.
♦ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തുന്ന പുതിയ ഭാഗം എന്താണ്?ഭാഗം IVA
♦ ഏത് അനുഛേദമനുസരിച്ചാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയുടെ ഭാഗമായി മാറിയത്?അനുഛേദം 51 എ
♦ മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്ന ഏതെങ്കിലും മൂന്ന് ആശയങ്ങൾ എഴുതുക.• ഭരണഘടനയെ അനുസരിക്കുക• രാജ്യത്തെ കാത്തുസൂക്ഷിക്കുക • രാജ്യം ആവശ്യപ്പെടുമ്പോൾ ദേശീയ സേവനം അനുഷ്ഠിക്കുക• പരിസ്ഥിതി സംരക്ഷിക്കുക
♦ ഇന്ത്യൻ ഭരണഘടനയിൽ എത്ര മൗലിക കർത്തവ്യങ്ങളാണുള്ളത്?പതിനൊന്ന് ചുമതലകൾ
♦ മൗലിക കർത്തവ്യങ്ങളുടെ അടിസ്ഥാന തത്വം എന്താണ്?പൗരന്മാർ മൗലികാവകാശങ്ങൾ അനുഭവിക്കുമ്പോൾ, മൗലികകർത്തവ്യങ്ങളെക്കുറിച്ചുകൂടി ബോധമുള്ളവരാകണമെന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം.
♦ ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു. മറ്റെന്തെല്ലാം കർത്തവ്യങ്ങളാണ് ഇന്ത്യൻ പൗരരർക്ക് ഭരണഘടനാനുസൃതം നിർവഹിക്കാനുള്ളതെന്ന് പാഠപുസ്തകത്തിന്റെ അവസാന ഭാഗത്തുനിന്ന് കണ്ടെത്തി, ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.• ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും, സ്ഥാപനങ്ങളെയും, ദേശീയ പതാകയെയും, ദേശീയ ഗാനത്തെയും ആദരിക്കുകയും ചെയ്യുക.• സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നമ്മുടെ ദേശീയസമരത്തിന് പ്രചോദനം നൽകിയ മഹനീയ ആദർശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക.• • ഉത്തരം:• ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.• രാജ്യത്തെ സംരക്ഷിക്കുകയും, ആവശ്യമുണ്ടാകുമ്പോൾ രാജ്യ സേവനം അനുഷ്ഠിക്കുകയും ചെയ്യുക.• മതം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങൾക്കപ്പുറം ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കുമിടയിൽ ഐക്യവും സാഹോദര്യവും വളർത്തുക; സ്ത്രീകളുടെ അന്തസ്സിന് നിരക്കാത്ത ആചാരങ്ങൾ ഉപേക്ഷിക്കുക.• വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്തമായ പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക; ജീവജാലങ്ങളോട് കരുണ കാണിക്കുക.• പൊതുമുതൽ സംരക്ഷിക്കുകയും അക്രമം ഒഴിവാക്കുകയും ചെയ്യുക.• ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള തന്റെ കുട്ടിക്കോ ആശ്രിതനോ വിദ്യാഭ്യാസം നൽകുക. (86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇത് പിന്നീട് കൂട്ടിച്ചേർത്തത്.)
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
എസ്.സി.ആർ.ടി. കേരള എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ അഞ്ചാമത്തെ യൂണിറ്റായ 'ഇന്ത്യൻ ഭരണഘടന: അവകാശങ്ങളും കർത്തവ്യങ്ങളും' (Constitution of India: Rights and Duties) അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങൾ താഴെ നൽകുന്നു.
Std 8: സോഷ്യൽ സയൻസ് - അധ്യായം 5: ഇന്ത്യൻ ഭരണഘടന: അവകാശങ്ങളും കർത്തവ്യങ്ങളും - ചോദ്യോത്തരങ്ങൾ
♦ സാഹോദര്യത്തിന്റെ പ്രാധാന്യം എന്താണ്?
സാഹോദര്യത്തിന്റെ അഭാവത്തിൽ സമത്വത്തിനും, സ്വാതന്ത്ര്യത്തിനും സ്വാഭാവികത കൈവരിക്കാൻ കഴിയില്ല. പരസ്പര സ്നേഹവും ബഹുമാനവും ഇല്ലെങ്കിൽ ഈ തത്വങ്ങൾ സ്വാഭാവികവും ഫലപ്രദവുമാകില്ലെന്ന് ഡോ. ബി.ആർ. അംബേദ്കർ വ്യക്തമാക്കുന്നു.
♦ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത് എന്തിനാണ്?
എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലാ പൗരന്മാർക്കുമായി സംരക്ഷിക്കുമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രഖ്യാപിക്കുന്നുണ്ട്.
♦ എന്താണ് അവകാശങ്ങൾ?
അവകാശങ്ങൾ എന്നാൽ ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങളിൽ സമൂഹം സ്വീകരിക്കുകയും രാഷ്ട്രം നിയമംവഴി അംഗീകരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നവയാണ്. വ്യക്തികൾക്ക് അവകാശങ്ങളുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യസംവിധാനങ്ങളുടെ ഉത്തരവാദിത്തമാണ്.
♦ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ എന്ത് സംഭവിക്കും?
അവകാശ ലംഘനങ്ങൾക്ക് പരിഹാരം ഉറപ്പാക്കുന്നതിനായി മിക്ക ജനാധിപത്യരാജ്യങ്ങളുടെയും ഭരണഘടനയിൽ ഒരു പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അവകാശങ്ങളുടെ പട്ടിക വ്യക്തികളുടെ അവകാശങ്ങളിൽ ഇടപെടുന്നതിന് ഗവൺമെന്റിന് ചില പരിമിതികൾ ഏർപ്പെടുത്തിയിരിക്കുന്നു. കൂടാതെ അവകാശലംഘനമുണ്ടായാൽ അതിനുള്ള പരിഹാരവും ഉറപ്പാക്കുന്നു.
♦ എന്താണ് മൗലികാവകാശങ്ങൾ?
അന്തർദേശീയതലത്തിൽ മനുഷ്യാവകാശങ്ങളായി കണക്കാക്കുന്നതും ജനാധിപത്യസംവിധാനത്തിൽ പൗരരുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും അനിവാര്യവുമായ ചില അടിസ്ഥാന അവകാശങ്ങളുണ്ട്. രാഷ്ട്രങ്ങൾ അംഗീകരിച്ച് സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഇത്തരം അവകാശങ്ങളാണ് മൗലികാവകാശങ്ങൾ.
♦ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ മൗലികാവകാശങ്ങൾ എങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
ലോകത്ത് വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ അതത് രാജ്യങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് ചില സുപ്രധാന അവകാശങ്ങൾ മൗലികാവകാശങ്ങളായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാനവചരിത്രത്തിലെ ചില സുപ്രധാന ഏടുകളാണ് മൗലികാവകാശങ്ങൾ എന്ന ആശയത്തിലേക്ക് വഴിതെളിച്ചത്.
♦ താഴെ നൽകിയിരിക്കുന്ന ഫ്ലോചാർട്ട് (പ്രവാഹചിത്രം) ശ്രദ്ധിക്കുക.
മൗലികാവകാശങ്ങളുടെ നാൾവഴി
⇩
മാഗ്നാകാർട്ട - 1215
⇩
അമേരിക്കൻ അവകാശപത്രിക - 1789
⇩
ഫ്രഞ്ച് വിപ്ലവത്തെത്തുടർന്നുണ്ടായ മനുഷ്യാവകാശ പ്രഖ്യാപനം - 1789
⇩
ഐക്യരാഷ്ട്രസംഘടനയുടെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം - 1948
♦ പൗരാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും പരാമർശിക്കുന്ന ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക രേഖ.
മാഗ്നാകാർട്ട - 1215
♦ ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്ന അവകാശ രേഖ.
അമേരിക്കൻ അവകാശപത്രിക - 1789
♦ ലോകരാജ്യങ്ങളെ സ്വാധീനിച്ച മനുഷ്യാവകാശങ്ങളെ നിർവചിക്കുന്ന അവകാശ പ്രമാണം.
ഫ്രഞ്ച് വിപ്ലവത്തെത്തുടർന്നുണ്ടായ മനുഷ്യാവകാശ പ്രഖ്യാപനം - 1789
♦ എല്ലാ അംഗരാജ്യങ്ങളിലും നടപ്പിലാക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന പുറപ്പെടുവിച്ച അവകാശരേഖ.
ഐക്യരാഷ്ട്രസംഘടനയുടെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം - 1948
♦ ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തുന്നതിനെ സ്വാധീനിച്ച ഘടകങ്ങൾ ഏതെല്ലാമായിരുന്നു? പട്ടിക പൂർത്തിയാക്കുക.
• കോളനി ഭരണകാലത്ത് അനുഭവിച്ച അവകാശ നിഷേധങ്ങൾ
• ലോകസാഹചര്യങ്ങൾ
• സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ
• ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആശയങ്ങൾ
• മറ്റ് രാജ്യങ്ങളിലെ ഭരണഘടനകളിൽ പരാമർശിച്ചിട്ടുള്ള അവകാശങ്ങൾ
• മൗലികാവകാശങ്ങളുടെ നാൾവഴികളായ കളായ അവകാശരേഖകൾ
♦ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്?
ഇന്ത്യൻ ഭരണഘടനയുടെ ഭാഗം മൂന്നിലാണ് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
♦ നിയമപരമായ അവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിലെ പ്രധാന വ്യത്യാസം എന്താണ്?
നിയമപരമായ അവകാശങ്ങളെ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് സാധാരണ നിയമങ്ങളാണ്. എന്നാൽ മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും ഉറപ്പുവരുത്തുന്നതും ഭരണഘടനയാണ്.
♦ ഇന്ത്യൻ ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശം എന്താണ് ഉറപ്പുനൽകുന്നത്?
നമ്മുടെ രാജ്യത്ത് എല്ലാവർക്കും നിയമത്തിനു മുന്നിൽ തുല്യതയും തുല്യനിയമസംരക്ഷണവും ഉറപ്പുവരുത്തുന്ന അവകാശമാണ് സമത്വത്തിനുള്ള അവകാശം.
♦ സമത്വത്തിനുള്ള അവകാശപ്രകാരം എന്തൊക്കെ അടിസ്ഥാനത്തിലാണ് വിവേചനം നിരോധിച്ചിരിക്കുന്നത്?
സമത്വത്തിനുള്ള അവകാശപ്രകാരം മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും പാടില്ല.
♦ സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന പൊതുവായ കാര്യങ്ങൾ ഏതെല്ലാം?
ഹോട്ടലുകൾ, കടകൾ, കിണറുകൾ, കുളങ്ങൾ, പൊതുസ്‌നാനഘട്ടങ്ങൾ, പൊതുനിരത്തുകൾ എന്നിവിടങ്ങളിൽ തുല്യപ്രവേശനം സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു. പൊതുജോലികളിലെ അവസരസമത്വവും തൊട്ടുകൂടായ്മ നിരോധനവും സ്ഥാനപ്പേരുകൾ നിർത്തലാക്കലും ഈ അവകാശപ്രകാരം ഉറപ്പുവരുത്തുന്നു.
♦ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന സമത്വം എന്ന അവകാശത്തിന്റെ ലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? അവയെന്തെല്ലാമെന്ന് രേഖപ്പെടുത്തുക.
• ജാതിയുടെ പേരിലുള്ള വിവേചനം
• മതപരമായ വിവേചനം
• നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം.
• പ്രാദേശികമായ വിവേചനം.
• സാമ്പത്തികമായ വിവേചനം
♦ ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളിലൊന്നായ 'സ്വാതന്ത്ര്യത്തിനുള്ള അവകാശം' എന്തിനെയാണ് പ്രതിഫലിപ്പിക്കുന്നത്?
ദീർഘകാലം വൈദേശിക ആധിപത്യത്തിനുകീഴിൽ കഴിയേണ്ടിവന്ന ഇന്ത്യൻ ജനതയുടെ അഭിലാഷമാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലികാവകാശത്തിൽ പ്രതിഫലിക്കുന്നത്.
♦ ഭരണഘടനയിലെ ഏതെല്ലാം അനുച്ഛേദങ്ങളിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്?
ഭരണഘടനയുടെ 19 മുതൽ 22 വരെയുള്ള അനുഛേദങ്ങൾ ഇതുപ്രകാരം സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളും യുക്തിസഹമായ നിയന്ത്രണങ്ങളും വിശദീകരിക്കുന്നു.
♦ അനുച്ഛേദം 19-ൽ പരാമർശിച്ചിരിക്കുന്ന പ്രധാന സ്വാതന്ത്ര്യങ്ങൾ ഏതെല്ലാം?
• അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം
• സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം
• സംഘടനകൾ രൂപീകരിക്കുവാനുള്ള സ്വാതന്ത്ര്യം
• ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം
• ഇന്ത്യയിലെവിടെയും സ്ഥിരമായി താമസിക്കുവാനുള്ള സ്വാതന്ത്ര്യം
• ഇഷ്ടമുള്ള തൊഴിൽ, വ്യവസായം, കച്ചവടം എന്നിവയിൽ ഏർപ്പെടുന്നതിനുള്ള സ്വാതന്ത്ര്യം
♦ 20 മുതൽ 22 വരെയുള്ള അനുച്ഛേദങ്ങളിൽ അടങ്ങിയിരിക്കുന്ന അവകാശങ്ങൾ ഏതെല്ലാം?
• വിദ്യാഭ്യാസത്തിനുള്ള അവകാശം,
• ജീവനും, വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം
♦ ഏതൊക്കെ സാഹചര്യങ്ങളിലാണ് ഈ സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമാകുന്നത്?
രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷിതത്വം തുടങ്ങിയ സാഹചര്യങ്ങളിൽ ഈ സ്വാതന്ത്ര്യങ്ങൾ യുക്തിസഹമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
♦ താഴെ കൊടുത്തിരിക്കുന്ന ചിത്രം ഏത് അവകാശത്തെയാണ് സൂചിപ്പിക്കുന്നത്?
നൽകിയിരിക്കുന്ന ചിത്രം അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ സൂചിപ്പിക്കുന്നു. ഒരു പൊതുവേദിയിൽ ഒരാൾ സംസാരിക്കുന്നതും മറ്റുള്ളവർ അത് കേൾക്കുന്നതും ഈ അവകാശത്തിന്റെ പ്രകടനമാണ്.
♦ ഏത് ഭരണഘടനാ ഭേദഗതിയിലൂടെയും ഏത് അനുച്ഛേദമനുസരിച്ചുമാണ് വിദ്യാഭ്യാസം ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചത്?
2002-ലെ 86-ാം ഭരണഘടനാഭേദഗതിയിലൂടെ അനുഛേദം 21എ പ്രകാരമാണ് വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടത്.
♦ വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയത് എപ്പോഴാണ്, അത് പ്രാബല്യത്തിൽ വന്നത് എന്ന് ?
2009-ൽ വിദ്യാഭ്യാസ അവകാശനിയമം പാർലമെന്റ് അംഗീകരിച്ചു. 2010 ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വന്നു. ഈ നിയമപ്രകാരം ആറ് വയസിനും പതിനാല് വയസിനും ഇടയിലുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കി.
♦ ചൂഷണത്തിനെതിരായ അവകാശത്തിലൂടെ ഏതെല്ലാം സാമൂഹിക പ്രശ്നങ്ങൾ ഇല്ലാതാക്കാനാണ് ഇന്ത്യൻ ഭരണഘടന ലക്ഷ്യമിടുന്നത്?
അടിമത്തം, മനുഷ്യക്കടത്ത്, നിർബന്ധിത ജോലി, ബാലവേല തുടങ്ങിയ ചൂഷണങ്ങളെ ഇല്ലാതാക്കി സുരക്ഷിത ജീവിതം ഉറപ്പുനൽകുകയാണ് ചൂഷണത്തിനെതിരായ അവകാശത്തിലൂടെ ഇന്ത്യൻ ഭരണഘടന ചെയ്യുന്നത്.
♦ ഭരണഘടനയുടെ 23-ാം അനുച്ഛേദമനുസരിച്ച് എന്താണ് നിരോധിക്കുകയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നത്?
ഭരണഘടനയുടെ അനുഛേദം 23 എല്ലാവിധ അടിമജോലികളെയും മനുഷ്യക്കച്ചവടത്തെയും നിരോധിക്കുകയും കുറ്റകരമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
♦ അനുച്ഛേദം 24 പ്രകാരം കുട്ടികളെ ഏതൊക്കെ തരത്തിലുള്ള ജോലികൾ ചെയ്യിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്?
അനുഛേദം 24 പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടികളെ ഖനികളിലോ വ്യവസായശാലകളിലോ മറ്റ് അപകടമേഖലകളിലോ ജോലി ചെയ്യിക്കുന്നത് നിരോധിക്കുന്നു.
♦ കുട്ടികൾക്കെതിരായ ചൂഷണങ്ങളിലൊന്നാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. മറ്റെന്തെല്ലാം ചൂഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ
പെട്ടിട്ടുണ്ട്? രേഖപ്പെടുത്തുക.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചൂഷണം ബാലവേലയാണ്; കുട്ടികൾക്കെതിരായ ചൂഷണത്തിന്റെ പ്രധാന രൂപങ്ങളിലൊന്നാണിത്. കുട്ടികൾക്കെതിരായ മറ്റ് ചൂഷണങ്ങൾ താഴെ പറയുന്നവയാണ്:
• ലൈംഗിക ചൂഷണം: ലൈംഗിക ആവശ്യങ്ങൾക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുക.
• ശാരീരിക പീഡനം: കുട്ടികളെ അടിക്കുകയോ മുറിവേൽപ്പിക്കുകയോ മറ്റ് ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കുകയോ ചെയ്യുക.
• വൈകാരിക/മാനസിക പീഡനം: കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തുക, അപമാനിക്കുക, അല്ലെങ്കിൽ സ്നേഹം നിഷേധിക്കുക എന്നിവയിലൂടെ അവരെ മാനസികമായി വേദനിപ്പിക്കുക.
• അവഗണന: ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സ, സ്നേഹം തുടങ്ങിയവ കുട്ടികൾക്ക് ബോധപൂർവ്വം നിഷേധിക്കുക.
• കുട്ടിക്കടത്ത്: കുട്ടികളെ നിയമവിരുദ്ധമായി കടത്തുകയും നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം, അവയവക്കടത്ത് തുടങ്ങിയവയ്ക്കായി ഉപയോഗിക്കുകയും ചെയ്യുക.
• നിർബന്ധിത ഭിക്ഷാടനം: കുട്ടികളെക്കൊണ്ട് ഭിക്ഷ എടുപ്പിക്കുക.
• ബാലസൈനികർ: സായുധ സംഘർഷങ്ങളിൽ കുട്ടികളെ സൈനികരായി ഉപയോഗിക്കുക.
• ശൈശവവിവാഹം: നിയമപരമായ പ്രായമെത്തുന്നതിന് മുൻപ് കുട്ടികളെ വിവാഹം കഴിപ്പിക്കുക.
♦ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് ഇന്ത്യൻ ഭരണഘടന എന്ത് അവകാശമാണ് നൽകുന്നത്?
ഇന്ത്യയിൽ ഓരോരുത്തർക്കും സ്വീകാര്യമായ മതം അനുവർത്തിക്കുന്നതിനും അനുഷ്ഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നു. ഈ അവകാശം അവരവരുടെ മനഃസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഉൾക്കൊള്ളുന്നതാണ്.
♦ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മതങ്ങൾക്ക് എന്ത് പരിഗണനയാണ് ഉറപ്പുനൽകുന്നത്?
എല്ലാ മതങ്ങൾക്കും തുല്യപരിഗണനയും തുല്യസംരക്ഷണവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്.
♦ ഏതെല്ലാം സാഹചര്യങ്ങളിലാണ് മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നത്?
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പൊതുക്രമം, ആരോഗ്യം, ധാർമ്മികത എന്നിവയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.
♦ ഇന്ത്യൻ വൈവിധ്യത്തിന്റെ സവിശേഷതയായ ന്യൂനപക്ഷങ്ങൾ ആരൊക്കെയാണ്?
രാജ്യത്തിന്റെ ഏതെങ്കിലുമൊരു പ്രത്യേകഭാഗത്തോ രാജ്യത്തൊട്ടാകയോ മറ്റ് വിഭാഗങ്ങളേക്കാൾ എണ്ണത്തിൽ കുറവുള്ളവരും ഒരു പൊതുഭാഷയോ മതമോ സംസ്കാരമോ പിന്തുടരു ന്നവരുമായ ജനവിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങൾ.
♦ ന്യൂനപക്ഷങ്ങൾക്ക് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്താണ് ഉറപ്പുനൽകുന്നത്?
ന്യൂനപ ക്ഷവിഭാഗങ്ങൾക്ക് അവരുടെ സംസ്കാരവും ഭാഷയും ലിപിയും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളാണ് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ.
♦ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾക്ക് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് ലഭ്യമായ ഒരു പ്രധാന അവകാശം എന്താണ്, അതിലൂടെ അവർക്ക് എന്താണ് നേടാൻ കഴിയുക?
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ പ്രകാരം മതപരവും ഭാഷാപരവും സാംസ്കാരികവുമായ എല്ലാ ന്യൂനപക്ഷങ്ങൾക്കും അവരുടേതായ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശമുണ്ട്. അതിലൂടെ അവർക്ക് സ്വന്തം സംസ്കാരത്തെ സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും സാധിക്കും.
♦ നമ്മുടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ ഏതെല്ലാം? അന്വേഷിച്ച് എഴുതുക.
• ഭാഷാന്യൂനപക്ഷങ്ങൾ
• ക്രിസ്ത്യാനികൾ
• മുസ്ലീങ്ങൾ
• ബുദ്ധ-ജൈന മതവിശ്വാസികൾ
♦ ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം എന്തുകൊണ്ടാണ് വ്യക്തിയുടെ രക്ഷയ്ക്കും ഭദ്രതയ്ക്കും നൽകാവുന്ന അതിശ്രേഷ്ഠമായ പരിരക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്നത്?
വ്യക്തിയുടെ രക്ഷയ്ക്കും ഭദ്രതയ്ക്കും നൽകാവുന്ന അതിശ്രേഷ്ഠമായ പരിരക്ഷകളിലൊന്നാണ് ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം. കാരണം, മറ്റ് ഏതെങ്കിലും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗ്ഗം ഈ അവകാശം പ്രദാനം ചെയ്യുന്നു.
♦ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ പൗരന്മാർക്ക് ഏതെല്ലാം കോടതികളെ സമീപിക്കാം, ഏതെല്ലാം അനുച്ഛേദങ്ങൾ പ്രകാരമാണ് ഇത് സാധ്യമാകുന്നത്?
മൗലികാ വകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുഛേദം 32 പ്രകാരം സുപ്രീംകോടതിയെയും അനുഛേദം 226 പ്രകാരം ഹൈക്കോടതികളെയും സമീപിക്കാവുന്നതാണ്. സുപ്രീംകോടതിയും ഹൈക്കോടതികളും റിട്ടുകളിലൂടെയാണ് മൗലികാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത്.
♦ എന്താണ് റിട്ടുകൾ?
മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയോ, ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദേശങ്ങളുമാണ് റിട്ടുകൾ. സുപ്രീംകോടതിയും ഹൈക്കോടതികളും റിട്ടുകളിലൂടെയാണ് മൗലികാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത്.
♦ ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ ഡോ. ബി.ആർ. അംബേദ്കർ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
ഡോ. ബി.ആർ. അംബേദ്കർ ഈ അവകാശത്തെ ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.
♦ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക
| മൗലികാവകാശങ്ങൾ | അനുഛേദം |
|---|---|
| സമത്വത്തിനുള്ള അവകാശം | അനുഛേദം 14 മുതൽ 18 വരെ |
| സ്വാതന്ത്ര്യത്തിനുള്ള അവകാശം | അനുഛേദം 19 മുതൽ 22 വരെ |
| ചൂഷണത്തിനെതിരായ അവകാശം | അനുഛേദം 23, 24 |
| മതസ്വാതന്ത്ര്യത്തിനുള്ള അവകാശം | അനുഛേദം 25 മുതൽ 28 വരെ |
| സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ | അനുഛേദം 29 മുതൽ 30 വരെ |
| ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം | അനുഛേദം 32 |
♦ മൗലികാവകാശങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയത് ഭരണഘടനാപരമായ
പരിഹാരങ്ങൾക്കുള്ള അവകാശമാണ് എന്നുപറയുന്നത് എന്തുകൊണ്ടായിരിക്കും?
സമത്വം, സ്വാതന്ത്ര്യം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യം, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്നിങ്ങനെ ഭരണഘടന ഉറപ്പുനൽകുന്ന മറ്റ് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ, അവയെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ഏക മാർഗ്ഗം ഈ അവകാശമാണ്. ഈ അവകാശം ഇല്ലായിരുന്നെങ്കിൽ, മറ്റ് അവകാശങ്ങൾ വെറും കടലാസിലെ വാഗ്ദാനങ്ങൾ മാത്രമായിപ്പോകുമായിരുന്നു.
♦ 'മനുഷ്യന്റെ അന്തസ്സുറ്റ ജീവിതത്തിൽ മൗലികാവകാശങ്ങളുടെ പങ്ക് ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ച് റിപ്പോർട്ട് തയ്യാറാക്കുക.
വിഷയം: മനുഷ്യന്റെ അന്തസ്സുറ്റ ജീവിതത്തിൽ മൗലികാവകാശങ്ങളുടെ പങ്ക്.
മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ മൗലികാവകാശങ്ങൾക്കുള്ള നിർണായക പങ്കിനെക്കുറിച്ചുള്ള ചർച്ചയിൽ, ഭരണഘടന ഉറപ്പുനൽകുന്ന ഈ അവകാശങ്ങൾ വ്യക്തിഗത പുരോഗതിക്കും സാമൂഹിക നീതിക്കും അത്യന്താപേക്ഷിതമാണെന്ന് പങ്കെടുത്തവർ ഏകകണ്ഠമായി സമ്മതിച്ചു. സമത്വത്തിനുള്ള അവകാശം എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും വിവേചനം ഇല്ലാതാക്കുകയും ചെയ്യുന്നു; ഒപ്പം ഓരോ വ്യക്തിയെയും ആത്മാഭിമാനത്തോടെ ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം എന്നിവ നൽകുന്നതിലൂടെ വ്യക്തികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള സാഹചര്യം സ്വാതന്ത്ര്യത്തിനുള്ള അവകാശം ഒരുക്കുന്നു. ചൂഷണത്തിനെതിരായ അവകാശം അടിമത്തം, ബാലവേല തുടങ്ങിയ സാമൂഹിക തിന്മകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യം ഓരോ വ്യക്തിക്കും തങ്ങളുടെ വിശ്വാസങ്ങൾ പിന്തുടരാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നൽകുകയും, അതുവഴി സഹിഷ്ണുതയും പരസ്പര ബഹുമാനവും വളർത്തുകയും ചെയ്യുന്നു. കൂടാതെ, സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടെ തനിമ നിലനിർത്താനും വിദ്യാഭ്യാസത്തിലൂടെ മുന്നേറാനുമുള്ള അവസരങ്ങൾ നൽകുന്നു. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം, മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ നീതി തേടാനുള്ള അവസരം ഉറപ്പാക്കുകയും, അതുവഴി അവയെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനുമുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, മൗലികാവകാശങ്ങളില്ലാത്ത ഒരു സമൂഹം മനുഷ്യന്റെ അന്തസ്സിനെയും വ്യക്തിത്വത്തെയും വിലമതിക്കുകയില്ല. അതിനാൽ, ഒരു വ്യക്തിയുടെ അന്തസ്സാർന്നതും അർത്ഥവത്തായതുമായ ജീവിതത്തിന് മൗലികാവകാശങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ചർച്ചയിൽ വിലയിരുത്തി.
♦ ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV-ൽ, 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്ന 'രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങൾ' എന്താണ് ലക്ഷ്യമിടുന്നത്? മൗലികാവകാശങ്ങളിൽ നിന്ന് ഇവ എങ്ങനെ വ്യത്യസ്തമാണ്? സർക്കാർ നയരൂപീകരണത്തിൽ ഇവയ്ക്കുള്ള പ്രാധാന്യം എന്ത്?
അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമൊപ്പം സാമൂഹിക- സാമ്പത്തിക നീതിക്കും തുല്യപ്രാധാന്യമുണ്ട്. ഇത് കൈവരിക്കുന്നതിനുള്ള ആശയങ്ങളാണ് രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തിക്കൊണ്ട് ക്ഷേമരാഷ്ട്രം സ്ഥാപിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൗലികാവകാശങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവ കോടതിയുടെ പിൻബലത്തോടെ നടപ്പാക്കാൻ കഴിയുന്നവയല്ല. അതേസമയം സർക്കാരുകൾ നയങ്ങളും പരിപാടികളും ആവിഷ്കരിക്കുമ്പോൾ ഈ നിർദേശകതത്വങ്ങൾക്ക് മതിയായ പരിഗണന നൽകേണ്ടതുണ്ട്. ഭരണത്തിലും നിയമനിർമ്മാണത്തിലും സർക്കാരുകൾ പാലിക്കേണ്ട ശുപാർശകളാണിവ. രാഷ്ട്രത്തിന്റെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ-അന്താരാഷ്ട്ര വിഷയങ്ങളെയെല്ലാം സ്പർശിക്കുന്ന വിപുലമായ ആശയങ്ങളാണ് നിർദേശകതത്വങ്ങളിൽ ഉൾക്കൊള്ളുന്നത്. രാഷ്ട്രനയത്തിന്റെ നിർദേശക തത്വങ്ങളെ ഉദാര ആശയങ്ങൾ, സോഷ്യലിസ്റ്റ് ആശയങ്ങൾ, ഗാന്ധിയൻ ആശയങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
♦ ഭരണഘടനയുടെ 'നിർദ്ദേശക തത്വങ്ങളിൽ' അടങ്ങിയിരിക്കുന്ന ഉദാര ആശയങ്ങൾ ഏതെല്ലാം?
• അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും അഭിവൃദ്ധിപ്പെടുത്തുക
• പൗരർക്ക് ഏകരൂപമായ നിയമസംഹിത
• തുല്യനീതിയും സൗജന്യ നിയമസഹായവും
• ആറുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പരിചരണവും വിദ്യാഭ്യാസവും വ്യവസ്ഥ ചെയ്യൽ
• പരിസ്ഥിതി, കന്നുകാലി, വന്യജീവി സംരക്ഷണം
♦ ഭരണഘടനയിലെ 'നിർദ്ദേശക തത്വങ്ങളുടെ' ഭാഗമായ സോഷ്യലിസ്റ്റ് ആശയങ്ങൾ പട്ടികപ്പെടുത്തുക.
• തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ വേതനം
• സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം
• വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം
• തൊഴിൽ ചെയ്യുന്നതിനുള്ള അവകാശം
• നീതിപൂർവകവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങളും പ്രസവാനുകൂല്യങ്ങളും ഉറപ്പുവരുത്തുക
♦ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗാന്ധിയൻ ആശയങ്ങൾ ഏവ?
• ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുക
• കുടിൽ വ്യവസായങ്ങൾ പരിപോഷിപ്പിക്കുക
• കൃഷിയും മൃഗസംരക്ഷണവും
• ലഹരി പാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഉപഭോഗത്തിനുള്ള നിരോധനം
• പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെയും മറ്റ് ദുർബല വിഭാഗങ്ങളുടേയും ഉന്നമനം
♦ രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ സമൂഹജീവിതത്തിന്റെ ഏതെല്ലാം തലങ്ങളെ സ്പർശിക്കുന്നു. - പട്ടികപ്പെടുത്തുക.
• സാമൂഹിക-സാമ്പത്തിക നീതി
• ജനക്ഷേമം
• ക്ഷേമരാഷ്ട്രം സ്ഥാപിക്കുക
• കോടതിയുടെ പിൻബലത്തോടെ നടപ്പാക്കാൻ കഴിയുന്നവയല്ല
• ഭരണത്തിലും നിയമനിർമ്മാണത്തിലും സർക്കാരുകൾ പാലിക്കേണ്ട ശുപാർശകളാണിവ.
♦ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൗലികാവകാശങ്ങളും രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നും, ഇന്ത്യൻ ജനാധിപത്യത്തിൽ അവ എങ്ങനെ പരസ്പരപൂരകങ്ങളായി വർത്തിക്കുന്നുവെന്നും വിശദീകരിക്കുക.
ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൗലികാവകാശങ്ങളും രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങളും പരസ്പര പൂരകങ്ങളാണ്. മൗലികാവകാശങ്ങൾ പ്രധാനമായും വ്യക്തിഗത അവകാശങ്ങളെ സംരക്ഷിക്കുകയും ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധികൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇവ ലംഘിക്കപ്പെട്ടാൽ സുപ്രീം കോടതിയെയോ ഹൈക്കോടതികളെപ്പോലെയുള്ള ഉന്നത കോടതികളെയോ സമീപിക്കാവുന്നതാണ്. കൂടാതെ, മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്തുന്നതിന് സങ്കീർണ്ണമായ നടപടിക്രമങ്ങൾ ആവശ്യമാണ്. ജനാധിപത്യ പ്രക്രിയയിൽ, മൗലികാവകാശങ്ങൾ രാഷ്ട്രീയ ജനാധിപത്യത്തെ പ്രാവർത്തികമാക്കുന്നു.
എന്നാൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത് രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങളാണ്. ഇവ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല. നിർദ്ദേശക തത്വങ്ങളിലെ ഭേദഗതി നടപടികങ്ങൾ താരതമ്യേന ലളിതവും നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കാവുന്നതുമാണ്. നിർദ്ദേശക തത്വങ്ങൾ സാമൂഹിക-സാമ്പത്തിക ജനാധിപത്യത്തെയാണ് സാക്ഷാത്കരിക്കുന്നത്.
ചുരുക്കത്തിൽ, പൗരന്മാരുടെ അവകാശങ്ങൾ മൗലികാവകാശങ്ങൾ ഉറപ്പുനൽകുമ്പോൾ, ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് നിർദ്ദേശക തത്വങ്ങൾ അവയെ പരിപൂരകമാക്കുന്നു.
♦ മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തി എഴുതുക.
| മൗലികാവകാശങ്ങൾ | നിർദ്ദേശക തത്വങ്ങൾ |
|---|---|
| കോടതി വഴി പുനഃസ്ഥാപിക്കാൻ കഴിയും. | ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല |
| പ്രധാനമായും വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കുന്നു | സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നു |
| ഭേദഗതിക്ക് സങ്കീർണ്ണമായ നടപടിക്രമങ്ങൾ ആവശ്യമാണ്. | ഭേദഗതി നടപടികങ്ങൾ താരതമ്യേന ലളിതവും നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കാവുന്നതുമാണ് |
| രാഷ്ട്രീയ ജനാധിപത്യത്തെ പ്രാവർത്തികമാക്കുന്നു | സാമൂഹിക-സാമ്പത്തിക ജനാധിപത്യത്തെ സാക്ഷാത്കരിക്കുന്നു |
♦ ഇന്ത്യൻ പൗരന്മാർക്ക് അവകാശങ്ങൾക്കൊപ്പം നിയതമായ ചുമതലകളും ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിച്ച പ്രമുഖ വ്യക്തി ആരായിരുന്നു?
സർദാർ വല്ലഭായ് പട്ടേൽ
♦ പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി 1976-ൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി?
സർദാർ സ്വരൺ സിംഗ് കമ്മിറ്റി
♦ ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ.
♦ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തുന്ന പുതിയ ഭാഗം എന്താണ്?
ഭാഗം IVA
♦ ഏത് അനുഛേദമനുസരിച്ചാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയുടെ ഭാഗമായി മാറിയത്?
അനുഛേദം 51 എ
♦ മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്ന ഏതെങ്കിലും മൂന്ന് ആശയങ്ങൾ എഴുതുക.
• ഭരണഘടനയെ അനുസരിക്കുക
• രാജ്യത്തെ കാത്തുസൂക്ഷിക്കുക
• രാജ്യം ആവശ്യപ്പെടുമ്പോൾ ദേശീയ സേവനം അനുഷ്ഠിക്കുക
• പരിസ്ഥിതി സംരക്ഷിക്കുക
♦ ഇന്ത്യൻ ഭരണഘടനയിൽ എത്ര മൗലിക കർത്തവ്യങ്ങളാണുള്ളത്?
പതിനൊന്ന് ചുമതലകൾ
♦ മൗലിക കർത്തവ്യങ്ങളുടെ അടിസ്ഥാന തത്വം എന്താണ്?
പൗരന്മാർ മൗലികാവകാശങ്ങൾ അനുഭവിക്കുമ്പോൾ, മൗലികകർത്തവ്യങ്ങളെക്കുറിച്ചുകൂടി ബോധമുള്ളവരാകണമെന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം.
♦ ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു. മറ്റെന്തെല്ലാം കർത്തവ്യങ്ങളാണ് ഇന്ത്യൻ പൗരരർക്ക് ഭരണഘടനാനുസൃതം നിർവഹിക്കാനുള്ളതെന്ന് പാഠപുസ്തകത്തിന്റെ അവസാന ഭാഗത്തുനിന്ന് കണ്ടെത്തി, ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
• ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും, സ്ഥാപനങ്ങളെയും, ദേശീയ പതാകയെയും, ദേശീയ ഗാനത്തെയും ആദരിക്കുകയും ചെയ്യുക.
• സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നമ്മുടെ ദേശീയസമരത്തിന് പ്രചോദനം നൽകിയ മഹനീയ ആദർശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക.
•
•
ഉത്തരം:
• ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
• രാജ്യത്തെ സംരക്ഷിക്കുകയും, ആവശ്യമുണ്ടാകുമ്പോൾ രാജ്യ സേവനം അനുഷ്ഠിക്കുകയും ചെയ്യുക.
• മതം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങൾക്കപ്പുറം ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കുമിടയിൽ ഐക്യവും സാഹോദര്യവും വളർത്തുക; സ്ത്രീകളുടെ അന്തസ്സിന് നിരക്കാത്ത ആചാരങ്ങൾ ഉപേക്ഷിക്കുക.
• വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്തമായ പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക; ജീവജാലങ്ങളോട് കരുണ കാണിക്കുക.
• പൊതുമുതൽ സംരക്ഷിക്കുകയും അക്രമം ഒഴിവാക്കുകയും ചെയ്യുക.
• ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള തന്റെ കുട്ടിക്കോ ആശ്രിതനോ വിദ്യാഭ്യാസം നൽകുക. (86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇത് പിന്നീട് കൂട്ടിച്ചേർത്തത്.)
| ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. |
|---|
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
.webp)



0 Comments