Kerala Syllabus Class 8 സാമൂഹ്യശാസ്ത്രം: Chapter 3 ഭൂമിയുടെ ചലനങ്ങൾ: ഭ്രമണവും പരിക്രമണവും - ചോദ്യോത്തരങ്ങൾ
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 8: സോഷ്യൽ സയൻസ് - അധ്യായം 3: ഭൂമിയുടെ ചലനങ്ങൾ: ഭ്രമണവും പരിക്രമണവും - ചോദ്യോത്തരങ്ങൾ ♦ എന്തുകൊണ്ടാണ് സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് തോന്നുന്നത്?ഭൂമിയുടെ ഭ്രമണ ദിശ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ്. അതുകൊണ്ടാണ് സൂര്യൻ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്.
♦ ചിത്രം 3.3 (പാഠപുസ്തകം പേജ് 44) നോക്കി ഭ്രമണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
• ഭൂമിയുടെ ഭ്രമണ ദിശ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
• അച്ചുതണ്ടിന്റെ ചരിവ് 23.5°
♦ ഭൂമിയുടെ ഭ്രമണത്തിന്റെ ഫലമായുണ്ടാകുന്ന രണ്ട് പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?• ദിനരാത്രങ്ങൾ (പകലും രാത്രിയും) • കൊറിയോലിസ് പ്രഭാവം
♦ പ്രകാശവൃത്തം എന്നറിയപ്പെടുന്നത് എന്താണ്?ഭൂമിയിലെ രാത്രിയെയും പകലിനെയും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖയാണ് പ്രകാശവൃത്തം.
♦ ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?24 മണിക്കൂർ (23 മണിക്കൂർ 56 മിനിറ്റ് 4 സെക്കൻഡ്)
♦ എന്താണ് കോറിയോലിസ് പ്രഭാവം?ഭ്രമണം മൂലം, ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ദിശാവ്യതിയാനം സംഭവിക്കുന്നു. ഇതിന് കാരണമായ ബലത്തെ കോറിയോലിസ് ബലം എന്നും ഈ ദിശാവ്യതിയാനത്തെ കോറിയോലിസ് പ്രഭാവം എന്നും പറയുന്നു.
♦ എന്താണ് ഫെറൽ നിയമം?കൊറിയോലിസ് പ്രഭാവത്താൽ, സമുദ്ര പ്രവാഹങ്ങളുടെയും കാറ്റുകളുടെയും സഞ്ചാരദിശ ഉത്തരാർദ്ധഗോളത്തിൽ വലതുവശത്തേക്കും ദക്ഷിണാർദ്ധഗോളത്തിൽ ഇടതുവശത്തേക്കും വ്യതിചലിക്കുന്നുവെന്ന് അഡ്മിറൽ ഫെറൽ കണ്ടെത്തി. ഇതാണ് ഫെറൽ നിയമം.
♦ ഭ്രമണവുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് ചുവടെ നൽകിയിട്ടുള്ളത്. അവയുടെ കാരണം കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
• സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഭ്രമണ ദിശ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടായത് കൊണ്ട്
• ഇരു അർദ്ധഗോളങ്ങളിലും സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നു കോറിയോലിസ് ബലം മൂലം
♦ എന്താണ് പരിക്രമണം?ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതിനോടൊപ്പം, നിശ്ചിത ഭ്രമണപഥത്തിൽ സൂര്യന് ചുറ്റും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. ഇതിനെ പരിക്രമണം എന്ന് പറയുന്നു.
♦ ഭൂമി ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിൽ ഒരു പരിക്രമണം പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?365¼ ദിവസം
♦ എന്താണ് ഒരു അധിവർഷം?366 ദിവസങ്ങളുള്ള വർഷംത്തെ അധിവർഷം എന്നുപറയുന്നു.ഉദാ:2024, 2028, 2032, 2036
♦ സൗരസമീപകം, സൂര്യോച്ചം എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?• ഒരു പരിക്രമണ വേളയിൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്നതിനെ (147 ദശലക്ഷം കിലോമീറ്റർ) സൗരസമീപകം എന്നു പറയുന്നു. ഇത് സംഭവിക്കുന്നത് ജനുവരി മാസത്തിലാണ് (പൊതുവെ ജനുവരി 3). • സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുന്നത് (152 ദശലക്ഷം കിലോമീറ്റർ) ജൂലൈ മാസത്തിലാണ് (പൊതുവെ ജൂലൈ 4). ഇതിനെ സൂര്യോച്ചം എന്നു പറയുന്നു.
♦ ഭൂമിയുടെ പരിക്രമണ വേഗത സെക്കൻഡിൽ എത്രയാണ്?ഒരു സെക്കന്റിൽ ഏകദേശം 30 കിലോമീറ്റർ എന്ന രീതിയിലാണ് ഭൂമിയുടെ പരിക്രമണ വേഗത.
♦ ഭൂമിയും സൂര്യനും തമ്മിലുള്ള അകലവ്യത്യാസത്തിന്റെ ഫലങ്ങൾ എന്തൊക്കെയാണ്?ഭൂമിയും സൂര്യനും തമ്മിലുള്ള അകലവ്യത്യാസം ഗുരുത്വാകർഷണത്തിൽ വ്യതിയാനം സൃഷ്ടിക്കുകയും പരിക്രമണ വേഗതയിൽ വ്യത്യാസം വരുന്നതിന് കാരണമാവുകയും ചെയ്യും.
♦ സൂര്യന്റെ അയനം എന്നാൽ എന്താണ്?ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് 23½° യായി പരിക്രമണ വേളയിലുടനീളം നിലനിർത്തുന്നതിനാൽ സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരദിശയിലേക്കും ദക്ഷിണദിശയിലേക്കും ഉത്തരായണ-ദക്ഷിണായന രേഖകൾക്കിടയിൽ നീങ്ങുന്നതായി കാണാം. സൂര്യന്റെ ഈ ആപേക്ഷിക സ്ഥാനമാറ്റത്തെ അയനം എന്നുപറയുന്നു.
♦ സൂര്യന്റെ അയനം എന്ത് ഫലമാണുണ്ടാക്കുന്നത്? ദിനരാത്രങ്ങളുടെ ദൈർഘ്യത്തിൽ വ്യത്യാസം അനുഭവപ്പെടും.
♦ സൂര്യരശ്മികൾ ഏത് അക്ഷാംശരേഖയിലാണ് ലംബമായി പതിക്കുന്നത്?ഭൂമധ്യരേഖ (0° അക്ഷാംശം)
♦ ഏതൊക്കെ ദിവസങ്ങളിലാണ് ഇങ്ങനെ സംഭവിക്കുന്നത്?മാർച്ച് 21, സെപ്റ്റംബർ 23
♦ വിഷുവങ്ങൾ അല്ലെങ്കിൽ സമരാത്ര ദിനങ്ങൾ എന്താണ്? കുറിപ്പ് എഴുതുക.പരിക്രമണവേളയിൽ ഭൂമധ്യരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന ദിനങ്ങളായ മാർച്ച് 21നും സെപ്റ്റംബർ 23-നും രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ വിഷുവങ്ങൾ അല്ലെങ്കിൽ സമരാത്ര ദിനങ്ങൾ എന്നുവിളിക്കുന്നു. മാർച്ച് 21 വസന്തവിഷുവം എന്നും സെപ്റ്റംബർ 23 ശരത് വിഷുവം എന്നും അറിയപ്പെടുന്നു.
♦ ചിത്രം നിരീക്ഷിക്കൂ ഭൂമധ്യരേഖയിൽ നിന്ന് വടക്കോട്ട് ഉത്തരായണരേഖ വരെ
♦ ജൂൺ 21 ന് ഏത് അക്ഷാംശരേഖയിലാണ് സൂര്യരശ്മികൾ ലംബമായി പതിക്കുന്നത്?ഉത്തരായണരേഖ
♦ ഗ്രീഷ്മ അയനാന്തദിനത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.ഉത്തരാർധഗോളത്തിൽ മാർച്ച് 21 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ ഭൂമധ്യരേഖയിൽ നിന്ന് സൂര്യന്റെ ആപേക്ഷികസ്ഥാനമാറ്റം വടക്കോട്ട് ഉത്തരായണരേഖവരെയാണ്. ഇതിന്റെ ഫലമായി ജൂൺ 21ന് ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നു. ഈ ദിവസം ഗ്രീഷ്മ അയനാന്തദിനം എന്നറിയപ്പെടുന്നു.
♦ ഗ്രീഷ്മ അയനാന്തദിനത്തിൽ (ജൂൺ 21) വിവിധ അക്ഷാംശ രേഖകളിലെ പകലിന്റെ ദൈർഘ്യം സൂചിപ്പിക്കുന്ന പട്ടികയാണ് ചുവടെ നൽകി യിട്ടുള്ളത്.
അക്ഷാംശരേഖ
പകലിന്റെ ദൈർഘ്യം
90° വടക്ക് 24 മണിക്കൂർ
66½° വടക്ക് 24 മണിക്കൂർ
23½° വടക്ക് 13 മണിക്കൂർ 27 മിനിറ്റ്
0° 12 മണിക്കൂർ
23½° തെക്ക് 10 മണിക്കൂർ 33 മിനിറ്റ്
66½° തെക്ക് ഇല്ല
90° തെക്ക് ഇല്ല
♦ ഗ്രീഷ്മ അയനാന്തദിനത്തിൽ (ജൂൺ 21) ദക്ഷിണാർധഗോളത്തിലെ പകലിന്റെ ദൈർഘ്യത്തിന് എന്ത് മാറ്റമാണുണ്ടാകുന്നത്?• ദക്ഷിണാർദ്ധഗോളത്തിൽ തെക്കോട്ട് പോകുന്തോറും പകലിന്റെ ദൈർഘ്യം ക്രമേണ കുറയുന്നു.• അന്റാർട്ടിക് വൃത്തം മുതൽ ദക്ഷിണധ്രുവം വരെ തുടർച്ചയായി ഇരുട്ടായിരിക്കും.
♦ ഉത്തരാർധഗോളത്തിലെ ധ്രുവപ്രദേശത്ത് ആറുമാസക്കാലം പകലായിരിക്കും. അങ്ങനെയെങ്കിൽ ഈ കാലയളവിൽ ദക്ഷിണധ്രുവപ്രദേശങ്ങളിലെ രാത്രിയുടെ ദൈർഘ്യം എപ്രകാരമായിരിക്കും?ജൂൺ മുതൽ മാർച്ച് വരെ നീളുന്ന ആറുമാസക്കാലം സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരാർധഗോളത്തിൽ ആയതിനാൽ ഈ കാലയളവിൽ ദക്ഷിണധ്രുവപ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി ഇരുട്ടായിരിക്കും.
♦ ചിത്രം നിരീക്ഷിക്കൂ തെക്കോട്ട് ദക്ഷിണായന രേഖ വരെ
♦ ഡിസംബർ 22ന് ഏത് അക്ഷാംശരേഖയിലാണ് സൂര്യരശ്മികൾ ലംബമായി പതിക്കുന്നത്?ദക്ഷിണായന രേഖ
♦ ശൈത്യ അയനാന്തദിനത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.ദക്ഷിണാർധഗോളത്തിൽ സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ ഭൂമധ്യരേഖയിൽ നിന്നും സൂര്യന്റെ ആപേക്ഷിക സ്ഥാനമാറ്റം തെക്കോട്ട് ദക്ഷിണായനരേഖ വരെയാണ്. ഇതിന്റെ ഫലമായി ഡിസംബർ 22-ന് ദക്ഷിണാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നു. ഈ ദിവസം ശൈത്യ അയനാന്തദിനം എന്നറിയപ്പെടുന്നു.
♦ ശൈത്യ അയനാന്തദിനത്തിൽ (ഡിസംബർ 22) ഉത്തരാർധഗോളത്തിലെ പകലിന്റെ ദൈർഘ്യത്തിന് എന്ത് മാറ്റമാണുണ്ടാകുന്നത്?• ഉത്തരാർധഗോളത്തിൽ വടക്കോട്ട് പോകുന്തോറും പകലിന്റെ ദൈർഘ്യം ക്രമേണ കുറയുന്നു.• ആർട്ടിക് വൃത്തം മുതൽ ഉത്തരധ്രുവം വരെ തുടർച്ചയായി ഇരുട്ടായിരിക്കും.
♦ ദക്ഷിണാർധഗോളത്തിലെ ധ്രുവപ്രദേശത്ത് ആറുമാസക്കാലം പകലായിരിക്കും. അങ്ങനെയെങ്കിൽ ഈ കാലയളവിൽ ഉത്തര ധ്രുവപ്രദേശങ്ങളിലെ രാത്രിയുടെ ദൈർഘ്യം എപ്രകാരമായിരിക്കും?സെപ്റ്റംബർ മുതൽ മാർച്ച് വരെ നീളുന്ന ആറുമാസക്കാലം സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണാർധഗോളത്തിൽ ആയതിനാൽ ഈ കാലയളവിൽ ഉത്തരധ്രുവപ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി ഇരുട്ടായിരിക്കും.
♦ ശൈത്യ അയനാന്തദിനത്തിൽ (ഡിസംബർ 22) വിവിധ അക്ഷാംശരേഖ കളിലെ പകലിന്റെ ദൈർഘ്യം സൂചിപ്പിക്കുന്ന പട്ടികയാണ് ചുവടെ നൽകിയിട്ടുള്ളത്.
അക്ഷാംശരേഖ
പകലിന്റെ ദൈർഘ്യം
90° വടക്ക് ഇല്ല
66½° വടക്ക് ഇല്ല
23½° വടക്ക് 10 മണിക്കൂർ 33 മിനിറ്റ്
0° 12 മണിക്കൂർ
23½° തെക്ക് 13 മണിക്കൂർ 27 മിനിറ്റ്
66½° തെക്ക് 24 മണിക്കൂർ
90° തെക്ക് 24 മണിക്കൂർ
♦ ഉത്തരായണം, ദക്ഷിണായനം എന്നിവ എന്താണെന്ന് വിശദീകരിക്കുക?ശൈത്യ അയനാന്തദിനത്തെ തുടർന്ന് (ഡിസംബർ 22) ദക്ഷിണായന രേഖയിൽ നിന്നും (23½° തെക്ക്) ഉത്തരായണ രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ ഉത്തരായണമെന്നും ഗ്രീഷ്മ അയനാന്ത ദിനത്തെ തുടർന്ന് (ജൂൺ 21) ഉത്തരായണ രേഖയിൽ നിന്നും (23½° വടക്ക്) ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ ദക്ഷിണായനം എന്നും പറയുന്നു.
♦ പട്ടിക പൂർത്തിയാക്കുകസൂര്യന്റെ ആപേക്ഷിക സ്ഥാനമാറ്റത്തിന് അനുസരിച്ച് ഓരോ പ്രദേശത്തും സവിശേഷമായ കാലാവസ്ഥാസാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. ഈ കാലയളവിനെ ഋതുക്കൾ എന്നുവിളിക്കുന്നു. ഭൂമിയുടെ പരിക്രമണവും സൗരോർജലഭ്യതയിലെ ഏറ്റക്കുറച്ചിലുകളുമാണിതിന് കാരണം.
♦ എന്താണ് ഋതുഭേദങ്ങൾ?ഒരു വർഷത്തിൽ വസന്തകാലം, ഗ്രീഷ്മകാലം, ശരത്കാലം, ശൈത്യകാലം എന്നീ കാലങ്ങൾ ചാക്രികമായി ആവർത്തിക്കപ്പെടുന്നതാണ് ഋതുഭേദങ്ങൾ.
♦ വിവിധ ഋതുക്കളെയും അവയുടെ സവിശേഷതകളെയും കുറിച്ച് പട്ടിക തയ്യാറാക്കുക.
ഋതുക്കൾ
സവിശേഷതകൾ
വസന്തകാലം
(Spring) • സസ്യങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.
• ഇക്കാലയളവിൽ പകലിന്റെ ദൈർഘ്യം ക്രമേണ കൂടിവരുന്നു
ഗ്രീഷ്മകാലം
(Summer) • ഉയർന്ന അന്തരീക്ഷതാപനില
• പൊതുവെ ദൈർഘ്യമേറിയ പകലുകൾ
ശരത്കാലം
(Autumn) • ശൈത്യകാലത്തിന്റെ മുന്നോടിയായി വൃക്ഷങ്ങൾ ഇലപൊഴിക്കുന്നു.
• ഇക്കാലയളവിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞുവരുന്നു
ശൈത്യകാലം
(Winter) • കുറഞ്ഞ അന്തരീക്ഷ താപനില, മഞ്ഞുവീഴ്ച
• പൊതുവെ ദൈർഘ്യമേറിയ രാത്രികൾ
♦ ഉത്തര-ദക്ഷിണാർധഗോളങ്ങളിൽ അനുഭവപ്പെടുന്ന വിവിധ ഋതുക്കളെക്കുറിച്ചുള്ള പട്ടിക നിരീക്ഷിച്ച് താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായണ രേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക് മാറുന്നു.
♦ ദക്ഷിണാർധഗോളത്തിൽ ശരത്കാലമായിരിക്കുമ്പോൾ ഉത്തരാർധഗോളത്തിൽ ഏത് ഋതുവാണ്വസന്തകാലം
♦ സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ദക്ഷിണാർധഗോളത്തിൽ ഏത് ഋതുവാണ്? വസന്തകാലം
♦ സൂര്യന്റെ ആപേക്ഷിക സ്ഥാനം ദക്ഷിണായനരേഖയിൽ നിന്നും ഭൂമധ്യരേഖയിലേക്ക് നീങ്ങുമ്പോൾ ദക്ഷിണാർധഗോളത്തിൽ ഏത് ഋതുവാണ്?ഗ്രീഷ്മകാലം
♦ താഴെ പറയുന്ന രാജ്യങ്ങളെ ഉത്തരാർദ്ധഗോളത്തിലുള്ളവ, ദക്ഷിണാർദ്ധഗോളത്തിലുള്ളവ എന്നിങ്ങനെ തരംതിരിക്കുകഓസ്ട്രേലിയ, ഇന്ത്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ജപ്പാൻ, അർജന്റീന
ഉത്തരാർദ്ധഗോളത്തിലുള്ളവ
ദക്ഷിണാർദ്ധഗോളത്തിലുള്ളവ
• ഇന്ത്യ
• ശ്രീലങ്ക
• ജപ്പാൻ • ഓസ്ട്രേലിയ
• ദക്ഷിണാഫ്രിക്ക
• അർജന്റീന
♦ സമയം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് താഴെത്തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
• ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ എത്ര സമയമെടുക്കും? 24 മണിക്കൂർ
• ഒരു ഭ്രമണം പൂർത്തിയാക്കുമ്പോൾ ഭൂമി അതിന്റെ അച്ചുതണ്ടിൽ എത്ര ഡിഗ്രി കറങ്ങുന്നു? 360°
• ഒരു ഭ്രമണം പൂർത്തിയാക്കാൻ ഭൂമി എത്ര മിനിറ്റ് സമയമെടുക്കും? 1440 മിനിറ്റ്
• 360° കറങ്ങാൻ 1440 മിനിറ്റ് എടുക്കുമെങ്കിൽ, 1° കറങ്ങാൻ എത്ര സമയം വേണം? 4 മിനിറ്റ്
• 15° തിരിയാൻ എത്ര സമയം വേണം? 60 മിനിറ്റ് (1 മണിക്കൂർ)
• കിഴക്കോട്ട് കടക്കുമ്പോൾ സമയം കൂടുകയും പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ സമയം കുറയുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഭൂമിയുടെ ഭ്രമണം പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ആയതിനാൽ.
♦ പ്രാദേശിക സമയം എന്നാൽ എന്താണ്?നിഴലിന്റെ നീളം, സൂര്യന്റെ സ്ഥാനം എന്നിവ അടിസ്ഥാനമാക്കി കണക്കാക്കുന്ന സമയത്തെ പ്രാദേശികസമയം എന്നുപറയുന്നു.
♦ ഒരു രാജ്യത്തിനുള്ളിൽ വ്യത്യസ്ത പ്രാദേശിക സമയങ്ങൾ ഉണ്ടായാൽ നേരിടുന്ന പ്രശ്‌നം എന്താണ്?ഇത് ഒരു രാജ്യത്തിൽ പൊതുവായുള്ള പരീക്ഷകൾ, റെയിൽവേ സമയം, റേഡിയോ സംപ്രേഷണം തുടങ്ങിയവയ്ക്ക് ആശയക്കുഴപ്പമുണ്ടാക്കും.
♦ എന്താണ് മാനകസമയം (Standard Time)? പ്രാധാന്യം വിശദീകരിക്കുക?ഓരോ രേഖാംശരേഖയിലും പ്രാദേശികസമയം വ്യത്യസ്തമായിരിക്കും. ഒരു രാജ്യത്തിനകത്തുതന്നെ വ്യത്യസ്ത പ്രാദേശികസമയം ഉണ്ടാവുന്നതിന് ഇത് കാരണമാകും. ഇത് ഒരു രാജ്യത്തിൽ പൊതുവായുള്ള പരീക്ഷകൾ, റെയിൽവേ സമയം, റേഡിയോ സംപ്രേഷണം തുടങ്ങിയവയ്ക്ക് ആശയക്കുഴപ്പമുണ്ടാക്കും. ഈ പ്രതിസന്ധി മറികടക്കാൻ രാജ്യങ്ങൾ അന്താരാഷ്ട്ര ധാരണയുടെ അടിസ്ഥാനത്തിൽ രേഖാംശരേഖയുടെ ഗുണിതമായി വരുന്ന രേഖാംശരേഖയെ മാനകരേഖാംശരേഖയായി പരിഗണിക്കുന്നു. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന മാനകരേഖാംശരേഖയിലെ പ്രാദേശിക സമയത്തെ ആ രാജ്യത്തിന്റെ മാനകസമയമായി കണക്കാക്കുന്നു.
♦ ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും അക്ഷാംശ വൃത്തങ്ങളുടെ വലിപ്പത്തിന് എന്ത് വ്യത്യാസമാണുണ്ടാകുന്നത്?അക്ഷാംശവൃത്തങ്ങളുടെ വലുപ്പം ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കുറഞ്ഞുവരുന്നതായി കാണാം.
♦ രേഖാംശരേഖകളുടെ ആകൃതി എന്താണ്?എല്ലാ രേഖാംശരേഖകങ്ങളും അർദ്ധവൃത്തങ്ങളാണ്.
♦ ഗ്രീനിച്ച് സമയത്തിന്റെ പ്രാധാന്യം എന്താണ്?അന്താരാഷ്ട്ര സമയനിർണ്ണയ സൗകര്യത്തിനായി ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാലസ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി പോകുന്ന രേഖാംശരേഖയെ 0° രേഖാംശരേഖയായി കണക്കാക്കുന്നു. ഇതിനെ പ്രൈം മെറിഡിയൻ (Prime Meridian) എന്നും പ്രൈം മെറിഡിയനിലെ പ്രാദേശിക സമയത്തെ ഗ്രീനിച്ച് സമയമെന്നും (Greenwich Mean Time) വിളിക്കുന്നു. ലോകത്തെവിടെയും യാത്രികർ സമയം കണക്കാക്കുന്നത് ഗ്രീനിച്ച് സമയത്തെ അടിസ്ഥാനമാക്കിയാണ്. ഭൂമിയുടെ ഭ്രമണം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ആയതിനാൽ ഗ്രീനിച്ച് രേഖയിൽ നിന്ന് കിഴക്കോട്ട് ഓരോ രേഖാംശരേഖയും കടക്കുമ്പോൾ സമയം 4 മിനിറ്റ് കൂടുകയും പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ 4 മിനിറ്റ് കുറയുകയും ചെയ്യും.
♦ ലോകത്തെവിടെയും യാത്രികർ സമയം കണക്കാക്കുന്നത് ഏത് സമയത്തെ അടിസ്ഥാനമാക്കിയാണ്?ഗ്രീനിച്ച്സമയം
♦ പ്രൈം മെറിഡിയനിലെ പ്രാദേശിക സമയം എന്താണ്?ഗ്രീനിച്ച്സമയം
♦ ഗ്രീനിച്ച് സമയത്തിന്റെ കിഴക്കും പടിഞ്ഞാറും എങ്ങനെയാണ് സമയ വ്യത്യാസം ഉണ്ടാകുന്നത്?ഭൂമിയുടെ ഭ്രമണം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ആയതിനാൽ ഗ്രീനിച്ച് രേഖയിൽ നിന്ന് കിഴക്കോട്ട് ഓരോ രേഖാംശരേഖയും കടക്കുമ്പോൾ സമയം 4 മിനിറ്റ് കൂടുകയും പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ 4 മിനിറ്റ് കുറയുകയും ചെയ്യും.
♦ ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാലസ്ഥിതി ചെയ്യുന്ന സ്ഥലത്ത് കൂടി കടന്നുപോകുന്ന രേഖാംശരേഖ?0° രേഖാംശരേഖ (പ്രൈം മെറിഡിയൻ).
♦ ഗ്രീനിച്ച് മെറിഡിയനിൽ (0° രേഖാംശം) രാവിലെ 10 മണി ആയിരിക്കുമ്പോൾ തൊട്ടടുത്ത് ഒരു ഡിഗ്രി കിഴക്കും ഒരു ഡിഗ്രി പടിഞ്ഞാറും സമയം എത്രയായിരിക്കും?ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനമായ അരുണാചൽപ്രദേശും (97°.25' കിഴക്ക്) പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ ഗുജറാത്തും (68°.7' കിഴക്ക്) തമ്മിൽ ഏകദേശം 30° രേഖാംശാവ്യത്യാസം ഉള്ളതിനാൽ രണ്ട് മണിക്കൂറോളം പ്രാദേശികസമയം വ്യത്യാസമുണ്ട്. ഇതുകൊണ്ടുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് രാജ്യത്ത് ഒരു മാനകസമയം നിർണ്ണയിച്ചിട്ടുണ്ട്. 72½° യുടെ ഗുണിതമായ 82½° കിഴക്ക് രേഖാംശരേഖയെ ഇന്ത്യയിൽ മാനകരേഖാംശരേഖയായി തിരഞ്ഞെടുത്തു. ആ രേഖയിലുള്ള പ്രാദേശികസമയത്തെ ഇന്ത്യയുടെ മാനകസമയമായി കണക്കാക്കുന്നു.
♦ ഇന്ത്യയുടെ മാനകരേഖാംശരേഖ82½° കിഴക്ക് രേഖാംശരേഖ
♦ ഗ്രീനിച്ച് രേഖയും (0) ഇന്ത്യയുടെ മാനകരേഖാംശരേഖയും (822° കിഴക്ക്) തമ്മിൽ എത്ര സമയവ്യത്യാസമുണ്ട്?5.30 മണിക്കൂർ
♦ എന്താണ് സമയമേഖലകൾ (Time Zones)?അന്താരാഷ്ട്രധാരണപ്രകാരം ലോകത്തെ ഒരു മണിക്കൂർ സമയ വ്യത്യാസത്തിൽ 24 മേഖലകളായി തിരിച്ചിട്ടുണ്ട്. ഇവയാണ് സമയമേഖലകൾ. ഓരോ മേഖലയിലും 15° രേഖാംശരേഖ വ്യാപ്തിയുണ്ട്.
♦ ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനമായ അരുണാചൽ പ്രദേശും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ ഗുജറാത്തിനും ഇടയിലുള്ള സമയ വ്യത്യാസം എത്രയാണ്?.ഏകദേശം രണ്ട് മണിക്കൂർ
♦ നിരവധി സമയ മേഖലകളും മാനകസമയവും ഉള്ള രേഖാംശവ്യാപ്തി കൂടിയ രാജ്യങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക.റഷ്യ, യുഎസ്എ, ഓസ്ട്രേലിയ
♦ ചിത്രം 3.23 ൽ ഗ്രീനിച്ച് രേഖയിൽ ഡിസംബർ 25 വൈകുന്നേരം 6 മണി ആയിരിക്കുമ്പോൾ 180° കിഴക്കും 180° പടിഞ്ഞാറും ഏത് ദിവസവും സമയവുമാണ്? • 180° പടിഞ്ഞാറ് - ഡിസംബർ 25 രാവിലെ 6 മണി
♦ അന്താരാഷ്ട്ര ദിനാങ്കരേഖയുടെ പ്രാധാന്യം എന്താണ്?• അന്താരാഷ്ട്ര ഉടമ്പടി പ്രകാരം 180° രേഖാംശരേഖയെ അന്താരാഷ്ട്ര ദിനാങ്കരേഖയായി കണക്കാക്കുന്നു. • 180° രേഖാംശരേഖയുടെ ഇരുവശത്തുമായി 24 മണിക്കൂർ സമയ വ്യത്യാസമുണ്ട്. • ഈ രേഖമുറിച്ച് പടിഞ്ഞാറോട്ട് പോകുന്ന സഞ്ചാരികൾ ഒരു ദിവസം കൂട്ടിയും, കിഴക്കോട്ട് പോകുന്ന സഞ്ചാരികൾ ഒരു ദിവസം കുറച്ചും സമയം കണക്കാക്കുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
ഈ ബ്ലോഗ് അഡ്‌മിൻറെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ, ഇതേരീതിയിലോ പി.ഡി.എഫ് രൂപത്തിലോ, മറ്റേതെങ്കിലും ഡിജിറ്റലോ, പ്രിന്റഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപങ്ങളിലേക്കോ മാറ്റി മറ്റൊരു വെബ്സൈറ്റിലോ, ബ്ലോഗിലോ, യുട്യൂബ്, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലോ ഉൾപ്പെടെ ഒരിടത്തും പ്രചരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
Std 8: സോഷ്യൽ സയൻസ് - അധ്യായം 3: ഭൂമിയുടെ ചലനങ്ങൾ: ഭ്രമണവും പരിക്രമണവും - ചോദ്യോത്തരങ്ങൾ
ഭൂമിയുടെ ഭ്രമണ ദിശ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ്. അതുകൊണ്ടാണ് സൂര്യൻ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്.
♦ ചിത്രം 3.3 (പാഠപുസ്തകം പേജ് 44) നോക്കി ഭ്രമണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
| • ഭൂമിയുടെ ഭ്രമണ ദിശ | പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് |
| • അച്ചുതണ്ടിന്റെ ചരിവ് | 23.5° |
♦ ഭൂമിയുടെ ഭ്രമണത്തിന്റെ ഫലമായുണ്ടാകുന്ന രണ്ട് പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?
• ദിനരാത്രങ്ങൾ (പകലും രാത്രിയും)
• കൊറിയോലിസ് പ്രഭാവം
♦ പ്രകാശവൃത്തം എന്നറിയപ്പെടുന്നത് എന്താണ്?
ഭൂമിയിലെ രാത്രിയെയും പകലിനെയും വേർതിരിക്കുന്ന സാങ്കൽപ്പിക രേഖയാണ് പ്രകാശവൃത്തം.
♦ ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?
24 മണിക്കൂർ (23 മണിക്കൂർ 56 മിനിറ്റ് 4 സെക്കൻഡ്)
♦ എന്താണ് കോറിയോലിസ് പ്രഭാവം?
ഭ്രമണം മൂലം, ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ദിശാവ്യതിയാനം സംഭവിക്കുന്നു. ഇതിന് കാരണമായ ബലത്തെ കോറിയോലിസ് ബലം എന്നും ഈ ദിശാവ്യതിയാനത്തെ കോറിയോലിസ് പ്രഭാവം എന്നും പറയുന്നു.
♦ എന്താണ് ഫെറൽ നിയമം?
കൊറിയോലിസ് പ്രഭാവത്താൽ, സമുദ്ര പ്രവാഹങ്ങളുടെയും കാറ്റുകളുടെയും സഞ്ചാരദിശ ഉത്തരാർദ്ധഗോളത്തിൽ വലതുവശത്തേക്കും ദക്ഷിണാർദ്ധഗോളത്തിൽ ഇടതുവശത്തേക്കും വ്യതിചലിക്കുന്നുവെന്ന് അഡ്മിറൽ ഫെറൽ കണ്ടെത്തി. ഇതാണ് ഫെറൽ നിയമം.
♦ ഭ്രമണവുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് ചുവടെ നൽകിയിട്ടുള്ളത്. അവയുടെ കാരണം കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
| • സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു. | ഭൂമിയുടെ ഭ്രമണ ദിശ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടായത് കൊണ്ട് |
| • ഇരു അർദ്ധഗോളങ്ങളിലും സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നു | കോറിയോലിസ് ബലം മൂലം |
♦ എന്താണ് പരിക്രമണം?
ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതിനോടൊപ്പം, നിശ്ചിത ഭ്രമണപഥത്തിൽ സൂര്യന് ചുറ്റും പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. ഇതിനെ പരിക്രമണം എന്ന് പറയുന്നു.
♦ ഭൂമി ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിൽ ഒരു പരിക്രമണം പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?
365¼ ദിവസം
♦ എന്താണ് ഒരു അധിവർഷം?
366 ദിവസങ്ങളുള്ള വർഷംത്തെ അധിവർഷം എന്നുപറയുന്നു.
ഉദാ:2024, 2028, 2032, 2036
♦ സൗരസമീപകം, സൂര്യോച്ചം എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?
• ഒരു പരിക്രമണ വേളയിൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്നതിനെ (147 ദശലക്ഷം കിലോമീറ്റർ) സൗരസമീപകം എന്നു പറയുന്നു. ഇത് സംഭവിക്കുന്നത് ജനുവരി മാസത്തിലാണ് (പൊതുവെ ജനുവരി 3).
• സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുന്നത് (152 ദശലക്ഷം കിലോമീറ്റർ) ജൂലൈ മാസത്തിലാണ് (പൊതുവെ ജൂലൈ 4). ഇതിനെ സൂര്യോച്ചം എന്നു പറയുന്നു.
♦ ഭൂമിയുടെ പരിക്രമണ വേഗത സെക്കൻഡിൽ എത്രയാണ്?
ഒരു സെക്കന്റിൽ ഏകദേശം 30 കിലോമീറ്റർ എന്ന രീതിയിലാണ് ഭൂമിയുടെ പരിക്രമണ വേഗത.
♦ ഭൂമിയും സൂര്യനും തമ്മിലുള്ള അകലവ്യത്യാസത്തിന്റെ ഫലങ്ങൾ എന്തൊക്കെയാണ്?
ഭൂമിയും സൂര്യനും തമ്മിലുള്ള അകലവ്യത്യാസം ഗുരുത്വാകർഷണത്തിൽ വ്യതിയാനം സൃഷ്ടിക്കുകയും പരിക്രമണ വേഗതയിൽ വ്യത്യാസം വരുന്നതിന് കാരണമാവുകയും ചെയ്യും.
♦ സൂര്യന്റെ അയനം എന്നാൽ എന്താണ്?
ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് 23½° യായി പരിക്രമണ വേളയിലുടനീളം നിലനിർത്തുന്നതിനാൽ സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരദിശയിലേക്കും ദക്ഷിണദിശയിലേക്കും ഉത്തരായണ-ദക്ഷിണായന രേഖകൾക്കിടയിൽ നീങ്ങുന്നതായി കാണാം. സൂര്യന്റെ ഈ ആപേക്ഷിക സ്ഥാനമാറ്റത്തെ അയനം എന്നുപറയുന്നു.
♦ സൂര്യന്റെ അയനം എന്ത് ഫലമാണുണ്ടാക്കുന്നത്?
ദിനരാത്രങ്ങളുടെ ദൈർഘ്യത്തിൽ വ്യത്യാസം അനുഭവപ്പെടും.
♦ സൂര്യരശ്മികൾ ഏത് അക്ഷാംശരേഖയിലാണ് ലംബമായി പതിക്കുന്നത്?
ഭൂമധ്യരേഖ (0° അക്ഷാംശം)
♦ ഏതൊക്കെ ദിവസങ്ങളിലാണ് ഇങ്ങനെ സംഭവിക്കുന്നത്?
മാർച്ച് 21, സെപ്റ്റംബർ 23
♦ വിഷുവങ്ങൾ അല്ലെങ്കിൽ സമരാത്ര ദിനങ്ങൾ എന്താണ്? കുറിപ്പ് എഴുതുക.
പരിക്രമണവേളയിൽ ഭൂമധ്യരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന ദിനങ്ങളായ മാർച്ച് 21നും സെപ്റ്റംബർ 23-നും രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ വിഷുവങ്ങൾ അല്ലെങ്കിൽ സമരാത്ര ദിനങ്ങൾ എന്നുവിളിക്കുന്നു. മാർച്ച് 21 വസന്തവിഷുവം എന്നും സെപ്റ്റംബർ 23 ശരത് വിഷുവം എന്നും അറിയപ്പെടുന്നു.
♦ ചിത്രം നിരീക്ഷിക്കൂ
ഭൂമധ്യരേഖയിൽ നിന്ന് വടക്കോട്ട് ഉത്തരായണരേഖ വരെ
♦ ജൂൺ 21 ന് ഏത് അക്ഷാംശരേഖയിലാണ് സൂര്യരശ്മികൾ ലംബമായി പതിക്കുന്നത്?
ഉത്തരായണരേഖ
♦ ഗ്രീഷ്മ അയനാന്തദിനത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
ഉത്തരാർധഗോളത്തിൽ മാർച്ച് 21 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ ഭൂമധ്യരേഖയിൽ നിന്ന് സൂര്യന്റെ ആപേക്ഷികസ്ഥാനമാറ്റം വടക്കോട്ട് ഉത്തരായണരേഖവരെയാണ്. ഇതിന്റെ ഫലമായി ജൂൺ 21ന് ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നു. ഈ ദിവസം ഗ്രീഷ്മ അയനാന്തദിനം എന്നറിയപ്പെടുന്നു.
♦ ഗ്രീഷ്മ അയനാന്തദിനത്തിൽ (ജൂൺ 21) വിവിധ അക്ഷാംശ രേഖകളിലെ പകലിന്റെ ദൈർഘ്യം സൂചിപ്പിക്കുന്ന പട്ടികയാണ് ചുവടെ നൽകി യിട്ടുള്ളത്.
| അക്ഷാംശരേഖ | പകലിന്റെ ദൈർഘ്യം |
|---|---|
| 90° വടക്ക് | 24 മണിക്കൂർ |
| 66½° വടക്ക് | 24 മണിക്കൂർ |
| 23½° വടക്ക് | 13 മണിക്കൂർ 27 മിനിറ്റ് |
| 0° | 12 മണിക്കൂർ |
| 23½° തെക്ക് | 10 മണിക്കൂർ 33 മിനിറ്റ് |
| 66½° തെക്ക് | ഇല്ല |
| 90° തെക്ക് | ഇല്ല |
♦ ഗ്രീഷ്മ അയനാന്തദിനത്തിൽ (ജൂൺ 21) ദക്ഷിണാർധഗോളത്തിലെ പകലിന്റെ ദൈർഘ്യത്തിന് എന്ത് മാറ്റമാണുണ്ടാകുന്നത്?
• ദക്ഷിണാർദ്ധഗോളത്തിൽ തെക്കോട്ട് പോകുന്തോറും പകലിന്റെ ദൈർഘ്യം ക്രമേണ കുറയുന്നു.
• അന്റാർട്ടിക് വൃത്തം മുതൽ ദക്ഷിണധ്രുവം വരെ തുടർച്ചയായി ഇരുട്ടായിരിക്കും.
♦ ഉത്തരാർധഗോളത്തിലെ ധ്രുവപ്രദേശത്ത് ആറുമാസക്കാലം പകലായിരിക്കും. അങ്ങനെയെങ്കിൽ ഈ കാലയളവിൽ ദക്ഷിണധ്രുവപ്രദേശങ്ങളിലെ രാത്രിയുടെ ദൈർഘ്യം എപ്രകാരമായിരിക്കും?
ജൂൺ മുതൽ മാർച്ച് വരെ നീളുന്ന ആറുമാസക്കാലം സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരാർധഗോളത്തിൽ ആയതിനാൽ ഈ കാലയളവിൽ ദക്ഷിണധ്രുവപ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി ഇരുട്ടായിരിക്കും.
♦ ചിത്രം നിരീക്ഷിക്കൂ
തെക്കോട്ട് ദക്ഷിണായന രേഖ വരെ
♦ ഡിസംബർ 22ന് ഏത് അക്ഷാംശരേഖയിലാണ് സൂര്യരശ്മികൾ ലംബമായി പതിക്കുന്നത്?
ദക്ഷിണായന രേഖ
♦ ശൈത്യ അയനാന്തദിനത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
ദക്ഷിണാർധഗോളത്തിൽ സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ ഭൂമധ്യരേഖയിൽ നിന്നും സൂര്യന്റെ ആപേക്ഷിക സ്ഥാനമാറ്റം തെക്കോട്ട് ദക്ഷിണായനരേഖ വരെയാണ്. ഇതിന്റെ ഫലമായി ഡിസംബർ 22-ന് ദക്ഷിണാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നു. ഈ ദിവസം ശൈത്യ അയനാന്തദിനം എന്നറിയപ്പെടുന്നു.
♦ ശൈത്യ അയനാന്തദിനത്തിൽ (ഡിസംബർ 22) ഉത്തരാർധഗോളത്തിലെ പകലിന്റെ ദൈർഘ്യത്തിന് എന്ത് മാറ്റമാണുണ്ടാകുന്നത്?
• ഉത്തരാർധഗോളത്തിൽ വടക്കോട്ട് പോകുന്തോറും പകലിന്റെ ദൈർഘ്യം ക്രമേണ കുറയുന്നു.
• ആർട്ടിക് വൃത്തം മുതൽ ഉത്തരധ്രുവം വരെ തുടർച്ചയായി ഇരുട്ടായിരിക്കും.
♦ ദക്ഷിണാർധഗോളത്തിലെ ധ്രുവപ്രദേശത്ത് ആറുമാസക്കാലം പകലായിരിക്കും. അങ്ങനെയെങ്കിൽ ഈ കാലയളവിൽ ഉത്തര ധ്രുവപ്രദേശങ്ങളിലെ രാത്രിയുടെ ദൈർഘ്യം എപ്രകാരമായിരിക്കും?
സെപ്റ്റംബർ മുതൽ മാർച്ച് വരെ നീളുന്ന ആറുമാസക്കാലം സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണാർധഗോളത്തിൽ ആയതിനാൽ ഈ കാലയളവിൽ ഉത്തരധ്രുവപ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി ഇരുട്ടായിരിക്കും.
♦ ശൈത്യ അയനാന്തദിനത്തിൽ (ഡിസംബർ 22) വിവിധ അക്ഷാംശരേഖ കളിലെ പകലിന്റെ ദൈർഘ്യം സൂചിപ്പിക്കുന്ന പട്ടികയാണ് ചുവടെ നൽകിയിട്ടുള്ളത്.
| അക്ഷാംശരേഖ | പകലിന്റെ ദൈർഘ്യം |
|---|---|
| 90° വടക്ക് | ഇല്ല |
| 66½° വടക്ക് | ഇല്ല |
| 23½° വടക്ക് | 10 മണിക്കൂർ 33 മിനിറ്റ് |
| 0° | 12 മണിക്കൂർ |
| 23½° തെക്ക് | 13 മണിക്കൂർ 27 മിനിറ്റ് |
| 66½° തെക്ക് | 24 മണിക്കൂർ |
| 90° തെക്ക് | 24 മണിക്കൂർ |
♦ ഉത്തരായണം, ദക്ഷിണായനം എന്നിവ എന്താണെന്ന് വിശദീകരിക്കുക?
ശൈത്യ അയനാന്തദിനത്തെ തുടർന്ന് (ഡിസംബർ 22) ദക്ഷിണായന രേഖയിൽ നിന്നും (23½° തെക്ക്) ഉത്തരായണ രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ ഉത്തരായണമെന്നും ഗ്രീഷ്മ അയനാന്ത ദിനത്തെ തുടർന്ന് (ജൂൺ 21) ഉത്തരായണ രേഖയിൽ നിന്നും (23½° വടക്ക്) ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ ദക്ഷിണായനം എന്നും പറയുന്നു.
♦ പട്ടിക പൂർത്തിയാക്കുക
സൂര്യന്റെ ആപേക്ഷിക സ്ഥാനമാറ്റത്തിന് അനുസരിച്ച് ഓരോ പ്രദേശത്തും സവിശേഷമായ കാലാവസ്ഥാസാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. ഈ കാലയളവിനെ ഋതുക്കൾ എന്നുവിളിക്കുന്നു. ഭൂമിയുടെ പരിക്രമണവും സൗരോർജലഭ്യതയിലെ ഏറ്റക്കുറച്ചിലുകളുമാണിതിന് കാരണം.
♦ എന്താണ് ഋതുഭേദങ്ങൾ?
ഒരു വർഷത്തിൽ വസന്തകാലം, ഗ്രീഷ്മകാലം, ശരത്കാലം, ശൈത്യകാലം എന്നീ കാലങ്ങൾ ചാക്രികമായി ആവർത്തിക്കപ്പെടുന്നതാണ് ഋതുഭേദങ്ങൾ.
♦ വിവിധ ഋതുക്കളെയും അവയുടെ സവിശേഷതകളെയും കുറിച്ച് പട്ടിക തയ്യാറാക്കുക.
| ഋതുക്കൾ | സവിശേഷതകൾ |
|---|---|
| വസന്തകാലം (Spring) | • സസ്യങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. • ഇക്കാലയളവിൽ പകലിന്റെ ദൈർഘ്യം ക്രമേണ കൂടിവരുന്നു |
| ഗ്രീഷ്മകാലം (Summer) | • ഉയർന്ന അന്തരീക്ഷതാപനില • പൊതുവെ ദൈർഘ്യമേറിയ പകലുകൾ |
| ശരത്കാലം (Autumn) | • ശൈത്യകാലത്തിന്റെ മുന്നോടിയായി വൃക്ഷങ്ങൾ ഇലപൊഴിക്കുന്നു. • ഇക്കാലയളവിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞുവരുന്നു |
| ശൈത്യകാലം (Winter) | • കുറഞ്ഞ അന്തരീക്ഷ താപനില, മഞ്ഞുവീഴ്ച • പൊതുവെ ദൈർഘ്യമേറിയ രാത്രികൾ |
♦ ഉത്തര-ദക്ഷിണാർധഗോളങ്ങളിൽ അനുഭവപ്പെടുന്ന വിവിധ ഋതുക്കളെക്കുറിച്ചുള്ള പട്ടിക നിരീക്ഷിച്ച് താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായണ രേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക് മാറുന്നു.
♦ ദക്ഷിണാർധഗോളത്തിൽ ശരത്കാലമായിരിക്കുമ്പോൾ ഉത്തരാർധഗോളത്തിൽ ഏത് ഋതുവാണ്
വസന്തകാലം
♦ സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ദക്ഷിണാർധഗോളത്തിൽ ഏത് ഋതുവാണ്?
വസന്തകാലം
♦ സൂര്യന്റെ ആപേക്ഷിക സ്ഥാനം ദക്ഷിണായനരേഖയിൽ നിന്നും ഭൂമധ്യരേഖയിലേക്ക് നീങ്ങുമ്പോൾ ദക്ഷിണാർധഗോളത്തിൽ ഏത് ഋതുവാണ്?
ഗ്രീഷ്മകാലം
♦ താഴെ പറയുന്ന രാജ്യങ്ങളെ ഉത്തരാർദ്ധഗോളത്തിലുള്ളവ, ദക്ഷിണാർദ്ധഗോളത്തിലുള്ളവ എന്നിങ്ങനെ തരംതിരിക്കുക
ഓസ്ട്രേലിയ, ഇന്ത്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ജപ്പാൻ, അർജന്റീന
| ഉത്തരാർദ്ധഗോളത്തിലുള്ളവ | ദക്ഷിണാർദ്ധഗോളത്തിലുള്ളവ |
|---|---|
| • ഇന്ത്യ • ശ്രീലങ്ക • ജപ്പാൻ | • ഓസ്ട്രേലിയ • ദക്ഷിണാഫ്രിക്ക • അർജന്റീന |
♦ സമയം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് താഴെത്തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.
| • ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ എത്ര സമയമെടുക്കും? | 24 മണിക്കൂർ |
| • ഒരു ഭ്രമണം പൂർത്തിയാക്കുമ്പോൾ ഭൂമി അതിന്റെ അച്ചുതണ്ടിൽ എത്ര ഡിഗ്രി കറങ്ങുന്നു? | 360° |
| • ഒരു ഭ്രമണം പൂർത്തിയാക്കാൻ ഭൂമി എത്ര മിനിറ്റ് സമയമെടുക്കും? | 1440 മിനിറ്റ് |
| • 360° കറങ്ങാൻ 1440 മിനിറ്റ് എടുക്കുമെങ്കിൽ, 1° കറങ്ങാൻ എത്ര സമയം വേണം? | 4 മിനിറ്റ് |
| • 15° തിരിയാൻ എത്ര സമയം വേണം? | 60 മിനിറ്റ് (1 മണിക്കൂർ) |
| • കിഴക്കോട്ട് കടക്കുമ്പോൾ സമയം കൂടുകയും പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ സമയം കുറയുകയും ചെയ്യുന്നത് എന്തുകൊണ്ട്? | ഭൂമിയുടെ ഭ്രമണം പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ആയതിനാൽ. |
♦ പ്രാദേശിക സമയം എന്നാൽ എന്താണ്?
നിഴലിന്റെ നീളം, സൂര്യന്റെ സ്ഥാനം എന്നിവ അടിസ്ഥാനമാക്കി കണക്കാക്കുന്ന സമയത്തെ പ്രാദേശികസമയം എന്നുപറയുന്നു.
♦ ഒരു രാജ്യത്തിനുള്ളിൽ വ്യത്യസ്ത പ്രാദേശിക സമയങ്ങൾ ഉണ്ടായാൽ നേരിടുന്ന പ്രശ്‌നം എന്താണ്?
ഇത് ഒരു രാജ്യത്തിൽ പൊതുവായുള്ള പരീക്ഷകൾ, റെയിൽവേ സമയം, റേഡിയോ സംപ്രേഷണം തുടങ്ങിയവയ്ക്ക് ആശയക്കുഴപ്പമുണ്ടാക്കും.
♦ എന്താണ് മാനകസമയം (Standard Time)? പ്രാധാന്യം വിശദീകരിക്കുക?
ഓരോ രേഖാംശരേഖയിലും പ്രാദേശികസമയം വ്യത്യസ്തമായിരിക്കും. ഒരു രാജ്യത്തിനകത്തുതന്നെ വ്യത്യസ്ത പ്രാദേശികസമയം ഉണ്ടാവുന്നതിന് ഇത് കാരണമാകും. ഇത് ഒരു രാജ്യത്തിൽ പൊതുവായുള്ള പരീക്ഷകൾ, റെയിൽവേ സമയം, റേഡിയോ സംപ്രേഷണം തുടങ്ങിയവയ്ക്ക് ആശയക്കുഴപ്പമുണ്ടാക്കും. ഈ പ്രതിസന്ധി മറികടക്കാൻ രാജ്യങ്ങൾ അന്താരാഷ്ട്ര ധാരണയുടെ അടിസ്ഥാനത്തിൽ രേഖാംശരേഖയുടെ ഗുണിതമായി വരുന്ന രേഖാംശരേഖയെ മാനകരേഖാംശരേഖയായി പരിഗണിക്കുന്നു. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന മാനകരേഖാംശരേഖയിലെ പ്രാദേശിക സമയത്തെ ആ രാജ്യത്തിന്റെ മാനകസമയമായി കണക്കാക്കുന്നു.
♦ ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും അക്ഷാംശ വൃത്തങ്ങളുടെ വലിപ്പത്തിന് എന്ത് വ്യത്യാസമാണുണ്ടാകുന്നത്?
അക്ഷാംശവൃത്തങ്ങളുടെ വലുപ്പം ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കുറഞ്ഞുവരുന്നതായി കാണാം.
♦ രേഖാംശരേഖകളുടെ ആകൃതി എന്താണ്?
എല്ലാ രേഖാംശരേഖകങ്ങളും അർദ്ധവൃത്തങ്ങളാണ്.
♦ ഗ്രീനിച്ച് സമയത്തിന്റെ പ്രാധാന്യം എന്താണ്?
അന്താരാഷ്ട്ര സമയനിർണ്ണയ സൗകര്യത്തിനായി ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാലസ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി പോകുന്ന രേഖാംശരേഖയെ 0° രേഖാംശരേഖയായി കണക്കാക്കുന്നു. ഇതിനെ പ്രൈം മെറിഡിയൻ (Prime Meridian) എന്നും പ്രൈം മെറിഡിയനിലെ പ്രാദേശിക സമയത്തെ ഗ്രീനിച്ച് സമയമെന്നും (Greenwich Mean Time) വിളിക്കുന്നു. ലോകത്തെവിടെയും യാത്രികർ സമയം കണക്കാക്കുന്നത് ഗ്രീനിച്ച് സമയത്തെ അടിസ്ഥാനമാക്കിയാണ്. ഭൂമിയുടെ ഭ്രമണം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ആയതിനാൽ ഗ്രീനിച്ച് രേഖയിൽ നിന്ന് കിഴക്കോട്ട് ഓരോ രേഖാംശരേഖയും കടക്കുമ്പോൾ സമയം 4 മിനിറ്റ് കൂടുകയും പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ 4 മിനിറ്റ് കുറയുകയും ചെയ്യും.
♦ ലോകത്തെവിടെയും യാത്രികർ സമയം കണക്കാക്കുന്നത് ഏത് സമയത്തെ അടിസ്ഥാനമാക്കിയാണ്?
ഗ്രീനിച്ച്സമയം
♦ പ്രൈം മെറിഡിയനിലെ പ്രാദേശിക സമയം എന്താണ്?
ഗ്രീനിച്ച്സമയം
♦ ഗ്രീനിച്ച് സമയത്തിന്റെ കിഴക്കും പടിഞ്ഞാറും എങ്ങനെയാണ് സമയ വ്യത്യാസം ഉണ്ടാകുന്നത്?
ഭൂമിയുടെ ഭ്രമണം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ആയതിനാൽ ഗ്രീനിച്ച് രേഖയിൽ നിന്ന് കിഴക്കോട്ട് ഓരോ രേഖാംശരേഖയും കടക്കുമ്പോൾ സമയം 4 മിനിറ്റ് കൂടുകയും പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ 4 മിനിറ്റ് കുറയുകയും ചെയ്യും.
♦ ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാലസ്ഥിതി ചെയ്യുന്ന സ്ഥലത്ത് കൂടി കടന്നുപോകുന്ന രേഖാംശരേഖ?
0° രേഖാംശരേഖ (പ്രൈം മെറിഡിയൻ).
♦ ഗ്രീനിച്ച് മെറിഡിയനിൽ (0° രേഖാംശം) രാവിലെ 10 മണി ആയിരിക്കുമ്പോൾ തൊട്ടടുത്ത് ഒരു ഡിഗ്രി കിഴക്കും ഒരു ഡിഗ്രി പടിഞ്ഞാറും സമയം എത്രയായിരിക്കും?
ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനമായ അരുണാചൽപ്രദേശും (97°.25' കിഴക്ക്) പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ ഗുജറാത്തും (68°.7' കിഴക്ക്) തമ്മിൽ ഏകദേശം 30° രേഖാംശാവ്യത്യാസം ഉള്ളതിനാൽ രണ്ട് മണിക്കൂറോളം പ്രാദേശികസമയം വ്യത്യാസമുണ്ട്. ഇതുകൊണ്ടുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് രാജ്യത്ത് ഒരു മാനകസമയം നിർണ്ണയിച്ചിട്ടുണ്ട്. 72½° യുടെ ഗുണിതമായ 82½° കിഴക്ക് രേഖാംശരേഖയെ ഇന്ത്യയിൽ മാനകരേഖാംശരേഖയായി തിരഞ്ഞെടുത്തു. ആ രേഖയിലുള്ള പ്രാദേശികസമയത്തെ ഇന്ത്യയുടെ മാനകസമയമായി കണക്കാക്കുന്നു.
♦ ഇന്ത്യയുടെ മാനകരേഖാംശരേഖ
82½° കിഴക്ക് രേഖാംശരേഖ
♦ ഗ്രീനിച്ച് രേഖയും (0) ഇന്ത്യയുടെ മാനകരേഖാംശരേഖയും (822° കിഴക്ക്) തമ്മിൽ എത്ര സമയവ്യത്യാസമുണ്ട്?
5.30 മണിക്കൂർ
♦ എന്താണ് സമയമേഖലകൾ (Time Zones)?
അന്താരാഷ്ട്രധാരണപ്രകാരം ലോകത്തെ ഒരു മണിക്കൂർ സമയ വ്യത്യാസത്തിൽ 24 മേഖലകളായി തിരിച്ചിട്ടുണ്ട്. ഇവയാണ് സമയമേഖലകൾ. ഓരോ മേഖലയിലും 15° രേഖാംശരേഖ വ്യാപ്തിയുണ്ട്.
♦ ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനമായ അരുണാചൽ പ്രദേശും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ ഗുജറാത്തിനും ഇടയിലുള്ള സമയ വ്യത്യാസം എത്രയാണ്?.
ഏകദേശം രണ്ട് മണിക്കൂർ
♦ നിരവധി സമയ മേഖലകളും മാനകസമയവും ഉള്ള രേഖാംശവ്യാപ്തി കൂടിയ രാജ്യങ്ങൾക്ക് ഉദാഹരണങ്ങൾ എഴുതുക.
റഷ്യ, യുഎസ്എ, ഓസ്ട്രേലിയ
♦ ചിത്രം 3.23 ൽ ഗ്രീനിച്ച് രേഖയിൽ ഡിസംബർ 25 വൈകുന്നേരം 6 മണി ആയിരിക്കുമ്പോൾ 180° കിഴക്കും 180° പടിഞ്ഞാറും ഏത് ദിവസവും സമയവുമാണ്?
• 180° പടിഞ്ഞാറ് - ഡിസംബർ 25 രാവിലെ 6 മണി
♦ അന്താരാഷ്ട്ര ദിനാങ്കരേഖയുടെ പ്രാധാന്യം എന്താണ്?
• അന്താരാഷ്ട്ര ഉടമ്പടി പ്രകാരം 180° രേഖാംശരേഖയെ അന്താരാഷ്ട്ര ദിനാങ്കരേഖയായി കണക്കാക്കുന്നു.
• 180° രേഖാംശരേഖയുടെ ഇരുവശത്തുമായി 24 മണിക്കൂർ സമയ വ്യത്യാസമുണ്ട്.
• ഈ രേഖമുറിച്ച് പടിഞ്ഞാറോട്ട് പോകുന്ന സഞ്ചാരികൾ ഒരു ദിവസം കൂട്ടിയും, കിഴക്കോട്ട് പോകുന്ന സഞ്ചാരികൾ ഒരു ദിവസം കുറച്ചും സമയം കണക്കാക്കുന്നു.
Disclaimer: These materials are for educational and preparation purposes only. Official textbooks belong to SCERT Kerala.
.webp)








0 Comments