Kerala Syllabus STD 6 സാമൂഹ്യശാസ്ത്രം: അദ്ധ്യായം 12 ജപ്പാൻ: ചരിത്രവും വർത്തമാനവും - ചോദ്യോത്തരങ്ങൾ | Teaching Manual
Study Notes for Class 6 Social Science - Japan: History and the Present | Text Books Solution Social Science (Malayalam Medium) Chapter 12 ജപ്പാൻ: ചരിത്രവും വർത്തമാനവും | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click hereഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 12: ജപ്പാൻ: ചരിത്രവും വർത്തമാനവും - ചോദ്യോത്തരങ്ങൾ♦ ലോകത്തെ ഞെട്ടിച്ചുകൊണ്ട് 1945-ൽ അമേരിക്ക എവിടെയാണ് അണുബോംബുകൾ വർഷിച്ചത്?1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിലും ഓഗസ്റ്റ് 9 ന് നാഗസാക്കിയിലും
♦ ഹിരോഷിമയിൽ അണുബോംബ് വർഷിക്കുമ്പോൾ സഡാക്കോ സസാക്കിക്ക് എത്ര വയസ്സായിരുന്നു?അവൾക്ക് രണ്ട് വയസ്സായിരുന്നു.
♦ സഡാക്കോ സസാക്കി എപ്പോഴാണ് മരിച്ചത്?1955 ഒക്ടോബർ 25 ന് അവർ മരിച്ചു.
♦ ഭൂപടം 12.1 ൽ ജപ്പാന്റെ സ്ഥാനം നിരീക്ഷിക്കുക. പ്രധാന ദ്വീപുകൾ കണ്ടെത്തി എഴുതുക.കിഴക്കൻ ഏഷ്യയിലെ പസഫിക് തീരത്തുള്ള ഒരു ദ്വീപസമൂഹമാണ് ജപ്പാൻ. പ്രധാന ദ്വീപുകൾ ഹൊക്കൈഡോ, ഹോൺഷു, ഷികോകു, ക്യുഷു എന്നിവയാണ്.
♦ ജപ്പാന്റെ ഭൂപ്രകൃതിയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.• കിഴക്കൻ ഏഷ്യയിലെ പസഫിക് തീരത്തുള്ള ഒരു ദ്വീപസമൂഹമാണ് ജപ്പാൻ.• ഹൊക്കൈഡോ, ഹോൺഷു, ഷികോകു, ക്യുഷു എന്നീ നാല് പ്രധാന ദ്വീപുകളിലായാണ് ജപ്പാൻ ജനതയിൽ ഭൂരിഭാഗവും അധിവസിക്കുന്നത്. • വിശാലമായ കടൽത്തീരങ്ങൾ, ഉയർന്ന മലനിരകൾ, പർവതങ്ങൾ എന്നിവ ജപ്പാന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളാണ്. • നിരന്തരം ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും അഭിമുഖീകരിക്കുന്ന രാജ്യമാണ് ജപ്പാൻ. • ജപ്പാനിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഷിനാനോ.
♦ ലോകഭൂപടം നിരീക്ഷിച്ച് ജപ്പാന്റെ അയൽ രാജ്യങ്ങൾ കണ്ടെത്തി എഴുതൂ.റഷ്യ, ചൈന, ഉത്തരകൊറിയ, ദക്ഷിണകൊറിയ, തായ്‌വാൻ.
♦ പ്രാചീന കാലം മുതൽ ജപ്പാന്റെ സംസ്കാരത്തിൽ സ്വാധീനം ചെലുത്തിയിരുന്ന അയൽ രാജ്യങ്ങൾ ഏതാണ്?ചൈന, കൊറിയ
♦ ഏത് രാജ്യത്തിലൂടെയാണ് ചൈനീസ് എഴുത്ത് സമ്പ്രദായം, തത്ത്വചിന്ത, സാഹിത്യം, ബുദ്ധമതം എന്നിവ ജപ്പാനിലെത്തിയത്?കൊറിയ
♦ എന്താണ് കൊജിക്കി?ജപ്പാന്റെ പരമ്പരാഗത ചരിത്രം വിവരിക്കുന്ന കൃതിയാണ് സി.ഇ. എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കൊജികി (Kojiki). ചരിത്രവും ഇതിഹാസവും ഇടകലർത്തിയ രീതിയിലാണ് ഇത് എഴുതിയിരിക്കുന്നത്.
♦ 'ജെഞ്ചിയുടെ കഥ' എഴുതിയത് ആരാണ്?മുറസാക്കി ഷിക്കിബു
♦ ഷിന്റോയിസത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.ജപ്പാനിലെ പരമ്പരാഗത മതവിശ്വാസമാണ് ഷിന്റോയിസം. “ദൈവത്തിന്റെ പാത'' എന്നാണ് ഷിന്റോ എന്ന വാക്കിനർഥം. ആരാധനാമൂർത്തികളെ പൊതുവെ "കാമി' എന്നാണ് വിളിച്ചിരുന്നത്. സൂര്യദേവതയായ 'അമതരേസു, ആയിരുന്നു ഇതിൽ പ്രധാനം. സൂര്യദേവതയുടെ പിൻഗാമിയായാണ് ചക്രവർത്തിമാരെ കരുതിപോന്നിരുന്നത്. ഷിന്റോയിസത്തിന്റെ തലവന്മാരായിരുന്നു ഈ ചക്രവർത്തിമാർ.
♦ ജപ്പാനിലെ പരമ്പരാഗത മതവിശ്വാസം എന്താണ്?ഷിന്റോയിസം
♦ "ഷിന്റോ" എന്ന വാക്കിന്റെ അർത്ഥമെന്താണ്?"ദൈവത്തിന്റെ പാത".
♦ ഷിന്റോയിസത്തിലെ ആരാധനാമൂർത്തികളെ പൊതുവെ എന്താണ് വിളിച്ചിരുന്നത്?കാമി
♦ ഷിന്റോയിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവതയായി ആരെയാണ് കണക്കാക്കിയിരുന്നത്?സൂര്യദേവതയായ 'അമതരേസു
♦ ഷിന്റോയിസത്തിന്റെ തലവന്മാർ ആരായിരുന്നു?ചക്രവർത്തിമാർ
♦ പ്രാചീനകാലം മുതൽ ജപ്പാൻകാരുടെ പ്രധാന ഭക്ഷണം എന്തായിരുന്നു?അരിയായിരുന്നു ജപ്പാനിലെ പ്രധാന ഭക്ഷണം. വേവിച്ച് കഴിച്ചിരുന്ന ഈ ഭക്ഷണത്തെ ഗൊഹൻ (Gohan) എന്നാണ് വിളിച്ചിരുന്നത്.
♦ ജപ്പാൻകാരുടെ പ്രധാന ഭക്ഷണമായ വേവിച്ച അരിയെ എന്താണ് വിളിക്കുന്നത്?ഗൊഹൻ
♦ അസംസ്കൃത മത്സ്യവിഭവമായ -------------- ലോകമെമ്പാടും അറിയപ്പെടുന്ന ജനപ്രിയ ജാപ്പനീസ് വിഭവമാണ്.സുഷി.
♦ ജപ്പാനിലെ പരമ്പരാഗത വസ്ത്രം?കിമോണോ
♦ എന്താണ് കിമോണോ ?ജപ്പാനിലെ പരമ്പരാഗത വസ്ത്രമാണ് കിമോണോ. രാജസദസ്സുകളിലാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. സ്ത്രീകളും പുരുഷൻമാരും കിമോണോ എന്ന വസ്ത്രം ഉപയോഗിക്കുന്നു.
♦ വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.
ജപ്പാൻ
സാഹിത്യം
കൊജിക്കി, ജെഞ്ചിയുടെ കഥ
ഷിന്റോയിസം
പരമ്പരാഗത മതവിശ്വാസം
ഭക്ഷണം
ഗൊഹൻ, ചെറുധാന്യങ്ങൾ, സുഷി
വസ്ത്രം
കിമോണോ
♦ ആരായിരുന്നു ഷോഗൺമാർ?ചക്രവർത്തിയുടെ പേരിൽ ഭരണം നടത്തിയിരുന്ന സൈനിക മേധാവികളായിരുന്നു ഷോഗൺമാർ.
♦ ഷോഗൺ ഭരണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക. പന്ത്രണ്ടാം നൂറ്റാണ്ടോടെ രാജ്യത്തിന്റെ ഭരണം ചക്രവർത്തിമാരിൽ നിന്ന് ഷോഗൺമാർ എന്നറിയപ്പെട്ടിരുന്ന സൈനിക മേധാവികളുടെ കൈകളിൽ എത്തിച്ചേർന്നു. നാമമാത്ര ഭരണാധികാരിയായിത്തീർന്ന ചക്രവർത്തിയുടെ പേരിൽ ഷോഗൺമാർ ഭരണം നടത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന 'മെയ്ജി പുനഃസ്ഥാപനം' ഷോഗൺ ഭരണം ജപ്പാനിൽ അവസാനിക്കുന്നതിന് കാരണമായി.
♦ ഷോഗൺ ഭരണകാലത്ത് ജപ്പാനെ എത്ര പ്രാദേശിക മേഖലകളായി വിഭജിച്ചു? ആരാണ് ഈ മേഖലകളെ നിയന്ത്രിച്ചത്?ഷോഗൺ ഭരണകാലത്ത് ജപ്പാനെ 250-ലധികം മേഖലകളായി വിഭജിച്ചു. അവയുടെ നിയന്ത്രണം ഡൈമിയോ എന്നറിയപ്പെടുന്ന പ്രഭുക്കന്മാരുടെ ഭരണത്തിൻ കീഴിലാക്കി.
♦ ആരായിരുന്നു സമുറായികൾ?ഷോഗണുകളെയും ഡൈമിയോമാരെയും സേവിച്ചിരുന്ന യോദ്ധാക്കളുടെ വിഭാഗമായിരുന്നു സമുറായികൾ.
♦ ജപ്പാനിൽ ഷോഗൺ ഭരണം എപ്പോഴാണ് അവസാനിച്ചത്?19-ാം നൂറ്റാണ്ടിൽ നടന്ന 'മെയ്ജി' പുനഃസ്ഥാപനത്തോടെയാണ് ഷോഗൺ ഭരണം അവസാനിച്ചത്.
♦ ആരായിരുന്നു ഡൈമിയോകൾ?ജപ്പാനിലെ ഫ്യൂഡൽ പ്രഭുക്കന്മാരായിരുന്നു ഡൈമിയോകൾ.
♦ ജപ്പാനിലെ ഷോഗൺ ഭരണം അവസാനിപ്പിക്കാൻ കാരണമായ ''മെയ്ജി പുനഃസ്ഥാപനം'' എന്താണെന്ന് വിശദീകരിക്കുക?1868 -ൽ നടന്ന ഒരു നീക്കത്തിലൂടെ ഷോഗൺമാർ അധികാരത്തിൽ നിന്ന് ബലമായി പുറത്താക്കപ്പെടുകയും ചക്രവർത്തി സുപ്രധാന അധികാര കേന്ദ്രമായി തിരിച്ചുവരുകയും ചെയ്തു. എദോ നഗരത്തെ തലസ്ഥാനമായി പ്രഖ്യാപിച്ചു. പിന്നീടതിനെ ടോക്കിയോ (Tokyo) എന്ന് പുനർനാമകരണം ചെയ്തു. ഇത് 'മെയ്ജി പുനഃസ്ഥാപനം' (The Meiji Restoration) എന്നറിയപ്പെടുന്നു.
♦ വിദേശികളുടെ ആധിപത്യത്തിൽ നിന്ന് രക്ഷപ്പെട്ട ഏഷ്യൻ രാജ്യം ഏതാണ്?ജപ്പാൻ
♦ കമ്മോഡോർ മാത്യു പെറി ആരായിരുന്നു? മാത്യു പെറിയുടെ വരവ് ജപ്പാനെ എങ്ങനെ ബാധിച്ചു?അമേരിക്കക്കാരനായ കമ്മോഡോർ മാത്യുപെറി 1853 -ൽ ജപ്പാനിലെത്തുകയും അവരുമായി വ്യാപാരാനുമതി സാധ്യമാക്കുകയും ചെയ്തു. മാത്യുപെറിയുടെ ആഗമനം ജപ്പാന്റെ രാഷ്ട്രീയചരിത്രത്തെ മാറ്റിമറിച്ചു.
♦ കമ്മോഡോർ മാത്യു പെറി ജപ്പാനിൽ എത്തിയത് എന്നാണ് ?1853 - ൽ
♦ മെയ്ജി സർക്കാരിന്റെ ഭരണകാലത്ത് ജപ്പാനിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു?• 'ഫുക്കോകു ക്യോഹി' - സമ്പന്നമായ രാജ്യം, ശക്തമായ സൈന്യം' എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പുതിയ നയത്തിന് മെയ്ജി ഗവൺമെന്റ് തുടക്കം കുറിച്ചു. • രാജ്യത്തെ ശക്തിപ്പെടുത്താനായി മെയ്ജി ഗവൺമെന്റ് പുതിയ ഭരണസമ്പ്രദായം നടപ്പിലാക്കി. • സൈന്യത്തെയും ഉദ്യോഗസ്ഥരെയും ചക്രവർത്തിയുടെ നേരിട്ടുളള നിയന്ത്രണത്തിൻ കീഴിലാക്കി. • ഇരുപത് വയസ് തികഞ്ഞ എല്ലാ യുവാക്കൾക്കും നിശ്ചിത കാലയളവ് സൈനികസേവനം നിർബന്ധമാക്കി.
♦ 1870-കളിൽ ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്തെല്ലാമാണ് ?• ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിർബന്ധമാക്കി• പാശ്ചാത്യ മാതൃകകൾ അടിസ്ഥാനമാക്കിയുളള പാഠ്യപദ്ധതി രൂപപ്പെടുത്തി• രാജ്യത്തോടുളള കൂറിനും ജാപ്പനീസ് ചരിത്രത്തെക്കുറിച്ചുളള പഠനത്തിനും ഊന്നൽ നൽകി• കുട്ടികൾ മാതാപിതാക്കളെ ബഹുമാനിക്കുന്നതിനും രാജ്യത്തോട് വിശ്വസ്തരായിരിക്കുന്നതിനും പാഠപുസ്തകങ്ങൾ പ്രാധാന്യം നൽകി.
♦ മെയ്ജി സർക്കാരിന്റെ കീഴിൽ സാമ്പത്തിക പുരോഗതിക്ക് ഇടയാക്കിയ ഘടകങ്ങൾ എന്തൊക്കെയാണ്?• 1870-72 ൽ ടോക്കിയോയ്ക്കും യോക്കോഹാമ തുറമുഖത്തിനും ഇടയിൽ ജപ്പാനിലെ ആദ്യത്തെ റെയിൽവേപ്പാത നിർമ്മിച്ചു• തുണി നെയ്ത്തുയന്ത്രങ്ങൾ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്തു• തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് വിദേശ സാങ്കേതിക വിദഗ്ധരെ നിയോഗിച്ചു• ജപ്പാനിലെ വിദ്യാർഥികളെ വിദേശത്തേക്കയച്ചു പഠിപ്പിച്ചു
♦ ഒരു ആധുനിക ദേശരാഷ്ട്രം രൂപീകരിക്കുന്നതിൽ ജപ്പാൻ വിജയിച്ചത് എങ്ങിനെയാണ്?ആധുനികവൽക്കരണത്തിന്റെ ഭാഗമായി നിരവധി വ്യവസായങ്ങൾ ജപ്പാനിൽ ആരംഭിച്ചു. അഞ്ചുപേരിൽ താഴെമാത്രം പണിയെടുത്തിരുന്ന ചെറു തൊഴിൽ ശാലകൾ മുതൽ നൂറുകണക്കിന് തൊഴിലാളികളെ പണിയെടുപ്പിച്ചിരുന്ന വൻവ്യവസായശാലകൾ വരെ ജപ്പാനിൽ സ്ഥാപിക്കപ്പെട്ടു. അങ്ങനെ ഒരു ആധുനിക ദേശരാഷ്ട്രം രൂപീകരിക്കുന്നതിൽ ജപ്പാൻ വിജയിച്ചു.
♦ ആശയപടം തയ്യാറാക്കാം.♦ സാമ്രാജ്യ രൂപീകരണത്തിനായി ജപ്പാൻ നടത്തിയ ശ്രമങ്ങൾ പട്ടികപ്പെടുത്തുക. ഇത് എപ്രകാരമാണ് ജപ്പാന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചതെന്ന് വിശകലനം ചെയ്യൂ. • മെയ്ജി പുനഃസ്ഥാപനത്തോടെ രാഷ്ട്രകേന്ദ്രീകൃതമായ ദേശീയത ജപ്പാനിൽ ഉയർന്നുവന്നു. • സാമ്രാജ്യം ചൈനയിലേക്കും മറ്റ് ഏഷ്യൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ വേണ്ടി ജപ്പാൻ യുദ്ധങ്ങളിൽ ഏർപ്പെട്ടു. അയൽ രാജ്യങ്ങളായ തായ്‌വാനെയും കൊറിയയെയും പിടിച്ചടക്കിക്കൊണ്ട് ഒരു കൊളോണിയൽ സാമ്രാജ്യം സ്ഥാപിച്ചു. • ചൈനയെയും റഷ്യയെയും ജപ്പാൻ പരാജയപ്പെടുത്തി. ഇത് കൂടുതൽ യുദ്ധങ്ങളിലേക്ക് നയിച്ചു. • രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ ആക്രമിച്ചു. • അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിക്കുന്നതിന് ഇത് കാരണമായി.• അണുബോംബിന്റെ പ്രയോഗം ജപ്പാനിൽ അതിഭീകരമായ നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും സൃഷ്ടിച്ചു. • യുദ്ധാനന്തരം അമേരിക്കൻ അധിനിവേശത്തോടെ ജപ്പാന്റെ സൈന്യത്തെ പിരിച്ചു വിടുകയും ഒരു പുതിയ ഭരണഘടന നിലവിൽ വരുകയും ചെയ്തു.
♦ ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യചരിത്രത്തിൽ വലിയ ഭീകരതയ്ക്കും മാറ്റങ്ങൾക്കും കാരണമായ രണ്ട് യുദ്ധങ്ങൾ ഏതാണ്?• ഒന്നാം ലോക മഹായുദ്ധം (1914–1918) • രണ്ടാം ലോക മഹായുദ്ധം (1939–1945).
♦ ഏത് യുദ്ധത്തിലാണ് അണുബോംബ് ആദ്യമായി ഉപയോഗിച്ചത്?രണ്ടാം ലോക മഹായുദ്ധം
♦ ജപ്പാന്റെ പുനർനിർമ്മാണത്തെ 'യുദ്ധാനന്തര അത്ഭുതം' എന്ന് വിശേഷിപ്പിക്കാനുള്ള കാരണം വിശദീകരിക്കുക?രണ്ടാം ലോകയുദ്ധത്തിൽ തകർന്നുവീണ് ജപ്പാൻ അതിവേഗത്തിൽ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചുവന്നു. വ്യവസായമേഖലയും വാണിജ്യമേഖലയും അതിവേഗം വളർന്നു. മണിക്കൂറിൽ 200 മൈൽ വേഗതയിൽ വരെ ഓടുന്ന ബുള്ളറ്റ് ട്രെയിൻ ജപ്പാന്റെ സാങ്കേതിക വൈദഗ്ധ്യത്തിന് തെളിവായിരുന്നു. 1970 കളോടെ ജപ്പാൻ ലോകത്തെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി ഉയർന്നുവന്നു. രാഷ്ട്രീയവും സാങ്കേതികവുമായ കഴിവുകൾ പ്രയോജനപ്പെടുത്തി എങ്ങനെ ലോകസാമ്പത്തിക ശക്തികളിലൊന്നായി മാറാം എന്നതിന്റെ നേർക്കാഴ്ച കൂടിയാണ് ജപ്പാൻ.തലസ്ഥാനമായ ടോക്കിയോയിൽ 1964- ൽ ഒളിമ്പിക്സ് സംഘടിപ്പിച്ചത് ജപ്പാന്റെ മടങ്ങിവരവിന്റെ പ്രഖ്യാപനമായിരുന്നു.
Textbooks All Solutions is your Study mate. Our dedicated A team of experts has thoughtfully selected a variety of content, including Study notes,Worksheets and Teaching Materials.
Great collection of educational resources! Access to textbooks, teaching manuals, and question papers can enhance teaching and learning experiences. It's a helpful hub for students and educators alike.
Study Notes for Class 6 Social Science - Japan: History and the Present | Text Books Solution Social Science (Malayalam Medium) Chapter 12 ജപ്പാൻ: ചരിത്രവും വർത്തമാനവും | Teaching Manual & Teachers Handbook | പഠന സഹായികൾ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9497346250.
👉ഈ അദ്ധ്യായം English Medium Notes - Click here
👉ഈ അദ്ധ്യായം English Medium Notes - Click here
ഈ അധ്യായത്തിന്റെ Teachers Handbook, Teaching Manual എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചോദ്യോത്തരങ്ങളുടെ അവസാനം നൽകിയിട്ടുണ്ട്.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Chapter 12: ജപ്പാൻ: ചരിത്രവും വർത്തമാനവും - ചോദ്യോത്തരങ്ങൾ
1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിലും ഓഗസ്റ്റ് 9 ന് നാഗസാക്കിയിലും
♦ ഹിരോഷിമയിൽ അണുബോംബ് വർഷിക്കുമ്പോൾ സഡാക്കോ സസാക്കിക്ക് എത്ര വയസ്സായിരുന്നു?
അവൾക്ക് രണ്ട് വയസ്സായിരുന്നു.
♦ സഡാക്കോ സസാക്കി എപ്പോഴാണ് മരിച്ചത്?
1955 ഒക്ടോബർ 25 ന് അവർ മരിച്ചു.
♦ ഭൂപടം 12.1 ൽ ജപ്പാന്റെ സ്ഥാനം നിരീക്ഷിക്കുക. പ്രധാന ദ്വീപുകൾ കണ്ടെത്തി എഴുതുക.
കിഴക്കൻ ഏഷ്യയിലെ പസഫിക് തീരത്തുള്ള ഒരു ദ്വീപസമൂഹമാണ് ജപ്പാൻ. പ്രധാന ദ്വീപുകൾ ഹൊക്കൈഡോ, ഹോൺഷു, ഷികോകു, ക്യുഷു എന്നിവയാണ്.
♦ ജപ്പാന്റെ ഭൂപ്രകൃതിയെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
• കിഴക്കൻ ഏഷ്യയിലെ പസഫിക് തീരത്തുള്ള ഒരു ദ്വീപസമൂഹമാണ് ജപ്പാൻ.
• ഹൊക്കൈഡോ, ഹോൺഷു, ഷികോകു, ക്യുഷു എന്നീ നാല് പ്രധാന ദ്വീപുകളിലായാണ് ജപ്പാൻ ജനതയിൽ ഭൂരിഭാഗവും അധിവസിക്കുന്നത്.
• വിശാലമായ കടൽത്തീരങ്ങൾ, ഉയർന്ന മലനിരകൾ, പർവതങ്ങൾ എന്നിവ ജപ്പാന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളാണ്.
• നിരന്തരം ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും അഭിമുഖീകരിക്കുന്ന രാജ്യമാണ് ജപ്പാൻ.
• ജപ്പാനിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഷിനാനോ.
♦ ലോകഭൂപടം നിരീക്ഷിച്ച് ജപ്പാന്റെ അയൽ രാജ്യങ്ങൾ കണ്ടെത്തി എഴുതൂ.
റഷ്യ, ചൈന, ഉത്തരകൊറിയ, ദക്ഷിണകൊറിയ, തായ്‌വാൻ.
♦ പ്രാചീന കാലം മുതൽ ജപ്പാന്റെ സംസ്കാരത്തിൽ സ്വാധീനം ചെലുത്തിയിരുന്ന അയൽ രാജ്യങ്ങൾ ഏതാണ്?
ചൈന, കൊറിയ
♦ ഏത് രാജ്യത്തിലൂടെയാണ് ചൈനീസ് എഴുത്ത് സമ്പ്രദായം, തത്ത്വചിന്ത, സാഹിത്യം, ബുദ്ധമതം എന്നിവ ജപ്പാനിലെത്തിയത്?
കൊറിയ
♦ എന്താണ് കൊജിക്കി?
ജപ്പാന്റെ പരമ്പരാഗത ചരിത്രം വിവരിക്കുന്ന കൃതിയാണ് സി.ഇ. എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കൊജികി (Kojiki). ചരിത്രവും ഇതിഹാസവും ഇടകലർത്തിയ രീതിയിലാണ് ഇത് എഴുതിയിരിക്കുന്നത്.
♦ 'ജെഞ്ചിയുടെ കഥ' എഴുതിയത് ആരാണ്?
മുറസാക്കി ഷിക്കിബു
♦ ഷിന്റോയിസത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
ജപ്പാനിലെ പരമ്പരാഗത മതവിശ്വാസമാണ് ഷിന്റോയിസം. “ദൈവത്തിന്റെ പാത'' എന്നാണ് ഷിന്റോ എന്ന വാക്കിനർഥം. ആരാധനാമൂർത്തികളെ പൊതുവെ "കാമി' എന്നാണ് വിളിച്ചിരുന്നത്. സൂര്യദേവതയായ 'അമതരേസു, ആയിരുന്നു ഇതിൽ പ്രധാനം. സൂര്യദേവതയുടെ പിൻഗാമിയായാണ് ചക്രവർത്തിമാരെ കരുതിപോന്നിരുന്നത്. ഷിന്റോയിസത്തിന്റെ തലവന്മാരായിരുന്നു ഈ ചക്രവർത്തിമാർ.
♦ ജപ്പാനിലെ പരമ്പരാഗത മതവിശ്വാസം എന്താണ്?
ഷിന്റോയിസം
♦ "ഷിന്റോ" എന്ന വാക്കിന്റെ അർത്ഥമെന്താണ്?
"ദൈവത്തിന്റെ പാത".
♦ ഷിന്റോയിസത്തിലെ ആരാധനാമൂർത്തികളെ പൊതുവെ എന്താണ് വിളിച്ചിരുന്നത്?
കാമി
♦ ഷിന്റോയിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവതയായി ആരെയാണ് കണക്കാക്കിയിരുന്നത്?
സൂര്യദേവതയായ 'അമതരേസു
♦ ഷിന്റോയിസത്തിന്റെ തലവന്മാർ ആരായിരുന്നു?
ചക്രവർത്തിമാർ
♦ പ്രാചീനകാലം മുതൽ ജപ്പാൻകാരുടെ പ്രധാന ഭക്ഷണം എന്തായിരുന്നു?
അരിയായിരുന്നു ജപ്പാനിലെ പ്രധാന ഭക്ഷണം. വേവിച്ച് കഴിച്ചിരുന്ന ഈ ഭക്ഷണത്തെ ഗൊഹൻ (Gohan) എന്നാണ് വിളിച്ചിരുന്നത്.
♦ ജപ്പാൻകാരുടെ പ്രധാന ഭക്ഷണമായ വേവിച്ച അരിയെ എന്താണ് വിളിക്കുന്നത്?
ഗൊഹൻ
♦ അസംസ്കൃത മത്സ്യവിഭവമായ -------------- ലോകമെമ്പാടും അറിയപ്പെടുന്ന ജനപ്രിയ ജാപ്പനീസ് വിഭവമാണ്.
സുഷി.
♦ ജപ്പാനിലെ പരമ്പരാഗത വസ്ത്രം?
കിമോണോ
♦ എന്താണ് കിമോണോ ?
ജപ്പാനിലെ പരമ്പരാഗത വസ്ത്രമാണ് കിമോണോ. രാജസദസ്സുകളിലാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. സ്ത്രീകളും പുരുഷൻമാരും കിമോണോ എന്ന വസ്ത്രം ഉപയോഗിക്കുന്നു.
♦ വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.
| ജപ്പാൻ | |
|---|---|
| സാഹിത്യം | കൊജിക്കി, ജെഞ്ചിയുടെ കഥ |
| ഷിന്റോയിസം | പരമ്പരാഗത മതവിശ്വാസം |
| ഭക്ഷണം | ഗൊഹൻ, ചെറുധാന്യങ്ങൾ, സുഷി |
| വസ്ത്രം | കിമോണോ |
♦ ആരായിരുന്നു ഷോഗൺമാർ?
ചക്രവർത്തിയുടെ പേരിൽ ഭരണം നടത്തിയിരുന്ന സൈനിക മേധാവികളായിരുന്നു ഷോഗൺമാർ.
♦ ഷോഗൺ ഭരണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
പന്ത്രണ്ടാം നൂറ്റാണ്ടോടെ രാജ്യത്തിന്റെ ഭരണം ചക്രവർത്തിമാരിൽ നിന്ന് ഷോഗൺമാർ എന്നറിയപ്പെട്ടിരുന്ന സൈനിക മേധാവികളുടെ കൈകളിൽ എത്തിച്ചേർന്നു. നാമമാത്ര ഭരണാധികാരിയായിത്തീർന്ന ചക്രവർത്തിയുടെ പേരിൽ ഷോഗൺമാർ ഭരണം നടത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന 'മെയ്ജി പുനഃസ്ഥാപനം' ഷോഗൺ ഭരണം ജപ്പാനിൽ അവസാനിക്കുന്നതിന് കാരണമായി.
♦ ഷോഗൺ ഭരണകാലത്ത് ജപ്പാനെ എത്ര പ്രാദേശിക മേഖലകളായി വിഭജിച്ചു? ആരാണ് ഈ മേഖലകളെ നിയന്ത്രിച്ചത്?
ഷോഗൺ ഭരണകാലത്ത് ജപ്പാനെ 250-ലധികം മേഖലകളായി വിഭജിച്ചു. അവയുടെ നിയന്ത്രണം ഡൈമിയോ എന്നറിയപ്പെടുന്ന പ്രഭുക്കന്മാരുടെ ഭരണത്തിൻ കീഴിലാക്കി.
♦ ആരായിരുന്നു സമുറായികൾ?
ഷോഗണുകളെയും ഡൈമിയോമാരെയും സേവിച്ചിരുന്ന യോദ്ധാക്കളുടെ വിഭാഗമായിരുന്നു സമുറായികൾ.
♦ ജപ്പാനിൽ ഷോഗൺ ഭരണം എപ്പോഴാണ് അവസാനിച്ചത്?
19-ാം നൂറ്റാണ്ടിൽ നടന്ന 'മെയ്ജി' പുനഃസ്ഥാപനത്തോടെയാണ് ഷോഗൺ ഭരണം അവസാനിച്ചത്.
♦ ആരായിരുന്നു ഡൈമിയോകൾ?
ജപ്പാനിലെ ഫ്യൂഡൽ പ്രഭുക്കന്മാരായിരുന്നു ഡൈമിയോകൾ.
♦ ജപ്പാനിലെ ഷോഗൺ ഭരണം അവസാനിപ്പിക്കാൻ കാരണമായ ''മെയ്ജി പുനഃസ്ഥാപനം'' എന്താണെന്ന് വിശദീകരിക്കുക?
1868 -ൽ നടന്ന ഒരു നീക്കത്തിലൂടെ ഷോഗൺമാർ അധികാരത്തിൽ നിന്ന് ബലമായി പുറത്താക്കപ്പെടുകയും ചക്രവർത്തി സുപ്രധാന അധികാര കേന്ദ്രമായി തിരിച്ചുവരുകയും ചെയ്തു. എദോ നഗരത്തെ തലസ്ഥാനമായി പ്രഖ്യാപിച്ചു. പിന്നീടതിനെ ടോക്കിയോ (Tokyo) എന്ന് പുനർനാമകരണം ചെയ്തു. ഇത് 'മെയ്ജി പുനഃസ്ഥാപനം' (The Meiji Restoration) എന്നറിയപ്പെടുന്നു.
♦ വിദേശികളുടെ ആധിപത്യത്തിൽ നിന്ന് രക്ഷപ്പെട്ട ഏഷ്യൻ രാജ്യം ഏതാണ്?
ജപ്പാൻ
♦ കമ്മോഡോർ മാത്യു പെറി ആരായിരുന്നു? മാത്യു പെറിയുടെ വരവ് ജപ്പാനെ എങ്ങനെ ബാധിച്ചു?
അമേരിക്കക്കാരനായ കമ്മോഡോർ മാത്യുപെറി 1853 -ൽ ജപ്പാനിലെത്തുകയും അവരുമായി വ്യാപാരാനുമതി സാധ്യമാക്കുകയും ചെയ്തു. മാത്യുപെറിയുടെ ആഗമനം ജപ്പാന്റെ രാഷ്ട്രീയചരിത്രത്തെ മാറ്റിമറിച്ചു.
♦ കമ്മോഡോർ മാത്യു പെറി ജപ്പാനിൽ എത്തിയത് എന്നാണ് ?
1853 - ൽ
♦ മെയ്ജി സർക്കാരിന്റെ ഭരണകാലത്ത് ജപ്പാനിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു?
• 'ഫുക്കോകു ക്യോഹി' - സമ്പന്നമായ രാജ്യം, ശക്തമായ സൈന്യം' എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പുതിയ നയത്തിന് മെയ്ജി ഗവൺമെന്റ് തുടക്കം കുറിച്ചു.
• രാജ്യത്തെ ശക്തിപ്പെടുത്താനായി മെയ്ജി ഗവൺമെന്റ് പുതിയ ഭരണസമ്പ്രദായം നടപ്പിലാക്കി.
• സൈന്യത്തെയും ഉദ്യോഗസ്ഥരെയും ചക്രവർത്തിയുടെ നേരിട്ടുളള നിയന്ത്രണത്തിൻ കീഴിലാക്കി.
• ഇരുപത് വയസ് തികഞ്ഞ എല്ലാ യുവാക്കൾക്കും നിശ്ചിത കാലയളവ് സൈനികസേവനം നിർബന്ധമാക്കി.
♦ 1870-കളിൽ ജപ്പാനിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്തെല്ലാമാണ് ?
• ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിർബന്ധമാക്കി
• പാശ്ചാത്യ മാതൃകകൾ അടിസ്ഥാനമാക്കിയുളള പാഠ്യപദ്ധതി രൂപപ്പെടുത്തി
• രാജ്യത്തോടുളള കൂറിനും ജാപ്പനീസ് ചരിത്രത്തെക്കുറിച്ചുളള പഠനത്തിനും ഊന്നൽ നൽകി
• കുട്ടികൾ മാതാപിതാക്കളെ ബഹുമാനിക്കുന്നതിനും രാജ്യത്തോട് വിശ്വസ്തരായിരിക്കുന്നതിനും പാഠപുസ്തകങ്ങൾ പ്രാധാന്യം നൽകി.
♦ മെയ്ജി സർക്കാരിന്റെ കീഴിൽ സാമ്പത്തിക പുരോഗതിക്ക് ഇടയാക്കിയ ഘടകങ്ങൾ എന്തൊക്കെയാണ്?
• 1870-72 ൽ ടോക്കിയോയ്ക്കും യോക്കോഹാമ തുറമുഖത്തിനും ഇടയിൽ ജപ്പാനിലെ ആദ്യത്തെ റെയിൽവേപ്പാത നിർമ്മിച്ചു
• തുണി നെയ്ത്തുയന്ത്രങ്ങൾ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്തു
• തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് വിദേശ സാങ്കേതിക വിദഗ്ധരെ നിയോഗിച്ചു
• ജപ്പാനിലെ വിദ്യാർഥികളെ വിദേശത്തേക്കയച്ചു പഠിപ്പിച്ചു
♦ ഒരു ആധുനിക ദേശരാഷ്ട്രം രൂപീകരിക്കുന്നതിൽ ജപ്പാൻ വിജയിച്ചത് എങ്ങിനെയാണ്?
ആധുനികവൽക്കരണത്തിന്റെ ഭാഗമായി നിരവധി വ്യവസായങ്ങൾ ജപ്പാനിൽ ആരംഭിച്ചു. അഞ്ചുപേരിൽ താഴെമാത്രം പണിയെടുത്തിരുന്ന ചെറു തൊഴിൽ ശാലകൾ മുതൽ നൂറുകണക്കിന് തൊഴിലാളികളെ പണിയെടുപ്പിച്ചിരുന്ന വൻവ്യവസായശാലകൾ വരെ ജപ്പാനിൽ സ്ഥാപിക്കപ്പെട്ടു. അങ്ങനെ ഒരു ആധുനിക ദേശരാഷ്ട്രം രൂപീകരിക്കുന്നതിൽ ജപ്പാൻ വിജയിച്ചു.
• മെയ്ജി പുനഃസ്ഥാപനത്തോടെ രാഷ്ട്രകേന്ദ്രീകൃതമായ ദേശീയത ജപ്പാനിൽ ഉയർന്നുവന്നു.
• സാമ്രാജ്യം ചൈനയിലേക്കും മറ്റ് ഏഷ്യൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ വേണ്ടി ജപ്പാൻ യുദ്ധങ്ങളിൽ ഏർപ്പെട്ടു. അയൽ രാജ്യങ്ങളായ തായ്‌വാനെയും കൊറിയയെയും പിടിച്ചടക്കിക്കൊണ്ട് ഒരു കൊളോണിയൽ സാമ്രാജ്യം സ്ഥാപിച്ചു.
• ചൈനയെയും റഷ്യയെയും ജപ്പാൻ പരാജയപ്പെടുത്തി. ഇത് കൂടുതൽ യുദ്ധങ്ങളിലേക്ക് നയിച്ചു.
• രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ ആക്രമിച്ചു.
• അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിക്കുന്നതിന് ഇത് കാരണമായി.
• അണുബോംബിന്റെ പ്രയോഗം ജപ്പാനിൽ അതിഭീകരമായ നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും സൃഷ്ടിച്ചു.
• യുദ്ധാനന്തരം അമേരിക്കൻ അധിനിവേശത്തോടെ ജപ്പാന്റെ സൈന്യത്തെ പിരിച്ചു വിടുകയും ഒരു പുതിയ ഭരണഘടന നിലവിൽ വരുകയും ചെയ്തു.
♦ ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യചരിത്രത്തിൽ വലിയ ഭീകരതയ്ക്കും മാറ്റങ്ങൾക്കും കാരണമായ രണ്ട് യുദ്ധങ്ങൾ ഏതാണ്?
• ഒന്നാം ലോക മഹായുദ്ധം (1914–1918)
• രണ്ടാം ലോക മഹായുദ്ധം (1939–1945).
♦ ഏത് യുദ്ധത്തിലാണ് അണുബോംബ് ആദ്യമായി ഉപയോഗിച്ചത്?
രണ്ടാം ലോക മഹായുദ്ധം
♦ ജപ്പാന്റെ പുനർനിർമ്മാണത്തെ 'യുദ്ധാനന്തര അത്ഭുതം' എന്ന് വിശേഷിപ്പിക്കാനുള്ള കാരണം വിശദീകരിക്കുക?
രണ്ടാം ലോകയുദ്ധത്തിൽ തകർന്നുവീണ് ജപ്പാൻ അതിവേഗത്തിൽ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചുവന്നു. വ്യവസായമേഖലയും വാണിജ്യമേഖലയും അതിവേഗം വളർന്നു. മണിക്കൂറിൽ 200 മൈൽ വേഗതയിൽ വരെ ഓടുന്ന ബുള്ളറ്റ് ട്രെയിൻ ജപ്പാന്റെ സാങ്കേതിക വൈദഗ്ധ്യത്തിന് തെളിവായിരുന്നു. 1970 കളോടെ ജപ്പാൻ ലോകത്തെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി ഉയർന്നുവന്നു. രാഷ്ട്രീയവും സാങ്കേതികവുമായ കഴിവുകൾ പ്രയോജനപ്പെടുത്തി എങ്ങനെ ലോകസാമ്പത്തിക ശക്തികളിലൊന്നായി മാറാം എന്നതിന്റെ നേർക്കാഴ്ച കൂടിയാണ് ജപ്പാൻ.
തലസ്ഥാനമായ ടോക്കിയോയിൽ 1964- ൽ ഒളിമ്പിക്സ് സംഘടിപ്പിച്ചത് ജപ്പാന്റെ മടങ്ങിവരവിന്റെ പ്രഖ്യാപനമായിരുന്നു.
Textbooks All Solutions is your Study mate. Our dedicated A team of experts has thoughtfully selected a variety of content, including Study notes,
Worksheets and Teaching Materials.
Great collection of educational resources! Access to textbooks, teaching manuals, and question papers can enhance teaching and learning experiences. It's a helpful hub for students and educators alike.
.webp)


0 Comments